പ്രണയ മംഗല്യം

*പ്രണയമാംഗല്യം* 💞

കാലടി സർവ്വകലാശാലയിൽ നിന്നും നൃത്ത നൃത്ത്യങ്ങളിൽ നിപുണയായ ഡോ.അരുന്ധതി നരേന്ദ്രന് രണ്ട് ഇരട്ടകുട്ടികളാണ് ഉള്ളത്.

അവരുടെ വിവാഹമാണ് ഇന്ന്.

എല്ലാ കലകളിൽ നിന്നും പ്രഗൽഭരായ ഒരുപാട് പേർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

അത്രയും ആർഭാഡപരമായ രീതിയിലാണ് വിവാഹം നടത്തുന്നത്.

എല്ലാത്തരം ഭക്ഷണങ്ങളും മദ്യവും അങ്ങനെ ഒന്നിനും ഒരു കുറവും വരുത്താതെയാണ് നടത്തുന്നത്.

സാധാരണക്കാർക്കും അവിടേക്ക് ക്ഷണം ഉണ്ടായിരുന്നു.

വലിയ നിലയിലാണെങ്കിലും അതിന്റെ ഒരുതരത്തിലുള്ള അഹങ്കാരം അവരുടെ വാക്കിലോ പ്രവർത്തിയിലോ കാണിച്ചിട്ടില്ല.

അതിന്റെ മറ്റൊരു പ്രതീകമാണ് മൂത്തമകനായ രുദ്ര ദേവിനും. എങ്കിലും പൊതുവെ ശാന്ത ശീലനാണ് രുദ്രൻ.

ശിവദേവ് ഇതിനൊക്കെ എതിരായിരുന്നു. എടുത്തു ചാട്ടവും, ദുഃശീലങ്ങളും അവനുണ്ടെങ്കിലും ഒന്നും അതിരുവിട്ട് പോകില്ല.

വലിയൊരു ആഡിറ്റൊറിയത്തിൽ വധൂ വരന്മാരുടെ ഫോട്ടോ വലിയ രീതിയിൽ ഫ്ലെക്സ് അടിച്ചു വെച്ചിട്ടുണ്ട്.

ഇത്രയും നിലയും വിലയുമുള്ളവർ അങ്ങനെ തന്നെയൊരു കുടുംബത്തിൽ നിന്നു തന്നെയാവും വിവാഹം കഴിക്കുക.

എന്നാലാവിടെയും അരുന്ധതി സാധാരണക്കാരിയായി. ഒരു സാധാരണ കുടുംബത്തിലെ കുട്ടികളെയാണ് അവർ തന്റെ മരുമക്കളായി കണ്ടെത്തിയത്.

രുദ്രൻ ശിവനെക്കാൾ രണ്ട് മിനിറ്റ് മൂത്തത് ആണ്.

അതവന്റെ രീതികളിൽ ഒക്കെയും മുതിർന്ന ഒരാളാണ് താനെന്ന് തെളിയിക്കുകയും ചെയ്യുന്നുണ്ട്.

💞

സമയം അടുക്കുംതോറും അരുതാത്തത് എന്തോ നടക്കാൻ പോകുന്നെന്ന് രുദ്രന്റെ മനസിലിരുന്ന് ആരോ പറയുന്നപോലെയവന് തോന്നി.

എന്താടാ?
അറിയില്ല എന്തോ ഒരു നെഗറ്റീവ് ഫീലിംഗ്

തന്റെ മനസ്സിലെ വിമ്മിഷ്ടം അവൻ ശിവനോട് പങ്കുവെച്ചു.

അതേ ഈ കല്യാണം എന്നൊക്കെ പറയുമ്പോ എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടെൻഷൻ ഉണ്ടാകുന്നത് സ്വാഭാവികം ആണെടാ മോനെ…

ഗ്രീൻ റൂമിലേക്ക് മുല്ലപ്പൂ വെക്കാൻ വന്ന കാര്യസ്ഥനായ വാസുദേവൻ ചിരിയോടെ പറഞ്ഞു.

അല്ല വാസുവങ്കിൾ എനിക്കെന്തോ….

അവനത് അയാളോടും പറഞ്ഞു പൂർത്തിയാക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല.

💞

സമയമായി മക്കൾ വായോ കുട്ടിയോളും എത്തിയെന്നു കുഞ്ഞ് പറഞ്ഞു.

വാസുദേവൻ വന്നു പറഞ്ഞപ്പോൾ കൈയിൽ കരുതിയ ടൗവ്വൽ കൊണ്ട് മുഖമൊന്നു അമർത്തി തുടച്ചവൻ ശിവക്ക് പുറകിലായി ഇറങ്ങി.

ഗ്രീൻ റൂംമും മണ്ഡപവും രണ്ടു ബിൽഡിങ്ങിൽ ആയതിനാലും കാറിൽ നിന്ന് ഇറങ്ങുന്ന ഫോട്ടോസ് വേണമെന്നുള്ളതുകൊണ്ടും അവർ കാറിനാണ് അവിടേക്ക് ചെന്നത്.

ആചാരമര്യാദകളോട് കൂടി അവർ വരന്മാരെ സ്വീകരിച്ചു.

നിമിഷങ്ങൾക്കുള്ളിൽ വധുക്കളും എത്തി.

രുദ്ര ദേവിന്റെ വധു സൂര്യ മംഗലത്ത് തറവാട്ടിലെ കൃഷ്ണൻ വക്കീലിന്റെ മൂത്തമകൾ ദേവയാനിയും,

ശിവദേവിന്റെ വധു മുല്ല മംഗലത്തു തറവാട്ടിലെ ഗോവിന്ദൻ വക്കീലിന്റെ ഇളയ മകൾ മാധുരിയും ആണ്.

സൂര്യ മംഗലത്തും മുല്ല മംഗലത്തും ഒരേ തറവാട്ടുകാർ ആണ്. കൃഷ്ണൻ വക്കീലും ഗോവിന്ദൻ വക്കീലും സഹോദരങ്ങളും.

മക്കളൊന്നും ദൂരേക്ക് പോകരുതെന്ന് കരുതിയാണ് അവർ ഒരേ കുടുംബത്തിലേക്ക് അവരെ അയക്കുന്നത്.

💞

മണ്ഡപത്തിലേക്ക് വന്ന രണ്ട് വധുക്കളിലും ഒരേ സന്തോഷം രുദ്രന് കാണാൻ കഴിഞ്ഞില്ല.

അതുകൂടി കണ്ടതും ഉള്ള സമാധാനം കൂടി പോയിക്കിട്ടി.

അച്ഛന്മാരുടെ കൈകൾ പിടിച്ചവർ മണ്ഡപംത്തിലേക്ക് കയറിയതും രുദ്രന്റെ അരികിലിരിക്കാതെ ദേവയാനി അങ്ങനെ നിന്നു.

ആ സമയംകൊണ്ട് മാധുരി ശിവയുടെ അരികിൽ ഇരുന്നിരുന്നു.

ന്താ മോളേ നിൽക്കുന്നത്, അവിടേക്ക് ഇരിക്ക് ചടങ്ങുകൾ തുടങ്ങേണ്ട….

രുദ്രേട്ടൻ എന്നോട് ക്ഷമിക്കണം എനിക്കീ വിവാഹത്തോട് താല്പര്യം ഇല്ല, എന്റെ വിവാഹം രണ്ടു മാസം മുൻപ് നിയമപരമായി നടന്നു. എന്റെ ഭർത്താവ് ജോ എബ്രഹാം ഇപ്പോൾ വരും… എന്നോട് ക്ഷമിക്കണം.

കൃഷ്ണൻ വക്കീലിന്റെ വാക്കുകളെ അവഗണിച്ചുകൊണ്ട് അരികിലിരിക്കുന്ന രുദ്രനോട് കൈ കൂപ്പിക്കൊണ്ട് ദേവയാനി പറഞ്ഞു.

അവളുടെ ക്ഷമാപണം കേട്ടപ്പോഴേ നിസ്സഹായതയാർന്നൊരു ചിരിയോടെ രുദ്രൻ എഴുന്നേറ്റു. ഒപ്പം തന്റെ അനിയനെയും സ്റ്റേജിന് താഴെയായി നിൽക്കുന്ന കാര്യസ്ഥനെയും ഒന്ന് നോക്കി.

ഈ സമയം കൊണ്ട് ദേവയാനി തന്റെ സ്വർണ്ണങ്ങൾ ഒക്കെയും അഴിച്ചു തന്റെ അനിയത്തിമാരുടെ അരികിലേക്ക് ചെന്നു അവർക്ക് കൊടുത്തു. ശേഷം അമ്മയുടെ അരികില്ലേക്ക് ചെന്നതും അവളുടെ അമ്മ അംബിക മുഖമടച്ചൊരു അടി അടിച്ചതും നിലയില്ലാതെ ദേവയാനി നിലത്തു വീണു.

ആരും അവളെയൊന്ന് എഴുന്നേൽപ്പിക്കാൻ പോലും ചെന്നില്ല,

എങ്ങനെയോ എഴുന്നേറ്റ് ചെന്നവൾ അച്ഛന്റെ അരികിൽ ചെന്നതും മുഖത്ത് നോക്കാതെ അവളെ അയാൾ ആട്ടിപ്പായിച്ചു.

രുദ്രനെ ഒന്നുകൂടെ നോക്കിയതിനു ശേഷം അവൾ അവിടെ നിന്നും പുറത്തു വണ്ടിയിൽ കാത്തുനിൽക്കുന്നവന്റെ കൂടെ ഇറങ്ങിപ്പോയി.

💞

മുഹൂർത്തതിന് ഇനിയും സമയം ഉണ്ട്, കുടുംബത്തിൽ വിവാഹപ്രായം ആയ ഏതേലും പെൺകുട്ടികൾ ഉണ്ടെങ്കിൽ വേഗം ഒരുക്കി ഇരുത്തിയാൽ മതി.

പൂജാരി പറഞ്ഞതിന് എല്ലാവരും പരസ്പരം നോക്കുകയും എന്തൊക്കെയോ പരസ്പരം മുറുമുറുക്കുകയും ചെയ്യുന്നുണ്ട്.

അരികിൽ ആരുടെയോ കാൽപെരുമാറ്റമറിഞ്ഞു നോക്കിയപ്പോൾ അരുന്ധതിയും ഭർത്താവ് നരേന്ദ്രനും നിൽക്കുന്നു.

അപമാനഭരാത്താൽ അയാളുടെ തല അവർക്കമുന്നിൽ കുനിഞ്ഞു പോയി.

കൃഷ്ണാ…..

നരേന്ദ്രേട്ടാ…. എന്നോട് ക്ഷമിക്കൂ… ഞാൻ ഞാനൊന്നും അറിഞ്ഞിരുന്നില്ല.

അയാൾ വിളിച്ചതിനു കൈ കൂപ്പിക്കൊണ്ട് അയാൾ അവർക്കുമുന്നിൽ നിന്നു കരഞ്ഞു.

മുഹൂർത്തതിന് ഇനിയും സമയം ഉണ്ട്, നീയൊന്ന് മനസുവെച്ചാൽ എന്റെ മകന് വധുവിനെ കിട്ടും.

സംശയത്തോടെ അയാളൊന്ന് നോക്കി.

നിനക്ക് മക്കൾ മൂന്നുപേരല്ലേ…. ഇളയവർ രണ്ടുപേർ ഇനിയും ഉണ്ടെല്ലോ… നീയൊന്ന് അവരോടും അംബികയോടും ഞങ്ങൾക്കുവേണ്ടി സംസാരിക്ക്. ഞങ്ങൾ വെയിറ്റ് ചെയ്യാം. അധികം സമയം ഇല്ല, അതുകൂടി ഓർക്കണം.

കൃഷ്ണൻ വക്കീലിന് മക്കൾ മൂന്ന് പേരാണ്.

ദേവയാനിയാണ് മൂത്തവൾ. ഇളയവർ രണ്ടും ഇരട്ടകൾ ആണ്.

ഗോവിന്ദൻ വക്കീലിനും മൂന്നുപേരാണ്.
രണ്ടു ആൺകുട്ടികളും ഒരു പെണ്ണും. അവളാണ് ശിവയുടെ പാതിയാവുന്നത്.

കൃഷ്ണൻ പതിയെ റസ്റ്റ് റൂമിലേക്ക് പോയി.

അംബിക ഒരു സെറ്റിയിൽ കരഞ്ഞു തളർന്നു കിടക്കുന്നു. അരികിൽ തന്റെ രണ്ട് പെണ്മക്കളും അമ്മയെ തൊട്ടും അവരെ ആശ്വസിപ്പിച്ചുമടുത്തിരിക്കുന്നു. അനിയന്റെ ഭാര്യയും അവരുടെ മൂത്ത മകന്റെ ഭാര്യയും കുഞ്ഞും അവിടെ ഉണ്ടായിരുന്നു.

അംബികേ….

എനിക്കൊന്നുമറിയില്ല കൃഷ്‌ണേട്ടാ… അവളെന്നോടോ ഈ കുട്ടികളോടോ ഒരു വാക്കെങ്കിലും പറഞ്ഞിരുന്നെങ്കിൽ…ഇന്ന് ഇങ്ങനെ നിൽക്കേണ്ടി വരില്ലായിരുന്നു.

എനിക്കൊക്കെയും അറിയാം. പക്ഷെ, ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ മറ്റൊരു കാര്യം സൂചിപ്പിക്കാൻ വന്നതാണ്.

എന്തായാലും കൃഷ്ണേട്ടൻ പറഞ്ഞോളൂ.

അവർക്ക് നമ്മുടെ രണ്ടുമക്കളിൽ ആരെയെങ്കിലും കൊടുക്കണമെന്ന് പറയുന്നു. ആരെ വേണമെന്ന് നീ തീരുമാനിക്കൂ. ഞാൻ നിന്റെ കൂടെയേ നിൽക്കൂ.

അവരെന്നും അയാൾക്ക് താങ്ങായി നിന്നിട്ടേ ഉള്ളു. ഇതും അങ്ങെനെയെ വരൂ എന്ന് അറിയാമെങ്കിലും ഇനിയും ഇതിന്റെ പേരിൽ നാണം കെടുവാൻ കഴിയില്ല.

എഴുന്നേറ്റിരുന്നവർ മുഖത്തെ കണ്ണുനീർ ഒന്ന് തുടച്ചുകൊണ്ട് കൃഷ്ണനെയും പിന്നെ അവർ രണ്ടും തങ്ങളുടെ അടുത്തിരിക്കുന്ന തങ്ങളുടെ രണ്ട് മക്കളെയും നോക്കി.

തന്മയിയും ചിന്മയിയും. രണ്ടും ഒരുപോലെയെങ്കിലും സ്വഭാവം രണ്ടും രണ്ടാണ്.

തന്മയി ശാന്ത സ്വഭാവം ആണെങ്കിൽ ചിന്മയി അതിനെതിരെയാണ്.

മൂന്നു മിനിറ്റ് വ്യത്യാസത്തിലാണ് ചിന്മയിക്ക് ശേഷം തന്മയി ജനിച്ചത്. അതുകൊണ്ട് തന്നെ എല്ലാത്തിലും മൂത്തവൾ ചിന്മയി ആണെങ്കിലും ഇതിൽ അങ്ങനെ തിരഞ്ഞെടുക്കാൻ പറ്റുന്നില്ല.

കാലങ്ങളായി നരേന്ദ്രന്റെ വിശ്വസ്ഥനും കുടുംബ വക്കീലുമാണ് കൃഷ്ണനും ഗോവിന്ദനും. അവരുടെ പഴയ തലമുറയിൽ ഉള്ളവരും അങ്ങനെ തന്നെയാണ്. അവർക്ക് ശേഷം അവരുടെ മക്കളും. അതിപ്പോൾ എത്തി നിൽക്കുന്നത് കൃഷ്ണന്റെ മകളായ ചിന്മയിയിലും ഗോവിന്ദന്റെ ഇളയ മകനായ മിഥുനിലുമാണ്.

എല്ലാ കാര്യങ്ങൾക്കും എന്ത് എപ്പോൾ എങ്ങനെ ആവശ്യങ്ങൾക്കും ഒരു മടിയും കൂടാതെ ചെല്ലാൻ പറ്റുന്നഒരിടം നരേന്ദ്രന്റെ വീടാണ്. അതുകൊണ്ട് തന്നെയാണ് ഈ ബന്ധം സമ്മതിച്ചു കൊടുത്തതും. അതിപ്പോൾ ഇങ്ങനെയും ആയി.

നരേന്ദ്രന്റെ മക്കൾക്ക് 30 വയസ് ആയതുകൊണ്ട് അവർക്ക് ചേരുന്നത് 27,28 വയസ് വരുന്ന ദേവയാനിയെയും മാധുരിയെയും ആകുമെന്ന് കരുതിയാണ് ഇങ്ങനെ മുന്നോട്ട് പോയത്.

തന്മയിക്കും ചിന്മയിക്കും 25 വയസ് ഉണ്ട്.

💞

ആടയാഭരണങ്ങളുമായൊരുവൾ അരികിൽ വന്നതും ഇരുന്നതുമൊക്കെ രുദ്രൻ അറിയുന്നുണ്ടെങ്കിലും മുഖമുയർത്തി നോക്കാൻ അവനു കഴിഞ്ഞില്ല, അവൾക്കും അതെ മനസായിരുന്നു.

ഇന്നു തന്റെ വിവാഹം ആണെന്ന ചിന്ത അവനുണ്ടായിരുന്നെങ്കിലും ചേച്ചിയുടെ കല്യാണമാണിന്ന് എന്നൊരു വിചാരത്തിൽ വന്നവൾക്ക് സ്വന്തം കഴുത്തിൽ താലി വീണത് ഓർത്തിട്ടും ഓർത്തിട്ടും കണ്ണുനീർ ഒഴുകിപ്പോയി.

നെറുകയിൽ സിന്ദൂരം ചാർത്തുന്ന വേളയിൽ അവളാ കണ്ണുകൾ തുറന്നൊന്നു നോക്കി.

അവനും അപ്പോഴാണ് അവളെ നോക്കുന്നത്.

നിറയെ പീലികൾ ഉള്ള കണ്ണുകൾ കരഞ്ഞു ചുമന്നിരിക്കുന്നു. അതിലെ ഭാവം എന്താണെന്ന് മാത്രം അറിയാൻ പറ്റുന്നില്ലായിരുന്നു.

രണ്ടു കല്യാണവും ഒന്നിച്ചു നടന്നു. വധൂവരന്മാർ മുതിർന്നവരുടെ ആശീർവാദം വാങ്ങി.

യാത്ര പറച്ചിലിന്റെ സമയമായപ്പോൾ എന്തുകൊണ്ടോ അംബിക സർവ്വ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞുപോയി.

നീ കൂടുതൽ സന്തോഷിക്കണ്ട, എനിക്ക് കിട്ടേണ്ടതാ നീ കൊണ്ടുപോകുന്നത്. എന്റെ അരികിലേക്ക് എത്തിക്കാനൊക്കുമോന്ന് ഞാനൊന്ന് നോക്കട്ടെ.

യാത്ര ചോദിക്കാൻ ചെന്ന തന്മയിയോട് കെട്ടിപ്പിടിച്ചുകൊണ്ട് ചിന്മയി പറഞ്ഞത് കേട്ട് തറഞ്ഞു നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.

വാ മോളേ വീട്ടിൽ കയറാനുള്ള മുഹൂർത്തം കുറവാണ്.

തോളിൽ കൈചേർത്ത് അവളോട് അതും പറഞ്ഞു കാറിലേക്ക് കയറ്റിയ കൃഷ്ണന്റെ കണ്ണുകളും ഒരുനിമിഷം നിറഞ്ഞിരുന്നു.

തന്റെ മൂന്നു മക്കളിൽ ഇവളായിരുന്നു ഏറെയും ഒതുങ്ങിയ സ്വഭാവം ഉള്ളത്. താനോ ഭാര്യയോ എന്ത് പറഞ്ഞാലും മറ്റു രണ്ട് മക്കളും എതിർ അഭിപ്രായം പറഞ്ഞാലും ഒന്നിലും തലയിടാതെ മാറി നിന്നിട്ടെ ഉള്ളു. അതുകൊണ്ട് തന്നെയാണ് അച്ഛന്റെ മാനം നീ രക്ഷിക്കണം എന്നു പറഞ്ഞപ്പോൾ കണ്ണു നിറച്ചു നോക്കിയതല്ലാതെ ഈ വിവാഹം വേണ്ടെന്നോ ഇഷ്ടം അല്ലെന്നോ ആണെന്നോ ഒന്നും പറഞ്ഞില്ല.

വിഷമിക്കേണ്ട, ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം.

മുഹൂർത്തം അടുക്കറായതിനാൽ അത്രമാത്രം പറഞ്ഞുകൊണ്ട് അരുന്ധതിയും കുറച്ചു സ്ത്രീകളും ഒരു വണ്ടിയിൽ കയറി ആദ്യമേ പോയി.

എന്റെ മോന് നിന്റെ മകളിലൂടെ നല്ലൊരു ജീവിതം കിട്ടുമെങ്കിൽ അതിലും വലിയൊരു ഭാഗ്യം ഞങ്ങൾക്കില്ല.

ഗോവിന്ദന്റെ തോളിൽ ചാഞ്ഞുനിൽക്കുന്ന കൃഷ്ണനെ നേരെനിർത്തി നരേന്ദ്രനും പറഞ്ഞു കാറിൽ കയറിപ്പോയി.

ഒരേ സമയം ഒരു വീട്ടിലെ രണ്ട് കുട്ടികൾ പോയതിന്റെ വിഷമത്തിലും സങ്കടത്തിലും വിങ്ങിപ്പൊട്ടിക്കരയുന്ന അംബികയെ ആശ്വസിപ്പിക്കുവാൻ ചിന്മയി തുനിഞ്ഞില്ല. അവർക്കത് നൽകിയത് ഗോവിന്ദന്റെ ഭാര്യയായാ ആനന്ദവല്ലിയെന്ന ആനന്ദം ആയിരുന്നു.

അവർക്ക് മനസിലാകും അംബികയുടെ അവസ്ഥ. അവരും ഒരമ്മയല്ലേ. ഒറ്റമോൾ ആയതിനാൽ അങ്ങനെയാണ് മാധുവിനെ വളർത്തിയത്.

മക്കൾ എത്ര വളർന്നാലും വിവാഹം കഴിഞ്ഞു പോയാലും അവർക്കെന്നും ആ കൊച്ച് കുഞ്ഞു മാത്രമാണ്.

അപ്പോഴും ചിന്മയിക്ക് തന്റെ ദേഷ്യവും സങ്കടവും അടക്കാനാവുന്നില്ലായിരുന്നു.

അവൾ തന്മിയുടെ വാട്സാപ്പിലേക്ക് കുത്തുവാക്കുകൾ നിറഞ്ഞ മെസ്സേജുകൾ അയച്ചികൊണ്ടിരുന്നു.

ഒരു കാറിൽ അവർ വീട്ടിലേക്ക് യാത്രയായി.

മുന്നിൽ ശിവയും മാധുരിയും.

പുറകിൽ രുദ്രനും തന്മിയും.

ഈ ഒരവസ്ഥയിൽ രുദ്രൻ വണ്ടിയൊടിക്കേണ്ടെന്ന് നരേന്ദ്രനാണ് പറഞ്ഞത്.

അത് എന്തുകൊണ്ടും നന്നായെന്ന് രുദ്രന് തോന്നി.

മണ്ഡപത്തിൽ വന്നത് മുതൽ ഇപ്പോൾ ഈ വണ്ടിയിൽ കറയും മുൻപ് ഭാര്യയുടെ സഹോദരിയുടെ നോട്ടം മാറും വരെയും വല്ലാത്തൊരു വിമ്മിഷ്ടം ഉണ്ടായിരുന്നു. ആ ടെൻഷനിൽ വണ്ടിയൊടിച്ചാൽ ശരിയാകില്ലെന്ന് തോന്നിയിരുന്നു.

എല്ലാവർക്കും മൗനം തളം കെട്ടിപ്പോകുന്നൊരു വണ്ടി വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെടുത്തി.

മാധുവിന്റേം തന്മിയുടെയും കരച്ചിലിന്റെ ബാക്കിയെന്നോണം മൂക്ക് ചീറ്റലും പിഴിച്ചിലും കേൾക്കാൻ പറ്റി.

രണ്ടും കൂടി കാറ് ചീത്തയാക്കുമോ….

കളിയോടെ ശിവ ചോദിച്ചതിന് മാധു കൂർപ്പിച്ചൊരു നോട്ടം നോക്കിയെങ്കിൽ ചെയ്തത് തെറ്റായോ എന്നൊരു നോട്ടമായിരുന്നു തന്മി രുദ്രനെ നോക്കിയ നോട്ടത്തിൽ.

ഹെയ്…. ഞാൻ ചുമ്മാ മൂട് ഒന്ന് മാറ്റാൻ പറഞ്ഞതാ ജസ്റ്റ്‌ ലീവ് ഇറ്റ്.

മിററിലൂടെ തന്മിയുടെ സങ്കടം കണ്ടോണ്ട് ആവണം ശിവയതും പറഞ്ഞു ഏതോ പാട്ടിന്റെ ബാക്കി ഓൺ ചെയ്തു.

💞

തുടരും…..

Similar Posts

Leave a Reply