രചന – അഹം
ഇതൊക്കെ ഇനി അറിയണമെങ്കിൽ ആ കരിമോൻ തിരുവാ തുറക്കണം…. അതിന് ഞങ്ങളുടെ താലികെട്ടൊന്ന് കഴിയണം….. അതിന് ഇനി ഒരു ദിവസം കൂടി കാത്തിരിക്കണം…..
അമ്മു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ജനലുകൾ അടച്ച് ബെഡിലേക്ക് കിടന്നു…. ഒരുപിടി ചോദ്യങ്ങളുമായി……..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പഴയ കാര്യങ്ങളൊക്കെ ഓർത്തിരുന്ന് ഉറങ്ങാൻ ലേറ്റ് ആയതുകൊണ്ട് തന്നെ രാവിലെ എഴുനേൽക്കാനും ലേറ്റ് ആയി….
ഇനി ഒരു ദിവസം കൂടി…. നാളെ ഈ കഴുത്തിൽ ഹരിയേട്ടൻ താലി ചാർത്തും….
ഏറെ സന്തോഷിക്കേണ്ട നിമിഷം….. പക്ഷെ തനിക്ക് സന്തോഷിക്കാൻ ആകുന്നുണ്ടോ… ഇല്ല….. അച്ഛനെയും അമ്മയെയും അപ്പുവിനെയും
ഓർക്കുമ്പോൾ തന്നെ ഹൃദയം നുറുങ്ങുന്നു…. അവരോട് എല്ലാം ഏറ്റു പറയാൻ…… ആ കാൽക്കൽ വീണു ക്ഷമ ചോദിക്കാൻ….. അവരിൽ ഏല്പിച്ച അപമാനഭാരം താങ്ങാൻ ആവാതെ മനസ്സ് പിടച്ചു….
ഫ്രഷ് ആയി റൂമിനു വെളിയിലേക്ക് ഇറങ്ങുമ്പോൾ അന്തം വിട്ടു പോയി…. വീട് നിറയെ ആളുകൾ…. ബന്ധുക്കളും അയല്പക്കകാരും…..
“” എന്നാലും എന്റെ സുകുവേ നീ കുറച്ച് ദിവസം മുൻപ് വിളിച് മോൾടെ കല്യാണം പെട്ടെന്നുണ്ടാകുമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ എടുത്തോ പിടിച്ചോ എന്നാകുമെന്ന് പ്രതീക്ഷിച്ചില്ലാട്ടോ….ഒറ്റ രാത്രി കൊണ്ടല്ലേ ഞങ്ങളെയൊക്കെ ക്ഷണിച്ച് വരുത്തിയെ… ചെക്കൻ MLA ആയോണ്ടാണോ കല്യാണ വിശേഷം രഹസ്യമാക്കി വെച്ചേ “‘
കൂട്ടത്തിലെ മുതിർന്ന അമ്മാവന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി നിൽക്കുന്ന അച്ഛനെ ഉറ്റുനോക്കി…. മുഖത്തെ ഭാവഭേതങ്ങളിൽ അതൃപ്‌തി ഒന്നുമില്ല…. നിറഞ്ഞ സന്തോഷം മാത്രം…
പക്ഷെ അതെങ്ങനെ ശെരിയാകും…
മോൾ ആരുമറിയാതെ രജിസ്റ്റർ മാര്യേജ് ചെയ്ത് വർഷങ്ങൾക്ക് ശേഷം ആൾക്കൂട്ടത്തിൽ വെച്ച് വിളിച് പറയുമ്പോൾ ദേഷ്യം അല്ലെ വേണ്ടത്…. ആകെ വശപ്പിശക് ആണല്ലോ….
ഒന്നും പിടികിട്ടാതെ വന്നപ്പോൾ കൂടുതൽ ആലോചിക്കാതെ നേരെ അടുക്കളയിലോട്ട് വിട്ടു….
“‘ അമ്മു… ഫ്ലാസ്കിൽ നിന്ന് ചായ എടുത്ത് കുടിച് വേഗം പോയി ഒരുങ്ങിക്കേ…. നിന്റെ ഷെൽഫിൽ താഴത്തെ ഡ്രോവെറിൽ കല്യാണിന്റെ പാക്കറ്റ് ഉണ്ട്…കുളിച് അതിലുള്ള സാരിയൊക്കെ ഇട്ട് ഒന്നൊരുങ്ങി വാ… ബന്ധുക്കളൊക്കെ ഉള്ളതാ…..”‘
അമ്മയ്ക്കും ഇതെന്തു പറ്റി…. എല്ലാം പ്രതീക്ഷിച്ച ഭാവവും പെരുമാറ്റവും… ഇങ്ങോട്ടൊന്ന് നോക്കുന്നു കൂടി ഇല്ല…..ആൾ ഫുൾ തിരക്കിലാ…. എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നു…. കൂടെ വേറെയും സ്ത്രീകൾ ഉണ്ട്…
ചായയും ദോശയും എടുത്ത് കഴിച്ച് റൂമിലേക്ക് നടന്നു… ഡോർ അടയ്ക്കാൻ നോക്കുമ്പോഴാ അപ്പു ഓടി വരുന്നത്…
അവൻ എന്റെ കൈയിൽ പിടിച്ച് വലിച്ചു താഴ്ത്തി….
“” ഡി എനിക്ക് ഈ അളിയനെ വേണ്ട… അവനെ എനിക്ക് ഇഷ്ടല്ലാ…. എപ്പോ കണ്ടാലും നോക്കി പേടിപ്പിക്കും…. ഒരുമാതിരി കാട്ടുമാക്കാനെ പോലെ …ഒരുത്തനെ വളച്ചു കെട്ടുമ്പോൾ നല്ലൊന്നിനെ തന്നെ നോക്കിക്കൂടായിരുന്നോടി…. ഈ കല്യാണം വേണ്ടെന്ന് പറയെടി… ആ തെണ്ടിയെ എനിക്ക് വേണ്ട…. “‘
അവന്റെ വർത്തമാനം കേട്ട് കണ്ണ് മിഴിഞ്ഞു പോയി…..ഇനി ഇവന്റെ ഈ ഡയലോഗിന്റെ കുറവ് കൂടിയേ ഉള്ളൂ…. ഈ കെട്യോനെ തന്നെ കിട്ടിയത് എന്തൊക്ക പെടാപാട് പെട്ടിട്ടാണെന്ന് ഇവനറിയോ…. ഇനിയിപ്പോ എനിക്ക് വേറെ തപ്പി പോകാനൊന്നും പറ്റൂല….
അപ്പുനെ തള്ളി പുറത്താക്കി വേഗം ഒരുങ്ങാൻ പോയി…….
സമയം കഴിയുംതോറും ആളുകളുടെ എണ്ണവും കൂടി കൂടി വന്നു….. എല്ലാവരോടും ചിരിക്കുമ്പോഴും ആകെ ഒരു വീർപ്പുമുട്ടൽ….
അച്ഛന്റെയും അമ്മയുടെയും പഴയ പോലെ തന്നെയുള്ള ഇടപെടൽ ശെരിക്കും അമ്മുവിന് വേദന ആണ് നൽകിയത്… തല്ലോ വഴക്കോ കിട്ടിയിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു……
അമ്മുവിന്റെ അവസ്ഥ മനസ്സിലാക്കിയ സുകു അവളെ റൂമിലേക്ക് കൈ പിടിച്ച് കൊണ്ട് പോയി… തല ഉയർത്താതെ പിറകെ അവളും….
“” നിന്നെ തല്ലാനുള്ള ദേഷ്യമൊക്കെ ഉണ്ടായിരുന്നു ഞങ്ങളുടെ ഉള്ളിൽ…. ചതി പറ്റിയ വേദന ആവോളമുണ്ടായിരുന്നു ഹരി ഇത് പറഞ്ഞ നിമിഷം…. പക്ഷെ അവനനുഭവിച്ച കാര്യങ്ങൾ ഓരോന്നും പറയുമ്പോൾ അവന്റെ ജീവന് പോലും ആപത്തു നേരിട്ട് നിൽക്കുമ്പോൾ നിന്നെ ചേർത്ത് നിർത്താനോ ഉപേക്ഷിക്കാനോ ആകാതെ നിന്നിൽ നിന്ന് അകന്ന് ജീവിക്കുമ്പോൾ ഒന്നും തുറന്ന് പറയാൻ ആകാതെ നീ തളർന്നു എന്ന് തിരിച്ചറിയാനുള്ള വിവേകം എനിക്കുണ്ട്… കാരണം ഞാൻ നിന്റെ അച്ഛൻ ആണ്… നെഞ്ചിലെ ചൂടും വിയർപ്പും തന്നു വളർത്തിയ അച്ഛൻ… നീ ചെയ്തത് തെറ്റ്തന്നെ ആണ്…. പക്ഷെ അത് ക്ഷമിക്കാൻ ഞങ്ങൾ തയ്യാറായി കാരണം നെഞ്ചിൽ കൊണ്ട് നടന്ന
മക്കളെ വെറുക്കാൻ അച്ഛനമ്മമാർക്ക് സാധിക്കില്ല …
ഒരു പൊട്ടികരച്ചിലോടെ ആ നെഞ്ചിൽ വീണഅവൾ …. അച്ഛനെ ചേർത്ത് പിടിച്ച് ഉറക്കെ കരഞ്ഞു അമ്മു….
മെല്ലെ താഴേക്ക് ഉതിർന്നു ആ കാൽകളിൽ ഇരു കൈകളും ചേർത്ത് നെറ്റി മുട്ടിച്ചു…..
“”ഇങ്ങനെ ക്ഷമിക്കല്ലേ അച്ഛാ…. അത് എനിക്ക് താങ്ങാൻ പറ്റുന്നില്ല…. എന്നെ ഒന്ന് അടിക്കുകകയെങ്കിലും ചെയ് അച്ഛാ…. ഇല്ലെങ്കിൽ എന്റെ നെഞ്ചുപൊട്ടിപോകും…..”‘
അമ്മുവിനെ പിടിച്ച് എഴുനേൽപ്പിക്കാൻ നോക്കും തോറും അവൾ സുകുവിന്റെ കാലുപിടിച്ചു പദം പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു….
കാലുകൾ വിടുവിക്കാൻ ശ്രമിക്കുംതോറും അവളുടെ കൈകൾ സുകുവിൽ മുറുകി കൊണ്ടിരുന്നു…..
അവസാനം ഒരു രക്ഷയുമില്ലെന്നു തോന്നിയപ്പോൾ അമ്മുവിനെ ബലം പ്രയോഗിച്ചെഴുനേൽപ്പിച്ച് കൈ
നീട്ടിയൊന്നു കൊടുത്താ കവിളിൽ….
കവിളിൽ കൈവെച്ച് ഞെട്ടി നോക്കുന്ന അമ്മുവിനെ കണ്ട് സുകുവിന് ചിരിപ്പൊട്ടി…
“”മനുഷ്യനു കാൽകഴിച്ചിട്ട് വയ്യ…. വേണ്ട വേണ്ടാന്ന് വെക്കുമ്പോ ചോദിച്ച് ചോദിച്ച് വരുവാ…. എന്ന പിന്നെ നിന്റെ ആഗ്രഹം അങ്ങ് സാധിക്കട്ടെ എന്ന് കരുതി… ആല്ലേലും അന്ന് ഇത് അറിഞ്ഞപ്പോൾ നിനക്കിട്ട് ഒന്ന് പൊട്ടിക്കാൻ വിചാരിച്ചതാ… പക്ഷെ മരുമോൻ ഇതുപോലെ കാലുപിടിച്ചു കെഞ്ചിയതുകൊണ്ട് വിട്ടതാ….. പക്ഷെ നീ ചോദിച്ച് വാങ്ങി….
അല്ല അമ്മു താ താ എന്ന് പറഞ്ഞ് വാങ്ങിച്ചിട്ട് നീ എന്താ ഇങ്ങനെ എന്നെ നോക്കി പേടിപ്പിക്കുന്നെ….”‘ സുകു കുസൃതിയോടെ ചോദിച്ചു
“”ഞാൻ ഒരു ഫ്ലോയിൽ അങ്ങനെ പറഞ്ഞെന്ന് കരുതി എന്റെ പല്ലിളക്കണമായിരുന്നോ അച്ഛാ … ഒന്നുമില്ലേലും നാളെ എന്റെ കല്യാണമല്ലേ….”‘
സുകുവിന്റെ നെഞ്ചിൽ ചാരി പിച്ചിയും കരഞ്ഞുമൊക്കെയാണ് പറച്ചിൽ….
ആരോ ചിരിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ തങ്ങളെ
നോക്കി ചിരിച്ചുകൊണ്ട് ഡോറിനടുത്ത് അപ്പുവും അമ്മയുമുണ്ട് ….
സുകു കൈനീട്ടി വിളിച്ചപ്പോൾ രണ്ടുപേരും ആ കൈക്കുള്ളിലേക്ക് ചേർന്നു…. സങ്കടങ്ങളും പരിഭവങ്ങളും ആ സ്നേഹക്കൂട്ടിൽ അലിഞ്ഞുചേർന്നു…..
അന്നത്തെ ദിവസം എല്ലാവരും ചേർന്ന് കുഞ്ഞു ആഘോഷമായി മാറ്റി……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കൃഷ്ണന് മുൻപിൽ വെച്ച് ഹരിയേട്ടന്റെ താലി സ്വീകരിക്കുമ്പോൾ കണ്ണുകൾ അച്ഛനിലും അമ്മയിലുമായിരുന്നു…. അവരുടെ മുഖത്ത് കാണുന്ന നിറഞ്ഞ സന്തോഷം അമ്മുവിന്റെ ചുണ്ടിലും പുഞ്ചിരി വിരിച്ചു… മനസ്സിൽ ഒരു തണുപ്പ് നിറഞ്ഞു … കണ്ണുകൾ ഹരിയേട്ടനെ തേടിയപ്പോൾ ആ കണ്ണുകളും എന്റെ നേർക്കായിരുന്നു….
കണ്ണിൽ നോക്കി കൊണ്ട് തന്നെ സിന്ദൂരത്താൽ സീമന്തരേഖയെ ചുമപ്പിച്ചു നേർത്ത ചുംബനമവിടെ നൽകി ഹരി…. ചുംബനത്തോടൊപ്പം ഒരു തുള്ളി മിഴിനീരും അവിടെ തഴുകി…..
അമ്മുവിന്റെ കൺകളും നിറഞ്ഞിരുന്നു….
ഹരിയേട്ടന്റെ കൈയിൽ തന്റെ കൈ പിടിച്ച് ഏൽപ്പിക്കുമ്പോൾ അച്ഛന്റെ കൈ വിറക്കുന്നുണ്ടായിരുന്നു…. ചിരിയും കരച്ചിലും ഒരുപോലെ വിരിയുന്ന ഭാവം…. ആളുടെ കൈ പിടിച്ച് വലം വെക്കുമ്പോഴും ഹരിയേട്ടൻ നിറഞ്ഞ ഗൗരവത്തിൽ ആയിരുന്നു…. അല്ലേലും ആളുടെ കുറുമ്പും കുസൃതിയുമൊക്കെ ഞാൻ അല്ലാതെ വേറെ ആരും കണ്ടിട്ടില്ലാലോ…..
അമ്പലത്തിന്റെ ഊട്ടുപുരയിൽ തന്നെ ചെറു സദ്യ ഒരുക്കിയിട്ടുണ്ടായിരുന്നു ഇരു വീട്ടുകാരും കൂടെ….. ബന്ധുക്കളും അയല്പക്ക കാരും മാത്രമായൊരു കല്യാണവും സദ്യയും……. വൈകീട്ട് ഹരിയേട്ടന്റെ വീട്ടിൽ റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്…. കൂട്ടുകാരും സഹപ്രവർത്തകർക്കുമൊക്കെ വേണ്ടി……..ചുരുങ്ങിയ സമയം കൊണ്ട് ഇതൊക്കെ എങ്ങനെ ഒപ്പിച്ചോ ആവോ….
ആളുടെ കൂടെ ഫോട്ടോ എടുക്കുമ്പോഴും ചോറുണ്ണുമ്പോഴുമൊക്കെ ആകെ ഒരു പരവേശമായിരുന്നു ഉള്ളിൽ…… എല്ലാത്തിനും കൂടെ യദുവും അപ്പുവും ഉള്ളത് മാത്രമാണശ്വാസം….. യദുവിൽ നിറഞ്ഞ ചിരിയാണെങ്കിൽ അപ്പുവിൽ പരിഭവമാണ്…….. ഹരിയേട്ടനെ വല്യ
പിടിയില്ലാലോ ആൾക്ക് …….
എല്ലാവരോടും യാത്ര പറഞ്ഞു ഹരിയെട്ടന്റെ കൂടെ ഇറങ്ങുമ്പോൾ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു….. ദൂരെ മാറി നിൽക്കുന്ന അപ്പുവിന്റെ കൈ പിടിച്ച് ഞങ്ങൾടെ കൂടെ ചേർത്ത് നിർത്തി ഹരിയേട്ടൻ….. അളിയനും കൂടെ വാ ഇന്ന് അവിടെ കൂടാം എന്നും പറഞ്ഞ് ഹരിയേട്ടന്റെ വീട്ടിലേക്ക് അപ്പുവിനെയും കൂട്ടി….. അപ്പുവിന്റെ മുഖം അല്പം തെളിഞ്ഞിട്ടുണ്ട്… ഹരിയേട്ടനെ ഒന്ന് പാളി നോക്കിയപ്പോൾ ആൾ ഒരുകണ്ണിറുക്കി ചിരിച്ചു…..
മര്യാദയ്ക്ക് എപ്പോഴും ഇങ്ങനെ ചിരിച്ചാൽ എന്താ ഇങ്ങേർക്ക്…..
ഗീതാമ്മയുടെ ( ഹരിയുടെ അമ്മ ) കൈയിൽ നിന്ന് നിലവിളക്കു വാങ്ങി ആ വീടിന്റെ പടി കയറുമ്പോൾ വർഷങ്ങളായുള്ള സ്വപ്നത്തിന്റെ സാത്ക്ഷാകാരമായിരുന്നു ഇരുവരിലും…..
പൂജമുറിയിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ എന്നും ഈ താലി കൂടെ ഉണ്ടാവണമെന്നും ഇനി ഒരാപത്തും വരുത്തരുതേ എന്നും മനസ്സുരുകി പ്രാർത്ഥിച്ചു….. ഇതിനിടയിൽ അറിയാതെ പോയ ആ കണ്മണിയെ ഓർത്തപ്പോൾ
കൈകൾ ഉദരത്തോട് ചെന്നിരുന്നു…. എന്റെ കുഞ്ഞ്…….. ഇന്ന് ഞങ്ങളുടെ കൂടെ ഉണ്ടാകേണ്ടവൻ……
കൈക്ക് മുകളിൽ തണുപ്പ് അനുഭവപ്പെട്ടപ്പോൾ അറിഞ്ഞു അത് ഹരിയേട്ടന്റെ കൈവിരലുകൾ ആണെന്ന്…..
കണ്ണുകൾ കൊണ്ട് ചെരിഞ്ഞു നോക്കിയപ്പോൾ കണ്ടു ആളുടെ കണ്ണിൽ ഉരുണ്ടുകൂടുന്ന മിഴിനീർ ….
എന്തെങ്കിലും പറയും മുൻപേ ഗീതാമ്മ വന്ന് ഞങ്ങൾ ഹാള്ളിലേക്ക് കൊണ്ടുപോയി…… ദേവകി അമ്മയുടെ നേതൃത്വത്തിൽ മധുരം പങ്കുവെക്കൽ ചടങ്ങ് നടന്നു ….എല്ലാം കഴിഞ്ഞശേഷം റൂമിലേക്ക് ഫ്രഷ് ആകാൻ കൊണ്ടുപോയി ഗീതാമ്മ…. മുറിയിൽ എത്തി മാറാനുള്ള വസ്ത്രങ്ങൾ എടുത്ത് തന്ന് ആൾ തിരിച്ചു പോയി….
സാധാരണ കല്യാണപെണ്ണിനെ സഹായിക്കുന്നത് പോലെ ആഭരണം അഴിക്കാനൊന്നും സഹായം വേണ്ടി വന്നില്ല…… അധികമൊന്നും ഒരുങ്ങിട്ടില്ലായിരുന്നു….. കസവു സാരിയും ഒരു ലക്ഷ്മി മാലയും മുല്ലമൊട്ട് മാലയും ഇരു കൈകളിലും ഈരണ്ടു ലക്ഷ്മി
വളകളും മാത്രം…. മുടിയിൽ കുറച്ച് മുല്ലപ്പൂവും…..
മുല്ലപ്പൂവും മാലകളും അഴിച്ചു വെച്ചു…. മാറാനുള്ള ഡ്രെസ്സുമെടുത്ത് ബാത്‌റൂമിൽ കയറി….
ഫ്രഷ് ആയി ചുരിദാർ ധരിച്ച് പുറത്തേക്ക് വരുമ്പോൾ റൂമിൽ ഹരിയേട്ടൻ ഉണ്ടായിരുന്നു…. ഡോറിലേക്ക് നോക്കിയപ്പോൾ അത് ലോക്ക് ആണ്….
ഞാൻ ഇറങ്ങുന്ന ശബ്ദം കേട്ടപ്പോൾ അലമാരയിൽ എന്തോ തപ്പുന്ന ആൾ തിരിഞ്ഞു നോക്കി….
ഹരിയേട്ടനെ ശ്രദ്ധിക്കാതെ മിററിനടുത്തേക്ക് നടന്ന് മുടിയൊന്നോതുകുമ്പോഴേക്കും പുറകിലൂടെ ആൾ എന്നെ ചുറ്റിപ്പിടിച്ചിരുന്നു….
ആ കൈകൾ തന്റെ ഉദരത്തിൽ തലോടികൊണ്ടിരുന്നു……. കൂടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു ….
“” അറിഞ്ഞില്ല കുഞ്ഞാ….. നീ വന്നത് ഞാൻ അറിഞ്ഞില്ലടാ….. ചേർത്ത് പിടിച്ചേനെ നിന്നെ ഞാൻ…… എന്നിട്ടും നീ
പോയതു അറിഞ്ഞപ്പോൾ നിന്റെ അമ്മയെ ഒന്ന് ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ പോലും ഈ അച്ഛന് സാധിച്ചില്ലടാ…… ദിശ അറിയാതെ ഓട്ടത്തിലായിരുന്നു നിന്റെ അച്ഛൻ…. ജീവൻ കൈയിൽ പിടിച്ച് എങ്ങോട്ടെന്നില്ലാതെ….. ആരൊക്കെ പുറകെ ഉണ്ടെന്നറിയാതെ….. എന്തിനെന്നറിയാതെ….. അതിൽ നിന്റെ അമ്മയുടെ ജീവന് ആപത്ത് വരതിരിക്കാനാ അച്ഛൻ അമ്മയെ തള്ളിപ്പറഞ്ഞെ….. അകറ്റി നിർത്തിയെ…. എല്ലാം അനേഹക്കൂടുതൽ കൊണ്ടാ….. നഷ്ടപ്പെടാടിരിക്കാനാ…… എന്നിട്ടും നിന്നെ ഞങ്ങൾക്ക് നഷ്ടമായി…..നിന്റെ സ്നേഹം അനുഭവിക്കാൻ ഞങ്ങൾക്ക് വിധിയുണ്ടാവില്ലായിരിക്കും അല്ലെ കുഞ്ഞാ………. നിന്റെ അമ്മയെങ്കിലും എന്നോട് പൊറുക്കുമോ കുഞ്ഞാ…… ”
കൈകൾ വിറച്ചു…. വാക്കുകൾ ഇടറി….. കണ്ണുകൾ ഉറവ തീർത്തു …..
ഹരിയുടെ വാക്കുകളിലെ മനോവേദന അവളെയും ഉലച്ചുപോയി…… തിരിഞ്ഞു നിന്ന് അവന്റെ കണ്ണുകളിൽ മുത്തി അമ്മു…..
“‘ നമ്മൾ അറിഞ്ഞുകൊണ്ട് നശിപ്പിച്ചതല്ലാലോ ആ കുഞ്ഞിനെ……
അറിയാതെ സംഭവിച്ചതല്ലേ…. അവൻ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് വരാനുള്ള സമയമായിട്ടുണ്ടാവില്ല….. അവൻ വരും ഒരുനാൾ നമുക്കിടയിൽ…..അതിന് വേണ്ടി പ്രാർത്ഥിക്കാം നമുക്ക് “‘
നെഞ്ചിൽ സങ്കടം അണപൊട്ടുമ്പോഴും അവളുടെ വാക്കുകളും കൈകളും അവനെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു…..
പരസ്പരം പുൽകി കൈകളാൽ പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…..
കുറച്ച് സമയം കഴിഞ്ഞിട്ടും ഹരിയുടെ പിടി അയയുന്നില്ലെന്ന് മനസ്സിലാക്കി അമ്മു അവനെ പിടിച്ച് വലിച്ച് അകത്തി നിർത്തി….
ആ ശരീരം ഉലയുന്നതിനോടൊപ്പം കണ്ണുകളും കലങ്ങുന്നുണ്ടായിരുന്നു….
“” ഹരിയേട്ടാ നമ്മൾ അനുഭവിച്ച ദുഃഖങ്ങൾ എല്ലാം ഈ നിമിഷം മുതൽ മറക്കാം നമുക്ക്…. പുതിയൊരു ജീവിതം പുതിയൊരു തുടക്കം …. അതിൽ സന്തോഷങ്ങൾ മാത്രം മതി….. നഷ്ടപ്പെട്ടതൊക്കെയും ദൈവം നമുക്ക് തിരിച്ചു തരും…. എനിക്ക് ഉറപ്പുണ്ട്….. മനസ്സിലായോ ഹരിയേട്ടന്….. ഇനി കരയരുത്ട്ടോ “‘
ഹരിയുടെ മിഴിയിണകളിലെ മിഴിനീരിനെ വിരൽത്തുമ്പിൽ തട്ടിക്കൊണ്ടു പറഞ്ഞു അവൾ…..
തലയാട്ടി സമ്മതിക്കുമ്പോഴും രണ്ടുപേർക്കും അറിയാമായിരുന്നു കുഞ്ഞിനെ നഷ്ടമായ വേദന എന്നും ഉള്ളിൽ ഉണ്ടാകുമെന്ന്…. ഇനി ആ വിഷയം തങ്ങൾക്കിടയിൽ പറയില്ലെന്ന് മൗനമായി ഇരു ഹൃദയവും വാക്ക് നൽകി…..
പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ നടന്നു…. ഇപ്പോഴും പല കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല……സംശയങ്ങൾ ഇനിയുമുണ്ട് ഒരുപാട് അമ്മുവിൽ ….. അവ അറിയാനായി വാക്കുകൾ ഉയരുമ്പോഴേക്കും വെളിയിൽ ബഹളം കേട്ടു ഞെട്ടി അവൾ
പുറത്തുനിന്നുള്ള യദുവിന്റെ ബഹളവും പേര് വിളിച്ചുകൊണ്ടു വാതിലിലെ ശക്തമായ മുട്ടലും രണ്ടുപേരുടെയും മനസ്സിൽ ഭയത്തിന്റെ കനൽ വീഴ്ത്തി ………
തുടരും

by