17/04/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 103

രചന – ശംസിയ ഫൈസൽ

നന്ദു കൊഞ്ചലോടെ ചോദിച്ചതും ദച്ചു ചമ്മലോടെ കണ്ണ് ചിമ്മി

”ദച്ചൂ.. ഡീ..,,
ഫോണും ഒാണ്‍ ചെയ്ത് ഉറങ്ങി പോയോ ?

ദച്ചൂന്‍റെ മറുപടിയൊന്നും കേള്‍ക്കാത്തത് കൊണ്ട് നന്ദു ചോദിച്ചു

”ഹേയ്., ഉറങ്ങിയൊന്നും ഇല്ല നന്ദേട്ടാ.,,

”എന്നിട്ടാണോ മിണ്ടാത്തത്.,
ഞാന്‍ ചോദിച്ചതിന് നീയൊന്നും പറഞ്ഞില്ലല്ലൊ ?

നന്ദു ചോദിച്ചതും ദച്ചൂന് വല്ലാത്ത ചടപ്പ് തോന്നി

”അതിന് ഞാനൊന്നും പറഞ്ഞില്ലല്ലൊ.,,

”എടി കളളീ.., എന്നിട്ട് ഞാന്‍ കേട്ടല്ലൊ നീ മിസ്സ് യൂ എന്ന് പറഞ്ഞത്.,,

നന്ദു പറഞ്ഞത് കേട്ട് ദച്ചൂനാകെ പരവേശമായി

”നന്ദേട്ടന്‍ കേട്ടിട്ടാണ് എന്നെയിട്ട് കറക്കിയതല്ലെ.,,

”നിന്‍റെ വായില്‍ നിന്ന് ഒന്നൂടെ കേള്‍ക്കാനുള്ള ആഗ്രഹം കൊണ്ടല്ലെ.,
വേണമെങ്കില്‍ ഞാനങ്ങോട്ട് വരാം നീയൊന്ന് മൂളിയാല്‍ മതി.,
കല്ല്യാണം കഴിഞ്ഞെങ്കിലും ശെരിക്കങ്ങോട്ട് എന്‍ജോയ് ചെയ്യാന്‍ പറ്റിയില്ലല്ലൊ.,,

നന്ദു കള്ളച്ചിരിയോടെ പറയുന്നത് കേട്ട് ദച്ചൂന് വല്ലാതായി

”ആഗ്രഹിച്ച് നേടിയെടുത്ത ജോലിയല്ലെ പെട്ടന്ന് ലൈഫ് എന്‍ജോയ് ചെയ്യാന്‍ വന്നാല്‍ കാശിന് വേണ്ടി നമ്മള്‍ മാനത്തേക്ക് നോക്കി നില്‍ക്കേണ്ടി വരും.,
പിന്നെ അതിനേക്കാള്‍ മുകളില്‍ എനിക്ക് കുറച്ച് സമയം വേണം.,,

ദച്ചു പറയുന്നത് കേട്ട് നന്ദൂന്‍റെ മുഖത്ത് അത്ര നേരമുള്ള സന്തോഷം മാഴ്ഞ്ഞ് പോയി

”നിനക്കിപ്പോയും എന്നെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെ ദച്ചൂ..,

നന്ദൂന്‍റെ ശബ്ദമൊന്നിടറി

”അയ്യോ ഞാനങ്ങനെ പറഞ്ഞോ ?
എനിക്ക് കുറച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട് അതാ.,,

നന്ദൂന്‍റെ ശബ്ദത്തില്‍ നിന്ന് അവന് സങ്കടമായെന്നവള്‍ക്ക് മനസ്സിലായി

”ഹ്മ്..,,
എന്‍റെ ശ്വാസം നില്‍ക്കുന്നതിന് മുമ്പ് ചെയ്ത് തീര്‍ക്കോ ?
നമ്മള്‍ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടാണ് ഞാനിവിടെ ഒാരോ നിമിഷവും തള്ളി നീക്കുന്നത്.,
ഭാര്യ എന്ന പദവിയിലേക്ക് നിന്നെ സുരക്ഷിതമായി എത്തിച്ചത് കൊണ്ട് നീയന്നെ വിട്ട് പോകില്ല എന്ന വിശ്വാസം കൊണ്ടാണ് ഞാനിവിടെ സമാധാനത്തോടെ പിടിച്ച് നില്‍ക്കുന്നത്.,,

നന്ദൂന്‍റെ വാക്കുകള്‍ ദച്ചൂന്‍റെ കാതിലെത്തി

”അതിന് ഞാന്‍ വിട്ട് പോകുമെന്ന് പറഞ്ഞില്ല നന്ദേട്ടാ.,
നന്ദേട്ടന്‍ പറഞ്ഞ ഭാര്യയെന്ന പദവിയുണ്ടല്ലൊ അത് കുറച്ച് സ്ട്രോങ് ആക്കാന്‍ എനിക്ക് ചിലത് ചെയ്ത് തീര്‍ക്കാനുണ്ട്.,
പലര്‍ക്കും സ്നേഹ ബന്ധത്തിന്‍റെ വില എന്താണെന്നറിയില്ല അതെനിക്കൊന്ന് നമ്മളിലൂടെ തന്നെ ബോധ്യപ്പെടുത്തി കൊടുക്കണം.,,

ദച്ചു അര്‍പ്പണയെ മനസ്സില്‍ സ്മരിച്ച് പറഞ്ഞു

”നീയെന്തൊക്കെ പെണ്ണെ പറയുന്നെ.,,
എനിക്കൊന്നും മനസ്സിലാകുന്നില്ല.,
നീയൊരു കാര്യം ചെയ്യ് ഫോണ്‍ വെച്ച് നന്നായിട്ടൊന്ന് ഉറങ്ങ്
സമയം ഒരുപാടായില്ലെ നിനക്ക് നല്ല ഉറക്ക ക്ഷീണമുണ്ട്.,,

നന്ദു പറഞ്ഞതും ദച്ചു ഒന്ന് ചിരിച്ചു

”ഞാന്‍ ഉറക്കം തലക്ക് പിടിച്ച് പിച്ചും പഴിം പറയാന്ന് കരുതിയോ നന്ദേട്ടാ.,
എന്തായാലും ഞാനൊന്ന് ഉറങ്ങട്ടെ അല്ലെങ്കില്‍ നാളെ കോളേജില്‍ ഇരുന്ന് ഉറങ്ങേണ്ടി വരും.,,
എക്സാം അടുത്തതാണ് ഇനി ഉഴപ്പിയാല്‍ ശെരിയാകില്ല.,,

ദച്ചു പറഞ്ഞതും നന്ദു ഒന്ന് മൂളി

”എന്നാ ഒാക്കെ ബായ്.,
ആ..ഹ് പിന്നെയ് മിസ്സ് യൂ റ്റൂ..,,

നന്ദു പറഞ്ഞത് കേട്ട് ദച്ചു അറിയാതെ ചിരിച്ച് പോയി.,,
നേരത്തെ പറഞ്ഞ മിസ്സ് യൂക്ക് ഇപ്പോയാണ് റിപ്ലെ കിട്ടിയത്

”എന്നാ വെച്ചോ ബായ് ലവ്യൂ..,,

നന്ദു ഫോണ്‍ കട്ട് ചെയ്തതും ദച്ചു ഫോണ്‍ മാറ്റി വെച്ച് പുതപ്പ് തല വഴി ഇട്ട് കണ്ണടച്ചു

കണ്ണടച്ചാല്‍ മനസ്സില്‍ തെളിഞ്ഞ് വരുന്ന രൂപം നന്ദൂന്‍റേതാണ്

പല ഒാര്‍മകളും അവളെ മനസ്സിലേക്ക് ഒാടിയെത്തി

”ദച്ചൂ..,, നമുക്കൊരു സിനിമക്ക് പോയാലോ ?

ക്ലാസ് അവധിയുള്ള ദിവസം ഫോണ്‍ വിളിക്കുന്നതിനിടെ നന്ദു ചോദിച്ചു

”സിനിമക്കോ ?
ആഗ്രഹമൊക്കെയുണ്ട് പക്ഷെ എന്ത് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങും.,
ദേവനും ദീപുവും വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ അവരെ കൂടെ കൂട്ടായിരുന്നു.,,

ദച്ചു വിഷമത്തോടെ പറഞ്ഞു

”എന്നും അവരെ കൂടെ പോയാല്‍ ഒരു രസമില്ലല്ലോ.,,
നമ്മള്‍ ഒരുമിച്ചുള്ള നിമിഷങ്ങള്‍ മാക്സിമമം ആസ്വദിക്കണം.,,

‘എന്താണ് മോനുദ്ദേശിച്ച ആസ്വാദനം.,,
ദച്ചു ഒന്ന് ആക്കി ചോദിച്ചു

”ഒന്നുല്ല പൊന്നേ.,
എനിക്കങ്ങനെ ദുരുദ്ദേശമൊന്നും ഇല്ല മോളെ.,,
ഞാന്‍ ഡീസന്‍റല്ലെ.,
നീ വൈകീട്ട് മൂന്ന് മണിയാകുമ്പോള്‍ ഫ്രണ്ടിന്‍റെ വീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങ്.,
ബസ് കയറി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോ ഞാനങ്ങോട്ട് കൂട്ടാന്‍ വരാം.
അതാകുമ്പോള്‍ ആരെങ്കിലും കാണുമോ എന്നുള്ള പേടി വേണ്ടല്ലൊ.,,

”ഞാന്‍ വരാന്‍ മാക്സിമമം ശ്രമിക്കാം നന്ദേട്ടാ.,
പക്ഷെ ഉറപ്പ് പറയുന്നില്ല.,,
കള്ളം പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങാന്‍ ദച്ചൂന് നല്ല പേടിയുണ്ടായിരുന്നു

സമയം ആകുന്നതിന് മുമ്പ് തന്നെ ദച്ചു അമ്മയെ പറഞ്ഞ് സമ്മതിപ്പിച്ചു

മൂന്ന് മണി ആയതും ദച്ചു വീട്ടില്‍ നിന്നിറങ്ങി

”ദച്ചൂ സന്ധ്യ ആകുമ്പോയേക്കും തിരിച്ചെത്തിക്കോണം.,,

അമ്മ അവളെ ഒാര്‍മിപ്പിച്ചു

ദൃതിപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോയാണ് ഹരി ചിരിയോടെ ബൈക്ക് ചാരി നില്‍ക്കുന്നത്

”ദൈവമേ.. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഇവന്‍റെ തല കാണാതെ എവിടെ പോകാനും പറ്റാത്ത അവസ്ഥയാണല്ലൊ.,,

ദച്ചു ഹരിയെ കാണാത്ത പോലെ വേഗത്തില്‍ നടന്നു

”ഹേയ് ദച്ചൂ..,,,

”ഹാ ഹരിയേട്ടാ ?

ദച്ചു അവനെ നോക്കി ചിരിച്ചു

”എങ്ങോട്ടാ ഈ നേരത്ത്.,,

ഹരി അവളെ അടുത്തേക്ക് വന്നു

”ഫ്രണ്ടിന്‍റെ വീട് വരെയാ.,
കാണാട്ടോ ലേറ്റായി.,,

ഹരിയുടെ സംസാരം കേട്ട് നിന്നാല്‍ സിനിമ കാണാന്‍ പറ്റില്ലെന്നറിയാവുന്നത് കൊണ്ട് ദച്ചു പെട്ടന്നവിടെന്ന് തടിതപ്പി

ആദ്യം വന്ന ബസില്‍ തന്നെ കയറി നന്ദു കാത്തിരിക്കുന്ന സ്റ്റോപ്പിലിറങ്ങി

ദച്ചൂനെ കണ്ടതും നന്ദു കൈയ്യിലുള്ള ടൗവ്വല്‍ മുഖത്ത് കെട്ടി ഹെല്‍മറ്റും വെച്ച് ബൈക്ക് സ്റ്റാര്‍ട്ടാക്കി

ദച്ചു ചുരിദാറിന്‍റെ ഷോള് തലയിലൂടെ ഇട്ട് മുഖത്ത് കെട്ടി ബൈക്കിന്‍റെ പിറകില്‍ കയറി

ദച്ചുവും നന്ദുവും പകല്‍ സമയത്ത് കൂടെ ആരുമില്ലാതെ ഒരുമിച്ച് പുറത്തിറങ്ങുമ്പോള്‍ ആരും തിരിച്ചറിയാതിരിക്കാന്‍ ഇങ്ങനെയാണ് ചെയ്യാറ്

”ദച്ചൂ പത്ത് മിനിറ്റും കൂടെയൊള്ളു സിനിമ തുടങ്ങാന്‍.,,

നന്ദു ബൈക്ക് പറപ്പിച്ച് വിട്ടു
ദച്ചു പേടി കാരണം കണ്ണിറുക്കിയടച്ച് അവനെ അള്ളി പിടിച്ചു

തിയ്യേറ്ററിന്‍റെ പാര്‍ക്കിംങില്‍ നിര്‍ത്തി ദച്ചൂന്‍റെ കൈ പിടിച്ച് നന്ദു ദൃതിയില്‍ ഉള്ളിലേക്ക് നടന്നു

”നന്ദേട്ടാ പോപ്കോണ്‍ വാങ്ങാന്‍ മറക്കല്ലെ.,,

തിടുക്കത്തില്‍ നടക്കുന്ന നന്ദൂനെ തോണ്ടിയവള്‍ പറഞ്ഞു

”നിന്‍റെ അച്ഛന്‍!!

നന്ദു പെട്ടന്ന് നിന്നു

”പ്ഫാ..!! കള്ള ചെറുക്കാ എന്‍റെ തന്തക്ക് വിളിക്കുന്നോ ?
ദച്ചു അവന്‍റെ കൈയ്യില്‍ പിച്ചി

”ആ…ഹ് പൊട്ടി നിന്‍റെ റിയല്‍ തന്തയതാ അവിടെ നില്‍ക്കുന്നു.,,

നന്ദു ചൂണ്ടിയ ഭാഗത്തേക്ക് ദച്ചു നോക്കി

”അയ്യോ അച്ഛന്‍.,,
ദച്ചു നന്ദൂന്‍റെ കൈ പിടിച്ച് തിരഞ്ഞോടി

”ദച്ചൂ നില്‍ക്ക് ഞാനൊന്ന് പറയട്ടെ.,,
നന്ദു അവളെ പിടിച്ച് നിര്‍ത്തി

”പൊന്ന് കുഞ്ഞെ തലയും മുഖവും മുയുവന്‍ മറച്ചേക്കുന്ന നിന്നെ അച്ഛന്‍ തിരിച്ചറിയത്തില്ല.,
എന്തായാലും ടിക്കറ്റെടുത്തില്ലെ നമുക്ക് കയറി കാണാം.,,

”അത് പറ്റില്ല.,,
എങ്ങനെ എങ്കിലും അച്ഛന് നമ്മളെ മനസ്സിലായാല്‍ അതോടെ തീര്‍ന്നു.,
നന്ദേട്ടന്‍ വന്നെ നമുക്ക് വേറെ എങ്ങോട്ടേലും പോകാം.,,

ദച്ചു അവന്‍റെ കൈ പിടിച്ച് ബൈക്കിനടുത്തേക്ക് നടന്നു

”ഇവിടെ അടുത്ത് വേറൊരു തിയേറ്ററുണ്ട്.,
പോയി നോക്കാം ടിക്കറ്റ് കിട്ടാന്‍ പ്രയാസമാണ്.,,

നന്ദു ബൈക്കില്‍ കയറി

”എന്നാലും കള്ള കിളവന്‍ ഞങ്ങളെ കൂട്ടാതെ സിനിമക്ക് വന്നേക്കുന്നു.,
ഇതെന്താലും വീട്ടില്‍ ചെന്നിട്ട് ചോദിക്കണം.,,
അപ്പൊ അമ്മ അച്ഛനെയിട്ട് പൊരിക്കും.,,
പുറത്ത് പോകാന്‍ വിളിച്ചാല്‍ പോലും ഷോപ്പില്‍ നിന്നിറങ്ങാന്‍ സമയം ഇല്ലെന്ന് പറയുന്ന ആളാണ്.,

ദച്ചു നന്ദൂന്‍റെ പിറകില്‍ കയറുന്നതിനിടെ കുശുമ്പോടെ പറഞ്ഞു

”എന്‍റെ കൊച്ച് വീട്ടില്‍ പോയി എന്താ പറയാ.,
കൂട്ടുക്കാരീടെ വീട്ടില്‍ പോയ നീ തിയ്യേറ്ററില്‍ എത്തിയ വിവരം അറിഞ്ഞാല്‍ നിനക്ക് പിന്നെ വീട്ടില്‍ നിന്നിറങ്ങാന്‍ പറ്റില്ല.,,,

നന്ദു പറഞ്ഞപ്പോയാണ് ദച്ചു ആ കാര്യം ഒാര്‍ത്തത്

”എന്നാ ഏതെങ്കിലും ഫ്രണ്ട് കണ്ടൂ എന്ന് പറഞ്ഞോളാം.,,
എന്തായാലും ഞാനിത് ഇന്ന് തന്നെ ചോദിക്കും.,,

ദച്ചു വാശിയോടെ പറഞ്ഞു

രണ്ട് പേരും സിനിമ കാണാനായി അടുത്ത തിയേറ്ററില്‍ എത്തിയപ്പോയാണ് അടുത്ത പ്രശ്നം അവരെ കുരുക്കിലാക്കിയത്

*(തുടരും..)*