09/11/2025

എന്തിനെന്നറിയാതെ : ഭാഗം 35

രചന – എഴുത്തിനെ പ്രണയിച്ചവൾ

അവൾക്കൊന്നും ഓർമയില്ലേ….. ഹർഷന്റേം അവളുടെം കല്യാണം കഴിഞ്ഞോ…… ഞാൻ വിശ്വസിക്കില്ല…. വിശ്വസിക്കണമെങ്കിൽ അപ്പു പറയണം…. അവള് പറഞ്ഞാൽ വിശ്വസിക്കാം… അതുവരെ അവളെന്റെ….. അവളെന്റെ പെണ്ണ് തന്നെയായിരിക്കും………

മോനേ…. എടാ നീയെന്തൊക്കെയാ ഈ പറയുന്നത്….

അമ്മേ പ്ലീസ്…. പ്ലീസ്… എനിക്കൊന്നും കേൾക്കണ്ട…… ഈ ആക്‌സിഡന്റ് പറ്റി ഇവിടെ കിടന്നപ്പോൾ ഒന്ന് രണ്ടുത്തവണ എനിക്ക് ബോധം വന്നിരുന്നു… And ആ സമയം… ആ സമയമൊക്കെ ഞാൻ ഒരാളെക്കുറിച്ചു മാത്രേ ആലോചിച്ചുള്ളൂ…. ഒരാള് മാത്രേ എന്റെ ഓർമയിലേക്ക് വന്നുള്ളൂ… അപ്പുവാ അത്…. അമ്മാ…. I നീഡ് ഹേർ…. എനിക്കവളെ വേണം…. പ്ലീസ്…. പ്ലീസ് ഹെല്പ് മി….

നിനക്ക് ഭ്രാന്തുണ്ടോ അർജൂ… ഞാൻ പറഞ്ഞതൊന്നും നിനക്ക് മനസിലായില്ലേ….  നിന്നെക്കാൾ മുൻപേ ഹർഷൻ താലികെട്ടിയ പെണ്ണാ അവള്, അവന്റെ കുഞ്ഞിനെ കുറച്ചു സമയത്തെക്കെങ്കിലും വയറ്റിൽ ചുമന്നവൾ, അതൊക്കെ ഓർമ വന്നാൽ അവളൊരു സെക്കന്റ്‌ പോലും അവനെ പിരിഞ്ഞിരിക്കില്ല…. നിനക്ക് തോന്നുന്നുണ്ടോ…. എടാ മോനെ എനിക്ക് മനസിലാവും നിന്റെ അവസ്ഥ, നീയൊന്ന് ഹർഷന്റെ കാര്യം ആലോചിക്ക്, ആ മോൻ എത്ര വേദനിക്കുന്നുണ്ടെന്ന് നിനക്കറിയോ…… അവന്റെ വേദന കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല…..

അപ്പോൾ എന്റെ പെയിൻ….

നിനക്ക് എന്ത് പെയിൻ ആടാ…. നീയൊന്ന് പറഞ്ഞെ….. നീ അവളെ മനസിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷെ ഇന്നവൾക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു, അവളിങ്ങനെയായതിൽ നിനക്കും പങ്കുണ്ട്…… അർജൂ നീയെന്തൊക്കെ പറഞ്ഞാലും നിനക്കൊരിക്കലും ഹർഷന് പകരമാകാൻ കഴിയില്ല……. അവന്റെ പ്രാണനാ അവള്…. അത് മനസിലാക്ക് നീ….അർജൂ ബി പ്രാക്ടിക്കൽ…..

നോ….. ശരി പ്രാക്ടിക്കലാകാം, അപ്പു അവള് പറയട്ടെ….. നിങ്ങളൊക്കെ പറഞ്ഞപോലെ അവൾക്ക് ഓർമ തിരിച്ചുകിട്ടി ഹർഷനെ വേണമെന്ന് പറഞ്ഞാൽ മാത്രേ ഞാനവളെ വേണ്ടെന്ന് വെക്കൂ… അവൾക്ക് വേണ്ടി…. അല്ലെങ്കിൽ ദൈവം നേരിട്ടിറങ്ങിവന്നു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല….. ആ താലി അമ്മയിങ് താ……

ഉറച്ചാതീരുമാനത്തോടെയുള്ള അവന്റെ സംസാരം കേട്ടതും അനിത പതറിപ്പോയി……… അവനോട് ഒന്നും പറയാതെ അവരപ്പോൾ തന്നെ അവിടുന്നിറങ്ങിപ്പോയി……

അർജുന്റെ കണ്ണുകൾ നിറയുന്നുണ്ട്…..

നോ… ഞാൻ വിശ്വസിക്കില്ല, അപ്പുവിനെ ഹർഷന് ഇഷ്ടാ അത്രയേ ഉള്ളൂ അവര് തമ്മിലുള്ള ബന്ധം….. അത്രമാത്രം…. അതുമതി….. അതിനപ്പുറം വല്ലതും ഉണ്ടെങ്കിൽ ഞാൻ… ഞാനെന്താ ചെയ്യാ….. ഏയ്‌… ഉണ്ടാവില്ല…. ഉണ്ടാവില്ല…..

അഭി അങ്ങോട്ട്‌ വരുമ്പോൾ അർജുൻ എന്തൊക്കയോ പുലമ്പുന്നതാണ് കാണുന്നത്…..അഭിയ്ക്ക് മനസിലെവിടെയോ വല്ലാത്തൊരു വേദന അനുഭവപ്പെടാൻ തുടങ്ങി……

അർജുൻ….. എടാ ഏട്ടാ നിനക്ക് എന്തുപറ്റി… എന്തിനാ നീ ടെൻഷൻ ആവുന്നേ…. എവെരിതിങ് വിൽ ബി ഓക്കേ സൂൺ……

അഭി…. എനിക്ക് അപ്പുനോട് സംസാരിക്കണം…. നീയൊന്ന് ഹർഷനെ വിളിക്ക്…

എടാ അതിന്റെ ആവശ്യമെന്താ….

ആവശ്യമുണ്ട്…. I വാണ്ട്‌ to ടോക്ക് to ഹേർ….. She ഈസ്‌ മൈ വൈഫ്…..

അർജൂ….. നിനക്കെന്താ…. അക്‌സെപ്റ്റ് the ട്രൂത്, she ഈസ്‌ not യുവർ വൈഫ്‌…… ജസ്റ്റ്‌ അക്‌സെപ്റ്റ് it…. She ഈസ്‌ harshan’s

സ്റ്റോപ്പ്‌ it അഭീ…. സ്റ്റോപ്പ്‌ it….. നിനക്ക് പറ്റുമോ അവളെ വിളിച്ചുതരാൻ……

ഓക്കേ….

അഭി അപ്പോൾ തന്നെ ഹർഷനെ ട്രൈ ചെയ്തു….

*************

ഭക്ഷണത്തിലേക്ക് ചുമ്മാ നോക്കിയിരിക്കുന്നവളെ കണ്ടതും ഹർഷനും അമ്മായിയും പരസ്പരം നോക്കി…… എന്തുവേണമെന്ന ചോദ്യം രണ്ടുപേരുടെയും കണ്ണുകളിലുണ്ടായിരുന്നു…..

അരൂ മോളേ…. എന്താ നീ ഇങ്ങനെ ഇരിക്കുന്നത്… കഴിക്കുന്നില്ലേ……

നിക്ക് വിശക്കുന്നില്ല……

അങ്ങനെ പറഞ്ഞാൽ എങ്ങനാ ന്റെ കുട്ട്യേ… നീയൊന്നും കഴിച്ചിട്ടില്ല, നിനക്ക് വയ്യാതാവും മോളേ……

അമ്മായി വേവലാതിപൂണ്ടതും അവള് ഹർഷനെ നോക്കി……

അരൂ….. ഞാൻ കഴിപ്പിക്കട്ടെ….. പ്ലീസ് കുറച്ചു കഴിച്ചാൽ മതി…… പ്ലീസ്…..

അതിനവൾ മറുപടി പറഞ്ഞില്ല, ഹർഷൻ വേഗം ചോറ് ഉരുട്ടി അവൾക്ക് നീട്ടി….. അതുകണ്ടതും അവളുടെ കണ്ണുകളിൽ അറിയാതെ വെള്ളം നിറയാൻ തുടങ്ങി, തന്റെ ഇടതുകൈകൊണ്ട് ഹർഷൻ തന്നെ അതൊപ്പിയെടുത്ത്…..

അരൂ….. നീ കരയുമ്പോൾ ഒരു രസവുമില്ല കാണാൻ…… ഇത് കഴിച്ചേ…. അതുകഴിഞ്ഞു നമുക്ക് കാവില് പോവാം…. ഒപ്പം വേറൊരു സന്തോഷവാർത്തകൂടെ പറയാനുണ്ട്…… ബട്ട്‌ അത് പറയണമെങ്കിൽ ഇത് കഴിക്കണം……

ചെറിയ കുഞ്ഞിന്നോടെന്നപോലെ അവൻ പറഞ്ഞതും അവള് വായ തുറന്നു….. അതുകണ്ടതും അമ്മായിക്കും ഒരുപാട് സന്തോഷം തോന്നി……

അവനവളെ കഴിപ്പിക്കുമ്പോഴാണ് ആരുടെയോ കാൽപാദം കേൾക്കുന്നത്……. മൂന്നുപേരും അതിന് ചെവിയോർത്തിരുന്നു…… പെട്ടന്ന് തന്നെ അതിനുടമ അവരുടെ മുൻപിലെത്തി, മുൻപിൽ ഉറഞ്ഞുതുള്ളി നിൽക്കുന്ന ഭാവനയെ കണ്ടതും അപ്പുവിന്റെ കണ്ണിൽ പേടി നിഴലിച്ചു, അത് മനസിലായിട്ടേന്നോണം ഹർഷൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു…..

എന്താ ഭാവനെ നീയിവിടെ….

ദേ തള്ളേ, ഒന്നുമറിയാത്തപോലെ പെരുമാറിയാലുണ്ടല്ലോ, എടീ നാണംകെട്ടവളെ, നിനക്ക് സ്വൽപ്പം പോലും ഉളുപ്പില്ലേ…. നിനക്ക് നാട്ടിലുള്ളവർ മൊത്തം വേണോ…. എന്താ പഠിപ്പൊക്കെ നിർത്തി ഇപ്പോൾ ഇതാണോ പണി….. കെട്ടിയവൻ മതിയാവാഞ്ഞിട്ടാണോ ഇവന്റെകൂടെ വന്നു പൊറുക്കുന്നത്… എങ്ങനെയാ ഇങ്ങനെ ആവാതിരിക്കുക തള്ളയുടെ സ്വഭാവമല്ലേ….. കുറച്ചെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ, അതിന് വിലമതിക്കുന്നുണ്ടെങ്കിൽ പോയി ചാവെടി, ഇല്ലെങ്കിൽ ഞാൻ തന്നെ നിന്നെ കൊല്ലും……..

ഇത്തവണ ഹർഷനൊട്ടും സഹിക്കാൻ കഴിഞ്ഞില്ല, മുൻപിലിരുന്ന ജഗ് അവൻ തട്ടിയതും അത് വീണുടഞ്ഞു തറയിൽ ചിഞ്ഞിചിതറി….എല്ലാവരും ഒന്ന് ഞെട്ടി…. ഭാവന ദേഷ്യത്തോടെ അവനെ നോക്കുകയാണ്……

ഇനിയൊരക്ഷരം വായിൽനിന്ന് വന്നാൽ, എന്റെ കൈ നിങ്ങടെ മുഖത്തിരിക്കും…. പറഞ്ഞില്ലെന്നുവേണ്ടാ….. ഇവള്, ഇവളിപ്പോൾ ഉള്ളത് എന്റെയൊപ്പമാ, ഞങ്ങള് തമ്മിലുള്ള ബന്ധം അത് മറ്റാരും അന്വേഷിക്കണ്ട….. ഇവിടെ എന്റെയൊപ്പമിരിക്കാൻ ഇവളെക്കാൾ അവകാശം മാറ്റാർക്കുമില്ല, ആർക്കും……… ഇപ്പോഴെന്നല്ല ഇതിനു മുൻപും കുറേകാലം ഞങ്ങളൊരുമിച്ചായിരുന്നു… കുറേകാലം……സ്വന്തം മോളെ എന്റെ തലയിൽ കെട്ടിവെയ്ക്കാനാണ് ഈ നാടകം ഇവിടുന്ന് കളിക്കുന്നതെങ്കിലു അത് തള്ളയുടെയും മോൾടെയും നല്ലതിനാകില്ല, അതോർത്തോ…ഇവിടുന്ന് ഇറങ്ങുന്നോ, അതോ കഴുത്തിനുപിടിച്ചു. തള്ളണോ……

അവർക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വരുന്നുണ്ടായിരുന്നു……

എടീ…. എന്നും ഇവനുണ്ടാവില്ല നിന്റെയൊപ്പം, എനിക്ക് കിട്ടും നിന്നെ……

ചിലക്കാതെ ഇറങ്ങിപോവാൻ നോക്ക്….

ഹർഷൻ അലറിയതും അവരിറങ്ങി…… അവൻ നോക്കിയപ്പോൾ അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്….അവനാവിടുന്ന് എണീറ്റ് അവളുടെ മുൻപിൽ മുട്ടുകുത്തിയിരുന്നു….

എന്താടാ…. എന്തിന കരയുന്നെ….. അരൂ…. എനിക്കറിയുന്ന എന്റെ അരു ഇങ്ങനെ ആയിരുന്നില്ല, പണ്ടത്തെ അരുവിന്റെ മുൻപിലായിരുന്നു അവരിങ്ങനെ സംസാരിച്ചിരുന്നതെങ്കിൽ അതിനുള്ള ചുട്ടമറുപടി കിട്ടുമായിരുന്നു…… ഈ അരുവുമായി പണ്ടത്തെ അരുവിനു യാതൊരു സാമ്യതയുമില്ല… ഒട്ടും….. അവള് കരയാറുണ്ടായിരുന്നു ബട്ട്‌ തൊട്ടാവാടി ആയിരുന്നില്ല…… ഇങ്ങനെ തലകുനിച്ചു നിൽക്കല്ലേ നീ…. നിനക്ക് ചേരില്ല ഇത്… ഒട്ടും…..

അവളൊന്നും മനസിലാകാതെ അവനെ തുറിച്ചു നോക്കുകയാണ് ചെയ്തത്, പിന്നെയെന്തോ ഓർത്തെന്നപോലെ അവിടുന്ന് എണീറ്റുപോയി…….. ഒന്ന് നെടുവീർപ്പിട്ടാശേഷം ഹർഷനും എണീറ്റു…. അവൻ നോക്കുമ്പോൾ അവള് കതക് അടച്ചു കുറ്റിയിട്ടതാണ് കാണുന്നത്…..

ഹർഷൻ തന്റെ റൂമിൽ വന്നു കിടന്നപ്പോഴാണ് ഫോണിൽ അനിതയുടെയും മാറ്റാരുടെയോ മിസ്ഡ് കോൾ കാണുന്നത്… അവൻ ആദ്യം അനിതയെ വിളിച്ചു……

അവര് പറഞ്ഞ കാര്യങ്ങൾ കേട്ടതും അവന്റെ നെഞ്ചിടിപ്പേറി…… ആ കോള് കട്ടയുടനാണ് അഭിയുടെ കോള് വരുന്നത്..

ഹലോ ഹർഷാ… ഞാൻ അർജുനാ

ഉം…… ഓക്കേ ആയോ….

അതവിടെ നിൽക്കട്ടെ, നീയാരോട് ചോദിച്ചിട്ടാ അപ്പുവിനെ ഇവിടുന്ന് കൊണ്ടുപോയത്…. She ഈസ്‌ സ്റ്റിൽ മൈ വൈഫ്‌…….. എനിക്കവളോട് സംസാരിക്കണം ഇപ്പോൾ……

ഓക്കേ…. ഞാൻ കൊടുക്കാം…..

അവൻ ഫോണുമായി അവളുടെ അടുത്തേക്ക് നടന്നു……

അരൂ….. കതക് തുറക്ക്….. അരൂ…. ഡാ…. ഇതാ ഫോൺ…… അരൂ പ്ലീസ് ഓപ്പൺ the ഡോർ….

കതകിന് തട്ടി അവൻ വിളിച്ചതും അവള് തുറന്നു….

ദാ ഫോൺ…

ആരാ….

അർജുൻ…… അവനു നിന്നോട് സംസാരിക്കണം…. ഇന്നാ…..

ഹർഷനെയൊന്ന് നോക്കി അവള് അത് വാങ്ങി…….

ഹലോ അർജുൻ….

അപ്പൂ…..  നീയെന്താ എന്നോട് പറയാതെ പോയത്…. തിരിച്ചു വന്നേ…. എനിക്ക് നിന്നെ കാണണം… നിന്നോട് സംസാരിക്കണം…. നീ നല്ല ആളാ ഭർത്താവിന് ഒട്ടും വയ്യാതിരിക്കുമ്പോഴാണോ സ്വന്തം കാര്യം നോക്കി പോകുന്നത്…….. അപ്പൂ…. വരില്ലേ…. I’m വെയ്റ്റിങ്…….

ഇല്ല അർജുൻ, ഞാൻ വരില്ല….. Its ഓവർ….. എല്ലാം അവസാനിച്ചു…. നീ എന്റെ അപ്പയെ പേടിച്ചല്ലേ ആ താലി കെട്ടിയത്….. ആ ബന്ധം ഇപ്പോൾ ഞാനായി വേണ്ടെന്നുവെയ്ക്കാ…. ഞാൻ ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് വരില്ല…. ഞാൻ കാരണമാ നിനക്ക് ആക്‌സിഡന്റ് ഉണ്ടായതുപോലും, ഞാൻ നിന്റെയൊപ്പം ഉണ്ടെങ്കിൽ വേദനകൾ മാത്രേ ജീവിതത്തിൽ നിനക്കുണ്ടാവൂ….. യു ഹാവ് a bright future എനിക്ക് വേണ്ടി അത് സ്പോയിൽ ചെയ്യരുത്……. അതെനിക് ഇഷ്ടമല്ല…… ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല അർജുൻ..
എനിക്കതിനു കഴിയുകയുമില്ല… ഇങ്ങോട്ട് വന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാ, നിന്നെ അവോയ്ഡ് ചെയ്യാൻ… നിന്നെ മറക്കാൻ….. സൊ പ്ലീസ്…. ഇനിയെന്നെ കാണാനോ… സംസാരിക്കാനോ ശ്രമിക്കരുത്…. നമ്മള് കാണും ഒരിക്കൽ, എന്തിനെന്നല്ലേ എല്ലാം അവസാനിപ്പിക്കാൻ… അന്ന് കാണും…….

അവളുടെ വാക്കുകൾ കേട്ടതും ഹർഷൻ നെറ്റിച്ചുളിച്ചു, അർജുന്റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്…..

സച്ചൂ……….

ആ വിളികേട്ടതും അവള് ഞെട്ടിത്തരിച്ചു …..

എനിക്കറിയാം നീ സച്ചുവാണെന്ന്…i’m സോറി… എന്റെ തെറ്റായിരുന്നു എല്ലാം…. എല്ലാം….. ഞാൻ നിന്നെ മനസിലാക്കിയില്ല… നിനക്ക് വാക്ക് തന്നിരുന്നു നീ എവിടെയാണെങ്കിലും ഞാൻ നിന്നെ തിരിച്ചറിയുമെന്ന് എനിക്ക് തെറ്റുപറ്റി…. മനസിലായില്ല…… Its മൈ ഫൗൾട്….. ഒരു ചാൻസ് തന്നൂടെ അതൊക്കെ തിരുത്താൻ…. ഒരേയൊരു ചാൻസ്……….. അപ്പൂ…. ഒരുപക്ഷെ അന്ന് അങ്ങനെ നിന്നെ കല്യാണം കഴിക്കേണ്ടിവന്നത് നമ്മള് ഒരുമിക്കണമെന്ന് ദൈവം ആഗ്രഹിച്ചതുകൊണ്ടാവില്ലേ…. നീയെന്താ ഒന്നും പറയാത്തത്….
അപ്പൂ… കേൾക്കുന്നില്ലേ…. എനിക്ക് നിന്നെ കാണണം…. കണ്ടേ പറ്റൂ… നീയിങ്ങു വന്നില്ലേൽ ഞാൻ വരാം അങ്ങോട്ട്… എത്ര ബുദ്ധിമുട്ടിയാലും കുഴപ്പമില്ല…. ഞാൻ വരും……

തുടരും