പ്രണയ മംഗല്യം
പ്രണയമാംഗല്യം 💞
കൊട്ടാര സദൃശ്യമായൊരു വീടിന്റെ മുറ്റത്തേക്ക് വന്നു നിന്ന വണ്ടിയിൽ നിന്നും ശിവയും മാധുരിയും അവർക്ക് പുറകെ രുദ്രനും തന്മയിയും ഇറങ്ങി.
പടി വാതിലിൽ വിളക്കുകളും താലങ്ങളും ഒക്കെയായി അമ്മമാരും നിറ ചിരിയോടെ നിൽക്കുന്നു.
ആദ്യം രുദ്രന്റെ ചടങ്ങ് നടത്താം.
വിളക്കുമായൊരു വൃദ്ധ മുന്നോട്ട് വന്നത് പറഞ്ഞതിനനുസരിച്ചു അരുന്ധതി താലം അവരെ ഇരുവരെയും ഒഴിഞ്ഞു സിന്ദൂരവും തൊട്ടു മാറിയതിനു പിന്നാലെ ഇരുവരും ആവൃദ്ധയുടെ കാലിൽ തൊട്ട് വന്ദിച്ച ശേഷം തന്മി വിളക്ക് വാങ്ങി അകത്തേക്ക് കടന്നു.
ഇതേപോലെ തന്നെ മാധുരിയും ചെയ്തു.
അവളും തന്മിക്കൊപ്പം വന്നു. ഇരുവരും പരസ്പരമൊന്നു നോക്കി ചിരിച്ചു. പിന്നെ ഒരുപോലെ പൂജാമുറിയിൽ വിളക്കുവെച്ചു നാലുപേരും പ്രാർത്ഥിച്ചു.
നാലുപേർക്കും പ്രാർത്ഥിക്കുവാൻ നാല് കാര്യങ്ങൾ ഉണ്ടായിരുന്നു.
വാ മക്കളെ ഇവിടെ ഇരിക്കൂ….
വലിയൊരു സെറ്റിയിൽ നാലുപേരെയുമിരുത്തി മധുരം കൊടുത്തു, ശേഷം അവർ രണ്ടുപേരും ഓരോ വളകൾ വീതം അരുന്ധതിക്ക് നൽകി.
ഇനിയൊന്നു പോയി ഫ്രഷ് ആകു. വൈകുന്നേരം ഫങ്ഷൻ വെച്ചിട്ടുണ്ട്.
അത് പറഞ്ഞുകൊണ്ട് അരുന്ധതി ആരെയോ കണ്ണു കാണിച്ചതും ഒരു സ്ത്രീ വന്നു അവരെ ഒരു റൂമിലേക്ക് കൊണ്ടുപോയി റും കാണിച്ചു കൊടുത്തു. പിന്നെ കുടിക്കാൻ ന്തെങ്കിലും കൊണ്ടുവരാമെന്നും പറഞ്ഞവർ തിരികെ അടുക്കളയിൽ പോയി.
എന്റെ പൊന്നു തനൂ….നിന്റെ ചേച്ചിക്ക് ഈ ബുദ്ധി നേരെത്തെ തോന്നിയിരുന്നെങ്കിൽ ഞാൻ ഇത്രേം ടെൻഷൻ അടിക്കേണ്ടി വരില്ലായിരുന്നു.
അതെന്താ നീ അങ്ങനെ പറഞ്ഞത്. ചേച്ചിയോടും നിനക്ക് കാര്യമൊക്കെ ആയിരുന്നല്ലോ.
മാലകളും മറ്റും ഊരി മാറ്റുന്നതിനിടയിൽ സംശയത്തോടെ തനു മാധുരിയെ ഒന്ന് നോക്കി ചോദിച്ചു.
കാര്യോക്കെയാ പക്ഷെ, ഒരു വീട്ടിൽ ചാകുന്നതുവരെ അതിനെ സഹിക്കാനൊന്നും എന്നെ കിട്ടില്ല, അതിനു ഞാൻ തന്മയി അല്ലല്ലോ മോളേ…
ഓഹ് അങ്ങനെ, ഇപ്പോൾ പറഞ്ഞത് മനസ്സിലായി.
മാധുരി താടിയിൽ കൊഞ്ചിച്ചു പറഞ്ഞത് കേട്ടവൾ തിരിച്ചതുപോലെ ചെയ്തോണ്ട് പറഞ്ഞു.
ഒരു 10,15 മിനിട്ടൊക്കെ അതിനെ സഹിക്കാം ബട്ട് ലൈഫ് ലോങ്ങ്… ഓഹ് ഓർക്കാനെ പറ്റുന്നില്ല.
തലയൊന്നു കുടഞ്ഞുകൊണ്ട് മാധുരി മൊത്തത്തിൽ ഫ്രീയായി. ഈ സമയം തനുവും ഒക്കെയായി ബാത്റൂമിൽ കയറിയിരുന്നു. പുറത്തുപോയ ജോലിക്കാരി അല്പം കഴിഞ്ഞു അവർക്കായി രണ്ടു ഗ്ലാസ് ജൂസുമായി തിരികെ വന്നു. ആ സമയം റൂമിൽ തനുവായിരുന്നു ഉണ്ടായിരുന്നത്. മാധുരി ബാത്റൂമിലും.
ഇത് കുടിച്ചിട്ട് റസ്റ്റ് എടുത്തോളാൻ പറഞ്ഞു, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സൈഡിൽ കാണുന്ന s സ്വിച്ച് അമർത്തായാൽ മാത്രം മതി. ഞങ്ങൾ ആരെങ്കിലും എത്തിക്കോളും.
ഇതാർക്കാടി ഈ കുഞ്ഞ് ഗ്ലാസ്.
ബാത്റൂമിൽ നിന്നിറങ്ങിയ മാധു കാണുന്നത് ടേബിളിൽ ഇരിക്കുന്ന വലിയ രണ്ടു ഗ്ലാസ് ജ്യൂസ് ഗ്ലാസുകൾ ആണ്. അതിലെ ഒന്ന് മതി രണ്ടുപേർക്കും.
നമ്മുക്കായി കൊണ്ടുവെച്ചതാ പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ദാ സൈഡിൽ കാണുന്ന s സ്വിച്ച് അമർത്തായാൽ മാത്രം മതി.
അതെന്താ ആ സ്വിച്ച് അമർത്തായാൽ അത് എല്ലാം ചെയ്തു തരുമോ?
കളിയാക്കണ്ട, അത് അമർത്തിയാൽ അടുക്കളയിൽ നിൽക്കുന്നവർക്ക് അറിയാൻ പറ്റുമെടി. എല്ലാം ഭയങ്കര സെറ്റപ്പ് ആണ്.
കൊള്ളാം എന്തായാലും അച്ഛന്മാർക്ക് വേറെയെങ്ങും ജോലിക്ക് നിൽക്കേണ്ടി വരാഞ്ഞതുകൊണ്ട് നമ്മളെ ഇങ്ങോട്ടേക്കു കെട്ട് കെട്ടിച്ചു.
നീയും നിന്റെ കെട്ടിയോനുമായി ഫോൺ വഴിയെങ്കിലും സംസാരിച്ചിട്ടുണ്ടെന്നെങ്കിലും പറയാം. ഞാനോ ഒന്നും അറിയാത്ത ഒരാളുമായി എങ്ങനെയെന്ന് ഒരുപിടിയും ഇല്ല.
മനസ്സിലെ ആധികൾ പരസ്പരം പങ്കിവെച്ചുകൊണ്ടിരിക്കുമ്പോഴാണ് കതക് തുറന്നു അരുന്ധതിയും നരേന്ദ്രനും കയറി വന്നത്.
തനുവിനെ കാണണം എന്ന ഉദ്ദേശത്തോടെയാണ് അവരുടെ വരവ്. ഇപ്പോൾ കണ്ട് സംസാരിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ആളും ബഹളവും പാർട്ടിയും ഒക്കെയായി തിരക്കാവും. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ എല്ലാ തിരക്കും മാറ്റിവെച്ചു കയറി വന്നത്.
💞
എന്തൊക്കെ പറഞ്ഞാലും അരുന്ധതി ഉടുത്തൊരുങ്ങി മുൻപിൽ വന്നുനിന്നാൽ എല്ലാർക്കും ആരാധനയും ഒപ്പം ചെറിയൊരു ഭയവും ഉണ്ടാകും.
നിങ്ങൾ റസ്റ്റ് എടുക്കുവായിരുന്നോ, ഞങ്ങൾ ബുദ്ധിമുട്ടിച്ചോ.
എഴുന്നേറ്റു നിന്നവരുടെ കൈയിൽ പിടിച്ചു വീണ്ടും കട്ടിലിൽ ഇരുത്തിക്കൊണ്ട് അരുന്ധതി ചോദിച്ചു.
ഹേയ് ഇല്ല, ഞങ്ങൾ ഫ്രഷ് ആയി വന്നതേ ഉള്ളു.
ആ ജ്യൂസ് എടുത്തു കുടിക്കൂ….
പേടിച്ചിട്ടാവും രണ്ടുപേരും നരേന്ദ്രൻ പറഞ്ഞപ്പോൾ തന്നെ ജ്യൂസ് എടുത്തു കുടിച്ചു. ഇടക്കൊക്കെ തനുവിന്റെ വായിൽ നിന്നും തുള്ളികൾ താഴേക്ക് വീഴുന്നുണ്ടായിരുന്നു. അതു കണ്ടപ്പോൾ തന്നെ അവളെറെ പേടിച്ചിട്ടുണ്ടെന്ന് അവർക്ക് ഇരുവർക്കും തോന്നി.
വേഗത്തിൽ കുടിച്ചിട്ട് അവരെനോക്കിയിരിക്കുന്ന രണ്ട് പെൺകുട്ടികളെയും ഭാര്യയും ഭർത്താവും അലിവോടെ നോക്കിയിരുന്നു.
നിങ്ങളുടെ അച്ഛന്മാരെ അറിയാമെങ്കിലും മക്കളെ അറിയില്ലായിരുന്നു.
എങ്കിലും നിങ്ങളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടായി.
തന്മയിക്ക് ഈ വിവാഹത്തോട് ന്തെങ്കിലും എതിർപ്പ് ഉണ്ടായിരുന്നോ
ഞാൻ..,.അത്…..ചേച്ചിടെ….. അല്ലാതെ… ഞാൻ….എന്റെ വിവാഹം ചിന്തിക്കാതെ
ടെൻഷൻ അടിക്കേണ്ട കുട്ടി… ഞങ്ങൾ നിനക്ക് ഇഷ്ടക്കുറവ് വെല്ലോം ഉണ്ടോ… അതോ മാറ്റാരെയെങ്കിലും ഇഷ്ടായിരുന്നോ എന്നൊക്കെ അറിയാനായി ചോദിച്ചതാണ്. പിന്നെ മോൾടെ അച്ഛന്റെ രീതിയിൽ ഒരിക്കലും എല്ലാം ഒരുപോലെ ആവില്ലെന്നും അറിയാം.
നിങ്ങളെ രണ്ടുപേരെയും മക്കളെപ്പോലെ ഞങ്ങൾ നോക്കിക്കോളാം. അതിലൊരു കുറവും ഉണ്ടാക്കില്ല. നിങ്ങൾക്ക് അവരെ മാറിപ്പോകാതിരുന്നാൽ മതി. ഇല്ല, മാറില്ല അത് നിങ്ങൾക്ക് തന്നെ മനസിലാകും.
അരുന്ധതി പറഞ്ഞുകൊണ്ടിരുന്നതിനിടയിൽ കയറി നരേന്ദ്രനും ബാക്കി കൂട്ടിച്ചേർത്തു.
അതുകൂടി കേട്ടതും മനസ്സിൽ ഒരു മഞ്ഞുവീണ പ്രതീതിയായിരുന്നു പെൺകുട്ടികൾക്ക്.
ഒക്കെ നിങ്ങൾ കിടന്നോളു രാത്രിയാണ് പാർട്ടി. ഒരുക്കുവാൻ ആളൊക്കെ വരും. അതുവരെ കിടന്നോളൂ, കഴിക്കാൻ ഉള്ളതൊക്കെ ഇപ്പോൾ കൊണ്ടുവരും.
സൈഡിൽ ഉള്ളൊരു സ്വിച്ച് ഓൺ ചെയ്തതും നിമിഷങ്ങൾക്കുള്ളിൽ ഒരു ജോലിക്കാരിവന്നു.
അവർക്ക് കഴിക്കാൻ ഉള്ളതൊക്കെ കൊണ്ടുവരാൻ പറഞ്ഞേൽപ്പിച്ചു അവർ ഇരുവരും പോയി. പോയ പുറകിനു തന്നെ ആഹാരവും വന്നു.
എല്ലാമൊരു പുകമറപോലെ തോന്നിപ്പോയി പെൺകുട്ടികൾക്ക്.
💞
കിടന്നെങ്കിലും മാധുരിയേപ്പോലെ സമാധാനത്തോടെ കിടക്കുവാൻ തനുവിന് കഴിഞ്ഞില്ല.
അവൾ ഈ വിവാഹം നേരെത്തെ അറിഞ്ഞതും പ്രതീക്ഷിച്ചതുമൊക്കെയാണെങ്കിൽ ഒട്ടും പ്രതീക്ഷിക്കാതെ വന്നു വീണതാണ് തന്റെ കഴുത്തിൽ ഈ താലി.
ആരെന്നോ എന്തെന്നോ ഒന്നും കൃത്യമായി അറിയാതെ വന്നു കേറിയതാണ് താൻ.
ഓരോന്നോർത്തിരുന്നപ്പോഴാണ് ഫോണിൽ തുരുതുരെ നോട്ടിഫിക്കേഷൻ വരുന്നത്.
എടുത്ത് നോക്കിയപ്പോൾ വാട്സാപ്പിൽ ചിന്മയി എന്തൊക്കെയോ അയച്ചിട്ടുണ്ട്, വീണ്ടും എന്തൊക്കെയോ ടൈപ് ചെയ്യുന്നുമുണ്ട്.
ഓപ്പൺ ചെയ്യാതെ ബാക് അടിച്ചു വെറുതെ സ്റ്റാറ്റസ് എടുത്തു നോക്കിയപ്പോൾ മാധുരിയുടെ സ്റ്റാറ്റസ് കാണാൻ പറ്റി.
തങ്ങളുടെ വിവാഹ ഫോട്ടോയാണവൾ ഇട്ടേക്കുന്നത്.
നാല് പേരും സന്തോഷത്തോടെ നിൽക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ മാത്രം തന്റെ കണ്ണിലെ നീർതിളക്കം കാണാൻ കഴിയും.
തനൂ നിന്റെ ഫോൺ ഒന്നിങ്ങു തന്നെ..
മാധൂന് ഫോൺ കൊടുത്തവൾ പതിയെ എഴുനേറ്റു ജനലരികിലേക്ക് നടന്നു.
മുറ്റത്ത് വണ്ടികൾ വന്നുപോയികൊണ്ടിരിക്കുന്നു, ആളും ബഹളവുമൊക്കെയായി വൻ തിരക്ക് തന്നെ അനുഭവപ്പെട്ടു.
ഹലോ മണവാട്ടിപ്പെണ്ണേ… ഇതെന്തൊ അങ്ങനെ നിൽക്കുന്നെ….
അന്തിഞ്ചു നിൽക്കുന്നവളെക്കണ്ടു ചോദ്യം ചോദിച്ചയാൾ ജനിനരികിലേക്ക് വരാൻ തുടങ്ങിയതും ആരോ ശിവാ എന്നു വിളിച്ചതും അവൻ അങ്ങോട്ടേക്ക് പോയി.
അതാണോ മാധൂന്റെയാൾ ഈശ്വരാ ഇവർ തമ്മിൽ എനിക്ക് മാറിപ്പോകുമോ…. ഒരുനിമിഷം രുദ്രനെയും ശിവയെയും ഓർത്തവൾ ഓർമയിൽ പോകുമോന്നു ഞെട്ടി.
താനും ചിമ്മുവും നിറത്തിൽ ഉള്ളോരു വ്യത്യാസം മാത്രേ ഉള്ളു. ഇവർ തമ്മിൽ ഉയരത്തിൽ ആണെന്ന് തോന്നുന്നു.
എങ്കിലും എനിക്ക് മാറിപ്പോകരുതേ ഭഗവതി…
ഫാ… ചൂലേ സ്വന്തം ചേട്ടനായി കാണേണ്ടവന്റെ കൂടെത്തന്നെ നിനക്ക് കിടക്കണോടി….
ജനലൊരം നിന്നവൾ മധുരിയുടെ അലർച്ച കേട്ട് ഞെട്ടിപ്പോയി.
ഓടിയവളുടെ അരികിലേക്ക് ചെന്നിരുന്നതും മിണ്ടരുതെന്ന് മാധുരി കൈയിൽ പിടിച്ചു പതിയെ പറഞ്ഞുവൾ ഫോൺ സ്പീക്കർ ഇട്ടു.
സ്ക്രീനിൽ ചിമ്മൂട്ടി എന്ന് കണ്ടതും അവൾ പോരാൻ നേരം പറഞ്ഞതും, ഇപ്പോൾ ഫോണിൽ അയച്ച മെസ്സേജ് ഒക്കെ കണ്ടതും ഇപ്പോൾ മാധു ഇത്രയും ദേഷ്യപ്പെട്ടു സംസാരിക്കാൻ കാരണവും ഒക്കെ ഓർത്തു പകച്ചിരുന്നുപോയി തനു.
നീയിങ്ങനെ ചൂടാവേണ്ട തനു…. നിന്നെക്കാൾ മുൻപേ ഞാൻ രുദ്രനെ ഇഷ്ടപ്പെട്ടുപോയി. ഒരുതരത്തിൽ ദേവു പോയത് നന്നായെന്നും സ്വാഭാവികമായും മറ്റൊരാളെ തിരക്കുമ്പോൾ എന്നെയവർ തിരഞ്ഞെടുക്കുമെന്നും ഞാൻ കരുതി. അവിടെ എല്ലാം കൊണ്ടു നശിപ്പിച്ചത് നീയായിരുന്നു. അതിനു നീയെന്നോട് ഇങ്ങനെ ദേഷ്യപ്പെടേണ്ട കാര്യം ഇല്ല.
അതുമല്ല ആ വാ പോയ കോടാലി അവിടെ ഇല്ലേ… അവളെങ്ങാനുമിത് കേൾക്കണ്ട, അപ്പൊ പറഞ്ഞപോലെ വെക്കെട്ടെ….
അതിനു തനു എന്റെ അടുത്തില്ലല്ലോ ചിന്മു…
വിജയഭാവത്തോടെ ഫോൺ വെക്കുവാൻ തുടങ്ങിയവൾ ഇതുവരെ താൻ പറഞ്ഞതൊക്കെയും കേട്ടത് മാധുരിയോടാണെന്നും തനു അവളുടെ കൂടെ ഇല്ലെന്നും ചിന്മു വിചാരിക്കാത്ത കാര്യം ആയിരുന്നു. ഒപ്പം തനു അവളുടെ കൂടെ ഇല്ലെന്ന് ഉള്ളതും ചൊടിപ്പിച്ചു.
ത.. തനു തനുവെവിടെ
ഇങ്ങനെ വിക്കണ്ട അവൾ രുദ്രേട്ടൻറെ കൂടെ റൂമിൽ ഉണ്ട്. ഞാൻ അവളുടെ ഫോൺ എടുത്കൊണ്ട് പുറത്തും. പിന്നെ നീ അയച്ച മെസ്സേജോക്കെ വായിച്ചതും അതിനൊക്കെ റിപ്ലൈ തന്നതും തനുവല്ല ഞാൻ ആയിരുന്നു. ഇനി മേലിൽ ഇതും പറഞ്ഞു ഇങ്ങോട്ട് വിളിക്കരുത്. ഇന്നത്തെ വൈകുന്നേരത്തെ പ്രോഗ്രാമിന് നിന്റെ നിഴൽ പോലും ഇവിടെ കണ്ടുപോകരുത്.
താക്കീതോടെ പറഞ്ഞവൾ ഫോൺ വെച്ചതും എല്ലാം കണ്ടും കേട്ടും അടുത്തിരുന്നവൾ കിളിപറന്നിരുന്നുപോയി .
ഇതേ സമയം മറുതലക്കൽ ആ ഫോൺ നിലത്തേക്ക് എറിഞ്ഞുവീണിരുന്നു.
നീ എന്തൊക്കെയാ ഈ വിളിച്ചു പറഞ്ഞ ഞാനും അദ്ദേഹവും ഒരു റൂമിലെന്നോ ഭഗവതി….
അതെന്താ ഇന്നത്തെ രാത്രി നീ അങ്ങേരുടെ കൂടെയല്ലേ കഴിയുക.
അത്….. ഞാൻ…. മധൂ എനിക്ക് പേടിയാവുന്നടി…
എന്തിനാ കൊച്ചേ…. അയാൾ നിന്നെപ്പിടിച്ചു വിഴുങ്ങുവോന്നുമില്ല…
ഒരു നിമിഷമെങ്കിൽ ആ ഒരു നിമിഷം അദ്ദേഹം ചേച്ചിയെ അല്ലേ ഭാര്യയായി കണ്ടതല്ലേ…. ആ സ്ഥാനത്തെക്കല്ലേ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ കടന്നു വന്നത്. അത്…. അതെങ്ങെനെ ഉൾക്കൊള്ളുമെന്നു എനിക്കൊരു ഊഹവും ഇല്ല.
നീ ഒന്നുകൊണ്ടും പേടിക്കാൻ ഇല്ല, എല്ലാം വിധിയാണ്. അതിനെ അതിന്റെ വഴിക്ക് വിടുക.
സമയമേറെ കഴിഞ്ഞതും ഒരുക്കാനും ഡ്രസ്സ് സെറ്റ് ആക്കാനും ഒക്കെയായി ആളുകൾ വന്നു. ആ സമയം ആയപ്പോഴേക്കും പെൺകുട്ടികളുടെ വീട്ടിൽ നിന്നും അടുക്കള കാണൽ ചടങ്ങിനും എല്ലാരും വന്നിരുന്നു.
തനുവും മാധുവും പർപിൾ കളറും ലാവണ്ടർ കളറിലെയും നിറയെ സ്റ്റോണുകൾ നിറഞ്ഞ ലഹങ്കയും രുദ്രനും ശിവയും അവർക്ക് ചേർന്ന ചൈനാ കോളർ ജുബ്ബയും പാന്റ്സും ഇട്ടിരുന്നു.
ദേവയാനിയേക്കാൾ എന്തുകൊണ്ടും രുദ്രന് തനുവാണ് ചേർന്നതെന്ന് ആ കുടുംബത്തിൽ ഉള്ളവർ പറയാതെ അവരുടെ ഓരോരുത്തരുടെയും പ്രവർത്തിയിലൂടെ തെളിയിച്ചുകൊണ്ടിരുന്നു.
സന്ധ്യ മയങ്ങിയ വേളയിൽ നാലുപേരും സെറ്റ് ചെയ്തുവെച്ച സ്റ്റേജിലേക്ക് സ്പോട് ലൈറ്റിന്റെ സഹായത്താൽ മുന്നോട്ട് നടന്നു നീങ്ങി.
കൈകൾ കോർത്തുപിടിച്ചു അവർ പോകുന്നത് കാണാനും അഴകുണ്ടായിരുന്നു.
രുദ്രന്റെ കൈയിലിരിക്കുന്ന തനുവിന്റെ കൈയ്യുടെ തണുപ്പും വിറയലും അവളുടെ മാനസ്വീകാവസ്ഥ അവൾ പറയാതെ തന്നെ അവൻ മനസ്സിലാക്കി.
ഞാനുണ്ട് കൂടെ എന്നോർമ്മിപ്പിക്കും വിധം അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു.
അതറിഞ്ഞവൾ അവനെയൊന്നു നോക്കിയതിനു അവനൊന്നു കണ്ണുചിമ്മി കാണിച്ചു.
അതൊരു സൂപ്പർ ഷോട്ട് ആയിരുന്നു ക്യാമറയും പിടിച്ചിരുന്നവർക്ക്….
💞
തുടരും…….






