24/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 41

രചന – ശംസിയ ഫൈസൽ

”ഞാന്‍ നോക്കാം.,,

മനു വാതില്‍ തുറക്കാനായി എണീറ്റു

മനു വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി

”അപ്പനായിരുന്നോ?

ബുള്ളറ്റ് കാര്‍ പോര്‍ച്ചിലേക്ക് നിര്‍ത്തി ഇറങ്ങുന്ന അപ്പനെ കണ്ട് മനു ചോദിച്ചു

”അതെന്നാ ചെര്‍ക്കാ ഞാന്‍ വന്ന പോലേ പോകണോ ?

അപ്പന്‍ സിറ്റ് ഒൗട്ടിലേക്ക് കയറി മനൂന്‍റെ തോളിലൂടെ കൈയ്യിട്ടു

” എന്‍റെ അപ്പാ നേരത്തെ വന്നത് കണ്ട് ചോദിച്ച് പോയതാ

ഇന്നെന്നാ ഒന്നും കൊണ്ട് വന്നില്ലെ.,,

മനു അപ്പന്‍റെ കൈയ്യിലേക്ക് നോക്കി

”വളര്‍ന്ന് പെണ്ണ് കെട്ടാനിയിട്ടും അപ്പന്‍ വന്നാ എന്തേലും കിട്ടണം അല്ലേടാ കൊച്ചനെ.,,

അപ്പന്‍ ഉടുത്ത മുണ്ട് മാറ്റി ട്രൗസറിന്‍റെ പോക്കറ്റില്‍ നിന്ന് കുറച്ച് ചോക്ലേറ്റ് മനൂന്‍റെ കൈയ്യിലേക്ക് വെച്ച് കൊടുത്തു

” താങ്ക്യൂ അപ്പാ..,,

മനു അപ്പനെ കെട്ടിപിടിച്ചു

”ഡാ .. ഡാ..ബാക്കി ഉള്ളവര്‍ക്കും കൂടെ കൊട്ക്ക് .,,

അപ്പന്‍ പറഞ്ഞു

രണ്ട് പേരും അകത്തേക്ക് കടന്നു

”ഇച്ചായനായിരുന്നോ ഇന്ന് വൈകുമെന്ന് പറഞ്ഞിരുന്നല്ലോ ?

അമ്മ അപ്പനെ കണ്ട് ചോദിച്ചു

” ഒരാളെ കാണാനുണ്ടായിരുന്നു അതാ വൈകുമെന്ന് പറഞ്ഞിരുന്നെ.,,
ആള് എത്തിയില്ല ഞാനിങ് പോന്നു.,,

അപ്പന്‍ അമ്മയോട് പറഞ്ഞ് സെറ്റിലേക്കിരുന്നപ്പോയാണ് അപ്പൂനെ കണ്ടത്

”ഹേ ഇതാരിത് അപ്പുവോ മോള് എപ്പോ നാട്ടിലെത്തി .,,

അപ്പന്‍ അപ്പൂനെ നോക്കി ചോദിച്ചു

”ഞാന്‍ ഇന്നലെ എത്തി അങ്കിള്‍.,
എന്താ അങ്കിള്‍ വിശേഷം സുഖാണോ ?

അപ്പു ചിരിയോടെ ചോദിച്ചു

” ഒാ..ഹ് സുഖായിട്ട് പോണ് മോളെ.,
നന്ദു.. അപ്പു മോള് വന്നിട്ടൊന്നും വാങ്ങി കൊണ്ട് വന്നില്ലെ കഴിക്കാന്‍,,

അപ്പന്‍ നന്ദൂനെ നോക്കി ചോദിച്ചു

”അവള്‍ക്ക് അമ്മ ഉണ്ടാക്കുന്ന നാടന്‍ ഫുഡ് മതിയെന്ന്
അമ്മ ഉഗ്രന്‍ സദ്യയാ അപ്പൂന് വേണ്ടി ഇന്ന് ഉണ്ടാക്കിയത്.,,

നന്ദു അപ്പന് മറുപടി കൊടുത്തു

”ഞാന്‍ ഇച്ചായന് രാത്രിത്തേക്ക് എന്തേലും കൊണ്ട് വരാന്‍ പറയാന്‍ വിളിക്കാന്‍ ഇരുന്നെയാ
അപ്പോ അപ്പു മോള്‍ക്ക് രാത്രിത്തേക്കും ഉച്ചക്കുണ്ടാക്കിയ കറികള്‍ മതിയെന്ന്.,,
അതാ വിളിക്കാതിരുന്നെ.,

അമ്മ കൂട്ടി ചേര്‍ത്തു

” അതെ അങ്കിള്‍ ആന്‍റിയുടെ ഫുഡ് ഭയങ്കര ടേസ്റ്റാണ് .,,
ഇപ്പോയും നാവിന്‍ തുമ്പില്‍ നിന്നത് പോയിട്ടില്ല .,,

അപ്പു ആവേശത്തോടെ അമ്മയുടെ കൈ പുണ്യത്തെ പുകയ്ത്തി

”ഇത്ര നേരായിട്ട് നാവില്‍ തുമ്പില്‍ വെച്ച് നില്‍പാണോ ?
അതങ് ഇറക്കിയാലെന്താ .,,

മനു അപ്പൂനെ നോക്കി ചോദിച്ചു

”ഒാ..ഹ് ഈ മനു കുട്ടന്‍റെ ഒരു തമാശ ,,

അപ്പു മനൂന്‍റെ കൈയ്യിനിട്ടൊരു അടി കൊടുത്തു

എല്ലാവരും ഒാരോന്ന് സംസാരിച്ചിരുന്നു

ദച്ചു അപ്പൂന്‍റെ അഭിനയം കണ്ണെടുക്കാതെ നോക്കി ഒപ്പിയെടുത്തു

അപ്പൂന് എല്ലാവരേയും പെട്ടന്ന് കൈയ്യിലെടുക്കാന്‍ നന്നായിട്ടറിയാം

അത് കൊണ്ട് തന്നെ അപ്പൂന്‍റെ ഉള്ളിലുള്ള ക്രൂരതയെ എല്ലാവര്‍ക്കും പെട്ടന്ന് തിരിച്ചറിയാന്‍ പറ്റില്ല

മനു മാത്രം അപ്പൂനെ മൈറ്റ് ചെയ്യാതെ ടിവിലേക്ക് മാത്രം നോക്കി നില്‍ക്കാണ്

കുറച്ച് സമയം കൂടെ കഴിഞ്ഞതും അഭിയും ഷോപ്പടച്ച് വന്നു

പിന്നെ എല്ലാവരും ഒരുമിച്ച് കഴിക്കാനിരുന്നു

ദച്ചുവും അമ്മയും എല്ലാവര്‍ക്കും വിളംമ്പി കൊടുത്തു അപ്പനും അവരെ കൂടെ കൂടി

”ദച്ചൂ.. എനിക്കിത്തിരി ചൂട് വെള്ളം കൊണ്ട് തരാവോ ?

ദച്ചു കഴിക്കാന്‍ ഇരിക്കാന്‍ നിന്നതും അപ്പു അവളെ നോക്കി ചോദിച്ചു

ദച്ചു എണീറ്റ് അടുക്കളയിലേക്ക് പോയി

”എനിക്കിട്ട് ഒാരോ പണി തരുവാ മൂതേവി.,,

ദച്ചു ഒരു പാത്രത്തില്‍ വെള്ളം എടുത്ത് അടുപ്പിലേക്ക് വെച്ചു

”ഇൗ വെള്ളത്തില്‍ കുറച്ച് വിം കലക്കിയാലോ അല്ലെങ്കില്‍ വേണ്ട വയറളകി സൈഡായാല്‍ പിന്നെ നാളെ തിരിച്ച് പോയില്ലെങ്കില്‍ എനിക്ക് തന്നെ പണിയാകും.,,

അപ്പു വെള്ളം നന്നായി തിളപ്പിച്ചെടുത്ത് ഒരു കപ്പിലേക്കൊഴിച്ചു

”എന്‍റെ കൃഷണാ ഇത് അണ്ണാക്കിലേക്കൊഴിച്ച് ആ കുരിപ്പിന്‍റെ വാ പൊള്ളണെ .,,

ദച്ചു മനസ്സാല്‍ പ്രാര്‍ത്ഥിച്ച് ഹാളിലേക്ക് നടന്നു

”ദാ അപ്പു ചൂട് വെള്ളം.,,

ദച്ചു ചിരിയോടെ അപ്പൂന് കൊടുത്ത്

ഭക്ഷണം കഴിക്കാനിരുന്ന് ഇടം കണ്ണിട്ട് അപ്പൂനെ നോക്കി

അപ്പു എന്തോ നന്ദൂനോട് പറഞ്ഞ് ചിരിച്ച് കപ്പിലെ വെള്ളം എടുത്തു

കപ്പിന്‍റെ പിടി ചൂടില്ലാത്തതിനാല്‍ കപ്പിനകത്തുള്ള വെള്ളം തിളച്ച നല്ല ചൂടുള്ള വെള്ളമാണെന്ന് അപ്പൂന് മനസ്സിലായില്ല

ചിരിയോടെ കപ്പിലെ വെള്ളം വായിലേക്കൊഴിച്ചതും അപ്പു ചാടി എണീറ്റു

”ആ..ഹ് .,,

അപ്പു അവിടെ കുടിക്കാന്‍ കൊണ്ട് വെച്ച പച്ചവെള്ളം എടുത്ത് മടക്ക് മടക്കായി കുടിച്ചു

”അയ്യോ എന്ത് പറ്റി മോളെ ?

അമ്മ വേവലാതിയോടെ ചോദിച്ചു

”ആ..ഹ് വാ പൊള്ളി .,,

അപ്പൂന് വാ നീറുന്നുണ്ടായിരുന്നു

”നല്ലോണം പൊള്ളിയോ അപ്പൂ..

ചൂടുള്ളതാണെന്ന് അറിയില്ലെ
സൂക്ഷിച്ച് കുടിക്കണ്ടെ.,,

ദച്ചു പരമാവധി മുഖത്ത് സങ്കടം അഭിനയിച്ചു

നന്ദു എന്തൊക്കെ പറഞ്ഞ് അപ്പൂനെ അവിടെ തന്നെ കഴിക്കാനായി ഇരുത്തി

മനു ദച്ചൂനെ നോക്കി ആരും കാണാതെ തംസപ് കാണിച്ചതും ദച്ചു അവനെ നോക്കി കണ്ണിറുക്കി

അപ്പു ഇടക്കിടെ ദച്ചൂനെ തുറിച്ച് നോക്കുന്നുണ്ട്
ദച്ചു മനപൂര്‍വ്വം പൊള്ളിച്ചതാണെന്ന് അപ്പൂന് മനസ്സിലായിരുന്നു

ഭക്ഷണം കഴിച്ച് കഴിഞ്ഞതും നന്ദു പതിവ് പോലെ ലാപ് ടോപുമായി വര്‍ക്ക് ചെയ്യാനിരുന്നു

അപ്പന്‍ നല്ല ക്ഷീണമെന്ന് പറഞ്ഞ്  കിടക്കാന്‍ പോയി കൂടെ അമ്മ  പോയതും അഭിയും മനുവും ദച്ചുവും  ഹാളില്‍ ഒരുമിച്ച് കൂടി ഒാരോന്ന് സംസാരിച്ചും കളിച്ചും ഇരുന്നു

അഭി അപ്പൂനെ വിളിച്ചെങ്കിലും അവള്‍

ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി ഗസ്റ്റ് റൂമിലേക്ക് പോയി

കുറച്ച് കഴിഞ്ഞതും അഭിയും മനുവും കിടക്കാനായി പോയി

ദച്ചു സിറ്റ് ഒൗട്ടില്‍ ഇരിക്കുന്ന നന്ദൂനെ ഒന്ന് നോക്കിയതും നന്ദു അവളെ കൈ കാട്ടി വിളിച്ചു

”എന്താ..?

ദച്ചു നന്ദൂന്‍റെ അടുത്ത് വന്ന് ചോദിച്ചു

”ചുമ്മാ വിളിച്ചതാ .,

നന്ദു ലാപിലേക്ക് നോക്കി മറുപടി പറഞ്ഞതും ദച്ചു അവിടെന്ന് അകത്തേക്ക് പോകാന്‍ നിന്നു
നന്ദു പെട്ടന്ന് അവളെ കൈയ്യില്‍ പിടിച്ചു

”ഹാ പോകല്ലേന്നെ ഇവിടെ ഇരിക്ക്.,,

നന്ദു ദച്ചൂന്‍റെ കൈയ്യില്‍ പിടിച്ച് വലിച്ച് മടിയിലേക്കിരുത്തി

” ദേ നന്ദേട്ടാ ആരേലും കാണും വിട്ടേ.,
ഞാന്‍ മുറിയിലേക്ക് പോകുവാ എനിക്ക് ഉറക്കം വരുന്നുണ്ട് .,,

ദച്ചു നന്ദൂന്‍റെ മടിയില്‍ നിന്ന് പിടഞ്ഞെണീറ്റ് അകത്തേക്കോടി

നന്ദു അവള്‍ പോകുന്നത് ചിരിയോടെ നോക്കി തന്‍റെ വര്‍ക്കിലേക്ക് തിരിഞ്ഞു

ദച്ചു നന്ദൂന്‍റെ മുറിയിലേക്ക് പോകാനായി സ്റ്റെപ്പ് കയറാന്‍ നിന്നപ്പോയാണ് പിറകില്‍ നിന്ന് അപ്പു വിളിച്ചത്

”എന്താ അപ്പു ചേച്ചി വാ പൊള്ളിയതിന്‍റെ നീറ്റലിപ്പോയും പോയില്ലെ.,,

ദച്ചു അപ്പൂനെ നോക്കി ചിറി കോട്ടി അവളെ അടുത്തേക്ക് വന്നു

”ഇല്ലെടി അതിന് കുറച്ചധികം സമയം എടുക്കും.,
അത് മാറണമെങ്കില്‍ എനിക്ക് നിന്‍റെ ശരീരത്തില്‍ തീ ആളി കത്തുന്നത് കാണണം എങ്കിലെ എന്‍റെ നീറ്റല്‍ കെട്ടടങ്ങൂ,,

അപ്പൂന്‍റെ മുഖത്ത് പക കത്തി നിന്നു

”ഒാ..ഹ് ഈ ഭ്രാന്തിയെ ആദ്യം വല്ല മെന്‍റല്‍ ഹോസ്പിറ്റലിലും കൊണ്ടിടണം.,,

ദച്ചു പിറുപിറുത്തു

”ഹ്മ്
നീ അതികം നഗളിക്കണ്ട നന്ദൂന്‍റെ കൂടെ അതികം നാള്‍ നിന്നെ ഞാന്‍ പൊറുപ്പിക്കില്ല
വൈകാതെ എന്‍റെ ഒരു തിരിച്ച് വരവുണ്ട് അത് നിന്‍റേയും നിന്‍റെ കുടുംബത്തിന്‍റേയും നാശം കാണാനായിരിക്കും നീ കാത്ത് നിന്നോ .,,

അപ്പു ദച്ചൂനെ നോക്കി ഭീഷണിപ്പെടുത്തി

”ഇങ്ങനെയുള്ള ഡയലോഗ് എവിടെന്ന് കിട്ടുന്നു സ്വന്തമായി എഴുതി പഠിക്കുന്നതാണോ അതോ വല്ല സിനിമാ കോപ്പിയും ആണോ .,,

ദച്ചു ചോദിക്കുന്നത് അപ്പൂനെ കൂടുതല്‍ ദേഷ്യം പിടിക്കുന്ന ചോദ്യങ്ങളായിരുന്നു

”എന്തായാലും ഈ അര്‍പ്പണ ചുമ്മാ വെറുതെ പറയില്ല അത് നടപ്പാക്കുക തന്നെ ചെയ്യും.,,

അപ്പു കടുപ്പത്തില്‍ പറഞ്ഞു

”ആണോ എന്നാ പിന്നെ നേരിടാന്‍ ഞാനും തയ്യാറാണ് .,,

ദച്ചൂന്‍റെ ആത്മവിശ്വാസം അപ്പൂന് ഇഷ്ടപ്പെടുന്നില്ലായിരുന്നു

”നിന്നെയൊക്കെ ഡയലോഗടിക്കാന്‍ കൊള്ളാം.,
രണ്ട് കൊല്ലം മുമ്പ് എന്‍റെ കാലില്‍ പിടിച്ച് നീ കരഞ്ഞിരുന്നത് ഇപ്പോയും എന്‍റെ മനസ്സില്‍ തന്നെയുണ്ട്.,,
അന്നന്‍റെ ഭീഷണി കൊണ്ട് തന്നെയല്ലെ നീ നന്ദൂനെ ഉപേക്ഷിച്ചത്
അത് പോലെ നിനക്ക് ഒരു ചാന്‍സും കൂടെ ഞാന്‍ തരാണ് എന്‍റെ ഒൗതാര്യമായി കൂട്ടിയാല്‍ മതി.,,

അപ്പു പറഞ്ഞത് കേട്ട് ദച്ചു നെറ്റി ചുളിച്ചു

”എന്താണാവോ മാഡത്തിന്‍റെ  ഒൗതാര്യം ബോംബ് ഭീഷണിയോ അതോ വേറെ വല്ലതുമാണോ ?

ദച്ചു ചോദിക്കുന്നത് കേട്ട് അപ്പു പൊട്ടി ചിരിച്ചു

”ഈ പ്രാവിശ്യം അതെല്ലാം മാറ്റി വെക്കാം.,
ഇതൊരു അവസാന ചാന്‍സാണ്

ഞാന്‍ നാളെ വിദേശത്ത് പോയി തിരിച്ച് വരുന്ന വരെ നിനക്ക് സമയമുണ്ട്.,
അതായത് കുറച്ചധികം മാസങ്ങള്‍ നിന്‍റെ മുന്നിലുണ്ട്
എന്ത് ചെയ്തിട്ടാണേലും നീ നന്ദൂന്‍റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞ് പോകണം.,,
ഇനി അവന്‍ നിന്നെ തേടി വരാത്ത അത്രയും നിന്നെ അവന്‍ വെറുക്കണം .,
സമയം കുറച്ച് അധികമുണ്ടെന്ന് എനിക്കറിയാം എന്നാലും നോ പ്രോബ്ലം നീ നന്ദൂന്‍റെ ജീവിതത്തില്‍ നിന്ന് തിരിച്ച് വരാത്ത രീതിയില്‍ ഒഴിഞ്ഞ് പോകണം.,,

അപ്പു ദച്ചൂനെ നോക്കി വിശദീകരിച്ചു

” പോയില്ലെങ്കില്‍.,,

ദച്ചു ഉടനെ തന്നെ തിരിച്ച് ചോദിച്ചതും അപ്പൂന്‍റെ മുഖം വലിഞ്ഞ് മുറുകി
പതിയെ അവളെ മുഖം ഒന്ന് അഴഞ്ഞു
എന്നിട്ടൊന്ന് ചിരിച്ചു

”പോയില്ലെങ്കില്‍ അപ്പോയാണ് ഈ അര്‍പ്പണയുടെ ശെരിക്കുള്ള മുഖം നീ കാണാന്‍ പോകുന്നത്.,,

അപ്പു ദച്ചൂന്‍റെ അടുത്ത് വന്ന് അവള്‍ക്ക് നേരെ വിരല്‍ ചൂണ്ടി

ദച്ചു അപ്പൂന്‍റെ മുന്നില്‍ ഒര് തരി പോലും പതറിയില്ല

എന്നാല്‍ ദച്ചൂന്‍റേയും അപ്പൂന്‍റേയും സംസാരം എല്ലാം ഒളിഞ്ഞ് നിന്ന് കാതോര്‍ക്കുന്ന ഒരാള്‍ ആ വീട്ടില്‍ ഉള്ളത് അവരറിഞ്ഞില്ല

*(തുടരും..)*