രചന : ഷംസിയ ഫൈസൽ
വണ്ടിയുടെ ശബ്ദം കേട്ട് ഹരീടെ അച്ഛനും പിറകിലായി അമ്മയും പുറത്തേക്ക് വന്നതും ഹരിക്ക് പണിപാളിയെന്ന് മനസ്സിലായി.ദച്ചൂനെയും നന്ദൂനെയും എങ്ങനെ ഒഴിവാക്കുമെന്നറിയാതെ കുഴഞ്ഞവന്‍. ഹരീടെ അച്ഛന്‍റെയും അമ്മയുടേയും നോട്ടം സ്ക്കൂട്ടിയില്‍ നിന്നിറങ്ങുന്ന ദച്ചൂന്‍റെയും നന്ദൂന്‍റെയും നേര്‍ക്കാണ്ദച്ചൂനവരെ നേരിടാന്‍ കഴിയാതെ നന്ദൂന്‍റെ പിറകില്‍ ഒളിച്ചു. പ്രത്യേകിച്ച് ഹരീടെ അമ്മയുടെ മുഖത്തേക്ക് നോക്കാനവള്‍ക്ക് പേടിയായിരുന്നു. അത് മനസ്സിലാക്കിയ നന്ദു ദച്ചൂനെ പിടിച്ച് അവന്‍റെ അടുത്തേക്ക് നിര്‍ത്തി
”ക്ഷമ പറയാന്‍ വന്നതാകും നാശങ്ങള്.,ഹരീടെ അമ്മ പിറു പിറുത്ത് നേരെ നോക്കിയത് ഒാട്ടോയിലേക്കാണ്അതില്‍ മുഖത്തെല്ലാം മുറിവായി നില്‍ക്കുന്ന ഹരിയെ അപ്പോയാണവര്‍ കണ്ടത്
”അയ്യോ എന്‍റെ മോനെ.,എന്താടാ എന്താ പറ്റിയെ.,നിന്‍റെ കാറെവിടെ മക്കളെ.,,അമ്മ ഒാടി മുറ്റത്തേക്കിറങ്ങി കൂടെ സംശയത്തോടെ അച്ഛനും
”നീ വീണ്ടും അടി വാങ്ങിച്ച് വെന്നോടാ ? ഹരീടെ അച്ഛന്‍ ഗൗരവത്തോടെ ചോദിച്ചു.”നിങ്ങളൊന്ന് മിണ്ടാതിരി മന്‍ഷ്യാ.അവന്‍റെ കോലം കണ്ടില്ലെ.,
എന്ത് പറ്റി ഹരി.,എന്തെങ്കിലുമൊന്ന് പറ നീ .അമ്മ വേവലാതിയോടെ ഹരീടെ മുഖത്തെല്ലാം തൊട്ട് നോക്കി .എന്നാല്‍ ഹരീടെ നോട്ടം നന്ദുവിലായിരുന്നു
അവനെ എങ്ങനെ എങ്കിലും പെട്ടന്ന് പോയാല്‍ മതിയെന്നായിരുന്നവന്
നന്ദു മുന്നോട്ട് വന്ന് ഹരിയെ ഒാട്ടോയില്‍ നിന്നിറക്കി കൂടെ അച്ഛനും സഹായിച്ചു.”എന്നാ ചേട്ടന്‍ പൊക്കോ ?നന്ദു പോക്കറ്റില്‍ നിന്ന് കാശെടുത്ത് ഒാട്ടോക്ക് കൊടുത്ത് പറഞ്ഞു .”വേണമെങ്കില്‍ ഞാനിവിടെ കുറച്ച് സമയം കൂടെ നില്‍ക്കാം.,,
ഒാട്ടോ ഡ്രൈവര്‍ക്ക് അവിടെ നടക്കാന്‍ പോകുന്നത് അറിയണമെന്നുള്ളതിനാല്‍ അയാളവിടെ എങ്ങനെ എങ്കിലും ചുറ്റി പറ്റി നില്‍ക്കാന്‍ ശ്രമിച്ചു.”അതിന്‍റെ ആവിശ്യമില്ല.,ചേട്ടന്‍റെ ട്രിപ്പ് മുടക്കേണ്ട.,നന്ദു പറഞ്ഞതും അയാള്‍ ഒാട്ടോ തിരിച്ച് പോയി
ഗേറ്റ് കടന്ന് പോകുമ്പോള്‍ അയാളൊന്ന് തിരിച്ച് നോക്കി.അപ്പോയേക്കും ഹരിയെ അച്ഛന്‍ സിറ്റ് ഒൗട്ടിലേക്കിരുത്തിയിരുന്നു.’ അഭിനന്ദും ദച്ചുവും വീട്ടിലേക്ക് പൊക്കോളു.,എന്നെ വീട്ടില്‍ വരെ എത്തിച്ച് തന്നതിന് നന്ദിയുണ്ട്.,,
ഒരിക്കലും ഈ ഉപകാരം മറക്കില്ല.,
സിറ്റ് ഒൗട്ടിലിരിക്കുന്ന ഹരി പെട്ടന്നവരെ പറഞ്ഞയക്കാന്‍ നോക്കി.”അങ്ങനെ പെട്ടന്ന് പോകാന്‍ പറ്റില്ല.വാ മക്കളെ അകത്തിരിക്കാം.,,അച്ഛന്‍ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു.”എന്തിന്.,സ്വീകരിച്ച് ഇരുത്താന്‍ പറ്റിയ ആള്‍ക്കാര്‍.,ഏട്ടാ നിങ്ങള്‍ക്ക് കഴിഞ്ഞത് മറക്കാന്‍ പറ്റിയേക്കും.,പക്ഷെ എന്നെ പുറത്തിറങ്ങാന്‍ പോലും പറ്റാത്തത്ര നാണം കെടുത്തിയത് ഇവരാണ്.,അമ്മ നല്ല ചൂടിലായിരുന്നു.”അങ്കിള്‍ എനിക്ക് കുറച്ച് കാര്യങ്ങള്‍ സംസാരിക്കണം.,, നന്ദു ഹരീടെ അച്ഛനെ നോക്കി”അകത്തേക്കിരിക്കാം.,പുറത്തിരുന്നാല്‍ ശെരിയാവില്ല.,നാട്ടുക്കാരെ കണ്ണ് മുയുവന്‍ ഇങ്ങോട്ടാകും.,
അച്ഛന്‍ അവരെ വിളിച്ച് അകത്ത് കയറ്റി”വാ മോളെ മടിക്കാതെ കയറി വാ.,, അച്ഛന്‍ ദച്ചൂനെ ചിരിയോടെ സ്വീകരിച്ച.”മാപ്പ് പറയാന്‍ വന്നതായിരിക്കും അല്ലെ.,നിങ്ങളെ ഒരു ക്ഷമ പറച്ചിലും ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ താല്‍പര്യമില്ല., ചിരിച്ച് കാട്ടി എന്‍റെ മകനെ ചതിച്ചവളാ നീ.,
ഒരിക്കലും പൊറുക്കാന്‍ പറ്റില്ല.അകത്തേക്ക് കയറിയ ഉടനെ ഹരീടെ അമ്മ പറഞ്ഞു.”ഞങ്ങള്‍ മാപ്പ് പറയാന്‍ വന്നതല്ല.,ഹരിയെ കുറിച്ച് കുറച്ച് കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് വന്നത്.,, നന്ദു ഗൗരവത്തോടെ പറഞ്ഞു.”ഇനിയെന്ത് പറയാന്‍.,
എന്‍റെ കുഞ്ഞിനെ ജയിലില്‍ പോലും കയറ്റിയില്ലെ നീ.,ഭാര്യയും ഭര്‍ത്താവും കൂടെ ഇനിയും എന്‍റെ മകനെ ഉപദ്രവിക്കാന്‍ ഇറങ്ങിയേക്കാണോ,,
അമ്മ വിടുന്ന മട്ടില്ല.”നീയൊന്ന് മിണ്ടാതെ അടുക്കള പുറത്തേക്ക് പോയെ.,
വീട്ടില്‍ കയറി വന്ന അതിഥികളോട് ഇങ്ങനെയാണോ പെരുമാറുക.,അവന്‍ ജയിലില്‍ കയറിയിട്ടുണ്ടെങ്കില്‍ അവന്‍റെ കൈയ്യിലിരിപ്പ് അതിന് ഇവരെ പഴിചാരാന്‍ നില്‍ക്കണ്ട.,,അച്ഛന്‍ കടുപ്പത്തില്‍ അമ്മയെ നോക്കി.ഹരി ഒന്നും മിണ്ടാന്‍ പോയില്ല
മൗനമാണ് ഇപ്പോയത്തെ അവസ്ഥയില്‍ നല്ലതെന്ന് തോന്നിയവന്”മോന്‍ പറ.,അവള് പറയുന്നതൊന്നും കാര്യമാക്കേണ്ട.,സങ്കടം കൊണ്ട് ഒാരോന്ന് വിളിച്ച് പറയുന്നതാ.,,ഹരീടെ അച്ഛന്‍ നന്ദൂനെ നോക്കി ചിരിച്ചു”ആന്‍റിയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും അങ്കിള്‍.പക്ഷെ അതിന് ദച്ചൂനെ കുറ്റപ്പെടുത്തരുത്.,അവള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലൊ.,അവളെ സമ്മതം പോലും ചോദിക്കാതെ ഞാന്‍ നിര്‍ബന്ധിപ്പിച്ച് രജിസ്റ്റര്‍ മാരേജ് ചെയ്തതല്ലെ.,
പിന്നെ ഹരീടെ കാര്യം.,അവന്‍ ചെന്ന് ചാടുന്ന കുഴിയെല്ലാം അവന്‍ തന്നെ കുഴിക്കുന്നതാണ്.,
മര്യാദക്ക് ജീവിച്ചാല്‍ ഒരു പ്രശ്നത്തിലും ചെന്ന് ചാടില്ല. നന്ദു പറഞ്ഞ് നിര്‍ത്തി.”നീയാരാടാ എന്‍റെ മകനെ കുറ്റപ്പെടുത്താന്‍.,ആദ്യംനീനന്നാവ്.,കല്ല്യാണം ഉറപ്പിച്ച പെണ്ണിനെ ഭീഷണിപ്പെടുത്തി കെട്ടുന്ന അത്ര വലിയ തെറ്റൊന്നും എന്‍റെ ഹരി ചെയ്തിട്ടില്ല.,
നിന്നെയാണ് ആദ്യം ജയിലില്‍ അടക്കേണ്ടത്.,,അമ്മ ദേഷ്യത്തില്‍ തന്നെയാണ്.’ആ കാര്യത്തില്‍ ഞാനും ഹരിയും തുല്ല്യ തെറ്റുക്കാരാണ്.,ഞാന്‍ ദച്ചൂന്‍റെ സമ്മതമില്ലാതെ തട്ടി കൊണ്ട് പോയി കല്ല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍ അത്ര തുല്ല്യ തെറ്റ് തന്നെയായിരുന്നു ഹരിയും ചെയ്യാനിരുന്നത്.,
ദച്ചു അന്ന് കല്ല്യാണത്തിന് സമ്മതമല്ലെന്ന് ഹരിയോട് തുറന്ന് പറഞ്ഞതാ.,ഒരു പെണ്ണിന്‍റെ സമ്മതമില്ലാതെ കഴുത്തില്‍ താലി ചാര്‍ത്തുന്നതും തെറ്റല്ലെ ആന്‍റി.,,
നന്ദു ചോദിച്ചതും ഹരീടെ അമ്മ ഹരിയെ തറപ്പിച്ച് നോക്കി”ഞാന്‍ വന്ന കാര്യം പറയാം.,
നിങ്ങളെ മകനെ കുറിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം അറിയാം എന്നെനിക്കറിയില്ല. പക്ഷെ എനിക്ക് കുറച്ച് കാര്യങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്താനുണ്ട്.,,നന്ദു പറഞ്ഞതും അച്ഛനും അമ്മയും അവനെ സംശയത്തോടെ നോക്കി.’നന്ദേട്ടാ നമുക്ക് പോകാം., ദച്ചൂനവിടെ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ലായിരുന്നുനന്ദു അവളെ ഒരു നോട്ടം നോക്കിയതും ദച്ചു അടങ്ങിയിരുന്നു.”ഹരീടെ കാലിന് എന്ത്പറ്റിയെന്നാണ് ഇവിടെ പറഞ്ഞതെന്ന് എനിക്കറിയില്ല.,പക്ഷെ നിങ്ങളറിയണം ഇവന്‍റെ കൈയ്യിലിരിപ്പ് കാരണം ആരോ ഇരുട്ടടി അടിച്ചതാണ്.,നന്ദു പറഞ്ഞതും അമ്മ വിശ്വാസം വരാതെ ഹരിയെ നോക്കി
”എനിക്കിത് ആദ്യമെ മനസ്സിലായതാ.
അന്ന് ആശുപത്രിയില്‍ നിന്നുള്ള വരവ് കണ്ടപ്പോള്‍ തന്നെ ഞാനവനോട് ചോദിച്ചതാ ആരാ എടുത്തിട്ട് പെരുമാറിയെ എന്ന്., അച്ഛനൊരു ഞെട്ടലും ഇല്ലായിരുന്നു .”കഴിഞ്ഞിട്ടില്ല.,
ഇന്നവന്‍റെ മുഖത്തുള്ള മുറിവിന് കാരണം ഞാനാണ്.,കുറച്ച് കുറഞ്ഞ് പോയെന്നറിയാം
അവന്‍റെ ആരോഗ്യം വെച്ച് അവനിത്രയെ താങ്ങു.,,നന്ദു പറഞ്ഞു.’എടാ നീയെന്‍റെ മോനെ അടിച്ചല്ലെ.,ടീ നാശം പിടിച്ചവളെ നീ നിന്‍റെ ഭര്‍ത്താവിനെ വെച്ച് എന്‍റെ കുഞ്ഞിനെ തല്ലിക്കുന്നോ ?ഏട്ടാ പോലീസിനെ വിളിക്ക്.,,അമ്മക്ക് ദേഷ്യം നിയന്ത്രിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല .”അയ്യോ അച്ഛാ പോലീസിനെ വിളിക്കല്ലെ.ഹരി ചാടി കയറി പറഞ്ഞു.’കേട്ടല്ലൊ നിന്‍റെ മകന്‍ പറഞ്ഞത്.,
ഇപ്പോള്‍ മനസ്സിലായില്ലെ അവന്‍ ഇരന്ന് വാങ്ങിയതാണെന്ന്.,മോനെ എന്താ സംഭവം.,
കാലൊടിഞ്ഞാലും വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലവന്.
ഡോക്ടര്‍ റെസ്റ്റ് പറഞ്ഞിട്ടും പുറത്ത് പോകാണ്.,
ആദ്യം ഏതോ ഒരു ഹിന്ദി പയ്യനെ വിളിച്ചായിരുന്നു കാറില്‍ കറക്കം. ഇപ്പൊ ആ പയ്യന്‍ വരാറില്ല.,
വേദന കുറഞ്ഞപ്പോള്‍ ഇവന്‍ തന്നെ ഒാടിച്ച് പോകാന്‍ തുടങ്ങി.,
നമ്മുടെ തലക്ക് മുകളില്‍ വളര്‍ന്നാല്‍ മക്കള്‍ക്ക് പിന്നെ അച്ഛനമ്മമാരെ ഒന്നും ഒരു വിലയും ഉണ്ടാകില്ല
അച്ഛന്‍ വിങ്ങലോടെ പറഞ്ഞു.”ഇനി ഇറങ്ങാതെ നിങ്ങള്‍ ശ്രദ്ധിക്കണം.,ഇല്ലെങ്കില്‍ ശരീരം മുയുവന്‍ പ്ലാസ്റ്ററിട്ട് നടക്കേണ്ടി വരും അവന്.,,നന്ദു ഹരിയെ ചൂണ്ടി പറഞ്ഞു”ഇതിനുമാത്രം എന്ത് തെറ്റാണ് എന്‍റെ ഹരി ചെയ്തത് അമ്മയുടെ ശബ്ദം ഇടറി”ഞങ്ങളെ കല്ല്യാണം കഴിഞ്ഞപ്പോള്‍ തുടങ്ങിയതാ ഇവന്‍.,ആദ്യമൊക്കെ പോട്ടേന്ന് വെച്ചു ന്ന വേറൊന്നും കൊണ്ടല്ല കല്ല്യാണം കഴിക്കാനിരുന്ന പെണ്ണിനെ മറ്റൊരുത്തന്‍ അടിച്ചോണ്ട് പോയ സങ്കടമായി കരുതി മാത്രം.പക്ഷെ ഇവനെന്നെ ഉപദ്രവിച്ച് പോലീസില്‍ പോയി ഞാനവനെ ഉപദ്രവിച്ചതായി വരുത്തി തീര്‍ത്തു.,
അന്ന് സിസിടിവി ഫൂട്ടേജ് എന്‍റെ നിരപരാധിത്യം തെളിയിച്ചു.,ആ ദേഷ്യത്തില്‍ ഇവന്‍ പോലീസിനെ കൈയ്യേറ്റം ചെയ്തു.,അതിനാണവന്‍ ജയിലില്‍ പോയത്.,
പിന്നെ അവന്‍ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ എന്‍റെ അപ്പനെ പോയി ഭീഷണപ്പെടുത്തി
ആ സമയത്ത് ഞാന്‍ ലണ്ടനിലായിരുന്നു.കൂടാതെ ദച്ചൂനെ നിരന്തരമായി വഴിയില്‍ തടഞ്ഞ് ശല്യപ്പെടുത്തി കൈയ്യില്‍ കയറി പിടിച്ചും മോശമായ രീതിയില്‍ സംസാരിച്ചും ഹരി ദച്ചൂനെ ഉപദ്രവിച്ച് കൊണ്ടിരുന്നു.,നന്ദു പറഞ്ഞ് നിര്‍ത്തി.അമ്മ ദേഷ്യത്തോടെ ഹരിയെ നോക്കി
അവന്‍ തല താഴ്ത്തിയിരിപ്പാണ്”കഴിഞ്ഞില്ല.,
ദച്ചൂനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു.,അവന്‍റെ വായില്‍ നിന്ന് വീഴുന്ന അനാവിശ്യം തല്‍ക്കാലം ഇവിടെ പറയുന്നില്ല., പിന്നെ ഇന്നവന്‍റെ കാറ് കൊണ്ട് ദച്ചൂന്‍റെ വണ്ടി ഇടിചിട്ടു
റോഡിലേക്ക് വീണ ദച്ചൂന് പരിക്ക് പറ്റി.,
അതിന് പുറമെ റോഡില്‍ വെച്ചവന്‍ ദച്ചൂന്‍റെ പിടിച്ച് മോശമായ രീതിയില്‍ പെരുമാറി. എൻ്റെ ഭാര്യയെ ഉപദ്രവിക്കുന്നവനെ പൂവിട്ട് പൂജിക്കാനൊന്നും എനിക്ക് പറ്റില്ല.
ദൈവമായിട്ട് എന്നെ കൃത്യ സമയത്ത് അവിടെ എത്തിച്ചു.എന്നാലും അവന് കിട്ടേണ്ടത് മുയുവന്‍ ഞാന്‍ കൊടുത്തിട്ടില്ല.,മറ്റെ കാലും കൂടെ തല്ലി ഒടിക്കാന്‍ അറിയാഞ്ഞിട്ടല്ല.,നന്നാകാന്‍ ഒരു ലാസ്റ്റ് വാണിംങ് കൊടുത്തതാണ്.,, ‘നന്ദു പുച്ഛത്തോടെ പറഞ്ഞു”എടാ ഒരുമ്പട്ടവനെ നീയെന്‍റെ മകനായി ജനിച്ചല്ലൊ.,എവിടെന്നാ നീ ഇതൊക്കെ പഠിച്ചത്.
ഹേ ഇവരിവിടെന്ന് ഇറങ്ങട്ടെ തരാം ഞാന്‍.,,
അമ്മ ഹരിക്ക് നേരെ തിരിഞ്ഞു.”’ക്ഷമിക്കണം മക്കളെ.,എന്‍റെ മകനില്‍ നിന്നുണ്ടായ എല്ലാത്തിനും ഞാന്‍ മാപ്പ് പറയുന്നു.,പൊറുക്കണം ഇനി അവന്‍റെ ഭാഗത്ത് നിന്ന് ഇനി ഒന്നും ഉണ്ടാകില്ല.,,
അച്ഛന്‍ കൈ കൂപ്പി മാപ്പ് പറഞ്ഞു”അങ്കിള്‍ മാപ്പ് പറയേണ്ട ആവിശ്യമില്ല.അവന്‍ പറയട്ടെ എന്നോടല്ല എന്‍റെ ഭാര്യയോട്!,നന്ദു അവസാനമൊന്ന് ഊന്നി പറഞ്ഞ് ഹരിയെ നോക്കിഹരി തല ഉയര്‍ത്തി ദച്ചൂനെ നോക്കി. ഹരിയില്‍ നിന്നൊരു ക്ഷമാപണം ഉണ്ടാകുമോ എന്നറിയാന്‍ ദച്ചു ഹരിയേയും തിരിച്ച് നോക്കി
*(തുടരും…)*

by