രചന – ഷംസിയ ഫൈസൽ
അഭിനന്ദിന്‍റെ വോയിസ് അവസാനിച്ചതും ദച്ചു തളര്‍ച്ചയോടെ ബെഡിലിരുന്നു
എന്തൊക്കെയോ തന്നെ കാത്ത് നില്‍ക്കുന്നുണ്ടെന്ന സത്യം അവളില്‍ ഭയം വന്ന് മൂടി
ദച്ചു ഫോണ്‍ ഒാഫ് ചെയ്ത് അല്പം ആശ്വാസത്തിനായി ബെഡിലൊന്ന് കിടന്നു
മനസ്സിനെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നതും അവള്‍ താഴേക്ക് ചെന്നു
അമ്മ അടുക്കളയില്‍ രാത്രിക്കുള്ള ചപ്പാത്തി ഉണ്ടാക്കായിരുന്നു
”അമ്മാ ഞാന്‍ സഹായിക്കാം.,
ചപ്പാത്തി ഞാന്‍ ചുടാം അമ്മ പരത്തിക്കോ?
ദച്ചു പാന്‍ എടുത്ത് ഗ്യാസ് സ്റ്റൗവ്വില്‍ വെച്ചു
”നീ ആദ്യം പോയി വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ച് വാ.,
എന്നിട്ട് ചുടാം.,,
അമ്മ പറഞ്ഞതും ദച്ചു വിളക്ക് വെക്കാന്‍ പോയി
വിളക്ക് വെച്ച് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു
വീണ്ടും അടുക്കളയില്‍ പോയി അമ്മയെ സഹായിച്ചു
”കാണാന്‍ പറ്റാത്ത പല കാര്യങ്ങളും എന്‍റെ കൊച്ചിന്‍റെ അടുത്തീന്ന് കാണുന്നുണ്ടല്ലോ.,
ഈ ഉള്ളവളെ സഹായിക്കാന്‍ എങ്ങനെ തോന്നി?
അമ്മ ചപ്പാത്തി പരത്തുന്നതിനിടെ ചോദിച്ചു
”പോ അമ്മാ.,എനിക്കെന്താ എന്‍റെ അമ്മയെ സഹായിച്ചൂടെ ?
ഇന്നിപ്പോ എനിക്ക് പഠിക്കാനൊന്നും കാര്യായിട്ടില്ല അതാ.,,
ദച്ചു ചപ്പാത്തി ഒാരോന്നും ചുട്ടു പാത്രത്തിലേക്കിട്ടു
”നിന്‍റെ മുറിവിലെ കെട്ട് അഴിച്ചോ?
”മുറിവിന് ഉണക്കമുണ്ടമ്മെ.,
ഇനി കെട്ടേണ്ടെന്ന് അച്ഛനാ പറഞ്ഞെ,
അല്ല ദേവനും ദീപുവും എവിടെ? അവരെ മുറിയില്‍ കാണാനില്ലല്ലോ?
ദച്ചു സംശയത്തോടെ ചോദിച്ചു
”അവരേതോ ഫ്രണ്ടിനെ കാണാനെന്നും പറഞ്ഞിറങ്ങിയതാ.,
രാത്രി കഴിക്കാനുണ്ടാകൂല എത്താന്‍ വൈകുമെന്ന് പറഞ്ഞ് ഇപ്പോ പോയതേ ഒള്ളു.,,
അമ്മേടെ പരത്തല്‍ കഴിഞ്ഞ് അമ്മ കറി ഉണ്ടാക്കാനുള്ള ഉരുളന്‍ കിഴങ്ങ് തോല് ചെത്തികൊണ്ട് ദച്ചൂനോട് പറഞ്ഞു
”ഹോ..ഈ ആണുങ്ങളെ ഒക്കെ ഒരു ഭാഗ്യമെ ഏത് പാതിരാത്രിയും ഇറങ്ങി നടക്കാം എങ്ങോട്ട് വേണേലും പോകാം.,
ആണായി ജനിച്ചാല്‍ മതിയായിരുന്നു.,,
ദച്ചു നെടുവീര്‍പ്പോടെ പറഞ്ഞു
”എന്നാ എന്‍റെ കുട്ടി പാതിരാത്രി ഇറങ്ങി നടന്നോ.,
നിന്‍റെ ശരീരം മാത്രമെ പെണ്ണിന്‍റേതൊള്ളു സ്വഭാവവും കൈയ്യിലിരിപ്പും ആണിന്‍റേയാ.,
അതോണ്ട് നിന്നെ ആരേലും തട്ടികൊണ്ട് പോയാലും പത്ത് മിനിറ്റിനുള്ളില്‍ നിന്നെ വീട്ടിലെത്തിച്ചോളും.,,
അമ്മ ദച്ചൂനെ കളിയാക്കിയതും അവള്‍ മുഖം വീര്‍പ്പിച്ച് ചപ്പാത്തി ചുട്ടോണ്ടിരുന്ന ചട്ടുകം അമ്മേടെ കൈയ്യില്‍ വെച്ച് കൊടുത്തു
”സ്വയം അങ് ഉണ്ടാക്കിയാ മതി.,
ഞാന്‍ പോണ്.,,
ദച്ചു ചവിട്ടി തുള്ളി ഹാളിലേക്ക് പോയി
”അല്ലേലും നിന്നെ കണ്ടൊന്നുമല്ല ഞാനിതൊക്കെ ഉണ്ടാക്കുന്നത്.,,
അമ്മ ദച്ചു കേള്‍ക്കാന്‍ പാകത്തില്‍ പറഞ്ഞു
ദച്ചു ടീവി ഒാണ്‍ ചെയ്ത് ഹാളിലെ ഒരു ചെയറില്‍ ഇരുന്ന് സിനിമ കണ്ടു
ടീവി കാണുന്നതിനിടക്ക് കിച്ചണില്‍ പോയി അമ്മയെ മൈന്‍റ് ചെയ്യാതെ ബേക്കറി പാത്രം എടുത്തോണ്ട് വന്നു
”ദക്ഷ അത് എടുത്ത ഇടത്ത് കൊണ്ട് വെക്ക്.,
ആരേലും വരുന്ന്ക്കാര് വീട്ടില്‍ കയറി വന്നാ ചായക്ക് കൊടുക്കാന്‍ വാങ്ങി വെച്ചതാ.,
അതെല്ലാം എടുത്ത് തിന്നോളും ചേട്ടമ്മാരും അനിയത്തിയും.,
ഒരു മനുഷ്യന്‍ വീട്ടില്‍ വരുമ്പോ ബേക്കറി നോക്കുമ്പോ കാണൂല.,
ദച്ചൂ…,,എടുത്ത് വെക്കാനാ നിന്നോട് പറഞ്ഞത്.,,
ഇല്ലേല് എന്‍റേന്ന് നീ വേടിക്കും.,
അമ്മയുടെ ശകാരം സഹിക്ക വയ്യാതെ ദച്ചു ബേക്കറി പാത്രം അടുക്കളയില്‍ തന്നെ കൊണ്ട് വെച്ചു
”എനിക്കൊന്നും വേണ്ട നിങ്ങളെ തണുത്ത ഡേറ്റ് കഴിഞ്ഞ ബേക്കറി.,
എനിക്കെന്‍റെ ട്വിന്‍ ബ്രദേഴ്സ് കുറേ സ്വീറ്റ്സ് കൊണ്ട് വന്നിട്ടുണ്ട് ഞാനത് കഴിച്ചോളാം.,,
ദച്ചു അമ്മയെ പുച്ഛിച്ച് അവളെ മുറിയില്‍ പോയി ചോക്ലേറ്റ് എടുത്തോണ്ട് വന്ന് അതും കഴിച്ചോണ്ട് സിനിമ കാണാന്‍ തുടങ്ങി
കുറച്ച് കഴിഞ്ഞ് അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞ് അമ്മയും ദച്ചൂന്‍റെ കൂടെ ടീവി കാണാനിരുന്നു
അച്ഛന്‍ വന്നതും മൂന്ന് പേരും ഡിന്നര്‍ കഴിക്കാനിരുന്നു
ദച്ചു ചപ്പാത്തി പ്ലേറ്റും കൊണ്ട് സിറ്റ്ഒൗട്ടില്‍ നടന്നു
ഇന്നെന്തോ അവള്‍ക്കവിടെ ഇരുന്ന് കഴിക്കുമ്പോ ആസ്വദിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല
അഭിനന്ദിന്‍റെ വാക്കുകള്‍ ഒാര്‍മ വന്നതും ദച്ചു പേടിയോടെ അവിടെന്നെണീറ്റ് അച്ഛന്‍റേയും അമ്മയുടേയും കൂടെ ഇരുന്ന് കഴിച്ചു
രാത്രി ഏറെ വൈകിയിട്ടും ദച്ചു അമ്മയേയും അച്ഛനേയും ചുറ്റിപറ്റി നിന്നു
”നീ ഉറങ്ങാന്‍ പോകുന്നില്ലെ.,,
അമ്മ ബെഡ്ഷീറ്റ് വിരിക്കുന്നതിനിടെ ചോദിച്ചു
”അവര് കൂടെ വരട്ടെ എന്നിട്ട് കിടക്കാന്‍ പോകാ.,,
ദച്ചു പറഞ്ഞതും ഗേറ്റ് കടന്ന് മുറ്റത്ത് കാറ് നിര്‍ത്തുന്ന ശബ്ദം കേട്ടതും ദച്ചു പുറത്തേക്കോടി
ദേവനും ദീപുവും വന്നതും അവരെ കൂടെ അവളും മുകളിലേക്ക് പോയി
”ഞാനിന്ന് നിങ്ങളെ കൂടെയാണ് കിടക്കുന്നത്.,,
ദച്ചു അവരെ മുറിയിലേക്ക് കയറി പറഞ്ഞു
”കിടക്കുന്നതൊക്കെ കൊള്ളാം.,
ഞങ്ങളെ എങ്ങാനും ചവിട്ടി തറയിലിട്ടാല്‍ നിന്‍റെ തലയിലൂടെ വെള്ളം കോരി ഒഴിക്കും.,,കേട്ടല്ലോ.,,
ദീപു പറഞ്ഞു
”ഒാക്കെ ഒരു ബക്കറ്റ് വെള്ളം തന്നെ ഒഴിച്ചോ.,
ഞാന്‍ കുരുത്ത കേടൊന്നും കാട്ടൂല സത്യം.,,
”ഗുഡ് ഗേള്‍ എന്നാ തലയണ എടുത്തോണ്ട് വാ.,,
ദേവന്‍ പറഞ്ഞതും ദച്ചു അവളെ മുറിയില്‍ പോയി തലയിണ എടുത്ത് വേഗം അവരെ മുറിയിലേക്കോടി
ഫോണിലേക്ക് അറിയാതെ പോലും അവളൊന്ന് നോക്കിയില്ല
ചേട്ടമ്മാരെ നടുക്ക് കിടന്ന് സുഖമായിട്ടുറങ്ങുമ്പോ അവളെ ഭയമെല്ലാം ചോര്‍ന്നൊലിച്ച് പോയിരുന്നു
രാവിലെ അമ്മ വന്ന് വിളിച്ചപ്പോയാണ് മൂന്നാളും എണീറ്റത്
ദച്ചൂന് കോളേജിലേക്കും ദീപൂനും ദേവനും ഒാഫീസിലേക്കും പോകാന്‍ വൈകിയിരുന്നു
ദച്ചു വേഗം എണീറ്റവളെ മുറിയിലേക്ക് ചെന്ന് കുളിച്ച് ഫ്രഷായി ഒരുങ്ങി കോളേജിലേക്കുള്ള ബാഗും എടുത്ത് താഴേക്ക് ചെന്നു
”അമ്മ ചായ.,,
ദച്ചു അടുക്കളിയില്‍ ചെന്നപ്പോയേക്കും അമ്മ ചായ എടുത്ത് വെച്ചിരുന്നു
അവളത് വേഗം എടുത്ത് കഴിച്ചു
”അമ്മാ അവരിറങ്ങിയില്ലെ?
ദച്ചു കൈ കഴുകുന്നതിനിടക്ക് ചോദിച്ചു
”ആര് ദേവനും ദീപുവോ അവര് ചായ കൂടെ കുടിക്കാതെ ലേറ്റായെന്നും പറഞ്ഞ് ഒാഫീസിലോട്ട് പോയി.,,
”അയ്യോ ഞാനെന്ത് ചെയ്യും.,
അവരെ കൂടെ ബസ് സ്റ്റോപ്പ് വരെ പോകാന്ന് കരുതിയതാ.,
അച്ഛനും പോയില്ലെ.,
ഇന്നെന്‍റെ ബസ് പോയത് തന്നെ.,
ഞാന്‍ ഇറങ്ങാണമ്മാ.,,
ദച്ചു ദൃതിപിടിച്ച് ബസ് സ്റ്റോപ്പിലേക്കോടി
പോകുന്ന വഴി ഹരി ബൈക്ക് ചാരി നില്‍പുണ്ടായിരുന്നു
”ദച്ചൂ ഇന്നെന്താ വൈകിയോ?
അവളെ കണ്ടതും മുഖത്ത് പൂനിലാവ് ഉദിച്ച പോലെ ഹരി ചോദിച്ചു
”അതേ ഹരിയേട്ടാ.,
ടൈ ഇല്ല പിന്നെ കാണാം.,,
ദച്ചു വേഗം ഒാടി
ഹരി ബൈക്ക് സ്റ്റാര്‍ട്ടാക്കി ദച്ചൂന്‍റെ അടുത്ത് വന്ന് നിര്‍ത്തി
”ദച്ചൂ കയറിക്കോ ഞാന്‍ സ്റ്റോപ്പിലാക്കി തരാം.,
ഇപ്പോ ഉള്ള ബസ് പോയാല്‍ പിന്നെ ഒരുമണിക്കൂര്‍ കഴിഞ്ഞെ ഒള്ളു.,,
ഹരി പറഞ്ഞതില്‍ കാര്യമുണ്ടെന്ന് കരുതി ദച്ചു മറ്റൊന്നും ചിന്തിക്കാതെ ബൈക്കില്‍ കയറിയിരുന്നു
ഹരിയുടെ ഉള്ളം സന്തോഷം കൊണ്ട് തുള്ളിചാടി
ബസ് സ്റ്റോപ്പില്‍ എത്തിയതും ദച്ചു ഹരിയോട് നന്ദിയോടെ ചിരിച്ചോണ്ട് താങ്ക്സ് പറഞ്ഞ് ബൈക്കില്‍ നിന്നിറങ്ങി
ഹരി ബായ് പറഞ്ഞ് പോയതും ദച്ചു കൈവീശി കാണിച്ച് നേരെ നോക്കുന്നത് ബസ് സ്റ്റോപ്പിന്‍റെ ഒാപ്പോസിറ്റായി കാറിലിരുന്നു തന്നെ നോക്കുന്ന അഭിനന്ദിന്‍റെ മുഖത്തേക്കായിരുന്നു
ദച്ചൂനെ ഒന്ന് നോക്കി അവന്‍ കാറെടുത്ത് പോയി
അവളില്‍ സമാധാനത്തിന് തിരശ്ശീല വിരിച് വീണ്ടും ഭീതി വന്ന് നിറഞ്ഞു
ബസ് വന്നതും അതില്‍ കയറി കോളേജിലേക്ക് പോയി
കൃഷ്ണയോട് എന്തോ അഭിനന്ദ് ഇന്നലെ മെസ്സേജ് അയച്ച് പറഞ്ഞ കാര്യങ്ങളൊന്നും ദച്ചൂന് പറയാന്‍ തോന്നിയില്ല
എല്ലാം മനസ്സിലൊതുക്കി ചിരിച്ച് കളിച്ച് നടന്നു
വൈകീട്ട് വീട്ടിലെത്തിയതും പതിവിന് വിപരീതമായി ചായ കുടിച്ചാണ് ദച്ചു മുറിയിലേക്ക് ഫ്രഷാകാന്‍ പോയത്
ഫ്രഷായി വന്ന് തന്‍റെ ഫോണ്‍ കൈയ്യിലെടുത്തു
ഇന്നലെ അഭിനന്ദിന്‍റെ മെസ്സേജ് കണ്ടതില്‍ പിന്നെ ഫോണ്‍ എടുത്ത് പോലും നോക്കിയില്ലായിരുന്നു
ഫോണ്‍ ഒാപ്പണ്‍ ചെയ്ത് ഡാറ്റ ഒാണാക്കി
മെസ്സേജുകളിലോ കോളിലോ അഭിനന്ദിന്‍റെ പേര് കാണാതെ വന്നതും ദച്ചൂന് ആശ്വാസം തോന്നി
അവള്‍ വേഗം അവന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തു
കുറച്ച് സമയം ഫോണില്‍ കളിച്ച് സന്ധ്യക്ക് വിളക്ക് വെക്കാന്‍ പോയി
വിളക്ക് വെച്ച് അമ്മേടെ കൂടെ ടീവി കാണാന്‍ ഇരുന്നതും അമ്മ പഠിക്കാന്‍ പറഞ്ഞ് മുടിയിലേക്കാട്ടി പായിപ്പിച്ചു
”ദച്ചൂ..,,നിന്നോടമ്മ ഫുഡ് കഴിക്കാന്‍ വരാന്‍.,,
ദീപു വന്ന് വിളിച്ചതും ദച്ചു മുറിയുടെ വാതില്‍ തുറന്നു
”നിങ്ങളെപ്പോ ഒാഫീസില്‍ നിന്ന് വന്നു.,,
ഡോര്‍ തുറന്ന ദച്ചു ദീപൂനോട് ചോദിച്ചു
”ഞങ്ങളിപ്പോ വന്നേയൊള്ളു.,
”ദേവനെവിടെ?
”അവന്‍ താഴെയുണ്ട്.,
വാ വല്ലോം കഴിക്കാം വിശന്നിട്ട് വയ്യ.,,
ദീപു ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് താഴേക്ക് പോയി
കുറെ ദിവസത്തിന് ശേഷം ദച്ചുവും ദേവനും ദീപുവും കൂടെ സിറ്റ്ഒൗട്ടില്‍ ഒരുമിച്ചിരുന്ന് ഡിന്നറ് കഴിച്ചു
കുറേ വിശേഷങ്ങളും കളിയും ചിരിയുമായി അവര് ഭക്ഷണം കഴിച്ചെണീറ്റു
”ദച്ചൂ..,,മോളെ ഒരു കാര്യം പറയാനുണ്ടായിരുന്നു.,,
മുകളിലേക്ക് പോകാന്‍ നിന്ന ദച്ചൂനെ നോക്കി അച്ഛന്‍ പറഞ്ഞു
”എന്താ അച്ഛാ.,,
ദച്ചു അച്ഛന് നേരെ തിരിഞ്ഞു
അവള് നോക്കുമ്പോ അമ്മയും ചേട്ടമ്മാരും പരുങ്ങി കളിക്കുന്നു
”നാളെ മോള്‍ക്ക് ക്ലാസില്ലല്ലോ.,,
”ഇല്ല നാളെ രണ്ടാം ശനിയല്ലെ.,,
ദച്ചു കാര്യം മനസ്സിലാകാതെ അവരെ നോക്കി
”അമ്മേടെ മോള് നാളെ പുലര്‍ച്ചെ എണീറ്റ് അമ്മേടെ കൂടെ അമ്പലത്തില്‍ വരണം,,
അമ്മ അവളെ തലയില്‍ തലോടി
”എന്തിന്?
ദച്ചു നെറ്റിചുളിച്ചു
”’ഒന്ന് പ്രാര്‍ത്ഥിച്ച് വാ ദച്ചു.
നാളെ ഒരു വിശേഷമുണ്ട്.,,
ദേവന്‍ ദച്ചൂനെ നോക്കി പറഞ്ഞു
”എന്താ അച്ഛാ കാര്യം.,
നിങ്ങളെല്ലാരും കൂടെ എന്നെ വട്ടാക്കാതെ കാര്യം പറയി.,,
ദച്ചൂന് ദേഷ്യം വന്നിരുന്നു
”നാളെ അച്ഛന്‍റെ മോളെ കാണാന്‍ ഒരു കൂട്ടര് വരുന്നുണ്ട്!!!
അച്ഛന്‍റെ വാക്കുകള്‍ കേട്ടവള്‍ തറഞ്ഞ് നിന്നു
തുടരും

by