23/04/2026

കിഡ്നപ്പിംഗ് ലൗ : ഭാഗം 14

രചന – ഷംസിയ ഫൈസൽ

ദച്ചൂന്‍റെ പുറകില്‍ ലോക്ക് ചെയ്ത കൈകളില്‍ അവളെ ഷോള്‍ എടുത്ത് മുറകെ കെട്ടി അവളെ സീറ്റിലേക്ക് തള്ളി

അയാള്‍ നെടുവീര്‍പ്പോടെ സീറ്റില്‍ ചാരിയിരുന്ന് അവളെ ഒന്ന് നോക്കി

ദച്ചു സീറ്റില്‍ കിടന്ന് അപ്പോയും പിടഞ്ഞോണ്ടിരിക്കാണ്

അവളെ കണ്ണില്‍ നിന്ന് കണ്ണുനീര് കവിളില്‍ ഒരു നീര്‍ചാല് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ദച്ചൂന്‍റെ മിഴിയില്‍ ആര്‍ക്കും തന്നെ തളര്‍ത്താന്‍ പറ്റില്ലെന്ന തീക്ഷ്ണത ഒളിച്ച് കിടപ്പുണ്ട്

അയാള്‍ അവളെ സീറ്റില്‍ നേരെ ഇരുത്തി അവളോട് ചേര്‍ന്നിരുന്നു

”കുരുട്ടെ അടങ്ങി നിന്നോ,
നിന്നെ ഞാന്‍ കൊല്ലാന്‍ കൊണ്ട് പോകുന്നതൊന്നുമല്ല.,,

അവളെ ചെവികരുകില്‍ വന്ന് പതിഞ്ഞ സ്വരത്തില്‍ മന്ത്രിച്ച ആ ശബ്ദം കേട്ടവള്‍ പെട്ടന്നനങ്ങാതെ കണ്ണ് തള്ളിയിരുന്നു

പിന്നെ അടുത്തിരിക്കുന്ന മാസ്കിട്ട വ്യക്തിയിലേക്ക് അത്ഭുതത്തോടെ കണ്ണ്ചിമ്മാതെ നോക്കിനിന്നു

അയാള്‍ ഒരുചിരിയോടെ അവളെ വായില്‍ ഒട്ടിച്ച പ്ലാസ്റ്റര്‍ എടുത്ത് മാറ്റിയിട്ടും അവള്‍ അനങ്ങാതെ നില്‍പാണ്

”നന്ദൂ….!!,,

അവളെ ചുണ്ട് മന്ത്രിച്ചു

അഭിനന്ദ് മെല്ലെ തന്‍റെ മുഖത്ത് നിന്ന് മാസ്കെടുത്ത് മാറ്റി ദച്ചൂന്‍റെ കണ്ണിലേക്ക് പ്രണയാര്‍ദ്രമായി നോക്കി

ദച്ചു അവനെ ഒന്ന് നോക്കി കൊണ്ട് സീറ്റിലേക്ക് ചാരി വിതുമ്പി

അഭിനന്ദ് ഒന്നൂടെ അവളോട് ചേര്‍ന്ന് കൈയ്യിലെ കെട്ടഴിച്ചു

”’ദച്ചൂ…,,,

അവന്‍ ആര്‍ദ്രമായി അവളെ നോക്കി ഒന്ന് വിളിച്ചു

ദച്ചൂന്‍റെ കാല്‌ മുതല്‍ ഒരു നിമിഷം ദേഷ്യം പെരുത്ത് കേറി

അവള്‍ കിതച്ച് കൊണ്ട് അവനെ നോക്കി

”എന്താടീ..,,നീയിങ്ങനെ നോക്കുന്നെ നീയാര് നാഗവല്ലിയോ.?

അഭിനന്ദ് ഉമിനീരിറക്കി ചോദിച്ചതും അവള്‍ അടുത്ത നിമിഷം അവനെ അടിക്കാനും മാന്താനും പിച്ചാനും തുടങ്ങി

”നിനക്കെന്താടാ..,,എനിക്കൊരു സമാധാനവും നീ തരില്ലെ.,
എന്നെ ഒന്ന് ജീവിക്കാന്‍ വിടില്ലെ നീ.,
ഇഷ്ടമില്ലെന്ന് പറഞ്ഞിട്ടും പിറകെ നടക്കുന്നതെന്തിനാ.,
ശല്യം ചെയ്യാതെ എന്നെ ഒന്ന് വെറുതെ വിട്ടൂടെ.??

ദച്ചു അടിനിര്‍ത്തി കരഞ്ഞോണ്ട് അവന്‍റെ മുന്നില്‍ കൈകുപ്പിയതും അവനാ കൈ പിടിച്ച് താഴ്ത്തി

”നിന്നോട് ഞാന്‍ ആയിരം തവണയിതിന് മറുപടി തന്നിതല്ലെ.,
നിന്‍റെ കഴുത്തിലൊരു താലി വീഴുന്നുണ്ടെങ്കില്‍ അതെന്‍റെ കൈ കൊണ്ടാകുമെന്ന്.,
ആ ഹരിയുമായുള്ള ജീവിതം സ്വപ്നം കണ്ടോണ്ടിരിക്കാണെങ്കില്‍ മോളതങ് മനസ്സില്‍ നിന്ന് മാഴ്ച്ച് കളഞ്ഞേക്ക്.,
ഇന്ന് നമ്മുടെ കല്ല്യാണമാണ് അടങ്ങി ഒതുങ്ങി എന്‍റെ കൂടെ വന്നോണം.,

അവസാനം ഭീഷണി സ്വരത്തില്‍ പറഞ്ഞോണ്ട് അവളില്‍ നിന്നല്‍പം മാറിയിരുന്നു

”’അത് നിന്‍റെ വെറും തോന്നലാണ്.,,
ഡോ വണ്ടി നിര്‍ത്തടോ നിര്‍ത്താന്‍,, ഇല്ലേല് ഞാനിപ്പോ ചാടും.,,

ദച്ചു ഒച്ചയെടുത്തതും അഭിനന്ദ് അവളെ പുച്ഛിച്ചു

”ലോക്കായ ഡോര്‍ നീയെങ്ങനെ തുറക്കാനാ?

അഭിനന്ദ് പുച്ഛിച്ചതും ദച്ചു അവനെ ഒന്ന് ചിറഞ്ഞ് നോക്കി തന്‍റെ ബാഗെടുത്ത് ചില്ലില്‍ ആഞ്ഞ് തല്ലാന്‍ തുടങ്ങി

ആ കാഴ്ച്ച കണ്ടതും അഭിനന്ദിന് ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല

”ഞാന്‍ പത്തമ്പത് ലക്ഷം കൊടുത്ത് വാങ്ങിയ വണ്ടിയാണ്. അത് നിന്‍റെ ഒാഞ്ഞ ബാഗ് കൊണ്ടൊന്നും അടിച്ചാല്‍ ചില്ല് പൊട്ടില്ല.,,

അവന്‍ പറഞ്ഞതൊന്നും ചെവികൊള്ളാതെ അവള്‍ തന്‍റെ മുയുവന്‍ ശക്തി ഉപയോഗിച്ച് ആഞ്ഞ് തല്ലി കൊണ്ടിരുന്നു

അഭിനന്ദ് അത് തടഞ്ഞില്ല

പെട്ടന്നവളെ വയറില്‍ എന്തോ അമര്‍ന്നതും അവള്‍ ഒന്ന് നിര്‍ത്തി താഴേക്ക് നോക്കി ഒരു തോക്ക് തന്‍റെ വയറില്‍ അമര്‍ന്നത് കണ്ട് ദച്ചു സ്തംഭിച്ചിരുന്നു

”ഇനി നീ അനങ്ങിയാല്‍ ഇത് പൊട്ടും.,
കളിത്തോക്കല്ല ഒറിജിനല്‍ ലൈസന്‍സുള്ള തോക്കാ.,

അവന്‍ പറഞ്ഞത് കേട്ട് അവളൊന്ന് വിറച്ചു

”എന്നാ എന്നെ കൊല്ലടാ കൊല്ല്.,
എന്നാലെങ്കിലും നിനക്ക് സന്തോഷം കിട്ടാണേല് കിട്ടട്ടെ.,,

അവള്‍ കരച്ചിലോടെ ഉറഞ്ഞ് തുള്ളിയതും അവനതെടുത്ത് കീശയില്‍ വെച്ചു

”അങ്ങനെ എനിക്കങ്ങനെ എന്‍റെ പെണ്ണിനെ കൊല്ലാന്‍ പറ്റോ?
ഒരുമിച്ച് ജീവിക്കാനല്ലെ ഞാനിത്ര റിസ്കെടുക്കുന്നത്.,,

അവന്‍ ചിരിച്ചോണ്ടവളെ ചേര്‍ത്ത് പിടിച്ചതും അവളൊന്ന് കുതറി മാറി

”പിന്നെയ് ഇതിലെ ഉണ്ട മുയുവന്‍ ആ ഹരിയില്ലെ നിന്നെ കെട്ടാന്‍ നടക്കുന്നവന്‍ അവന്‍റെ നെഞ്ചിലിത് പതിഞ്ഞാല്‍ എങ്ങനെ ഉണ്ടാകും.,
പാവം അവന്‍റെ കുടുംബം അല്ലെ ദച്ചൂ..,
അവന്‍റെ അച്ഛനും അമ്മക്കും ആകെ ആശ്രയമുള്ള അവനങ് ഭൂമിയില്‍ നിന്ന് പോയാലുള്ള അവസ്ഥയൊന്ന് എന്‍റെ ദച്ചൂസ് ആലോചിച്ച് നോക്കിയെ?

അഭിനന്ദ് ഇതും പറഞ്ഞ് പൊട്ടിചിരിച്ചതും ദച്ചു വിശ്വാസം വരാതെ അവനെ നോക്കി

”അയ്യോ ഇങ്ങനെ നോക്കല്ലെ.,
ആവിശ്യം വന്നാല്‍ ഞാനത് ചെയ്യും.,,
പക്ഷെ ആ കുടുംബത്തെ രക്ഷിക്കാന്‍ എന്‍റെ ഈ ദച്ചൂനെ പറ്റൂ..,,

അവന്‍ പറഞ്ഞതിന് അവളവനെ എന്തെന്ന ഭാവത്തില്‍ നോക്കി

”നമ്മളൊരു പത്ത്മിനിറ്റിനുള്ളില്‍ രജിസ്റ്റര്‍ ഒാഫീസില്‍ എത്തും.
ഞാനിത്ര ദിവസം ഇതിന്‍റെ പിന്നിലായിരുന്നു.,
അവിടെത്തെ ഒരു സ്റ്റാഫ് എന്‍റെ ഫ്രണ്ടാ.,
പിന്നെ ബാക്കിയുള്ള സ്റ്റാഫിന് കുറച്ച് കൈമടക്കും കൊടുത്ത് ഞാനെല്ലാം സെറ്റാക്കി വെച്ചിട്ടുണ്ട്.,
അവിടെ കുറച്ച് പേര് നമ്മളെ കാത്ത് നില്‍പുണ്ട്.,
ഞാന്‍ പറഞ്ഞ് വന്നത് ദച്ചൂന് മനസ്സിലായെന്ന് വിചാരിക്കുന്നു.,
നമ്മുടെ രജിസ്റ്റര്‍ മേരേജാണിന്ന്.,
എന്‍റെ കൊച്ച് നല്ല കുട്ടിയായി സഹകരിച്ചാല്‍ ബാക്കിയെല്ലാം സ്മൂത്തായി നടക്കും.,
എന്ത് പറയുന്നു?

അഭിനന്ദ് പിരിഗം ഉയര്‍ത്തി അവളെ നോക്കി

”നീ വിചാരിച്ച പോലെ തന്നെ നടക്കട്ടെ.,
പക്ഷെ ഒരുകാലത്തും എനിക്ക് നിന്നെ അസപ്റ്റ് ചെയ്യാന്‍ പറ്റില്ല.,
നിന്നെ പോലുള്ള ആട്ടും തോലിട്ട ചെന്നായയെ കല്ല്യാണം കഴിക്കാനാകും എന്‍റെ വിധി.,

ദച്ചു മിഴിനീര് തുടച്ച് പുറത്തേക്ക് നോക്കി പറഞ്ഞു

”വോ..അത് കുഴപ്പല്ല ചെന്നായയും കള്ളകുറുനരിയും നല്ല മേച്ചാണ്.,,

അഭിനന്ദ് പറഞ്ഞതവള്‍ക്ക് മനസ്സിലാകാത്തത് കൊണ്ടവള്‍ അവനെ ശ്രദ്ധിക്കാതെ കണ്ണടച്ച് സീറ്റില്‍ ചാരിയിരുന്നു

ദച്ചു പെട്ടന്നവളെ ബാഗെടുത്ത് തുറന്ന് ഫോണ്‍ തപ്പി.,
ഇന്നെന്തോ ഭാഗ്യത്തിന് ഫോണെടുത്തത് നന്നായി.,,

ദച്ചു മനസ്സിലോര്‍ത്തു

”ഫോണ്‍ തിരഞ്ഞിട്ട് കാര്യമില്ല.,
നിന്‍റെ ഫോണിപ്പോ സ്വിച്ച് ഒാഫ് ചെയ്ത് എന്‍റെ കൈയ്യിലാ.,
ഞാനിതിലെ സിമ്മ് പൊട്ടിച്ച് നേരത്തെ തന്നെ പുറത്തേക്കിട്ടു.,,

അവന്‍ ചിരിയോടെ അവളെ ഫോണ്‍ ഉയര്‍ത്തി കാട്ടിയതും അവള്‍ ദേഷ്യത്തോടെ തന്‍റെ ബാഗില്‍ ആഞ്ഞടിച്ചു

”നന്ദൂ.. രജിസ്റ്റര്‍ ഒാഫീസെത്തി.,

ഡ്രൈവറായ ആള് പുറകിലേക്ക് നോക്കി മാസ്കയിച്ചപ്പോയാണ് ദച്ചു ആളെ കാണുന്നത്

അഭിനന്ദിന്‍റെ വലിയ അനിയന്‍ അഭിഷേക് മാത്യൂ

പ്രണയിച്ചോണ്ടിരുന്ന സമയത്ത് അവനുമായി നല്ല കമ്പനിയായിരുന്നു

”അഭീ…നീയും എന്നോടീ ചതി ചെയ്തല്ലോ.,,

ദച്ചു അവനെ തുറിച്ച് നോക്കിയതും അവന്‍ ഇളിച്ച് കാട്ടി കാറില്‍ നിന്നിറങ്ങി

അഭിനന്ദും ഡോര്‍ തുറന്നിറങ്ങി ദച്ചൂന്‍റെ ഭാഗത്തെ ഡോര്‍ തുറന്നവളെ കാറില്‍ നിന്നറക്കി

”ഏട്ടത്തയമ്മേ…,,

അഭിനന്ദിന്‍റെ ഇളയ സഹോതരന്‍ അഭിമന്യു ഒാടി വന്ന് അവളെ കൈ കവര്‍ന്നു

”പോടാ പട്ടി!!!

അവള്‍ കൈ കുടഞ്ഞ് അവനെ തറപ്പിച്ച് നോക്കി

”ഹ്മ്..,,നന്ദു പറഞ്ഞ പോലെ നിനക്കല്പം അഹങ്കാരം കൂടിയിട്ടുണ്ട്.,,

അഭിമന്യൂ ദച്ചൂനെ നോക്കി പുച്ഛിച്ചു
അവന്‍ ദച്ചൂന്‍റെ അതേ പ്രായമാണ്

”മനൂ..,,നീ ആ മുണ്ട് ഇങ് താ.,

അഭിനന്ദ് അഭിമന്യൂന്‍റെ കൈയ്യിലുള്ള പുതിയ കസവ് കരയുന്ന മുണ്ട് വാങ്ങി കാറിന്‍റെ മറവില്‍ നിന്ന് ഉടുത്തു

”വാ..,,

അഭിനന്ദ് ദച്ചൂന്‍റെ കൈയ്യിലുള്ള ബാഗ് കാറില്‍ വെച്ച് അവളെ കൈ പിടിച്ച് രജിസ്റ്റര്‍ ഒാഫീസിലേക്ക് നടന്നു

”അഭിനന്ദ്..,,ദക്ഷയെ സാരി ഉടുപ്പിക്കണ്ടെ?.,

അഭിനന്ദ് പുതിയ സെറ്റ് സാരി അവള്‍ക്കായി വാങ്ങിയിരുന്നു
അത് ഉടുപ്പിക്കാന്‍ രജിസ്റ്റര്‍ ഒാഫീസിലെ തന്‍റെ ഫ്രണ്ടിനെ ഏല്‍പിച്ചിരുന്നു

അഭിനന്ദ് ദച്ചൂനെ ഒന്ന് നോക്കി
അവളെ മുഖം കൊട്ടകണക്കിന് വീര്‍ത്ത് കെട്ടിനില്‍പുണ്ട്.,,

”വേണ്ടടീ..,,സാരി ഒക്കെ താലികെട്ടിന് ഉടുക്കാം.,
ഇപ്പോ അവളെ വീട്ടില്‍ നിന്ന് ആരേലും വരുമ്പോയേക്കും ബാക്കി കാര്യങ്ങള്‍ നോക്കാം.,,

അഭിനന്ദ് അവളെ കൊണ്ട് ഉള്ളിലേക്ക് കയറി

പിന്നെ എല്ലാം പെട്ടന്നായിരുന്നു വിവാഹം രജിസ്റ്ററില്‍ രണ്ട് പേരും ഒപ്പിട്ടു

സാക്ഷിയായി അനിയന്‍മാരും അവന്‍റെ ഫ്രണ്ട്സും ഉണ്ടായിരുന്നു

തുളസിമാല രണ്ട് പേരും പരസ്പരം അണിയിച്ചു

ഒരു പ്രതിമകണക്കിന് എല്ലാം ചെയ്യുന്ന ദച്ചൂനെ അഭിനന്ദ് തന്നോട് ചേര്‍ത്തു

പെട്ടന്നുള്ള ഷോക്കില്‍ അവനെ തലഉയര്‍ത്തി നോക്കുന്ന ദച്ചൂന്‍റെ നെറുകില്‍ അഭിനന്ദ് ചുണ്ട് ചേര്‍ത്തു

അവര്‍ക്കിനി നേരിടേണ്ട പ്രതിസന്ധികള്‍ അറിയാതെ അഭിനന്ദ് അവളേയും കൊണ്ട് അവിടെന്നിറങ്ങി നടന്നു

*(തുടരും…)*