20/04/2026

പ്രണയം : ഭാഗം 03

രചന – പൂർണ്ണിമ വിനീത്

എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ താല്പര്യമില്ല.. ഇതും പറഞ്ഞു എന്നെ ബുധിമുട്ടിക്കുകയാണെങ്കിൽ ഞാൻ ഈ കമ്പനിയിലിൽ നിന്നും റിസൈൻ ചെയ്യും ..- ഭദ്ര

ഭദ്ര ഡോർ തുറന്നു പുറത്തേക് പോയി..

അവിനാശ് ഒന്നും പറയാതെ അവൾ പോവുന്നതും നോക്കിയിരുന്നു എന്നിട്ട് ഫോൺ എടുത്തു ആരെയോ വിളിച്ചു……

***********
. ഭദ്ര സീറ്റിൽ വന്നിരുന്നു.. അവൾക് വർക്കിൽ ഒന്നും കോൺസെൻട്രേറ്റ് ചെയ്യാൻ തോന്നിയില്ല…

ഡാ നിനക്ക് അവിനാശ് സിർനെ നേരത്തെ പരിചയമുണ്ടോ – വീണ

ഭദ്ര അതിന് മറുപടി ഒന്നും കൊടുത്തില്ല…

ഡാ നിനോട ചോദിക്കണേ, നിനക്ക് സിർനെ പരിചയമുണ്ടോ എന്ന്- വീണ

മം – ഭദ്ര

നിങ്ങൾ തമ്മിൽ എന്താ പ്രോബ്ലം – വീണ

AR കമ്പനിയുടെ ഫുൾ ഡാറ്റാ വേണം നീ ഒന്ന് നോക്കി വെക്ക് -. ഭദ്ര

അതൊക്കെ ഞൻ തരാം ആദ്യം ഞാൻ ചോദിച്ചതിന് മറുപടി താ – വീണ

അതിനെ കുറിച് എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല വീണ – ഭദ്ര

ഓക്കേ, അറ്റ്ലീസ്റ്റ് നിങ്ങൾ തമ്മിൽ എന്താ ബന്ധം എന്നെങ്കിലും പറ – വീണ

ഒരു ബന്ധവും ഇല്ല.. എല്ലാ ബന്ധവും വേണ്ട എന്ന് വെച്ച വന്നതാ ഞാൻ – ഭദ്ര

ഡാ… വീണ എന്തോ പറയാൻ വന്നതും ഭദ്ര അതിനെ തടഞ്ഞു കൊണ്ട് പറഞ്ഞു,ഇനി നീ ഒന്നും ചോദിക്കണ്ട.. എല്ലാം ഞാൻ ഈവെനിംഗ് വീട്ടിൽ എത്തീട്ട് പറയാം…ഭദ്ര

മം ഓക്കേ – വീണ

വർക്ക്‌ ഒകെ കംപ്ലീറ്റ് അകീട് ഈവെനിംഗ് ഭദ്രയും വീണയും കൂടെ ഓഫീസിൽ നിന്നും ഇറങ്ങി….

ഡാ നിനക്ക് ട്രീറ്റ്‌ വേണ്ടേ – ഭദ്ര

അത് നമുക് നാളെ ആകാം ഇന്ന് എനിക്ക് ആ അവിനാശ് ആയിട്ടുള്ള ബദ്ധം അറിഞ്ഞാൽ മതി..- വീണ

നീ ഇതുവരെ അത് വിട്ടില്ലേ – ഭദ്ര

അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല മോളെ ഭദ്ര കുട്ടി- വീണ

രണ്ടാളും കൂടെ വീണയുടെ സ്കൂട്ടിയിൽ തിരിച്ചു ഫ്ലാറ്റിലേക് എത്തി…

ഞാൻ ഒന്ന് ഫ്രഷ് ആയി വരാം – ഭദ്ര

ഓക്കേ ഡാ ഞൻ അപ്പോഴേക്കും കോഫീ ഉണ്ടാകാം – വീണ

രണ്ടാളും ഫ്രഷ് ആയി കോഫീ ഒകെ കുടിച്ചിരിക്കുമ്പോൾ ആണ് കാളിങ് ബെൽ സൗണ്ട് കേട്ടത്..

വീണ കുട്ടി ഒന്നു പോയി നോക്കെടാ – ഭദ്ര

അയ്യടാ എനിക്കൊന്നും പറ്റില്ല… നീ പോയി തുറക്ക് – വീണ

പ്ലീസ് ഡി ഞാൻ ആകെ മൂഡോഫ് ആണ് – ഭദ്ര

മം വീണ ഒന്ന് അമർത്തി മൂളി വാതിൽ തുറക്കാൻ പോയി

വാതിൽ തുറന്നതും മുന്നിൽ അവിനാശ്…

വീണ അന്തവിട്ടു ഇതെന്താ ഇപ്പോ ഇവിടെ…

എന്താ ഡോ ഇങ്ങനെ അന്തവിട്ട് നോക്കുന്നെ…- അവിനാശ്

സാർ.. സാർ എന്താ ഇവിടെ – വീണ

ഓ അതാണോ, ഞാൻ ഓപ്പോസിറ്റ് ഫ്ലാറ്റിലാ താമസം – അവിനാശ്

ഓ ഒകെ – വീണ

ഒരാൾ വീട്ടിൽ വന്നാൽ ഇങ്ങനെ പുറത്ത് നിർത്തി ആണോ നിങ്ങൾ പെരുമാറുന്നത് – അവിനാശ് കളിയോടെ പറഞ്ഞു

അയ്യോ സോറി സാർ, അകത്തേക്കു വരു..വീണ അല്പം നീങ്ങി നിന്നു കൊണ്ട് അവിനാഷിനോട് പറഞ്ഞു

അവിനാശ് ഉള്ളിൽ കേറി സോഫയിൽ ഇരുന്നു….

ആരാ വീണ വന്നത് എന്നു ചിരിച്ചുകൊണ്ട് ഭദ്ര ലിവിങ് റൂമിലേക്കു വന്നു.. അവിടെ ഇരിക്കുന്ന അവിനാഷിനെ കണ്ടതും ഭദ്രക് ദേഷ്യം അടക്കാനായില്ല…

ദേവാ – അവിനാശ് വിളിച്ചു

തിരിച്ചു ഒരു മറുപടി പോലും പറയാതെ ഭദ്ര അകത്തേക്കു പോയി..

എന്നാലും ഈ ഭദ്ര ഇത്രക് ദേഷ്യം വരാനും മാത്രം ഇയാൾ ആരാ.. ശെടാ ഈ അവതാരത്തിനെ മാത്രം എനിക്ക് മനസിലാവുന്നില്ലലോ – വീണ മനസിൽ പറഞ്ഞു കൊണ്ട് അവിനാഷിനെ നോക്കി

അവിനാശ് ഒന്നു ചിരിച്ചു കൊണ്ട് സോഫയിൽ നിന്നും എണീറ്റു…

ശെരി എടൊ..ഞാൻ പോട്ടെ നിങ്ങളെ കണ്ടപ്പോ കേറിയെന്നെ ഉള്ളു..

സാർ ഇരിക്കു ഞാൻ കോഫീ ഉണ്ടാകാം

ഏയ്‌ its ok, ഞാൻ പോട്ടെ ബൈ – അവിനാശ്

ഭദ്രയുടെ പെരുമാറ്റമാണ് സാർ പെട്ടന് പോവാൻ കാരണം എന്ന് വീണക് മനസിലായി..

അവിനാശ് പോയതും വീണ വേഗം ഭദ്രയുടെ റൂമിൽ പോയി അവൾ വിന്ഡോ റെയിൽ പിടിച്ചു എന്തോ ആലോചനയിൽ ആണ്….

ഭദ്ര – വീണ വിളിച്ചു

അവൾ തിരിഞ്ഞു നോക്കിയില്ല

വീണ ചെന്ന് അവളുടെ മുന്നിൽ കേറി നിന്നു..

ഡാ എന്താ എന്തിന നീ കരയുന്നെ- വീണ

ഭദ്ര ഒന്നും പറയാതെ വീണയെ കെട്ടിപിടിച്ചു കരഞ്ഞു… വീണ അവളെ തലോടികൊണ്ട് സമാധാനിപ്പിച്ചു..
കുറച്ചു കഴിഞ്ഞതും ഭദ്ര അവളെ വിട്ട് ബാൽക്കണിൽ പോയി നിന്നു….

എന്താ ഡാ നിനക്ക് പറ്റിയെ… ആരാ അയാൾ, എന്തിനാ നിനക്ക് ഇത്രയും ദേഷ്യം അയാളെ കാണുമ്പോൾ – വീണ

നിനക്ക് അറിയും അയാളെ – ഭദ്ര

ആരാ?- വീണ

അപ്പേട്ടൻ….!!- ഭദ്ര

What…!!!!!

അപ്പേട്ടൻ നിന്റെ സ്വന്തം ബ്രദർ അല്ലെ …..- വീണ

മം എന്റെ ഏട്ടൻ.. എന്റെ ഒരേ ഒരു രക്ത ബന്ധം…അപ്പേട്ടൻ തന്നെയാണ് Mr Avinash Sachdev- ഭദ്ര

ആൾടെ നെയിം അവിനാശ് എന്നാണോ.. നീ അപ്പേട്ടൻ എന്ന് പറയാറുണ്ടെങ്കിലും ആൾടെ നെയിം എനിക്ക് അറിയില്ലായിരുന്നു – വീണ

എന്നാലും ഇപ്പോ എന്തിനാ അപ്പേട്ടൻ ഇങ്ങോട്ട് വന്നത് – വീണ

എന്നെ കൊണ്ട് പോവാൻ – ഭദ്ര

എന്താ നിന്റെ തീരുമാനം – വീണ

ഞാൻ എല്ലാം ഉപേക്ഷിച്ചതാണ്, ഇനി ഒരു തിരിച്ചു പോക്ക് ഞാൻ ആഗ്രഹിക്കുന്നില്ല വീണ.. എനിക്ക് ഇനി അത് സാധിക്കില്ല..അവരെ ഇന് പഴയത് പോലെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല… അത്രയും അത്രയും ഞാൻ അനുഭവിച്ചു കഴിഞ്ഞു…….

നിറഞ്ഞ കണ്ണുകളോടെ ഭദ്ര അത് പറയുമ്പോൾ വീണക് അറിയാമായിരുന്നു അവളുടെ വേദനകളുടെ ആഴം…

***************
രാവിലേ ഓഫീസിലെ പോവാനുള്ള തത്രപ്പാടിലാണ് വീണ….

ഭദ്ര ഒന്ന് വേഗം വാ.. ഇന്നാണ് ന്യൂ CEO ജോയിൻ ചെയ്യുന്നേ…

ദാ വരുന്നു…ഭദ്ര

ഭദ്ര ഫ്ലാറ്റ് തുറന്നതും ഓപ്പോസിറ്റ് ഫ്ലാറ്റ് തുറന്നു അവിനാശ് വന്നതും ഒരുമിച്ചായിരുന്നു…
അവിനാശ് ഭദ്രയെയും വീണയും നോക്കി ചിരിച്ചു…..

ഭദ്ര മൈൻഡ് ചെയ്യാതെ മുന്നിലേക്ക് നടന്നു….

നിനക്ക് ഇന്ന് ഒരു സർപ്രൈസ് ഉണ്ട് ദേവാ -അവിനാശ് ഉറക്കെ വിളിച്ചു പറഞ്ഞു..

അപ്പേട്ടനെ കണ്ടാൽ അപ്പേട്ടനോട് മിണ്ടിയാൽ ഞാൻ പഴയ ദേവ ആവുമോ എന്ന് പേടി ആവുന്നു കൃഷ്ണ..എനിക്ക് പിടിച്ചു നില്കാൻ കഴിയണേ ഭഗവാനെ.. ഭദ്ര മനസ്സിൽ പറഞ്ഞു കൊണ്ട് വീണയെ കാത്തു നില്കാതെ ലിഫ്റ്റിലേക് നടന്നു……

സാർ ഭദ്രയുടെ ഏട്ടൻ ആണെന് എനിക്ക് അറിയില്ലായിരുന്നു – വീണ

മം, അവളുടെ ഏട്ടൻ എന്ന് പറയാൻ എനിക്ക് ഒരു അർഹതയും ഇല്ല വീണ.. അത്രയും എന്റെ കുട്ടിനെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്… അത് തിരുത്താന ഞാൻ ഇങ്ങോട്ട് വന്നത് – അവിനാശ്

കാര്യങ്ങൾ ഒകെ എനിക്ക് അറിയാം സാർ – വീണ

രണ്ടാളും സംസാരിച്ച താഴത്തെ ഫ്ലോറിൽ എത്തി.. വീണക് വേണ്ടി ഭദ്ര അവിടെ കാത്തു നില്കുനുണ്ടായിരുന്നു…

വീണയും ഭദ്രയും കൂടെ ഓഫീസിലേക് തിരിച്ചു……

CEO വരുന്നതും കാത്ത് ഓഫ്‌സിൽ സ്റ്റാഫ്‌ എല്ലാരും ഫ്രോന്റിൽ തന്നെ ഉണ്ട്.. ഭദ്രയും വീണയും ഓരോന്നു സംസാരിച്ച നിൽക്കുന്നുണ്ട്…

ബ്ലാക്ക് കളർ Benz ഓഫീസിനു മുന്നിൽ വന്നു നിന്നതും എല്ലാരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു…..ഭദ്രയും വീണയും വരുന്ന ആളെ കാണാൻ അകംഷയോടെ നോക്കി നിന്നു……

ബ്ലാക്ക് കളർ ഓഫീസ് സ്യൂട്ട് ഇട്ട് വരുന്ന ആളെ കണ്ടതും ഭദ്ര തളർന്നു പോയി..

ആരെ കാണരുത് എന്ന് ആഗ്രഹിച്ചാണോ വന്നത്, അയാൾ തന്നെ തന്റെ മുന്നിൽ വന്നിരിക്കുന്നു…

Welcome Mr Arjun chandrasekar – അവിനാശ്

തുടരും