22/04/2026

അരികിലായ്: ഭാഗം 44

രചന :ശ്രീ കാർത്തിക
വന്നത് ആരാണെന്നറിയാൻ ചേതൻ പുറത്തേക്കിറങ്ങി.. ഇതേ സമയം കാറിൽ നിന്നും ലിനു ഇറങ്ങി..”ഹായ് ചേതൻ..”ഹായ് ലിസ്റ്റിൻ.. ഇതൊരു സർപ്രൈസ് ആയല്ലോ..”നടക്കാത്തതു പലതും നടക്കുമ്പോൾ ഇങ്ങനൊരു കൂടികാഴ്ച വേണമല്ലോ..”അത് ലിസ്റ്റിൻ.. ലിസ്റ്റിൻ വരു കാത്തിരുന്നു സംസാരിക്കാം..””മ്മ് “ചേതനു പുറകെ ലിനു ഹാളിലെ സോഫയിൽ ഇരുന്നു…”ലിസ്റ്റിനു കുടിക്കാൻ ചായ അല്ലെങ്കിൽ കോഫി??”ഒന്നും വേണ്ട.. ഞാൻ ഇപ്പോൾ വന്ന കാര്യം പറയാതെ തന്നെ അറിയാല്ലോ ചേതനു??””അറിയാം..”
തല താഴ്ത്തിയാണ് ചേതൻ പറഞ്ഞത്..”ഓക്കേ.. അപ്പോൾ നമ്മുടെ കോൺട്രാക്ട് സൈൻ ചെയ്യുമ്പോൾ കൂടെ ഉണ്ടായിരുന്നവരോട് കൂടി ഇവിടേക്ക് വരാൻ പറയു.. ഞാൻ വെയിറ്റ് ചെയ്യാം…”

ഒന്നും പറയാനില്ലാത്തതുപോലെ ചേതൻ ഫോൺ എടുത്ത് അലക്സിനെ വിളിച്ചു… കാര്യം പറഞ്ഞു… ഒപ്പം നിവേദിനെ വിളിക്കാനും.. താൻ വിളിച്ചാൽ അവൻ എടുക്കില്ലെന്നു ചേതനു അറിയാം..ഒരു മണിക്കൂറിനുള്ളിൽരണ്ടുപേരുംഅവിടെയെത്തി..”എല്ലാരും വന്ന സ്ഥിതിക്ക് നമുക്ക് കാര്യത്തിലേക്ക് കടക്കാം “ചേതൻ നേരെ നോക്കിയത് നിവേദിനെയായിരുന്നു.. കൈയിലെ കെട്ട് കണ്ടു അവനിൽ വേദന നിറഞ്ഞു.. അവൻ തന്നെ നോക്കുന്നു കൂടിയില്ലല്ലോ എന്നതും അവനിൽ ചെറിയ നൊമ്പരം ഉണർത്തി.. പിന്നീട് ലിസ്റ്റിനെ നോക്കി..”ലിസ്റ്റിൻ ഒരു അവസരം തരാൻ കഴിയുമോ??””ഇല്ല ചേതൻ.. നിയമത്തിനു നിരക്കാത്ത കാര്യങ്ങൾ ചെയ്ത താങ്കളെ ഞാൻ എങ്ങനെ വിശ്വസിക്കും?? ”

“അലക്സ്.. നീ കൂടി ഒന്ന് പറഞ്ഞു നോക്ക്..””മ്മ് “”ലിസ്റ്റിൻ… ഒരു അവസരം കൂടി തരണം… പുതിയ ഒരു കോൺട്രാക്ട് സൈൻ ചെയ്യാൻ ഞാൻ തയ്യാറാണ്..””അലക്സ് നീ എന്താ പറയുന്നേ??””ചേതാ.. ഞാൻ ഒന്ന് പറഞ്ഞു കഴിയട്ടെ ..”അലക്സ് എന്താണ് ഉദ്ദേശിക്കുന്നത്?? ചേതന്റെയും താങ്കളുടെയും കമ്പനി ആണെങ്കിൽ കൂടികൂടുതഅവകാശംചേതനല്ലേ??””ആയിരുന്നു..ഇപ്പോൾ ഇതു എന്റെയും വേറെയൊരു ആളുടെയും കമ്പനി ആണ്.. “”അലക്സ്..” അതൊരു അലർച്ചയായിരുന്നു..
അലക്സിന്റെ കോളറിൽ പിടിച്ചു ചേതൻ…

“നീ ഇപ്പോൾ എന്താ പറഞ്ഞത്?? എന്റെ കമ്പനി അല്ലെന്നോ?? അതെങ്ങനെ ശരിയാകും?? ഞാൻ അറിയാതെ എന്റെ അവകാശം നീ എങ്ങനെ മറ്റൊരാൾക്ക്‌ എഴുതി കൊടുത്തു?? കൂടെ നിന്നു ചതിക്കുവായിരുന്നല്ലേ??””കൈ എടുക്കെടാ… ഞാൻ എങ്ങനെ ചതിച്ചെന്നാ നീ പറയുന്നേ?? വേണ്ടാത്ത പണിയെടുത്ത് ജയിലിൽ കിടന്നപ്പോൾ അവിടുന്ന് ഇറക്കാൻ പണം എങ്ങനെ കെട്ടി വെച്ചെന്നാണ് നീ വിചാരിച്ചത്??നീ സൈൻ ചെയ്ത മുദ്ര പേപ്പർ ഉപയോഗിച്ചാണ്…””നീ ഇത്രയ്ക്ക് ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല…. ഞാൻ വേണ്ടാത്ത പണി എടുത്തതുകൊണ്ട് തന്നെ ആയിരുന്നു ഇത്രയും കാലം കമ്പനിയുടെ കാര്യങ്ങൾ നടന്നത്… എന്നിട്ടും അതൊന്നും ഓർക്കാതെ നീ എന്നെ ചതിച്ചില്ലെടാ???”

ഒരു നിമിഷത്തെ ചിന്തയ്ക്ക് ശേഷം ചേതൻ അലക്സിനെ കൈ നീട്ടി അടിച്ചു.. പിന്നെ അവിടെ അടിയും പിടിയുമായി.. നിവേദ് അലക്സിനെ മാറ്റാൻ ശ്രമിച്ചു.. ലിസ്റ്റിൻ ആ കാഴ്ച ഒരു പുഞ്ചിരിയോടെ നോക്കി നിന്നു…”കൊള്ളാം.. നല്ല കാഴ്ച… ഞാൻ ആഗ്രഹിച്ചതും ഇങ്ങനെ ഒന്ന് തന്നെ ആയിരുന്നു… പരസ്പരം തല്ലി പിരിയുന്ന ഉറ്റ മിത്രങ്ങൾ…”മറ്റൊരു ശബ്ദം കേട്ട ചേതനും അലക്സും പരസ്പരം അകന്നു മാറി.. നോക്കി…”ഋതു “”അതെ ഋതുതന്നെ.. നീ തുടങ്ങി വെച്ചത് അവസാനിപ്പിക്കാൻ വന്നതാണ് ഞാൻ..”

“ഇറങ്ങി പോടീ എന്റെ വീട്ടിൽ നിന്നും.. നിനക്കു എങ്ങനെ ധൈര്യമുണ്ടായിരുന്നു ഈ വീട്ടിലേക്ക് കാലെടുത്തു വെക്കാൻ..”ദേഷ്യത്തോടെ പറയുന്ന ചേതനെ ഋതുപുച്ഛത്തോടെനോക്കി….”അതെങ്ങനെ ശരിയാകും… ഒരു മിനിറ്റ് എല്ലാരേയും ഇങ്ങോട്ട് വിളിക്കട്ടെ… കാരണം .. നിന്റെ പതനം കാണേണ്ടവർ എല്ലാരും ഇപ്പോൾ ഇവിടെ വേണം… “ഋതു പറഞ്ഞു കഴിഞ്ഞതും അവിടേക്ക് തനുവും ദേവയും ഒപ്പം റിച്ചുവും വിക്കിയും കയറി വന്നു… പിന്നാലെ വന്ന അജിത്തിനെ കണ്ടു അലക്സ് ഒന്ന് ഞെട്ടി…(ലിനു വിളിച്ചു വരുത്തിയതാണ് അജിത്തിനെ “എന്താ അലക്സ് ഇപ്പോഴേ ഞെട്ടിയാൽ എങ്ങനാണ്??”

“അപ്പോൾ ചേതൻ.. ഇതാണ് അജിത്ത് ഏട്ടൻ .. കമ്പനിയിലെ നിന്റെ അവകാശം വാങ്ങി എന്ന് അലക്സ് കരുതുന്ന വ്യക്തി…”ആ സംസാരത്തിൽ അലക്സിന്റെ നെറ്റി സംശയതാൽ ചുളിഞ്ഞു..(ചേതനെ ജയിലിൽ നിന്നും ഇറക്കാനുള്ള പണത്തിനു നെട്ടോട്ടമൊടുമ്പോഴാണ് മുംബൈയിലുള്ള സുഹൃത്ത് വഴി അജിത്തിനെ പരിചയപ്പെട്ടത്…. താനാണ് മുംബൈയിൽ പോയി അജിത്തിനെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചത്.. ബ്ലാങ്ക് മുദ്ര പേപ്പർ കൈ മാറി അവർ എഴുതി ചേർത്ത പേര് ഞാൻ ശ്രദ്ധിച്ചില്ലേ?? അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു…ഋതു ഇപ്പോൾ പറഞ്ഞതിനർത്ഥം വേറെ ആർക്കെങ്കിലും വേണ്ടിയാണോ അജിത്ത് വാങ്ങിയത്????)”നിങ്ങൾക്ക് ആവശ്യപ്പെട്ട പണം തന്നത് അജിത്ത് ഏട്ടൻ ആണ്.. പക്ഷേ ഏട്ടന് നീ ചേതൻ സൈൻ ചെയ്ത ബ്ലാങ്ക് മുദ്ര പേപ്പർ കൊടുത്തതിൽ എഴുതിയത് RL കമ്പനിയുടെ പേരാണ്..”

അലക്സിന്റെ ഞെട്ടൽ പൂർണ്ണമായി…ചേതനും പകപ്പോടെ ലിസ്റ്റിനെ നോക്കി… അവനിൽ മനോഹരമായ ചിരിയായിരുന്നു…”ചതി.. “”അതേല്ലോ ചതി… അല്ല എന്ത് യോഗ്യതയിലാണ് നീ അത് പറയുന്നത് അലക്സ്?? ഉറ്റ മിത്രത്തോട് ഒന്നും പറയാതെ ചതിച്ചത് നീ അല്ലെ??”അതിനു അലക്സിനു മറുപടി ഇല്ലായിരുന്നു…”ഇനി എനിക്ക് സംസാരിക്കാനുള്ളത് ചേതനോടാണ്… ഋതു അവൾ എനിക്ക് ആരാണെന്ന് അറിയുമോ???””റിച്ചുവിന്റെ ഫ്രണ്ട് ഒപ്പം തനുവിന്റെയും..””അത് എല്ലാർക്കും അറിയുന്ന ബന്ധം.. അതല്ലാതെ ചെറിയൊരു ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ..” ചേതൻ ലിസ്റ്റിനെ തന്നെ നോക്കി…ലിനു ഋതുവിന്റെ അടുത്തേക്ക് നടന്നു.. അവളുടെ തോളിലൂടെ കൈയിട്ടു തന്നോട് ചേർത്തു നിർത്തി..”ഋതു ഇപ്പോൾ ഋതു മാധവ് അല്ല ചേതൻ…ഋതു ലിസ്റ്റിൻ ആണ്… എന്റെ പെണ്ണ്.. എന്റെ പാതി…””What??? തമാശ പറയുകയാണോ ലിസ്റ്റിൻ??? അതോ ഇവർ എല്ലാം കൂടി ചേർന്നോണ്ടുള്ള പുതിയ നാടകമോ??”

കേട്ടതൊന്നും ചേതനു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. തന്നെ പേടിച്ച് നാടുവിട്ട പെണ്ണ്.. നാലു വർഷത്തിന് ശേഷം കണ്ടു മുട്ടുമ്പോൾ അറിയപ്പെടുന്ന
ബിസിനസ്‌ മാന്റെ ഭാര്യ.. ഇല്ല സമ്മതിക്കില്ല ഞാൻ… നരകിച്ചു ജീവിക്കേണ്ടവളാണ്.. അവൾ സുഖമായി ജീവിക്കുന്നു എന്ന തിരിച്ചറിവ് അവനെ ഭ്രാന്ത് പിടിപ്പിച്ചു…”നാടകം.. എന്തിന് ചേതൻ??? ഈ ഒരു കാര്യം അറിയുമ്പോൾ ഇങ്ങനെ തുടങ്ങിയാൽ ബാക്കി കാര്യങ്ങൾ താൻ എങ്ങനെ ഉൾക്കൊള്ളും???””ദേ ഈ നിൽക്കുന്നവൾ എന്റെ അമ്മയുടെ കൊലപാതകിയാണ്.. അവൾ അങ്ങനെ സുഖമായി ജീവിക്കണ്ട… അതിനു ഞാൻ സമ്മതിക്കില്ല…””നിന്റെ സമ്മതം ആർക്ക് വേണം ചേതൻ?? ഋതു സുഖമായി ജീവിക്കുന്നത് നീ കാണും… കാരണം അവൾ ഈ ലിസ്റ്റിന്റെ പെണ്ണാണ്..”

“എന്റെ ഇച്ചായ.. ഞങ്ങൾക്കും പറയാൻ എന്തെങ്കിലും ബാക്കി വെക്കെന്നെ…”റിച്ചു ചേതന്റെ മുന്നിലായ് വന്നു നിന്നു… അവന്റെ കവിളിലായ് ഒരു അടി കൊടുത്തു… ചേതൻ ഒരു വശത്തേക്ക് ചരിഞ്ഞു പോയി..”ഇതെന്തിനാണെന്നു അറിയാമോ?? എന്റെ പെണ്ണിന് നേരെ നീ നടത്തിയ നീക്കത്തിൽ.. “പെട്ടെന്നു ചേതന്റെ മറുകവിളിലും ഒരു അടി വീണു…”അത് കലക്കി വിക്കി.. ഇപ്പോൾ സമമായി..””നിന്നെ എനിക്ക് കൊല്ലേണ്ട ദേഷ്യമുണ്ട് ചേതൻ.. എന്റെ കൂട്ടുകാരോടും ദാ ആ നിൽക്കുന്ന പെണ്ണിനോടും നീ ചെയ്തുകൂട്ടിയത് അറിഞ്ഞിട്ട്.. പക്ഷെ ചെയ്യുന്നില്ല.. അതിനു എനിക്ക് അവകാശം ഇല്ല..”

“അലക്സിനേയും നിവേദിനെയും അറസ്റ്റ് ചെയ്യാൻ പോലീസ് ഇപ്പോൾ വരും.. തനുവിനെ അപകടപ്പെടുത്തിയതിനു നിങ്ങൾക്കെതിരെ അവൾ പരാതി കൊടുത്തിട്ടുണ്ട്..”- റിച്ചു “അതിനു ഞങ്ങൾ.. ചേതൻ പറഞ്ഞിട്ട് ചെയ്തതാണ്.. കൂടെ അവനും ഉണ്ടായിരുന്നു…” – അലക്സ് “അവൻ ഇപ്പോൾ ജയിലിൽ നിന്നു വന്നതല്ലേ ഉള്ളു…””എന്നോട് ക്ഷമിക്കണം… എന്ത് വേണമെങ്കിലും ചെയ്യാം…പരാതി പിൻവലിക്കണം…””എന്തും ചെയ്യുമോ??””ചെയ്യാം ലിസ്റ്റിൻ…””ജിത്തു.. ആ പേപ്പേഴ്സ് ഇങ്ങെടുക്ക്..”അവർക്ക് മുന്നിലേക്ക് നീട്ടിയ പേപ്പേഴ്സ് കണ്ടു അലക്സ് പകപ്പോടെ ലിസ്റ്റിനെ നോക്കി…”നോക്കണ്ട… സമ്മതമാണെങ്കിൽ അതിൽ സൈൻ ചെയ്ത് തിരഞ്ഞു നോക്കത്തെ പോകാം..അല്ല എങ്കിൽ ജയിലിലേക്ക്..”

ഒരു നിമിഷം അലക്സ് ആലോചിച്ചു….താൻ സൈൻ ചെയ്തില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരും..ജയിലിൽ പോയാൽ വീട്ടുകാരുടെ അവസ്ഥ.. ഇത്രയും ഇവർക്ക് ചെയ്യാൻ കഴിയുമെങ്കിൽ തന്റെ ജീവിതവും ഇവർക്ക് നരകമാക്കാൻ സാധിക്കും.. വേണ്ട.. ഇപ്പോൾ ജീവിതം തിരിച്ചുകിട്ടും.. അലക്സ് അതിൽ സൈൻ ചെയ്തു..”ഇനി നിനക്കു പോകാം അലക്സ്.. ഈ നിൽക്കുന്ന രണ്ടുപ്പേരോടുമുള്ള നിന്റെ ബന്ധം അവസാനിപ്പിച്ചു വേണം എവിടുന്ന് ഇറങ്ങാൻ…”ഒന്നും പറയാതെ അവൻ അവിടെ നിന്നും പുറത്തേക്ക് നടന്നു…ലിസ്റ്റിൻ തിരിഞ്ഞു നിവേദിനെ നോക്കി..

“നിവേദ്… നിനക്കും പോകാം.. നിവർത്തികേടുകൊണ്ട് ഇവരുടെ പ്രവർത്തികൾ സഹിക്കേണ്ടി വന്നവനാണ് നീ.. അവരുടെ പ്രവർത്തികളിൽ ഒന്നും ചെയ്യാനും പറയാനും കഴിയാതെ അവരെ അനുസരിക്കേണ്ടി വന്നവനാണ് നീ…. നീ ഇവരെ കൂട്ടുകാരായി കണ്ടത് ആത്മാർത്ഥമായിട്ടാണ്.. പക്ഷെ ഇവർക്ക് അതില്ലെന്ന് നിനക്കു മനസിലായില്ലെ . ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ നോക്ക്.. അമ്മയെയും പെങ്ങളെയും നോക്കാൻ ഒരു ജോലിയാണ് നിനക്കു ആവശ്യമെന്ന് എനിക്കറിയാം… രണ്ടു ദിവസം കഴിഞ്ഞു PM കമ്പനിയിലേക്ക് വാ..” “നന്ദി.. ഒരുപാട് നന്ദി… ഇവരുടെ പല കാര്യങ്ങൾക്കും നിവർത്തികേട് കൊണ്ട് കൂടെ നിൽക്കേണ്ടി വന്നിട്ടുണ്ട്.. ക്ഷമിക്കണം എന്നെ പറയാനുള്ളു..” അവൻ ലിനുവിന്റെ കാലിൽ വീഴാൻ പോയതും ലിനു അത് തടഞ്ഞു…പിന്നീട് അവൻ തനുവിന്റെ മുന്നിൽ കൈകൂപ്പി..

“മാപ്പ്… ഇവർ പറഞ്ഞപ്പോൾ അനുസരിക്കയല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല .. ഞാൻ വെറുമൊരു തൊഴിലാളിയാണ്.. സുഹൃത്തെന്നു ഇവർ പറഞ്ഞു നടക്കുന്ന എന്നാൽ ഇവരുടെ കാര്യങ്ങൾ ചെയ്യാൻ ഇവർ നിർത്തിയ തൊഴിലാളി….. പറ്റുമെങ്കിൽ ക്ഷമിക്കണം..”
അവന്റെ വാക്കുകൾ…അത് ആത്മാർത്ഥ ഉള്ളതാണെന്ന് അവിടെ നിന്ന ഓരോരുത്തർക്കും മനസിലായിരുന്നു.കൂടുതലൊന്നും പറയാതെ ചേതനെ ഒന്ന് നോക്കുക പോലും ചെയ്യാതെ നിവേദ് നടന്നു…എല്ലാം കണ്ട് നിൽക്കുന്ന ചേതന്റെ മുന്നിലേക്ക് ലിസ്റ്റിൻ അലക്സ് സൈൻ ചെയ്ത പേപ്പർ കാണിച്ചു… തന്റെ സ്വപ്നമായി തുടങ്ങിയ കമ്പനിയിൽ അലക്സിന്റെ അവകാശം കൂടി RL കമ്പനിക്ക് എഴുതി കൊടുത്തു കൊണ്ടുള്ള പേപ്പേഴ്സായിരുന്നു അത്…
ചേതനു ദേഷ്യവും സങ്കടവും ഒരുപോലെ വന്നു…താൻ ഒന്നുമല്ലാതാവുകയാണെന്ന് അവനു മനസിലായി…. ഒറ്റക്കാണെന്ന് അവന് തോന്നിത്തുടങ്ങി…എങ്കിലും അവനിൽ അവരോടുമുള്ള പക കുറഞ്ഞില്ല..

“എന്താ കൊല്ലാൻ തോന്നുന്നുണ്ടോ നിനക്കു ഋതുവിനെ?? എങ്കിൽ ഇതുകുടെ കേട്ടോളു.. ഈ RL കമ്പനിയുടെ ഓണർ ദാ ആ നിൽക്കുന്ന നിന്റെ ശത്രുവായ ഋതു ആണ്.. അപ്പോൾ നീ തുടങ്ങിവെച്ച നിന്റെ സ്വപ്നമായ ആ കമ്പനി ഇനി ഋതുവിന് സ്വന്തം..”ഇനിയൊന്നും കേൾക്കാൻ കഴിയാത്ത പോലെ ചേതൻ അവന്റെ രണ്ടു കാതുകളും കൈകളാൽ പൊത്തി പിടിച്ചു… പിന്നീട് ചുറ്റുമോന്ന് നോക്കി എന്തോ കണ്ടു കിട്ടിയതുപോലെ ആ കണ്ണുകൾ ഒന്ന് തിളങ്ങി..കുറച്ചപ്പുറത്തായി വീണുകിടന്നിരുന്ന കത്തിയെടുത്ത് ചേതൻ ഋതുവിന് നേരെ തിരിഞ്ഞു…

… തുടരും…
നിവേദിനെ ഞാൻ വെറുതെ വിട്ടുട്ടോ.. പാവമല്ലേ.. നിവർത്തികേടുകൊണ്ട് അവരുടെ കൂടെ കൂടി അല്ലാതെ അവനായി ഒന്നും ചെയ്തിട്ടില്ലല്ലോ…