പ്രണയമാങ്കല്യം… 3

പ്രണയമാംഗല്യം💞

പ്രണയം…….അതൊരിക്കലും വിവാഹത്തിന് മുൻപേ നടക്കൂ എന്നു വിശ്വസക്കുവാൻ ബുദ്ധിമുട്ടുള്ളൊരു വ്യക്തിയാണ് ഞാൻ.

എന്റെ ഭാര്യയെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് എന്റെ വിവാഹ ശേഷമാണ്. അതുകൊണ്ട് എന്റെ പ്രണയം അത്രയും തീവ്രവും സത്യവും ആണ്.

എന്റെ മക്കളും അങ്ങനെയൊക്കെ ആവണമെന്നൊക്കെ എനിക്ക് ഉള്ളിൽ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഞാൻ അത് അവർക്ക് വിട്ടുകൊടുത്തതിനാൽ എന്തുകൊണ്ടോ എന്റെ ആഗ്രഹം പോലെ ഞങ്ങൾ കണ്ടുപിടിച്ചവരെ വിവാഹം ചെയ്തോളാമെന്ന് അവർ പറഞ്ഞു. അവിടെയും ഞാൻ എന്റെ തീരുമാനം ശരിയെന്നു കരുതിയിടത്താണ് എന്റെ രുദ്രന്റെ ജീവിതം മറ്റൊരു വഴിക്ക് പോയത്.

എന്നാലും പോയതിനേക്കാൾ നല്ലതിനെയാണ് കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ല, ഞങ്ങൾ വിശ്വസിക്കുന്നു. അവസാനം നരേന്ദ്രൻ അരുന്ധത്തിയെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞതിന് മനസ് നിറഞ്ഞൊന്നു അവർ ചിരിച്ചു.

അതെ ആശ്വാസം തന്നെയായിരുന്നു പെൺകുട്ടികളുടെ വീട്ടിൽ നിന്നു വന്നവർക്കും.

ചേരേണ്ടത് ചേർന്നെന്ന് പറയാതെ പറയുംപോലെ വധൂ വരന്മാർ ഒന്നിച്ചു നിന്നു.

പിന്നീട് ഫോട്ടോസ് എടുക്കലും ഫുഡ്‌ കഴിക്കലുമൊക്കെയായി എല്ലാരും ഷീണിച്ചു ഓരോ മൂലക്ക് ഇരുന്നു.

തന്മയി ഷീണിച്ചോ….?

ആഹ് കുറച്ച്…. ഞാൻ ആദ്യായിട്ടാ ഇങ്ങെനെയൊക്കെ

അത് തന്റെ ഈ ഒന്നുമറിയില്ലാത്ത നിൽപ്പ് കാണുമ്പോഴേ മനസിലാകും. അല്ലേലും ഒന്നുമില്ലാത്തിടത്തു നിന്നും വന്നവർക്കൊക്കെ ഇങ്ങനെ ഓരോന്ന് കാണുമ്പോൾ അതിശയം ഉണ്ടാകുന്നതിൽ തെറ്റില്ല.

അത് ആരെക്കാളും നിനക്ക് മനസിലാകും കരുണേ….

എല്ലാ തിരക്കുകൾകളും ഒന്ന് ഒതുങ്ങിയ സമയം നോക്കി ഒരു കസേരയിൽ ഇരുന്ന തനുവിനെ ഒന്ന് ചൊറിയാൻ ചെന്നതാണ് രുദ്രന്റെ ബന്ധുവും കൂട്ടുകാരിയുമൊക്കെയായിരുന്ന കരുണ.

അവളുടെ വാക്കുകൾ കേട്ട് ഞെട്ടിയിരുന്ന തനുവിന് കൂട്ടായി വന്നത് രുദ്രന്റെയും ശിവയുടെയും മുറപ്പെണ്ണായ കീർത്തിയായിരുന്നു.

നീയും നിന്റെ കുടുംബവും കുറേ നാൾ പഠിക്കാനും മറ്റും കുറേ കഷ്ടപ്പെട്ടതല്ലേ… അതുപോലെ അല്ലല്ലോ തനുവും മാധുവും.

അവരുടെ അച്ഛന്മാരുടെ ജോലിയും ഇവിടെത്തന്നെ ആയിരുന്നു. അതുകൊണ്ട് പട്ടിണി അറിഞ്ഞിട്ടുണ്ടാവില്ല, നീയെങ്ങനെ അല്ലല്ലോ…. സാഹചര്യം,അവസ്ഥ,ജീവിതം  അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ മനഃപൂർവം മറക്കുന്നു, അവഗണിക്കുന്നു.

നോക്കീം കണ്ടും നീ പെരുമാറിക്കോ… രുദ്രേട്ടന്റെ സ്വഭാവം അറിയാല്ലോ…. സൂക്ഷിച്ചോ…. മ്മ്മ് പൊക്കോ പൊക്കോ…നാളത്തേക്ക് വീട്ടിൽ കൊണ്ടുപോകാൻ ഉള്ളതൊക്കെ നിന്റയമ്മ അവിടെ കെട്ടിപ്പെറുക്കുന്നുണ്ട്, ചെല്ല് പോയി സഹായിക്ക്.

ഹായ് ഞാൻ കീർത്തി.ചെറിയ രീതിയിൽ നിങ്ങളുടെ ശത്രു ഞാൻ ആകേണ്ടതാണ്. ഹേയ് ഞെട്ടണ്ട,രുദ്രേട്ടന്റെയും ശിവേട്ടന്റെയും മുറപ്പെണ്ണ് ആണ്. 

കീർത്തിയുടെ ആ തുറന്നു പറച്ചിൽ തനുവിനേറെ ഇഷ്ടായി.

എനിക്ക്…. എനിക്ക് പേടിയാ ഇവിടെ ആരോട് എങ്ങനെ ഒരു പിടിയും കിട്ടുന്നില്ല.

താൻ സങ്കടപ്പെടേണ്ടെടോ എല്ലാം ഒക്കെ ആവും. പിന്നെ ഇവിടെ ഉള്ളോരുടെ കാര്യം തന്റെ അച്ഛൻ പറഞ്ഞു അറിയാല്ലോ അതിനപ്പുറമായി ഒന്നുല്ല.

തനുവിന്റെ സംസാരം കേട്ട്  കീർത്തി അവളെ സമാധാനിപ്പിച്ചു.

ന്താ രണ്ടുപേരും കൂടി എവിടെ മാധു…

ഞങ്ങൾ ഓരോന്നിങ്ങനെ പറഞ്ഞിരിക്കുവായിരുന്നമ്മായി.

അവളും ശിവേട്ടനും കൂടി കുറച്ചു കൂടി ഫോട്ടോസ് എടുക്കാൻ പോയി. അപ്പോഴാണ് ഇവിടെ ഒരാൾ പോസ്റ്റടിച്ചിരിക്കുന്നത് കണ്ടത് പിന്നെ ഇവിടെ കൂടാന്ന് കരുതി.

കരുണ ഇങ്ങോട്ടേങ്ങാനും വന്നോ….?

ഉവ്വ്, കുറച്ചൊക്കെ തനുവിനിട്ട് കൊട്ടി. പിന്നെ ഞാൻ നല്ലോണം വായിച്ചു കൊടുത്തോണ്ട് ഇപ്പൊ അങ്ങോട്ട് പോയതേ ഉള്ളു. അമ്മായി കണ്ടോ അവളെ…?

മ്മ്മ് മോൾ അതൊന്നും ഓർത്തു വിഷമിക്കണ്ട, അവൾക്ക് രുദ്രുനെ ഇഷ്ടായിരുന്നു. അവനു ആ താല്പര്യം തിരിച്ചു അവളോട് തോന്നിയില്ല, പിന്നെ ഞങ്ങൾ നിർബന്ധം പിടിക്കാൻ പോയില്ല. അതിന്റെയൊക്കെ ഒരിത് ഉണ്ട് അവൾക്ക്.

എനിക്ക്… കുഴപ്പമില്ല.

തനുവിന്റെ തലയിൽ തലോടിയവർ പറഞ്ഞതിന് മറുപടിയും കൊടുത്തവൾ.

രുദ്രേട്ടൻ എവിടെ അമ്മായി…

അവൻ ഇപ്പോൾ വരും, അമ്മാവന്റെ ഏതോ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്. പുള്ളിയെ സൽക്കരിക്കുവാ.

ങേ.. അപ്പോൾ ഇവളേ കൊണ്ടുപോകേണ്ട…

അതേ ചോദ്യമായിരുന്നു തനുവിന്റെ ഉള്ളിലും. തന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടുവുമോ കൊണ്ടുപോകാഞ്ഞത്. ചേച്ചിയെ മനസ്സുകൊണ്ട് ഇഷ്ടയതല്ലെ അപ്പൊ എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ആവും.

അങ്കിൾ കുറച്ചു ഓവർ ആഹ്ടി അവിടേക്ക് ഗേൾസ് പോകാതിരുക്കുന്നതാണ് ബെറ്റർ.

കീർത്തിയുടെ ചോദ്യവും അമ്മയുടെ ഉത്തരവും തനുവിന്റെ മുഖവും ഒക്കെയും ശ്രദ്ധിച്ചിരുന്നപ്പോൾ അതിലെന്തോ മിസ്റ്റേക്ക് തോന്നിയതുകൊണ്ടാണ് അവിടേക്ക് വന്ന രുദ്രൻ കീർത്തിയോടായി പറഞ്ഞത്.a സത്യത്തിൽ അത് തനുവിനുള്ള ഉത്തരം ആയിരുന്നു.

ആഹ് വന്നെല്ലോ മണവാളൻ… എന്നാലും ഇത്രയും സൗന്ദര്യവും സുന്ദരിയും സുശീലയും സർവോപരി സത്ഗുണ സമ്പന്നയുമായ എന്നെ നിങ്ങൾ വേണ്ടെന്നു വെച്ചല്ലോ മൈ ഡിയർ രൂ….

പൊ പെണ്ണേ… നിന്റെ കാട്ടിക്കൂട്ടൽ കണ്ടു എന്റെ കൊച്ചു ഭയന്നിരിക്കുന്നെ കണ്ടില്ലേ… രുദ്രു ചെല്ല് മോളേം കൂട്ടി വീട്ടിലേക്ക് പൊക്കോ. ഞങ്ങൾ അപ്പോഴേക്കും വന്നേക്കാം. ഇവിടെ കുറച്ചു സെറ്റിൽമെന്റസ് ഉണ്ട്.

കീർത്തിയുടെ കൈയിലൊരു കൊട്ട് കൊടുത്ത് അരുന്ധതി പറഞ്ഞതിന് തനുവിനോട് കണ്ണുകൊണ്ടു വരാൻ കാണിച്ചിട്ട് രുദ്രൻ മുൻപിൽ നടന്നു .

നീയും വരുന്നുണ്ടേൽ വാ. അവരൊന്നും ഇപ്പോഴേ വരില്ല.

ശിവയെയും മാധുവിനെയും കാത്തു വീണ്ടും ഇരിക്കാൻ പോയവളെ രുദ്രൻ തിരിച്ചു വിളിച്ചു.

അവളെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. സൊ വേറെയൊന്നും മനസ്സിൽ കരുതണ്ട,

തനുവിന്റെ മസിൽ മറ്റെന്തെങ്കിലും ചിന്ത ഉണ്ടായോന്ന് വിചചാരിച്ചു അവൻ അവൾക്ക് കേൾക്കാൻ പാകത്തിന് കീർത്തിയെക്കുറിച്ചു പറഞ്ഞു കൊടുത്തു.

അവന്റെ പെരുമാറ്റവും അവളോടുള്ള സഹകരണവും അവൾക്ക് അവനോട് കൂടുതൽ സ്നേഹം ഉണ്ടാക്കുവാൻ കഴിയുന്നതായിരുന്നു.

വീടെത്തും വരെ കീർത്തിയും രുദ്രനും എന്തൊക്കെയോ സംസാരത്തിൽ ആയിരുന്നതുകൊണ്ട് തനുവിനോട്ടും ബോറടി ഉണ്ടായിരുന്നില്ല.

നല്ല ക്ഷീണം കാരണം വന്നതേ എല്ലാവരും ഉറങ്ങിപ്പോയി.

💞

പിറ്റേന്ന് രാവിലെ പതിവുപോലെ എഴുന്നേറ്റ് കുളിയും കഴിഞ്ഞു റൂമിൽ നിന്നും ഹാളിലേക്ക് ചെന്നതും വിവാഹം പ്രമാണിച്ച് പോകാതിരുന്ന കുറച്ചുപേര് അവിടെ ഉണ്ടായിരുന്നു.

ആഹാ പുതുപ്പെണ്ണ് വരുന്ന സമയം കൊള്ളാം, ഇനിയെപ്പോഴോ അമ്പലത്തിൽ ഒക്കെ പോയിട്ട് വരുന്നത്.

അതെന്താ സുഭദ്രേ…. എട്ടുമണി കഴിഞ്ഞാൽ നിന്റെ നാട്ടിലെ അമ്പലത്തിൽ നട അടച്ചിടുമോ.

അതല്ല നരേട്ടാ ഞാൻ പുതുപ്പെണ്ണുങ്ങൾ കാലത്ത് കുറഞ്ഞതൊരു 5 മണി ആകുമ്പോൾ എഴെന്നേൽക്കണമെന്ന് ആണെല്ലോ….

എന്നിട്ട് നീയെന്റെ മോന്റെ ഭാര്യായി വന്നതിന്റെ പിറ്റേന്ന് എത്ര മണിക്കാ എഴുന്നേറ്റു വന്നത്?  കേട്ടോ നരേന്ദ്ര നിന്റെ പെങ്ങൾ വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് എഴുന്നേറ്റ് വന്നത് 9 മണിക്കാ. ആ അവളാണ് ആങ്ങളയുടെ മോന്റെ ഭാര്യയെ ഭരിക്കാൻ പോകുന്നത്. മോളേ നി പോയി ഡ്രസ്സ്‌ മാറി അവനെയും കൂട്ടി കൂടെ അവരെക്കൂടി വിളിച്ചു അമ്പലത്തിൽ വരെ പോയിട്ട് വാ. പിന്നെ താലി എന്ന് മാലയിലേക്ക് മാറ്റണമെന്ന് തിരുമേനിയോട് ഒന്ന് ചോദിച്ചേക്ക്.

തനുവിനെ കളിയാക്കാൻ വന്നതാണ് നരേന്ദ്രന്റെ പെങ്ങൾ സുഭദ്ര. എന്നാൽ അമ്മായിയമ്മയായ സുമതി രംഗത്ത് എത്തി സുഭദ്രയുടെ നാവടക്കിയതിനു ശേഷം തനുവിനോടായി പറഞ്ഞവളെ തിരിച്ചു മുറിയിലേക്ക് പറഞ്ഞയച്ചു.

നിനക്കെന്താ സുഭദ്രേ ആ കുട്ടിയെ തീരെ പിടിക്കുന്നില്ലേ ഇന്നലെ വന്നപ്പോൾ മുതൽ നി അതിനെക്കുറിച്ച് ചിലരോടൊക്കെ പറഞ്ഞു ഞാൻ അറിഞ്ഞു. അറിയാതെയെങ്കിലും ഈ കൊച്ചുവന്നത് എന്റെ മോന്റെ ഭാഗ്യം ആണെന്നാ ഞാൻ കരുതുന്നത്.

നീ പറഞ്ഞത് ശരിയാ നരേന്ദ്രാ ആ കൊച്ചുതന്നെയാ നമ്മുടെ രുദ്രന് ചേരുന്നത്.

പിന്നേ….എന്റെ മോളും അവനു ചേർന്നേനെ അവൾക് താല്പര്യം ഇല്ലാത്തോണ്ടല്ലേ… ഇവളെക്കാൾ മെച്ചമായിരുന്നു കീർത്തി.

ഉവ്വ്…. എനിക്ക് അങ്ങനെ തോന്നുന്നില്ല, രുദ്രേട്ടന് തനു തന്നെയാ ചേരുന്നത്.

നിനക്കങ്ങെനെയൊക്കെ പറയാം, നീ ഇല്ലേലും എന്റെ കരുണ മോൾ ആയാലും മതിയായിരുന്നു. സുകുമാരേട്ടനും അവളുടെ അച്ഛനും അമ്മക്കുമൊക്കെ ഇഷ്ടായിരുന്നു.

അതേ അതേ ഭയങ്കര ഇഷ്ടായിരുന്നു. രുദ്രേട്ടനെയും ശിവേട്ടനെയും ഒന്നിച്ചു ഇഷ്ടായിരുന്നു.

കീർത്തി അതുകൂടി പറഞ്ഞപ്പോഴേക്കും സുഭദ്ര തടിതപ്പി.

താങ്ക്സ് മോളേ…. അവളുടെ മുഖത്ത് നോക്കി എനിക്ക് കറുത്ത വാക്കുകൾ പറയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

സാരമില്ല അങ്കിൾ, ഞങ്ങൾ ഇന്നുതന്നെ പോയാല്ലോന്ന് ആലോചിക്കുവായിരുന്നു.

നരേന്ദ്രന്റെ മുഖത്തെ സങ്കടം കണ്ടു കീർത്തിക്കും സങ്കടം വന്നു.

സുകുമാരൻ അങ്ങനെ പറഞ്ഞോ മോളേ…

ഉവ്വ് അച്ഛമ്മേ…അച്ഛൻ ദാ ഇപ്പോൾ പറഞ്ഞിട്ട് റെഡി ആവാൻ പോയതേ ഉള്ളു.

അവരൊക്കെ പൊക്കോട്ടെ, നീ ഇപ്പോഴൊന്നും പോകുന്നില്ല, ഇവൾക്കും മാധൂനും കൂട്ടിന് മാറ്റാരുമില്ല.

അമ്പലത്തിൽ പോകാനായി റെഡിയായി വന്നപ്പോഴാണ് രുദ്രാനൊക്കെ കീർത്തിയുടെയും നരേന്ദ്രന്റെയും സംസാരം കേൾക്കുന്നത്.

അത് മോനെ…. ഇപ്പോൾ വീട്ടിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് ആഴ്ചയോളം ആകുന്നില്ലേ… അതുകൊണ്ടാ പോകാന്നു വെച്ചത്. കല്യാണവും മറ്റു ചടങ്ങുകളും ഒക്കെയും കഴിഞ്ഞല്ലോ…. സമയം പോലെ നിങ്ങൾ നാലുപേരും അങ്ങോട്ടേക്ക് വിരുന്നിനു വരണം. ഞാൻ വിളിക്കും.

പെട്ടിയുമൊക്കെയായി സുഭദ്രയെയും കൂട്ടി വന്ന സുകുമാരൻ അതുകൂടി പറഞ്ഞതും സുഭദ്രക്ക് ഇനിയൊന്നും പറയാനില്ലെന്നപോലെയായി.

അത് അല്ല അങ്കിൾ, അടുത്ത ഒരാഴ്ച ഞങ്ങൾ ഇവിടെ കാണില്ല, ബിസിനസ് ആയിട്ട് ബാംഗ്ലൂർ കുറച്ചു പ്രോബ്ലം ഉണ്ടായിട്ടുണ്ട്, എനിക്കും രുദ്രനും പോയേപറ്റു, പിന്നെ മാധു ഞങ്ങളുടെ പേഴ്സണൽ സെക്രട്ടറി ആയതുകൊണ്ട് അവൾക്കും വരണം.

ട്രിപ്പ്‌ മൂട് ആയിരുന്നെങ്കിൽ തനുവിനെക്കൂടി കൂട്ടമായിരുന്നു. ഇത് അതും പറ്റില്ല മാധു ചിലപ്പോൾ ഫുൾ ഡേ ഞങ്ങളുടെ കൂടെ ആയിരിക്കും.

സൊ… ഇവിടെ ഉള്ളതിനേക്കാൾ അവൾക്ക് അവിടം ബോർ ആയിരിക്കും. കീർത്തി ഇവിടെ ഉണ്ടേൽ ഇവന് സമാധാനമായി അവിടെ ഉള്ള കാര്യോക്കെ ചെയ്തിട്ട് വരാല്ലോ.

ഷർട്ടിന്റെ കൈയും മടക്കിവന്ന ശിവയാണ് ബാക്കി കാര്യങ്ങൾ രുദ്രന് മുൻപേ പറഞ്ഞു മനസിലാക്കിപ്പിച്ചത്.

ഒരാഴ്ച താനിവിടെ ഒറ്റക്ക്, അതും മാധു കൂടി ഇല്ലാതെ, ഓർക്കാൻ കൂടി വയ്യ.

തനുവിന്റെ മനസ് മനസിലാക്കിയപോൽ മാധു അവളെ ചേർത്ത് പിടിച്ചു.

ഒട്ടും പറ്റാഞ്ഞിട്ടാ സോറി…

എനിക്ക് മനസിലാകും.

തോളിൽ പിടിച്ചു സങ്കടത്തോടെ പറഞ്ഞവളെ തിരിച്ചും തോളിൽ പിടിച്ചു തനു സമാധാനിപ്പിച്ചു.

ഒക്കെ, മോളെന്നാൽ നിന്നോട്ടെ, ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ട് ഞങ്ങൾ ഇറങ്ങും. നിങ്ങൾ അമ്പലത്തിൽ പോയിട്ടൊക്കെ വാ.

മറുപടിയൊന്നും കാത്തു നിൽക്കാതെ സോഫയിലേക്ക് ബാഗ് വെച്ചുകൊണ്ട് സുകുമാരൻ ഡയനിങ് ടേബിളിനരികിലേക്ക് ചെന്നു. ഒപ്പം സുഭദ്രയോട് കൂടെച്ചെല്ലുവാൻ കണ്ണുകൊണ്ട് അറിയിപ്പും കൊടുത്തു.

എത്രയൊക്കെ തന്റേടം കാണിച്ചാലും സുകുമാരൻ വരയ്ക്കുന്ന വരയിലാണ് സുഭദ്ര. അതുകൊണ്ടുതന്നെ അയാൾ പറയുന്നതിനൊരു എതിരഭിപ്രായവും ഇന്നുവരെ അവർക്കുണ്ടായിട്ടുമില്ല.

💞

അമ്പലനടയിൽ

ആദ്യമായി ആ നാട്ടിലെ ദേവതയെ കാണാൻ ചെല്ലുന്നതായതുകൊണ്ട് രണ്ട് പൂക്കൂട നിറയെ പൂക്കൾ പറിച്ചുകൊണ്ടാണ് പെൺകുട്ടികൾ പോയത്. പിന്നെ വീട്ടിൽ നിന്നും അമ്പലത്തിലേക്കായി വേറെയും കുറെ സാധനങ്ങൾ അവർ കരുതിയിരുന്നു.

നാല് പേരുടെയും പേരും നാളും വെച്ചു വഴിപാടും കഴിപ്പിച്ചു. അഞ്ചോ എഴോ ദിവസം കഴിഞ്ഞു താലി മാലയിലേക്ക് മാറ്റമെന്ന് തിരുമേനി പറഞ്ഞു.

ഏഴ് ദിവസം ആകുന്നതിന്റെ അന്നാണ് അവർക്ക് ബാംഗ്ലൂർക്ക് പോകേണ്ടത്. അന്ന് വെളുപ്പിനെ തന്നെ പോകണം, അപ്പോൾ അമ്പലത്തിൽപ്പോക്കൊന്നും നടക്കില്ല. അങ്ങനെ അഞ്ചാം ദിവസം മാറ്റമെന്ന തീരുമാനത്തിലുമായി.

തിരിച്ചു വരും വഴി നല്ലൊരു ഹോട്ടലിൽ കയറി നാല് മസാലദോശയും കഴിച്ചവർ വീട്ടിലേക്ക് തിരിച്ചു.

💞

തുടരും…….

Similar Posts

Leave a Reply