രചന:ജിഫ്ന നിസാർ ❣️
“എന്റെ.. എന്റെ അച്ഛനാണ് “തനിക്കൊപ്പം വാതിൽക്കലേക്ക് നീളുന്ന കണ്ണുകൾ നിരവധിയാണെന്ന് കണ്ടതും ആദി പെട്ടന്ന് പറഞ്ഞു.അത് കേട്ടതും ഒരു പുച്ഛചിരിയോടെ ദേവൻ പിന്തിരിഞ്ഞു നടക്കുന്നത് കണ്ടതും അവന്റെ നെഞ്ചിടിപ്പ് പിന്നെയും കൂടി.”ഓകെ ഗയ്സ്… നമ്മുക്കിനി മറ്റൊരു മീറ്റിംഗിൽ വീണ്ടും കാണാം. സ്കൂളിനെ കുറിച്ചോ ഇവിടെ നിങ്ങളെൽപ്പിച്ച നിങ്ങളുടെ മക്കളെകുറിച്ചോ.. എന്ത് തന്നെയായാലും നിങ്ങൾക്കെന്നെ കൊണ്ടാക്ട്ട് ചെയ്യാവുന്നതാണ്.. ബൈ..”അത് വരെയും പറഞ്ഞത് പോലൊരു ഒഴുക്കപ്പോൾ അവന്റെ സംസാരിത്തില്ലെന്ന് പ്രിയ ശ്രദ്ധിച്ചു.
വല്ലാത്തൊരു വെപ്രാളവും പരവേശവുമുണ്ടവന്..
ആ മുഖത്തും ഭാവങ്ങളിലും അത് പ്രകടമാവുകയും ചെയ്യുന്നുണ്ട്.അത്രയും നേരം വളരെ കാര്യമായി പറഞ്ഞു തകർത്തവന് അപ്പോഴതെങ്ങനെയെങ്കിലും അവസാനിപ്പിച്ചു പോയാൽ മതിയെന്നൊരു ഭാവമാണ്.
അത്രയും വലിയൊരു ആൾക്കൂട്ടത്തിലേക്കിറങ്ങി ചെന്നിട്ട് വളരെ ലാഘവത്തോടെ, രസകരമായി കാര്യങ്ങളെ അവതരിപ്പിച്ചവന് അച്ഛനെ കണ്ടത് മുതൽ വാക്കുകൾ പോലും അന്യമായത് പോലെ.
വിയർപ്പ് പൊടിഞ്ഞ അവന്റെ മുഖം വിളറി വെളുത്തിരിക്കുന്നു.സ്വന്തം അച്ഛനെ കണ്ടൊരു മകന്റെ ചെയ്തികളായിരുന്നില്ലതെന്ന് പ്രിയക്ക് വളരെ പെട്ടന്ന് തന്നെ മനസ്സിലാക്കി.”മണിയേട്ടാ… ഇതൊന്ന് നോക്കിയേക്കണേ. ഞാൻ.. ഞാൻ ഓഫീസിൽ ഉണ്ടാവും “കയ്യിലുള്ള മൈക്ക് മേശയിലേക്ക് വെച്ച് കൊണ്ട് ആദി ധൃതിയിൽ ഓടിയിറങ്ങി പോയി.
💞💞
സ്വന്തം ഓഫീസ് മുറിയിലേക്ക് കയറും മുന്നേ ആദി പോക്കറ്റിൽ നിന്നും വെളുത്ത കർച്ചീഫെടുത്തു കൊണ്ട് മുഖം അമർത്തി തുടച്ചു.കണ്ണടച്ച് ദീർഘമായൊന്ന് ശ്വാസമെടുത്ത് കൊണ്ടവൻ വല്ലാതെ മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ ശ്രമിച്ചു.
” ഇപ്പോഴുള്ള അച്ഛന്റെയീ സന്ദർശനം, അത് വെറുമൊരു വരവ് മാത്രമാണെന്ന് കരുതാൻ വയ്യ.സ്കൂളിൽ ജോയിൻ ചെയ്തുവെന്ന് അച്ഛനറിഞ്ഞിരിക്കാം. എന്നിട്ടും അന്നൊന്നും ഒരു വാക്കുപോലും പറയാതെ ഇന്നിപ്പോൾ നേരെ സ്കൂളിലേക്ക് വന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ വളരെ വലിയ എന്തെങ്കിലുമൊരു ലക്ഷ്യമുണ്ടായിരിക്കാം. അതുറപ്പാണ്.”അകത്തേക്ക് കയറും മുമ്പേ സ്വന്തം മനസ്സിനെ തന്നെ പറഞ്ഞു പഠിപ്പിക്കാനുള്ളൊരു അവസാന ശ്രമത്തിലായിരുന്നു ആദി.
” അച്ഛൻനിനി എത്രയൊക്കെ
പറഞ്ഞാലും,എന്തൊക്കെ ചെയ്താലും ഞാനിവിടെ വിട്ടു വരുന്നില്ലെന്ന് വളരെ കർശനമായി പറയേണ്ടിയിരിക്കുന്നു. തന്നോട് അച്ഛന് തോന്നാത്ത സഹതാപമൊന്നും തനിക്കും തിരിച്ച് അച്ഛനോട് തോന്നേണ്ട യാതൊരു കാര്യവുമില്ല . “ധൈര്യം പകർന്നു കൊടുത്തത് കൊണ്ടായിരിക്കാം, അവന്റെ ഹൃദയമിടിപ്പപ്പോൾ സാധാരണ രീതിയിലായി കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ഒട്ടും വിറയലില്ലാതെയാണ് അവനാ വാതിലിന്റെ ലോക്കിൽ പിടിച്ച് തിരിച്ച് വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറിയത്.വിചാരിച്ചത് പോലെ തന്നെ ലോകത്തിലെ എല്ലാ പുച്ഛവും സ്വന്തം മുഖത്തേക്ക് ആവാഹിച്ചു കൊണ്ട് ആ മുറിയിലേ കസേരയിൽ നിവർന്നിരിപ്പുണ്ട് അവന്റെ അച്ഛൻ.!
” ആഹാ വന്നോ..? “തന്നെ കണ്ടതും ആ മുഖം ഒന്നും കൂടെ പുച്ഛത്താൽ കോടിയത് ആദി വ്യക്തമായി കണ്ടു പിടിച്ചിരുന്നു.അയാളിൽ നിന്നും അത്രമാത്രം പ്രതീക്ഷിക്കുന്നത് കൊണ്ടായിരിക്കണം ആദിക്കും സങ്കടമൊന്നും തോന്നിയില്ല.” കൊള്ളാം. ലണ്ടനിൽ നിന്നും ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ് വാങ്ങി വന്ന എന്റെ മകൻ തിരഞ്ഞെടുത്ത ജോലി കൊള്ളാം. വളരെ നന്നായിരിക്കുന്നു.എനിക്ക്… എനിക്കിത് ഒരുപാട് ഇഷ്ടമായി. നിന്നെയോർത്ത് എനിക്ക് അഭിമാനം തോന്നുന്നു ആദിത് മഹാ ദേവൻ.അത്രയും നല്ലൊരു കാര്യമാണല്ലോ നീ ചെയ്യുന്നത്..?”ദേവന്റെ ക്രൂരമായ പരിഹാസം.
അതും പ്രതീക്ഷിക്കുന്നത് കൊണ്ടായിരിക്കാം,ആദി അയാൾക്ക് നേരെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
” അച്ഛന് എന്തു വേണം? “അത്രയൊക്കെ പ്രകോപിപ്പിക്കുന്ന വാക്കുകളുണ്ടായിട്ടും സ്വയംമനം കൈവിടാതെ അവൻ ശാന്തമായി ദേവനെ നോക്കി ചോദിച്ചു.സ്കൂളിൽ വെച്ചൊരു സീനുണ്ടാക്കരുതെന്നുള്ളത് ആദിയുടെ വാശിയായിരുന്നു.മുത്തച്ഛനാണ് അത് അപമാനമാക്കുന്നത്.അതിനുള്ള അവസരമുണ്ടാക്കി കൂടായെന്നവൻ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
“നിന്നെ ലണ്ടനിൽ വിട്ടു പഠിപ്പിക്കാൻ എനിക്ക് ചെലവായത് ഒന്നും രണ്ടും
രൂപയല്ല,ലക്ഷങ്ങളാണ്.അതൊന്നും തിരികെ വേണമെന്ന് ഞാൻ ഒരിക്കലും പറയില്ല.കാരണം നീ എന്റെ മകനാണ് ഞാൻ നിന്റെ അച്ഛനും. നീയത് മറന്നാലും എനിക്കത് പറ്റില്ലല്ലോ?പക്ഷേ ലണ്ടനിൽ നിന്നും ഫസ്റ്റ് ക്ലാസിൽ പഠിച്ചിറങ്ങിവന്ന മകനിൽ നിന്ന് ഞാനെന്ന അച്ഛനും ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.അതൊന്നും എനിക്ക് കിട്ടിയിട്ടില്ലന്ന് നിനക്കുംഅറിയാമല്ലോ.അതിനെക്കുറിച്ച് എന്താണ് നിനക്ക് പറയാനുള്ളത്? ”
തന്റെ വാക്കുകൾ കേട്ട് താൻ പ്രതീക്ഷിക്കുന്നൊരു സങ്കടം ആദിയുടെ മുഖത്തില്ലെന്ന് കണ്ടതും ദേവൻ കസേരയിൽ നിന്ന് ദേഷ്യതോടെ ചാടി എഴുന്നേറ്റു കൊണ്ട് ആദിക്ക് മുന്നിൽ വന്നു നിന്നു.” ഒരുപാട് പ്രാവശ്യം ഞാനും അച്ഛനും പറഞ്ഞു മുഷിഞ്ഞ വിഷയമാണ് ഇത്. ഇനിയും ഇത് തന്നെ പറയാൻ തത്കാലം എനിക്ക് താല്പര്യമില്ല.ലണ്ടനിൽ പോകണമെന്നും പഠിക്കണമെന്നും ഞാൻ ഒരിക്കലും അച്ഛനോട് പറഞ്ഞിട്ടില്ല. എന്നെ അങ്ങോട്ട് പോകാൻ നിർബന്ധിച്ചപ്പോഴും ഞാൻ അച്ഛനോട് ആവശ്യപ്പെട്ടത്, ഇതെന്റെ സ്വപ്നമല്ല..ഇതല്ല എന്റെ വഴി ഇതിന് വേണ്ടി നിങ്ങൾ വെറുതെ കാശ് ചെലവാക്കരുത് എന്നുള്ളതായിരുന്നു പക്ഷേ നിങ്ങൾക്ക് നിങ്ങളുടെ വാശിയായിരുന്നു വലുത്.അതിനിടയിൽ എന്റെ സ്വപ്നങ്ങളും സങ്കടങ്ങളും നിങ്ങൾ കണ്ടിട്ടേയില്ല.”
തികച്ചും അക്ഷോഭ്യനായിട്ടാണ് ആദി ദേവനോടത് പറയുന്നത്.”ഓഹോ നിനക്ക് വേണ്ടി അത്രയൊക്കെ ചെയ്തു ഞാനിപ്പോ വെറും വിഡ്ഢി എന്നാണോ നീ പറയുന്നത്? “ദേവന്റെ കണ്ണുകൾക്ക് തീക്ഷ്ണതയേറി.” ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടും ഇതിനൊരു ഉത്തരമിനി എനിക്ക് പറയാനോ അച്ഛന് അത് കേൾക്കാനോ സാധ്യമാവാത്ത സ്ഥിതിക്ക് ഇനിയും ഇത് പറഞ്ഞു മുശിയാൻ എനിക്കൊട്ടും താല്പര്യമില്ല.അച്ഛൻ വന്ന കാര്യം പറയണം. “ആ നോട്ടം കണ്ടിട്ടും ഒന്ന് ചലിക്കുക പോലും ചെയ്യാത്ത ആദിയുടെ കണ്ണിലേക്ക് ദേവൻ തുറിച്ചു നോക്കി.
” നീ എന്റെ കൂടെ വരണം.അതാണെനിക്ക് വേണ്ടത്.നിന്നെക്കുറിച്ച് ഞാൻ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു അതെല്ലാം എനിക്ക് നടത്തിയെടുക്കണം.എന്താ നിനക്ക് പറ്റുമോ അതെല്ലാം നടത്തി തരാൻ ? “ദേവൻ ഒരു വെല്ലുവിളി പോലെ ആദിയെ നോക്കി.” ബുദ്ധിമുട്ടാണ് അച്ഛാ,എനിക്കിനി ഇവിടെ നിന്ന് വരാൻ ”
ആദി അയാൾക്ക് മുന്നിൽ കൈ കെട്ടി നിന്നു.
അതുവരെയും ശാന്തമായിരുന്നു അവന്റെ ഹൃദയം വീണ്ടും അതിധൃതം മിടിക്കാൻ തുടങ്ങി.” ഞാൻ നിന്റെ അച്ഛനാണ്.നിന്നെ കൊണ്ടുപോകാനാണ് ഞാൻ വന്നതും “ദേവൻ വല്ലാത്തൊരു ചിരിയോടെ ആദിയെ നോക്കി.” അച്ഛന് മകനെ പ്രായം അഞ്ചല്ല. ഇരുപത്തി അഞ്ചാണെന്ന് അച്ഛനും മനസ്സിലാക്കണം. ഈയൊരു ആവശ്യത്തിനു വേണ്ടിയാണ് അച്ഛനിങ്ങോട്ട് വന്നതെങ്കിൽ അത് വേസ്റ്റണെന്നേ എനിക്ക് പറയാനുള്ളൂ “ആദി അയാളെ നോക്കാതെ മുഖം തിരിച്ചു.”ഉറപ്പാണോ?”ദേവൻ കുറച്ചു കൂടി ആദിയുടെ അരികിലേക്ക് നിന്നു.”യെസ്..”
അവനും വാശിയോടെ ദേവനെ നോക്കി.” ഒന്നുകൂടി ആലോചിച്ചു നോക്കിയിട്ട് പോരെ ഇത്രയും ഉറപ്പിച്ചു പറയുന്നത്? ”
ദേവന്റെ പരിഹാസത്തെ ആദി ചിരിയോടെ നേരിട്ടു.
” ഒരുപാട് ആലോചിച്ച് ഞാനെടുത്തൊരു തീരുമാനമാണ് ഈ സ്കൂളിലേക്ക് വരികയെന്നത്. ഇനി ഇവിടുന്ന് ഇറങ്ങണമെന്ന് ആലോചിക്കാനും എനിക്ക് ഒരുപാട് സമയമൊന്നും വേണ്ടിവരില്ല.പക്ഷേ അതൊരിക്കലും അച്ഛനൊപ്പം ചേരാനാവില്ല.
അച്ഛന്റെ സ്വപ്നങ്ങളിലേക്ക് വരാൻ എനിക്കാവില്ല.പകരം എനിക്കുമുണ്ട് സ്വപ്നങ്ങൾ, എന്റെ സ്വപ്നങ്ങൾ നേടിയെടുക്കാനായി ഞാൻ ഇവിടെ നിന്ന് പോകുക തന്നെ ചെയ്യും. “ആദിയുടെ മുഖത്തും ദേഷ്യം നിറഞ്ഞു.അവന്റെ കൈകൾ ചുരുണ്ടു.ചുവന്നു പോയ ആ മുഖത്ത് നിന്നും ദേവനത് മനസ്സിലായി.
” എങ്കിൽ നീയും കരുതിയിരുന്നോ. ദേവൻ ആഗ്രഹിച്ചതൊന്നും ഇന്നേവരെ നടക്കാതിരുന്നിട്ടില്ല.എന്റെ മകന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ സംഭവിക്കും. എനിക്കതിലിപ്പോഴും ഒരു സംശയവുമില്ല. ഇതിപ്പോ എന്റെ വാശിയാണെന്ന് കൂട്ടിക്കോ നീ “ദേവൻ അവന് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.” നിങ്ങളെന്റെ അച്ഛനാണെന്ന് പറഞ്ഞല്ലോ.അപ്പോൾ നിങ്ങളുടെ അതേ വാശി മകനായ എനിക്കുമുണ്ടാവുമല്ലോ?അച്ഛന്റെ സ്വപ്നങ്ങളിലേക്ക് ഇവിടെ നിന്ന് ഞാൻ വരില്ലെന്ന് പറഞ്ഞത് എന്റെയും വാശിയാണെന്ന് കൂട്ടിക്കോ “ആദിയും വിട്ട് കൊടുത്തില്ല.ഇവിടെ താൻ ഒരല്പം താഴ്ന്നു കൊടുത്താൽ പിന്നീടൊരിക്കലും തനിക്ക് തന്റെ സ്വപ്നങ്ങളിലേക്ക് എത്തിപ്പെടാൻ കഴിയില്ലെന്ന് ഒരു ഉൾവിളി കിട്ടിയത് പോലെ ആദിക് തോന്നിയിരുന്നു.
” ഇനി ഞാൻ വിളിച്ചിട്ടല്ല. നീയായിട്ട് തന്നെ എന്നോട് പറയും, നിനിക്കിവിടെയും ഈ നാടിനെയും ഈ സ്കൂളിനെയും എന്തിന് നിന്റെ മുത്തച്ഛനെയും പോലും വേണ്ടന്നുള്ളത്. ഇതെല്ലാം വെറുത്തിട്ട് നീ എന്റെ കൂടെ പോരും.. ദേവനാ പറയുന്നത്. ഓർത്തോ… “വല്ലാത്തൊരു ക്രൂരതയോടെ അയാളത് പറഞ്ഞു കേട്ടപ്പോൾ ആദിയുടെ ഹൃദയം പിടഞ്ഞു.
സ്വന്തം മകന്റെ സന്തോഷത്തെക്കാളും വലുതായി എനിക്കെന്റെ കാര്യമാണെന്ന് ഇതിലും മനോഹരമായി ഒരച്ഛൻ ഇനിയെങ്ങനെ പറയാനാണ്?അതുവരെയും ദേവന്റെ വാക്കുകളെയും പ്രവർത്തികളെയും ചെറുത്തുനിന്നവന്റെ ഹൃദയത്തിൽ പോറൽ വീണതും ചോര പൊടിഞ്ഞതും ആ ഒരൊറ്റ ഓർമ്മയിലായിരുന്നു.
അവന്റെ ചുണ്ടിൽ ഒരു വിളറിയ ചിരിയുണ്ടായിരുന്നുവപ്പോൾ.
….തുടരും…
തട്ടി കൂട്ടാണെന്ന് ഫീൽ ചെയ്യുന്നുണ്ടോ ഗയ്സ് 😎ഞാനെന്റെ വീട്ടിലാ.. ഇച്ചിരി bc❣️റിവ്യൂ ഇട്ടിട്ട് പോണേ..സ്നേഹത്തോടെ jiff❤️❤️

by