രചന – ശംസിയ ഫൈസൽ
അവള്‍ ഉയര്‍ന്ന നെഞ്ചിടിപ്പോടെ അവരെ തന്നെ നോക്കി നിന്നു
പത്ത് മിനിറ്റ് ആയിട്ടും അവരെ സംസാരം കഴിയാത്തത് കണ്ട് ദച്ചൂന്‍റെ പേടി ഇരട്ടിച്ചു
”എന്‍റെ ദൈവമേ ഇത് എന്താ ഇത്ര പറയാന്‍.,,
എന്‍റെ കുറ്റങ്ങള്‍ വല്ലോം ആകോ ?
അതിന് ഞാനത്ര പ്രശ്നക്കാരി അല്ലല്ലോ ?
ദച്ചു നില്‍പുറക്കാതെ അവിടെ ഒരു ചെയറില്‍ പോയിരുന്നു
നന്ദു ചിരിയോടെ സാറിന് കൈ കൊടുത്ത് കെട്ടിപിടിച്ച് ദച്ചൂന്‍റെ അടുത്തേക്ക് വന്നു
നന്ദു അടുത്ത് വന്നതും ദച്ചു പതിയെ എണീറ്റു
അവളിലെ ഭയം കാരണം ചിരിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു
” വാ പോകാം.,
നന്ദു ദച്ചൂന്‍റെ കൈ പിടിച്ച് കാറിന്‍റെ അടുത്തേക്ക് നടന്നു
ദച്ചു അവനെ ഒന്ന് നോക്കി കാറിലേക്ക് കയറി
നന്ദു കാറെടുത്ത് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തു
”കൃഷ്ണാ.. ഇങ്ങേരിത് എന്താ ഒന്നും മിണ്ടാത്തത്
ഞങ്ങളെ തമ്മിലടിപ്പിക്കാനാണോ കൃത്യ സമയത്ത് സാറ് എഴുന്നള്ളിയത്.,
എന്താ സാറ് പറഞ്ഞതെന്ന് ചോദിച്ചാലോ
അല്ലെങ്കില്‍ വേണ്ട ചീത്ത ഇരന്ന് വേടിക്കണ്ടല്ലോ .,
ദച്ചു നന്ദൂന്‍റെ മുഖത്തേക്ക് നോക്കിയാണിതെല്ലാം മനസ്സാല്‍ മൊഴിയുന്നത്
”ഇതെന്താ ദച്ചൂ.. ഇങ്ങനെ നോക്കുന്നത്.,
ഭര്‍ത്താവിന്‍റെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ലെ.,,
നന്ദു ചിരിയോടെ ഇങ്ങനെ ചോദിച്ചതും ദച്ചൂന് ആശ്വാസമായി
”ഞാന്‍ ചുമ്മാ നോക്കിയതാ.,
ഞാനോര്‍ക്കായിരുന്നു നന്ദേട്ടന് ഇങ്ങനെ താടി വെക്കുന്നതാ രസം.,
ഈ ഹെയര്‍ കട്ടും കൊള്ളാം.,,
പതിവില്ലാത്ത സംസാരം ദച്ചുവില്‍ നിന്ന് കേട്ട നന്ദു ഡ്രൈവിംങിനിടെ അവളെ ഒന്ന് ഇരുത്തി നോക്കി
”എന്താ മോളെ സംസാരത്തില്‍ ഒരു മാറ്റം.,,
എന്‍റെ ഭാര്യ ഇത്രപ്പെട്ടന്ന് നേരിന്‍റെ പാതയിലേക്ക് ചേക്കേറിയോ ?
നന്ദു കളിയാലെ ചോദിച്ചു
”പോ നന്ദേട്ടാ ..
മുമ്പ് ഇങ്ങനെ അല്ലായിരുന്നല്ലോ .,
ലണ്ടനില്‍ നിന്ന് വന്നപ്പോ ശെരിക്കും പറഞ്ഞാ ആളാകെ മാറി.,
അന്നത്തേക്കാള്‍ ലുക്ക് ഇപ്പോയാണ്.,
ഇനി ക്ലീന്‍ ഷേവ് ചെയ്യേണ്ട.,,
ഇതാ ഭംഗി.,,
ദച്ചു നന്ദൂനെ പുകയ്ത്തി കൊണ്ടിരുന്നു
”വല്ലാതെ പുകഴ്ത്താതെ കാര്യം പറ ദച്ചൂ..,,
സാറ് പറഞ്ഞത് എന്താന്ന് അറിയാനുള്ള പതപ്പിക്കലാകും അല്ലെ.,
നന്ദു ചോദിക്കുന്നത് കേട്ട് ദച്ചു ചമ്മിയ ചിരി ചിരിച്ചു
”ഹോ ഞാനൊരു സത്യം പറഞ്ഞാലും വിശ്വസിക്കില്ലെ.,
നിങ്ങളെ ലുക്കില് നിങ്ങള്‍ക്ക് കോണ്‍ഫിഡന്‍റില്ലെ നന്ദേട്ടാ.,
ഇതാണ് കുഴപ്പം ഒരു സത്യം പറയാനും പറ്റില്ല.,,
ദച്ചു മുഖം തിരിച്ചു
”ഇങ്ങനെയുള്ള സത്യം എന്‍റെ പൊണ്ടാട്ടി സാധാരണ പറയാറില്ലല്ലോ
അതാ.,,
നന്ദു ചിരിച്ചു
ദച്ചു ചുണ്ട് ചുളുക്കി പുറത്തേക്ക് കണ്ണ് നട്ടു
എന്നാലും സാര്‍ പറഞ്ഞത് എന്താന്ന്
ഇങ്ങേര്ക്ക് തുറന്ന് പറഞ്ഞാലെന്താ.,
മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാന്‍.,
”അ..അല്ല സാര്‍ എന്താ പറഞ്ഞെ., നിങ്ങള്
കുറേ സമയം സംസാരിച്ചല്ലോ ?
നന്ദു ഇങ്ങോട്ട് പറയില്ലെന്ന് മനസ്സിലായ ദച്ചു അങ്ങോട്ട് ചോദിച്ചു
”ഇന്ന് കോളേജില്‍ പ്രശ്നം ഉണ്ടായതിനെ പറ്റി തന്നെ.,
നീയെന്തായാലും ഒരു കാര്യവും എന്നോട് തുറന്ന് പറയില്ല.,
അത് പറയാന്‍ നിന്‍റെ സാറ് വേണ്ടി വന്നു.,
അല്ലെങ്കിലും ഒരു റിലേഷന്‍ഷിപ്പിലാകുമ്പോ എന്തും പരസ്പരം ഷെയര്‍ ചെയ്യണം.,
എല്ലാം കെട്ടിപൂട്ടി മിണ്ടാതെ നില്‍ക്കുമ്പോയാണ് ഒാരോ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.,
ഇപ്പോയും നീ എന്നോട് തുറന്ന് പറയാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം.,
പട്ടിയെ പോലെ പിറകെ നടന്ന് ചോദിച്ചാലും നീ പറയില്ലെന്ന് അറിയാവുന്നത് കൊണ്ടാ ചോദിക്കാത്തത്.,
നന്ദു ഒന്ന് പറഞ്ഞ് നിര്‍ത്തി
”ഒാ..ഹ് ചോദിച്ച് വാങ്ങി.,,
എനിക്കിതിന്‍റെ വല്ല ആവിശ്യമുണ്ടായിരുന്നോ ?
ദച്ചു മനസ്സാല്‍ സ്വയം പറഞ്ഞു
”ഇന്ന് പ്രശ്നം ഉണ്ടാക്കിയവന്‍റെ പേരന്താ സൂര്യ എന്നല്ലെ.,
അവനെ ഞാനൊന്ന് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്.,,
ഇപ്പൊ ഞാന്‍ പ്രശ്നത്തിനൊന്നും പോകുന്നില്ല.,
ബട്ട് ഇനി കോളേജിലോ പുറത്തോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ ആദ്യം എന്നോട് പറയണം.,
വേറെ വല്ലവനും പറഞ്ഞാണ് ഞാന്‍ അറിയുന്നതെങ്കില്‍ പിന്നെ ഞാന്‍ വെറുതെ ഇരിക്കില്ല ദച്ചൂ..,
അത് നീ ഒാര്‍ത്ത് വെച്ചോ ?
നന്ദു കടുപ്പത്തില്‍ പറയുന്നത് കേട്ട് ദച്ചു തലയാട്ടി
”ഈ കാര്യം മാത്രമല്ല.,
വേറെ വല്ല കാര്യങ്ങളും മനസ്സിലുണ്ടെങ്കില്‍ ആരും അറിയാതെ മൂടി വെച്ച് സ്വയം ഉരുകി തീരാതെ തുറന്ന് പറയാന്‍ നോക്ക്,
ഒരുമിച്ച് നിന്നാല്‍ തീര്‍ക്കാന്‍ പറ്റാത്ത
പ്രശ്നങ്ങളില്ല.,,
നന്ദു പറഞ്ഞ് നിര്‍ത്തി ദച്ചൂനെ ഒന്ന് നോക്കി
”എന്തുണ്ടെങ്കിലും ഞാന്‍ തുറന്ന് പറഞ്ഞോളാം.,,
ദച്ചൂനിത് പറയുമ്പോള്‍ തന്നെ താനീ പറയുന്നത് നുണയാണെന്നുള്ള ബോധ്യം ഉണ്ടായിരുന്നു
എന്ത് കൊണ്ട് അര്‍പ്പണയുടെ കാര്യം നന്ദൂനോട് തുറന്ന് പറഞ്ഞൂടാ എന്നുള്ള ചോദ്യം അവളെ മനസ്സിലെത്തിയെങ്കിലും അത് കൂടുതല്‍ അപകടമാണെന്നുള്ളതിനാല്‍ ദച്ചു മറച്ച് വെക്കാന്‍ തന്നെ തീരുമാനിച്ചു
നേരെ ദച്ചൂന്‍റെ വീട്ടിലേക്കാണ് പോകുന്നത്
അവളെ വീട്ടിലേക്ക് കുറച്ച് ഫ്രൂഡ്സെല്ലാം വാങ്ങി യാത്ര തുടര്‍ന്നു
”ദച്ചൂ.. ഇനിയെന്താ നിന്‍റെ പ്ലാന്‍ ?
അല്പ നേരത്തെ നിശ്ശബ്ദതക്ക് ശേഷം നന്ദു ചോദിച്ചു
”എന്ത് പ്ലാന്‍ എന്‍റെ വീട്ടില്‍ പോകുന്നു.
പറ്റാണേല് രണ്ട് ദിവസം അവിടെ നിന്നാ കൊള്ളാം എന്നുണ്ട്.,,
ദച്ചു മറുപടി പറഞ്ഞു
”എന്തോ എങ്ങനെ ?
ഞാന്‍ നിന്‍റെ പഠനത്തിന്‍റെ കാര്യാ ചോദിച്ചെ ?
വീട്ടില് നില്‍ക്കാനുള്ള ഉദ്ദേശം തല്‍കാലം വേണ്ട.,
കുറച്ച് സമയം അവിടെ നിന്ന് തിരിച്ച് നമ്മള്‍ വീട്ടിലേക്ക് തന്നെ പോകും.,,
നന്ദു പറഞ്ഞത് ദച്ചൂന് പിടിച്ചില്ല
”പിന്നേ.. എന്‍റെ വീട്ടില്‍ നില്‍ക്കാന്‍ തന്‍റെ സമ്മതം ഒന്നും വേണ്ട.,
കൊള്ളാലോ ഭര്‍ത്താവാണെന്ന് കരുതി കൂടുതല്‍ ഭരിക്കാന്‍ വരല്ലെ.,,
ദച്ചു നന്ദൂന് നേരെ തട്ടി കയറി
”ഭര്‍ത്താവിന്‍റെ അധികാരം കാണിച്ചതൊന്നുമല്ല.,
ഞാന്‍ ബുദ്ധിമുട്ടി കിഡ്നാപ്പ് ചെയ്ത് നിന്നെ സ്വന്തം ആക്കിയിട്ടുണ്ടെങ്കില്‍ അതെന്‍റെ കൂടെ എപ്പോയും ഉണ്ടാകാനാ.,
പിന്നെ ഞാനൊരു പ്രവാസിയാ
നാട്ടിലുള്ള സമയം ഭാര്യ എപ്പോയും കൂടെ ഉണ്ടാകണം എന്നാഗ്രഹിക്കുന്നതില്‍ എന്താ തെറ്റ്.,,
നന്ദു വണ്ടിയോടിച്ച് ദച്ചൂന്‍റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു
ദച്ചു മുഖം വീര്‍പ്പിച്ചിരുന്നു എന്നല്ലാതെ ഒന്നും മിണ്ടിയില്ല
ദച്ചൂന്‍റെ വീടിന്‍റെ മുന്നില്‍ വണ്ടി നിര്‍ത്തി നന്ദു ഇറങ്ങി ഗേറ്റ് തുറന്ന് കാറിലേക്ക് തന്നെ കയറി കാറ് അകത്തേക്ക് കയറ്റി നിര്‍ത്തി
ശബ്ദം കേട്ട് ആദ്യം ഇറങ്ങി വന്നത് അമ്മയായിരുന്നു
”അയ്യോ എന്‍റെ മക്കള്.,,
അമ്മ എളയില്‍ കുത്തിയ നൈറ്റി താഴ്ത്തിയിട്ട് പുറത്തേക്കിറങ്ങി വന്നു
”അമ്മാ..,,
ദച്ചു കാറില്‍ നിന്ന് ഇറങ്ങി ഒാടി പോയി അമ്മയെ കെട്ടിപിടിച്ചു
”മോനെ നന്ദു കയറി വാ.,,
അമ്മ നന്ദൂനെ അകത്തേക്ക് ക്ഷണിച്ചതും പുറത്തൊരു ബൈക്ക് വന്ന് നിന്നതും ഒരുമിച്ചായിരുന്നു
ദീപുവും ദേവനും ആയിരുന്നത്
ദച്ചൂനെയും നന്ദൂനേയും കണ്ട് അവരെ മുഖം മാറി
മുഖം വെട്ടിച്ച് അവര്‍ വേഗത്തില്‍ അകത്തേക്ക് പോയി
”മക്കളത് കാര്യം ആക്കണ്ട.,,
അവര്‍ക്കാ ദേഷ്യം മാറിയിട്ടില്ലെന്ന് തോന്നുന്നു.
നിങ്ങള്‍ വാ അമ്മ കുടിക്കാനെന്തേലും എടുക്കാം.,,,
അമ്മക്ക് ദീപൂന്‍റേയും ദേവന്‍റേയും പെരുമാറ്റം പറ്റിയിട്ടുണ്ടായിരുന്നില്ല
ദച്ചു അകത്തേക്ക് കയറി നേരെ അവളെ മുറിയിലേക്കോടി
സമാധാനത്തോടെ അവളെ ബെഡിലേക്ക് കിടന്നു
പിന്നെ തുള്ളി ചാടി കബോഡില്‍
നിന്നൊരു ഡ്രസ്സെടുത്ത് കുളിച്ച് മാറ്റി ഇറങ്ങി
കോളേജിലേക്കിട്ട ഡ്രസ്സായതിനാല്‍ വൈകീട്ടായപ്പോയേക്കും അവള്‍ വിയര്‍ത്തൊരു പരുവമായിരുന്നു
കുളിച്ച് ഫ്രഷായി താഴേക്ക് ചെന്നപ്പോ നന്ദുവും അമ്മയും നല്ല സംസാരമായിരുന്നു
”അമ്മാ ഞങ്ങള്‍ ചേട്ടമ്മാരെ കണ്ടിട്ട് വരാം.,,
ദച്ചു നന്ദൂന്‍റെ കൈ പിടിച്ച് മുകളിലേക്ക് കൊണ്ട് പോയി
”നന്ദേട്ടാ ഇവിടെ നിന്നോണം.,
ആദ്യം ഞാന്‍ പോയി മിണ്ടാന്‍ പറ്റോന്ന് നോക്കട്ടെ.,,
അവരെ മനസ്സിലുള്ളത് എന്താണെന്നറിയണമല്ലോ ?
അത് വരെ സമാധാനത്തോടെ ഇവിടെ ഇരുന്നോണം.,
ദച്ചു നന്ദൂനെ അവളെ മുറിയില്‍ ഇരുത്തി ഒാപ്പോസിറ്റുള്ള ദേവന്‍റേയും ദീപുവിന്‍റേയും മുറിയിലേക്ക് പോയി
”കൃഷണാ.,,
സ്വന്തം ചേട്ടമ്മാരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല ദേഷ്യം വന്നാ എന്നെ എടുത്തിട്ടടിക്കും.,
ഒന്നല്ല രണ്ട് മസിലമ്മാരാണ് നീ തന്നെ എന്നെ കാത്തോണെ .,,
ചേട്ടമ്മാരെ മുറിക്ക് മുന്നിലിരുന്ന് ദച്ചു ഒന്ന് കൈ കൂപ്പി പ്രാര്‍ത്ഥിച്ച് ധൈര്യം സംഭരിച്ച് വാതില്‍ മുട്ടി
തുറക്കരുതെന്ന് അവളെ മനസ്സ് പറഞ്ഞെങ്കിലും മുട്ടിയ ഉടനെ വാതില്‍ മലര്‍ക്കെ തുറന്നു
മുന്നില്‍ ദേവനും ദീപുവും കൈ കെട്ടി നില്‍ക്കുന്നു
അവരെ നില്‍പ് കണ്ടതോടെ ദച്ചൂന്‍റെ ധൈര്യം ചോര്‍ന്നൊലിച്ചു
ദച്ചു ഉമിനീരിറക്കി അവരെ നോക്കിയൊന്ന് ചിരിച്ചു
*(തുടരും..)*

by