17/04/2026

അഗ്നിമിത്ര : ഭാഗം 15

രചന : റിസ്വാന
“ആ.. എന്നാ എനിക്ക് തോന്നിയതാകും എന്തേലും ആവട്ടെ.. വാ നമുക്ക് ക്ലാസിൽ പോകാം, ബ്രൈക്ക് ടൈം കഴിയാറായി..””ശരി വാ.. പോകാം..””ഡീ.. ആ ചുള്ളൻ നമ്മുടെ ക്ലാസിൽ ആയാൽ മതിയായിരുന്നു ല്ലെ..””അതെന്തിനാ ജീന നമ്മുടെ ക്ലാസിൽ ആവുന്നെ..””വെറുതെ കണ്ടോണ്ടിരിക്കാൻ..””ഉം.. നക്സ്റ്റ് ഹവർ ഫ്രീയല്ലെ.. എന്തൊക്കെ പറഞ്ഞാലും മുരളി സർ പോയതിൽ ചെറിയ സങ്കടം ഇല്ലാന്നില്ല..””അത് ഫസി പറഞ്ഞത് ശരിയാ..” ക്ലാസ് ലക്ഷ്യമാക്കി നടന്ന് കൊണ്ട് അപ്പു പറഞ്ഞു..ഫ്രീ പീരിയേഡും മനസ്സിൽ കരുതി, ഉറക്കത്തെ മാടി വിളിച്ച് ക്ലാസിൽ കയറിയ എല്ലാവരുടേം പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ട് അവരുടെ ക്ലാസ് റൂമിലേക്ക് പ്രിൻസിപ്പൾ കടന്ന് വന്നു..

മനസ്സിൽ പ്രാകിയിട്ടാണെങ്കിലും എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിച്ചു.. അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതുകൾ കൂർപ്പിച്ചു..”ഡിയർ സ്റ്റുഡൻസ്.. നിങ്ങൾക്ക് ഈ ഹവർ മുരളി സർന്റെ സബ്ജക്ട് ആയ M3 ആണ് റൈറ്റ്..””യെസ്.. സർ..” വിനയ പ്രസാദരായി അവർ മറുപടി പറഞ്ഞു..”കഴിഞ്ഞ റ്റു വീക്ക്സ് ആയി നിങ്ങൾക്ക് ഈ സബ്ജക്ട് എടുത്തിട്ട്.. ഇത്രയും ദിവസം ഒരു അമരക്കാരനില്ലാത്ത തോണിപോലെ ആടിയുലഞ്ഞ അവസ്ഥയിലാണ് നിങ്ങൾ കടന്ന് പോയത്.. എന്നാൽ ഇന്ന് മുതൽ അതിനൊരവസാനം വരുത്തുകയാണ്..”

ഈ വാർത്ത എല്ലാവരിലും ഒരു ഞെട്ടലുണ്ടാക്കിയെങ്കിലും, എല്ലാവരും ഒരേ സ്വരത്തിൽ “താങ്ക്യൂ സർ..” എന്ന് പറഞ്ഞപ്പോൾ അദേഹത്തിന്റെ കണ്ണ് നിറഞ്ഞു.. നിറഞ്ഞ് വന്ന മിഴികളെ തൂവാലയിൽ ഒപ്പിയെടുത്ത് കൊണ്ട് അദ്ദേഹം തുടർന്നു..”സോറി.. സോറി സ്റ്റുഡൻസ് നിങ്ങൾക്കൊരു അമരക്കാരനെ നൽകാൻ വൈകിയതിൽ ഞാൻ ക്ഷമ ചോദിച്ച് കൊണ്ട്, അദ്ദേഹത്തെ ഞാൻ ഇവിടേക്ക് ക്ഷണിക്കുകയാണ്.. സാർ പ്ലീസ് കം..”കൈയ്യടികളോടെ പുതിയ സർനെ എല്ലാവരും വരവേറ്റു.. അദ്ദേഹത്തെ കണ്ട് ഗേൾസ് മൊത്തം വായും പൊളിച്ച് നിന്നു.. ജീന കർത്താവിനോട് താക്സോട് താങ്ക്സ് പറഞ്ഞോണ്ടിരുന്നു..

“സൊ, സ്റ്റുഡൻസ് നിങ്ങളുടെ ക്ലാസിനെ ഇദ്ദേഹത്തെ ഏൽപ്പിച്ച് ഞാൻ മടങ്ങുകയാണ്.. ഇദ്ദേഹം തന്നെ സ്വയം പരിചയപ്പെടുത്തുന്നതാണ്.. സൊ ബൈ.. ആൻഡ് ഹാവ് എ നൈസ് ഡെ..”പ്രിൻസിപ്പൾ പോയി കഴിഞ്ഞ്, കട്ട ഫ്രീക്കനായ പുതിയ സർ അവർക്ക് അഭിമുഖമായി തിരിഞ്ഞു..അപ്പോയേക്കും ജീന എണീറ്റ്, “ഹെല്ലോ.. സർ ഐ ആം ജീന, ജീന ഫ്രാൻസിസ്.. ഫ്രം കാരക്കൽ, ആൻഡ് യുവർ ഗുഡ് നൈം പ്ലീസ്..””എന്റെ ജീനെ.. നീ തോക്കിൽ കയറി വെടി വെക്കല്ലെ.. ആദ്യം ഞാൻ നിങ്ങളെ ഒന്ന് ശരിക്കും കണ്ടോട്ടെ.. എന്നിട്ട് പേരും നാളും വീടും ഒക്കെ പറഞ്ഞ് തരാം..”

ക്ലാസിൽ കൂട്ട ചിരി മുഴങ്ങി..”സൊ ഗയ്സ്.. ഐ ആം അൻഷാദ്.. സയ്യിദ് മുഹമ്മദ് അൻഷാദ്.. ആം യുവർ ന്യൂ മാത്തമറ്റിക്സ് 3 ടീച്ചർ..””സയ്യിദ് മുഹമ്മദ് അൻഷാദ് അപ്പൊ സർ തങ്ങളാണൊ..””ഹ ഹാ.. ജീനക്ക് എന്തൊക്കെ അറിയേണ്ടത്, അതൊക്കെ നമുക്ക് പിന്നെ പേർസണൽ ആയിട്ട് സംസാരിക്കാട്ടൊ..””അതല്ല സർ, സാറിന്റെ താടിയും ലുക്കും ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി ഒരു ന്യൂ ജെൻ ഫ്രീക്കൻ ആണെന്ന്..””താടി, അത് വടിക്കാതിരിക്കൽ സുന്നത്താണ് ജീന.. ആൻഡ് ഈ സുറുമയും.. ഓക്കെ അതൊക്കെ നമുക്ക് പിന്നെ പറയാം, ഇപ്പൊ എല്ലാവരെയും പരിചയപ്പെടട്ടെ, നിന്നെ ഞാൻ ശരിക്കൊന്ന് പരിചയപ്പെടുന്നുണ്ട് ട്ടൊ..”

ഓരോരുത്തരെയും പരിജയപ്പെട്ട് കഴിഞ്ഞ് അവസാനം ഫസീലയുടെ അടുത്തെത്തി, അത് വരെ തലയും താഴ്ത്തി ഇരിക്കുകയായിരുന്നു അവൾ..അൻഷാദ് അവളുടെ അടുത്തെത്തി.. അവൾ തലയുയർത്തി നോക്കി.. അവർ തമ്മിൽ കണ്ടു.. ഒന്നും മിണ്ടാതെ രണ്ട് പേരും തമ്മിൽ നോക്കി നിന്നു..”താൻ..? തന്നെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ.. എന്താ തന്റെ പേര്..?, വീട് എവിടെയാണ്..?”
“ഓ, പിന്നേ.. സാർ പുളുവടിക്കല്ലെ, ഫസിയെ കണ്ടിട്ടുണ്ട് പോലും..””ജീനാ.. വിൽ യു പ്ലീസ്..”
“ഓകെ സർ..””സർ, ഞാൻ ഫസീല..”

————————

ക്ലാസ് ടെസ്റ്റുകളും മറ്റു പ്രോഗ്രാമുകളുമായി ദിവസങ്ങൾ കടന്ന് പോയി.. സാറിനെ വീഴ്ത്തുക എന്ന ശ്രമം ഉപേക്ഷിക്കാതെ ജീന അതിന് വേണ്ടി പ്രയത്നിച്ച് കൊണ്ടിരുന്നു.. അതൊക്കെ അറിഞ്ഞിട്ടും കണ്ട ഭാവം നടിക്കാതെ, ഇപ്പോഴത്തെ കുട്ടികളുടെ കളിയായി കണ്ട് അൻഷാദ് അത് ഒഴിവാക്കി കൊണ്ടിരുന്നു..അങ്ങനെ എൻവിരോൺമെന്റൽ ട്രിപ്പിന് അവരുടെ ബാച്ചിന്റെ ഊഴം എത്തി.. ഇലക്ട്രോണിക്കൽ എഞ്ചിനീയറിങ്ങിന്റെ നാലാം സെമസ്റ്റർ വിദ്യാർത്ഥികളും, അൻഷാദ് സാറും ലത ടീച്ചറും ഹരിസാറും കൂടി വയനാട്, ഊട്ടി, മൈസൂർ, കൊടേക്കനാൽ എന്നിവിടങ്ങളിലേക്കായി ട്രിപ്പ് തിരിച്ചു.

ആ ട്രിപ്പ് ഒരു പ്രണയ സാഫല്യത്തിലേക്ക് ഉള്ള ചുവടു വെപ്പിന്റേതായിരുന്നു.. വയനാടൻ ചുരത്തിന്റെ ഭംഗിയും ഗുഹകളും മറ്റും കണ്ട് നടക്കുന്നതിനിടയിൽ മറ്റൊരു കോളേജിന്റെ ഒരു ബാച്ചിനെ, ഊട്ടിയിലെ തണുപ്പും കാഴ്ചകളും കണ്ട് നടക്കാനും മൈസൂറിൽ കെട്ടാരവും മറ്റും കാണുന്നതിനിടയിൽ പൊങ്ങച്ചം പറയാനുമായി അവർക്ക് കൂട്ട് കിട്ടി.രണ്ട് ക്യാമ്പസുകളിലുള്ളവരും ഒരുമിച്ചായി നടത്തം.. അതിൽ നിന്നും രണ്ട് പൂച്ച കണ്ണുകൾ ഫസിയെ ശ്രദ്ധിച്ച് നടക്കുന്നുണ്ടായിരുന്നു.. അവൾ എങ്ങോട്ട് തിരിഞ്ഞാലും പിന്നാലെ ആ കണ്ണുകളും പിന്തുടർന്നു.. എന്നാൽ അവളിതൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു.. അവൾ മറ്റൊരു ലോകത്തായിരുന്നു..

അതിനിടയിൽ പലപ്പോയും പ്രണയ ജോഡികളുടെ മിഴികൾ തമ്മിലുടക്കി.. അധരങ്ങൾ അറിയാതെ മന്ദഹസിച്ചു.. മൗനമായി മിഴികളാൽ തീർത്ത പ്രണയം..കൊടേക്കനാലിന്റെ തണുപ്പുള്ള രാത്രിയിൽ തങ്ങാൻ ഇരു കോളേജുകൾക്കും കിട്ടിയത് ഒരേ കോട്ടെയ്സ് ആയിരിന്നു.. രാത്രി തീ കൂട്ടി ഇരു കോളേജുകളും തമ്മിൽ പാട്ട് മത്സരം നടന്നു.. ആദ്യം അത് രണ്ട് പേരും വേറെ ആയിട്ടാണ് നടന്നത് എങ്കിലും പിന്നീട് അത് ക്യാമ്പസുകൾ തമ്മിലായി..

തുടരും