25/05/2026

മാംഗല്യം : ഭാഗം 13

രചന – അർച്ചന

പോണ പോക്കിൽ രണ്ടും അധികം ഒന്നും മിണ്ടാനും പറയാനും ഒന്നും നിന്നില്ല….

ചിലപ്പോ മിണ്ടി മിണ്ടി…രണ്ടും കൂടി വണ്ടിയുൾപ്പെടെ മറിച്ചാലോ എന്നു ചിന്തിച്ചു….

കുറച്ചു നേരം ഫോണിൽ…ആവണിയോടും ഇഷാനയോടും സൊള്ളി…
ഫോൺ വെച്ചു കഴിഞ്ഞു അടുത്തിരുന്ന മുതലിനെ സാക്ഷി നോക്കിയപ്പോ…അതും ഫോണിൽ കുമ്പിട്ടു കിടക്കുന്നു….
പിന്നെ നോക്കിയില്ല…ഫോണും മാറ്റി വെച്ചു…സാക്ഷി ഒരു കോട്ടു വായും ഇട്ടു…ചാരി കിടന്നുറക്കം ആയി…അല്ല പിന്നെ അവളോടാ കളി….

ഫോണിൽ തൊണ്ടൽ കഴിഞ്ഞു അലോക് നോക്കുമ്പോൾ ഒരുത്തി വായും പൊളിച്ചു കിടന്നു അപാര ഉറക്കം…

വല്ല ഈച്ചയും കയറി പോകുമെഡി…വായ് അടച്ചു വെച്ചു കിടന്നു ഉറങ്ങു…അലോക് അവളെ നോക്കി മനസിൽ പറഞ്ഞു….

കിടക്കുന്ന കിടപ്പ് കണ്ടില്ലേ…വായും പൊളിച്ചു…
പെട്ടന്നാണ് അലോകിനു മനസിൽ ഒരു കാര്യം കത്തിയത്….ഉടനെ അവന്റെ ഫോൺ എടുത്തു…അവളെയും ചേർത്തു പിടിച്ചു…അവൻ ഒരു കിടുക്കാച്ചി ഫോട്ടോ അങ്ങെടുത്തു….ഫോട്ടോ എടുത്തു കഴിഞ്ഞപ്പോഴേയ്ക്കും അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ അങ് ചാഞ്ഞു ചുറ്റി പിടിച്ചു…കിടന്നു…മുഗം അവന്റെ നെഞ്ചിലേക്ക് പൂഴ്‍ത്തി….

ആ ഒരു നിമിഷത്തിൽ അലോകും ഒന്നു പതറി….ഉറക്കത്തിൽ ആണെന്ന് ഉറപ്പ് ആയതും…അവൻ ഞെഞ്ചിൽ കൈ വെച്ചു ആഞ്ഞു ശ്വാസം വലിച്ചു വിട്ടു….

പാവം…ആ ഫോട്ടോ എടുത്തതെങ്ങാനും സാക്ഷി അറിഞ്ഞാൽ…പിന്നെ ചെറുക്കൻ റോട്ടിൽ കിടക്കും……

ഇടയ്ക്ക്….വഴിയിലെ ഒരു തട്ടുകടയിൽ നിന്നും ഫുഡും കഴിച്ചു അവർ യാത്ര തിരിച്ചു….

വൈകിട്ടോടെ അവർ….കൃത്യ സ്ഥലത്ത് എത്തിച്ചേർന്നു…..

അധികം കെട്ടിടങ്ങളോ…ഒന്നും തന്നെ അവിടെ ഒന്നും ഇല്ലായിരുന്നു…..കാറിൽ ഇരുന്നു പുറത്തേയ്ക്ക് നോക്കിയ അലോകും സാക്ഷിയും പരസ്പരം ഒന്നു നോക്കി….

നല്ല ബെസ്റ്റ് സ്ഥലം….(സാക്ഷി

ഇവിടെ താമസിയ്ക്കാൻ ഇടം ഒന്നും കിട്ടില്ലേ….കാറിന്റെ ഡ്രൈവറോട് ചോദിച്ചു….

അറിയില്ല….ഞാൻ ആദ്യമായാ ഇങ്ങോട്ടു ഓട്ടം വരുന്നത്…..(ഡ്രൈവർ

അടിപൊളി….(സാക്ഷി…

ഉം കുറച്ചു കൂടി മുന്നോട്ട് പോട്ടെ..ആരെയെങ്കിലും കാണുമ്പോൾ ചോദിയ്ക്കാം…അലോക് പറഞ്ഞതും ഡ്രൈവർ കാർ എടുത്തു….കുറച്ചു ദൂരം മുന്നോട്ടു പോയതും കണ്ടു…ചെറിയൊരു കെട്ടിടം….
ലോഡ്ജ് പോലെ ഒന്നും തോന്നില്ല എങ്കിലും….മുറികൾ വാടകയ്ക്ക് കൊടുക്ക. പെടും എന്നു എഴുതിയിട്ടുണ്ട്….
അതിന്റെ താഴെ വേറെ എന്തോ…കൂടി എഴുതിയിട്ടുണ്ട്….എന്താണെന്ന് അലോകിനു മനസിലായില്ല…

ഇവിടെ നിർത്തിയ്ക്കോ….ഞാൻ പോയി അവിടെ ഒന്നു തിരക്കിയിട്ടു വരാം…എന്നും പറഞ്ഞു വണ്ടി നിർത്തിയതും അലോക് പുറത്തേയ്ക്ക് ഇറങ്ങി…
മുന്നിൽ കണ്ട ബില്ഡിങ്ങിലേയ്ക്ക് വിട്ടു…

സാക്ഷി ആണെങ്കിൽ കാറിൽ ഇരുന്നു പുറത്തേയ്ക്ക് തലയും ഇട്ടു ചുറ്റും ഒന്നു നോക്കി….

സ്ഥലത്തു എത്തി…എന്നു അറിയിക്കാൻ ആയി…ഫോൺ എടുത്തതും…നല്ല വെണ്ടയ്ക്ക അക്ഷരത്തിൽ മുകളിൽ തെളിഞ്ഞു കണ്ടു..
“No Service”

പുല്ല്….കണ്ട പട്ടിക്കാട്ടിൽ കൊണ്ടു പ്രതിഷ്ഠയും വെച്ചു …മനുഷ്യനെ പെടുത്താൻ ആയിട്ടു..എന്നും പറഞ്ഞു…കുഴിയിൽ പോയ…എല്ലാ കാരണവർ മാരെയും മനസാലെ ഒന്നു സ്മരിച്ചു….സാക്ഷി…

കുറച്ചു കഴിഞ്ഞതും….അലോക് തിരിച്ചെത്തി….

ഇവിടെ ഒരു റൂം താത്കാലത്തേയ്ക്ക് എടുത്തിട്ടുണ്ട്….നി ഇറങ്…. എന്നും പറഞ്ഞു അലോക് ഡിക്കി തുറന്നു…ബാഗ് പുറത്തേയ്ക്ക് എടുത്തു…ഡ്രൈവർക്ക് കാശും കൊടുത്തു….

സാക്ഷി പുറത്തേയ്ക്ക് ഇറങ്ങിയതും അയാളിൽ നിന്നും നമ്പറും വാങ്ങി…അയാളെ പറഞ്ഞു വിട്ടു….

നമ്പര് വാങ്ങിച്ചിട്ടും കാര്യം ഒന്നും ഇല്ല…ഇവിടെ ഫോണിൽ ഒരു പിണ്ണാക്കും കിട്ടത്തില്ല…..സാക്ഷി അലോകിനെ നോക്കി കളിയായി പറഞ്ഞു…

നമ്മുടെ കയ്യിലെ ഫോൺ വർക്കാവില്ല…but ഇവിടെ ലയണ് ഫോണ് ഉണ്ട്….അവൻ കുറിയ്ക്ക് കൊള്ളുന്ന മറുപടി കൊടുത്തു മുന്നോട്ടേക്ക് നടന്നു…

വോ…
ഒരു കാറ്റടിച്ചാൽ അതും പോയി കിട്ടും….വേറെ എങ്ങോട്ടോ നോക്കി കൊണ്ട് സാക്ഷി പറഞ്ഞതും….അവളെ ഒന്നു കടുപ്പിച്ചു നോക്കി അലോക് മുന്നോട്ടു നടന്നു….

സാക്ഷി അവിടെയെല്ലാം ഒന്നു കണ്ണോടിച്ചു കൊണ്ട് പുറകെയും…

അലോക് റീസെപ്‌ഷനിൽ ചെന്നു കണ്ടു റൂമിന്റെ താക്കോൽ വാങ്ങി…..മുകളിലേയ്ക്ക് നടന്നു…

അതേ സർ..ഇവിടെ ഇടയ്‌ക്കിടെ കറണ്ട് കട്ട് കാണും….അതുകൊണ്ട്…ആ ബില്ഡിങ്ങിന്റെ മുതലാളി അതും പറഞ്ഞു തലയും ചൊറിഞ്ഞു ഒരു വളിച്ച ഇളി ഇളിച്ചു..

അടിപൊളി…ഇതിന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ…..എന്നും പറഞ്ഞു അലോകിനു പിറകെ സാക്ഷി വിട്ടു….

റൂം നമ്പർ 13….എന്നും പറഞ്ഞു ഓരോ…റൂമിന്റെയും നമ്പർ അലോക് നോക്കി….10…11….12….

ദാ 13…..എന്നും പറഞ്ഞു സാക്ഷി ഓപ്പോസിറ്റ് റൂം കാണിച്ചു….കൊടുത്തു…

ഇവിടെ ആകെ 10 …20 മുറികളെ ഉള്ളെന്നാ എനിയ്ക്ക് തോന്നുന്നത്…..(അലോക്

അതെന്താ…..(സാക്ഷി

ആകെ കുഞ്ഞൊരു ലോഡ്ജ് അല്ലെ…അതാ പറഞ്ഞത്…എന്നും പറഞ്ഞു അലോക്…വാതിൽ തുറന്നു….

രണ്ടു പേരും അകത്തു കയറിയതും അലോക് ആ മുറി ലോക്ക് ചെയ്തു….

സാക്ഷി ചെന്നതെ ബെഡിലേയ്ക്ക് ഒരു വീഴ്ച ആയിരുന്നു….

അലോക് ആ മുറി മുഴുവൻ ഒന്നു നോക്കി…കുഞ്ഞൊരു മുറി….

വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്…കുഞ്ഞൊരു ബെടും..ഒരു ഷെല്ഫു പോലെ ഒന്നും…അതിൽ കണ്ണാടിയും ഫിറ്റ് ചെയ്തിട്ടുണ്ട്….
അതിന്റെ അടുത്തായി തന്നെ ഒരു കുഞ്ഞു ഒരു മേശയും… അതിനോട് ചേർന്നു ഒരു ബാത്റൂമും…..

അലോക് അവിടെ ഒന്നു നോക്കി….വൃത്തിയാക്കി ഇട്ടിട്ടുണ്ട്….

ഉം..എന്തായാലും വ്രിത്തി ഉണ്ട്…..എന്നും പറഞ്ഞു…ബാത്റൂമും അടച്ചു…തിരയുമ്പോൾ കണ്ടത്…ബെഡിൽ തെക്കു വടക്കനാ കിടക്കുന്ന സാക്ഷിയെ ആണ്….

ടി…നേരെ കേറി കിടന്നെ….ഞാനും കൂടി കിടക്കട്ടെ….അലോക് പറഞ്ഞതും…സാക്ഷി വേണം വേണ്ടാതെ എണീറ്റു…നേരെ കിടന്നു…..

ഫാനും ഓണ് ചെയ്തു അലോകും പോയി കിടന്നു…..

യാത്രയുടെ ക്ഷീണം കാരണം രണ്ടും അപ്പൊ തന്നെ ഉറങ്ങി…

രാത്രി…എപ്പോഴോ…എന്തൊക്കെയോ ഞരക്കം കേട്ടു അലോക് കണ്ണു തുറന്നു നോക്കുമ്പോൾ….അടുത്തു കിടക്കുന്ന മുതല് കട്ടിലിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും കിടന്നു തിരിഞ്ഞു കളിയ്ക്കുന്നു….ഇവളിതെന്താ ഈ കാണിയ്ക്കുന്നത്….

ടി….അടങ്ങി കിടക്ക്….അലോക് അവളോട് ചൂടായി…

എങ്ങനെ കിടക്കും…മനുഷ്യൻ ഇവിടെ ചൂടെടുത്തു അവിയുവാ….എന്നും പറഞ്ഞു അവൾ ബെഡിൽ എണീറ്റിരുന്നു…കഴുത്തിൽ ഒഴുകി ഇറങ്ങിയ വിയർപ്പ് തുടച്ചു…

അപ്പോഴാണ് അവനുമത് ശെരിയാണല്ലോ എന്നു തോന്നിയത്….മുകളിലേയ്ക്ക് ഒന്നു കണ്ണോടിച്ചപ്പോൾ…ഫാനിന്റെ അനക്കം ഇല്ല….

ഓ….അയാള് പറഞ്ഞാരുന്നല്ലോ …കറണ്ട് ഇടയ്ക്കിടെ പോകും…എന്നു….എന്നും പറഞ്ഞു അലോകും അങ് എണീറ്റു..

എനിയ്ക്ക് ചൂടെടുക്കുന്നു മനുഷ്യ….സാക്ഷി ചൂട് ആയി….

എങ്കി…നി ആ ഉടുപ്പൊക്കെ ഊരി കളഞ്ഞിട്ടു കിട….അല്ല പിന്നെ….ഇരുട്ടായത് കൊണ്ടു ഞാനും ഒന്നും കാണില്ല….അലോകും ചൂടായി….
എനിയ്ക്കും ചൂട് എടുക്കുന്നുണ്ട്…എന്നും പറഞ്ഞു അലോക് ഇട്ടിരുന്ന ഷർട്ട് ഊരി മാറ്റി….
അപ്പോഴാണ് അവൻ…അവരുടെ ബെഡിനോട് ചേർന്നുള്ള…ഭാഗത്തെ ജനാല ശ്രെധിച്ചത്….ബെഡിനോട് ചേർന്നത് ആയത് കൊണ്ട്..അവൻ…എളുപ്പത്തിൽ ജനാല തുറന്നിട്ടു…

ജനാല തുറന്നതും നല്ല തണുത്ത കാറ്റ് അകത്തേയ്ക്ക് പാഞ്ഞു കയറി…

.ഹാ….നല്ല സുഗം….എന്നും പറഞ്ഞു സാക്ഷി ജനൽ സൈഡിലെ ബെഡിൽ ചെന്നു ഇരുന്നു….

ഇപ്പൊ സമദാനം ആയോ…..എന്നും പറഞ്ഞു അലോകും അവൾക്കടുത്തായി ഇരുന്നു….

കുറച്ചു കഴിഞ്ഞു കാണും….അവനെ എന്തോ തോണ്ടുന്ന പോലെ ശ്രദിച്ചപ്പോഴാ …..

ഉം..എന്താ….(അലോക്

എനിയ്ക്ക് വിശക്കുന്നു…..സാക്ഷി വയറിൽ കയ്യും വെച്ചു പറഞ്ഞു… അപ്പോഴാണ് അവനും അക്കാര്യം ഓർത്തത്….വൈകിട്ട് വന്നു കയറി കിടന്നത് ആണ്….എന്നും ഓർത്തു….ഫോൺ എടുത്തു നോക്കിയപ്പോ…സമയം ഇപ്പൊ 9 മണി കഴിഞ്ഞു…

ഇത്രയും ആയോ….
ഇവിടെ ഇനി ഫുഡ് എവിടെ കിട്ടുവോ..ആവോ…എന്നും മനസിൽ ആലോചിച്ചു ഇരുന്നപ്പോഴാണ്…പുറത്തു ആരോ തട്ടുന്നത് കേട്ടത്….

ഇരുട്ട് ആയത് കൊണ്ട് സാക്ഷിയും ഒന്നു പേടിച്ചു..അലോകിന്റെ കയ്യിൽ പിടിച്ചു….

എത്രയൊക്കെ ധൈര്യം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യം ഇല്ല…കറണ്ട് ഒന്നു പോയാൽ പ്രേതം മുന്നിൽ വന്നു നിൽക്കുന്ന പോലെ തോന്നും…പിന്നെയാ രാത്രിയിൽ ആരെങ്കിലും ഇതുപോലെ വന്നു കതകിൽ തട്ടിയാൽ…..

അവസാനം..അലോക് അവളെ അവിടെ ഇരുത്തി… വാതിൽ ചെന്നു തുറന്നു….
നോക്കുമ്പോൾ ഒരു പയ്യൻ…മെഴുകു തിരിയും പിടിച്ചു നിൽപ്പുണ്ട്…..

അവന്റെ കയ്യിലും…എന്തൊക്കെയോ ഉണ്ട്….

ഇതാ…sir….(ആ പയ്യൻ

ഇതെന്താ…….(അലോക്

കറണ്ട് പോച്ചില്ലെയാ….. അതിനാല താൻ…
മെഴുകു വത്തി….കറണ്ട് ഇന്ന് വരാത് sir…. ഏതോ മരം ഒടിഞ്ഞു വീണു….ലൈൻ കമ്പിയിൽ കൂടി….ആ ചെക്കൻ…മലയാളവും തമിഴും കൂടി കലർത്തി കാര്യം പറഞ്ഞു….
അപ്പൊ പോട്ടെ sir…. എന്നും പറഞ്ഞു അവൻ പോകാനായി തിരിഞ്ഞതും…

അതേ…..ഇവിടെ ഹോട്ടലു വല്ലതും ഉണ്ടോ….(അലോക്

ഹോട്ടൽ…ഇല്ലയ്….ആനാൽ… ഇങ്കെ അടുത്തു ഒരു കട ഇറുക്കു… ഏതാവത് വേണമാ സർ…..

കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നറിയാനാ ……(അലോക്

ഒരു 10 മിനുട്ട് സർ…നാൻ പോയി…ഏതാവത് ഇരുന്താൽ വാങ്കി വരാം…എന്നും പറഞ്ഞു..ആ ചെക്കൻ അവിടെ നിന്നും പോയി….

അലോക് വാതിലും അടച്ചു…കയ്യിൽ ഇരുന്ന മെഴുകു തിരി….അവിടെ ഇരുന്ന മേശമേൽ കത്തിച്ചു വെച്ചു…..അതുകാരണം കുറച്ചു വെട്ടം കിട്ടി….

ഫുഡ് ഇപ്പൊ വന്ന ചെക്കനോട് പറഞ്ഞു ഏല്പിച്ചിട്ടുണ്ട്….ഇപ്പൊ കൊണ്ടു വരും….
പിന്നെ ഇന്ന് ഇനി കറണ്ട് നോക്കണ്ട…ഏതോ ഒരു മരം ലൈനിൽ കൂടി ചെന്നു വീണു…(അലോക്

അതിന്റെ കൂടെ കുറവേ ഉണ്ടയിരുന്നുള്ളൂ….അതുകേട്ടതും സാക്ഷി പറഞ്ഞു…

ഉം…പോയി…ഫ്രഷ് ആവ്..
വന്ന പടുത്തിയ്ക്ക് വന്നു കയറിയത് അല്ലെ….(അലോക്

നിങ്ങള് ആദ്യം പോയി കുളിയ്ക്ക്…
ഞാൻ കുളിയ്ക്കാൻ കയറിയാൽ…തനിയ്ക്ക് കുളിയ്ക്കാൻ കാണില്ല…..സാക്ഷി പറഞ്ഞപ്പോൾ ആണ്…അവനും അതിനെ കുറിച്ചൊരു ബോദ്യം വന്നത്….അതുകൊണ്ട് തന്നെ അവൻ ബാഗിൽ നിന്നും തോർത്തും സോപ്പും ഒരു മുണ്ടും എടുത്തു കുളിയ്ക്കാൻ ആയി കയറി…പെട്ടന്ന്തന്നെ അലോക് കുളി കഴിഞ്ഞു ഇറങ്ങി…

അലോക് ഇറങ്ങിയത്തിനു പിറകെ സാക്ഷി….കയറാൻ പോയതും….

അതേ സത്യായും കുളിയ്ക്കണോ…..സാക്ഷി നിഷ്‌കു ആയി ചോദിച്ചതും..അലോക് അവളെ കലിപ്പിച്ചു ഒന്നു നോക്കി….

അതുകണ്ടതും അവള് മുഗം കോട്ടി അകത്തേയ്ക്ക് കയറി….കയറിയതെ ഉള്ളൂ….അതേ പോലെ തന്നെ അവൾ പുറത്തേയ്ക്ക് ചാടി….

എന്താടി…എന്തു പറ്റി….അലോക് അവളുടെ വെപ്രാളം കണ്ട് ചോദിച്ചതും…അവൾ പേടിച്ചു അകത്തേയ്ക്ക് കൈ ചൂണ്ടി…

തുടരും….