22/04/2026

സാഫല്യം : ഭാഗം 06

രചന – അജി

“നിന്റെ അമ്മായിയെ ഇപ്പോ വാർഡിലേക്ക് ഷിഫ്റ്റ്‌ ചെയ്തിട്ടുണ്ട്…..”

“മ്മ്…..”

മീനു മോളെയും കൊണ്ട് എബിയോടൊപ്പം നടന്നു…..!

“അമ്മായി….”

എന്നും വിളിച്ചു മീനു അവർക്കരികിൽ ഇരുന്നു….

“എന്താ അമ്മായിക്ക് പെട്ടെന്ന് പറ്റിയത് അമ്മാവാ…..”

“അത് ബാങ്കിൽ നിന്ന് ഇന്നലെ ജപ്തി നോട്ടീസ് വന്നതിന്റെയാ….”

“അപ്പൊ ഇനി നമ്മൾ എന്ത് ചെയ്യും അമ്മാവാ…..”
മീനു വിഷമത്തോടെ ചോദിച്ചു…..!എല്ലാം കേട്ട് എബിയും അവർക്കൊപ്പം ഉണ്ടായിരുന്നു…..!!

“അമ്മായിയെ നമുക്ക് ഞാൻ നിക്കുന്ന ഹോസ്പിറ്റലിലേക്ക് മാറ്റാം…..അമ്മായിക്ക് വേണ്ടത് നല്ല ട്രീറ്റ്മെന്റ് ആണ്…..”

“തെരുവിൽ ഇറങ്ങേണ്ടി വരുന്നതിനേക്കാൾ നല്ലത് ഞാൻ ഇവിടെ കിടക്കുന്നതാ…..”

അവർ നിരാശയോടെ പറഞ്ഞു…..!

“അമ്മാവനോ അമ്മായിക്കോ ഒരിക്കലും തെരുവിലേക്ക് ഇറങ്ങേണ്ടി വരില്ല…. അത് ഈ എബിയുടെ വാക്കാ…..”

“ഒന്നും രണ്ടും അല്ല മുതലും പലിശയും ചേർത്ത് അഞ്ച് ലക്ഷത്തിന് മേലെയായി കാണും…..”

“അതൊന്നും ഓർത്തു അമ്മാവൻ വിഷമിക്കേണ്ട…. ഇപ്പൊ വേണ്ടത് അമ്മായിക്ക് ഉള്ള ട്രീറ്റ്മെന്റ് ആണ്….”

“മ്മ്…..”

അമ്മാവൻ വിഷമത്തോടെ ഒന്ന് മൂളി…..!

“മോളെ മീനു നിന്നെ ഞാൻ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്….അതിന് മോൾ എന്നോട് പൊറുക്കണം…..”

“അങ്ങനെ ഒന്നും പറയാതെ അമ്മായി….ഒരുപക്ഷെ നിങ്ങൾ ഒന്നും അന്ന് എന്നെ നിർബന്ധിച്ചില്ലായിരുന്നില്ലെങ്കിൽ എനിക്ക് കിട്ടിയ സൗഭാഗ്യത്തിന് പകരം ഇപ്പൊ ഞാൻ ജീവനോടെ ഉണ്ടാവുമോ എന്ന് പോലും എനിക്കറിയില്ല…..”

അവൾ എബിയെ നോക്കി കൊണ്ടാണ് അത്രയും പറഞ്ഞത്…. അതിനവൻ ഒന്ന് പുഞ്ചിരിച്ചു…..!

“എന്താ ദേവൻ ലേറ്റ് ആയത്…..?!!”
ദേവൻ വന്നതും കല്യാണി നീരസത്തോടെ അവനെ നോക്കി കൊണ്ട് ചോദിച്ചു…..!

“അത് നീണ്ട ക്യു ആയിരുന്നു അവിടെ…..”

“മ്മ്….”

അപ്പോഴൊക്കെ അവന്റെ കണ്ണുകൾ മീനുവിനെ അവിടെ ഒക്കെ തിരയുക ആയിരുന്നു…..!

“ദേവൻ ആരെയാ ഈ നോക്കുന്നെ….”

“ഏ…. ഹ്‌…. അത് ഒന്നും ഇല്ല….”

“എങ്കിൽ എന്നെ ഒന്ന് പിടിച്ചു എണീക്കാൻ സഹായിക്ക്…..”

ദേവൻ എങ്ങനെ ഒക്കെയോ അവളെ പിടിച്ചു നിർത്തി….ഫുൾ ടൈം ഇരുന്നും കിടന്നും തടിയും വയറും കൂടി…. അവൻ അവളുടെ ഭാരം കാരണം മനസ്സിൽ ഉരുവിട്ടു….!

മീനുവിനെ ഓർക്കും തോറും ദേവന് തന്നോടൊപ്പം ഉള്ള കല്യാണിയോട് വെറുപ്പ് തോന്നുന്ന പോലെ….

അവൾ ദേവന്റെ തോളിൽ തല വെച്ചാണ് ഇരിപ്പ്…..

“ഞാൻ നാളെ പോണോ ദേവൻ….”

“അതെന്താ നീ അങ്ങനെ ചോദിച്ചത്….”

“എനിക്കെന്തോ ദേവനെ വിട്ടു പോവാൻ മനസ് വരുന്നില്ല….”

“ഇതൊക്കെ ഒരു ചടങ്ങ് അല്ലെ…. നിന്റെ വീട്ടിൽ ആവുമ്പോ അവർ നിന്നെ നല്ല പോലെ നോക്കും…. പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഒരു വിളിപ്പുറത് ഞാൻ ഇല്ലേ….”

“മ്മ്…. ഡെലിവറി കഴിഞ്ഞു പിന്നെയും മൂന്ന് മാസം കഴിഞ്ഞാൽ അല്ലെ എനിക്ക് ദേവന്റെ അരികിലേക്ക് വരാൻ പറ്റൂ….”

“അതിനെന്താ ഇടക്ക് ഞാൻ അങ്ങോട്ട് വരാം….”

“ഈ ദേവന് എന്നോട് ഒരു സ്നേഹവും ഇല്ല….”

അവൾ പിണക്കം നടിച്ച പോലെ പറഞ്ഞു….ദേവന്റെ ചിന്തകളിൽ മീനു മാത്രം ആയത് കൊണ്ട് തന്നെ അവൻ അതൊന്നും കാര്യം ആക്കിയില്ല….!

“ദേവൻ….”

അവൻ ഏതോ ചിന്തയിൽ ആണെന്ന് കണ്ടതും കല്യാണി അവനെ തട്ടി വിളിച്ചു….

“എന്താ ദേവൻ ആലോചിക്കുന്നത്….”

“അത് പിന്നെ…. നമ്മുടെ കുഞിനെ പറ്റി തന്നെ….”

“ഇങ്ങനെ പോയാൽ ഒരു കുഞിനെ കയ്യിൽ കിട്ടിയാൽ ദേവൻ പിന്നെ എന്നെ തിരിഞ്ഞു നോക്കില്ലെന്ന് തോന്നുന്നു….”

ഇനി ഈ ഡെലിവറി കൂടി കഴിയുമ്പോൾ കോലം അതാണെങ്കിൽ അത് തന്നെയാ നല്ലത്…. അവൻ നീരസത്തോടെ ചിന്തിച്ചു…..!!

“എന്റെ കാൽ നല്ല പോലെ നീര് വെച്ചു…. തീരെ നടക്കാൻ വയ്യ…. ദേവൻ ഒന്ന് ഉഴിഞ്ഞു തരോ…..”

അവൾ ബെഡിൽ നിന്നും കാൽ തറയിൽ വെച്ചു കൊണ്ട് പറഞ്ഞു….അത് കേട്ടതും ദേവൻ അവളുടെ കാലിലേക്ക് ഒന്ന് നോക്കി….!
ആ കാലുകൾക്ക് പഴയ ഭംഗിയില്ലെന്ന് അവന് തോന്നി…..!!

“ലോകത്തുള്ള എല്ലാ പെണ്ണുങ്ങളും അമ്മയാവുന്നത് ഭർത്താവ് കാൽ ഉഴിഞ്ഞു കൊടുത്താണല്ലോ…. നീ ഇങ്ങനെ ഒരേ ഇരിപ്പ് ഇരുന്നിട്ടാ…..വല്ലപ്പോഴും എണീറ്റ് നടക്കണം……”

അവൻ അതും പറഞ്ഞു കട്ടിലിൽ കയറി കിടന്നു…. കല്യാണി വിഷമത്തോടെ അവന്റെ കിടപ്പ് നോക്കി ഇരുന്നു….മധുവിധു നാളിൽ മാത്രം ആയിരുന്നു അവൻ തന്നെ ഒന്ന് സ്നേഹിച്ചത്….കാൽ പാദങ്ങളിൽ പോലും അവൻ യാതൊരു മടിയും ഇല്ലാതെ ചുണ്ടുകൾ പോലും പതിപ്പിച്ചിരുന്നു…..!അതൊക്കെ ഓർത്തു അവൾ സ്വയം പുച്ഛിച്ചു അവനരികിൽ ആയി കിടന്നു…..!

&&&&&&&&&&&&&&&&

കാളിംഗ് ബെൽ സൗണ്ട് കേട്ട് ഡോർ തുറന്ന മീനു പ്രസാദിനെ കണ്ട് ഒരു നിമിഷം പകച്ചു നിന്നു…..

“ഏട്ടത്തി…..!”

അവന്റെ വിളിയിൽ ആണ് അവൾ സ്വബോധം വീണ്ടെടുത്തത്….!

“പ്രസാദ്…”

അവൾ ഒരു പരുങ്ങലോടെ വിളിച്ചു….!

അപ്പോഴാണ് മീനു അവന്റെ പിറകിൽ ഉള്ള പെണ്ണിനെ കണ്ടത്…. അവൾ ചോദ്യ ഭാവത്തോടെ പ്രസാദിനെ നോക്കി…..

“ഇത് എന്റെ വൈഫ് ആണ്….പൂജ…..”

“ആ….നിങ്ങൾ അകത്തേക്ക് വരൂ…..”

അവരെ ഹാളിൽ ഇരുത്തി ജ്യൂസ്‌ കൊടുക്കുമ്പോൾ ആണ് എബി തിരിച്ചു വന്നത്…..അവരെ കണ്ടതും എബി മീനുനെ നോക്കി…..
“ഇത് പ്രസാദ്….ഭാര്യ പൂജ….”

ആ പേര് കേട്ടപ്പോൾ തന്നെ അവൻ ഒന്ന് തലയാട്ടി….

“എബി തോമസ്….”

“അറിയാം….”

“ഞാൻ വരാം….നിങ്ങൾ ഇരിക്ക്…..”

എന്നും പറഞ്ഞു എബി മുറിയിലോട്ട് നടന്നു….

പ്രസാദിന്റെ കണ്ണുകൾ തറയിൽ ഇരുന്നു ടോയ്‌സും ആയി കളിക്കുന്ന കിത്തു മോനിൽ ആയതും അവൻ മീനുനെ നോക്കി…. അവൾ ഒന്ന് പുഞ്ചിരിച്ചു….!

“പൂജയുടെ വീട് എവിടെയാ…..”

“നാട്ടിൽ തന്നെയാ….ഇവൾ എന്റെ കൂടെ അവിടെ വർക്ക്‌ ചെയ്യുന്നതാ….”

“ഓ ഹ്‌…..”

“അവിടെ വെച്ചു തന്നെ ആയിരുന്നു വിവാഹം….വിവാഹം എന്ന് പറയാൻ മാത്രം ഒന്നും ഇല്ല….ഒരു രെജിസ്റ്റർ മാരേജ്…. അത്രയേ ഉള്ളൂ…. അങ്ങനെ ഒരു ചടങ് നടന്ന കാര്യം അമ്മയെയും ഏട്ടനെയും വിളിച്ചു പറഞ്ഞു….. അമ്മയെ ഒന്ന് കാണാം എന്ന് കരുതി വന്നതാ….ഇന്ന് തന്നെ തിരിച്ചു പോവണം…. ഏട്ടത്തിയെ കൂടി കണ്ടിട്ട് പോവാം എന്ന് കരുതി കയറിയതാ….”

“നീ വന്നല്ലോ…അതിൽ എനിക്ക് സന്തോഷമേ ഉള്ളൂ….”

എബി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നതും അവർ രണ്ട് പേരും സംസാരിച്ചിരുന്നു….!മീനുനോടൊപ്പം ആയിരുന്നു പൂജ…..!

“പ്രസാദ് എന്നോട് എല്ലാം പറഞിട്ടുണ്ട്….”

“മ്മ്….”

“ദേവേട്ടന്റെ ഇപ്പോഴത്തെ വൈഫ് പ്രെഗ്നന്റ് ആണ്….നാളെ അവർ വീട്ടിലേക്ക് പോവും എന്നാ പറഞ്ഞത്…..”

“മ്മ്….”

മീനു വിഷമത്തോടെ മൂളി…..!

“അവിടത്തെ അമ്മയ്ക്ക് സുഖം ആണോ…..?!!”

“തീരെ നടക്കാൻ വയ്യെന്ന് പ്രസാദിനോട് പറയുന്നത് കേട്ടു…. ഞങ്ങളെ കണ്ടപ്പോൾ എണീറ്റിരുന്നു…..”

“ഏട്ടനെ പോലെ അല്ല അനിയൻ…. മനുഷ്യത്വം ഉള്ള കൂട്ടത്തിലാ…..”

പ്രസാദ് ഇറങ്ങുമ്പോ എബി പറയുന്നത് കേട്ട് മീനു കഴിഞ്ഞതെല്ലാം ഓർത്തു…..അത് ഓർക്കും തോറും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…..!

“ഏയ്‌ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല….”

അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് അവിടന്ന് പോയി….

ഒരു പക്ഷെ തന്റെ ജീവിതത്തിൽ ഇങ്ങനെ ഒക്കെ സംഭവിച്ചത് ദൈവം എന്റെ കൂടെ തന്നെ ഉണ്ടായത് കൊണ്ടാവും…. അവൾ സ്വയം ആശ്വസിച്ചു…..!!

&&&&&&&&&&&&&

കല്യാണി പോയതും ദേവന് അത് ഒരു ആശ്വാസം ആയാണ് തോന്നിയത്…. അവൾ ഡെയ്‌ലി ദേവനെ വിളിക്കാറുണ്ടെങ്കിലും അവൻ ഇടക്ക് ഓരോ കള്ളങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറി…..!!

മീനുവിന്റെ ചിന്തകൾ അവനെ ഇടക്ക് അസ്വസ്ഥമാക്കികൊണ്ടിരുന്നു…..

“എന്താ ദേവന് ഇത്ര മാത്രം തിരക്ക്…. എന്നോട് ഒന്ന് സംസാരിക്കാൻ പോലും ഇപ്പൊ ടൈം ഇല്ലല്ലോ….”

“അത് പിന്നെ അമ്മയ്ക്ക് പഴയ പോലെ വയ്യ…. വീട്ടിൽ ആയാലും ജോലി സ്ഥലത്ത് ആയാലും ഞാൻ ബിസിയാ….”

“നമ്മുടെ കുഞിനെ പറ്റി ചോദിക്കാൻ പോലും ദേവന് ടൈം ഇല്ല അല്ലെ…..”

“കുഞിനെ പറ്റി ചോദിക്കാൻ എന്തിരിക്കുന്നു….അത് നിന്റെ വയറ്റിൽ അല്ലെ…..”

“ഇതൊക്കെ ദേവനോട് പറയാൻ നിന്ന എന്നെ വേണം പറയാൻ…..”

“നീ ഈ കുഞിന്റെ പേരും പറഞ്ഞു ഏതു നേരം നോക്കിയാലും വെറുതെ ഇരിപ്പും കിടപ്പും അല്ലെ…. എനിക്കിവിടെ ഒരുപാട് ജോലി ഉണ്ട്….ഞാൻ ഫ്രീ ആവുമ്പോൾ വിളിക്കാം…..”

“ഹ വെക്കല്ലേ ദേവൻ….. ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ…..”

“എന്താ…..?!!”

“എനിക്ക് മസാല ദോശ കഴിക്കാനും പൊറോട്ടയും ബീഫും കഴിക്കാനും ഒക്കെ ഭയങ്കര ആഗ്രഹം….. ദേവൻ അതും വാങ്ങി കൊണ്ട് വൈകീട്ട് ഇങ്ങോട്ട് വരുവോ…..”

“അവിടെ നിന്റെ ഏട്ടനും അച്ഛനും ഒക്കെ ഇല്ലേ അവരോട് വല്ലതും പറഞ്ഞുടെ…..”

“അവരല്ല ദേവനാ എന്റെ കുഞിന്റെ അച്ഛൻ….എന്റെ ആഗ്രഹങ്ങൾ ഒക്കെ നിറവേറ്റി തരേണ്ടത് ദേവൻ ആണ്…..”

ദേവന് അവളുടെ സംസാരം ഒന്നും ദഹിക്കുന്നുണ്ടായിരുന്നില്ല…..!

“ഞാൻ നാളെ എങ്ങാനും ടൈം കിട്ടുമോ എന്ന് നോക്കട്ടെ….”

“മ്മ്….”

അവൾ നിരാശയോടെ തന്നെ മൂളി…. ദേവനെ അവൾ പതിയെ മനസ്സിൽ ആക്കി തുടങ്ങിയിരുന്നു…..

താൻ ഗർഭിണി ആണെന്ന് കേട്ടപ്പോൾ ആദ്യ ഭർത്താവ് തന്റെ ഓരോ ആഗ്രഹങ്ങളും ചോദിച്ചറിഞ്ഞു നിറവേറ്റും ആയിരുന്നു….. അന്ന് തനിക്ക് ഒരു ആഗ്രഹം പോലും തോന്നിയിരുന്നില്ല….അന്ന് അദ്ദേഹം പോയപ്പോൾ ഞാൻ എന്റെ മാത്രം ജീവിതം മുന്നിൽ കണ്ട് ആ കുഞിനെ കൊന്ന് കളഞ്ഞു….ഇങ്ങനെ ഒരു ജീവിതം ആയിരുന്നോ ഞാൻ ആഹ്രഹിച്ചത്…..?ഇന്ന് എന്തൊക്കെയോ ആഗ്രഹിക്കുന്നു…. ഒന്നും നിറവേറ്റി തരാൻ അതിന്റെ അച്ഛന് താല്പര്യം ഇല്ല…..!

&&&&&&&&&&&&&&

“ഡോക്ടർ…. എണീക്ക്….”

മീനുവിന്റെ വിളി കേട്ടാണ് എബി കണ്ണ് തുറന്നത്…..!
“എന്താ മീനു…..”

“അത് ഡോക്ടർ മോൾക്ക് നല്ല പനി ഉണ്ട്….”

അത് കേട്ടതും എബി ചാടി എണീറ്റു മോളെ അടുത്ത് ഇരുന്നു….അവൻ മോളെ തൊട്ടതും മീനു പറഞ്ഞ പോലെ മോൾക്ക് നല്ല പനി ഉണ്ടെന്ന് മനസ്സിൽ ആയി…..

“മോളെ….”

മീനു അവളെ കവിളിൽ തലോടി കൊണ്ട് വിളിച്ചു…..!

“എന്തെങ്കിലും പെട്ടെന്ന് ചെയ്യ് ഡോക്ടർ മോൾക്ക് തീരെ വയ്യ…..”

മീനുവിന്റെ വെപ്രാളം കണ്ട് എബി മോളെ ടെസ്റ്റ്‌ ചെയ്യാൻ തുടങ്ങി….

“മെഡിസിൻ പുറത്ത് നിന്ന് വാങ്ങേണ്ടി വരും…. നീ മോളെ അടുത്ത് ഇരിക്ക്…. ഞാൻ പോയി വാങ്ങാം…..”

“ഈ സമയത്ത് ഏതു മെഡിക്കൽ സ്റ്റോറാ തുറക്കുക….”

“നീ പേടിക്കേണ്ട…. ഞാൻ കൊണ്ട് വന്നോളാം….”

എബി ഇറങ്ങിയതും മീനു മോളെ അടുത്ത് ഇരുന്നു….

“മോളെ…..”

മീനു അവളെ വിളിച്ചു കൊണ്ടേ ഇരുന്നു…..

“നീ ഇങ്ങനെ വിഷമിക്കാതെ മീനു…. അവൻ ഇപ്പൊ വരും….”

അമ്മ അതും പറഞ്ഞു മോൾക് അരികിൽ ഇരുന്നു…. മീനു മോളെ നെറ്റിയിൽ തുണി നനച്ചിട്ടു…..
എബി തിരിച്ചു വന്ന് മോൾക്ക് മെഡിസിൻ കൊടുത്തെങ്കിലും മീനുവിന്റെ വെപ്രാളം മാറിയില്ല….

“ഒരു പത്ത് പതിനഞ്ചു മിനിറ്റ് കൊണ്ട് പനി കുറയും…. നീ കിടന്നോ…..”

“പനി മാറിയിട്ട് ഞാൻ കിടന്നോളാം…. ഡോക്ടർ പോയി കിടന്നോളൂ…..”

മോൾ അവളുടേതാണെന്ന് പോലും അവനു തോന്നിപ്പോയി…. അവൾ മോളെ കരുതലോടെ തോളിൽ ഇട്ടു നടക്കുന്നത് കണ്ട് എബി ഒന്ന് പുഞ്ചിരിച്ചു…. തന്റെ മോൾക്ക് കിട്ടിയ ഭാഗ്യം ആണ് ആ അമ്മ…..!!
രാവിലേക്കും മോൾ സുഖം പ്രാപിച്ചിരുന്നു….

“പനി വന്നേ പിന്നെ വിശപ്പില്ലെന്ന് തോന്നുന്നു…. ഇത്തിരിയെ കഴിച്ചുള്ളൂ…..”

“എന്റെ മീനു അതൊക്കെ നിന്റെ തോന്നലാ….അവൾ പൊതുവെ അത്രയ്ക്കെ കഴിക്കാറുള്ളൂ…..”

അതിന് മോൾ വാ അടച്ചു ചിരിച്ചതും മീനു മോളെ ഒന്ന് നോക്കി….

“ഞാൻ വേഗം വരും….. അപ്പോഴേക്കും നീയും മക്കളും റെഡി ആയി നിക്കണം…..”
“എവിടെ പോവാനാ….”

“ചുമ്മാ…. നിങ്ങളെയും കൊണ്ട് ഒന്ന് പുറത്ത് പോവാം എന്ന് കരുതി….”

“ഞാൻ ഇല്ല…. ഡോക്ടർ വേണേൽ മോളെയും കൊണ്ട് പോയിക്കോ….”

“നീ എന്നേയും മോളെയും വേർതിരിച്ചാണല്ലോ ഇപ്പൊ കാണുന്നത്….”
പറഞ്ഞു തീരുന്നതിനു മുന്നേ മീനുവിന്റെ കയ്കൾ എബിയുടെ ചുണ്ടിൽ വെച്ച് അവന്റെ വാ അടച്ചു…. എബിയുടെ നോട്ടം കണ്ടതും മീനു പെട്ടെന്ന് കയ് മാറ്റി…..

“എന്റെ രണ്ട് കണ്ണുകളാ നിങ്ങൾ രണ്ടും…. അത് രണ്ടും ഇല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല…. ഞാൻ കൂടെ വരില്ലെന്ന് പറഞ്ഞത് എനിക്ക് അതിനുള്ള യോഗ്യത ഇല്ലെന്ന് അറിയാവുന്നത് കൊണ്ടാ…..”

“ആര് പറഞ്ഞു നിനക്ക് യോഗ്യത ഇല്ലെന്ന്…. നിനക്കെ അതിനു യോഗ്യത ഉള്ളൂ മീനു….എന്റെ ഭാര്യ ആയി എന്റെ മക്കളുടെ അമ്മയായി നിന്നെ ഈ ലോകം അറിയാനാ എനിക്കിഷ്ടം….”

മീനുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…..!

“ഇന്ന് ഞങടെ സീനിയർ ഡോക്ടറിന്റെ മകന്റെ മാരേജ് റിസപ്ഷൻ ആണ്…. അതിന് കൊണ്ട് പോവാനാ നിന്നോടും മക്കളോടും റെഡി ആയി നിക്കാൻ പറഞ്ഞത്…..”

“അയ്യോ അതൊന്നും വേണ്ട….അവിടെ എല്ലാം ഡോക്ടർമാരും വലിയ ആൾക്കാരും ഒക്കെ ആവില്ലേ…. ഞാൻ വരില്ല….”

“നീ ഡോക്ടർ എബി തോമസിന്റെ ഭാര്യ ആണ് മീനു…..”

“ഞാൻ രോഗ കാര്യം പറയാൻ അല്ലാതെ ഒരു ഡോക്ടറോട് സംസാരിച്ചത് ഈ ഡോക്ടറോടാ…. ആ ഞാൻ അവിടെ വന്നാൽ തന്നെ എന്റെ കയ്യും കാലും വിറക്കും….”

“ഞാൻ ഇല്ലേ നിന്റെ കൂടെ…..”

ആ വാക്കുകൾ ആണ് അവളുടെ കരുത്ത്…. ഇന്ന് വരെ ആരിൽ നിന്നും കേൾക്കാത്ത ആ വാക്കുകൾ…. അവൾ ഒന്ന് പുഞ്ചിരിച്ചതും എബി ഇറങ്ങി….!

അമ്മയും അവളിലെ ഭയം കണ്ട് ഒന്ന് ചിരിച്ചു….

“ഇങ്ങനെ ഒക്കെ എല്ലാം ശീലം ആവുന്നത്…. മോൾ ധൈര്യം ആയി പോയി വാ…..”

മോളെയും റെഡി ആക്കി മീനു റെഡി ആയപ്പോൾ തന്നെ എബി എത്തി…. അവനും പെട്ടെന്ന് കുളിച്ചു റെഡി ആയി ഇറങ്ങി….

“മീനു….”

അവന്റെ വിളി കേട്ടതും മീനു മുറിയിൽ നിന്നും പുറത്തിറങ്ങി…. അവളെ കണ്ടതും എബി ഒരു നിമിഷം സ്വയം മറന്നു അവളെ തന്നെ നോക്കി നിന്നു…..!!

“പപ്പാ…..”

മോൾ ഓടി വന്ന് എബിയെ പിടിച്ചപ്പോൾ ആണ് എബി മീനുവിൽ ഉള്ള നോട്ടം മാറ്റിയത്…..

“നമുക്ക് ഇറങ്ങാം….”

“മ്മ്….”

“മോൻ എവിടെ…..?!!”

മീനുവിന്റെ കയ്യിൽ മോനെ കാണാത്തത് കൊണ്ട് എബി ചോദിച്ചു…..

“മോൻ ഉറക്കവാ….എണീറ്റാൽ ഞാൻ ചേച്ചിയോട് നോക്കാൻ പറഞിട്ടുണ്ട്…..”

“അപ്പൊ മോൻ ഇല്ലാതെ ആണോ പോവാൻ ഇറങ്ങിയത്…. നിന്നോട് ഞാൻ പറഞ്ഞതല്ലേ മോനെയും കൂടെ റെഡി ആക്കി നിർത്താൻ…..”

“അത് പിന്നെ ഞാൻ….മോനെ കൂട്ടേണ്ടെന്ന് കരുതി…. അത് ഡോക്ടർക്ക് തന്നെയല്ലേ നാണക്കേട്…..”

അവൾ വിഷമത്തോടെ തല താഴ്ത്തി കൊണ്ട് പറഞ്ഞു…..

“എന്താ മീനു ഇത്…. നിനക്ക് ചിന്നു മോളെ കൊണ്ട് പുറത്തിറങ്ങാൻ നാണക്കേട് തോന്നാറുണ്ടോ…..നിനക്ക് എന്റെ മോൾ എങ്ങനെ ആണോ അത് പോലെയാ എനിക്ക് മോനും…..അവർ രണ്ടും നമ്മുടെ മക്കൾ ആയി അറിയാനാ ഞാൻ ആഗ്രഹിക്കുന്നതും…..”

“അത് ഡോക്ടർ….”

“നീ പോയി മോനെയും എടുത്തു കൊണ്ട് വാ…..”

“മ്മ്…..”

അവൾ പുഞ്ചിരിയോടെ മോനരികിൽ ചെന്നു…..അവനെയും എടുത്തു കൊണ്ട് വന്നതും എബി വണ്ടി എടുത്തു…..!!

“പേടിക്കേണ്ടന്നെ അവർ ആരും നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല…..”

ഇറങ്ങാൻ നേരം മീനുവിന്റെ ഭയം കണ്ട് എബി പറഞ്ഞു…..

“പിന്നെ മറ്റുള്ളവരെ മുന്നിൽ എന്നെ ഡോക്ടർ എന്നൊന്നും വിളിച്ചേക്കല്ലേ…. എബിച്ചായൻ എന്ന് വിളിച്ചാൽ മതി….”

അതിന് മീനു ഒന്ന് തലയാട്ടി….!

ഭാര്യയായും മക്കൾ ആയും പരിചയപ്പെടുത്തുമ്പോൾ എല്ലാം എബിയുടെ കയ്കൾ മീനുവിന്റെ തോളിൽ ആയിരുന്നു….!

ഇങ്ങോട്ട് വന്ന ഭയം ഒന്നും അവളിൽ ഇല്ല….മോനെ എബി തന്നെയാണ് കയ്യിൽ എടുത്തത്….

തിരിച്ചു പോവുമ്പോൾ അവൾ ഹാപ്പി ആയിരുന്നു….പഴയത് ഒന്നും ഇപ്പൊ അവളുടെ മനസ്സിൽ ഇല്ല…. എബി മാത്രം നിറഞ്ഞു നിൽക്കുകയായിരുന്നു….!!

മോനും മോളും ഒരു പോലെ മീനുവിന്റെ മടിയിൽ ഉറക്കം ആയിരുന്നു…..ഇറങ്ങിയതും എബി മോളെയും എടുത്തു മുറിയിൽ കിടത്തി….. മീനു മോനെ കിടത്തി എബിയെ ഒന്ന് നോക്കിയതും എബിയും അതെ പോലെ തന്നെ മീനുനെ നോക്കി…..
പരസ്പരം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എബി മുറിയിലേക്ക് പോയി….മീനുവും പുഞ്ചിരിയോടെ തന്നെ കിടന്നു…..!!

®®®®®®®®®®®

നിർത്താതെ ഉള്ള ഫോൺ റിങ് കേട്ടാണ് ദേവൻ കണ്ണ് തുറന്നത്…..കല്യാണി ആണെന്ന് കണ്ടതും ദേവന്റെ മുഖത്ത് അരിശം വന്നു…..

“എന്താ കല്യാണി നിനക്ക് വേണ്ടത്….ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ…..”

“എല്ലാം ഒപ്പിച്ചു വെച്ചിട്ട് ദേവൻ അവിടെ സുഖം ആയി ഉറങ്ങിക്കോ…..ഞാൻ ഇവിടെ ഹോസ്പിറ്റലിൽ ആണ്…..”

“നിനക്കെന്തു പറ്റി….?!!”

“എനിക്ക് ഭ്രാന്ത് ഇളകി വന്നതാ….”

അവന്റെ ചോദ്യം കേട്ടതും അവൾ ദേഷ്യത്തോടെ പറഞ്ഞു…..

“നിങ്ങൾക്ക് കുഞിനെ വേണെങ്കിൽ വന്ന് ഓപ്പറേഷനുള്ള സൈൻ ചെയ്യണം…. കെട്ടിയോൻ ജീവിച്ചിരിക്കുമ്പോൾ സൈൻ ചെയ്യാൻ വേറെ ആളെ വാടകക്ക് എടുക്കേണ്ടല്ലോ….”

“ഞാൻ വരാം….”

ദേവൻ അതും പറഞ്ഞു കോൾ കട്ട് ചെയ്തു….
ഹോസ്പിറ്റലിൽ എത്തിയതും ദേവൻ കല്യാണിയുടെ അടുത്ത് ചെന്നു….അവൾക്ക് അവനെ കണ്ടപ്പോൾ ആശ്വാസം തോന്നി…. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഈ സമയം തന്റെ ഭർത്താവിനെ തന്നെയാണ്…..!

ദേവൻ ഓപ്പറേഷനുള്ള സൈൻ ചെയ്തു കൊടുത്തു….

തിയേറ്ററിനു മുന്നിൽ എത്തിയതും അവൾ ദേവനെ ഒന്ന് തിരിഞ്ഞു നോക്കി….അവന്റെ ഒരു ആശ്വാസ വാക്ക് അവൾ കൊതിക്കുന്നുണ്ടായിരുന്നു…!

കല്യാണിയുടെ വീട്ടുകാരും ദേവനും തിയേറ്ററിന് മുന്നിൽ തന്നെ ഇരുന്നു….താൻ കുറച്ചു നിമിഷം കൂടി കഴിഞ്ഞാൽ ഒരു അച്ഛൻ ആവാൻ പോവുന്നു….. ആ ചിന്ത അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി…..!!

മണിക്കൂറുകൾക്ക് ശേഷം തിയേറ്ററിന്റെ ഡോർ തുറന്നു രണ്ട് ഡോക്ടറും നഴ്സും പരവേഷത്തോടെ അകത്തേക്ക് കയറുന്നത് കണ്ട് ദേവനും വീട്ടുകാരും ഒരു പോലെ ഞെട്ടി….
“ഡോക്ടർ എന്ത് പറ്റി….?!!”

“സോറി….കുഞ്…..”

അത് കേട്ടതും ദേവൻ ഞെട്ടി തരിച്ചു നിന്നു…..

“ഡോക്ടർ എന്താ ഈ പറയുന്നത്…. ഇത് വരെ ഒരു കുഴപ്പം ഒന്നും ഇല്ലല്ലോ…..പിന്നെ പെട്ടെന്ന് എന്ത് പറ്റി…..?!!”

“ഞങ്ങൾ കഴിവിന്റെ പരമാവധി നോക്കി…..കുഞിനെ പുറത്തെടുക്കുന്നത് വരെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു…കുഞിന് കരച്ചിലോ അനക്കമോ ഒന്നും ഇല്ലായിരുന്നു….”

“മ്മ്…..”

ദേവൻ വിഷമത്തോടെ മൂളി…..!

തനിക്ക് ഒരു അച്ഛൻ ആവാൻ ഉള്ള യോഗ്യത ഇല്ലെന്ന് അവന് മനസ്സിൽ ആയി തുടങ്ങി…..

“ഇനി ഒരിക്കലും കല്യാണിക്ക് ഒരു അമ്മ ആവാൻ പറ്റില്ല….ഈ കുഞിനെ തന്നെ റിസ്ക് എടുത്താണ് ഞങ്ങൾ പുറത്തെടുത്തത്…..ഇനി ഒരിക്കൽ കൂടി പ്രെഗ്നന്റ് ആയാൽ അത് കല്യാണിയുടെ ജീവന് ആപത്താവും…..”

കല്യാണിക്ക് ബോധം വന്നതും ഡോക്ടർ രണ്ട് പേരോടും ആയി പറഞ്ഞ കാര്യം കേട്ട് ദേവനും കല്യാണിയും ഒരു പോലെ ഞെട്ടി…..അവളും ആ സത്യം ഉൾക്കൊണ്ടു….. താനും ദേവനും ഒരു പോലെ തെറ്റ് ചെയ്തവരാണ്….. അത് കൊണ്ടാവും ദൈവം ഇങ്ങനെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്…..!

കുറച്ചു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം കല്യാണി അവളുടെ വീട്ടിലേക്ക് മടങ്ങി….. ദേവൻ നിരാശയോടെ വീട്ടിലേക്കും…..!

“ഒരു കുഞിനെ കൊന്ന് ഇങ്ങോട്ട് വന്നതല്ലേ അവൾക്ക് ഇതേ വരൂ…..ആ കൊച്ചിന്റെ പേരും പറഞ്ഞല്ലേ അവൾ നിന്നെ കൊണ്ട് ഇത്രയും കാലം അവൾ ഈ വീട്ടിലെ ജോലി മുഴുവൻ ചെയ്യിച്ചത്…..”

അമ്മ തന്നെ അവളെ ശപിച്ചു തുടങ്ങി…. ദേവൻ ഒന്നും മിണ്ടാതെ പുച്ഛത്തോടെ അമ്മയെ ഒന്ന് നോക്കി മുറിയിലേക്ക് കയറി…..

അവൻ ബെഡിലേക്ക് നിരാശയോടെ കിടന്നു….. മീനുവിനെയും അവളുടെ കയ്യിൽ ഉള്ള കുഞിനെയും ഓർമ വന്ന പോലെ അവൻ ബെഡിൽ നിന്നും എണീറ്റു…..

അന്നവൾ കണ്ണീരോടെ ആ കുഞ് തന്റേതാണെന്ന് പറഞ്ഞു വന്നപ്പോൾ ഏതോ സുഖ ലോകത്ത് അത് നിഷേധിച്ചു….അവൻ ആ നിമിഷത്തെ സ്വയം പഴിച്ചു…..!!

തുടരും…