രചന – ലക്ഷ്മി ലച്ചു
ഞാൻ ആദിയുടെ പുറകെ ഓടി.
എത്ര വേഗത്തിൽ ഓടിയിട്ടും അവന്റെ ഒപ്പമെത്താൻ എനിക്ക് കഴിയുന്നില്ല.
വെപ്രാളപ്പെട്ട് വീട്ടിൽ നിന്നും ഇറങ്ങിയതു കൊണ്ട് ചെരിപ്പിടാൻ മറന്നിരിക്കുന്നു .
കൂർത്ത കല്ലുകൾ കാലിൽ സൂചിമുന പോലെ കൊണ്ട് കയറുന്നുണ്ട് .ആ വേദന പോലും വകവെക്കാതെ ഞാൻ അവന്റെ പുറകെ ഒടുന്നതിനു കാരണം.
എനിക്കറിയാം എന്റെ ആദിയുടെ മനസ്സ് എത്രമാത്രം തകർന്നിരിക്കുകയാണെന്നു.
എനിക്കാണെങ്കിൽ അവന്റെ പേര് ഉറക്കെ വിളിക്കാനും കഴിയുന്നില്ല .
പേര് വിളിച്ചോണ്ട് ഓടുകയാണെങ്കിൽ.
മറ്റുള്ളവർ കരുതും എന്തോ വലിയ പ്രശ്നമുണ്ട് എന്ന്. പിന്നെ എന്റെ ഇമേജ് കുടി നോക്കണം എനിക്കു. അതുകൊണ്ട് അവനെ വിളിച്ചു നിർത്താനും എനിക്ക് യാതൊരു നിവൃത്തിയുമില്ല. എന്നെ കൊണ്ട് കഴിയുന്ന വേഗത്തിൽ ഞാൻ ഓടി.
അവസാനം സഹികെട്ട് പതിനെട്ടാമത്തെ അടവ് ഞാൻ പ്രയോഗിച്ചു.
എന്റെ രണ്ട് കൈയും ചുണ്ടോട് ചേർത്ത് ഉറക്കെ ആദി…….. എന്ന് വിളിച്ചു.
എന്റെ ആ ഒരു വിളിയിൽ അവന്റെ നടത്തം നിന്നു.
എന്നെ അവൻ തിരിഞ്ഞുനോക്കി.
അപ്പോഴേക്കും ഞാൻ ഓടി അവന്റെ അരികിലെത്തി.
ഇരുട്ടിലും എനിക്ക് കാണാമായിരുന്നു തിളക്കമുള്ള രണ്ടുകണ്ണുകൾ. അനുവാദമില്ലാതെ കവിൾ തടങ്ങളിലൂടെ കണ്ണുനീർ നിറഞ്ഞൊഴുകി.
ഞാൻ കാണാതിരിക്കാൻ വേണ്ടി അവൻ എന്നെ മറച്ച് ആ കണ്ണുനീര് തുടച്ചു.
ഡാ കോപ്പേ നിനക്കു എന്തു സ്പീഡാണ്. ഇങ്ങനെ ആണെങ്കിൽ നീ ഗോൾഡ് മെഡൽ വാങ്ങുല്ലോ.
എന്താടാ നീ എന്റെ പുറകെ ഓടി വന്നേ. ഞാൻ ഇപ്പോൾ അവിടെ നിന്നും പൊന്നതല്ലേ. പിന്നെന്താ.
അവിടുന്നു നീ ഇറങ്ങിയത് നിന്റെ ചങ്ക് മുറിഞ്ഞു ആണെന്ന് എനിക്കു മനസിലായി.അതാ ഞാൻ അമ്മയോട് കള്ളം പറഞ്ഞു നിന്റെ പുറകെ വന്നത്.
ഏയ് അതൊക്കെ നിന്റെ തോന്നൽ ആണ് ശ്രീ.കഴിഞ്ഞതോക്കെ കഴിഞ്ഞു.
ഓഹോ അതൊക്കെ കഴിഞ്ഞ കാര്യം അയോണ്ട് ആണോ.ഇപ്പോഴും അതൊക്കെ ഓർത്തു നിന്റെ ചങ്ക് നീറുന്നത്.ഞാൻ കണ്ടു നീ കണ്ണുനീരു തുടച്ചു മറ്റുന്നെ.
നീ വാ ആ ആൽത്തറയിൽ ഇരിക്കാം. എനിക്കു ഇങ്ങനെ നിൽക്കാൻ വയ്യാ. നിന്റെ പുറകെ ഓടി കാലിൽ കല്ലു കൊണ്ടു തുള്ള വീണു എന്നാ തോന്നുന്നെ.
എന്താ ശ്രീ ?
നീ വാ നമുക്ക് അവിടെ ഇരിക്കാം.
അവിടെ ഇരുന്ന് എല്ലാം സംസാരിച്ച് തീർക്കാം.എന്തു പറയുന്നു .
അതും പറഞ്ഞ് ശ്രീ മുന്നേ നടന്നു. ശ്രീക്ക് പുറകെ ഒരു ശില പോലെ ആദിയും.
ആദി ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ. എനിക്ക് ശരിയായ ഒരുത്തരം തന്നെ വേണം. അതിൽ കള്ളത്തരം പാടില്ല.
ആദി ശ്രീക്ക് ഒരു മൂളലിൽ മറുപടി നൽകി.
നിനക്ക് ഇപ്പോഴും അവളെ ഇഷ്ടമാണോ ആദി .? എന്റെ ആത്മാർത്ഥ സുഹൃത്ത് ഇങ്ങനെ നീറി ജീവിക്കുന്നത് കാണാൻ എനിക്ക് ഒട്ടും ഇഷ്ടമല്ല. അതുകൊണ്ട് ചോദിക്കുവാ.? നിനക്ക് ഇഷ്ടമാണോ.? പണ്ട് അവളോടുള്ള ഇഷ്ടം നിനക്കിപ്പോഴും ഉണ്ടോ ആദി. ?
കള്ളത്തരം പറഞ്ഞു ഒഴിഞ്ഞുമാറാൻ നീ ശ്രമിക്കേണ്ട. ഈ നാടുവിട്ടുപോകാൻ ഒട്ടും ആഗ്രഹമില്ലാത്ത നീ. ഒരു വാക്കുപോലും എന്നോട് പറയാതെ ഈ നാടുവിട്ടു പോണമെങ്കിൽ അത്രമാത്രം നീ അവളെ സ്നേഹിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും.
നാലുവർഷത്തിനുശേഷം നീ നാട്ടിൽ വന്നപ്പോൾ നിന്നിൽ ഞാൻ മറ്റൊരു ഭാവവ്യത്യാസവും കണ്ടില്ല .ഇത്രനാൾ ആയപ്പോൾ പഴയതൊക്കെ മനസ്സിൽ കുഴിച്ചു മുടിയിട്ടുണ്ടാവും എന്ന് ഞാൻ കരുതി. എന്നാൽ നീ ഇന്ന് അമ്മയോട് പറഞ്ഞ ഓരോ കാര്യത്തിൽ നിന്നും എനിക്ക് മനസ്സിലായി നീ ഒന്നും മറന്നിട്ടില്ല. നിന്റെ മനസ്സ് മുഴുവൻ അവൾ ആണെന്ന്.
അതേടാ അവൾ എന്റെ ആണ്. എന്റെ മാത്രം. ഈ ആദിനേഷ് കുട്ടിക്കാലം മുതല്ലേ സ്വന്തമാക്കാൻ ആഗ്രഹിച്ച പെണ്ണാ അവൾ. എന്റെ പെണ്ണ്. എനിക്ക് അവളെ മാത്രമേ എന്റെ പാതിയായി കാണാൻ കഴിയൂ.
പെട്ടെന്ന് കണ്ട ഒരുത്തിയെ മനസ്സിൽ കയറ്റി പൊറുപ്പിക്കാൻ ആദിനേശിനെ കിട്ടില്ല. എന്റെ ഋതുവിനെ എനിക്ക് വേണം.
ഒരുതവണ ദൈവം എന്നിൽ നിന്നും തട്ടി മാറ്റിയതാണ് അവളെ. ഇനി അവളെ എനിക്ക് കിട്ടുമോ എന്നൊന്നും അറിയില്ല. എങ്കിലും ഈ ആദിയുടെ ജീവിതത്തിൽ ഒരു പെണ്ണ് മാത്രമേ ഉള്ളു അത് നിന്റെ പെങ്ങൾ ഋതിക ആണ്.
ഡാ ആദി നിനക്കു അവളെ ഇപ്പോഴും ഇഷ്ടം ആയിരിക്കാം. എന്നാൽ എല്ലാവർക്കും അറിയുന്ന ഒരു സത്യം ഉണ്ട്.അവളുടെ വിവാഹം ആദ്യം കഴിഞ്ഞതാണ് എന്നു.
അതിനു എനിക്കു പ്രശ്നം ഇല്ലെങ്കിലോ.?
അവൾക്കു ആ ബന്ധത്തിൽ ഒരു കുഞ്ഞു ഉണ്ടായിരുന്നെങ്കിലും ഞാൻ അവളെ സ്വീകരിക്കാൻ ഒരുക്കം ആണ്.അത്ര ഇഷ്ടം ആണ് ഡാ ശ്രീ എനിക്കു അവളെ…
ഇതൊക്കെ ഇപ്പോൾ പറയാൻ എളുപ്പം ആണ്.എന്നാൽ ജീവിതം തുടങ്ങുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും.
നീ അപ്പോൾ എന്നെ അങ്ങനെ ആണോടാ മനസിലാക്കിയത്.അത്ര സ്നേഹിച്ചത് അല്ലെടാ ഞാൻ അവളെ.അങ്ങനെ അങ്ങു കളയുമോ.
നിനക്കു ഇഷ്ടം ആയിരിക്കും എന്നാൽ നിന്റെ വിട്ടുകർക്കോ.?
അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം. എന്റെ ഇഷ്ടം ആണ് അവർക്ക് വലുത്.
അപ്പോൾ ഇന്ന് നീ പോയി കണ്ട പെണ്ണോ.?
അതു ഉറപ്പിച്ചത് ഒന്നും അല്ലല്ലോ.ഒന്നു പോയി കണ്ടു അത്രേ ഉള്ളു.
ശരി അതൊക്കെ പോട്ടെ. ഋതു ……അവൾ സമ്മതിക്കും എന്നു എന്താ ഉറപ്പു. എത്ര ആലോചന വന്നിട്ടും അതൊന്നും വേണ്ട എന്നു പറഞ്ഞു തള്ളി കളഞ്ഞതാ. ഇനി ഇതും വേണ്ടാ എന്നു പറഞ്ഞല്ലോ.
അവൾ അങ്ങനെ പറയുമോ എന്നു അറിയില്ലടാ ശ്രീ . എന്നാൽ എനിക്കു അവൾ എന്റെ ജീവനെക്കാൾ വിലയുണ്ടു അവൾക്കു .
നഷ്ടപ്പെടുത്താൻ തോന്നുന്നില്ലടാ.പെട്ടെന്ന് പറിച്ചു കളയാൻ എനിക്കു വയ്യടാ.അത്ര ഇഷ്ടമാ.
അവൾ ഇങ്ങനെ നിൽക്കുമ്പോൾ വേറെ വിവാഹം കഴിച്ചു അവളുടെ മുന്നിൽ ജീവിക്കാൻ എനിക്കു പറ്റില്ല. ഞാൻ ചങ്കിൽ കൊണ്ടു നടന്ന പെണ്ണാണ് അവൾ.
ആദി എനിക്കു അതൊക്കെ അറിയാവുന്ന കാര്യം അല്ലേടാ.
നീ വിഷമിക്കണ്ട അവൾക്ക് സമ്മതമാണെങ്കിൽ നിന്റെ വീട്ടുകാർക്ക് മറ്റു എതിർപ്പ് ഒന്നുമില്ലെങ്കിൽ നിന്റെ കൈയ്യിൽ അവളെ ഏൽപ്പിക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ
സത്യം ആണോടാ ?
അതേടാ……..
പൊന്നു പോലെ നോക്കാം എന്നു പറയുന്നില്ല.എന്നാൽ അവൾ എവിടെ കഴിയുന്നതിലും സന്തോഷത്തോടെ എന്റെ കൂടെ കഴിയും.ഇതു എന്റെ വാക്കു ആണ്.
എന്നാൽ ശരി എന്റെ പൊന്നു മോൻ സങ്കടം ഒക്കെ മാറ്റി വച്ചു വിട്ടില്ലേക്കു പോ.
ഞാനും പോട്ടെ.അമ്മ ഇപ്പോൾ ചോദിക്കും എന്തു പറയാനാ നിന്റെ പുറകെ ഓടിയത് എന്നു. അതിനു എന്തു കള്ളം ഞാൻ പറയും.
അതും പറഞ്ഞു ശ്രീകുട്ടൻ ആദിയോടു യാത്ര പറഞ്ഞു വിട്ടില്ലെക്കു നടന്നു.
കുറച്ചു നേരം കൂടി ഞാൻ അവിടെ ഇരുന്നു.
നാലുകൊല്ലം മുമ്പ് ഞാൻ മറന്ന ദേവിയെ ഇപ്പോൾ ഞാൻ മനസുരുകി വിളിച്ചു.
അവളെ ഇപ്പോഴെങ്കിലും എനിക്കു തരണേ എന്നു പ്രാർത്ഥിച്ചു.
ശ്രീ നീ എന്തു കാര്യം ആണ് ആദി യോട് പറയാൻ പോയത് ?
അതൊക്കെ പറയാം എന്റെ ദേവകിയെ…. സമയം ആകട്ടെ….
അമ്മയെ പേര് വിളിക്കുന്നോടാ അസത്തെ..?
അപ്പോൾ ആദി വിളിക്കുന്നതോ ?
അതു എന്റെ മോൻ അല്ലേടാ…
ഇപ്പോഴേ ഇങ്ങനെ. അപ്പോൾ ഇനി ഞാൻ പുറത്താകുമോ?
അതെന്താടാ നീ അങ്ങനെ പറഞ്ഞേ…
ഏയ് ഒന്നും ഇല്ലേ…….
അതും പറഞ്ഞു ശ്രീ റൂമിലേക്ക് പോയി.
ഞാൻ വീട്ടിൽ ചെല്ലുമ്പോൾ ആരതി കുഞ്ഞിനെ ഉറക്കുവായിരുന്നു.
അളിയാനോടി ?
അവിടെ അമ്മ ഒറ്റക്കെ ഉള്ളു.അച്ഛൻ ചോറ്റാനിക്കാരയിൽ തൊഴാൻ പോയി.അതോണ്ട് ഏട്ടൻ അമ്മക്ക് കുട്ടിനു പോയി.
ആ ശരി
അച്ഛൻ കിടന്നോ അമ്മേ.?
അച്ഛൻ കുറച്ചു നേരം ആയി കേറിയട്ടു
രുക്മിണിയമ്മ ആഹാരം കഴിക്കാൻ വിളിച്ചാട്ടും ആദി വിഷാപ്പില്ലാന്ന് പറഞ്ഞു കയറി കിടന്നു.
തലയിണ ഋതു വാണെന്നു കരുതി മാറോടു ചേർത്തു കിടന്നുറങ്ങി.
രാവില്ലേ ഉണർന്നപ്പോൾ മുതൽ ആദി പലതും മനസ്സിൽ കണക്ക് കുട്ടി.
രാവിലത്തെ കാപ്പി പാലടയും മുട്ടക്കാറിയും കഴിച്ചു എന്നു വരുത്തി ആദി എഴുന്നേറ്റു.
കുറച്ചു നേരം അപ്പുകുട്ടനും ആയി അവിടെയൊക്കെ നടന്നു
കുളിച്ചൊരുങ്ങി ഡ്രസ്സ് മാറി ഞാൻ കാറും എടുത്തു പുറത്തേക്കു പോയി.
അമ്മ എവിടെ പോകുന്നു എന്നു ചോദിച്ചട്ടും ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. ഇപ്പോൾ വരാം എന്ന് പറഞ്ഞു ഇറങ്ങി.
ഹലോ ശ്രീ ….
എന്താടാ രാവില്ലേ
ഡാ ഋതു ജോലിക്കു പോയോ ?
അവൾ ഇറങ്ങിയിട്ടു കുറച്ചു നേരം ആയി എന്താടാ.?
എന്നാലും അവൾ ഇവിടെ എത്തി കാണും.?
ബസ്സ്റ്റോപ് എത്തി കാണില്ല. എന്താടാ.?
ഒന്നും ഇല്ലടാ ഞാൻ പിന്നെ പറയാം.
ആദി സ്റ്റോപ്പില്ലേക് വണ്ടി തിരിച്ചു.
കാറിന്റെ സ്പീഡ് കുറച്ചു ആദി വണ്ടി ഒട്ടിച്ചു.ഋതുവിനെ കണ്ടപ്പോൾ ആദി കാർ അവളോട് ചേർത്തു നിറുത്തി.
കയാറാടി ഞാൻ അങ്ങോട്ട് പോകുവാ നിന്നെ ബാങ്കിന്റെ മുന്നിൽ ഇറക്കാം
വേണ്ടാ ആദിയേട്ട ബസ് ഇപ്പോൾ വരും. ഞാൻ അതിൽ പോകാം.
നീ ബസ് കൂലി എനിക്കു തന്നാൽ മതി.
അതും പറഞ്ഞു ആദി കൈ എത്തി ഡോർ തുറന്നു കൊടുത്തു. അവൾ കാറിൽ കയറി ഡോർ അടച്ചു.
കുറച്ചു നേരം രണ്ടു പേരും ഒന്നും സംസാരിച്ചില്ല.
പിന്നെ ആദി തന്നെ തുടക്കം ഇട്ടു.
ഋതു എനിക്കു നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.
എന്താ ആദിയേട്ടാ ?
( തുടരും )

by