24/04/2026

കിഡ്നാപ്പിംങ് ലൗ: ഭാഗം 134

രചന: ശംസിയ ഫൈസൽ

ഡിസ്പ്ലെയില്‍ തെളിഞ്ഞ പേര് കണ്ട് ദച്ചു പകപ്പോടെ അഭിയെ നോക്കി”നീ നോക്കണ്ട ഞാന്‍ കണ്ടു.
ഇപ്പോയും ഹരി നിന്നെ ശല്യപ്പെടുത്തുന്നുണ്ടോ ?
അഭിയുടെ ചോദ്യം കേട്ട് ദച്ചു ഒന്നും മിണ്ടിയില്ല”നീ ഫോണെടുക്ക്.,,അവനെന്താ പറയുന്നതെന്ന് ഞാനൊന്ന് കേള്‍ക്കട്ടെ ?അഭി പറഞ്ഞതും ദച്ചു കോള്‍ അറ്റന്‍റ് ചെയ്യാന്‍ നിന്നപ്പോയേക്കും കോള്‍ കട്ടായി.”അങ്ങോട്ട് വിളിക്കേണ്ട.,,
അപ്പന്‍റെ ആക്സിഡന്‍റ് കേസ് ഹരിയുടെ നേരെയും അന്വേഷണം പോകുന്നുണ്ട്.,
എങ്ങാനും ആക്സിഡന്‍റിന്‍റെ പിന്നില്‍ അവനാണെങ്കില്‍ പിന്നെവന്‍ എഴുന്നേറ്റ് നടക്കില്ല.,
അതിനി എനിക്ക് ജയിലില്‍ പോകേണ്ടി വന്നാലും ശെരി.,,അഭി ദേഷ്യത്തോടെ പറഞ്ഞു.”അതിന് ഹരിക്ക് ഇപ്പോയെ എണീറ്റ് നടക്കാന്‍ വയ്യ.,
ആരോ അവനെ പഞ്ഞിക്കിട്ടിട്ടുണ്ട്.,,
പ്ലാസ്റ്ററിട്ട് കിടപ്പാണിപ്പോള്‍,

ഹരിയെ അടിച്ചത് ചേട്ടമ്മാരാണെന്ന് ദച്ചു മനപൂര്‍വ്വം മറച്ച് വെച്ചു.”അതെന്തായാലും നന്നായി.,അന്ന് ജയിലില്‍ നിന്നിറങ്ങിയ സമയത്ത് അപ്പനെ ഭീഷണിപ്പെടുത്തിയിരുന്നു.,,എന്തൊക്കെ വെല്ലുവിളിച്ചാണവനന്ന് പോയത് അതാണ് ആക്സിഡന്‍റിന്‍റെ പിന്നില്‍ അവനാണ് സംശയിക്കാന്‍ കാരണവും.,അഭി പറഞ്ഞു.”ഹരിക്ക് ദേഷ്യം മുയുവന്‍ എന്നോടാണ് അഭീ..,,അവനുമായുള്ള എന്‍റെ കല്ല്യാണം മുടങ്ങിയതിന്‍റെ നീരസമാണ്.,
അതിന് ശേഷമാണ് ഹരിയെ ഇത്ര ക്രുവലായി ഞാന്‍ കണ്ടതും.,നാട്ടിലെ കണ്ണിലുണ്ണിക്ക് മറ്റൊരു മുഖമുള്ളതറിഞ്ഞില്ല.,ഇപ്പോയും എന്നെ തന്നെ കെട്ടുമെന്ന വാശിയിലാ.എന്നിലൂടെ ഉണ്ടായ നാണക്കേട് എന്നിലൂടെ തന്നെ തീര്‍ക്കാനുള്ള ഒരുതരം വൃത്തികെട്ട വാശി.,ദച്ചു ഒന്ന് നിശ്വസിച്ച് പറഞ്ഞതും അവളെ ഫോണ്‍ വീണ്ടും അടിച്ചു.”ആരാ ഹരി തന്നെയാണോ ?അഭി ചോദിച്ചതും ദച്ചു ഒന്ന് മൂളി
”എന്നാ ഫോണെടുക്ക്.,,അഭി പറഞ്ഞതും ദച്ചു ഫോണെടുത്ത് സ്പീക്കറിലിട്ടു

“എവിടെ പോയി കിടക്കായിരുന്നു ടാഷ് മോളെ.,,
വിളിച്ചാല്‍ ഫോണെടുക്കാന്‍ പറ്റില്ലെ നിനക്ക്.,,ഫോണെടുത്തയുടനെ ഹരിയുടെ ദേഷ്യത്തോടെയുള്ള ചോദ്യം വന്നു.”നീ വിളിക്കുമ്പോയെല്ലാം ഫോണെടുക്കലല്ല എന്‍റെ പണി.,
അല്ലെങ്കിലും നിന്നോട് സംസാരിക്കാന്‍ എനിക്ക് സൗകര്യമില്ല.ദച്ചു ഉടനെ മറുപടി കൊടുത്തു.”നിന്ന് ചിലക്കാതെ പീറ പെണ്ണെ.,നീയെന്നെ വേദനിപ്പിച്ചത് ഇപ്പോയും മനസ്സില്‍ കിടപ്പുണ്ട്.,,ഹരീടെ വാക്കുകളില്‍ പകയെരിയുന്നുണ്ടായിരുന്നു.”നല്ല കാര്യം.,,എപ്പോയും അത് ഒാര്‍മയില്‍ ഉണ്ടാകുന്നത് നല്ലതാ.,വഴിയില്‍ കാണുന്നവരില്‍ നിന്നൊക്കെ അടി വാങ്ങുന്നതാണ് നിന്‍റെ വിധി.,
ഇനിയെങ്കിലും നന്നാകാന്‍ നോക്കെടോ.ദച്ചു കടുപ്പത്തില്‍ പറഞ്ഞു.”നീയെന്നെ നന്നാക്കാന്‍ നോക്കണ്ട.,നീ വേദനിപ്പിച്ചതിന്‍റെ ഇരട്ടി ഞാന്‍ നിന്നെ വേദനിപ്പിക്കും.,എന്‍റെ അസുഖമെല്ലാം മാറി ഞാനൊരു വരവ് വരും അന്ന് നീ കുറെ കരയും മോളെ.,,ഹരി മനസ്സിലുറപ്പിച്ച് പറഞ്ഞു.

”ആദ്യം തനിയെ ഒന്ന് എണീറ്റ് നില്‍ക്ക് ബ്രോ ?
കാണുന്ന പെണ്ണുങ്ങളെയെല്ലാം ഭീഷണിപ്പെടുത്തി അടി ഇരന്ന് വാങ്ങാതെ വല്ല ജോലിക്കും പോയി കുടുംബം നോക്ക്.,ദച്ചൂന്‍റെ നേരെ നിന്‍റെ നിഴലനങ്ങിയാല്‍ ചോദിക്കാന്‍ പലരും ഇവിടെയുണ്ട്.,അവന്‍ മാസ്സ് പറയാന്‍ വിളിച്ചേക്കുന്നു.,,വീട്ടില്‍ വെറുതെ ഇരിക്കാണെങ്കില്‍ വല്ല രാമായണവും എടുത്ത് വായിക്കെടോ എന്നാലെങ്കിലും തലക്ക് വെളിവ് വെക്കട്ടെ.,,അഭി ഇതും പറഞ്ഞ് കോള്‍ കട്ടാക്കി.
”ദച്ചൂ ഇവനെന്തോ മാനസിക പ്രശ്നാണ്.,
എന്തൊക്കെ വിളിച്ച് കൂവുന്നു.,ഇവനെ എടുത്ത് പെരുമാറിയിട്ടൊന്നും കാര്യല്ല്യ നല്ലൊരു സൈക്കാര്‍ട്ടിസ്റ്റിനെ കാണിച്ചാല്‍ മതി.,അഭി പറഞ്ഞതും ദച്ചു അറിയാതെ ചിരിച്ച് പോയി.
”അല്ലാ അമ്മ എവിടെ ?അഭി കൗണ്ടര്‍ ടോപ്പില്‍ കയറി ഇരുന്നു.”അമ്പലത്തില്‍ പോയതാ.,
നിനക്ക് ഷോപ്പില്‍ പോകാനുള്ളതല്ലെ ചായ എടുത്ത് വെക്കാം.,,ദച്ചു പ്ലേറ്റെടുത്തു.”നിന്‍റെ പണി നടക്കട്ടെ ഞാനെടുത്ത് കഴിച്ചോളാം.,,

അഭി കൗണ്ടര്‍ ടോപ്പില്‍ നിന്ന് ചാടി ഇറങ്ങി ദോശയും ചമ്മന്തിയും എടുത്ത് കഴിച്ചു
ദച്ചു അവന് ചായ എടുത്ത് കൊടുത്തു.”ആ..ഹ ഇത്രപ്പെട്ടന്ന് പ്രാതലൊക്കെ ഉണ്ടാക്കിയോ ദച്ചൂ ?
അമ്മ അമ്പലത്തില്‍ പോയി വന്നു.”ഹോ അതെല്ലാം ഉണ്ടാക്കിയമ്മാ.,അപ്പന്‍ കഴിച്ചിട്ടില്ല.,ഒാഡ്സ് ഉണ്ടാക്കി കൊണ്ട് പോയപ്പോയേക്കും അപ്പന്‍ ഉറക്കമായിട്ടുണ്ട്.,,ദച്ചു പറഞ്ഞു.”ഇച്ചായന്‍ എണീറ്റിട്ട് കൊടുക്കാം.,ചന്ദനം തൊട്ട് തരട്ടെ ?
അമ്മ അഭിക്ക് തൊട്ട് കൊടുത്ത് ദച്ചൂന് തൊടാന്‍ നിന്നു.”ഞാന്‍ കുളിച്ചില്ലമ്മാ..,,ദച്ചു ഒഴിഞ്ഞ് മാറി
”ദച്ചൂ….,,മുകളില്‍ നിന്ന് നന്ദൂന്‍റെ വിളി വന്നു.”നന്ദു വിളിക്കുന്നു.,ചെല്ല് മോളെ.,,
അമ്മ പറഞ്ഞതും ദച്ചു നന്ദൂനുള്ള കോഫിയുമായി മുകളിലേക്ക് ചെന്നു.

ദച്ചു വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ നന്ദു ഉറക്കമെല്ലാം എണീറ്റ് ബാല്‍ക്കണിയില്‍ പോയി  നില്‍ക്കുന്നുണ്ട്.”എന്നെ വിളിച്ചോ നന്ദേട്ടാ..,,
ദച്ചു അങ്ങോട്ട് ചെന്നതും നന്ദു അവളെ നോക്കിയൊന്ന് ചിരിച്ചു.അവന്‍റെ ചിരി കണ്ട് ദച്ചു ഒന്ന് സംശയത്തോടെ നന്ദൂനെ നോക്കി.
നന്ദു ലണ്ടനില്‍ നിന്ന് വന്നിട്ട് ഇന്നാണ് ഇത്ര തെളിച്ചമുള്ള ചിരി അവളെ നോക്കി ചിരിക്കുന്നത്.
”ദാ കോഫി.,, ”താങ്ക്യൂ വൈഫീ..,,നന്ദു ദച്ചൂന്‍റെ കവിളിലൊന്ന് പിച്ചി കോഫി കപ്പ് വാങ്ങി
ദച്ചു വായിം തുറന്നവനെ നോക്കി നിന്നു.”ദൈവമെ ഇങ്ങേരെ തലക്ക് അടി വല്ലോം കിട്ടിയോ ?പെട്ടന്നുള്ള നന്ദൂന്‍റെ മാറ്റത്തിന്‍റെ കാരണം അറിയാതെ ദച്ചു നിന്നു.”എന്താടീ ചുള്ളി കമ്പെ നോക്കുന്നെ ?നന്ദു കുസൃതി ചിരിയോടെ ചോദിച്ചതും ദച്ചു ഒന്നുമില്ലെന്ന് ചുമല് കുച്ചി.”നന്ദേട്ടന് കുഴപ്പമൊന്നും ഇല്ലല്ലൊ ?
എല്ലാം ഒാക്കെയല്ലെ ?”എന്താ കാന്താരി അങ്ങനെ ചോദിച്ചെ എന്നെ കണ്ടിട്ട് എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ ?നന്ദു കോഫി കുടിച്ച് കൊണ്ട് ചോദിച്ചു.”ഹോ തോന്നുന്നുണ്ട്.,,
ഇന്നലെ രാത്രി ഉറങ്ങുന്നത് വരെയുള്ള നന്ദേട്ടനല്ല ഇപ്പൊ എന്‍റെ മുന്നില്.,സത്യം പറ എന്താ ഒരു മാറ്റം.,,

ദച്ചു അവനെ ചൂഴ്ന്ന് നോക്കിയതും നന്ദു കോഫി വലിച്ച് കുടിച്ച് കപ്പ് എവിടെ വെക്കുമെന്ന് ചുറ്റും നോക്കി”ഇങ് താ.,ദച്ചു കാലി കപ്പ് വാങ്ങിയതും നന്ദു ദച്ചൂനെ വലിച്ചടുപ്പിച്ചു.”സ്നേഹിക്കുന്നതും  തെറ്റാണോ പെണ്ണെ.,വന്നത് മുതല്‍ നിന്നെ സ്നേഹിക്കുന്നില്ലെന്നല്ലെ നിന്‍റെ പരാതി.,
അതങ് മാറ്റാമെന്ന് വെച്ചു.,,നന്ദു കണ്ണിറുക്കി പറഞ്ഞതും ദച്ചു വിശ്വാസം വരാതെ അവനെ നോക്കി
”സത്യാണോ പഴയ എന്‍റെ നന്ദേട്ടനായി കൂടെ ഉണ്ടാകോ ?ദച്ചു ഇടര്‍ച്ചയോടെ ചോദിച്ചു.”ആടീ പൊട്ടീ..,പക്ഷെ നീയും ഇടക്ക് എന്നെ വിഷമിപ്പിക്കരുത്.,,നന്ദു പറഞ്ഞതും ദച്ചു കണ്ണ് നിറച്ച് സമ്മതത്തോടെ തലയാട്ടി.”ഇനി ആര്‍ക്ക് വേണ്ടിയും എന്‍റെ നന്ദേട്ടനെ ഉപേക്ഷിക്കില്ല.,,
നന്ദേട്ടന്‍ പറഞ്ഞ പോലെ നമ്മള്‍ ഒരുമിച്ച് നിന്നാല്‍ തീര്‍ക്കാന്‍ പറ്റാത്ത പ്രശ്നമുണ്ടോ ?ദച്ചു ചിരിയോടെ ചോദിച്ചു”അതാണ്.,എന്നാ എന്‍റെ പൊടി കുഞ്ഞ് പറ ആരാ നമ്മളെ അകറ്റാന്‍ നോക്കുന്നത് ?നന്ദു ചോദിച്ചതും ദച്ചു ഒന്ന് പതറി.”എന്താ പറയാന്‍ പറ്റില്ലെ ?ദച്ചൂന്‍റെ ഭാവം കണ്ട് നന്ദു നെറ്റി ചുളിച്ചു.”അത് നന്ദേട്ടാ.. ഞാന്‍ പറഞ്ഞതല്ലെ പെട്ടന്ന് തുറന്ന് പറയാന്‍ ഒക്കത്തില്ലെന്ന്., അങ്ങനെയാണെങ്കില്‍ എന്നോ ആകായിരുന്നു.,,ദച്ചു പറഞ്ഞതും നന്ദു അവളില്‍ നിന്ന് വിട്ട് മാറി പുറത്തേക്ക് നോക്കി നിന്നു.”ഹോ ഇത്ര നേരം ആരാണെന്നറിയാനുള്ള സോപ്പിങ്ങായിരുന്നല്ലെ ?

ദച്ചു ഗൗരവത്തോടെ ചോദിച്ചതും നന്ദു ഒന്ന് നിശ്വസിച്ച് അവളെ തോളിലൂടെ കൈയ്യിട്ട് നെറ്റിക്കരികില്‍ ചുംബിച്ചു.”ഒരിക്കലും നിന്നോടുള്ള എന്‍റെ സ്നേഹത്തില്‍ കളങ്കമില്ല ദച്ചൂ.,എന്ന് നീയെന്‍റെ ഉള്ളില്‍ കയറി കൂടിയോ അന്ന് മുതല്‍ നീയെന്‍റെ ഉള്ളില്‍ പ്രണയമായി നിറഞ്ഞിട്ടെയൊള്ളു.,,നന്ദു പറഞ്ഞതും ദച്ചു അവന്‍റെ ചുമലിലേക്ക് ചാരി”സോറി ദച്ചൂ..,,നന്ദു പെട്ടന്ന് മാപ്പ് പറഞ്ഞതും ദച്ചു കാര്യം മനസ്സിലാകാതെ അവന്‍റെ മുഖത്തേക്ക് നോക്കി.”എന്തിന് നന്ദേട്ടാ ?ദച്ചു നെറ്റി ചുളിച്ചു.”ഞാന്‍ നിനക്ക് മുന്നില്‍ അഭിനയിക്കായിരുന്നു.,,നന്ദു നെടുവീര്‍പ്പോടെ അവളെ നോക്കിഅവന്‍റെ കണ്ണില്‍ കുറ്റബോധം അവള്‍ക്ക് കാണാമായിരുന്നു

*(തുടരും..)*