രചന – ശംസിയ ഫൈസൽ
രണ്ട് പേരും കോപം കൊണ്ട് രക്തം വറ്റിയ വലിഞ്ഞ മുഖത്തോടെ പരസ്പരം നോക്കി
അവരെ നോട്ടം കണ്ടതും ദച്ചു ഒന്ന് പേടിച്ചു
”’നന്ദേട്ടാ..,പ്ലീസ് വേണ്ട ഇത് പോലീസ് സ്റ്റേഷനാണ്.,,
ദച്ചു നന്ദൂനെ അനുനയിപ്പിക്കാന്‍ നോക്കി
എന്നാ നന്ദു അത് ശ്രദ്ധിച്ചത് പോലുമില്ല
”നിനക്കും നിന്‍റെ ഭാര്യക്കുമുള്ള പണി വരുന്നുണ്ട് മോനെ..,,
ഈ ഹരി പ്രതികാരം പോലും പ്രൊഫഷണലായെ ചെയ്യൂ..,,
ഹരി പറഞ്ഞത് കേട്ട് നന്ദു കോട്ടി ചിരിച്ചു
”പണി ആര്‍ക്കാ വരുന്നത് കാണാം.,,
നന്ദു ഹരിയോട് ഇത്രമാത്രം പറഞ്ഞ് ദച്ചൂനെ കൊണ്ട് സ്റ്റേഷനിലേക്ക് കയറാന്‍ നിന്നു
”നിന്‍റെ കൊണ്‍ഫിഡന്‍റ് കൊള്ളാം.,
പക്ഷെ ഒന്നും നടക്കാന്‍ പോണില്ലെ.,
ഹരി വിളിച്ച് പറഞ്ഞതും നന്ദു ദച്ചൂന്‍റെ വിടീപ്പിച്ച് ഹരീടെ മുന്നില്‍ വന്ന് നിന്നു
”ഡാ..ചെര്‍ക്കാ പോടാ പോയി തരത്തില്‍ കളിക്ക്.,,
നന്ദു ഇതും പറഞ്ഞ് ദച്ചൂനെ കൊണ്ട് സ്റ്റേഷനിലേക്ക് കയറി
”’എസ് ഐ ശിവരാം സാര്‍.,,
നന്ദു ചോദിച്ചു
”അകത്തുണ്ട്.,
അഭിനന്ദ് മാത്യു ആണോ?
അവിടെയുള്ള പോലീസ് ഒാഫീസര്‍
ചോദിച്ചു
”അതേ സാര്‍.,,
”എന്നാ ശിവരാം സാറിനെ പോയി കണ്ടോളു.,,
നന്ദു ദച്ചൂനെ കൊണ്ട് എസ് ഐയുടെ ക്യാബിനിലേക്ക് ചെന്നു
”ഹായ് സാര്‍ ഞാന്‍ അഭിനന്ദ്.,,
നന്ദു സ്വയം പരിചയപ്പെടുത്തി
”അഭിനന്ദിനെ എനിക്കറിയാം.,
രണ്ടാളും ഇരിക്ക്.,,
ശിവരാം ചെയറിലേക്ക് ചൂണ്ടിയതും അവര് രണ്ടാളും ഇരുന്നു
”മാത്യു അങ്കിളിനോട് കേസിനെ കുറിച്ചെല്ലാം ഞാന്‍ സംസാരിച്ചിരുന്നു.,
അങ്കിള്‍ നിങ്ങളോടത് പറഞ്ഞില്ലെ?
എസ് ഐ ചോദിച്ചു
”പപ്പ പറഞ്ഞു.,
പക്ഷെ സാര്‍ അത് ഹരി ഞങ്ങളെ ട്രാപ്പിലാക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ
കള്ള കേസാണ്.,,
നന്ദു മറുപടി പറഞ്ഞു
”ഹാ..,
മാത്യു അങ്കിള്‍ രാവിലെ വീട്ടില്‍ വന്നന്നെ കണ്ടിരുന്നു.,
പക്ഷെ ഹരിക്കെതിരെ തെളില് എന്തേലും തന്‍റെ കൈയ്യില്‍ ഉണ്ടോ?
നന്ദൂനെ നോക്കി ശിവരാം ചോദിച്ചു
”ഉണ്ട് സാര്‍.,
അന്ന് ബീച്ചില്‍ വെച്ച് ഹരി എന്നെ ഉപദ്രവിക്കുന്ന സിസിടിവി ഫൂട്ടേജുണ്ട്.,,
നന്ദു തന്‍റെ ഫോണിലുള്ള സിസിടിവി ഫൂട്ടേജിന്‍റെ കോപ്പി കാണിച്ച് കൊടുത്തു
”ഹോ..,,.വെരിഗുഡ്.,
ഇതിപ്പോ കേസ് കൊടുത്ത ആള്‍ക്കുള്ള പണിയായല്ലോ.,
ഹരിയെ പൂട്ടാന്‍ ഇത് തന്നെ ധാരാളം.,,
എസ് ഐ ഒന്ന് ചിരിച്ചു
”സാര്‍ എനിക്ക് തിരിച്ച് ലണ്ടനിലേക്ക് പോകാനുള്ളതാണ്.,
സോ ഈ കേസ് അതിനെ ബാധിക്കാത്ത രീതിയില്‍ സാര്‍ ഒന്ന് ഹാന്‍റില്‍ ചെയ്ത് തരണം.,,
നന്ദു ദയനീയമായി പറഞ്ഞു
”ഹേയ് ഡോണ്ട് വെറി.,
ഹരി കൊടുത്ത കേസ് റോങ് ആയ സ്ഥിതിക്ക് നന്ദു സേഫ് ആണ്.,
ബട്ട് ദക്ഷ.,,
ശിവറാം ദച്ചൂനെ നോക്കി
”സാര്‍ ദക്ഷക്കെതിരെയുള്ള കേസ് പ്രശ്നമാണോ..,,
പേടിച്ചിരിക്കുന്ന ദച്ചൂനെ നോക്കി നന്ദു ശിവറാമിനോട് ചോദിച്ചു
”മാനനഷ്ട കേസാണ് ദക്ഷക്കെതിരെ ഫയല്‍ ചെയ്തത്.,,
ദക്ഷക്ക് ഇതില്‍ എന്തെങ്കിലും പറയാനുണ്ടോ?.,,
എസ് ഐ മറുപടിക്കായി ദച്ചൂനെ നോക്കി
”സാര്‍ എനിക്ക് ഹരിയുമായുള്ള.
കല്ല്യാണത്തിന് സമ്മതമല്ലെന്ന് അയാളോട് തന്നെ ഞാന്‍ തുറന്ന് പറഞ്ഞതാ.,
പക്ഷെ ഹരിയെന്‍റെ വാക്കിനെ തള്ളി കളഞ്ഞ് വിവാഹം ഉറപ്പിക്കായിരുന്നു.,
സ്വയം തീരുമാനം എടുക്കാനുള്ള പ്രായം എനിക്കായ സ്ഥിതിക്ക് ആരുടെ കൂടെ ജീവിക്കണം എന്ന് ഞാനെല്ലെ തീരുമാനിക്കേണ്ടത്.,,
ദച്ചു ഇങ്ങനൊക്കെ പറഞ്ഞെങ്കിലും പേടിച്ചിട്ട് അവളെ നെഞ്ച് കത്തുന്നുണ്ടായിരുന്നു
”പക്ഷെ തന്‍റെ പേരന്‍റ്സിന്‍റെ കൂടെ സപ്പോര്‍ട്ടോടെ അല്ലെ ഹരിയുമായുളള തന്‍റെ കല്ല്യാണം ഉറപ്പിച്ചത്.,
സോ….,,
ശിവറാം ഒന്ന് നിര്‍ത്തി ദച്ചൂനെ നോക്കിയതും ദച്ചു നന്ദൂനെ തുറിച്ച് നോക്കി
”സാര്‍ പറഞ്ഞ് വരുന്നത് ദക്ഷയുടെ പേരന്‍റ്സിനെ കൂടെ ഈ കേസ് ബാധിക്കുമെന്നല്ലെ.,
ഹരിക്ക് എത്ര നഷ്ട പരിഹാരം വേണേലും ഞാന്‍ കൊടുക്കാം.,
കേസില്‍ നിന്ന് ദക്ഷയെ ഒന്ന് ഊരി തരണം.,,
നന്ദു ശിവറാമിനോട് യാചനയോടെ പറഞ്ഞു
”പേടിക്കണ്ട.,
അഭിനന്ദിനെതിരെ തന്നത് കള്ള കേസ് ആയതിനാല്‍ അവിടെ പ്രതി ഹരിയായി,
അത് കൊണ്ട് ദക്ഷേടെ കേസ് പിന്‍വലിക്കാവുന്നതെ ഒള്ളു.,,
ശിവരാം പറഞ്ഞതും രണ്ട് പേര്‍ക്കും ആശ്വാസമായി
”എന്നാ നിങ്ങള്‍ ഇതില്‍ ഒപ്പിട്ട് പൊയ്ക്കോളു.,
എസ് ഐ പറഞ്ഞിടത്ത് ഒപ്പിട്ട് ശാവരാമിനോട് നന്ദി പറഞ്ഞ് അവരവിടെന്നെണീറ്റു
”അഭിനന്ദ് ഇനി ഹരിയുമായി പ്രശ്നത്തിനൊന്നും പോകരുത്.,,
തന്‍റെ ജോലിയെ അത് ബാധിക്കും.,
ശിവരാം അവനോട് സൂചിപ്പിച്ചു
”ശെരി സാര്‍.,,
”പുറത്ത് നില്‍ക്കുന്ന ഹരിയോട് ഒന്നിങ് വരാന്‍ പറ.,,
പോകാന്‍ നിന്ന നന്ദൂനോട് ശിവരാം പറഞ്ഞു
നന്ദു ദച്ചൂനെ കൊണ്ട് സ്റ്റേഷനില്‍ നിന്നിറങ്ങി
ഹരി അവിടെ അവന്‍റെ ബൈക്കില്‍ ചാരി നില്‍പുണ്ട്
നന്ദുവും ദച്ചുവും ചിരിയോടെ കൈ കോര്‍ത് വരുന്നത് കണ്ട് ഹരി അറിയാതെ ബൈക്കില്‍ നിന്നെണീറ്റ് നിന്നു
”എന്താടാ ഞങ്ങളെ കണ്ടപ്പൊ നിന്‍റെ മുഖത്തൊരു വിഷമം.,,ഹേ..,,
നന്ദു പ്രത്യേക ഭാവത്തില്‍ ചിരിച്ചതും ഹരിയുടെ മുഖം വലിഞ്ഞ് മുറുകി
”നന്ദേട്ടാ..,വാ നമുക്ക് പോകാം.,,
ദച്ചു ഇനിയൊരു പ്രശ്നം ഉണ്ടാകേണ്ടെന്ന് കരുതി നന്ദൂന്‍റെ കൈ പിടിച്ച് വലിച്ചു
”എന്താ ദച്ചൂ ഇത് നമുക്ക് ഒരു അഞ്ച് മിനിറ്റ് ഹരീയോട് സംസാരിച്ചിട്ട് പോകാന്നെ.,
പിന്നെ കാണാന്‍ പറ്റിയില്ലെങ്കിലോ.,
നന്ദു അര്‍ത്ഥം വെച്ച് പറഞ്ഞതും ഹരീടെ പിടി വിട്ട് പോയിരുന്നു
”എന്താടാ നിനക്ക്.,
നീയെന്നെ അങ് തൂക്കി കളയോ.,
ഹരി നിനക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെങ്കില്‍ അത് വിജയിപ്പിക്കാനും എനിക്കറിയാം.
കേട്ടോ,,
ഹരി പകയോടെ നന്ദൂനെ നോക്കി
”ഹോ..അതിനെന്താ.,
നീ കേസൊക്കെ വിജയിച്ച് കപ്പും വാങ്ങിച്ച് ജയിലില്‍ പോയി അഴിയെണ്ണടാ.,
അപ്പോ പോട്ടെ മോനെ ഹരിക്കുട്ടാ.,
നന്ദു പോക്കറ്റില്‍ നിന്ന് സണ്‍ ഗ്ലാസ് എടുത്ത് വെച്ച് ഹരിയെ നോക്കി കോട്ടി ചിരിച്ചു
”പിന്നെ നിന്നോട് എസ് ഐ സാറിനെ ചെന്ന് കാണാന്‍.,
അപ്പൊ ആ വലത് കാല് വെച്ചങ് സ്റ്റേഷനിലോട്ട് കേറിയേക്ക്.,
നന്ദു ഹരിയെ ഒന്ന് നോക്കി ദച്ചൂനെ
കൊണ്ട് കാറില്‍ കയറി
നന്ദു കാര്‍ സ്റ്റാര്‍ട്ടാക്കി സ്റ്റേഷന്‍റെ കവാടം കടന്ന് റോഡിലേക്ക് എത്തിയതും ദച്ചൂനെ നോക്കി
”എന്താടീ നിന്‍റെ മുഖം എപ്പോയും വീര്‍ത്ത് കെട്ടിനില്‍പ്പാണോ.,
ഇടക്ക് എങ്കിലും ഒന്ന് ചിരിച്ചാ നിന്‍റെ പല്ല് കൊഴിയോ?
നന്ദു ചോദിച്ചതും ദച്ചു അവനെ കൂര്‍പ്പിച്ച് നോക്കി
”ചിരിക്കാന്‍ മാത്രം നല്ല കാര്യങ്ങളാണല്ലോ നടക്കുന്നത്.,
എന്ന് നിന്നെ കെട്ടിയോ അന്ന് തുടങ്ങിയതാ പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങല്‍.,
എന്നാണാവോ ദൈവമേ ഇതിനൊരു അവസാനം കാണാ.,,
ദച്ചു നെടുവീര്‍പ്പോടെ പറയുന്നത് കേട്ട് നന്ദു പൊട്ടിചിരിച്ചു
”സീരിയസ്സായി പറയുമ്പോ ചിരിക്കുന്നോ.,,
ദച്ചു അവന് നേരെ ചീറി
”നീ പറഞ്ഞത് സത്യല്ലെ.,
അതിന് ഞാനെന്ത് മറുപടി തരാനാ.,
നീ നെഗറ്റീവ് ആയി ചിന്തിക്കുന്നത് കൊണ്ടാ എല്ലാം നല്ലതിനാണെന്ന് വിചാരിച്ചേക്ക്.
അപ്പോ പ്രശ്നം തീര്‍ന്നില്ലെ,,,
നന്ദു പറയുന്നത് കേട്ട് ദച്ചു സ്വയം തലക്കടിച്ച് പുറത്തേക്ക് ഗ്ലാസിലൂടെ നോക്കി ഇരുന്നു
”പിന്നെയ് ദച്ചുട്ട്യേ.. നിനക്കൊരു സര്‍പ്രൈസ് ഉണ്ട്.,,
നന്ദു പറഞ്ഞതും ദച്ചു കാര്യം അറിയാനായി അവനെ നോക്കി
”എന്ത് സര്‍പ്രൈസ്?
”അതൊക്കെ ഉണ്ട്.,
നാളെ രാവിലെ വരെ എന്‍റെ ഭാര്യയൊന്ന് ക്ഷമിക്കണം.,
കേട്ടോ..,,
നന്ദു അവളെ കവിളിലൊന്ന് നുള്ളി ചിരിയോടെ പറഞ്ഞതും ദച്ചു എന്തായിരിക്കും സര്‍പ്രൈസ് എന്നാലോചിച്ച് സീറ്റില്‍ ചാരിയിരുന്നു

by