രചന: ഷംസിയ ഫൈസൽ
ദച്ചു ഒന്ന് നീട്ടി ശ്വാസം വലിച്ച് അടുത്ത അടി ചവിട്ടും മുമ്പെ കണ്ണില്‍ ഇരുട്ട് കയറി. മുന്നില്‍ കോണി പടികളഅവള്‍ ബോധമറ്റ് നിലത്തേക്ക് ഊര്‍ന്ന് വീണു
നിലത്തേക്ക് എത്തും മുമ്പെ രണ്ട് കൈകള്‍ അവളെ താങ്ങി കണ്ണടയും മുമ്പെ അവളാ മുഖം കണ്ടു
”അഭി!! തന്‍റെ കൈയ്യിലേക്ക് ബോധമറ്റ് വീണ ദച്ചൂനെ അഭി താങ്ങി നിര്‍ത്തി.”നന്ദൂ..,, അഭി നന്ദൂന്‍റെ മുറിയിലേക്ക് നോക്കി വിളിച്ചെങ്കിലും അവന്‍ കേട്ടില്ല.അഭി ദച്ചൂനെ കൈയ്യില്‍ കോരിയെടുത്ത് അവന്‍റെ റൂമില്‍ കൊണ്ട് കിടത്തി നന്ദൂന്‍റെ മുറിയിലേക്ക് ചെന്നു.തറയില്‍ വീണ് കിടക്കുന്ന ദച്ചൂന്‍റെ ഫോണ്‍ കൈയ്യിലെടുത്ത് നന്ദൂന്‍റെ മുറിയിലെ വാതില്‍ തുറന്ന് ലൈറ്റിട്ടു
വെളിച്ചം കണ്ണില്‍ കുത്തിയതും നന്ദു കണ്ണ് ചിമ്മി തുറന്നു.’നന്ദു എണീക്കടാ.,,അഭി വിളിച്ചതും നന്ദു ഉറക്ക ചടവോടെ എണീറ്റു”എന്താടാ ഈ പാതിരാത്രി ?നന്ദു കണ്ണ് തിരുമ്മി ചോദിച്ച”നിന്‍റെ ഭാര്യയെവിടെ ?
അഭി ചോദിച്ചതും നന്ദു ബെഡിലേക്ക് നോക്കി.’അയ്യോ ദച്ചു എവിടെ നന്ദു ചാടി എണീറ്റു
”വേഗം വാ അവള്‍ക്കെന്താ സുഖമില്ലെ.,
തല ചുറ്റി വീണതാ എന്തോ ഭാഗ്യത്തിന് വീഴുന്നതിന് മുമ്പ് എനിക്ക് പിടുത്തം കിട്ടി.,എന്‍റെ മുറിയില്‍ കിടത്തിയിട്ടുണ്ട് ,അഭി അവന്‍റെ മുറിയിലേക്ക് നടന്നതും നന്ദു വെപ്രാളത്തോടെ അവനെ തള്ളി മാറ്റി ഒാടി.’ദച്ചൂ.. മോളെ. നന്ദു അവളെ കുലുക്കി വിളിച്ചു അഭി കുടിക്കാന്‍ കൊണ്ട് വെച്ച വെള്ളം എടുത്ത് അവളെ മുഖത്തേക്ക് തെളിച്ചതും ദച്ചു ഒന്ന് കണ്ണ് ചിമ്മി.മെല്ലെ കണ്ണ് തുറന്ന് ചുറ്റും നോക്കി
മുന്നില്‍ നന്ദൂനെയും അഭിയേയും കണ്ട് തലക്ക് കൈ വെച്ച് മറ്റെ കൈ ബെഡില്‍ കുത്തി എണീറ്റു.”ദച്ചൂ നീ ഒാക്കെയാണോ ?നന്ദു ചോദിച്ചതും ദച്ചു ഒന്ന് മൂളി.”ഒരു വെട്ടം കണ്ട് എണീറ്റ് നോക്കിയതാ
ദച്ചു ഫോണിന്‍റെ ഫ്ലാഷ് ലൈറ്റടിച്ച് താഴേക്ക് പോകായിരുന്നെന്ന് തോന്നുന്നു.ആ സ്റ്റെയര്‍ ഇറങ്ങുന്നതിന് മുമ്പായത് കൊണ്ട് ഭാഗ്യം.,
ഇല്ലെങ്കില്‍ ഉരുണ്ട് വീണ് താഴെ എത്തിയേനെ.,, അഭി പറഞ്ഞതും ദച്ചു അവനെ നോക്കി.”നീയെന്തിനാ ദച്ചൂ ഇൗ നേരത്ത് ഇറങ്ങി നടക്കുന്നത്.,നിനക്കറിയാവുന്നതല്ലെ നിനക്കീ സമയത്ത് തല ചുറ്റുന്നത്., നന്ദു കടുപ്പത്തില്‍ ചോദിച്ചു.’ഞാന്‍ കുറച്ച് ചൂട് വെള്ളം എടുക്കാന്‍.,,
ദച്ചു പതിയെ പറഞ്ഞു.”ചൂട് വെള്ളം വേണമെങ്കില്‍ എന്നെ വിളിച്ചാല്‍ പോരെ.,ഇപ്പോള്‍ തന്നെ അഭി പിടിച്ചത് കൊണ്ട് ഒന്നും പറ്റിയില്ല.,എങ്ങാനും വീണ് തല പൊട്ടിയിരുന്നെങ്കിലോ ?.,നിനക്കെല്ലാം പിള്ളകളി.,ഒരു ശ്രദ്ധയും നിനക്കില്ല.,, നന്ദൂന്‍റെ ശാസന ദച്ചു ഒന്നും മിണ്ടാതെ തല താഴ്ത്തി കേട്ടിരുന്നു.നന്ദു അവളെ അടുത്തിരുന്നു അവളെ തന്നോട് ചേര്‍ത്തു”നല്ല വയര്‍ വേദനയുണ്ടോ ? നന്ദു പതിഞ്ഞ സ്വരത്തില്‍ ചോദിച്ചതും ദച്ചു കണ്ണീരോടെ തലയാട്ടി”ദച്ചൂന് പിരിയേഡ്സാണോ ? അഭി ചോദിച്ചു.”അതെടാ.,രണ്ട് ദിവസം നല്ല വേദനയും തലവേദനയൊക്കെയാണ് ഇതൊക്കെ അറിഞ്ഞിട്ടും എന്നെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാകും ഇൗ സാഹസത്തിനിറങ്ങിയത്.,നീ കിടന്നോ ഞങ്ങള്‍ മുറിയിലേക്ക് പോകട്ടെ., നന്ദു അഭിയോട് പറഞ്ഞ് ദച്ചൂനെ പിടിച്ചെണീപ്പിച്ചു.’അല്ലാ നീയെങ്ങനെ ദച്ചൂന്‍റെ ഫോണിന്‍റെ വെട്ടം കണ്ടത്.,ഇത്ര സമയം ആയിട്ടും നീ ഉറങ്ങിയില്ലെ.,
ദച്ചൂനെ പിടിച്ച് പോകാന്‍ നിന്ന നന്ദു തിരിഞ്ഞ് അഭിയെ നോക്കി.”അ.. അത് പിന്നെ ഞാന്‍ ഉറങ്ങിയതാ.,പെട്ടന്ന് എന്തോ ഞെട്ടി ഉണര്‍ന്നു.,
അ.. അല്ലാതെ ഞാനങ്ങനെ കാണാനാ.,,
അഭി വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.എന്തോ വല്ലാതെ പതറല്ലെ മോനെ.,സത്യം പറ വല്ല ലൈനും സെറ്റായോ ?നന്ദു അവനെ ചൂഴ്ന്ന് നോക്കി
”ഹെയ് ഇനി സെറ്റായാലും രാത്രി ഉറക്കൊഴിച്ച് ഫോണ്‍ വിളിയൊന്നും എനിക്ക് പറ്റില്ല,
എനിക്ക് ഉറക്കമാണ് മുഖ്യം.,ഇതൊരു സിനിമ കണ്ട് സമയം പോയതറിഞ്ഞില്ല അതാ.അഭി ഇളിച്ച് കാട്ടി
”ഈ പാതിരാത്രി ഏത് സിനിമയാടാ നീ കാണുന്നത്.,ആഫോണിങ്തന്നെ.,ചേട്ടനനോക്കട്ടെ.,,നന്ദു ആക്കി ചോദിച്ചു.’നീ വിചാരിച്ചതല്ല.,,
നമ്മുടെ മമ്മൂക്കാന്‍റെ പടവാ.ഡൗണ്‍ലോഡ് ചെയ്ത് വെച്ചിട്ട് കാണാന്‍ സമയം കിട്ടിയില്ല.,കണ്ട് തുടങ്ങിയപ്പോള്‍ മുയുവനാക്കാതെ ഉറങ്ങാനും തോന്നിയില്ല.
അഭി ഫോണെടുത്ത് കാണിച്ച് കൊടുത്തു.”ഹ്മ്.., എന്നാ ഉറങ്ങിക്കൊ.,ഗുഡ് നൈറ്റ്., നന്ദു വാതിലടച്ച് ദച്ചൂനെയും കൊണ്ട് മുറിയിലേക്ക് ചെന്നു.അവിടെ എത്തിയ പാടെ അവള്‍ ബെഡിലേക്ക് കമിഴ്ന്ന് കിടന്നു.നന്ദു താഴേക്ക് പോയി വെള്ളം തിളപ്പിച്ച് ഫ്ലാസ്കില്‍ ഒഴിച്ച് ഒരു ഗ്ലാസും കൂടെ എടുത്ത് മുകളിലേക്ക് കയറി.”ദച്ചൂ.. ഉറങ്ങിയോ ?നന്ദു മുറിയിലെ ലൈറ്റിട്ട് ഫ്ലാസ്ക്ക് ദച്ചൂന്‍റെ സ്റ്റെഡീ ടേബിളില്‍ വെച്ചു .”ഇല്ല.,,’എന്നാ എണീക്ക് ദാ ചൂട് വെള്ളം., നന്ദു അവള്‍ക്ക് ചൂട് വെള്ളം എടുത്ത് കൊടുത്തുഹോട്ട് ബാഗിലേക്കും വെള്ളം നിറച്ച് അവളെ വയറിനോട് ചേര്‍ത്ത് വെച്ചു .ദച്ചു പതിയെ ചൂട് വെള്ളം കുടിച്ച് ഗ്ലാസ് തിരികെ കൊടുത്ത് വീണ്ടും കിടന്നു
നന്ദു വെളിച്ചം കെടുത്തി അവളെ കാലെടുത്ത് മടിയില്‍ വെച്ച് മസ്സാജ് ചെയ്തു.’നന്ദേട്ടാ ഇങ്ങോട്ട് വാ .,, ദച്ചു കാല് പിന്‍ വലിച്ച് അവനെ മാടി വിളിച്ചു. നന്ദു അവളോട് ചേര്‍ന്ന് കിടന്ന് ദച്ചൂന്‍റെ നെറ്റിയിലൊന്ന് മുത്തി മുടിയില്‍ തലോടി കൊണ്ടിരുന്നു. അല്പം ആശ്വാസം തോന്നിയതും ദച്ചു ഉറക്കത്തിലേക്ക് ആണ്ട് പോയി .നന്ദൂനെയും എപ്പോയോ ഉറക്കം പിടികൂടിയിരുന്നു.രാവിലെ നന്ദു എണീറ്റപ്പോള്‍ ദച്ചു നല്ല ഉറക്കമാണ്
നന്ദു അവളെ ഉണര്‍ത്താതെ ദച്ചൂനെ പുതപ്പിച്ച് എണീറ്റു. പല്ല് തേച്ച് താഴേക്ക് ചെന്നു.”അമ്മോയ് ചായ.,”ദച്ചൂന് എങ്ങനെ ഉണ്ട് മോനെ ? നന്ദൂനെ കണ്ട് അമ്മ ചോദിച്ചു
”അമ്മ എങ്ങനെ അറിഞ്ഞു അവള്‍ക്ക് സുഖമില്ലാത്തത് ?.,, നന്ദു സംശയത്തോടെ ചോദിച്ചു
”രാവിലെ നേരത്തെ ഇറങ്ങി വരുന്ന കൊച്ചല്ലെ
എന്ത് പറ്റിയെന്ന് കരുതി മുകളിലേക്ക് കയറാന്‍ നിന്നപ്പോയാണ് അഭി കാര്യങ്ങളെല്ലാം പറഞ്ഞത്.
ചില പെണ്‍പിള്ളേര്‍ക്കിങ്ങനെ ഇൗ സമയത്ത് മരണ വേദനയാ.,എന്തോ എനിക്കങ്ങനെ വലുതായി കുഴപ്പങ്ങളൊന്നും ഉണ്ടാകാറില്ല.,
അത് തന്നെ ഭാഗ്യം., അമ്മ നന്ദൂന് ചായ എടുത്ത് കൊടുത്ത”മനു എണീറ്റ് വന്നില്ലെ നന്ദു ചായ കുടിക്കുന്നതിനിടെ ചോദിച്ചു.”അവന്‍ ഹോസ്പിറ്റലില്‍ പോയേക്കാണ്.
തേനീച്ച കുത്തിയിടക്ക് വേദനമാറിയപ്പോള്‍ ചൊറിച്ചിലെന്ന്. വഴീ കൂടെ പോകുന്ന പ്രശ്നങ്ങളെല്ലാം തലയിലേറ്റി വന്നോളും ചെര്‍ക്കന്‍.,,
അമ്മ പണിയിലേക്ക് തിരിഞ്ഞ.നന്ദു ചായ കപ്പും കൊണ്ട് അപ്പന്‍റെ അടുത്തേക്ക് ചെന്നു.”അപ്പാ..,,
നന്ദു മുറിയിലേക്ക് വന്നതും അപ്പന്‍ കൈയ്യിലെ ഫോണ്‍ മാറ്റി അവനെ നോക്കി.’നന്ദൂ ഈ ഫോണൊന്ന് കുത്തിയിട്ടെ.,,ഇപ്പൊ ഈ കിടപ്പില്‍ ഫോണിന്‍റെ കൂട്ട് വളരെ വലുതാണ്.,അപ്പന്‍ പറഞ്ഞതും നന്ദു ഫോണ്‍ വാങ്ങി ചാര്‍ജിനിട്ടു’അപ്പന്‍ പ്രാതല് കഴിച്ചിരുന്നോ ? നന്ദു അപ്പന്‍റെ അടുത്തിരുന്നു.’നേരത്തെ കഴിച്ചു.,
ഇങ്ങനെ കിടക്കല്ലെ എപ്പോയും വിശപ്പാണ്.,
നീ എന്നെയൊന്ന് പിടിച്ച് ചാരി ഇരുത്തിയെ., അപ്പന്‍ പറഞ്ഞയുടനെ നന്ദു കൈയ്യിലെ ചായ കപ്പ് മാറ്റി വെച്ച് അപ്പനെ പിടിച്ച് തലയണ കട്ടിലിന്‍റെ ഹെഡ്ബോഡിലേക്ക് വെച്ച് അപ്പനെ അതിലേക്ക് ചാരി ഇരുത്തി
‘ദച്ചൂന് വയറ് വേദനയാണല്ലെ.,ഇന്നലെ രാത്രി രാവിലെയാകട്ടെ എന്നെ പുറത്തേക്കെല്ലാം കൊണ്ട് പോകാന്ന് പറഞ്ഞ് കയറി പോയതാ.,
പാവം അതിന് മരുന്ന് എന്തെങ്കിലും വാങ്ങി കൊടുക്ക്.,,അപ്പന്‍ സങ്കടത്തോടെ പറഞ്ഞു.’മരുന്ന് ഒന്നും അത്ര നല്ലതല്ല.,അപ്പന് പുറത്തിറങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ പറയണ്ടെ.,ശെരിക്ക് ഡോക്ടര്‍ പറഞ്ഞ പോലെ റെസ്റ്റ് എടുത്താന്‍ പെട്ടന്ന് എണീറ്റ് നടക്കാലോന്ന് കരുതിയാ അപ്പനെ ഒന്നിനും സമ്മതിക്കാത്തത്.,നന്ദു ഇതും പറഞ്ഞ് വീല്‍ചെയര്‍ എടുത്ത് വന്നു.’അപ്പന്‍ വാ ഒന്ന് പുറത്തെല്ലാം ചുറ്റി വരാം.,,നന്ദു അപ്പനെ വീല്‍ചെയറിലേക്ക് താങ്ങി പിടിച്ച് ഇരുത്താന്‍ ഒരുങ്ങിയപ്പോയേക്കും അമ്മ അങ്ങോട്ട് വന്നു.അമ്മയും നന്ദുവും കൂടെ അപ്പനെ വീല്‍ചെയറിലേക്കിരുത്തി
”ആ..ഹ് എങ്ങനെ ചാടി തുള്ളി നടന്നതാ ഞാന്‍.,
ഇപ്പൊ ഒന്ന് എണീറ്റ് ഇരിക്കണമെങ്കില്‍ വരെ നിങ്ങളൊക്കെ സാഹായം വേണം.,ഇതാണ് മനുഷ്യന്‍റെ അവസ്ഥ.,ഒന്നിന്‍റെ പേരിലും അഹങ്കരിച്ചിട്ട് കാര്യമില്ല എല്ലാം നഷ്ടപ്പെടാന്‍ നിമിഷങ്ങള്‍ മതി.,,അപ്പനൊന്ന് നിശ്വസിച്ചു.നന്ദു അപ്പന്‍റെ വീല്‍ചെയര്‍ ഉന്തി പുറത്തേക്ക് കൊണ്ട് പോയി”അപ്പാ.. എനിക്കൊരു കാര്യം പറയാനുണ്ട്.,,നന്ദു ഒന്ന് പറയാന്‍ മടിച്ചു’എന്നാടാ ചെര്‍ക്കനെ നിനക്ക്.,എനിക്ക് നിന്നെ കണ്ടപ്പോയെ തോന്നിയതാ എന്തോ എന്നോട് സംസാരിക്കാനുണ്ടെന്ന്.,നിങ്ങടെ അപ്പനെല്ലേടാ ഞാന്‍., എന്നതായാലും മടിക്കാതെ പറയെന്നെ .,,അപ്പന്‍ ചിരിച്ചതും നന്ദു അപ്പന്‍റെ മുന്നില്‍ മുട്ട് കുത്തിയിരുന്ന് അപ്പന്‍റെ കൈ പിടിച്ചു
*(തുടരും)

by