രചന: ഷാംസിയ
നന്ദു ചോദിച്ചതും മനു വിളറിയ ചിരിയോടെ വാതില്‍ മുയുവന്‍ തുറന്ന് അകത്തേക്ക് കയറി വന്നു.അവന്‍റെ കോലം കണ്ട് നന്ദുവും ദച്ചുവും പകച്ചവനെ നോക്കി”ഇതെന്ത് കോലാടാ.,,നന്ദുവും ദച്ചുവും ഒരേ ശബ്ദത്തില്‍ ചോദിച്ചു.”ഹോ ഒന്നും പറയണ്ട.,
അതൊരു കഥയാണ് ഭക്ഷണം കഴിക്കാന്‍ പോയി തേനീച്ചയുടെ ഇരയായ കഥ.,ആദ്യം ഞാനൊന്ന് ഇവിടെ ഇരുന്നോട്ടെ ദേഹം മുയുവന്‍ പുകച്ചിലാണ്.,,മനു ദച്ചൂന്‍റെ സ്റ്റെഡീ ടേബിളിനടുത്തുള്ള കസേരയില്‍ പോയി ഇരുന്നു
”നീയൊന്ന് തെളിയിച്ച് പറയടാ ?ദച്ചു അവന്‍റെ അടുത്തേക്ക് ചെന്നു കൂടെ നന്ദുവും.” കണ്ടില്ലെ മേലാകെ ചുവന്ന് തിണര്‍ത്ത് പൊന്തിയത് ?
തേനീച്ച കുത്താന്‍ ഇനി ഒരു സ്ഥലവും ബാക്കിയില്ല
ഹെല്‍മറ്റ് ഉള്ളത് കൊണ്ട് മുഖം കുത്ത് കിട്ടാതെ ബാക്കിയായി.,
മനു ഒന്ന് നിശ്വസിച്ചു.”നീയെന്തിനാ പൊട്ടാ തേനീച്ചയുടെ വായില്‍ ചെന്ന് കയറി കൊടുത്തത്.,
നന്ദു ഗൗരവത്തോടെ ചോദിച്ചു.”അങ്ങോട്ട് ചെന്ന് കയറി കൊടുത്തതൊന്നും അല്ല.,മാവിന് കല്ലെറിഞ്ഞതാ.,ഞാനിവിടെന്ന് രാവിലെ ഇറങ്ങി ഉച്ചവരെ ബൈക്കില്‍ ചുറ്റി തിരിഞ്ഞ് ഒരു ഹോട്ടലില്‍ കയറി മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചിറങ്ങി.,
റൂട്ടൊന്ന് മാറ്റി പിടിക്കാനായി പരിചയമില്ലാത്ത ഏതോ ഊട് വഴിയിലൂടെ വണ്ടിയോടിച്ച് പോയി
നല്ലൊരു ഗ്രാമ പ്രദേശം.,
സ്ഥലമെല്ലാം ആസ്വദിച്ച് പതുകെ ഡ്രൈവ് ചെയ്ത് പോയപ്പോയാണ് റോഡ് സൈഡിലായി ഒരു മാവ് കണ്ടത്.,അതിലാണെങ്കില്‍ മുയുവന്‍ മാങ്ങ.,
ഒരു പച്ചമാങ്ങ പൊട്ടിച്ച് കഴിക്കാന്ന് കരുതി ബൈക്കില്‍ നിന്നിറങ്ങി നോക്കുമ്പോള്‍ കുറെ പഴുത്ത മാങ്ങ ഉണ്ട്.,അത് കണ്ടതും വായില്‍ നിന്ന് വെള്ളം പൊട്ടി.,ആര്‍ക്കായാലും പൊട്ടിച്ചെടുത്ത് കഴിക്കാന്‍ തോന്നുംഇത്രയധികം പഴുത്ത മാങ്ങ ഉണ്ടായിട്ടും എടുക്കാത്ത നാട്ടുക്കാരെ മനസ്സില്‍ പുച്ഛിച്ച് കല്ലെടുത്ത് മാങ്ങ ഉന്നം വെച്ചെറിഞ്ഞു
ആദ്യത്തെ ഏറില്‍ തന്നെ ഉന്നം പിഴച്ച് കല്ല് അടുത്തുള്ള കൊമ്പിലെ തേച്ച കൂട്ടിലേക്ക്.,
ഞാനും അപ്പോയാണത് കണ്ടത്.,,
അപ്പോയാണ് എനിക്ക് മനസ്സിലായത് നാട്ടുക്കാര് മാങ്ങ എടുക്കാത്തതിന്‍റെ രഹസ്യം
കൂടിളകിയതും തേനീച്ച കൂട്ടത്തോടെ പുറത്തേക്ക് വന്നു
രക്ഷപ്പെടാനായി ഹെല്‍മെറ്റിട്ട് ബൈക്കില്‍ കയറിയതും ആ തെണ്ടി തേനീച്ചകള്‍ കൂട്ടത്തോടെ എന്നെ വന്ന് ആക്രമിച്ചു.അവറ്റങ്ങളെ കുത്ത് കാരണം ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ പറ്റാതെ ഞാന്‍ ബൈക്കില്‍ നിന്നിറങ്ങി ഒാടി.നാട്ടുക്കാരെ ഭാഗ്യത്തിനും എന്‍റെ നിര്‍ഭാഗ്യത്തിനും ഒറ്റൊരു മനുഷ്യന്‍ അവിടെ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല
എന്‍റെ ഒാട്ടത്തിനേക്കാള്‍ പവറായിരുന്നു ആ തേനീച്ചകളെ പറക്കലിന്.,എന്നെ ഒാടിച്ച് കുത്തിമലര്‍ത്തി തെണ്ടികള്‍.കുത്ത് കിട്ടി അലറി വിളിച്ച് ഞാനോടി നേരെ ഗേറ്റ് തുറന്നിട്ടൊരു വീട്ടിന് മുറ്റത്തേക്ക് കയറി അവരെ പുറത്തെ ബാത്ത് റൂമില്‍ ചെന്ന് കയറി വാതിലടച്ചു
ഞാന്‍ ഒാടി വരുന്നതും ബാത്ത് റൂമില്‍ കയറിയതുമെല്ലാം ആ വീട്ടിലെ കാരണവര്‍ കണ്ടിരുന്നു
എന്‍റെ ബാക്കില്‍ കൂട്ടത്തോടെ വരുന്ന തേനീച്ചയെ കണ്ട് ആ കിളവന്‍ അകത്ത് കയറി വാതിലടച്ചു
ഒാട്ടം നിന്നപ്പോയാണ് തേനീച്ചേടെ കുത്തിന്‍റെ വേദന മനസ്സിലായത്എന്‍റെ അമ്മെ അണ്‍ സഹിക്കബിള്‍
സൂചി കുത്തി കയറുന്ന വേദന തലച്ചോറിലേക്ക് കയറുന്ന പോലെ.ഞാന്‍ ഷര്‍ട്ടൂരി നോക്കുമ്പോള്‍ മേലാതെ ചുവന്ന് തടിച്ച് വീര്‍ത്തിരിക്കുന്നു.ബാത്ത് റൂമിന്‍റെ വാതില്‍ ആരോ മുട്ടിയപ്പോള്‍ ഞാന്‍ ഷര്‍ട്ടും ഹെല്‍മറ്റും കൈയ്യില്‍ പിടിച്ച് ഇറങ്ങി.ആ വീട്ടിലെ മുയുവന്‍ ജനങ്ങളും അവിടെ നില്‍പുണ്ട്
കൂട്ട് കുടുംബമാണെന്ന് തോന്നുന്നു പത്തോ പതിനഞ്ചോ പേരുണ്ട്
ഞാനാകെ ചമ്മി പോയെന്ന് പറഞ്ഞാല്‍ മതിയല്ലൊ”തേനീച്ച കുത്തിയോ മോനെ ?നേരത്തെ അകത്ത് കയറി പോയ കാരണവരാണ്
ഞാന്‍ മറുപടി പറയാതെ എന്‍റെ ശരീരത്തിലേക്ക് നോക്കി”അയ്യോ നല്ല കുത്ത് കിട്ടിയിട്ടുണ്ടല്ലൊ.,,
അവരെല്ലാം നല്ല മനുഷ്യന്‍മാരായത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടുഎല്ലാരും കൂടെ കുത്തിയ ഭാഗത്തെ മുള്ളെല്ലാം എടുത്തു മാറ്റി.ആ പ്രദേശത്ത് തേനീച്ച കുത്ത് സ്ഥിരമായത് കൊണ്ട് അവര്‍ക്കെല്ലാം മരുന്നിനെ പറ്റി അറിയായിരുന്നു.ഒരു ചേച്ചി പാത്രത്തിലെന്തോ മരുന്ന് ഉണ്ടാക്കി കൊണ്ട് വന്ന് ഒരു ചേട്ടന്‍ അത് തേച്ച് തന്നു.കണ്ടില്ലെ എന്നെ കണ്ടാലിപ്പോള്‍ ഏതോ മഞ്ഞള്‍ കല്ല്യാണം കഴിഞ്ഞ് വന്ന പോലെയില്ലെ.,,മനു ചോദിച്ചു.”എന്നിട്ട് നീയെങ്ങനെ ഇങ്ങോട്ട് തിരിച്ച് പോന്നത് ?
നന്ദു ആണത് ചോദിച്ചത്
”അവിടെത്തെ ഒരു ചെര്‍ക്കന്‍ അവന്‍റെ ബൈക്കില്‍ എന്‍റെ വണ്ടിയുടെ അടുത്ത് കൊണ്ട് വിട്ടു,,വീണ്ടും കുത്ത് കിട്ടാനുള്ള പോക്കാണെന്നാ കരുതിയെ പക്ഷെ അപ്പോയേക്കും തേനീച്ച കൂട്ടില്‍ കയറിയിരുന്നു,,
മനു ദേഹം ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.”നല്ല വേദന ഉണ്ടോടാ ?ദച്ചു ദയനീയമായി ചോദിച്ചു”ഉണ്ടോന്നാ വേദനിം ചൊറിച്ചിലും പുകച്ചിലും.,,ഹോ ഇനി ഒരു ഒഴിവ് കിട്ടിയാല്‍ അമ്മയാണെ ഞാന്‍ വീടിന് വെളിയില്‍ ഇറങ്ങില്ല.,
അല്ലെങ്കിലും ഇതെന്‍റെ തള്ളേടെ പ്രാക്കാണ്.,
എന്നോട് അഭിയുടെ കൂടെ തുണിക്കടയില്‍ പോകാന്‍ പറഞ്ഞതാ.,,അപ്പോയെ അത് കേട്ടാല്‍ അവിടെ പോയി ഡ്രസ്സെടുക്കാന്‍ വരുന്ന കിളികളെ വായി നോക്കിയിരുന്നാല്‍ മതിയായിരുന്നു.,,മനു പറഞ്ഞതും നന്ദുവും ദച്ചുവും പരസ്പരം നോക്കി ചിരിച്ചു.
”അല്ലടാ അമ്മ കണ്ടില്ലെ നിന്നെ ?”ഇല്ലടാ.,,
ഞാന്‍ അടുക്കള വഴിയാ കയറിയത് അമ്മ അപ്പന്‍റെ അടുത്തായിരുന്നു.,,വേഗം കണ്ണ് വെട്ടിച്ചിങ് പോന്നു.,
നോക്കിക്കൊ ഒരു ദിവസം ഞാനാ തേനീച്ച കൂടിന് തീ വെക്കും.,,മനു ദേഷ്യത്തോടെ പറഞ്ഞു.”മോന് കിട്ടിയത് മതിയായിട്ടില്ലെന്ന് തോന്നുന്നു.,,ദച്ചു കളിയാക്കി ചോദിച്ചു.”എന്‍റെ പൊന്നെ ഞാനിനി ആ വഴിക്കെ പോകുന്നില്ല.,പോരെ.,,മനു അവിടെന്ന് എണീറ്റ് അവന്‍റെ മുറിയിലേക്ക് നടന്നു.”‘എടാ മനു ആശുപത്രി വരെ ഒന്ന് പോകണോ നല്ല നീരാണ്.,,
കണ്ടിട്ട് തന്നെ പേടിയാകുന്നു.,,നന്ദു മനൂന്‍റെ കൂടെ ചെന്നു.”കുറഞ്ഞില്ലെങ്കില്‍ പോകാം.,
തല്‍ക്കാലം അമ്മയോടും അപ്പനോടും പറയണ്ട.,
മനു അവന്‍റെ മുറിയിലേക്ക് കയറി.”നന്ദേട്ടാ ടൗണിലേക്കിറങ്ങുമ്പോള്‍ അവനൊരു കിലോ മാങ്ങ വാങ്ങി കൊണ്ട് വരണെ.അവന്‍ ആഗ്രഹിച്ചതല്ലെ.,
പഴുത്തത് തന്നെ ആയിക്കോട്ടെ ?ദച്ചു പറഞ്ഞത് കേട്ട് മനു ഞെട്ടി തിരിഞ്ഞ് നോക്കി.”മാങ്ങ എന്ന വാക്ക് ഇവിടെ മിണ്ടി പോകരുത്.,,ഞാനിനി ആ സാധനം കൈ കൊണ്ട് തൊടൂല.,ഭാര്യയും ഭര്‍ത്താവും ഒന്ന് പോയെ ഞാനൊന്ന് കിടക്കാന്‍ പറ്റോന്ന് നോക്കട്ടെ.,,മനു ദച്ചൂനെയും നന്ദൂനെയും പുറത്താക്കി വാതിലടച്ചു.”പാവം അല്ലെ നല്ല വേദനയുണ്ട്.,,ദച്ചു സങ്കടത്തോടെ പറഞ്ഞു
”അവന്‍റെ ആക്രാന്തം കൊണ്ട് കിട്ടിയതല്ലെ.,
ഹാ അവനെ പറഞ്ഞിട്ടും കാര്യല്ല്യ മാവില്‍ മാങ്ങ കണ്ടാല്‍ ആരായാലും എറിഞ്ഞ് പോകാം,
വേദന കുറഞ്ഞില്ലെങ്കില്‍ ചെര്‍ക്കനെ കൊണ്ട് ആശുപത്രി വരെ പോയി നോക്കാം.,,നന്ദു ഇതും പറഞ്ഞ് റൂമില്‍ കയറി.ദച്ചു പഠിക്കാനും ഇരുന്നു”നന്ദേട്ടാ നാളെ എനിക്ക് കോളേജ് വരെ പോകാനുണ്ട്.,,തിരിച്ച് വരുമ്പോള്‍ ഞാന്‍ വീട്ടിലേക്കാണ് ഒരു ബുക്കെടുക്കാന്‍ വിട്ട് പോയി.,
നന്ദേട്ടന്‍ അങ്ങോട്ട് കൂട്ടാന്‍ വന്നാല്‍ മതി.,,
ദച്ചു പഠിക്കുന്നതിനിടെ തിരിഞ്ഞ് നോക്കി പറഞ്ഞു
”ശെരി രാവിലെ കോളേജിലേക്ക് ഞാന്‍ കൊണ്ട് വിടാം.,,നന്ദു ഫോണിലേക്ക് മുഖം പൂഴ്ത്തി.
”ദച്ചൂ.. വേഗം വാ അര്‍പ്പണ വിളിക്കുന്നു.,
നേരത്തെ നീ വിളിച്ച് കരഞ്ഞില്ലെ അതിന്‍റെ റിസള്‍ട്ടിപ്പോള്‍ കിട്ടും വേഗം വാ.,,നന്ദു പറഞ്ഞതും ദച്ചു പെട്ടന്ന് നന്ദൂന്‍റെ അടുത്ത് പോയിരുന്നു.”ഹലോ ?നന്ദു ഫോണെടുത്ത് ദച്ചൂനെ നോക്കി കണ്ണിറുക്കി,”ഹലോ നന്ദൂ…,,അത്രയും പതിഞ്ഞായിരുന്നു അര്‍പ്പണയുടെ വിളി”അപ്പൂസെ എവിടെ ?നന്ദു തിരിച്ച് ചോദിച്ചു.”ഞാനിവിടെ ഉണ്ട്.,നന്ദു പോയതില്‍ പിന്നെ ഞാന്‍ ഒറ്റക്കായി.,
ഒന്ന് മര്യാദക്ക് വിളിച്ച് സംസാരിച്ചത് പോലുമില്ല.,,
മിണ്ടണ്ട ഇനി എന്നോട് .,അര്‍പ്പണയുടെ കൊഞ്ചലോടെയുള്ള സംസാരം ദച്ചൂന് പിടിക്കുന്നില്ലായിരുന്നു

by