The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
ഉള്ളിലൊരായിരം നോവിൻ തിരമാലകൾ ഉയർന്ന് ആഞ്ഞടിക്കുന്നുണ്ട്…അതൊക്കെയും പുറത്തേക്ക് പ്രവഹിക്കാതിരിക്കാൻ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരുന്നു..
“വയ്യ ഇനിയൊരു പരീക്ഷണം….
എന്നുറക്കെ പറയുന്നുണ്ടെങ്കിലും മനസ്സ് കൊതിക്കുന്നുണ്ട് അയാളുടെ സാമീപ്യം..ഇല്ലെന്ന് എത്രയൊക്കെ വിളിച്ചു കൂവിയാലും അതത്രയും സത്യമാണ്…
അയാളെ കുറിച്ച് കേട്ടതൊക്കെ സത്യങ്ങളായിരിക്കില്ലെന്ന് മനസ്സ് പറയുമ്പോഴും ഉള്ളിലൊരു പേടി നിറഞ്ഞിരുന്നു…
” ഭാര്യയെ ചവുട്ടിക്കൊന്ന് കെട്ടി തൂക്കിയവൻ….
അച്ഛൻ വെറുപ്പോടെ പലപ്പോഴും ആവർത്തിക്കുന്നത് കേട്ടപ്പോഴും അയാളങ്ങനെ ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിച്ചു….
ജോലിക്ക് പ്രതിഫലമായി ലക്ഷങ്ങൾ ചോദിച്ചതും തമ്മിലുടക്കിയതും വാശിയുടക്കിയതും അച്ഛൻ കാണാനില്ലെന്നറിഞ്ഞ് കൂടെ വന്നതും കാവൽ നിന്നതും ഒടുവിലായി കാർത്തിയേട്ടന്റെ അപമാനത്തിൽ നിന്ന് രക്ഷിച്ചതുമെല്ലാം ഒന്നൂടെ ഓർത്തെടുത്തു…
തനിക്കൊരു ആപത്ത് വന്നപ്പോൾ എത്ര പെട്ടന്നാണ് വാശിയും വൈരാഗ്യവും ഉപേക്ഷിച്ചതും അടുത്ത സുഹൃത്തുക്കൾ ആയതും.. എല്ലാം ആളുടെയുള്ളിൽ നന്മയുള്ളതു കൊണ്ട് മാത്രമാണ്….
ഓരോന്നും ഓർത്തെടുക്കുമ്പോൾ കാർത്തികയുടെ ഹൃദയമിടിപ്പ് ഏറിയിരുന്നു…നെഞ്ഞ് വല്ലാതെ നീറ്റി എരിക്കുന്നുണ്ട്….
“അറിയാൻ കഴിയുന്നുണ്ട്… ഡെറി സ്നേഹിക്കും പോലെ താനും അയാളെ ഇഷ്ടപ്പെടുന്നുണ്ടെന്ന്…പക്ഷേ…..
ആ പക്ഷേക്ക് ഒരുത്തരം അവൾക്ക് ഉണ്ടായിരുന്നു….
“ഒരിക്കൽ ഒരാളെ വിശ്വസിച്ചതാണ്…മോഹിപ്പിച്ചും പ്രലോൽഭവിപ്പിച്ചും ചൂഷണം ചെയ്തും അയാൾ നീരൂറ്റിയെടുത്ത ശരീരമാണ്…ഒപ്പം മനസ്സും ..ഇനി വയ്യ ഒരു പരീക്ഷണത്തിന്….
യാതൊരു ഉത്സാഹവും തോന്നിയില്ല..അമ്മായി വന്നു വിളിച്ചപ്പോൾ ചെന്ന് എന്തെക്കയോ കഴിച്ചെന്ന് വരുത്തി വന്നു കിടന്നു…ഓരോ ചിന്തകൾ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു..തിരിഞ്ഞും മറിഞ്ഞും കിടന്നവൾ നിദ്ര പുൽകാത്ത മിഴികളുമായി ഉറക്കത്തെ വരവേൽക്കാനായി ഇമകൾ ചിമ്മിയടച്ചു….
ഇതേ സമയം കാർത്തികയെ പോലെ ഉറക്കം വരാത്ത മിഴികളുമായി ഡെറിയും തിരിഞ്ഞ് മറിഞ്ഞ് കിടക്കുക യായിരുന്നു..കുടിച്ച മദ്യത്തിനൊക്കെ വീര്യം കുറവുള്ളതായി തോന്നിപ്പോയി…
” ആഗ്രഹിച്ചതും കൊതിച്ചു പോയതും തെറ്റാണ്.. വേണിയെ മറക്കാൻ പാടില്ലായിരുന്നു…അവളെ മറന്നതിന്റെ ശിക്ഷയാണിത്….
പ്രിയതമയെ കാണണമെന്ന് തോന്നിയതോടെ വാതിൽ വലിച്ചു തുറന്ന് അവൾക്ക് അരികിലേക്ക് പോയി….
മാനം തെളിഞ്ഞ് നക്ഷത്രങ്ങൾ താരാട്ട് പാടി ഓടി കളിക്കുന്നുണ്ട്… പൂർണ്ണ ചന്ദ്രൻ നറുനിലാവ് പൊഴിച്ചു ഭൂമിയെ ചുംബിച്ചു ഉണർത്തുന്ന രാത്രി…അവരുടെ പ്രണയത്താൽ രാത്രി മുഴുവനും ശോഭയോടെ തെളിഞ്ഞ് പുഞ്ചിരി തൂകി…
വേണിയുടെ പട്ടടക്ക് അരികിലേക്ക് മുട്ടു കുത്തിയിരുന്നു..മെല്ലെ അതിനെ പുണർന്നു ലയിച്ചു കിടന്നു പരിഭവങ്ങളിറക്കി….
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
“മമ്മാ… ഞാനിറങ്ങുവാ….
കുളിച്ചു വേഷം മാറി നല്ല കുട്ടിയായി ഡെറിക് ഒരുങ്ങിയിറങ്ങി….
” സ്കൂളിലേക്കാ….
കാർത്തിക മോന്റെ ജീവിതത്തെ ശരിക്കും സ്വാധീനിച്ചിരിക്കുന്നെന്ന് റീത്താ ഓർത്തു…എപ്പോഴും കുടിച്ചു മറിഞ്ഞ് അപ്പനേയും അമ്മയേയും വെറുപ്പോടെ നോക്കിയിരുന്നവൻ എത്ര പെട്ടെന്നാണ് മാറിയത്…
“ചിലരങ്ങനെയാണ്…പ്രിയപ്പെട്ടവരെന്ന് തോന്നുന്നവരുടെ സാമീപ്യം അവരെ പെട്ടെന്ന് പുതിയ ഒരാളാക്കിയേക്കാം….
മമ്മ കൊടുത്ത ബ്രേക്ക് ഫാസ്റ്റും കഴിച്ച് വേഗം സ്കൂളിലേക്ക് യാത്രയായി..വേണിയോട് രാവ് പുലരുവോളം സങ്കടം ഇറക്കി വെച്ചപ്പോൾ പാതി സമാധാനമായി…മനസ്സിനെ ഇളക്കി മറിച്ച കൊടുങ്കാറ്റ് പതിയെ ശാന്തമായി.
ബുള്ളറ്റ് വെച്ചിട്ട് ഡെറി തന്റെ ക്യാബിനിലേക്ക് ചെന്നു..പൊടി പിടിച്ച ചെയറിൽ തുണിയാലൊന്ന് തുടച്ചു അതിലമർന്ന് ഇരുന്നു തന്റെ ലാപ്പ് ഓൺ ചെയ്തു മിഴികളതിലേക്ക് നാട്ടി….
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
അമ്മായി ഉണ്ടാക്കിയ ദോശയും ചട്നിയും കഴിച്ചു കാർത്തിക കുറച്ചു നേരത്തെ ഇറങ്ങി…
കുറയേറെ ദിവസങ്ങളായി ക്ലാസിൽ ചെന്നിട്ട്..നാട്ടിലേക്ക് പോയതിനാൽ സ്കൂൾ വല്ലാതെ മിസ് ചെയ്തിരുന്നു…
സ്കൂൾ ഗേറ്റ് കടന്നപ്പോഴെ കണ്ടിരുന്നു ഡെറിയുടെ ബുള്ളറ്റ്…അവളുടെ കണ്ണുകൾ മിഴിഞ്ഞു…ആൾ വരില്ലെന്നാണ് കരുതിയത്..വീട്ടിൽ നിന്ന് പോയതിൽ പിന്നെ പരസ്പരം കണ്ടട്ടില്ല..വിളിക്കാഞ്ഞത് മനപ്പൂർവമാണ്.മനസ്സിൽ നിന്നും അരുതാത്ത ചിന്തകൾ ഉണ്ടെങ്കിൽ ഇറങ്ങി പൊയ്ക്കോട്ടെന്ന് കരുതി….
ടീച്ചേഴ്സ് റൂമിലേക്ക് നടന്നെങ്കിലും ഡെറിയുടെ ക്യാബിന് മുന്നിൽ എത്തിയപ്പോൾ കാലുകൾ നിശ്ചലമായി.. ഒന്ന് കാണാൻ മനസിലൊരു ആഗ്രഹം… വെറുതെയൊന്ന് കാണാനൊരു മോഹം…
” മേ ഐ കമിൻ…
“യെസ്….
അനുവാദം ലഭിച്ചതോടെ അകത്തേക്ക് കയറി…ഒരു നിരാശ കാമുകനെ പ്രതീക്ഷിച്ചിരുന്നെങ്കിലും മിഴികളിൽ അത്ഭുതം കൂറി…
ദീക്ഷയും മീശയും കുറ്റിയായി വെട്ടി നിരത്തിയ ഡെറിയുടെ പുത്തൻ ലുക്കി..ഒരുമാത്ര മിഴികൾ അയാളിൽ തറഞ്ന്നു നിന്നു…
” താനെന്താടോ ആദ്യം കാണും പോലെ തുറിച്ചു നോക്കുന്നത്…
സൗമ്യമായ സംസാരത്തിനൊപ്പം മുഖം നിറയെ പുഞ്ചിരിയോടെയുള്ള ചോദ്യം…
അവളതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല…അവനിലായിരുന്നു മിഴികൾ…ഒരു നിരാശ കാമുകനെ പ്രതീക്ഷിച്ചപ്പോൾ അതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിൽ പുത്തൻ ലുക്കിൽ അവൻ നിൽക്കുന്നു…
“ഡെറിക് ഡേവിഡ് ജോൺ…..
” ഡോ തന്നോടാ ചോദിച്ചത്…
അവളെ പിടിച്ചൊന്ന് ഉലച്ചപ്പോൾ സ്വബോധത്തിലേക്ക് തിരികെ വന്നു..
“അത്… അത് പിന്നെ…
വാക്കുകൾക്കായി ഒന്നു പരതി….
” പിന്നെ താനെന്താ കരുതിയത്…വേണ്ടെന്ന് വെയ്ക്കുമ്പോൾ ഡെറി വീണ്ടും പഴയ ആളാകുമെന്നോ..നോ നെവർ…ഒരു കാര്യത്തിൽ നന്ദിയുണ്ട് തന്നോട്..എന്നെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ടു വന്നതിന്…
വെറുപ്പോ കോപമോ വാശിയോ ഒന്നുമുണ്ടായിരുന്നില്ല സ്വരത്തിന്..തികച്ചും സൗമ്യമായിരുന്നാ ശബ്ദം… എങ്കിലും ഉള്ളിൽ തിളച്ചു മറിയുന്ന നോവുകൾ ഹൃദയത്തെ നീറ്റി നോവിക്കുന്നുണ്ടായിരുന്നു അവനിൽ….
അവളുടെ കണ്ണുകൾ നിറഞ്ഞ് വരുന്നുണ്ടായിരുന്നു…തന്നെ ഒരുപാട് ഇഷ്ടമാണെന്ന് വിളിച്ചു പറയണമെന്നുണ്ടായിരുന്നു..കൂടെ കൂടിയ ദിവസങ്ങളിലത്രയും ഡെറിക്കെന്ന മനുഷ്യനെ തിരിച്ചറിയുമ്പോൾ സ്നേഹം കൂടിയട്ടേയുള്ളൂന്ന് ഉറക്കെ അലറി നിലവളിക്കണമെന്ന് തോന്നിയെങ്കിലും മനസ്സിലെടുത്ത തീരുമാനങ്ങൾ നാവിന് വിലക്കിട്ടു…
“വീട്ടിൽ നിന്ന് പോയതിൽ പിന്നെ ഈ കൂട്ടുകാരനെ കണ്ടില്ല…അതുകൊണ്ട് ഒന്നു കാണാമെന്ന് കരുതി കയറിയതാ…പോകുവാ….
പറഞ്ഞിട്ട് തിരിഞ്ഞ് നടക്കുമ്പോൾ ആത്മാർത്ഥമായും കണ്ണുകൾ വിതുമ്പി പോയിരുന്നു…നിറഞ്ഞൊഴുകിയ കണ്ണുനീർ ചാൽ അമർത്തി തുടച്ചവൾ ടീച്ചേഴ്സ് റൂമിലേക്ക് കയറി….
അവൾ അകന്നു പോകുന്നതും നോക്കി ഉള്ളിലെരിയുന്ന വേദനയോടെ അവൻ നോക്കി നിന്നു…
” എനിക്ക് മുമ്പിൽ അഭിനയിക്കുന്ന തനിക് മുമ്പിൽ എനിക്കും അഭിനയിക്കാതിരിക്കാൻ കഴിയില്ലെടോ….
തുടരും