രചന – ഷംസിയ ഫൈസൽ
”ച്ഛീ ശബ്ദം ഉയര്‍ത്താതെടീ,, എവിടേക്കാ നീ പറഞ്ഞ് കയറി പോകുന്നത്.,,എന്നെ നിനക്ക് ശെരിക്കറിയില്ല.!!,,
അഭിനന്ദ് ദച്ചൂന്‍റെ കൈയ്യില്‍ കയറി പിടിച്ചതും അവള്‍ പകപ്പോടെ ചുറ്റും നോക്കി
ബസ് സ്റ്റോപ്പിനുള്ളിലും പുറത്തുമായുള്ള സ്റ്റുഡന്‍സിന്‍റേയും നാട്ടുക്കാരുടേയും കണ്ണെല്ലാം അവര്‍ക്ക് നേരെ ആയിരുന്നു
”കൈയ്യില്‍ നിന്ന് വിടടോ.,ഞാനാകെ ദേഷ്യം വന്ന് നില്‍ക്കാണ് എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല.,,
ദച്ചു ശ്വാസം ഒന്ന് എടുത്ത് വിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു
”നിനക്ക് മാത്രമല്ല ഞാനും ഭ്രാന്ത് പിടിച്ച് നില്‍ക്കാണ്.,
നിന്‍റെ അഹങ്കാരം കാണുമ്പോ കവിളടക്കി ഒന്ന് തരാനാ തോന്നുന്നത്.,,
അഭിനന്ദിന്‍റെ ദേഷ്യത്തിനും ഒട്ടും കുറവില്ലായിരുന്നു
”പ്ലീസ് പ്ലീസ് രണ്ടും കൂടെ ഇവിടെ നിന്ന് തല്ല് ഉണ്ടാകല്ലെ.,
ഇതൊരു പബ്ലിക്ക് പ്ലേസാണ്.,,
കൃഷ്ണ ദച്ചൂന്‍റെ കൈ അഭിനന്ദിന്‍റെ കൈയ്യില്‍ നിന്ന് മോചിപ്പിച്ചു
”’ഹലോ എന്താ ഇവിടെ.,
ഇത്രയും ആളുകളുടെ മുന്നില്‍ വെച്ചൊരു പെണ്ണിന്‍റെ കൈക്ക് കയറി പിടിക്കാന്‍ തനിക്ക് ഇത്ര ധൈര്യമോ.,,
മോനിങ്ങ് വന്നെ ചേട്ടമ്മാരൊന്ന് പരിചയപ്പെടട്ടെ.,,
രണ്ട് മൂന്ന് ആളുങ്ങള്‍ ബസ് സ്റ്റോപ്പിലേക്ക് കയറി വന്ന് അഭിനന്ദിനോടായ് പറഞ്ഞു
അതിലൊരുത്തന്‍ മുണ്ട് മടക്കി കുത്തി അഭിനന്ദിന്‍റെ കോളറില്‍ പിടിച്ചതും അവന്‍ അയാളെ കൈ ഒറ്റതട്ടായിരുന്നു
”മേത്ത് തൊട്ടുള്ള സംസാരമൊന്നും വേണ്ട.,
ഞങ്ങള്‍ക്കിടയിലുള്ള പ്രശ്നത്തില്‍ ചേട്ടമ്മാരുടെ ഇടപെടല്‍ ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല.,
സാദാചാര ആങ്ങളമാരുടെ വല്ല ആവിശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ അറിയിക്കാം.,
ഇപ്പോ സ്ഥലം വിടാന്‍ നോക്ക്.,,
അഭിനന്ദ് ഗൗരവം ഒട്ടും കുറക്കാതെ അവന്മാരോട് പറഞ്ഞതും അവരെ അഭിമാനത്തിന് ക്ഷതം പറ്റിയത് പോലെ അവിടെയുള്ള കോളേജ് പിള്ളാരെ ഒന്ന് നോക്കി
”പെണ്‍ പിള്ളാരെ കൈയ്യില്‍ കയറി പിടിച്ചിട്ട് ഒാവര്‍സ്മാര്‍ട്ടാകുന്നോ.,
അതിലൊരാള്‍ അഭിനന്ദിനെ അടിക്കാന്‍ നിന്നതും കൃഷ്ണ അവരെ ഇടയില്‍ കയറി നിന്നു
”പൊന്ന് ചേട്ടമ്മാരെ പ്രശ്നം വഷളാക്കരുത്.,
ഇവളെ കെട്ടാന്‍ പോകുന്ന ചെക്കനാണിത്.,
അവര് തമ്മിലുള്ള ചെറിയൊരു സൗന്ദര്യപിണക്കം.,
വേറെ പ്രശ്നം ഒന്നുല്ല.,
പ്ലീസ് ഇവിടെ വെച്ച് സീന്‍ ആക്കരുത്,,
കൃഷ്ണ ദച്ചൂനേയും അഭിനന്ദിനേയും ചൂണ്ടി പറയുന്നത് കേട്ട് ദച്ചു അന്തംവിട്ട് കൃഷ്ണയെ നോക്കി
അഭിനന്ദിനാണേല് ഭാവമാറ്റമൊന്നുമില്ല.,
അവസരം കിട്ടിയാല്‍ രണ്ടണ്ണം അവമ്മാര്‍ക്കിട്ട് പൊട്ടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പോലെയാണ് അവന്‍റെ നില്‍പ്
”മനുഷ്യനെ മെനക്കെടുത്താന്‍ ഒാരോരുത്തമ്മാര്‍ ഇറങ്ങി കോളും.,
കെട്ടുന്നതിന് മുന്നെ ഇങ്ങനെ ആണെങ്കില്‍ കെട്ടികഴിഞ്ഞ് മണ്ഡപത്തില്‍ നിന്ന് തന്നെ അടിച്ച്പിരിയാന്‍ ചാന്‍സുണ്ട്.,
മേലില്‍ പബ്ലിക് പ്ലേസില്‍ വെച്ച് ചെറ്റത്തരം കാണിച്ചേക്കരുത്.,,
വാണിംങ് പോലെ പറഞ്ഞ് ആ ചേട്ടമ്മാര്‍ പോയതും കൃഷ്ണ അഭിനന്ദിന്‍റെ നേരെ തിരിഞ്ഞു
”നന്ദു ചേട്ടാ ഇനി ദയവ് ചെയ്ത് കോളേജിന്‍റെ പരിസരത്തോട്ട് വരരുത്.,
നിങ്ങള്‍ തമ്മിലുള്ള പ്രശ്നം ഇങ്ങനെ തമ്മിലടിച്ചാല്‍ കൂടുതല്‍ വഷളാവത്തെ ഒള്ളു.,
രണ്ട് പേരും പരസ്പരം തുറന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമെ നിങ്ങള്‍ക്കിടയിലൊള്ളു.,,
കൃഷ്ണ പറഞ്ഞത് കേട്ട് അഭിനന്ദ് ദച്ചൂനെ നോക്കി
”എനിക്കാരോടും ഒന്നും സംസാരിക്കാനില്ല.,
ഞാന്‍ ബ്രേക്ക് ചെയ്ത റിലേഷന്‍ വീണ്ടും തുടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.,
ആ കാര്യം പറഞ്ഞിനിയാരും എന്നെ ശല്യം ചെയ്യേണ്ട.,
ദച്ചു എങ്ങോട്ടോ നോക്കി പറഞ്ഞു
”കണ്ടോ അവളെ അഹങ്കാരം കണ്ടോ.,
നിന്‍റെ വാശി ഒരിക്കലും നടക്കാന്‍ പോണില്ല ദക്ഷ.,
രണ്ട് വര്‍ഷം മുമ്പ് നീ മുറിവേല്പിച്ച ഹൃദയം കൊണ്ട് ഞാനിപ്പോ തിരിച്ച് വന്നിട്ടുണ്ടെങ്കില്‍ വൈകാതെ എന്‍റെ താലി സ്വീകരിക്കാന്‍ നീ തയ്യാറായിക്കോ..,,
അഭിനന്ദിന്‍റെ വാക്കുകള്‍ക്ക് തീചുളയേക്കാള്‍ ശക്തിയുണ്ടാരുന്നു
”ഡോ..,,നിന്‍റെ മുന്നില്‍ തല കുനിക്കുന്നതിലും നല്ലത് ചാവുന്നതാ.,,
ദച്ചു അഭിനന്ദിന് നേരെ കുരച്ച് ചാടി
”എന്നാ പോയി ചാവടി.,,
അഭിനന്ദിന്‍റെ ശബ്ദം വീണ്ടും ഉയര്‍ന്നതും കൃഷ്ണ വേഗം ദച്ചൂന്‍റെ കൈ പിടിച്ച് വലിച്ച് ഒൗട്ടോ സ്റ്റാന്‍റിലേക്ക് കൊണ്ട് പോയി
”വിട് കൃഷ്ണ അവനോട് രണ്ട് പറയട്ടെ.,,
ദച്ചു അവളെ കൈ പിടിയില്‍ നിന്ന് കുതറി
”മിണ്ടിപോകരുത്.,
നീ ഇങ്ങനെ ഒന്നും അല്ലായിരുന്നു ദച്ചൂ..,
നന്ദു പറഞ്ഞത് പോലെ നിന്‍റെ അഹങ്കാരം കുറച്ച് കൂടിയിട്ടുണ്ട്.,,
”ഒാ..ഹോ അപ്പോ നീയും അവന്‍റെ സൈഡായോ?
ദച്ചു കൃഷ്ണക്ക് നേരേ തിരിച്ചു
”ചേട്ടാ പത്താംപടി.,,
കൃഷ്ണ ദച്ചൂന്‍റെ കൈ വീണ്ടും പിടിച്ച് കൊണ്ട് ഒരു ഒാട്ടോയില്‍ കയറി
”ആ..ഹ് മുറിവീന്ന് കൈയ്യെടുക്കെടീ..,,
ദച്ചു കൃഷ്ണയുടെ കൈ തട്ടി മാറ്റി
”’സോറി.,കൈ മാറി പിടിച്ചതാ.,,
കൃഷ്ണ പറഞ്ഞു
”ഹ്മ്..,,നീ ഞാന്‍ ചോദിച്ചതിന് എന്താ മറുപടി പറയാത്തെ.,
നിനക്ക് എന്നേക്കാള്‍ വിശ്വാസം അവനെയാണോ.,,
ഒാട്ടോ എടുത്തതും ദച്ചു വീണ്ടും കൃഷ്ണയോട് ചോദിച്ചു
”വിശ്വാസം നിന്നെ തന്നെയാ.,
പക്ഷെ നന്ദുവുമായുള്ള റിലേഷന്‍ നീ ബ്രേക്ക് ചെയ്യാനുള്ള കാരണം നീയിത് വരെ എന്നോട് പറഞ്ഞിട്ടുണ്ടോ.,
പോട്ടെ നന്ദുവിന് പോലും അറിയില്ല അവനെ നീ എന്തിനാ തേച്ചതെന്ന്.,
നന്ദു ഇത്രയല്ലെ പ്രതികരിക്കുന്നൊള്ളു അത് തന്നെ എനിക്കത്ഭുതമാണ്.,
വേറെ വല്ലവരുമാണെങ്കില്‍ നീയിന്ന് എണീറ്റ് നടക്കില്ല.,
കൃഷ്ണ ദച്ചൂനെ ഒന്ന് നോക്കി പിന്നെ പുറത്തേക്ക് നോക്കി പറഞ്ഞു
”ഒാ..ഹോ നീ പറഞ്ഞ് വരുന്നത് അവനെന്നെ തല്ലി കൊല്ലണം എന്നാണോ അതോ ആസിഡ് ഒഴിക്കണമെന്നോ.,,
ദച്ചു പുച്ഛത്തോടെ ചോദിച്ചു
”നീ വേണ്ടാത്തത് ചിന്തിക്കണ്ട.,
നിങ്ങളെ പ്രേമം അറിഞ്ഞ് നിന്‍റെ വീട്ടില്‍ എത്ര പ്രശ്നം ഉണ്ടായതാ നീയത് മറന്നോ.,
ജാതിയും മതവും പറഞ്ഞ് അവരിത് മുടക്കാന്‍ നോക്കിയപ്പോ നീ പട്ടിണി കടന്നല്ലെ അവരെ കൊണ്ട് സമ്മതിപ്പിച്ചത്.,
എന്നിട്ടെല്ലാം സന്തോഷത്തോടെ പോകുമ്പോ പെട്ടന്ന് നിന്‍റെ ഭാവം മാറിയില്ലെ.,
രണ്ട് കുടുംബത്തെയാണ് അന്ന് നീ സങ്കടത്തിലാക്കിയത്.,
ലണ്ടനില്‍ പോയ നന്ദൂന്‍റെ അവസ്ഥ നീ ആലോചിച്ചോ.,
വേറൊരു രാജ്യത്ത് ആരുമില്ലാതെ അവന്‍ എത്ര തളര്‍ന്നിട്ടുണ്ടാകും.,
നീ നിന്‍റെ ഭാഗം മാത്രം ചിന്തിക്കുമ്പോ മറുഭാഗത്ത് അവന്‍ ചത്ത് ജീവിക്കുകയാവില്ലെ.,,
”സ്റ്റോപ്പിറ്റ് കൃഷ്ണ.,
എനിക്കൊന്നും കേള്‍ക്കണ്ട.,
ഞാന്‍ എടുത്ത ഡിസിഷന്‍ എന്‍റെ മാത്രമാണ്.,
അതില്‍ ആരുടേയും ഇമോഷന്‍സും എനിക്ക് ചിന്തിക്കേണ്ടതില്ല.,
ഞാന്‍ എടുത്ത തീരുമാനമാണ് നല്ലതെന്ന ബോധം എനിക്കുണ്ട്.,
അതില്‍ ആരും തലയിടാന്‍ വരണ്ട.,
ദച്ചൂന്‍റെ വാക്കുകള്‍ ഉറച്ചതായിരുന്നു
”നിന്‍റെ മനസ്സ് കല്ലാണ് ദച്ചൂ,
ചേട്ടാ…ഇവിടെ ഒന്ന് നിര്‍ത്തണെ.,,
കൃഷ്ണ അവളെ ടൗണില്‍ എത്തിയതും ഒാട്ടോയില്‍ നിന്ന് ഇറങ്ങി കാശ് കൊടുത്തു
”ഞാന്‍ കാശ് കൊടുത്തിട്ടുണ്ട്.,,
കൃഷ്ണ ദച്ചു കേള്‍ക്കാന്‍ പാകത്തില്‍ പറഞ്ഞ് അവളെ തിരിഞ്ഞ് നോക്കാതെ പോയി
ദച്ചു സീറ്റില്‍ ചാരിയിരുന്നു
അവളെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ അടര്‍ന്ന് വീണു
രണ്ട് വര്‍ഷമായിട്ടും ഈ നീരുറവ മാത്രം വറ്റിയിട്ടില്ല
ആരും കാണാതെ അതിങ്ങനെ ഒഴുകി കൊണ്ടിരിക്കാണ്
അല്ലെങ്കിലും തന്നെ മനസ്സിലാക്കാന്‍ മാത്രം ആരാണുള്ളത്.,
എന്നും ഇത് പോലെ സ്വയം സങ്കടം കടിച്ചമര്‍ത്തി ചിരിച്ച് മുന്നോട്ട് പോകണം
”ചേട്ടാ ആ ലെഫ്റ്റിലുള്ള റോഡിലൂടെ.,
ദച്ചൂന്‍റെ ടൗണ്‍ എത്തിയതും അവളെ നാട്ടിലേക്കുള്ള റോഡ് കാണിച്ച് കൊടുത്തു
വീടെത്തുന്നതിന് മുന്നെ മുഖം അമര്‍ത്തി തുടച്ച് മുഖത്ത് ചിരി വരുത്തി
”ചേട്ടാ ഇവിടെ നിര്‍ത്തിക്കോ.,,
ഒാട്ടോ നിര്‍ത്തിയതും അവള്‍ ഇറങ്ങി
കാശ് കൃഷ്ണ കൊടുത്തതിനാല്‍ അവള്‍ ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറി
”ഇന്നന്തെ ഒാട്ടോയില്‍?.,
പുറത്തേക്ക് വന്ന അമ്മ ചോദിച്ചു
”ബസ്സ് മിസ്സായപ്പോ കൃഷ്ണ വിളിച്ചതാ.,
ഞാന്‍ ഫ്രഷായി വരാം അമ്മ ചായ എടുത്ത് വെക്ക്.,,
ദച്ചു വേഗം മുകളിലേക്ക് പോയി
”ദച്ചൂ…നിന്‍റെ കൈക്ക് എങ്ങനെയുണ്ട്.,,
സ്റ്റെപ്പ് കയറുന്ന ദച്ചൂനെ നോക്കി അമ്മ ചോദിച്ചു
”വേദന കുറവുണ്ടമ്മാ.,,
മുറിയില്‍ എത്തിയ ഉടനെ ബാഗും കമ്മലും വാചുമെല്ലാം അഴിച്ച് വെച്ച് ഒരു നൈറ്റ് വെയര്‍ പാന്‍റും ഷര്‍ട്ടും എടുത്ത് ഫ്രഷാകാന്‍ കയറി
ഫ്രഷായി ഇറങ്ങി ഫോണ്‍ എടുക്കാന്‍ നിന്നതും അതിലേക്ക് കോള്‍ വന്നതും ഒരുമിച്ചായിരുന്നു
അഭിനന്ദിന്‍റെ നമ്പറാണെന്ന് മനസ്സിലായതും അവളത് കട്ടാക്കി
വീണ്ടും കോള്‍ വന്നതും ദച്ചു സ്വിച്ച് ഒാഫാക്കി താഴെ കിച്ചണിലേക്ക് ചെന്നു
അവിടെ അമ്മ ഫോണില്‍ നോക്കി ചിരിച്ചോണ്ട് വീഡിയോ കാണുന്നു
”എന്താണാവോ ഇത്ര ഇളിക്കാന്‍.,,
ദച്ചു അമ്മേടെ ഫോണിലേക്ക് എത്തി നോക്കി
അവളെ ചേട്ടമ്മാരെ ട്രാവല്‍ വ്ലോക് കണ്ട് ചിരിക്കാണമ്മ
”ഒാ..ഹ് രണ്ടിനും വീട്ടില് വെറുപ്പിക്കുന്നത് പോരാഞ്ഞിട്ടാണ് യൂട്യൂബിലിട്ട് നാട്ടുക്കാരെ വെറുപ്പിക്കുന്നത്.,,
ദച്ചു അമ്മ എടുത്ത് വെച്ച ചായ എടുത്ത് ചെയറില്‍ ഇരുന്നു
”അമ്മേടെ കുഞ്ഞിന് നല്ല അസൂയ ഉണ്ടല്ലെ അവരെ കൂടെ പോകാന്‍ പറ്റാത്തതിന്?
എന്ത് രസായിട്ടാണ് അവര് വീഡിയോ ചെയ്യുന്നത്.,
നല്ല വ്യൂ കേറുന്നുണ്ട്.,
എന്തോരം നല്ല കമ്മന്‍റ്സാണ് നോക്കിക്കെ.,
അമ്മ ആവേശത്തോടെ അവള്‍ക്ക് കാണിച്ച് കൊടുത്തു
”എനിക്കൊന്നും കാണണ്ട.,
ചായക്ക് കടിയൊന്നുല്ലേ..,,
”ന്നാ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടുണ്ട്.,
ഉണ്ടാക്കി തന്നാലും എടുത്ത് കഴിക്കാന്‍ അറിയില്ലല്ലോ.,
അമ്മ അവള്‍ക്ക് ഉണ്ണിയപ്പം എടുത്ത് പ്ലേറ്റിലിട്ട് കൊടുത്തു
”അല്ല അമ്മേടെ മക്കള്‍ ഇന്നും വരുമെന്ന് പറഞ്ഞ് പറ്റിച്ചല്ലെ.,,
അവര്‍ക്ക് അമ്മ പറയുമ്പോലെ അമ്മയോട് സ്നേഹം ഒന്നുല്ല.,
ഇല്ലെങ്കില്‍ വീട്ടീന്ന് ടൂറെന്നും പറഞ്ഞ് പോയിട്ട് പത്തിരുപത് ദിവസായി ഇത് വരെ വന്നോ.,
ദച്ചു അമ്മയെ കളിയാക്കി ചിരിച്ചു
”അവരെ ട്രെയ്ന്‍ മിസ്സായി അതാ ഇന്ന് വരാതിരുന്നെ.,
നാളെ എത്തുമെന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്.,,
”ഹ്മ്..,,വന്നാ കാണാ.,
എന്നാലും അവര്ക്ക് ലീവ് കൊടുക്കുന്ന അവരെ ബോസ്സിനെ ഞാന്‍ സമ്മതിച്ചു.,
എനിക്ക് തോന്നുന്നത് അവരെ കമ്പനിയില്‍ നിന്ന് പിരിച്ച് വിട്ടന്നാ.,
ദച്ചു അമ്മയെ പാളിനോക്കി
”പ്ഫാ..,,കരിനാക്കെടുത്ത് വളക്കുന്നോ.,,
അമ്മ ആട്ടിയതും ദച്ചു ഒരു കൈയ്യില്‍ ഉണ്ണിയപ്പം വാരി മുകളിലേക്കോടി
മുറിയിലെത്തി ഫോണ് സ്വിച്ച് ഒാണ്‍ ചെയ്തു
അഭിനന്ദിന്‍റെ മിസ്സ് കോളും മെസ്സേജൊക്കെ വന്ന് കിടപ്പുണ്ട്.,
അവളത് മൈന്‍റ് ചെയ്യാതെ ഫോണില്‍ ചുമ്മാ കളിച്ചോണ്ടിരുന്നു
പിന്നെ കോളേജിലെ ബുക്കെടുത്ത് വായിക്കാനിരുന്നു
”ദച്ചൂ..മോളെ.,,
അച്ഛന്‍ മുകളിലേക്ക് കയറി വന്നു
”അച്ഛനെപ്പോ വന്നു.,,
”ഞാനിപ്പോ വന്നെയൊള്ളു.,
ദാ നീ പറഞ്ഞ സ്നാക്സ്.,
അച്ഛന്‍ അവള്‍ക്കായി കൊണ്ട് വന്ന പൊതി കൊടുത്തു
”മുറിവ് അഴിച്ച് കെട്ടണം മോളെ.,,
അച്ഛന്‍ അവളെ മുറിവിലെ കെട്ടഴിച്ച് മരുന്ന് വെച്ച് കെട്ടി കൊടുത്തു
”നാളെ ഈ കെട്ടഴിച്ചിടാം.,
പിന്നെ ഈ ഒായിന്‍മെന്‍റ് തേച്ചാല്‍ മതി.,
അച്ഛന്‍ കൊടുത്ത മരുന്നവള്‍ കബോഡില്‍ വെച്ച് അച്ഛന്‍റെ കൂടെ താഴേക്ക് പോയി
കുറച്ച് സമയം ടിവി കണ്ട് ഫുഡ് കഴിച്ച് മുറിയിലേക്ക് വന്നു
പിറ്റേന്ന് കോളേജിലേക്കുള്ളത് റെഡിയാക്കി വെച്ച് കിടന്നു
ഇന്നെന്തോ കിടന്നപ്പോയേക്കും ഉറങ്ങി പോയിരുന്നവള്‍
ഉറക്കത്തിലപ്പോയോ അവളെ ഫോണ്‍ ബെല്ലടിച്ചതും ഉറക്കചടവോടെ ഫോണ്‍ കട്ട് ചെയ്ത് തിരിഞ്ഞ് കിടന്നു
വീണ്ടും ഫോണടിച്ചതും ഉറക്കം നഷ്ടമായ ദേഷ്യത്തോടെ ഫോണെടുത്ത് ചെവിയില്‍ വെച്ചു
”ഹലോ..,,
”ഹലോ..ദച്ചൂ…വാവേ…,,
അഭിനന്ദിന്‍റെ ശബ്ദം ചെവിയിലെത്തിയതും അവള്‍ ചാടിയെണീറ്റു
”ഹ..ഹലോ..,
അവള്‍ പകപ്പോടെ ഫോണ്‍ ചെവിയില്‍ വെച്ചു
”ദച്ചുട്ട്യേ…,,ഇത് ഞാനാ നിന്‍റെ നന്ദേട്ടന്‍.,,
അവന്‍റെ ശബ്ദം കുഴഞ്ഞ് പോയിരുന്നു
”ഡോ..താനന്തിനാ ഈ പാതിരാക്ക് വിളിച്ച് ശല്യം ചെയ്യുന്നെ.,,
അവള്‍ ശബ്ദം താഴ്ത്തി കടുപ്പത്തില്‍ ചോദിച്ചു
”ദച്ചൂ..മോളെ..,നിക്കിപ്പോ ന്‍റെ പെണ്ണിനെ കാണണം.,
ഞാന്‍ മോളെ വീടിന്‍റെ ഗേറ്റിന്‍റെ പുറത്തുണ്ട്.,
ദച്ചൂട്ടി ഇങ്ങോട്ട് വരാമോ.,
അതോ ഞാന്‍ അങ്ങോട്ട് കയറി വരണോ.,,
അഭിനന്ദിന്‍റെ വാക്കുകള്‍ കേട്ടവളെ നെഞ്ചിടിപ്പ് കൂടി
അവള്‍ സമയം നോക്കി രാത്രി രണ്ട് മണി കഴിഞ്ഞിരിക്കുന്നു
”’ഞാ..ഞാനങ്ങോട്ട് വരാം.,,
ദച്ചു പെട്ടന്ന് ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്ക് നോക്കി
രാത്രി ആയതിനാല്‍ ഒന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല
അവളെ ഹൃദയമിടിപ്പ് അവള്‍ക്ക് തന്നെ കേള്‍ക്കാന്‍ പാകത്തിന് ഉറക്കെ മിടിക്കുന്നുണ്ട്
താഴെ അടുക്കളവഴി ആണേലും ഫ്രണ്ട് വഴി ഇറങ്ങിയാലും ഡോര്‍ തുറക്കുന്ന ശബ്ദം കേട്ട് അച്ഛന്‍ ഉണരും.,
ബാല്‍ക്കണി വഴി ചാടാനാണെങ്കില്‍ അവളെ കൈക്ക് മുറിവും
ആകെ ആശയകുഴപ്പത്തില്‍ നില്‍ക്കുമ്പോയാണ്
ഗേറ്റ് തുറന്ന് വീട്ട്മുറ്റത്തേക്ക് കാലുറക്കാതെ നടന്ന് വരുന്ന അഭിനന്ദിനെ ദച്ചു കണ്ടത്
ആ കാഴ്ച്ച കണ്ടവള്‍ കൈയ്യിലെ മുറിവ് പോലും മറന്ന് ബാല്‍ക്കണി വഴി താഴെ സണ്‍സൈഡിലേക്ക് ചാടി
അവിടെനിന്ന് ഇനി എങ്ങനെ താഴേക്കിറങ്ങും എന്നറിയാതെ അവളാകെ പെട്ട് പോയിരുന്നു
*(തുടരും..)*

by