Karimizhi

The World of Malayalam Stories

തുടർക്കഥകൾ

അവൾ : ഭാഗം 19

രചന – അക്ഷര

“ഇത് ഞാൻ നിനക്കായി കരുതി വച്ചതാണ് അന്നാ…..
“ഞാൻ ഇവൾക്കായി സമ്മാനിക്കുന്നു….” കാരണം  ഇതിന്റെ യഥാർത്ഥ അവകാശി ഇവളാണ് ..എന്റെ മരണം വരെ   എന്റെ ജീവനും ജീവിതവും ഇവളിലാണ്….. !”

*********
എൽവിസ് ഗൗരിയുടെ നേർക്ക് തിരിഞ്ഞു… ….

“സോറി മോളെ  …. നിന്നെ ഇങ്ങനെ താലി കെട്ടണമെന്നല്ല ഞാൻ കരുതിയിരുന്നത്….!”

“നിന്റെ അനുവാദത്തിനായി  ഞാൻ കാത്തു നിന്നില്ല  …. തെറ്റാണത്..! ”

ഗൗരിക്ക്  തന്റെ കണ്ണുകളിലേക്കു ഇരുട്ട് കയറുന്ന പോലെ തോന്നി….

അവൾ താഴേക്ക് ഊർന്നു വീഴാൻ തുടങ്ങി….

അവൾ താഴേക്ക് പതിക്കാതെ  എൽവിസിന്റെ കരങ്ങൾ അവളെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു …..

അയാൾ അവളെ സോഫയിലേക്ക് കിടത്തി….

എന്നിട്ട് അന്നയോടായി പറഞ്ഞു

“ഇനി ഇവൾക്ക് ഇവിടെ അവകാശം ഉണ്ടല്ലോ… അല്ലേ….!”

“വിളിക്കടീ നിന്റെ പോലീസിനെ …..!”

മരിയ യോട് അത് പറഞ്ഞ ശേഷം അയാൾ വീട്ടിലുള്ളവരെ പ്രത്യേകിച്ച്‌ എമിലിയെ  നോക്കി  പറഞ്ഞു …. (എമി ഗൗരിയെ പറ്റി പറയുന്നത് എൽവിസ് ശ്രെദ്ധിച്ചിട്ടുണ്ടായിരുന്നു… )

“എല്ലാവരോടും കൂടി പറയുകയാണിപ്പൊ….
ഗൗരി ഇന്ന് എന്റെ ഭാര്യയാണ്….!”

” ഇനി ഒരാൾ പോലും അവളെ സംശയത്തിന്റെ കണ്ണോട് കൂടി അവളെ നോക്കാൻ പാടില്ല…. !”
എൽവിസിന്റെ വാക്കുകൾ കേട്ട് എമി തല താഴ്ത്തി….

അന്ന ദേഷ്യം കൊണ്ട് വിറച്ചു …

അവൾ കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിയാൻ തുടങ്ങി…. (റോസ് മേരി പോലും മൗനമായി നോക്കി നിന്നതേ ഉളളൂ )

“വലിയ തെറ്റാണ് ഇച്ചായാ നിങ്ങൾ ഇപ്പൊ ചെയ്തത്…വലിയ തെറ്റ്..!”

“ഇച്ചായന്‌ എങ്ങനെ മനസ് വന്നു….!”
(അന്ന സ്ഥല കാല ബോധമില്ലാതെ സംസാരിക്കാൻ തുടങ്ങി…. )

“അതും എന്റെ മുൻപിൽ വച്ച് … !”അവൾ മുഴുവിപ്പിച്ചില്ല…
അവൾ പൊട്ടിക്കരഞ്ഞു….

“ഇല്ല…!” “ഇച്ചായന്‌ എന്നെ മാത്രേ സ്നേഹിക്കാൻ കഴിയൂ….!”
(അത് പറഞ്ഞു അന്ന എല്ലാവരും നോക്കി നിൽക്കെ എൽവിസിന്റെ ഷർട്ടിന്റെ  കോളറിന് കുത്തി പിടിച്ചു…. )

എൽവിസിനെ ഉപദ്രവിക്കാൻ അന്നയ്ക്ക് കഴിയാത്തത് കൊണ്ട് എൽവിസിൽ നിന്നും മാറി  അവൾ ഗൗരിയുടെ നേർക്ക് തിരിഞ്ഞു….

“എല്ലാത്തിനും കാരണം ഇവളൊറ്റ ഒരുത്തിയാണ് ….!”

” ഇവളെ ഞാൻ  കൊല്ലും..!”

അത് പറഞ്ഞു  സോഫയിൽ കിടക്കുന്ന  ഗൗരിയുടെ നേർക്കു അടുത്തു..  അവളുടെ കഴുത്ത് പിടിച്ചു  ഞെരിക്കാൻ തുടങ്ങി … ..

ഗൗരി ശ്വാസം കിട്ടാത്തെ പിടഞ്ഞു  ….

എല്ലാവരും അന്നയെ പിടിച്ചു മാറ്റാൻ ചെന്നു….

എന്നാൽ എൽവിസിനോടുള്ള ഭ്രാന്തമായ സ്നേഹം അവളെ പതിൻമടങ്‌ ശക്തയാക്കിയിരുന്നു ….

നിയന്ത്രണം വിട്ട  എൽവിസ് അന്നയുടെ  അടുത്തേക്ക് ചെന്നു…അവളെ ശക്തിയായി പിടിച്ചു വലിച്ച്  ഒരു വശത്തേയ്ക്ക് തള്ളി..

എൽവിസിന്റെ ശക്തിയിൽ അന്ന  നിലത്തേക്ക് വീണു….

ബ്രിയാൻ അവളുടെ  അടുത്തേക്ക് എത്തി അവളെ എഴുന്നേൽപ്പിച്ചു…

ബ്രിയാൻ ദേഷ്യത്തിൽ അന്നയോടായി പറഞ്ഞു

“ഈ എൽവിസിനെയാണോ മരിയാ  നീ പ്രണയിച്ചത്….!”
“മറ്റൊരുത്തിക്ക് വേണ്ടി അവൻ നിന്നെ ചവിട്ടിയരച്ചു …!”

“നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ…. ഇനി പറയൂ…. മരിയാ  എൽവിസിനെക്കാൾ എന്തുകൊണ്ടും എനിക്കല്ലേ യോഗ്യത നിന്റെ കഴുത്തിൽ താലി കെട്ടാൻ…നീ എടുത്ത തീരുമാനം ഇപ്പൊ തെറ്റാണെന്നു തോന്നുന്നുണ്ടോ….നിനക്ക്…! ”

ബ്രിയാന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ അന്നയുടെ സമനില വീണ്ടും നഷ്ടപ്പെടും പോലെ തോന്നി…..

അവൾ വീണ്ടും  ദേഷ്യത്തോടെ  ഗൗരിയിലേക്കു  പാഞ്ഞു അടുത്തു….

എൽവിസ് അവളെ  പിടിച്ചു മാറ്റി കരണം പുകച്ച്‌  ഒന്ന് പൊട്ടിച്ചു… എൽവിസിന്റെ അടിയുടെ  ശക്തിയിൽ അവളുടെ ചുണ്ട് പൊട്ടി ചോര വരാൻ തുടങ്ങി .. ….

അന്നയ്ക്കുള്ളത് കൊടുത്ത ശേഷം എൽവിസ്  ബ്രിയാന്റെ നേർക്ക് തിരിഞ്ഞു…
(അപ്പോഴേക്കും ഗൗരിക്ക് ബോധം വന്നു …. അവിടെ  എന്തൊക്കെയാണ് അരങ്ങേറുന്നതെന്നു മനസിലാവാതെ പകച്ചു നിൽക്കുകയാണ് ഗൗരി… )

അവന്റെ ചെകിടത്ത് ആഞ്ഞടിച്ചു … …
ബ്രിയാൻ ദേഷ്യം കൊണ്ട് വിറച്ചു….

എന്നിട്ട് അവനോടായ് പറഞ്ഞു…..

“ഇത് എന്തിനാണ് എന്നല്ലേ….!”

“അന്നയെ ഈ പരുവത്തിലാക്കിയത് നീ ഒറ്റ ഒരുത്തനാണ്… !”

“ഇവൾക്ക് ഭ്രാന്താണ്‌….!”

“നാണമില്ലെടാ സ്വന്തം ഭാര്യയെ വച്ചു അവളുടെ പൂർവ്വ കാമുകന്റെ അല്ല അവളുടെ കുടുംബത്തോട് തന്നെ  പ്രതികാരം ചെയ്യാൻ…. !”

“എന്നോട്  അവൾക്ക് ഉള്ള ഈ obsession കണ്ടിട്ടും എങ്ങനാടാ നിനക്ക്  ആണെന്ന് പറഞ്ഞു  നിൽക്കാൻ പറ്റുന്നെ…!”

“എനിക്ക് വേദനിക്കും,  എന്ന ഒറ്റക്കാരണത്താൽ ആണ് നീ അന്നയെ തടയാത്തത് എന്നെനിക് നന്നായി അറിയാം….!

“നിനക്ക് അന്നയോട് ഉള്ളത് ശെരിക്കും സ്നേഹം തന്നെയാണോ. ..! ”

ഇതെല്ലാം കേട്ടു നിന്ന അന്നയുടെയും ബ്രിയാന്റെയും   കണ്ണുകളിൽ പക എരിഞ്ഞു….

“നിങ്ങൾ…. നിങ്ങളെന്ന അടിച്ചു അല്ലേ….!” “ഇതുവരെ എന്റെ പപ്പ പോലും എന്നെ കൈ വച്ചിട്ടില്ല…. !
“എന്റെ പപ്പ പറയുന്നത് എത്ര ശെരിയാണ് നിങ്ങൾ ഒരു ചതിയൻ ആണ്… !”

“ആ….നല്ല  തല്ല് കിട്ടാത്തതിന്റെ കേടാ  നിനക്ക്…!” എൽവിസ് പറഞ്ഞു…

“ഇവൾ കാരണം അല്ലേ നിങ്ങളെന്നെ തല്ലിയത് (അന്ന ഗൗരിയെ നോക്കി പറഞ്ഞു )

“ഞാൻ നിങ്ങളെ  ഒന്നും ചെയ്യില്ല ഇച്ചായാ…!” ഈ ജന്മം എനിക്കതിനു കഴിയില്ല
പകരം നിങ്ങൾ എന്നെ തല്ലിയതിന്റെ ഫലം  ഇവൾ അനുഭവിക്കും….!”
അത് പറയുമ്പോൾ  അന്നയുടെ കണ്ണുകൾ ജ്വലിച്ചു…

അവൾ ചാച്ചനു നേരെ തിരിഞ്ഞു…

“പാലയ്ക്കൽ തറവാട്ടിലെ എബ്രഹാം കോശി  മരിച്ചു പോയോ ചാച്ചാ…!”

” ചാച്ചൻ നോക്കി നിക്കുമ്പോൾ അല്ലേ ഈ പിഴച്ചവൾക്കു വേണ്ടി ഇച്ചായൻ എന്നെ തല്ലിയത്…!”

കണ്ണിൽ നിന്നും പൊന്നീച്ച പറന്നു പൊകും പോലെ തോന്നിയാണ് അന്ന കണ്ണ് തുറന്നത്. .. അവൾ കവിളത്ത്  കൈ വച്ചു തടവി ….!

“ചാച്ചാ… ചാച്ചൻ… ചാച്ചന്റെ ഈ  അന്നകുട്ടിയെ തല്ലിയോ  ….!”

പിന്നെയാണ് എല്ലാവർക്കും കാര്യം മനസിലായത്… കോശി അന്നയെ തല്ലി യിരിക്കുന്നു…. !

 

തുടരും…..

LEAVE A RESPONSE