23/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 37

രചന – ശംസിയ ഫൈസൽ

മനൂന് അപ്പൂനോട് എന്താണ് ഇത്ര ദേഷ്യം എന്ന് ദച്ചൂന് അറിയില്ലായിരുന്നു

ദച്ചു മനൂനെ തന്നെ അന്തം വിട്ട് നോക്കി നിന്നു

അപ്പോയേക്കും എല്ലാവരും അവരെ കണ്ടിരുന്നു

”ഹേയ് മനൂ ദച്ചൂ വാ.,
രണ്ടാളും ഇരിക്കൂ..,
നമുക്ക് ഒരുമിച്ച് കഴിക്കാം.,,

അവരെ കണ്ട അപ്പു പറഞ്ഞു

”ഹോ എനിക്കൊന്നും വേണ്ട.,,

മനു അപ്പൂനെ മൈന്‍റ് ചെയ്യാതെ മുകളിലേക്ക് കയറി പോയി

”ദച്ചു വാ മോളെ ഇവരെ കൂടെ ഇരുന്ന്  കഴിച്ചോ?

അമ്മ ദച്ചൂനെ വിളിച്ചു

”ഇപ്പോ വിശപ്പില്ല അമ്മാ.,
ഞാനൊന്ന് ഫ്രഷായി വരാം.,,

ദച്ചു എല്ലാവരേയും നോക്കിയൊന്ന് ചിരിച്ച് മുകളിലേക്കുള്ള സ്റ്റെപ്പ് കയറി

”മനൂ..ഡാ നില്‍ക്ക് ,,

ദച്ചു മനൂന്‍റെ ഒപ്പം എത്താന്‍ സ്റ്റെപ്പ്  ഒാടി കയറി

”എന്തോന്നാടീ .,

മനു അവന്‍റെ മുറിയിലേക്ക് കയറാതെ ദച്ചൂനെ നോക്കി ചോദിച്ചു

” അല്ല നിനക്ക് അപ്പു ചേച്ചിയോട് എന്താ ഇത്ര ദേഷ്യം.,
നിങ്ങള്‍ ഉടക്കിലാണോ ?

ദച്ചു സംശയത്തോടെ ചോദിച്ചു

” എനിക്കൊന്നും ഇഷ്ടല്ല ആ ഒലിപ്പിക്കല്‍

അമ്മച്ചിയെ.,,

മനു ഇഷ്ടക്കേടോടെ പറഞ്ഞത് കേട്ട് ദച്ചു അറിയാതെ ചിരിച്ച് പോയി

”ഒലിപ്പിക്കല്‍ അമ്മച്ചിയോ അതെന്തോന്നാടാ .,,

ദച്ചു ചിരിച്ചോണ്ട് ചോദിച്ചു

”നീയെയ് നിന്‍റെ കെട്ട്യോനെ ഒന്ന് സൂക്ഷിച്ചോ.,
എനിക്കാ തള്ളേടെ സ്വഭാവം കാണുമ്പോ തന്നെ ദേഷ്യം വരും എന്തൊരു ഒാവറാണ്.,
നിന്‍റെ കെട്ട്യോന്‍റെ പിറകെ ഒലിപ്പിച്ചോണ്ട് നടക്കുന്നത് കാണാം.,
അമ്മയെ ഒക്കെ മയക്കി എടുത്തേക്കുവാ.,
എന്നെ കാണുമ്പോ  ഒരു വിളിയുണ്ട് മനു കുട്ടാന്ന് എനിക്കത് കേള്‍ക്കുമ്പോ പെരുവിരലില്‍ നിന്ന് പെരുത്ത് കേറും
ഒന്ന് കൊടുക്കാന്‍ കൈ തരിക്കും പിന്നെ നന്ദൂനെ ഒാര്‍ത്താ ഒന്നും ചെയ്യാത്തത്.,,

മനൂന് അപ്പൂനെ ഒട്ടും ഇഷ്ടമല്ലെന്ന് ദച്ചൂന് മനസ്സിലായി

”അവളെ സ്വഭാവം  കൊണ്ട് മാത്രമാണോ നിനക്ക് അപ്പൂനെ ഇഷ്ടം അല്ലാത്തത്.,,

ദച്ചു നെറ്റി ചുളിച്ച് മനൂനെ നോക്കി

”ആ..ഹ് ഇതൊക്കെ തന്നെ എനിക്ക് എപ്പോയും അതിനെ കാണുമ്പോ ഒരു നെഗറ്റീവ് ഫീലാണ്.,
എന്തെക്കെയോ ഒരു സ്പെല്ലിംങ് മിസ്റ്റേക്ക് അതികം അടുപ്പിക്കാന്‍ പറ്റാത്തൊരു ക്യാരക്ടറായി എനിക്ക് തോന്നാറുണ്ട്.,
ഇപ്പൊ ഞാനൊരു സൈക്കോളജി സ്റ്റുഡന്‍റ് കൂടെ ആണല്ലോ ആ ഒരു ഇത് വെച്ച് പറയാണ് നന്ദൂനോട് ഒരു ഫ്രണ്ടിനോടുള്ള അടുപ്പമല്ല അര്‍പ്പണ കാട്ടുന്നത് എപ്പോയും ഒരു അകലം അവര്‍ക്കിടയില്‍ ഉണ്ടാകാന്‍ നീ തന്നെ ശ്രദ്ധിക്കണം.,
മനസ്സിലായോ ?

മനു ദച്ചൂനോട് ശബ്ദം താഴ്ത്തി പറഞ്ഞു

”മറ്റാരേക്കാളും എനിക്ക് അത് മനസ്സിലാകും മോനെ .,
എന്തായാലും നീ ചെല്ല്.,,

മനു അവന്‍റെ റൂമിലേക്ക് കയറി പോയതും ദച്ചു താഴേക്ക് തന്നെ പോയി അവളെ മുറിയില്‍ കയറി വാതിലടച്ചു

ദച്ചു ഫ്രഷായി റൂമില്‍ നിന്നിറങ്ങി അടുക്കളയിലേക്ക് നടന്നു
അപ്പോയേക്കും നന്ദുവും അപ്പുവും കഴിച്ചെണീറ്റിരുന്നു

ദച്ചു അടുക്കളയില്‍ എത്തിയപ്പോ അമ്മയുടെ കൂടെ സംസാരിച്ചിരിക്കാണ് അപ്പു

”മോള് വന്നോ അമ്മ സദ്യ ഉണ്ടാക്കിയിട്ടുണ്ട് മക്കള് ഇപ്പോ കഴിക്കണോ ?

അമ്മ സ്നേഹത്തോടെ ചോദിച്ചു

”ഇപ്പോ വേണ്ട അമ്മാ രാത്രി കഴിച്ചോളാം.,

ദച്ചു മറുപടി കൊടുത്ത് ഒരു കപ്പില്‍ ചായ എടുത്ത് കുടിച്ചു

”ദച്ചൂ.. നീയും മനുവും ഒരുമിച്ചാണോ കോളേജ് കഴിഞ്ഞ് വരുന്നത് ?

ദച്ചൂനെ കണ്ട് അപ്പു ചോദിച്ചതും ദച്ചു ചിരിച്ചൊന്ന് തലയാട്ടി

അപ്പോയാണ് മനു അങ്ങോട്ട് വന്നത്

അവന്‍ അപ്പൂനെ മൈന്‍റ് ചെയ്യാതെ ഒരു ഗ്ലാസ് ചായ എടുത്ത് കുടിച്ചു

”ഹേയ് മനു കുട്ടാ സുഖാണോ ?

അപ്പു ചിരിയോടെ അവന്‍റെ അടുത്തേക്ക് വന്ന് അവന്‍റെ തോളില്‍ കൈയ്യിട്ടു

”’ അല്ല സുഖല്ല ..,,

മനു അവന്‍റെ തോളില്‍ നിന്ന് കൈയ്യെടുത്ത് മാറ്റി

”ഡാ ചെര്‍ക്കാ മൂത്തവരോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത് .,,

അമ്മ മനൂന്‍റെ കൈയ്യിലൊന്ന് അടിച്ചു

” എന്താ കുഴപ്പം സുഖണ്ടോന്ന് ചോദിക്കുമ്പോ സുഖം ആണെങ്കിലല്ലെ ആണെന്ന് പറയാന്‍ പറ്റൂ..,
എനിക്കിപ്പോ വല്ല്യ സുഖം തോന്നുന്നില്ല അതാ സുഖല്ലെന്ന് പറഞ്ഞെ.,,

മനു ചായ ഒറ്റ വലിക്ക് കുടിച്ച് അവിടെന്ന് പോയി

”അവന്‍ താമാശ പറഞ്ഞതല്ലെ ആന്‍റി അത് കാര്യാകണ്ട .,
എന്നാ ഞാന്‍ നന്ദൂനെ ഒന്ന് പോയി

നോക്കട്ടെ .,,

അപ്പു അവിടെന്ന് പോയി

”മോളെ ദച്ചൂ..,,
ഇന്ന് മോളെ റൂമ് അപ്പൂന് കൊടുത്തേക്കണെ.,
മോളിന്ന് നന്ദൂന്‍റെ കൂടെ കിടന്നോ.,,

അമ്മ പറഞ്ഞതും ദച്ചു ഞെട്ടി അമ്മയെ നോക്കി

”അമ്മയല്ലെ പറഞ്ഞെ താലി കെട്ട് കഴിയാതെ ഒരുമിച്ച് കിടക്കരുതെന്ന്.,,
ഞാന്‍ അപ്പു ചേച്ചി പോകുന്നത് വരെ അമ്മേടെ കൂടെ കിടന്നോളാം.,,

ദച്ചു അമ്മയെ നോക്കി കെഞ്ചി

”അയ്യോ അത് വേണ്ട ദച്ചൂ..
അപ്പൂന്‍റെ മുന്നില് നിങ്ങള്‍ ഒരുമിച്ച് തന്നെ നില്‍ക്കണം അല്ലെങ്കില്‍ എല്ലാവരും അറിയില്ലെ നിങ്ങള്‍ ഒരുമിച്ചല്ലെന്ന്.,
ഒരു ദിവസത്തെ കാര്യമല്ലെ നാളെ വൈകീട്ട് അപ്പു തിരിച്ച് പോകാണ്.,
ഇന്നൊരു രാത്രി മോള് അഡ്ജന്‍റ് ചെയ്യ്
പക്ഷെ മോള് നന്ദൂനെ ഒന്ന് ശെരിക്ക് ശ്രദ്ധിക്കണം.,,

ഇത് പറയുമ്പോ അമ്മക്ക് വല്ലാത്ത നാണം തോന്നി

അമ്മയുടെ മുഖം കണ്ട് ദച്ചൂനും ചിരി വന്നു

ദച്ചു അവിടെന്ന് പെട്ടന്ന് ഹാളിലേക്ക് പോയി
അപ്പോയാണ് നന്ദുവും അപ്പുവും സ്റ്റെയര്‍ ഇറങ്ങി വരുന്നത് കണ്ടത്

ദച്ചു അവരെ കാണാത്ത പോലെ ഹാളിലെ സെറ്റില്‍ ഇരുന്ന് ടീവി ഒാണ്‍ ചെയ്തു

”സിനിമ കാണാണോ ദച്ചൂ.?

നന്ദു ദച്ചൂനോട് ചേര്‍ന്ന് സെറ്റില്‍ ഇരുന്നു

ദച്ചൂന്‍റെ മറ്റെ സൈഡില്‍ അപ്പുവും വന്നിരുന്നു

”ദച്ചൂ..എന്നോടിപ്പോയും ദേഷ്യാണോ.,
ഐ യാം സോറി ഞാന്‍ അപ്പോയത്തെ ദേഷ്യത്തില്‍ എന്തെക്കെയോ വിളിച്ച് പറഞ്ഞതാ.,
ദച്ചു എന്നോട് ക്ഷമിക്കില്ലെ.,,

അപ്പു ദച്ചുവും നന്ദുവും കേള്‍ക്കാന്‍

പാകത്തില്‍ ദച്ചൂനോട് പറഞ്ഞു

”അയ്യോ അതൊന്നും സാരമില്ല ചേച്ചി.,,
ഞാനത് അപ്പോയെ വിട്ടു .,

ദച്ചു കഷ്ടപ്പെട്ടൊന്ന് അപ്പൂനെ നോക്കി ചിരിച്ചു

”ഹോ എനിക്കിപ്പോയാ സമാധാനം ആയത് രണ്ടാളും മിണ്ടിയല്ലോ.,,

നന്ദു ആശ്വാസത്തോടെ പറഞ്ഞു

”അപ്പു ചേച്ചി നാളെ തിരിച്ച് പോകാണല്ലെ ?.,,

ദച്ചു അപ്പൂനെ നോക്കി

” അതേടാ നാളെ നൈറ്റ് 7.30 നാണ് ഫ്ലൈറ്റ് .,,

അപ്പു സങ്കടത്തോടെ മറുപടി പറഞ്ഞു

”ആണോ എന്നാ കുറച്ച് ദിവസം കൂടെ ലീവ് നീട്ടി നാട്ടില്‍ നിന്നൂടെ .,,

ദച്ചു കൃത്രിമ സ്നേഹത്തോടെ ചോദിച്ചു

”അയ്യോ അത് പറ്റില്ല ദച്ചൂ..,
എന്തായാലും നാളെ പോയെ പറ്റൂ..,
പക്ഷെ ഞാന്‍ പെട്ടന്ന് തന്നെ ലീവിന് ഇങ്ങോട്ട് വരുന്നുണ്ട്.,,

അപ്പൂന്‍റെ മറുപടിയില്‍ എന്തോ ദൂരൂഹത ദച്ചൂന് മനസ്സിലായിരുന്നു

”നമുക്ക് പുറത്തേക്കെല്ലാം ഇറങ്ങിയാലോ ?

നന്ദു ചോദിച്ചതും അപ്പു ചാടിയെണീറ്റു

”യാ..,, ഞാനിപ്പോ ആഗ്രഹിച്ചതേയൊള്ളു.,,
അല്ലെങ്കിലും ഞാനെന്ത് ആഗ്രഹിച്ചാലും നീയെങ്ങനെ അത് കൃത്യമായി മനസ്സിലാക്കുന്നെ.,,

അപ്പു നന്ദൂനെ വലിച്ചെണീപ്പിച്ച് ചോദിച്ചു

” ഞാന്‍ ചുമ്മാ ഒരു ഈവനിംങ് വാക്ക് ആയിക്കോട്ടേന്ന് കരുതി ചോദിച്ചതാ.,
ദച്ചൂ നീയും വാ നമുക്കൊന്ന് നടന്നിട്ട് വരാം.,,

നന്ദു ദച്ചൂനെ വിളിച്ചു

”ഞാനില്ല നന്ദേട്ടാ നിങ്ങള്‍ രണ്ടാളും പോയി വാ..,,

ദച്ചു അവരെ പറഞ്ഞയക്കാന്‍ നോക്കി

”വാ ദച്ചൂട്ട്യേ..,
ഇതൊക്കെ ഒരു രസല്ലേ.,,

നന്ദു ദച്ചൂനെ എണീപ്പിച്ച് കഴുത്തിലൂടെ കൈയ്യിട്ട് പുറത്തേക്ക് നടന്നു

അപ്പുവും നന്ദുവും വാ തോരാതെ സംസാരിച്ച് നടന്നു

ദച്ചു ചിരിച്ച് കൂടെ നടന്നെയൊള്ളു

എന്നാലും നന്ദു അവളെ വിടാതെ പിടിച്ചിരുന്നു

”അത് മനു അല്ലെ .,
മനു കുട്ടാ… ഹോയ്… ഗോള്‍ അടിക്ക് .,,

ഗ്രൗണ്ടിന് മുന്നില്‍ എത്തിയതും മനുവും ഫ്രണ്ട്സും കളിക്കുന്നത് കണ്ട് അപ്പു മനൂനെ വിളിച്ച് കൈ കൊട്ടി തുള്ളി ചാടി പ്രോത്സാഹിപ്പിച്ചെങ്കിലും മനു അവളെ ഒന്ന് നോക്കിയത് പോലുമില്ല

മനു എന്നല്ല അവന്‍റെ ഫ്രണ്ട്സ് പോലും

അവളെ മൈന്‍റ് ചെയ്തില്ല

ദച്ചൂന് ചിരി വന്ന് അവള്‍ അറിയാതെ ചിരിച്ച് പോയതും നന്ദു അവളോട് കണ്ണ് കൊണ്ട് ചിരിക്കല്ലെന്ന് പറഞ്ഞതും ദച്ചു ചിരി കടിച്ച് പിടിക്കാന്‍ നോക്കി

”ഇവിടെ ഒരു രസല്ല നമുക്കിവിടെന്ന് പോയാലോ ?

അപ്പു ചമ്മിയ ഭാവത്തില്‍ ഒന്ന് ചിരിച്ച് നന്ദൂനെ നോക്കി

”എന്നാ വാ ഇവിടെ അടുത്തൊരു പാറ കെട്ടും ചെറിയൊരു അരുവിയൊക്കെയുണ്ട് അങ്ങോട്ട് പോകാം.,,

നന്ദു ദച്ചൂന്‍റെ കൈപിടിച്ച് മുന്നോട്ട് നടന്നു

അപ്പു വേഗം വന്ന് നന്ദു മറ്റെ കൈപിടിച്ച് നടന്നു

നടന്ന് നടന്ന് അവര് പാറകെട്ടുകള്‍ക്കിടയിലൂടെ ചാലിട്ടൊഴുകുന്ന മനോഹരമായ അരുവിക്കരുകില്‍ എത്തി
ഒരു മലയുടെ താഴ് ഭാഗത്തായിരുന്നത്

”വാവ് സൂപ്പര്‍ ഇത്രയും മനോഹരമായ സ്ഥലമൊക്കെ ഉണ്ടോ ഇവിടെ ?
ഞാനിത്രക്കാലം ഇത് കാണാതെ പോയല്ലോ .,,

അപ്പു നന്ദൂന്‍റെ കൈ വിട്ട് മുന്നോട്ട് പോയി പാറകെട്ടിലേക്ക് പിടിച്ച് കയറി

നന്ദു ദച്ചൂനെ ഒന്ന് നോക്കി
അവള്‍ മനസ്സിന് കുളിര്‍മയേകുന്ന മുന്നിലെ കാഴ്ച്ച ആസ്വദിക്കാണ്
നന്ദു അവളെ അരയിലൂടെ വട്ടം ചുറ്റി തന്നോട് ചേര്‍ത്തു

”ഇഷ്ടായോ..?

നന്ദു അവളെ കണ്ണിലേക്ക്  പ്രണയാര്‍ദൃമായി നോക്കി ചോദിച്ചു

ദച്ചുവും അവന്‍റെ നോട്ടത്തില്‍ കുടുങ്ങി പോയിരുന്നു

കണ്ണും കണ്ണും നോക്കിയിരിക്കുന്ന ദച്ചൂനേയും നന്ദൂനേയും കണ്ട് അപ്പു പല്ല് കടിച്ചു

കൃത്യ സമയത്ത് നന്ദൂന്‍റെ ഫോണടിച്ച്

”ദച്ചൂ ഫൈവ് മിനിറ്റ് ഞാനിപ്പോ വരാം.,,

ഒാഫിഷ്യല്‍ കോള്‍ ആയതിനാല്‍ നന്ദു ഫോണ്‍ അറ്റന്‍റ് ചെയ്ത് മാറി നിന്നു

അത് കണ്ട് അപ്പു പാറ കെട്ടില്‍ നിന്ന് ഇറങ്ങി ദച്ചൂന്‍റെ അടുത്തേക്ക് വന്ന് അവളെ മുന്നില്‍  കൈ കെട്ടി നിന്നു

തീക്ഷ്ണമായ അര്‍പ്പണയുടെ നോട്ടത്തില്‍ ദച്ചു പതറാതെ  തിരിച്ചും കോപം ഒട്ടും കുറക്കാതെ നോക്കി

*(തുടരും..)*