23/04/2026

നീർത്തിളക്കം : ഭാഗം 19

രചന – ഷംസിയ ഫൈസൽ

അവള്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞതും അവനൊന്ന് പരിഭ്രമിച്ചു

”ഞാനൊന്നും പറയുന്നില്ല.,
എന്‍റെ ആവിശ്യമായില്ലെ.,,
ഇപ്പോ തല്‍ക്കാലം നീയിറങ്ങ്.,

നവനീത് ഒരു ടെക്സ്റ്റെയ്ല്‍സ് ഷോപ്പിന്‍റെ മുന്നില്‍ നിര്‍ത്തിയതും ശാലിനിയിറങ്ങി

”ഇതെന്താ ഇവിടെ.,
എനിക്ക് ആവിശ്യത്തിനുള്ള ഡ്രസ്സെല്ലാം കല്ല്യാണത്തിന്‍റെ മുമ്പ് തന്നെ എടുത്തല്ലോ.,

അവള്‍ സംശയത്തോടെ ചോദിച്ചു

”നിനക്കല്ല നിന്‍റെ വീട്ടുകാര്‍ക്കാ.,
വിരുന്നിന് പോകുമ്പോ കൈയ്യും വീശിയാണോ പോകുന്നത്.,,
എല്ലാവര്‍ക്കും വേണ്ടതെല്ലാം എടുത്തോ.,,

രണ്ട് പേരും ആവിശ്യമുള്ളതെല്ലാം എടുത്ത് അവിടെന്നിറങ്ങി

”ഇവിടെ ഒന്നും വല്ല്യ കളക്ഷനില്ല.,
അതിനൊക്കെ എന്‍റെ ഷോപ്പ് അടിപൊളി ട്രെന്‍ഡിന്‍ കളക്ഷനാണ്.,,

നവി കോളറ് പൊക്കി

”അടിപൊളിഞ്ഞ കളക്ഷനാകും.,
ഇന്നാലും ഇങ്ങനെ സ്വയം പൊക്കാവോ.,,

അവള്‍ കളിയാക്കി ചിരിച്ചത് അവന് പിടിച്ചില്ല

”ഞാന്‍ പൊക്കുമെടീ..,,
ഞാനെയ് കഷ്ടപ്പെട്ട് നേടിയെടുത്തതാ.,,
അതിന്‍റെ അഹങ്കാരം എനിക്കുണ്ടെന്ന് തന്നെ കൂട്ടിക്കോ.,,

അവന്‍ ഇതും പറഞ്ഞ് അടുത്തുള്ള ബേക്കറിയില്‍ കയറി കുറച്ച് സ്വീറ്റ് ഐറ്റംസ് വാങ്ങി വന്നു

എന്നിട്ട് നേരെ ശാലിനിയുടെ വീട്ടിലേക്ക് പോയി

”അപ്പോ വീട്ടില്‍ പോയിട്ട് അത്യാവിശ്യമുണ്ട് രാത്രിയെ ഇങ്ങോട്ടേക്ക് വരുന്നൊള്ളു എന്ന് പറഞ്ഞിട്ട്.,

വീടിന്‍റെ മുന്നിലിറങ്ങുന്നതിനിടെ അവള്‍ ചോദിച്ചു

”ചുമ്മാ പറഞ്ഞതാ.,

അവന്‍ ഡ്രസ്സിന്‍റെ കവറെല്ലാം അവള്‍ക്ക് കൊടുത്ത് സ്വീറ്റ്സെല്ലാം അവനും പിടിച്ച് ശാലിനിയുടെ വീടിന്‍റെ കോളിംങ് ബെല്ലടിച്ചു

”അമ്മാ..,,അവരെത്തി.,,

ശില്‍പ ഡോര്‍ തുറന്ന് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു

”വെല്‍ക്കം മിസ്സ് ആന്‍ഡ് മിസ്സിസ് നവനീത്.,,

ശില്‍പ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു

”ആയിക്കോട്ടെ മേഡം,,
വാ നവീ അകത്തിരിക്കാം.,

ശാലിനി നവിയെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി

”പിന്നേ..,,ചേച്ചി വിളിച്ചിട്ട് വേണം നവനീതേട്ടന് അകത്തേക്കിരിക്കാന്‍.,,

ശില്‍പ ശാലിനിക്കിട്ട് കൊട്ടി

”പോടീ..,
എവിടെ എന്‍റെ അച്ഛനും അമ്മയും?

ശാലിനി കൈയ്യിലുള്ള കവറെല്ലാം ഹാളിലെ ടേബിളില്‍ വെച്ചു

”ഞാന്‍ ഇവിടെയുണ്ട്.,
അച്ഛന്‍ കവല വരെ പോയതാ ഇപ്പോ വരും.,,

അമ്മ കൈ സാരി തുമ്പില്‍ തുടച്ച് അടുക്കളയില്‍ നിന്ന് കയറി വന്നു

അപ്പോയേക്കും ശില്‍പ രണ്ട് പേര്‍ക്കുമുള്ള ജ്യൂസ് എടുത്തോണ്ട് വന്നു

”അയ്യോ..,,ഇതെന്താ കുറേ കവറെല്ലാം.,
എന്‍റെ നവി മോനെ ഇതിന്‍റെ ഒക്കെ ആവിശ്യമുണ്ടോ.,
നീ ആദ്യായിട്ടൊന്നുമല്ലല്ലോ ഇങ്ങോട്ട് വരുന്നത്.,,

അമ്മ നവനീതിനെ നോക്കി

”പണ്ടത്തെ പോലെ ആണോ ആന്‍റീ ഇപ്പോ.,
പണ്ട് കടയില്‍ പോകാനും തേങ്ങ പൊറുക്കാനും കരന്‍റ് ബില്ലടക്കാനും ഒക്കെ വരുന്നിടത്ത്
ഇന്ന് നിങ്ങളെ മകളെ കല്ല്യാണം കഴിച്ച് ആദ്യമായിട്ട് ഇങ്ങോട്ട് വരുന്നതല്ലെ.,
ഒട്ടും കുറക്കേണ്ടെന്ന് കരുതി.,,

നവനീത് ചിരിച്ചോണ്ട് എല്ലാവര്‍ക്കുമുള്ള ഡ്രസ്സെടുത്ത് കൊടുത്തു

”പോടാ ചെര്‍ക്കാ.,
ഇതിന്‍റൊന്നും ആവിശ്യമുണ്ടായിരുന്നില്ല,
നീയാ ജ്യൂസ് കുടിക്ക്.,,

അമ്മ അവനോട് പറഞ്ഞതും അച്ഛന്‍ കുറച്ച് ഫ്രൂട്ട്സുമായി അങ്ങോട്ട് കയറി വന്നു

”ആ..ഹ നിങ്ങള് വന്നോ.,
തൊട്ടപ്പുറത്ത് ആയത് കൊണ്ട് യാത്ര സുഖായിരുന്നോന്ന് ചോദിക്കേണ്ട ആവിശ്യമില്ലല്ലോ..,,

അച്ഛന്‍ കവറ് അമ്മയെ ഏല്‍പിച്ച് നവിയുടെ അടുത്തിരുന്നു

കുറച്ച് സമയം എല്ലാവരും ഒരുമിച്ച് സംസാരിച്ചിരുന്നു

”ശാലൂ..,,നാളെ കൊച്ചിയിലേക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തോ.,,

അച്ഛന്‍ ചോദിച്ചതും നവി ശാലിനി ഇടംകണ്ണിട്ട് നോക്കി

”ഇല്ല അച്ഛാ.,

”ആര് പറഞ്ഞു, ഞാന്‍ ബുക്ക് ചെയ്തല്ലോ.,,

നവി പറഞ്ഞതും ശാലിനി കണ്ണ് തള്ളി അവനെ നോക്കി

”അതെപ്പോ.,,

അവള്‍ സംശയത്തോടെ ചോദിച്ചു

”കുറച്ച് നേരത്തെ.,
രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.,
എനിക്കും നിനക്കും.,,

നവി ഫോണെടുത്ത് കാണിച്ച് കൊടുത്തു

”ഹേ.,,അപ്പൊ നവിയല്ലെ വരുന്നില്ലെന്ന് പറഞ്ഞേ.,

”എന്ത് നവി കൊച്ചിയിലേക്ക് പോരുന്നില്ലെന്നോ.,,

അമ്മ നെറ്റിചുളിച്ചു

”അ..അത് പിന്നെ എനിക്ക് ഇവിടെ കുറച്ചത്യാവിശ്യമുണ്ടായിരുന്നു.,
നമ്മുടെ നാട്ടില് ഷോപ്പിടുന്നതിന്‍റെ ഒരു പ്ലാനുണ്ട്‌,
അതിന്‍റെ ഒാരോ ആവിശ്യത്തിന് ഇവിടെ നില്‍ക്കണമായിരുന്നു.,,
പിന്നെ ആലോചിച്ചപ്പോ കല്ല്യാണം കഴിഞ്ഞല്ലെയൊള്ളു അതോണ്ട് കൂടെപോകാന്ന് കരുതി.,,
നവിയുടെ നുണകേട്ട് ശാലിനിക്ക് പോലും സത്യാന്ന് തോന്നിപോയി

”പിന്നെ ചേച്ചീ..,,രണ്ട് ദിവസത്തിനുള്ളില്‍ ഞാനും കൊച്ചിയിലേക്ക് വരുന്നുണ്ട്.,
എന്‍റെ ഫ്രണ്ടും കൂടെയുണ്ടാകും.,
ചേച്ചീടെ ഫ്ലാറ്റില്‍ ഇത് വരെ താമസിച്ചില്ലല്ലോ.,,
അതുമല്ല ക്ലാസ് തുടങ്ങുന്നതിന് മുമ്പെ രണ്ട് ദിവസം കൊച്ചി എക്സ്പ്ലോര്‍ ചെയ്തിട്ട് കോളേജിലേക്ക് പോകാന്ന് കരുതി.,,

ശില്‍പ പറഞ്ഞു

”അതിനെന്താ നീ വാ.,
നമുക്ക് എല്ലാവര്‍ക്കും അടിച്ച്പൊളിക്കാം.,
അല്ലേ ശാലിനി.,,

നവിയുടെ മാറ്റം കണ്ട് അത്ഭുതപ്പെട്ടോണ്ടിരിക്കാണ് ശാലിനി

കുറച്ച് കഴിഞ്ഞ് രാത്രി ഭക്ഷണം കഴിച്ച് എല്ലാവരും കിടക്കാന്‍ പോയി

രണ്ട് പേരും മുറിയിലേക്ക് പോയി ഡോറടച്ചു

”ശാലൂ..,,ന്നാ വെള്ളം.,,

അമ്മ വാതിലില്‍ മുട്ടി ഒരു ജെഗ്ഗില്‍ വെള്ളം കൊടുത്തു പോയി

ശാലിനി അതവിടെ വെച്ച് വാതിലടച്ച് പൂട്ടി നവിയെ നോക്കി

അവന്‍ കട്ടിലില്‍ ഇരുന്ന് ഭയങ്കര ആലോചനയാണ്

”എന്താണ് കാര്യായിട്ട് ആലോചനയിലാണല്ലോ.,,

ശാലിനി അവനെ കൈ കെട്ടി നോക്കി

”അല്ല ഞാനാലോചിക്കായിരുന്നു ഈ കട്ടിലില്‍ നമ്മള്‍ രണ്ട് പേരും എങ്ങനെ കിടക്കും.,,

”സാറ് കിടക്കാന്‍ വരട്ടെ.,
ആദ്യം ഞാന്‍ ചോദിക്കുന്നതിന് മറുപടി താ.,
പെട്ടന്ന് കാല് മാറി എന്‍റെ കൂടെ കൊച്ചിയിലേക്ക് വരാന്‍ കാരണം.,,
എന്തൊക്കെ പുകിലായിരുന്നു വീട്ടില്‍ വെച്ച് നീ കാട്ടികൂട്ടിയെ.,,

അവളവനെ ചൂഴ്ന്ന് നോക്കി

”നീ ഇങ്ങനെ നോക്കൊന്നും വേണ്ട.,
കൊച്ചിയിലെ എന്‍റെ ഷോപ്പിന്‍റെ ഇന്‍റീരിയല്‍ വര്‍ക്ക് നടന്നോണ്ടിരിക്കാണ്.,
അവിടെ വരെ ചെന്ന് വര്‍ക്കെല്ലാം നോക്കല്‍ ഒാണര്‍ എന്ന നിലക്ക് അത്യാവിശ്യമാണ്.,
അല്ലാതെ വേറെ ഒന്നുമല്ല.,
നീയാ ലൈറ്റ് ഒാഫ് ചെയ്യ് ഞാനൊന്ന് കിടക്കട്ടെ.,,

നവി ബെഡിലേക്ക് കിടന്നു

”കിടക്ക് കിടക്ക് ക്ഷീണം കാണും.,,

ശാലിനി അവനെ കളിയാക്കി ലൈറ്റ് ഒാഫ് ചെയ്ത് അവന്‍റെ അടുത്ത് ഒാരം ചേര്‍ന്ന് കിടന്നു

”നീയിത് എങ്ങോട്ടാ.,,

ശാലിനി അടുത്ത് കിടന്നതും നവി ചാടിയെണീറ്റു

”ഞാന്‍ ഉറങ്ങാന്‍.,അല്ലാതെ ബെഡില്‍ കിടന്ന് ഡാന്‍സ് കളിക്കാന്‍ പറ്റോ.,,

അവള്‍ തിരിഞ്ഞ് കിടന്നതും അവന്‍ ബെഡില്‍ നിന്നിറങ്ങി പുതപ്പെടുത്ത് താഴെ വിരിച്ച് തലയിണ എടുത്ത് വിരിപ്പിലിട്ടു

”നീയിത് എന്താ ചെയ്യുന്നു.,,

ശാലിനി എണീറ്റ് ലൈറ്റിട്ടു.,

”ഞാന്‍ താഴെ കിടക്കാന്‍ പോകാ.,
നീ പ്രേമം തലക്ക് പിടിച്ച് എന്നെ കേറി വല്ലോം ചെയ്താലോ..,,

അവന്‍ താഴെ കിടന്ന് കൊണ്ട് പറഞ്ഞു

”അതെയ് എനിക്ക് തന്നോട് പ്രേമാണ്.,
അല്ലാതെ കാമമല്ല.,
താന്‍ താഴെ കിടക്കെന്നേണ് നല്ലത്.,
ദുഷ്ടന്‍ തെണ്ടി.,,

അവള്‍ പിറുപിറുത്ത് ലൈറ്റ് ഒാഫ് ചെയ്ത് കിടന്നു

അവന്‍ ഉറക്കത്തെ കൂട്ട് പിടിക്കുമ്പോയാണ് അവള്‍ എസി ഒാണ്‍ ചെയ്തത്,
ശരീരത്തിലേക്ക് തണുപ്പ് അരിച്ച് കയറി
കൂടാതെ കൊതുകിന്‍റെ ശല്യവും
പുതക്കാന്‍ കൊടുത്ത ബ്ലാങ്കറ്റ് വിരിച്ച് കിടന്നതിനാല്‍ തുണുപ്പും കൊതുകിന്‍റെ കടിയും കാരണം ഞെരിപിരി പൂണ്ട്.,

അവന്‍ എണീറ്റ് എസി ഒാഫ് ചെയ്ത് നിലത്ത് വിരിച്ച ബ്ലാങ്കറ്റെടുത്ത് തറയില്‍ പുതച്ച് കിടന്നു

തറയിലെ തണുപ്പ് കാരണം അവന്‍ തിരിഞ്ഞും മറഞ്ഞും കിടന്നു

*(തുടരും..)*