രചന – അമീന
പഴയെ ഒരു നാല് കെട്ട് തറവാടിന്റെ മുന്പിൽ വണ്ടി വന്നു നിന്നു….. തികച്ചും പഴമ വിളിച്ചോതുന്ന ആ വീട്ടിലേക്ക് ഇരുവരും ഒരു നിമിഷം നോക്കി നിന്നു…. വാ…. രുദ്ര് ശിവയെ വിളിച്ചതും അവളുടെ കൈ അവന്റെ ഉള്ളം കൈയോട് അവൾ ചേർത്തു വെച്ചു….. ആരാ… തുളസി തറയിൽ വെള്ളം ഒഴിച്ച് കൊണ്ടിരുന്ന ഒരു കൊച്ചു പെൺ കുട്ടി ഞങ്ങളെ നോക്കി ചോദിച്ചു…. പണിക്കരെ കാണാൻ വന്നതാ…. വാ കേറിയിരിക്കും അച്ഛൻ അകത്തുണ്ട്….. ആ പെൺ കുട്ടി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു….. ഇവിടെ ഇരിക്കു ഞാൻ അച്ഛനെയിപ്പോ വിളിക്കാം…. ആ കുട്ടി അകത്തേക്ക് പോയി…. നിമിഷ നേരം കൊണ്ട് പണിക്കർ ഞങ്ങളുടെ അടുത്തേക്ക് വന്നു….. ഞങ്ങളെ കണ്ടതും അയാളുടെ മുഖത്ത് പല സംശയങ്ങളും തെളിഞ്ഞു വന്നു…. പണിക്കർക്ക് ഞങ്ങളെ മനസിലായില്ലേ…. ശ്രീ മങ്കലത്തെ മോഹനന്റെ വളർത്തു മകളാണ് ഇത് ശിവാനി….. ഹ മറന്നോ പണിക്കരെ നിങ്ങളുടെ ജാതക ദോഷകാരി….. ശിവ കൂട്ടി ചേർത്തതും അയാളുടെ മുഖത്ത് ഒരു തരം ഭയം വന്ന് നിറയുന്നത് അവർ അറിഞ്ഞു……
എന്താടോ തന്റെ മുഖത്തൊരു പരുങ്ങൽ…..(രുദ്ര് ) ഞാനെന്തിന് പരുങ്ങണം…. നിങ്ങൾ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്….. മാധവിയും ദാസ്സും തനിക്ക് എത്ര രൂപ തന്നെന്നു അറിയാൻ….. നിങ്ങളെന്താ വീട്ടിൽ കേറി വന്ന് തോന്നിവാസം പറയുന്നോ….. തനിക്ക് കാണിക്കാമെങ്കിൽ ഞങ്ങൾക്ക് പറയുന്നതിനാണോഡോ കുഴപ്പം…..😡(രുദ്ര് ) എത്ര തന്നു കള്ള കഥയുണ്ടാക്കി പറഞ്ഞതിന്….. രുദ്ര് രൂക്ഷമായി അയാളോട് ചോദിച്ചു…. ഇവിടെ കിടന്ന് അനാവശ്യം പറഞ്ഞ ഞാൻ പോലീസിനെ വിളിക്കും….. (ജോത്സ്യർ ) താൻ വിളിക്കണ്ട ഞങ്ങൾ വിളിച്ചോളാം, ഇനി കൂടുതൽ കിടന്ന് താൻ ഉരുളണ്ട എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞങ്ങളുടെ വരവ്…..(രുദ്ര് ) ഞാൻ കാരണമാണ് അച്ഛൻ മരിച്ചതെന്ന് പറഞ്ഞു പരത്തി എല്ലാരുടെയും കണ്ണിൽ എന്നെ തെറ്റ് കാരിയാക്കി കാണിചിട്ട് എന്ത് ഗുണമാണ് തനിക്ക് കിട്ടിയത്….. കൈ നിറയെ പണമോ…. അതോ വേറെന്തെങ്കിലുമോ…. കത്തുന്നാ കണ്ണുകളോടെ ശിവ അയാളെ നോക്കി ചോദിച്ചു…..
അയാളുടെ മുഖത്തെ ഭയം ഇരുവരും നല്ലത് പോലെ ആസ്വാതിച്ചു…. ഇനിയും താൻ ഒളിക്കാൻ നോക്കണ്ട ഉള്ളത് ഉള്ളത് പോലെ അങ്ങോട്ടേക്ക് പറഞ്ഞേക്ക്…..(രുദ്ര് ) എനിക്കൊന്നും അറിയില്ല, ഞാൻ അന്ന് പറഞ്ഞതൊക്കെ എന്റെ ദൃഷ്ടിയിൽ തെളിഞ്ഞ കാര്യങ്ങളാണ്….. ചി നിർത്തേടോ…. രുദ്ര് അയാളുടെ മൂക്കിന് നോക്കി ഇടിച്ചു… അടിയുടെ ഊക്കിൽ അയാൾ പിന്നോട് വീണു….. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകിയതും അയാൾ പേടിച്ചു വിറച്ചു….. ഇനിയും അഭിനയിക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഇതിനപ്പുറം കിട്ടും….. (ശിവ ) ഞാൻ പറയാം…. അയാൾ കൈ കൂപ്പി കൊണ്ട് പറഞ്ഞതും ഒരു പുഞ്ചിരിയോടെ രുദ്ര് അയാളെ കസേരയിലേക്ക് ഇരുത്തി…… ഹ്മ്മ്, ഇനി പറ….. (ശിവ ) മോഹനനു ആക്‌സിഡന്റ് പറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ മാധവൻ എന്നെ കാണാൻ വന്നിരുന്നു….. ഒപ്പം ദാസും ഉണ്ടായിരുന്നു…. കാലങ്ങളായി ശ്രീ മങ്കലത്തെ എല്ലാ പൂജകളും ഞാൻ തന്നെയായിരുന്നു ചെയ്തിരുന്നത് അത് കൊണ്ട് തന്നെ അവിടുത്തെ കാര്യങ്ങൾ എല്ലാം എനിക്കറിയാം….. മോഹനന്റെ മരണത്തിൽ എന്തെങ്കിലും ദോഷം ഉണ്ടോന്ന് അറിയാനും മറ്റു പൂജകൾക്കും വീട്ടിലേക്ക് വിളിക്കാനായിരുന്നു അന്ന് അവർ വന്നത് ……
അവരെ സമ്മതം അറിയിച്ചു പറഞ്ഞയിച്ചു പിറ്റേ ദിവസം ദാസ്സും ഭാര്യ മാധവിയും എന്നെ വന്ന് കണ്ടു.. പൊതുവെ ഭയങ്കര വിശ്വാസി ആയ മായയെയും ബാക്കിയുള്ളവരുടെയും മുന്പിൽ ശിവാനിക്ക് എതിരെ പറയണമെന്നായിരുന്നു അവരുടെ ആവിശ്യം…… ഞാൻ ഒരുപാട് വിലക്കിയെങ്കിലും അതിനായി 5 ലക്ഷം രൂപ എനിക്ക് തരാമെന്ന് പറഞ്ഞതോടെ ഞാനതിനു സമ്മതിച്ചു….. അന്ന് പണത്തിനും കുറച്ചു ആവിശ്യം ഉണ്ടായിരുന്നത് കൊണ്ടും ഞാൻ പറയുന്നത് ശ്രീ മങ്കലത്തു കാർക്ക് വിശ്വാസം ആയത് കൊണ്ടും അങ്ങനൊരു ചതിക്കു കൂട്ട് നിൽക്കേണ്ടി വന്നു…… പറഞ്ഞ് തീർന്നതും രുദ്ര് മുഷ്ട്ടി ചുരുട്ടി അയാളുടെ മുഖത്തു നോക്കി ഒന്ന് കൊടുത്തു….. അയ്യോ മക്കളെ എന്നെയൊന്നും ചെയ്യല്ലേ, രണ്ട് പെൺ കുട്ടികൾ ഉള്ളതാണ് എനിക്ക്….. ഹ്മ്മ്, താൻ ഇപ്പൊ പറഞ്ഞത് നാളെ രാവിലെ തന്നെ ശ്രീ മങ്കലം തറവാട്ടിൽ പോയി പറയണം…. സമ്മതമാണോ…..(ശിവ )
അങ്ങനെയാണേൽ തന്നെ ഞങ്ങൾ വെറുതെ വിടും…. എന്നെ വേദനിപ്പിച്ചവർ തിരിച്ചു വേദനിക്കണം…… ചെയ്യാം എന്ത് വേണമെങ്കിലും ചെയ്യാം….. ഹ്മ്മ്, എന്നാ തനിക്ക് കൊള്ളാം ഇത് ദാസ്സിനോടോ മാധവിയോടെ ചെന്ന് പറയാൻ വല്ല ശ്രെമവും നടത്തിയാൽ പിന്നെ താൻ ജീവിച്ചിരിക്കില്ല…..(രുദ്ര് ) ഇല്ല മക്കളെ ഞാൻ എവിടെ വേണേലും വന്ന് പറഞ്ഞോളാം, എന്നെ ജീവിക്കാൻ അനുവദിച്ചാൽ മതി…… ഹ്മ്മ്……. രുദ്ര് ഒന്ന് മൂളിക്കൊണ്ട് പുറത്തേക്കിറങ്ങി…. ഇനി അടുത്ത പ്ലാൻ എന്താ…. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കാണോ…. ഒരു കള്ള ചിരിയോടെ രുദ്ര് ശിവയെ നോക്കി പറഞ്ഞു…… ഇപ്പൊ തത്കാലം നമ്മുക്ക് മറഞ്ഞു നിന്ന് കളി കാണാം….. ഹ്മ്മ്, നോക്കാം മാധവി ചെറിയമ്മയും ചെറിയച്ഛനും എവിടാ വരെ പോകുമെന്ന്….. നാളത്തോടെ എല്ലാത്തിനും അറുതി ഉണ്ടാവണം….(ശിവ )
ഒരു പുഞ്ചിരിയോടെ ഇരുവരും ശ്രീ മങ്കലം തറവാട്ടിലേക്ക് തിരിച്ചു….. ഓഹ് എത്തിയോ നാശം…. എവിടെ ആയിഞ്ഞാടിയിട്ടുള്ള വരവാണോ എന്തോ….. (തുഷാര ) രുദ്രിന്റെ വണ്ടിയുടെ ശബ്ദം കേട്ടതും തുഷാര പറഞ്ഞു…… അവര് എവിടെ പോയാലും നിങ്ങൾക്ക് എന്താ, ചേച്ചിടെ മോനുമായിട്ടല്ലല്ലോ പോയത്….. (രേവതി ) എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ നാശം പിടിച്ചതിനെ മകന്റെ തലയിൽ വെച്ച് കൊടുക്കാൻ മാത്രം അവൻ എന്ത് തെറ്റാണ് നിങ്ങളോട് രണ്ടുപേരോടും ചെയ്തത്…… തുഷാര രേവതിയെയും സേതുവിനെയും നോക്കി പുച്ഛത്തോടെ ചോദിച്ചു….. ഞങ്ങൾക്ക് രണ്ട് പേർക്കും ഇല്ലാത്ത പ്രെശ്നം ഏട്ടത്തിക്ക് എന്തിനാ…. സേതു എടുത്തടിച്ച പോലെ ചോദിച്ചതും തുഷാരയുടെ നാവടഞ്ഞു……. ശിവ അകത്തേക്ക് വന്നതും എല്ലാരും അവളെയൊന്നു നോക്കിയെങ്കിലും ആരെയും മൈൻഡ് ചെയ്യാതെ അവൾ റൂമിലേക്ക് നടന്നു….. കുറച്ചു നേരം അച്ഛമ്മയുടെയും അച്ഛാച്ചന്റെയും കൂടെയിരുന്നു സമയം ചിലവിട്ടു…. പക്ഷെ നാളെ ഉണ്ടാക്കാൻ പോകുന്ന കാര്യങ്ങളെ കുറച്ചു അവൾ ആരോടും പറഞ്ഞില്ല….. ഫ്രഷ് ആവലും ഫുഡ് കഴിക്കലുമൊക്കെ കഴിഞ്ഞ് അവൾ ബെഡിലേക്ക് ചാഞ്ഞു…… എന്തൊക്കെയോ ചിന്തിച്ചു കൂട്ടി പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് വീണു…..
പിറ്റേ ദിവസം രാവിലെ തന്നെ കുളിച്ചൊരുങ്ങി അവൾ വേഗം പാറുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു….. ആരുടെയും സഹതാപ നോട്ടത്തിനോ, സ്നേഹത്തിനോ നിന്നു കൊടുക്കാൻ അവൾക്ക് താല്പര്യം ഇല്ലായിരുന്നു….. ശിവ പോയതിന്റെ പുറകെ ഒരു കാർ വന്ന് വീടിന്റെ ഉമ്മറത്ത് നിന്നു…. ഇതാരാ ഈ നേരത്തു…. ഒരു സംശയത്തോടെ മായ ഉമ്മറത്തേക്ക് വന്നു…. ആഹ് ഇതാര് പണിക്കാരോ, വരു അകത്തേക്കിരിക്കാം….. അവർ അയാളെ ഹാളിലെക്ക് സ്വീകരിച്ചു….. അപ്പോയെക്കും എല്ലാരും അങ്ങോട്ടേക്ക് വന്നു… ജോത്സ്യരെ കണ്ടതും മാധവിയും ദാസ്സും ചെറുതായൊന്നു പേടിച്ചെങ്കിലും അയാൾ ഒന്നും പറയാൻ വഴി ഇല്ലാത്തോണ്ട് അവർ ഉള്ളിൽ തോന്നിയ പേടിയെ അഹങ്കാരത്തോടെ ആട്ടി ഓടിച്ചു….. എന്താ പണിക്കരെ പതിവില്ലാതെ ഈ വഴിക്കൊക്കെ….. അച്ഛാച്ചൻ ചോദിച്ചതും അയാൾ ചിന്തയിലേക്ക് വീണു….. നേരെ നോക്കിയതും കൈ രണ്ടും മാറിൽ പിണച്ചു കെട്ടി നിൽക്കുന്ന രുദ്രിനെ കണ്ടതും അയാളുടെ നെഞ്ച് ഇടിപ്പ് കൂടി വന്നു…… ഞാ…. ഞാൻ ഒരു കാര്യം അറിയിക്കാൻ വന്നതാ…. എന്താ പണിക്കരെ ഇനിയും വല്ല അനാർദ്ധവും ഉണ്ടാകുമോ ഇവിടെ…. ഞാൻ അപ്പൊയെ പറഞ്ഞതല്ലേ ആ നാശം പിടിച്ചവൾ കാല് കുത്തിയാൽ എന്തെങ്കിലും ദുർനിമിത്തം ഉണ്ടാകുമെന്ന്….. ആദിയോടെ മായ പറഞ്ഞു നിർത്തി……
അതൊന്നുമല്ല, ഞാൻ ഈ തറവാടിനോട് ചെയ്തൊരു തെറ്റ് ഏറ്റു പറയാനാണ് വന്നത്….. തെറ്റോ, എന്ത് തെറ്റ്…. (അച്ഛമ്മ ) ഒരു പതർച്ചയോടെ അയാൾ നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാതെ എല്ലാരോടുമായി പറഞ്ഞു…… പൊറുക്കാൻ പറ്റാത്ത തെറ്റാണ് ചെയ്തേതെന്ന് അറിയാം….. അയാൾ അച്ഛമ്മയെയും അച്ഛാച്ചനെയും നോക്കി കൈ കൂപ്പി….. ഋഷിയുടെയും ബാക്കിയുള്ളവരുടെയും തല കുനിഞ്ഞു….. മാധവിയും ദാസ്സും എല്ലാം കൈ വിട്ടത് പോലെ നിന്നു….. കുറച്ചു നേരം എല്ലാരും നിശബ്ദമായി…. ശേഷം ഒരു ദയയും കൂടാതെ അച്ഛാച്ചന്റെ കരങ്ങൾ ദാസ്സിന്റെ കവിളിലും അച്ഛമ്മയുടെ കരം മാധവിയുടെയും കവിളിൽ ആഞ്ഞു പതിച്ചു…. ഇപ്പൊ എങ്ങനെയുണ്ട്, എന്തൊക്കെയാ നീ എന്റെ കുട്ടിയെ പറഞ്ഞതെന്ന് നിനക്ക് ഓർമ്മയുണ്ടോ…. അച്ഛമ്മ മായയോട് ചോദിച്ചതും അവരുടെ തല താന്നു….. പെട്ടന്നാണ് ഒരു പോലീസ് ജീപ്പ് തറവാടിന്റെ മുൻപിലെക്ക് വന്ന് നിന്നതു.. മൂന്നുന്നാലു പോലീസ് കാരുടെ ഇടയിൽ നിന്നും വിലങ്ങു അണിഞ്ഞു ഇറങ്ങി വരുന്ന ആളെ കണ്ടതും ദാസ്സ് ഒന്ന് ഞെട്ടി….
“വേലായുധൻ “അയാൾ മനസ്സിൽ മന്ത്രിച്ചു…. ഇനി ഇവിടെ നിന്നാൽ എല്ലാ കള്ളവും പൊളിയുമെന്ന് ഉറപ്പായതും അയാൾ വേഗം കാറിൽ കേറി പുറത്തേക്ക് കുതിച്ചു….. അയാളുടെ പെട്ടന്നുള്ള പ്രീതികരണത്തിൽ എല്ലാരുമൊന്നു ഞെട്ടി…. അയാളുടെ പുറകെ പോലീസ് ജീപ്പ് കുതിച്ചു….. രുദ്ര് തന്നെ മുൻകൈ എടുത്ത് ലോറി ഡ്രൈവറെ കൊണ്ട് നടന്ന കാര്യങ്ങൾ മുഴുവൻ പറയിപ്പിച്ചു…… കേട്ടത് വിശ്വാസിക്കാൻ ആവാതെ മായ നിലത്തേക്കിരുന്നു….. മാധവി പേടിച്ചരണ്ടു പിന്നോട്ട് ഓടാൻ നിന്നതും രണ്ട് വനിത പോലീസ് കാര് അവരെ പിടിച്ചു വെച്ചു….. ഒരു ഭ്രാന്തിയെ പോലെ മായ മാധവിയുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു….. എങ്ങനെ തോന്നിയെടി നിനക്ക് എന്നോടി ചതി ചെയ്യാൻ…. ശക്തിയിൽ അവർ മാധവിയെ പിടിച്ചു തള്ളി….. അത് കണ്ടതും ഹരി മായയെ പിടിച്ചു വെച്ചു….. ഹരിയുടെ ഉള്ളം നീറി കൊണ്ടേയിരുന്നു…… *** ഇതേ സമയം ദാസ്സ് അമിത വേഗത്തിൽ വണ്ടി മുന്പോട്ട് ഓടിച്ചു….. ഇടക്ക് ഇടക്ക് പിന്നിലേക്ക് നോക്കുന്നത് കൊണ്ട് എതിരെ വരുന്ന ലോറി അയാൾ കണ്ടില്ല…. നിയത്രണം കിട്ടാതെ ലോറി അയാളുടെ വണ്ടിയിൽ ചെന്ന് ഇടിച്ചു…… (തുടരും )

by