18/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 08

രചന – ഷംസിയ ഫൈസൽ

അമ്മ അടുക്കളയില്‍ എത്തിയതും പെട്ടന്ന് ഒന്ന് നിന്നു

അത് കണ്ട് ദീപുവും ദേവനും അടുക്കളയിലേക്ക് എത്തി നോക്കി

”കുളിക്കാന്‍ പോയ ഇവളെപ്പോ കിച്ചണിലെത്തി.,?

അടുക്കളയിലെ വാതില്‍പടിയിലിരുന്ന് ചായയും ഇലയടയും കഴിക്കുന്ന ദച്ചൂനെ നോക്കി ദേവന്‍ ചോദിച്ചു

”അവളെ കാക്ക കുളി കഴിയാന്‍ രണ്ട് സെക്കന്‍റ് പോലും വേണ്ടല്ലോ.,
വേഗം വന്ന് ചായ കുടിച്ചോ ഇല്ലേല് അവള് ഇലയട മുയുവന്‍ തിന്ന് തീര്‍ക്കും.,,

ദീപു അടുക്കളയില്‍ കയറി ഗ്ലാസ് എടുത്ത് ചായ അതിലേക്ക് പകര്‍ന്ന് ദച്ചൂന്‍റെ അടുത്ത് പോയി ഇരുന്നു

ദേവനും വേഗം ചായ എടുത്ത് അവരെ കൂടെയിരുന്നു

ദീപു ഇലയട എടുക്കാനായി ദച്ചൂന്‍റെ പാത്രത്തില്‍ കൈയ്യിട്ടതും അവളവന്‍റെ മുഖത്തേക്ക് നോക്കാതെ കൈയ്യിനിട്ടൊരു അടികൊടുത്തു

”അവളെ പാത്രത്തില് കൈയ്യിട്ട് വാരാന്‍ നില്‍ക്കണ്ട.,

അമ്മ അവര്‍ക്ക് രണ്ട് പേര്‍ക്കുമുള്ള ഇലയട വേറൊരു പാത്രത്തിലിട്ട് കൊടുത്തു

അമ്മയും അവരുടെ അടുത്തായി കസേര വലിച്ചിട്ട് ചായയും കൊണ്ട് അതിലിരുന്നു

”കേട്ടോ അമ്മാ ചിലവരൊന്നും നമ്മളെ കണ്ട പരിചയം പോലും കാണിക്കുന്നില്ല.,,

ദേവന്‍ ദച്ചൂനെ ഒന്ന് പാളി നോക്കി അമ്മയോടായ് പറഞ്ഞു

”കണ്ട തെണ്ടികളെ ഒന്നും ഞാന്‍ മൈന്‍റ് ചെയ്യാറില്ലെന്ന് പറഞ്ഞേക്കമ്മ.,,

ദച്ചു അമ്മയുടെ മുഖത്തേക്ക് നോക്കി

”എന്നാ പിന്നെ ഞങ്ങള്‍ കൊണ്ട് വന്ന ചോക്ലേറ്റും ഡ്രസ്സുമൊക്കെ വേറെ ആര്‍ക്കേലും കൊടുക്കാം അല്ലെ അമ്മ.,,

ദീപു ചിരി കടിച്ച് പിടിച്ച് പറഞ്ഞു

”നിങ്ങള്‍ മൂന്നാളും എന്നോടെന്തിനാ ഇതൊക്കെ പറിണെ.,
എവിടേയും ഇല്ലാത്ത ചേട്ടമ്മാരും അനിയത്തിയും വന്നേക്കുന്നു.,

അമ്മ എണീറ്റ് പോയി

പിറകെ ദച്ചു ദീപൂനേയും ദേവനേയും നോക്കാതെ ഗ്ലാസും പ്ലേറ്റും എടുത്ത് എണീറ്റു

പാത്രം കഴുകി വെച്ച് മൂളിപാട്ടും പാടി സ്റ്റെയര്‍കേസിന്‍റെ അടുത്തേക്ക് നടന്ന് മെല്ലെ അടുക്കളയിലേക്ക് പാളി നോക്കി

അവര് രണ്ടാളും വരുന്നില്ലെന്ന് ഉറപ്പ് വരുത്തി ദച്ചു മുകളിലേക്ക് ഒാടി കയറി

ചേട്ടമ്മാര് രണ്ട് പേര്‍ക്കും രണ്ട് മുറികളുണ്ടെങ്കിലും രണ്ട് പേരും എപ്പോയും ഒരുമിച്ചുള്ള പോലെ കിടത്തവും ഒരു മുറിയിലാണ്

ദച്ചു വേഗം അവരെ മുറി തള്ളി തുറന്ന് അകത്തേക്ക് കയറി

രണ്ട് പേരുടേയും ട്രാവല്‍ ബാഗ് റൂമിന്‍റെ ഒരു മൂലയിലിരിപ്പുണ്ടായിരുന്നു

ദച്ചു രണ്ടാളെ ബാഗും എടുത്ത് ബെഡിലേക്ക് വെച്ചു

ബാഗ് തുറന്ന് ഇടക്കിടെ അവര് വരുന്നുണ്ടോയെന്ന് വാതിലിന്‍റെ അടുത്തേക്ക് നോക്കി രണ്ട് ബാഗും വലിച്ച് വാരിയിട്ട് പരിശോധിച്ചു

പക്ഷെ ഒന്നും കിട്ടിയില്ല

ദേഷ്യത്തോടെ ബാഗ് രണ്ടും നിലത്തേക്ക് വലിച്ചെറിഞ്ഞ് മുഖം വീര്‍പ്പിച്ച് പുറത്തേക്കിറങ്ങാന്‍ നിന്നതും ഡോറിനടുത്തായി ദേവനും ദീപുവും അവള്‍ക്ക് മുന്നില്‍ തടസ്സമായി കൈ കെട്ടി നിന്നു

അവള്‍ അവരെ ഒന്ന് നോക്കി

രണ്ടാളും മുഖത്ത് ഗൗരവം വരുത്തിയവളെ നോക്കി നില്‍ക്കാണ്

അത് കണ്ട് ദച്ചു മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചെങ്കിലും രണ്ട് പേരും കുലുങ്ങിയില്ല

”എന്തോ..,,അമ്മാ വിളിച്ചോ..,,
ദാ വരുന്നു.,,

ദച്ചു ദീപുവിനേയും ദേവനേയും മാറ്റി നിര്‍ത്തി പോകാന്‍ നിന്നതും രണ്ട് പേരും അവിടെ നിന്നനങ്ങിയതേയില്ല

”നീ നിലത്തേക്കിട്ട ബാഗില്ലെ
അതൊന്ന് മോള് ശെരിക്ക് വെച്ചേ?

ദീപു കണ്ണ് കൊണ്ട് ബാഗ് കാണിച്ച് കൊടുത്തതും ദച്ചു രണ്ടാളെ ബാഗും എടുത്ത് നേരെ വെച്ചു

”അപ്പോ ബെഡില് വലിച്ച് വാരിയിട്ടത് ബാഗില് വെക്കാന്‍ പുറത്തൂന്ന് ആളെ വിളിക്കണോ?

ദേവന്‍ പിരിഗം ഉയര്‍ത്തി ചോദിച്ചു

”യ്യോ,ന്തിന് അതൊക്കെ ബുദ്ധിമുട്ടല്ലെ ഞാന്‍ തന്നെ എടുത്ത് വെച്ചോളാം.,,

ദച്ചു ചിരിച്ചോണ്ടിങ്ങനെ പറഞ്ഞ് പല്ല് കടിച്ച് പിടിച്ച് അതെല്ലാം റെഡിയാക്കി വെച്ചു

”ഇനി ഞാന്‍ പൊക്കോട്ടെ?.,,

ദച്ചു ചോദിച്ചു

”വോ.,,ഞങ്ങള്‍ കൊണ്ട് വന്നതൊന്നും വേണ്ടെങ്കില്‍ പൊക്കോ?

ദീപു വഴിമാറി കൊടുത്തു

”വേസ്റ്റാക്കണ്ട എനിക്ക് തന്നേക്ക്.,,

ദച്ചു ഇളിച്ചോണ്ട് കൈ നീട്ടി

”അതിന് ഞങ്ങളെ പെങ്ങള്ക്ക് കണ്ട തെണ്ടികള് കൊണ്ട് വന്നതൊക്കെ പറ്റോ?

ദേവന്‍ ചിരി കടിച്ച് പിടിച്ച് ചോദിച്ചു

”പോ അവിടെന്ന്.,
തമാശ പറഞ്ഞാലും മനസ്സിലാകൂല.,,

ദച്ചു ദേവന്‍റെ താടി പിടിച്ച് വലിച്ചു

”ന്‍റെ കൊച്ചിന്‍റെ ദേഷ്യമൊക്കെ മാറിയോ.?

ദീപു ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് ചോദിച്ചു

”കുറച്ച്.,
ഇനി പോകുമ്പോ എന്നെയും കൊണ്ട് പോയാല്‍ മതി.,,

”അതിനെന്താ.,നമ്മള്‍ ഈ ഒാണത്തിന്‍റെ ലീവിന് ഒരു ലോങ് ട്രിപ്പ് പോയിരിക്കും.,
അതും ഞങ്ങളെ ദച്ചു പറയുന്ന സ്ഥലത്തേക്ക്.,,എന്താ സന്തോഷായോ ഞങ്ങളെ കുട്ടിക്ക്‌,,

ദേവനും അവളെ ചേര്‍ത്ത് പിടിച്ചു

ദച്ചു സന്തോഷത്തോടെ ചാടികളിച്ചു

അവള്‍ക്കായി കൊണ്ട് വന്ന ഡ്രസ്സും ചോക്ലേറ്റുമെല്ലാം കൊടുത്തു

കുറച്ച് സമയം കൂടെ അവരെ കൂടെയിരുന്ന് ട്രിപ്പിന്‍റെ വിശേഷമെല്ലാം ചോദിച്ചറിഞ്ഞ് അവള്‍ മുറിയിലേക്ക് പോകാന്‍ എണീറ്റു

”ദച്ചൂ..ഇനി അഭിനന്ദിന്‍റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായിട്ട് ഉണ്ടായാല്‍ ഞങ്ങളോട് പറയാന്‍ മടിക്കരുത്.,,

പോകാന്‍ നിന്ന ദച്ചൂനെ പിടിച്ച് നിര്‍ത്തി ദേവന്‍ പറഞ്ഞു

”ഹേയ്.,,മോശമായിട്ടൊന്നും അഭിനന്ദിന്‍റെ ഭാഗത്ത് നിന്നൊരിക്കലും ഉണ്ടാകില്ല ദേവാ.,,

ദച്ചു ഒന്ന് ചിരിച്ചതും ദീപുവും ദേവനും മുഖത്തോട മുഖം നോക്കി

”നിന്നോട് ഇഷ്ടം പറഞ്ഞ് ഇനിയും ശല്യം ചെയ്യാന്‍ വന്നാല്‍ സഹിച്ച് നില്‍ക്കണ്ട,,
ഞങ്ങളോട് പറഞ്ഞാല്‍ ഞങ്ങളത് കൈകാര്യം ചെയ്തോളാം.,,

ദീപു പറഞ്ഞതും ദച്ചു മറുപടി ആയി ഒന്ന് മൂളി മുറിയില്‍ പോയി,

അവര് കൊണ്ട് വന്നതെല്ലാം കബോഡില്‍ വെച്ച് ചോക്ലേറ്റ് എടുത്ത് കഴിച്ച് ഫോണ്‍ ഒാണ്‍ ചെയ്ത് വാട്സാപ്പില്‍ വന്ന മെസ്സേജെല്ലാം എടുത്ത് നോക്കുമ്പോയാണ് അഭിനന്ദിന്‍റെ മെസ്സേജ് വന്നത്.,,

”’ഞാന്‍ പിന്മാറിയെന്ന് നീ വിചാരിക്കണ്ട.,
അഭിനന്ദ് ആരാണെന്ന് നീ അറിയാന്‍ പോകുന്നതെയൊള്ളു.,,

മെസ്സേജ് കണ്ടതും ദച്ചൂന് ഇത് വരെ ഉണ്ടായ സന്തോഷമെല്ലാം ചോര്‍ന്ന് പോകുന്നതായി തോന്നിയവള്‍ക്ക്

അപ്പോ തന്നെ വീണ്ടും അഭിനന്ദിന്‍റെ വോയിസ് മെസ്സേജ് വന്നു

”നിന്‍റെ അച്ഛനെ ഞാനിപ്പോ മെഡിക്കല്‍ ഷോപ്പില്‍ പോയി കണ്ടിരുന്നു.,
അവസാന ശ്രമം എന്നോണം എങ്ങനെ എങ്കിലും ഭാവി അമ്മായിച്ഛനെ ചാക്കിലാക്കാന്‍ പറ്റോ എന്നറിയാന്‍.,
അപ്പോയാണ് നിന്‍റെ അച്ഛന്‍ പുതിയൊരു ന്യൂസ് പറഞ്ഞത്.,
നിന്‍റെ നാട്ടിലെ ഹരിയില്ലെ അവന്‍ നിന്നെ പെണ്ണ് ചോദിച്ചെന്ന് നിന്‍റെ അച്ഛന് അവനെ കൊണ്ട് നിന്നെ കെട്ടിക്കാനാണ് ഇഷ്ടം പോലും.,
നിന്നെ ഇനി ഞാന്‍ ശല്യം ചെയ്താല്‍ എനിക്കെതിരെ കേസ് കൊടുക്കുമെന്ന്.,
എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്.,
അതെല്ലാം കാണാന്‍ എന്‍റെ ദച്ചൂട്ടിക്ക് ശേഷി ഉണ്ടാകോ എന്തോ?
ഏതായാലും എന്‍റെ ദച്ചൂട്ടി നന്ദേട്ടന്‍റെ താലി സ്വീകരിക്കാന്‍ തയ്യാറായി നിന്നോ..,
ലൗ വ്യൂ സോ മച്ച്.,,

അഭിനന്ദിന്‍റെ വോയിസ് അവസാനിച്ചതും ദച്ചു തളര്‍ച്ചയോടെ ബെഡിലിരുന്നു

എന്തൊക്കെയോ തന്നെ കാത്ത് നില്‍ക്കുന്നുണ്ടെന്ന സത്യം അവളില്‍ ഭയം വന്ന് മൂടി

*(തുടരും…