23/04/2026

മഴ : ഭാഗം 53

രചന – ആർദ്ര അമ്മു

കല്യാണം കഴിഞ്ഞു എല്ലാവരും തിരികെ നാട്ടിലെത്തി. മനുവിന്റെ ദാമ്പത്യജീവിതം പൊട്ടലും ചീറ്റലും പൊട്ടിത്തെറികളുമായി മുന്നോട്ട് പോവുന്നു. അഭി പഴയത് പോലെ ഓഫീസിൽ പോയി തുടങ്ങി. ഋഷി ഹോസ്പിറ്റലിന്റെ ഉത്തരവാദിത്തത്തിലേക്ക് കടന്നു. അന്നത്തെ സംഭവത്തിന്‌ ശേഷം അവൻ ശ്രീയെ കാണാൻ വന്നിട്ടില്ല വെറുതെ എന്തിനാ നാറുന്നത് കല്യാണം കഴിഞ്ഞാൽ പിന്നെ അവളെങ്ങും പോവാതെ അടുത്തുണ്ടാവുമല്ലോ എന്നാശ്വസിച്ചു. ആമിയും ശ്രീയും വീട്ടിൽ തന്നെ ഉണ്ട്. കല്യാണം കഴിയുന്നത് വരെ ഹോസ്പിറ്റലിൽ പോവണ്ടെന്ന് മുത്തശ്ശി ഓർഡർ ഇട്ടു. ഇപ്പൊ അടുക്കളയിൽ പാചകം പഠിക്കലാണ് രണ്ടു പേരുടെയും പണി. നേരത്തെ അടുക്കളയിൽ കയറി ശീലിച്ചത് കൊണ്ട് രണ്ടുപേർക്കും വല്യ ബുദ്ധിമുട്ടൊന്നും ആ കാര്യത്തിലില്ല. ശരണും ശീതളും പഴയത് പോലെ തന്നെ. എങ്കിലും ചെറിയ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ശരണിനോട് അവൾക്ക് പഴയത് പോലെ അകൽച്ച ഒന്നും കാണിക്കാറില്ല അവന്റെ കാര്യങ്ങൾ ഭംഗിയായി ചെയ്തു കൊടുക്കും അവനോട് സംസാരിക്കുകയും അവന്റെ ഒപ്പം സമയം ചിലവഴിക്കുകയും ഒക്കെ ചെയ്യും അതിനെല്ലാം ഒരു പരുതി വരെ പൊന്നുമോളാണ് കാരണം.

അവളുടെ മാറ്റം ശരണിലും അമ്മയിലും സന്തോഷം നിറച്ചു. കല്യാണത്തിന് രണ്ടാഴ്ച ലീവ് എടുത്തു കഴിഞ്ഞ് ഇന്നാണ് ശരൺ ഹോസ്പിറ്റലിലേക്ക് പോവുന്നത്. ഏട്ടാ………….. പോവാൻ ഇറങ്ങിയ ശരണിന്റെ അടുത്തേക്ക് ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണപൊതിയുമായി അവൾ ചെന്നു. ഇന്നാ ഇത് കൂടി കൊണ്ടുപൊക്കോ. അവൾ പൊതി അവന് നേരെ നീട്ടി. അവൻ സംശയത്തോടെ പൊതിയിലേക്ക് നോക്കി. ഇതെന്താ??????? ഉച്ചക്ക് കഴിക്കാനുള്ള ചോറും കറിയും. അതിന് ഞാൻ ചോറൊന്നും കൊണ്ടുപോകാറില്ല ക്യാന്റീനിൽ നിന്ന് കഴിക്കാറാ പതിവ്. അത് കേട്ടതും അവളുടെ മുഖം വാടി. എന്തായാലും എന്റെ ഭാര്യ കൊണ്ടുവന്നതല്ലേ ഞാൻ കൊണ്ടുപൊക്കോളാം തന്നേക്ക്. അവൻ പറയുന്നത് കേട്ടവൾ പൊതി അവന്റെ കയ്യിൽ കൊടുത്തു. ഇനി മുതൽ ക്യാന്റീനിൽ നിന്ന് കഴിക്കണ്ട ഇവിടുന്ന് കൊണ്ടുപോവാം. കല്പനപോലെ. അവൻ കൈകൂപ്പി പറയുന്നത് കേട്ടവൾ അറിയാതെ ചിരിച്ചു പോയി. അപ്പോഴാണ് പൊന്നുമോൾ അങ്ങോട്ട് വരുന്നത്. അച്ഛാ………. അവൾ ഓടി ശരണിന്റെ കയ്യിലേക്ക് കയറി. അച്ഛ ഹോസ്പിറ്റലിൽ പോയിട്ട് വരാട്ടോ. തന്റെ സ്റ്റെത്തിൽ പിടിച്ചു കളിക്കുന്ന അവളോടായി പറഞ്ഞു. അച്ഛ പോണ്ട……. അവൾ അവനെ ചുറ്റിപിടിച്ചു കൊണ്ട് പറഞ്ഞു.

അച്ഛ പോയിട്ട് വൈകിട്ട് ചോക്ലേറ്റ് ഒക്കെ വാങ്ങി വരാടാ എന്നിട്ട് അച്ഛനും മോൾക്കും കൂടി കളിക്കാല്ലോ. ചോക്ലേറ്റ് മേച്ചു തരുവോ???? പിന്നെ മേടിച്ചു തരാതെ എന്റെ മോൾക്ക് അച്ഛൻ ഒരുപാട് ചോക്ലേറ്റ് വാങ്ങി തരും. ഹൈ………. അവൾ സന്തോഷത്തോടെ കൈകൊട്ടി. ഇനി അച്ഛ പോട്ടെ എന്റെ മോളൊരുമ്മ തന്നെ. അവൻ പറഞ്ഞു തീർന്നതും കവിളിലും നെറ്റിയിലും ചുണ്ടിലും എല്ലാം കുഞ്ഞിന്റെ സ്നേഹചുംബനങ്ങൾ പതിഞ്ഞിരുന്നു. അവൻ നിറഞ്ഞ മനസ്സോടെ എല്ലാം ഏറ്റ് വാങ്ങി തിരികെ അവളുടെ ഉണ്ട കവിളിൽ അമർത്തി ചുംബിച്ച് കുഞ്ഞിനെ ശീതളിന്റെ കയ്യിലേക്ക് കൊടുത്തു. പോയിട്ട് വരാം ഭാര്യേ. അവളുടെ കവിളിൽ തട്ടി അവൻ തിരിഞ്ഞു. പിന്നെ എന്തോ ഓർത്തത് പോലെ തിരിഞ്ഞവളുടെ നെറ്റിയിൽ ചുംബിച്ചു. അവൾ തരിച്ചു നിന്നുപോയി. കണ്ണുമിഴിച്ച് നിൽക്കുന്ന അവളെ നോക്കി ചിരിച്ചവൻ കാറിലേക്ക് കയറി. പോന്നു മോൾ അത് കണ്ട് കുസൃതി ചിരി ചിരിച്ചു.

റ്റാറ്റാ………… പൊന്നു അവനെ കൈവീശി കാണിച്ചു കൊണ്ടിരുന്നു. അവനും തിരിച്ചു കൈവീശി ശീതളിനെ ഒന്ന് നോക്കി കാർ മുന്നോട്ടെടുത്തു. അവൾ അവൻ പോവുന്നതും നോക്കി അങ്ങനെ നിന്നുപോയി. പൊന്നുമോൾ കയ്യിൽ നിന്ന് ഊർന്നിറങ്ങി അകത്തേക്കോടിയപ്പോൾ ആണ് അവൾക്ക് ബോധം വന്നത്. കഴിഞ്ഞു പോയ നിമിഷങ്ങളെ കുറിച്ചോർത്തവളുടെ ചൊടിയിൽ നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നു. നെറ്റിയിൽ അവന്റെ അധരത്തിന്റെ ചൂട് ഇപ്പോഴും ഉണ്ടെന്ന് അവൾക്ക് തോന്നി. ഒരു ചിരിയോടെ അവൾ അകത്തേക്ക് നടന്നു.

– 🎶 Vaseegaraa en nenjinikka un pon madiyil thoonginaal poadhum Adhae kanam en kannuranga mun jenmangalin aekkangal theerum Naan naesippadhum suvaasippadhum un dhayavaal thaanae Aengugiraen aengugiraen un ninaivaal naanae Adai mazhai varum adhil nanaivoamae Kulir kaaychchaloadhu sila naeram oru poarvaikkul iru thookkam Kulu kulu poykal solli enai velvaay Adhu therindhum kooda anbae manam adhaiyaedhaan edhirpaarkkum Engaeyum poagaamal dhinam veettilaeyae nee vaendum Sila samayam vilaiyaattaay un aadaikkul naan vaendum………. 🎶

ശ്രീ പുറത്ത് ചാറുന്ന മഴയിലേക്ക് കണ്ണും നട്ട് ബാൽക്കണിയിലെ സ്വിങ്ങിൽ ഇരുന്നു പാടുകയാണ്. മനസ്സിൽ പ്രണയം നിറഞ്ഞു തുളുമ്പി. കണ്ണുകൾ അടച്ചവളിരുന്നു. ഋഷിയെ കണ്ടത് മുതലുള്ള കാര്യങ്ങൾ മുന്നിൽ തെളിഞ്ഞു വന്നു. എന്താണ് എന്റെ നന്ദൂട്ടൻ ഭയങ്കര ആലോചനയിൽ ആണല്ലോ???? ഋഷിയുടെ ശബ്ദം കേട്ടവൾ ഞെട്ടി തിരിഞ്ഞു നോക്കി. അവളെ തന്നെ നോക്കി കുസൃതി ചിരിയോടെ വാതിൽ പടിയിൽ കൈ കുത്തി നിൽക്കുകയാണ്. ഇതെപ്പോ എത്തി ഞാനറിഞ്ഞില്ലല്ലോ?? അവൾ അതിശയത്തോടെ ചോദിച്ചവൾ സ്വിങ്ങിൽ നിന്നെഴുന്നേറ്റു. ഏ എത്തിയൊന്നോ അതിന് ഞാനെവിടെയും പോയില്ലല്ലോ????? നിനക്കിതെന്ത് പറ്റി എന്റെ ശ്രീക്കുട്ടി????? മുന്നിൽ നിൽക്കുന്ന ആമിയെ കണ്ടവൾ ഞെട്ടി. നീയോ??????? അതേ ഞാൻ തന്നെ. അപ്പൊ ഋഷിയേട്ടനെവിടെ?????? ഋഷിയേട്ടനോ????? നിനക്കെന്താടി വട്ടോ???? ഋഷിയെട്ടനെങ്ങനെ ഇവിടെ വരാനാ?????? അപ്പൊ ഞാൻ കണ്ടതോ????? ആരെ കണ്ടൂന്ന്???? ഋഷിയെട്ടനെ. അവളുടെ ഉത്തരം കേട്ട് ആമി അവളെ ചുഴിഞ്ഞു നോക്കി.

സത്യം പറ ശ്രീക്കുട്ടി നീ വല്ല കഞ്ചാവും അടിച്ചിട്ടാണോ നിൽക്കുന്നത്???? അത് കേട്ട് ശ്രീ അവളെ നോക്കി പല്ല് കടിച്ചു. അത് പിന്നെ നീയിങ്ങനെ പരസ്പര ബന്ധമില്ലാതെ വല്ലതും പറഞ്ഞാൽ പിന്നെ ഞാനെന്ത് കരുതണം?????? പോടീ പട്ടി. ഹാ പിണങ്ങാതെ മുത്തേ…….. ഞാനൊരു തമാശ പറഞ്ഞതല്ലേ?????? ആമി അവളെ ചുറ്റി പിടിച്ചു. മ്മ്മ്മ്മ്………….. അവൾ ഗൗരവത്തിൽ മൂളി. ഇനി പറ നീ എന്താ അങ്ങനെ പറഞ്ഞത്??? എടി ഞാനിവിടെ ഓരോന്നാലോചിച്ച് ഇരുന്നപ്പോൾ ഋഷിയേട്ടന്റെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ആ വാതിൽ പടിയിൽ നിന്ന് എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു. അവൾ ആമിയോട് പറഞ്ഞു. ഓഹ് അപ്പൊ അതാണ് കാര്യം????? ദിസ്‌ ഈസ്‌ ഹാലൂസിനേഷൻ ലാസ്റ്റ് സ്റ്റേജ് ഓഫ് ഹാലൂസിനേഷൻ. ആമി നാടകീയമായി പറഞ്ഞു നിർത്തി. അത് കേട്ടതും അവൾ കലിപ്പിൽ ആമിയെ നോക്കി. നിന്ന് ആര്യ കളിക്കാതെ മുന്നീന്ന് മാറെഡി കോപ്പേ…….. ദേഷ്യത്തിൽ ആമിയെ തട്ടി മാറ്റി അവൾ അവിടുന്ന് പോയി.

പുറകെ അവളെ കളിയാക്കികൊണ്ട് ആമിയും. ആമിയുടെ കളിയാക്കൽ സഹിക്കാതെ ഹാളിലേക്ക് ചെന്ന അവൾ കാണുന്നത് ഓഫീസിൽ നിന്ന് തിരികെ വരുന്ന അഭിയെയാണ്. ഇന്നെന്താ അഭിയേട്ടാ പതിവില്ലാതെ നേരത്തെ????? അവൾ ചോദിച്ചു. ഒന്നുല്ലെന്റെ തമ്പുരാട്ടി അവിടെ പ്രേത്യേകിച്ചു പണിയൊന്നുമില്ല അതുകൊണ്ട് പോന്നതാണെ. അപ്പോഴാണ് അവളുടെ കണ്ണുകൾ പുറകെ അങ്ങോട്ട്‌ വന്ന ഹരിയിലും ശിവനന്ദനിലും മുത്തശ്ശനിലും പതിഞ്ഞത്. അല്ല നിങ്ങളെല്ലാവരും കൂടി ഇങ്ങോട്ട് പൊന്നോ????? അവൾ സംശയത്തോടെ ചോദിച്ചു. അതെന്താടി ഞങ്ങൾക്ക് ഒരുമിച്ച് വന്നാൽ ഇതിന് മുൻപും ഇതുപോലെ ഒരുമിച്ച് വന്നിട്ടുണ്ടല്ലോ ????? അഭി അവളോട് തിരിച്ചു ചോദിച്ചു. അല്ല അന്നൊന്നും ഇതുപോലെ പതിവില്ലാത്ത നേരത്തല്ലല്ലോ വന്നിട്ടുള്ളത്. നീയാര് സേതുരാമയ്യരുടെ പെങ്ങളോ ഇങ്ങനെ നിർത്തി ചോദ്യം ചെയ്യാൻ??? പോയി കുടിക്കാൻ വെള്ളം എടുത്തിട്ട് വാടി. അവൻ പറഞ്ഞതും ചുണ്ട് കോട്ടി അവൾ അടുക്കളയിലേക്ക് നടന്നു.

ഒരു ഗ്ലാസ്‌ വെള്ളം എടുത്തു തിരിച്ചു വന്നപ്പോൾ അഭിയും ആമിയും സോഫയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. അവളെ കണ്ടപ്പോൾ അവർ സംസാരം നിർത്തി. ഇന്നാ വെള്ളം. അവൾ അവന് നേരെ ഗ്ലാസ്‌ നീട്ടി. അവനത് വാങ്ങി കുടിച്ചു. വെള്ളം കുടിക്കുന്നതിനിടെ അവൻ ആമിയെ നോക്കി കണ്ണ് കാണിച്ചു. അത് മനസ്സിലായത് പോലെ അവൾ തിരികെ കണ്ണിറുക്കി. ജിത്തുവേട്ടാ……… ആമി അവനെ വിളിച്ചു. എന്താടി????? നമ്മുടെ ഹോസ്പിറ്റലിലെ സീമ ഡോക്ടറെ കൊണ്ട് ഇവിടെ പലരെയും ചികിൽസിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവൾ ഇടം കണ്ണിട്ട് ശ്രീയെ നോക്കി. അവളുടെ മുഖം ചുവക്കുന്നത് കണ്ടു അവൾ മനസ്സിൽ ഊറി ചിരിച്ചു. മ്മ്മ്മ് ഏൽക്കുന്നുണ്ട് ഏൽക്കുന്നുണ്ട്. അതിനിവിടെ ആർക്കാ ഇപ്പൊ സൈക്യാട്രിസ്റ്റിന്റെ ചികിത്സ വേണ്ടത്. അഭി ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു. ആ ചില സ്വപ്നജീവികൾക്ക് ഇപ്പൊ അതൊക്കെ ആവശ്യമായി വരും. പറഞ്ഞു തീർന്നതും അവളുടെ മേൽ പില്ലോ വീണിരുന്നു. പിന്നെ അങ്ങോട്ട്‌ പൂരമായിരുന്നു സോഫയിൽ കിടന്ന പില്ലോ എടുത്തു മൂന്നുപേരും യുദ്ധം തുടങ്ങി. പില്ലോ പൊട്ടി അതിലെ പഞ്ഞി ചുറ്റും പറന്നു. എന്നിട്ടും അവർ യുദ്ധം നിർത്തിയില്ല. അവസാനം മുത്തശ്ശി വടിയെടുത്തപ്പോൾ അപകടം മണുത്ത ശ്രീയും ആമിയും കണ്ടം വഴി ഓടി. അഭി നിന്ന് തല്ല് മുഴുവൻ വാങ്ങി കൂട്ടി. ആമിയും ശ്രീയും വരാന്തയിൽ ഇരുന്നു നിര കളിക്കുമ്പോഴാണ് മുറ്റത്തു രണ്ടു കാർ വന്നു നിന്നത്. വന്നതാരാ എന്നറിയാൻ രണ്ടുപേരും എഴുന്നേറ്റു. കാറിൽ നിന്നിറങ്ങുന്നവരെ കണ്ടവർ ഞെട്ടലോടെ പരസ്പരം നോക്കി.
തുടരും…………………