രചന : ഷംസിയ ഫൈസൽ
നന്ദു ഒാരോന്ന് ചിന്തിച്ച് കിടന്നപ്പോയാണ് ആരോ വാതിലില്‍ മുട്ടിയത് നന്ദു എണീറ്റ് വാതില്‍ തുറന്നു
”എന്താ അമീനെ പുറത്ത് വന്ന് നില്‍ക്കുന്ന കൂട്ടുക്കാരനെ കണ്ട് നന്ദു ചോദിച്ചു”നിനക്കുള്ള ഭക്ഷണം അടുക്കളയില്‍ മൂടി വെച്ചിട്ടുണ്ട്.,’ശെരിടാ ഞാന്‍ കുറച്ച് കഴിഞ്ഞ് കഴിച്ചോളാം. നന്ദു പറഞ്ഞു”നന്ദൂ ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ ?’എന്താടാ സീരിയസ്സാണോ ? അമീന്‍ മുഖവുരയോടെ ചോദിക്കുന്നത് കേട്ട് നന്ദു ചോദിച്ചു
‘ഹെയ്.,നിനക്ക് അര്‍പ്പണയെ എത്രക്കാലമായി അറിയാം.”വര്‍ഷങ്ങളായി അറിയാം.,ഞങ്ങള്‍ ഒരുമിച്ചാണ് പഠിച്ചത് .,,എന്തെ ഞാനതിന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലൊ. നന്ദു പറഞ്ഞു
”നീ എത്രനാളായി വിഡ്ഢിയായി നടക്കുന്നതെന്നറിയാന്‍ ചോദിച്ചതാ.,
നീ നാട്ടിലേക്ക് പോയതിന് ശേഷം അവള്‍ ഹോസ്റ്റലില്‍ നിന്ന് ഒരു ദിവസം ഇങ്ങോട്ട് വന്നിരുന്നു.”ഹെ ഇങ്ങോട്ടോ ?എന്തിനാ അപ്പു വന്നത് ?
നന്ദു സംശയത്തോടെ ചോദിച്ചു”ആവോ അവളെ എന്തോ സാധനം എടുക്കാന്‍ വിട്ട് പോയെന്ന് പറഞ്ഞാണ് വന്നത്അന്ന് ഞാനെ ഇവിടെ ഉണ്ടായിരുന്നൊള്ളു.,അകത്ത് കയറാന്‍ പറ്റില്ല എന്താണെന്ന് വെച്ചാല്‍ ഞാനെടുത്ത് തരാമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് നേരെ പൊട്ടിതെറിച്ച് എന്നെ തള്ളിയിട്ടാണ് അകത്ത് കയറിയത്അവള്‍ താമസിച്ച റൂമില്‍ നിന്ന് എന്തോ എടുത്ത് നിന്‍റെ റൂമില്‍ കയറി
അവിടെയും ഞാനവളെ തടയാന്‍ ശ്രമിച്ചു എന്നിട്ടും കാര്യമുണ്ടായില്ല നിന്‍റെ റൂമില്‍ കയറി കബോഡില്‍ നിന്ന് നിന്‍റെ ഒരു ഷര്‍ട്ട് എടുത്താണ് പോയത് .,,
അമീന്‍ പറഞ്ഞ് നിര്‍ത്തി.”എന്‍റെ ഷര്‍ട്ടോ?,
അതെന്തിനാ അപ്പൂന്.,എന്നിട്ട് അവള്‍ എന്നോടീ കാര്യം പറഞ്ഞില്ലല്ലൊ.
നിന്നോടെങ്ങനെ പറയും.,നിന്‍റെ മുന്നില്‍ ആ പെണ്ണ് അഭിനയിച്ച് മറിയല്ലെ.,എന്തിനാ ഷര്‍ട്ടെന്ന് ചോദിച്ചപ്പോള്‍ അത് ഞാന്‍ അറിയേണ്ടെന്ന്”നന്ദൂന് ഒരു ഭാര്യയുള്ള കാര്യം നീ മറക്കരുത്.,നന്ദൂനോടുള്ള തന്‍റെ പെരുമാറ്റം വളരെ മോശമാണ്.,നന്ദു കുടുംബത്തെ സ്നേഹിക്കുന്ന പാവം ഒരു പയ്യനാണ്
നീയായിട്ട്അവന്‍റെജീവിതംനശിപ്പിക്കരുത്.,ഞാനിങ്ങനെ അവളോട് പറഞ്ഞു പക്ഷെ അവളെ മുഖം മാറിയത് പെട്ടന്നായിരുന്നുനന്ദൂനെ ഞാന്‍ സ്നേഹിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് സ്വന്തമാക്കാന്‍ അറിയാം അതിന് തടസ്സമായി നിന്നാല്‍ കുടുംബത്തോടെ തീര്‍ത്ത് കളയും ഞാന്‍. അര്‍പ്പണയുടെ യഥാര്‍ത്ഥ മുഖം നിനക്കൊന്നും അറിയില്ല.
എന്നെ ഉപദേശിക്കാനോ ഭരിക്കാനോ വന്നാല്‍ പിന്നെ നീയൊന്നും സമാധാനത്തോടെ നടക്കില്ല. അവസാനമായി പറയാണ് അര്‍പ്പണയുടെ വഴിക്ക് വിലങ്ങ് തടിയായി വരേണ്ട .,,ഇങ്ങനെ ഭീഷണിപ്പെടുത്തിയാണ് അന്നവള്‍ ഇറങ്ങി പോയത്’ഞാനിത് ഇവിടെ ആരോടും പറഞ്ഞിട്ടില്ല പക്ഷെ കൂട്ടുക്കാരനായ നീ അവളെ ചതികുഴിയില്‍ അകപ്പെടരുതെന്ന് തോന്നി., എങ്ങനെ എങ്കിലും നീ ആ പെണ്ണുമായുള്ള കൂട്ട് നിര്‍ത്തണം.അവളൊരു വിഷമാണ്.,ആണായ ഞാന്‍ പോലും അവളെ ഭീഷണിക്ക് മുന്നില്‍ പകച്ച് പോയി.,അമീന്‍ നന്ദൂന്‍റെ കൈ പിടിച്ച് പറഞ്ഞ’അമീനെ നീ പേടിക്കുന്ന പോലെയൊന്നും അല്ല.,ആ കാണിക്കുന്ന ഷോ തന്നെയൊള്ളു.,അപ്പൂനെ കൊണ്ട് ഒന്നും ചെയ്യാനൊന്നും പറ്റില്ല.
നീ ടെന്‍ഷനാകേണ്ട എന്നെ വശത്താക്കാനൊന്നും അവള്‍ക്ക് പറ്റില്ല. അപ്പു എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ് ഇനിയും അങ്ങനെ തന്നെയാകും., അവളെ ഭാഗത്ത് നിന്ന് എനിക്ക് എന്തെങ്കിലും മോശമായി തോന്നിയാല്‍ പ്രതികരിക്കാന്‍ എനിക്കറിയാം.,നീ ചെല്ല്.,നന്ദു അമീന്‍റെ ചുമലില്‍ തട്ട ”ഇവനോടിത് പറഞ്ഞിട്ടൊരു കാര്യവുമില്ല,, അമീന്‍ പിറു പിറുത്തവിടെന്ന് പോയി
നന്ദു വാതിലടച്ച് പിറ്റേ ദിവസംഒാഫീസിലേക്കിടാനുള്ള ഷര്‍ട്ട് അയേണ്‍ ചെയ്ത് സെറ്റാക്കി വെച്ചു.കുറച്ച് സമയം ഫോണില്‍ നോക്കിയിരുന്ന് അടുക്കളയില്‍ ചെന്ന് ഭക്ഷണം കഴിച്ച് റൂമില്‍ വന്ന് കിടന്നു നന്ദു രാവിലെ എണീറ്റ് ഫ്രഷായി ആദ്യം ദച്ചൂന് വിളിച്ചു
അവള്‍ക്ക് പരീക്ഷയുള്ള ദിവസമായതിനാല്‍ പെട്ടന്ന് വിശേഷം പറഞ്ഞ് വെച്ചു.അമ്മക്കും അപ്പനും കൂടെ വിളിച്ച് സംസാരിച്ച് ചായ കുടിച്ച് കമ്പനിയിലേക്ക് പോകാന്‍ റെഡിയായി
ഫയലെല്ലാം ബാഗില്‍ വെച്ച് നന്ദു ഇറങ്ങി.നന്ദും അമീനും ഒരുമിച്ചാണ് ഇറങ്ങിയത്നന്ദു കാറ് സ്റ്റാര്‍ട്ടാക്കിയതും അമീന്‍ കോ ഡ്രൈവര്‍ സീറ്റില്‍ കയറാന്‍ ഡോറ് തുറന്നതും ആരോ ഒാടി വന്ന് ഉള്ളിലേക്ക് കയറിയിരുന്നു. നന്ദൂനും അമീനും പെട്ടന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല.’ഗുഡ് മോണിംങ് നന്ദൂ..,ഞാന്‍ ലേറ്റായോ ?അര്‍പ്പണ കിതപ്പടക്കി ചോദിച്ചു”നീയെങ്ങോട്ടാ ?ഞങ്ങള്‍ വര്‍ക്കിന് ഇറങ്ങിയതാ ., നന്ദു പറഞ്ഞു
”എനിക്കറിയാലോ ?എന്നെ എന്‍റെ ജോലി സ്ഥലത്ത് ട്രോപ്പ് ചെയ്തിട്ട് നന്ദൂന് പോകാലോ.,അര്‍പ്പണ ചിരിയോടെ പറഞ്ഞു’നന്ദൂ നമ്മള്‍ ഇപ്പോയെ ലേറ്റാണ്.,അമീന്‍ വാച്ചിലേക്ക് നോക്കി പിറകില്‍ കയറി ഇരുന്നതും അര്‍പ്പണ അവനെ തുറിച്ച് നോക്കി
”എന്താടീ ..,അമീന്‍ തിരിച്ചും അവളെ തുറിച്ച് നോക്കി.”അപ്പൂ.., നീ എന്നും എങ്ങനെ പോകുന്നത് അങ്ങനെ പോകുന്നതല്ലെ നല്ലത്., നന്ദു ദേഷ്യം കടിച്ചമര്‍ത്തി ചോദിച്ചു ”ഇനി മുതല്‍ ഞാന്‍ നന്ദൂന്‍റെ കൂടെയാ വരുന്നെ.,സന്തോഷായീലെ നന്ദൂന്.,എനിക്കറിയാം ഞാന്‍ കൂടെ വരുന്നതറിഞ്ഞാല്‍ നന്ദൂന് വല്ല്യ സന്തോഷമാകും എന്ന്. അര്‍പ്പണ നന്ദൂനെ നോക്കിയതും നന്ദു പണിപ്പെട്ട് ചിരിച്ച് തലയാട്ടിഅവന്‍ സ്പീഡില്‍ വണ്ടിയോടിച്ചു അവളോടുള്ള ദേഷ്യം മുയുവന്‍ ആ ഡ്രൈവിംങില്‍ വ്യക്തമായിരുന്നു.അര്‍പ്പണക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയതും നന്ദു ബ്രേക്കിട്ട് നിര്‍ത്തി
”താങ്ക്യൂ സോ മച്ച് നന്ദൂ..,നാളെ നേരത്തെ ഇറങ്ങാം.,എന്നാല്‍ ഇങ്ങനെ ദൃതി പിടിച്ച് വണ്ടി ഒാടിക്കേണ്ടല്ലൊ.,അര്‍പ്പണ കാറ് നിര്‍ത്തിയതും പറഞ്ഞു.’ശെരി അപ്പു.,നീ ഇറങ്ങ് ലേറ്റായി അതാ.,നന്ദു പരമാവധി സമാധാനത്തോടെ അര്‍പ്പണയെ നോക്കി.ഒാക്കെ നന്ദൂ ബായ് വൈകീട്ട് കാണാം.,അര്‍പ്പണ നന്ദൂന്‍റെ കവിളിലൊന്ന് പിച്ചി ഡോറ് തുറന്നിറങ്ങിയതും നന്ദു പെട്ടന്ന് വണ്ടിയെടുത്തു.”നിന്നെ ഞാന്‍ സമ്മതിച്ചു മോനെ.,
നിനക്കിത്ര ക്ഷമ ഉണ്ടായിരുന്നോ ?
ഞാനാണെങ്കില്‍ അവളെ ചെപ്പകുറ്റി നോക്കിയൊന്ന് പൊട്ടിച്ചേനെ.,എന്തിന് ഇമ്മാതിരി കീടങ്ങളെ കൊണ്ട് നടക്കുന്നു., അര്‍പ്പണ ഇറങ്ങിയതും അമീന്‍ പറഞ്ഞു
‘എല്ലാം ശെരിയാകും അമീനെ.,ചില കാര്യങ്ങളില്‍ ക്ഷമ കാണിക്കുന്നതാണ് ഏറ്റവും നല്ലത്.,നന്ദൂന്‍റെ വലിഞ്ഞ് മുറുകിയ മുഖം ഒന്നഴഞ്ഞു. നന്ദു കുറച്ച് ദിവസത്തെ ലീവിന് ശേഷം വീണ്ടും തിരിച്ച് വര്‍ക്കിലേക്ക്
ആദ്യം കുറച്ച് മടി തോന്നിയെങ്കിലും ജോലിയിലേക്ക് കയറിയാല്‍ പിന്നെ അതില്‍ ലയിച്ച് പോകും
പിന്നെ നൂറില്‍ നൂറ് കൊടുത്താണ് ഒാരോ വര്‍ക്കും തീര്‍ക്കുന്നത്ഇത് കൊണ്ട് തന്നെയാണ് നന്ദൂന്‍റെ ജോലിയിലുള്ള ഉയര്‍ച്ചക്ക് കാരണവും
കുറഞ്ഞ വര്‍ഷം കൊണ്ട് അവന്‍ നല്ലൊരു പൊസിഷനില്‍ എത്തിയിരുന്നുബ്രേക്ക് ടൈമില്‍ ഒരു കോഫി കുടിച്ച് കൊണ്ടിരിക്കുമ്പോയാണ് ഫോണില്‍ അര്‍പ്പണയുടെ അമ്മയുടെ ഒരുപാട് മെസ്സേജ് വന്ന് കിടക്കുന്നത് കണ്ടത്. പക്ഷെ അവന് തുറന്ന് നോക്കിയില്ലവീട്ടിലെത്തി സമാധാനമായി നോക്കാമെന്ന് വെച്ചുഎന്തെങ്കിലും സിരിയസ്സായ കാര്യമായിരിക്കും അത് ഒാഫീസില്‍ വെച്ച് നോക്കുന്നത് സേഫല്ലെന്നും നന്ദു ഒാര്‍ത്തു
അന്നത്തെ ജോലി കഴിഞ്ഞ് നന്ദു കമ്പനിയില്‍ നിന്നിറങ്ങ അമീന് ഇറങ്ങാനുള്ള സമയം ആയിട്ടില്ലാത്തതിനാല്‍ നന്ദു തനിച്ചാണ് കാറില്‍
നന്ദു വീട്ടിലേക്ക് പോകും മുമ്പ് കമ്പനിക്കടുത്ത് കണ്ട് വെച്ച രണ്ട് മൂന്ന് ഫ്ലാറ്റ് നോക്കാനിറങ്ങി.ദച്ചൂനെ ഇങ്ങോട്ട് കൊണ്ട് വന്നാല്‍ എന്തായാലും ഇപ്പോള്‍ താമസിക്കുന്നയിടത്ത് നിന്ന് മാറി താമസിക്കണം
പറ്റിയൊരു ഫ്ലാറ്റ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ രണ്ട് മൂന്ന് ഫ്ലാറ്റ് നേരില്‍ കണ്ട് ഒന്ന് തിരഞ്ഞെടുക്കാമെന്ന് കരുതിയാണീ യാത്ര ജോലി ചെയ്യുന്നതിനടുത്ത് തന്നെ വേണമെന്ന് നന്ദൂന് നിര്‍ബന്ധമായിരുന്നുമൂന്ന് ഫ്ലാറ്റും കണ്ട് ഇഷ്ടപ്പെട്ടതിനാല്‍ കൂട്ടത്തില്‍ സൗകര്യം കൂടുതലുള്ളതും കമ്പനിക്ക് അടുത്തുമുള്ള ഫ്ലാറ്റ് തന്നെ തീരുമാനിച്ച് രണ്ട് മാസത്തെ റെന്‍റ് അണ്ട്വൗന്‍സായി കൊടുത്തു എത്രയും പെട്ടന്ന് ദച്ചൂനെ കൊണ്ട് വരാന്‍ നന്ദൂന്‍റെ ഉള്ളം തുടിച്ചുനന്ദു നേരെ വീട്ടിലേക്ക് പോയിമുറിയില്‍ ചെന്ന് വാതിലടച്ച് ഇയര്‍ ഫോണ്‍ വെച്ച് ബെഡില്‍ ഇരുന്നുഅര്‍പ്പണയുടെ അമ്മ അയച്ച മെസ്സേജ് നോക്കാണ് അവന്‍റെ ഉദ്ദേശം ഒരുപാട് മെസ്സേജ് ഉണ്ടായിരുന്നുഫോട്ടോയും വീഡിയോയും ഒാഡിയോ എല്ലാം വന്ന് കിടപ്പുണ്ട്നന്ദു ഒാരോന്നായി ഒാപ്പണ്‍ ചെയ്തു
*(തുടരും..)*

by