രചന – കൃഷ്ണ
ഡാ ദിയ മോൾക്ക് ഗിഫ്റ്റ് മേടിക്കണം… കാർത്തിക്ക് ആയിരുന്നു.
മോനേ കാർത്തിക്കെ എല്ലാ വർഷവും നിന്റെ വകയെല്ലേടാ ദിയ മോൾടെ ബർത് ഡേയ്ക്ക് ഗിഫ്റ്റ് കൊടുക്കാറുള്ളത്.. ഇന്ന് അവൾടെ ദേവേട്ടന്റെ വകയാണ് ഗിഫ്റ്റ്… സോ മോൻ മിണ്ടാതെ എന്റെ കൂടെ വരാൻ നോക്ക്…
ഋഷി അതും പറഞ്ഞ് ബൈക്കിലേക്ക് കയറി… ഋഷി പറഞ്ഞത് കേട്ട് പുഞ്ചിരിച്ചോണ്ട് ബൈക്കിന്റെ പുറകിൽ കയറിയിരുന്നു.
ഡാ കാർത്തി നമ്മടെ കുഞ്ഞി പെങ്ങളുടെ ഈ ബർത്ത് ഡേ പൊടിപൊടിക്കണം. ഇതിനു മുന്നേയുള്ള ബർത്ത് ഡേ യൊക്കെ ഒരേട്ടനുമായിട്ടല്ലേ ആഘോഷിച്ചിരുന്നത്… ഈ ബർത്ത് ഡേക്ക് അവൾടെ രണ്ട് ഏട്ടൻ മാരുമായിട്ടാണ് ആഘോഷിക്കാൻ പോകുന്നത്… എന്റെ ദിയക്ക് കൊണ്ടുക്കാൻ ഞാനൊരു ഗിഫ്റ്റ് മനസിൽ കരുതിയിട്ടുണ്ട്… ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലും ഋഷി വാ തോരാതെ ഓരോന്നും പറയുവാണ്.
ഋഷി പറഞ്ഞോതൊക്കെ കേട്ട് കാർത്തി ദിയയോടുള്ള ഋഷിയുടെ സ്നേഹം അറിയുകയായിരുന്നു… ഒരു കുഞ്ഞനിയത്തിയോടുള്ള ഒരേട്ടന്റെ സ്നേഹം… ഋഷിയെ പോലെ ഒരു നല്ല ആത്‍മാർത്ഥസ്നേഹിതനെ കിട്ടിയതിൽ അവന് സന്തോഷം തോന്നി.
തന്നെ പോലെ തന്റെ പെങ്ങളെ ഇത്രമാത്രം സ്നേഹിക്കുന്ന തന്റെ ചങ്ക്… ദിയക്കും അത് പോലെ തന്നെയാ ഋഷിയെയും. വലിയ ഇഷ്ട്ടമാണ്. എന്റെ അതെ സ്ഥാനമാ അവൾ ഋഷിക്കും നൽകിയിരിക്കുന്നത്… ഒരു പക്ഷേ അവൾടെ മുഖം കൂടുതൽ വിടർന്നു കാണുന്നത് അവൾ കൂടുതൽ ചിരിച്ചു കണ്ടിട്ടുള്ളത് സന്തോഷിച്ചു കണ്ടിട്ടുള്ളത് ഋഷി വന്നതിനു ശേഷമാണ്. അപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട് രക്ത ബന്ധത്തെക്കൾ ദൃടമാണ് ആത്‍മ ബന്ധമെന്ന്… എന്റെ ഋഷിയിലൂടെ അതെനിക്ക് മനസിലായി… ഋഷി മനസ്സിൽ മൊഴിഞ്ഞു.
ഡാ… കാർത്തി ഇന്ന് നമുക്കൊരു കലക്ക് കലക്കാം… അവൾടെ മുഖത്തെ ആ സന്തോഷം എനിക്ക് കണ്ണ് നിറയെ കാണണം. എന്റെ പെങ്ങളൂട്ടിയുടെ… ഋഷി ആവേശത്തോടെ പറയുവാണ്…
എന്റെ ഋഷി നീ ഇതെത്രമത്തെ തവണയാടാ പറയുന്നത്. കാർത്തിക്ക് ചിരിയോടെ ചോദിച്ചു…
എന്താണന്നറിയില്ലടാ… എനിക്ക്… എനിക്കെന്റെ ദിയയെ ഒത്തിരിയിഷ്ട്ടമാടാ… അവൾടെ ദേവേട്ടാന്നുള്ള വിളി എന്നിലെ ഏട്ടനെയാടാ ഉണർത്തുന്നത്….. ഞാൻ കൊതിച്ചിട്ടുണ്ട് എനിക്കൊരു പെങ്ങലുണ്ടായിരുന്നങ്കിലോയെന്ന്… എന്തായാലും ഇപ്പോ എന്റെ ആ ആഗ്രഹം നടന്നു… ഒരമ്മയുടെ വയറ്റിൽ പിറന്നതല്ലെങ്കിലും എന്റെ പെങ്ങളാണ് ദിയ… അതെന്നും അങ്ങനെ തന്നെയായിരിക്കും… അവളുടെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഈ എനിക്കും അവകാശമുണ്ട്… കിട്ടോടാ കാർത്തി…
എന്റ ഋഷി ഞാൻ പറഞ്ഞത് തിരിച്ചെടുത്തു… എനിക്കറിയില്ലേടാ നിനക്ക് ദിയയോടുള്ള സ്നേഹം… അവൾ നിന്റെയും കൂടി പെങ്ങളല്ലേ… അവളിൽ എന്നെപോലെ തന്നെ നിനക്കും ഏട്ടന്റെ പൂർണ്ണ അവകാശമുണ്ട്. സത്യം പറഞ്ഞാൽ എന്നേക്കാൾ ഒരിത്തിരി സ്നേഹം കൂടുതൽ അവൾക്ക് ഉള്ളത് നിന്നോട് തന്നെയാണ്. അതിൽ എനിക്ക് സന്തോഷമേയുള്ളൂ… ഇനിയിപ്പോൾ എനിക്കെന്തേലും സംഭവിച്ചാലും എന്റെ ദിയ ഒറ്റക്കാകില്ലല്ലോ അവൾക്ക് ഏട്ടനായി നീ കൂടെ കാണുമല്ലോ… കാർത്തിക്ക് അത് പറഞ്ഞത് കേട്ട് ഋഷി പെട്ടന്ന് ബ്രേക്കിട്ടു. ഹെൽമെറ്റ് ഊരി അവൻ കാർത്തിക്കിനെ തല ചരിച്ചു നോക്കി.
കാർത്തി ഇതുപോലുള്ള വർത്തമാനം എനിക്ക് തീരെ പിടിക്കില്ല… നീ എവിടെക്കാടാ പന്നേ പോകുന്നത്… റോടായത് കൊണ്ട് ഞാൻ ഇപ്പോ ഒന്നും പറയുന്നില്ല…
ഡാ ഋഷി ഞാൻ… വേറൊന്നുമുദ്ദേശിച്ചല്ലടാ പറഞ്ഞത്…
മതി നീ കൂടുതലൊന്നും ഉദ്ദേശിക്കേണ്ട… പക്ഷേ നീ പറഞ്ഞോതൊന്ന് ശെരിയ ഏട്ടന്റെ സ്ഥാനമായിട്ടല്ല ഏട്ടനായി തന്നെ ഞാൻ ദിയയുടെ കൂടെയുണ്ടാകും… ഒപ്പം നീയും… നമ്മുടെ ദിയക്ക് എന്നും അവൾടെ ഈ ഏട്ടന്മാർ കൂടെ കാണും… മനസ്സിലായോ നിനക്ക്… ഋഷി ദേഷ്യത്തിൽ പറഞ്ഞു…
ഉവ്വേ…
ഋഷി നേരെയിരുന്നു ഹെൽമെറ്റ് വെച്ച് ബൈക്ക് മുന്നോട്ടെടുത്തു… മുന്നത്തേക്കാൾ സ്പീഡിലായിരുന്നു… അത് കാർത്തിക്ക് പറഞ്ഞതിന്റെ ദേഷ്യമാണെന്ന് അവന് മനസ്സിലായി…
ഡാ ഋഷി ഇങ്ങനെ പോകുവാണേൽ ഞാൻ ഇപ്പോ പറഞ്ഞത് പോലെ തന്നെ നടക്കുംട്ടോ… ഋഷിയെ ഒന്ന് മൂപ്പിക്കാൻ കാർത്തിക്ക് പറഞ്ഞു…
കാർത്തി എനിക്ക് ദേഷ്യം വരുന്നുണ്ട് കിട്ടോ… ഋഷി കലിപ്പിൽ തല ചെരിച്ചു പറഞ്ഞതും കാർത്തിക്കിന്റെ ശബ്‌ദം ഉയർന്നു…
ഋഷി ഡാ വണ്ടി നോക്ക്… കാർത്തിക്ക് പറഞ്ഞത് കേട്ട് ഋഷി മുന്നോട്ട് നോക്കി തങ്ങൾക്ക് നേരെ വന്നെടുക്കുന്ന കാറ് കണ്ടതും ഋഷി ബൈക്ക് വെട്ടിച്ചതും എതിരെ വന്ന വാനുമായി കൂട്ടിയിടിച്ചു ഇരുവരും ബൈക്കിൽ നിന്നും റോട്ടിലേക്ക് തെറിച്ചു വീണു… ഹെൽമെറ്റ് വെച്ചിരുന്നത് കൊണ്ട് ഋഷിക്ക് കാര്യമായിട്ടൊന്നും പറ്റിയില്ല. ഋഷി പതിയെ എണീക്കാൻ ശ്രെമിച്ചു… ശരീരത്തിൽ അവിടിവിടായി വേദന പിടിച്ചുലച്ചു… അവൻ ഒരുവിധം എണീറ്റു. കൈയ്യിലെ തൊലി പോയി ചോര ഒലിച്ചിറങ്ങുന്നുണ്ട്… അവ ഷർട്ടിലും പടർന്നു… ഋഷി ചുറ്റും കണ്ണോടിച്ചു… കുറച്ചു നീങ്ങി ചോരയിൽ കുളിച്ച് കിടക്കുന്ന തന്റെ പ്രാണനായ കാർത്തിക്കിനെ കണ്ടപ്പോൾ ഹൃദയം നുറുങ്ങി പോയി.തലയിൽ നിന്നും ഹെൽമെറ്റ് വലിച്ചൂരി കാർത്തിക്കിനരികിലേക്കോടിയടുത്തു… ഋഷി നിലത്തിരുന്ന് കാർത്തിക്കിനെ തന്റെ മടിയിലേക്ക് കിടത്തി..
കാർത്തിക്ക്…
ഋ…ഋഷി… ഡാ… കഠിന വേദനയിലും അവൻ വളരെ ആയാസപ്പെട്ട് ഋഷിയെ വിളിച്ചു… കാർത്തിക്കുന്റെ മുഖം ചോര പടർന്നിരുന്നു…
ഞ…ഞാൻ കാരണമെല്ലെ എന്റെ അശ്രദ്ധ കൊണ്ടല്ലേ… ഋഷിക്ക് ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു…
ഏയ്… നീ അറി..അറി…ഞ്ഞോ…ണ്ടല്ല…ല്ലോ. ഋ…ഋഷി എ.. എനിക്ക് ഒ.. ന്നേ… നീ.. നി..ന്നോ..ട് പറ..യാ..നു..ള്ളു… ദിയയെ നോക്കിക്കൊള്ളേണടാ കാർത്തിക്ക് ഋഷിയുടെ കൈയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് അത് പറയുമ്പോൾ തന്റെ പെങ്ങൾ ഒറ്റക്കല്ല അവൾക്ക് കൂടെ എന്നും എന്റെ ഋഷി അവൾടെ ദേവേട്ടൻ കാണുമെന്ന ആശ്വാസം ഉണ്ടായിരുന്നു… ദിയയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു… ഇനിയൊരു കണ്ടുമുട്ടൽ ഉണ്ടാകില്ല തന്റെ പെങ്ങളൂട്ടിയെ… അവളുടെ കൂടെയുണ്ടായിരുന്ന നിമിഷങ്ങളും മനസിലേക്ക് കടന്നു വന്നു. ദിയയുടെ കൂടെയുണ്ടായിരുന്ന കാർത്തിക്കിന്റെ മുഖം മാറി അവിടെ ഋഷിയുടെ മുഖം തെളിഞ്ഞു വന്നു… കാർത്തിക്കുന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. അവൻ ഋഷിയെ ഒന്ന് നോക്കി… കണ്ണുകൾ മേല്ലേ അടയാൻ തുടങ്ങി… വേദന കൂടി വന്നു… ശരീരം തളർന്നു തുടങ്ങിയിരുന്നു…
ക… കാർത്തി…നീ ഇങ്ങനെയൊന്നും പറയല്ലേടാ… നിനക്ക് ഒന്നും പറ്റില്ല… ഞാനുണ്ടടാ… ഋഷി കരഞ്ഞു കൊണ്ട് കാർത്തിക്കിനെ പൊക്കിയെടുക്കാൻ ആഞ്ഞതും
ഋ..ഋഷി.. കാർത്തിക്ക് അവന്റെ കൈകളിലെ പിടി മുറുക്കി നെഞ്ചോട് വെച്ചു.
ഋ..ഷി… ദി.. ദിയ… അത്രയും പറഞ്ഞ് ആ കണ്ണുകൾ മേല്ലേ അടഞ്ഞു… ഋഷിയുടെ കൈയ്യിൽ പിടിച്ചിരുന്ന കാർത്തിക്കിന്റെ പിടിയായഞ്ഞു…
ക…കാർത്തി ഡാ… ക… ക…കണ്ണ് തുറക്കടാ… നി.. നിന്റെ ഋഷിയാടാ വിളിക്കുന്നത് കണ്ണ് തുറക്കടാ…
ഋഷിയുടെ കൈകൾ വിറകൊണ്ടു… കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങാൻ തുടങ്ങി… ഹൃദയം നിയന്ത്രണമില്ലാതെ മിടിക്കാൻ തുടങ്ങി…
ക… കാർത്തി… വാക്കുകൾ മുറിഞ്ഞു…
അനക്കമില്ലാതെ കിടക്കുന്ന തന്റെ കാർത്തിക്കിനെ നെഞ്ചോട് ചേർത്തു പിടിച്ച് ഋഷി അലറി കരഞ്ഞു…
****************
ഞാനാ… ഞാനാണ് എന്റെ ചെറിയ ശ്രെദ്ധ കൊണ്ടാണ് എനിക്കെന്റെ കാർത്തിക്കിനെ നഷ്ടമായത്… എന്റെ എന്റെ മടിയിൽ കിടന്ന എന്റെ കാർത്തി… ദിയ കാർത്തിക്കിനെ പോലെ സ്വന്തം ചേട്ടനായി കണ്ട ഞാൻ എന്റെ കൈകൊണ്ട് തന്നെ അറിഞ്ഞ് കൊണ്ടല്ലങ്കിൽ പോലും… ഋഷി കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു…
ഋഷി പറഞ്ഞതൊക്കെ കേട്ട് നിരമിഴികളോട് അവനെ നോക്കുവാണ്… എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് പോലും അറിയില്ല വാക്കുകൾ കിട്ടുന്നില്ല… പക്ഷേ തന്റെ പ്രാണന്റെ കരച്ചിൽ അവളെ കൊല്ലുന്നതിനു തുല്യമായിരുന്നു.
അവൾ അവനടുക്കൽ മുട്ടുകുത്തിയിരുന്നു. അവന്റെ തോളിൽ കൈ വെച്ചു..
ഋഷി… ധ്വനി വിളിച്ചതും അവൻ അവളുടെ മുഖത്തേക്ക് നോക്കി…
ഭ… ഭാര്യേ… ഞാനാ… എന്റെ കാർത്തിക്കിനെ… ബാക്കി പറയാനനുവദിക്കാതെ ധ്വനി ഋഷിയെ മാറോടാണച്ചു…
എന്റെ… ഋഷി അറിഞ്ഞോണ്ടല്ലല്ലോ…കാർത്തിക്കെട്ടനെ അറിഞ്ഞോണ്ടോന്നു വേദനിപ്പിക്കാൻ പോലും എന്റെ ഋഷിക്ക് പറ്റില്ലല്ലോ… അത്രയ്ക്ക് സ്നേഹമായിരുന്നില്ലേ കാർത്തിക്കെട്ടനെ… ഏട്ടനും തിരിച്ചങ്ങനെ അല്ലായിരുന്നോ…
എന്നാലും അവൻ അന്ന് വെറുതെയാണ് അങ്ങനെയൊക്കെ പറഞ്ഞതെങ്കിലും എന്നെ പിരികെറ്റാനാണെങ്കിൽ കൂടി പറഞ്ഞ് നിമിഷങ്ങൾക്ക് മുന്നേ എന്റെ കാർത്തിക്കിന്…
അവസാന നിമിഷത്തിലും എന്റെ കാർത്തിക്കിന്റെ കണ്ണുകളിൽ തിളക്കാമായിരുന്നു ഞാൻ കണ്ടത്… വിശ്വാസമായിരുന്നു കണ്ടത്…ദിയ അവൾ സുരക്ഷിതയാണെന്ന വിശ്വസം…
കരയല്ലേ… ഋഷി… അവൾ ഋഷിയെ സമാധാനിപ്പിക്കാൻ നോക്കി.
എനിക്ക് പറ്റണില്ല ഭാര്യേ… ഞാൻ എല്ലാം മനസ്സിൽ ഒതുക്കി നടന്നതായിരുന്നു… ഇന്ന് വീണ്ടും… നിനക്കറിയോ ഭാര്യേ ഈ റൂമിൽ എന്റെ കാർത്തിക്കിന്റെ ഓർമ്മകൾ നിറഞ്ഞിരിക്കുന്നു… ഈ റൂമിൽ ഞാനല്ലാതെ ആരെയും കയറ്റിയിട്ടില്ല… ഇന്നാദ്യമായി എന്നെ കൂടാതെ ഒരാൾ കയറിയിരിക്കുന്നു…
നീ… എന്റെ ദിയയെ വെറുക്കല്ലേ ഭാര്യേ… അവൾ പാവമാണ്… എന്റെ കാർത്തിക്കിന്റെ പ്രാണനാണ്…
ഋഷി അത് പറഞ്ഞപ്പോൾ ധ്വനി അന്ന് ദിയയോട് പറഞ്ഞതൊക്കെ ഓർത്തപ്പോൾ തന്നോട് തന്നെ ദേഷ്യം തോന്നിപ്പോയി… കുറ്റബോതം തോന്നി… ധ്വനി മനസ്സിൽ ചിലതൊക്കെ കണക്കു കൂട്ടി തന്റെ മാറിൽ പറ്റിച്ചേർന്നു വിങ്ങി കരയുന്ന ഋഷിയെ ചേർത്തു പിടിച്ച് ആ മുടിയിഴയിൽ ചുമ്പിച്ചു…
തുടരും…

by