രചന – കീർത്തന അജിത്
സാഫല്യം (ചെറുകഥ)
നാളെ നിന്നെ ഒരാൾ പെണ്ണുകാണാൻ വരുന്നുണ്ട്, ചേട്ടന്റെ ശബ്ദം കേട്ട് ഞെട്ടിയുണർന്ന ശാലിനിക്ക് ആ പറഞ്ഞത് അത്ര ഗ്രഹിച്ചില്ല.
‘മ്ം’ എന്ന് മൂളി പല്ലുതേക്കാനായി അവൾ പുറത്തേക്കു പോയി.
ചോറുണ്ണണ്ട നേരമായി ഇവിടുത്തെ പെണ്ണിന് ഇപ്പോഴാണ് നേരം വെളുത്തെ,അടുക്കളയിൽ മുഴുകിക്കൊണ്ട് സരോജിനിയമ്മ ദേഷ്യത്തോടു കൂടി പറഞ്ഞു.
പോട്ടെന്റെ സരോജിനിയമ്മേ, സരോജിനിയമ്മേട പൊന്നുമോളല്ലേ ഞാൻ…
‘മ്ം നാളെ വേറെ വീട്ടിൽ കേറിച്ചെല്ലേണ്ട പെണ്ണാ..അവസാനം എനിക്കാ കുറ്റം കാണുവ…
‘ ഏയ് സരോജിനിയമ്മേന ആര് കുറ്റം പറയാനാ…….’
അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. റൂമിലെത്തിയ അവൾ ജനലിലൂടെ പുറത്തേക്കു നോക്കി, അപ്പുറത്തെ വീട്ടിൽ നിന്നും കൈവീശിക്കൊണ്ട് ദേവൻ പുറത്തേക്കു വന്നു, ശാലിനിയുടെ മുഖം ചിരിയാൽ തുടുത്തു.
ദേവേട്ടനോട് എനിക്കു തോന്നുന്നത് പ്രേമമാണോ അതോ ആരാധനയാണോ എന്നൊന്നും അറിഞൂട……….
നാളത്തെ പെണ്ണുകാണലിനെ കുറിച്ചുള്ള ആകുലത അവളെ അലട്ടി……..
എങനെയൊക്കയോ നേരം വെളുത്തു…
സമയം പത്തു മണി ആകാറായി..ചെക്കനും കൂട്ടരും ഇപ്പോൾ വരും എന്ന് ചേട്ടനുച്ചത്തിൽ വിളിച്ചുപറഞ്ഞു. സാരി ഉടുക്കാൻ അറിയാത്ത കൊണ്ട് ചെറിയമ്മയുടെ സഹായം വേണ്ടിവന്നു.ചെക്കനും കൂട്ടരും എത്തി, ഉമ്മറത്തു നിന്ന് അമ്മാവൻ വിളിച്ചുപറഞ്ഞു.ചായയുമായി അവർക്കുമുന്നിലേക്ക് ചെന്നു.ആരുടെയും മുഖത്ത് നോക്കാതെ ഒറ്റ ഓട്ടമായിരുന്നു.
“പെണ്ണിനോട് ഒന്ന് സംസാരിക്കണമായിരുന്നു”,
അതിനെന്താ മോനെ അവൾ ആ റൂമിൽ കാണും.
‘ഹോ ഈ ചെക്കനെന്നോട് എന്ത് സംസാരിക്കാനാവോ?……..
ശാലിനി…..
‘ങേ ഈ ശബ്ദം ഞാൻ….’
എന്താ പെണ്ണേ ഞെട്ടിപ്പോയോ,
‘ദേവേട്ടൻ!’……….
അതേല്ലോ ഈ പെണ്ണിനെ ചെറുതായി ഒന്നു പെണ്ണുകാണാൻ വന്നതാ, എനിക്കു നിന്നെ ഒരുപാട് ഇഷ്ടാ പിന്നെ ഉളള സ്നേഹം തന്നെപ്പോലെ മനസ്സിൽ വെച്ച് നടക്കാൻ എനിക്കറിഞൂട അതോണ്ട് നേരെ ഇങ്ങ് വന്ന് കെട്ടിക്കൊണ്ടുപ്പോകാന്നു കരുതി……..
‘അപ്പൊ നമുക്ക് ഈ കല്യാണം ഉറപ്പിക്കാല്ലെ……’
അവർ പരസ്പരം നോക്കി ചിരിച്ചു….പുറത്തുനിന്ന് ചിരിച്ചുകൊണ്ട് അമ്മാവനും ബന്ധുക്കളും വന്നു.
‘എന്താ ഡി ചെറുക്കനെ ഇഷ്ടപ്പെട്ടില്ലേ? ……..
ചേട്ടൻറെ സംസാരം അവളെ നാണത്തിലായ്ത്തി……..
അങനെ ദേവനും വീട്ടുകാരും വീട്ടിലേക്ക് മടങ്ങി. ദേവനും ശാലിനിയുമായുളള വിവാഹം തീരുമാനിച്ചു. അന്ന് ശാലിനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.തൻറെ പ്രണയം സഫലമാകാൻ പോകുന്നതിൻറെ സന്തോഷം………….
അവസാനിച്ചു.

by