രചന – ഭവ്യ ഭാസ്കരൻ
പിന്നീട് ഉണ്ണിയും സ്മിതയും ഒരുമിച്ച് സ്കൂളിൽ പോവാൻ തുടങ്ങി.
അവളുടെ കുഞ്ഞു കുഞ്ഞു പരാതികൾ ദിവസവും ഉണ്ണിയെ ബോധിപ്പിക്കും. അവനത് പരിഹരിച്ചില്ലെങ്കിൽ പെണ്ണ് മുഖം വീർപ്പിച്ചു നടക്കും. അത് കൊണ്ട് തന്നെ ഉണ്ണി അവളുടെ പരാതികൾ പരിഹരിക്കും.
കാലം ആർക്കും വേണ്ടിയും കാത്തു നില്കാതെ കടന്ന് പോയികൊണ്ടിരുന്നു.
സ്മിത പ്ലസ് ടു കഴിഞ്ഞപ്പോൾ പഠിത്തം നിർത്തി. ഉണ്ണി പഠിക്കാൻ നിർബന്ധിചെങ്കിലും പഠിത്തം തുടർന്നില്ല. പകരം ടൈപ്പ് റൈറ്റിങ് ചേർന്നു. ഉണ്ണിയുടെ ഡിഗ്രി കഴിഞ്ഞു. കേശവനൊപ്പം മില്ലിൽ പോവാൻ തുടങ്ങി.
സുമിക്ക് ഉണ്ണിയോടുള്ള സൗഹൃദം വളർന്ന് പ്രണയത്തിലേക്ക് വഴി മാറിയിരുന്നു. ഉണ്ണിയുടെ ഉള്ളിലും അവളോട് ഒരിഷ്ടം തോന്നി തുടങ്ങിയിരുന്നു.
പറമ്പിൽ.. പശുവിനെ മേക്കുന്ന സുമിയെ കണ്ട് ഉണ്ണി അവളുടെ അടുത്തേക്ക് ചെന്നു.
സുമി.. താൻ എന്താടോ.. വീട്ടിലേക്ക് ഒന്നും വരാത്തെ…?
പണികൾ ഉണ്ട് അതാ. അവൾ പുഞ്ചിരിയോടെ പറഞ്ഞു.
മ്മ്. ഈയിടയായി നിന്നെ കാണാനേ കിട്ടാറില്ല. ഉണ്ണി പറഞ്ഞു.
മ്മ്.
അടുത്ത മാസം ഏട്ടന്റെ വിവാഹമാണ്. അമ്മക്ക് സഹായത്തിന് നീയും വരില്ലേ..?
വരുമെന്നവൾ തലയാട്ടി.
ഉണ്ണി… കൃഷ്ണൻ അവനെ ഉറക്കെ വിളിച്ചു.
ശെരി സുമി കാണാട്ടോ..? പുഞ്ചിരിച്ചു കൊണ്ടവൻ പറഞ്ഞു.
മ്മ്.
അവൻ നടന്നു നീങ്ങി.
അവൻ പോയ വഴിയേ അവൾ നോക്കി നിന്നു.
പേരുകേട്ട തറവാട്ടിലെ ഇളയപുത്രനെ താഴെന്ന ജാതിക്കാരി പ്രണയിക്കുന്നുന്ന് പുറം ലോകം അറിഞ്ഞാൽ.. ആ നിമിഷം എന്റെ കുടുംബത്തെ ഇല്ലാതാക്കി കളയും. അവരുടെ ഉപ്പും ചോറും തിന്നാണ് വളർന്നത്. അർഹത ഇല്ലാത്തത് ആഗ്രഹിക്കരുത് എന്ന് അമ്മ എപ്പോഴും പറയും. പക്ഷേ ഉണ്ണിയേട്ടനെ കാണാതെ സംസാരിക്കാതെ ഒരു ദിവസo പോലും കഴിയുന്നില്ല.
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവൾ കൃഷ്ണേട്ടനോടെ സംസാരിക്കുന്ന ഉണ്ണിയെ തന്നെ നോക്കി നിന്നു.
ഉണ്ണി.. നീ എന്തിനാ.. ആ പെണ്ണിനോട് സംസാരിക്കാൻ പോയെ..? കൃഷ്ണൻ ഗൗരവത്തോടെ ചോദിച്ചു.
അതിന് എന്താ ഏട്ടാ. അവളെ നമ്മുക്ക് ചെറുപ്പം മുതൽ അറിയുന്നത് അല്ലെ..?
അവൾ ഇപ്പോ ചെറിയകുട്ടി അല്ലെന്ന് ഓർമ വേണം. നാട്ടുകാർക്ക് കഥ മെനയാൽ അധികം സമയം ഒന്നും വേണ്ട. താക്കിത്തോടെവൻ പറഞ്ഞു.
നിങ്ങളൊക്കെ ഏത് ലോകത്താ.. ജീവിക്കുന്നെ..? പണ്ടത്തെ കാലമൊന്നും അല്ല.
നിന്നോട് തർക്കിക്കാൻ ഞാനില്ല. ജോലിക്കാരിയെ ഓക്കെ നിർത്തേണ്ട സ്ഥാനത് നിർത്തണം. കാലം എത്ര മാറിയാലും ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ട് ഉണ്ണി. അത് മറക്കരുത്. കൃഷ്ണൻ പറഞ്ഞു.
ഏട്ടനും ഇങ്ങനത്തെ ഇടങ്ങിയ ചിന്താഗതി ഉണ്ടോ..?
ചിന്താഗതിയല്ല ഉണ്ണി. എത്രയൊക്കെ പുരോഗമനo ഉണ്ടെന്നു പറഞ്ഞാലും പലരും താഴ്ന്ന ജാതിക്കാരേ സമൂഹത്തിൽ താഴ്ന്നവർ ആയിട്ടു തന്നെയാണ് കാണുന്നെ. നീ തന്നെ കാണുന്നത് അല്ലെ ചുറ്റും നടക്കുന്നത്. പിന്നെ നമ്മുടെ കുടുംബത്തിന്റെ അന്തസ്സും അഭിമാനവും നീയായിട്ട് ഇല്ലാതെയാക്കരുത്.
കൃഷ്ണന്റെ ഓരോ വാക്കുകളും അവന്റെ ഉള്ളിലേക്ക് തുളച്ചു കയറി.
കൃഷ്ണൻ അവന്റെ തോളിൽ കൈ വച്ചു. ഏട്ടൻ നിന്റെ നല്ലതിന് വേണ്ടി പറഞ്ഞു എന്നെ ഉള്ളൂ. നിന്നെ അച്ഛൻ അന്വേഷിക്കുന്നുണ്ട്. കൃഷ്ണൻ പറഞ്ഞു.
മ്മ്.
അവൻ വീട്ടിലേക്ക് നടന്നു.
ഉണ്ണി.. നിന്റെ ഈ പ്രായം കഴിഞ്ഞു തന്നെയാണ് ഞാനും വന്നത്. നിന്നെ കാണുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം.. അത് വെറും സൗഹൃദം അല്ല. ഉണ്ണി നീ ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. എന്താ വേണ്ടതന്ന് എനിക്കറിയാം. അവൻ പോയെ വഴിയേ നോക്കി കൃഷ്ണൻ പറഞ്ഞു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ആരും അറിയാതെ അവനോട് ഉള്ള പ്രണയം അവൾ ഉള്ളിൽ കൊണ്ട് നടന്നു. ദൂരെ നിന്നുമവൾ അവനെ കാണും.
കൃഷ്ണന്റെ വിവാഹം പ്രമാണിച്ച്. ഒരാഴ്ച മുന്നേ തന്നെ ജാനകിയോടപ്പം സുമിയും എത്തി സഹായിക്കാൻ.
ദൂരെ നിന്നാണെങ്കിലും ഉണ്ണിയെ കാണാൻ പറ്റുമല്ലോ.. എന്നത് കൊണ്ട് മാത്രമായിരുന്നു തറവാട്ടിലേക്കു അവളും വന്നതും. ഓരോ ദിവസം കൂടുംതോറും തിരക്ക് കൂടി വന്നു. വിരുന്നുക്കാർ എത്തി. ജാനകിക്കും സുമിക്കും നിന്നു തിരിയാൻ സമയം ഇല്ലാതായി. രാത്രിയിലും അവർക്ക് അവിടെ നിൽക്കേണ്ടി വന്നു.
ഭക്ഷണം കഴിച്ചു എല്ലാവരും കിടക്കാൻ വേണ്ടി പോയി. ജാനകിയും സുമിയും പാത്രങ്ങൾ കഴുകാൻ തുടങ്ങി. ജാനകിക്ക് വയ്യ എന്ന് പറഞ്ഞപ്പോൾ സുമി കിടന്നോളാൻ പറഞ്ഞു.
ജാനകി കൂട്ടിരിക്കാം എന്ന് പറഞെങ്കിലും സുമി സമ്മതിച്ചില്ല. ജാനകിയെ കൊണ്ടു കിടത്തി.
പാത്രങ്ങൾ എല്ലാം കഴുകി എടുത്തു വച്ച ശേഷം, കാലും മുഖവും കഴുകി അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ആരോ കൈയിൽ പിടിച്ചു വലിച്ചത്.
പെട്ടെന്ന് സുമി ഞെട്ടി പോയി.
നിലവിളിക്കാൻ തുടങ്ങുമുന്നേ.. ഉണ്ണിയുടെ മുഖം ലൈറ്റിന്റെ വെളിച്ചത്തിൽ തെളിഞ്ഞു കണ്ടു.
അവൾ അമ്പരപ്പോടെ അവനെ നോക്കി.
അവൻ കുസൃതിയോടെ അവളെ നോക്കി.
ഉണ്ണി ഒരു കവർ അവൾക്ക് നേരെ നീട്ടി.
അവൾ കവറിലേക്കും അവനെയും മാറി മാറി നോക്കി.
ഒടുവിൽ ഉണ്ണി കവർ അവളുടെ കൈയിൽ വച്ചു കൊടുത്തു.
വിവാഹത്തിന് ഇത് ഇട്ടാൽ മതിട്ടോ.. അവൾ മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു. അവൻ അവിടുന്ന് പോയി.
അവൾ കവർ തുറന്ന് നോക്കി.
പച്ചയും മാമ്പഴകളർ ചേർന്ന താവണി സെറ്റ്. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ ആ ഡ്രെസ്സിലൂടെ വിരലോടിച്ചു, നെഞ്ചോട് ചേർത്തു പിടിച്ചു.
അകത്തേക്ക് കയറാൻ നിൽക്കവേ.. കണ്ടു
കട്ടിളപ്പടി ചാരി നിൽക്കുന്ന അമ്മയെ.
അവളാകെ വിളറി വെളുത്തു.
തുടരും

by