രചന – പൂർണിമ വിനീത്
ഭദ്രയുടെ അവഗണന സഹിക്കാൻ വയ്യാതെ അർജുന് പുറത്തേക്ക് പോയി….
അർജുന് പോയപ്പോൾ കുറെ നേരം അവൾ തനിച്ചിരുന്നു…….. പിന്നെ ഒരു സമാധാനത്തിന് അവൾ പൂജയെ വിളിച്ചു……അപ്പോഴാണ് അവളുടെ ഫോൺ പൊട്ടിയത് പോലും ഭദ്ര ഓർത്തത്….ഡയറിയിൽ നമ്പർ കണ്ട് പിടിച്ചു വേഗം ലാൻഡ് ഫോണിൽ അവൾ പൂജയെ വിളിച്ചു…
” ഹലോ പൂജ ഞാനാ… ദേവ.. ”
“ഹലോ ദേവൂട്ടാ പറ ഡാ… പൂജ തേനിൽ ചാലിച്ച അവളോട് സംസാരിച്ച തുടങ്ങി ഉള്ളിലെ പക മറച്ചു വെച്ച് കൊണ്ട്…….
” പൂജ….. എനിക്ക് നിന്നോട് കുറച്ചു
സംസാരിക്കണം…. ഒരു സമാധാനത്തിന് വേണ്ടി….
” എന്ത് പറ്റി ദേവൂട്ടാ… എന്താ പ്രശ്നം … ഉള്ളിൽ ചിരിച് കൊണ്ട് അവൾ ചോദിച്ചു…
” അത്… അത് അജുവേട്ടനെ കുറിച്ചാ….
” അർജുൻട്ടനോ…. അതെന്താ ദേവൂട്ടാ…
” ഭദ്ര എല്ലാം പറഞ്ഞു…..
” ആയോ… നി അർജുൻട്ടനെ തീറ്റിദ്ധരിച്ചോ ദേവ…… അർജുനേട്ടൻ ഒരിക്കലും അങ്ങനെ ചെയില്ല…..പൂജ അവളുടെ മനസ് അറിയാൻ എന്നാ വണ്ണം ചോദിച്ചു….
” എനിക്കറിയാം പൂജ.. ഒരിക്കലും എന്നെ മറന്ന് അജുവേട്ടൻ അങ്ങനെ ചെയ്യില്ല എന്ന്…..അത് ആരേക്കാൾ അന്നായി എനിക്കറിയാം…അത് കൊണ്ടാണ് ഈ കാര്യം ഞാൻ അജുവേട്ടനോട് ചോദിക്കാത്തത് പോലും….പക്ഷെ വേറെ ഒരു പെണ്ണിന്റെ കൂടെ അങ്ങനെ കണ്ടപ്പോൾ എനിക്ക് …… അജുവേട്ടനോട് പണ്ടത്തെ പോലെ എനിക്ക് പറ്റുന്നില്ലെടാ…. അജുവേട്ടൻ എന്റെ അടുത്ത് വരുമ്പോൾ എനിക്ക് സാറയെ ആണ് ഓർമ വരുന്നത്….
ഭദ്ര കരഞ് കൊണ്ട് പറഞ്ഞു….
” ഓ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ…. നിനക്ക് ഇപ്പോഴും അവനെ വിശ്വാസമാണ്… മം.. ഇനി എന്താ ചെയ്യണ്ടത് എന്ന് എനിക്ക് അറിയാം…. പൂജ മനസ്സിൽ വിചാരിച്ചു….
” ഹലോ… പൂജ… ” പൂജയുടെ ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ ഭദ്ര വിളിച്ചു….
” അഹ് ദേവൂട്ടാ… ഞാൻ ആലോചിക്കുകയായിരുന്നു….. നിനക്ക് ഇത്ര ബുധിമുട്ട് തോന്നുകയാണെങ്കിൽ നി കുറച്ചു ദിവസം മാറി നിൽക്ക്… എല്ലാം ഒന്ന് ഓക്കേ ആവുമ്പോൾ ഇങ്ങോട്ട് വന്നെക്ക്…പൂജ കുടിലതയോടെ പറഞ്ഞു……
” ഏയ്… എനിക്ക് അജുവേട്ടനെ കാണാതെ പറ്റില്ല പൂജ…. അത് എന്തായാലും വേണ്ട… ഞാൻ.. ഞാൻ ഇവിടെ നിൽകാം… ഇപ്പോ നിന്നോട് സംസാരിച്ചപ്പോൾ എനിക്ക് ഒരു സമാധാനം ഉണ്ട്….
” മം…ശെരി… നിന്റെ ഇഷ്ടം പോലെ ചെയ്യു… ഞാൻ വെക്കുവാ… പിന്നെ വിളിക്കാം ട്ടോ… പൂജ ഫോൺ വെച്ചു ……
നിന്നെ അധിക കാലം ഞാൻ അർജുന്റെ കൂടെ വാഴിക്കില്ലെടി…..അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് സാറയെ വിളിച്ചു…
” ഹലോ മാഡം പറയു… ” സാറ വിനയത്തോടെ പറഞ്ഞു…
” നമ്മുടെ പ്ലാൻ ഒന്നും വർക്ക് ആവുന്നില്ലലോ സാറ…. എന്തെങ്ങിലും പെട്ടന് ചെയ്തേ പറ്റു….
” മാഡം… എനിക്ക് ഒരു ഐഡിയ തോന്നുന്നു…. ഈ ഒറ്റ കാര്യം കൊണ്ട് ഭദ്രയെ എല്ലാവരും വെറുക്കും അവളുടെ ചേട്ടൻ പോലും…..എന്തോ ഓർത്തത് പോലെ അവൾ പറഞ്ഞു…
” അതെന്താ… നി പറ… പൂജ ആകാംഷയോടെ ചോദിച്ചു….
” സാറ അവൾക് തോന്നിയ ഒരു വഴി പൂജയോട് പറഞ്ഞു….
അവൾ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ പൂജയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
” താങ്ക്സ് സെറ…. എത്രയും പെട്ടന് ഈ പ്ലാൻ വർക്ക് ഔട്ട് ആക്ക്…… ഇത്
സക്സസ് അയാൾ നിനക്ക് ഒരു ഗിഫ്റ്റ് ഉണ്ട് എന്റെ വക…. പൂജ ചിരിയോടെ പറഞ്ഞു….
” താങ്ക് യു മാഡം…. “സെറ സന്തോഷത്തോടെ ഫോൺ കട്ട് ചെയ്തു….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അർജുന് ഓഫ്‌സിൽ ഇരുന്നു ഒരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല… അവൻ ആകെ അപ്സെറ്റ് ആയിരുന്നു…..
അപ്പോഴാണ് അപ്പു അങ്ങോട്ട് കേറി വന്നത്….
” അജു…. നി DCS കമ്പനിയുടെ ഫയൽ ചെക്ക് ചെയ്തോ…
അർജുന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ അപ്പു ഫൈലിൽ നിന്നും മുഖം ഉയർത്തി അവനെ നോക്കി….
” അജു… അപ്പു അവനെ തട്ടി വിളിച്ചു..
അർജുന് അവനെ നോക്കി… കണ്ണുകൾ ചുവന്നിട്ടുണ്ട്…
” എന്താ ഡാ… എന്താ പറ്റിയത്…. അപ്പു ആകുലതയോടെ ചോദിച്ചു…
” കണ്ണന് എന്തോ പറ്റിയിട്ടുണ്ട് അപ്പു… എന്നോട് എന്തൊക്കെയോ മറക്കുന്നത് പോലെ… നേരെ മിണ്ടുന്നു പോലും ഇല്ല… രണ്ട് ദിവസം ആയി അവൾ ഇങ്ങനെ മിണ്ടാതെ നടക്കുന്നു…
” എന്ത് പറ്റാൻ….. എക്സാം പ്രഷർ വലതും ആവും അജു..
“ഇതിന് മുന്നേയും എക്സാം ഉണ്ടായിരുന്നല്ലോ അവൾക്… അപ്പോൾ ഒന്നും എന്നോട് ഇങ്ങനെ ചെയ്തിട്ടില്ലലോ…
” എന്റെ അജു… നമുക്ക് അത് പിന്നെ സംസാരിക്കാം.. ഇപ്പോ നി വർക്കിൽ കോൺസെൻട്രേറ്റ് ചെയ്… നിനക്ക് അറിയാലോ കമ്പനി ലോസിൽ അഹ്.. ഒന്ന് കര കേറാൻ കിട്ടിയ പ്രൊജക്റ്റ് ആണ് DCS കമ്പനിയുടെ… അത് എത്ര കഷ്ടപെട്ട കിട്ടിയത് എന്ന് നിനക്ക് അറിയില്ലേ….. നമ്മുടെ പ്രൊജക്റ്റ് അവർ അക്‌സെപ്റ് ചെയ്താലേ വലതും നടക്കു ഇല്ലെങ്കിൽ ഈ അവസ്ഥയിൽ മറ്റ് കമ്പനിയുടെ ഷെയർ കൊടുക്കേണ്ടി വരും… കൊടുത്തില്ലെങ്കിൽ അറിയാലോ… അറസ്റ്റ് ഉണ്ടാവും… നമ്മൾ മാത്രം അല്ല PS Groupum പ്രൊജക്റ്റ്
സബ്‌മിറ്റ് ചെയുന്നുണ്ട്…എല്ലാം ആലോചിച് ഇപ്പോ പ്രോജെക്ടിൽ കോൺസെൻട്രേറ്റ് ചെയ്… ഇതല്ലാതെ വേറെ വഴി ഇല്ല….
“മം…” അർജുന് ഒന്ന് മൂളി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പിന്നെ ഉള്ള 2 ദിവസം അർജുനും അപ്പുവും പ്രോജെക്ടിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു….. രാത്രി യേറെ വൈകി മാത്രമേ അർജുന് വീട്ടിലേക് വരാറുള്ളൂ… അത് ഭദ്രയിൽ കൂടുതൽ സങ്കടം ഉണ്ടാക്കി…..
അടുത്ത് ദിവസം ഓഫ്‌സിൽ എത്തിയതും അർജുനും അപ്പുവും പോർജക്റ്റ് ഒന്നൂടെ വെരിഫയ് ചെയ്ത് ഹാർഡ് ഡിസ്കിലേക്ക് മാറ്റി…..
” അജു… ആ ഹാർഡ് ഡിസ്ക് സേഫ് ആയി ലോക്കറിൽ തന്നെ വെക്ക്……. നാളെ പ്രേസേന്റ് ചെയ്യാനുള്ളതാ…
” മം… ”
എല്ലാം സേഫ് ആക്കി അവർ രണ്ട് പേരും പുറത്തേക്ക് പോയി…
” താൻ എത്രയും പെട്ടന് വാ…..”അവർ പോവുന്നത് കണ്ട സെറ ഫോൺ എടുത്ത് ആർക്കോ മെസ്സേജ് അയിച്ചു…..
കുറച്ചു കഴിഞ്ഞതും അയാൾ സെറയുടെ അടുത്തേക്ക് വന്നു….
” മാഡം ഞാൻ ആണ് വിൻസെന്റ് ”
” അഹ് വിൻസെന്റീന് പറഞ്ഞതെല്ലാം ഓർമ ഉണ്ടല്ലോ… ആദ്യം CCTV കട്ട് ആകണം… അതിന് ശേഷം മാത്രമേ
ലോക്കർ ഓപ്പൺ ചെയ്ത് ഹാർഡ് ഡിസ്ക് എടുക്കാവു….
” ഓക്കേ മാഡം… ഇതൊക്കെ നമ്മൾ എല്ലായിടത്തും ചെയുന്ന പണി ആല്ലേ.. പണി കഴിഞ്ഞാൽ പറഞ്ഞ കാശ് കിട്ടിയാൽ മതി….
” വൃത്തിക്ക് ചെയ്താൽ പറഞ്ഞതിനും കൂടുതൽ കിട്ടും… സെറ പുച്ഛത്തോടെ പറഞ്ഞു..
” മം ശെരി… ” അതും പറഞ്ഞു അയാൾ ഉള്ളിലേക്കു പോയി… കുറച്ചു നേരത്തിനു ശേഷം അയാൾ വന്നു ഹാർഡ് ഡിസ്ക് സെറയുടെ കയ്യിൽ കൊടുത്തു…..
സെറയുടെ മുഖത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം നിറഞ്ഞു…..
” ധാ… ഇതിൽ 2 ലക്ഷം ഉണ്ട്… താൻ പറഞ്ഞതിന്റെ ഇരട്ടി….. സെറ അവൻ നേരെ പൈസ നീട്ടികൊണ്ട് പറഞ്ഞു…
” താങ്ക് യു മാഡം… എന്തേലും ആവശ്യം ഉണ്ടെങ്കിൽ പറയണം….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര ഫ്രഷ് ആയി വന്നപ്പോഴാണ് ലാൻഡ് ഫോൺ ബെൽ അടിക്കുന്നത് കേട്ടത്…,
അവൾ ടവൽ സ്റ്റാൻഡിൽ ഇട്ട് ഫോൺ എടുത്തു….
” ഹലോ.. ”
” ഭദ്ര മാഡം… ഞാൻ ആണ് സെറ…
അവളുടെ പേര് കേട്ടതും ഭദ്രയുടെ മുഖത്തു വെറുപ്പ് നിറഞ്ഞു…
“ഞാൻ വിളിച്ചത് മാടത്തിനെ ഇഷ്ടമായിട്ടുണ്ടാവില്ല അല്ലെ… എന്ത്
ചെയ്യാനാ…. ആവശ്യം എന്റേത് അല്ലെ…. ഒരു പുച്ഛത്തോടെ അവൾ പറഞ്ഞു…
ഭദ്രക ദേഷ്യം കടിച് പിടിച്ചു നിന്നു…
” പിന്നെ ഞാൻ വിളിച്ചത് എന്തിനാ എന്ന് അറിയുമോ…… എനിക്ക് ഒരു 5 ലക്ഷം രൂപ വേണം…. ”
” ഞാൻ എന്തിനാ നിനക്ക് പൈസ തരുന്നത്….ഭദ്രയുടെ മുഖം ചുളിഞ്ഞു….
“അതിന്നലെ മോളെ കുറെ ഫോട്ടോസും വിഡിയോസും എന്റെ കയ്യിൽ ഉള്ളത്… അവൾ പുച്ഛത്തോടെ പറഞ്ഞു…
” ഛെ… നി ഇത്ര തരം താഴ്ന്ന പെണ്ണായിരുന്നോ ….ഭദ്ര വെറുപ്പോടെ പറഞ്ഞു…
” ഹ ഹ ഹ… അവൾ ഉറക്കെ ചിരിച്ചു…. നി എന്ത് വേണമെങ്കിലും പറഞ്ഞോ….എന്തായാലും നിന്നെ ഞാൻ സമ്മതിചിരിക്കുന്നു ഭദ്ര…. ഭർത്താവിനെ അന്യസ്ത്രീക്കൊപ്പം കണ്ടിട്ട് പോലും നി അർജുനെ വിട്ട് പോയില്ലലോ….. സമ്മതിച്ചു തന്നിരിക്കുന്നു…..
“നി എന്തെങ്കിലും പറഞ്ഞെന്ന് കരുതി ഞാൻ ഒകെ വിശ്വസിച്ച അജുവേട്ടനെ വിട്ട് പോവും എന്ന് കരുതിയോ… ഒരിക്കലും ഇല്ല…അതിന് ഈ ഭദ്ര വേറെ ജനിക്കണം….
” ഞാൻ വഴക്ക് കൂടാൻ അല്ല ഭദ്ര വിളിച്ചത്… എനിക്ക് അത്യാവശ്യമായി ഒരു 5 ലക്ഷം വേണം… നി എനിക്ക് തന്നെ പറ്റു.. ഇല്ലെങ്കിൽ നിന്റെ ഭർത്താവിനെ ഈ സൊസൈറ്റിയിൽ ഒരു സ്റ്റാറ്റസ് ഇല്ലേ… അത് ഈ ഫോട്ടോസ് ഒകെ പബ്ലിഷ് ചെയ്താൽ എന്താവും….
ഭദ്രക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല…
” ഞാൻ പറഞ്ഞതനുസരിക്ക് ഭദ്ര…. വെറുതെ എന്തിനാ 5 ലക്ഷത്തിന് വേണ്ടി നിന്റെ ഭർത്താവിന്റെ മാനം കളയുന്നത്…. ഒരു 1 മണികുറിനുളിൽ നി ആയിചിരിക്കും … അല്ലെ ഭദ്രേ….
അതും പറഞ്ഞു സെറ ഫോൺ കട്ട് ചെയ്തു….
സെറ പൂജയേ വിളിച്ചു….
” മാഡം… മാഡം പറഞ്ഞത് പോലെ ഞാൻ ഭദ്രയോട് 5 ലക്ഷം ചോദിച്ചിട്ടുണ്ട്… ”
” മം.. അവൾ ആയിക്കും… പിന്നെ എന്താ ചെയ്യണ്ടത് എന്ന് ഞാൻ പറയാം…..
” ഓക്കേ മാഡം…. ”
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഭദ്ര കുറച്ചു നേരം ആലോചിച്ചു എന്താ ചെയ്യണ്ടത് എന്ന്…എന്നിട്ട് പൂജയെ വിളിച്ചു…
” ഹലോ പൂജ… ”
” എന്താ ദേവ പറ… പൂജ ഒന്നും അറിയാത്ത പോലെ ചോദിച്ചു
” ഡാ.. ആ സെറ വിളിച്ചിരുന്നു..അവൾ ആ ഫോട്ടോസ് വെച്ച് ബ്ലാക്ക് മെയിൻ ചെയ്യാണ് ………. ഞാൻ എന്താ ഡാ ചെയ്യാ….ഭദ്ര ടെൻഷനോട് ചോദിച്ചു….
” നി ഒന്നും ആലോചിക്കണ്ട ദേവ… തൽകാലം അവൾ പറയുന്ന പോലെ ചെയ്യു….. അതല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴി ഇല്ല..5 ലക്ഷത്തിന്റെ കാര്യമല്ലേ ഉള്ളു….പൂജ പുച്ഛിച്ചു കൊണ്ട് പറഞ്ഞു…
“മം.., അല്ല അവൾ 5 ലക്ഷമ ചോദിച്ചത് എന്ന് നി എങ്ങനെ അറിഞ്ഞു…. ഭദ്ര
സംശയത്തോടെ ചോദിച്ചു…
പൂജ ഒന്ന് അന്തിച്ചു…
” അ.. അത് പിന്നെ അഞ്ചോ പത്തോ ഒക്കെ ആയാലും കുഴപ്പില്ല എന്ന ഉദ്ദേശത്തിൽ പറഞ്ഞതാ….. പൂജ എങ്ങനെയൊക്കെയോ പറഞ്ഞു…
” മം ശെരി.. ഞാൻ അയിച്ചു കൊടുകാം…
” മം ശെരി…”പൂജ ഫോൺ കട്ട് ചെയ്തു….
ശെ.. ഞാൻ ആയിട്ട് തന്നെ എല്ലാം കൊളമാക്കിയേനെ…. മം.. എന്തായാലും അവൾക് സംശയമൊന്നും ഇല്ല…. അർജുന്റെ ജീവിതത്തിൽ നിന്നു നിനക്ക് നാളെ തന്നെ പടി ഇറങ്ങാം ദേവ… ഒരു ചിരിയോടെ പൂജ സ്വയം പറഞ്ഞു….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പൂജ പറഞ്ഞതനുസരിച് ദേവ സെറക്ക് 5 ലക്ഷം ട്രാൻസ്ഫർ ചെയ്തു….
കുറച്ചു കഴിഞ്ഞത് സെറ വിളിച്ചു…
” Thank u darling… Thanks a lot…
ഭദ്ര ഒന്നും മിണ്ടീല…
” നി ക്യാഷ് ആയിച്ച സ്ഥിതിക്ക് എനിക്കെന്തിനാ ഈ ഫോട്ടോസ്… നി അർജുന്റെ ഓഫീസിലേക് വന്നാൽ ഇതിന്റെ ഒറിജിനൽ ഞാൻ തരാം…പിന്നെ അർജുന് ഇത് അറിയരുത്… അറിഞ്ഞാൽ നി ക്യാഷ് തന്നത് ഞാൻ അങ്ങ് മറക്കും….
” മം ഭദ്ര ഒന്ന് മൂളി…
അവൾ റെഡി ആയി പുറത്തേക്ക് പോവാൻ നിൽകുമ്പോഴാണ് അർജുന് ഫ്ലാറ്റിലേക്ക് വരുന്നത്…
അവൾ റെഡി ആയി പോവുന്നത് കണ്ടപ്പോൾ അർജുന് അവളെ നോക്കി…
” കണ്ണാ… നി എങ്ങോട്ടാ… ”
” അത്.. അത് പിന്നെ ഞാൻ ഒന്ന് മാളിലേക്കു പോവാ……
” ഒരു 5 min വെയിറ്റ് ചെയ്യ് … ഞാൻ കൂടെ വരാം … അർജുന് ഫ്ലാറ്റിലേക് കേറി കൊണ്ട് പറഞ്ഞു…
” വേണ്ട.. ഞാൻ വേഗം പോയിട്ട് വരാം…
അത് പറഞ്ഞു അവൾ വേഗത്തിൽ നടന്നു… കുറച്ചു മുന്നോട്ട് നടന്നതും അവൾ തിരിഞ്ഞ് അർജുന്റെ അടുത്തേക്ക് വന്നു…
” അജുവേട്ട… എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്…ഇപ്പോ ഒന്നും ചോദിക്കണ്ട… എല്ലാം ഞാൻ പറയാം…. അതും പറഞ്ഞു അവൾ പോയി…
അർജുൻ ഒന്നും മനസിലാവാതെ അവൾ പോവുന്നത് നോക്കി നിന്നു….
തുടരും…❤️
ഈ പാർട്ട് കൊണ്ട് പാസ്ററ് തീർക്കാൻ വിചാരിച്ചതാണ് … പക്ഷെ ഒരു പാർട്ട് കൂടെ പാസ്ററ് ഉണ്ടാവും….

by