The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മാതു
വിട് ശിവേട്ടാ എനിക്കു വേദനിക്കുന്നു നിനക്ക് വേദനിക്കണം അങ്ങെനെ എങ്കിലും എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുവല്ലോ . അതെങ്ങനെ യാ എന്റെ അച്ഛനെയും അമ്മയെയും കൈയിൽ എടുത്ത് വെച്ചേക്കുവല്ലേ . നീ കാരണം എനിക്കിപ്പോൾ ഈ വിട്ടിൽ ഒരു സ്ഥാനവും ഇല്ല . എന്റെ കൈ കൊണ്ട് ചാവാതെ മുമ്പിൽ നിന്ന് പോടീ . അവൻ പിടിച്ചു തള്ളി യപ്പോൾ അവളുടെ തല ചെന്നു ഭിത്തിയിൽ ഇടിച്ചു നല്ല വേദന തോന്നി
എങ്കിലും മനസിനേറ്റ മുറിവിന്റെ അത്ര യും ഇല്ലായിരുന്നു . അവളെ ദേശിച്ചു നോക്കിട്ട് വീണ്ടും അവൻ മദ്യ പിക്കാൻ തുടങ്ങി എപ്പോഴോ അവൻ ഉറക്കത്തെ കുട്ടു പിടിച്ചു . അവളെ യും തളർച്ച ബാധി ച്ചിരുന്നു . പിറ്റേന്ന് പതിവ് പോലെ അവളാണ് രാവിലെ എഴുന്നേറ്റത് തലക്ക് വല്ലാത്ത ഭാരം അനുഭവ പെട്ടു കണ്ണാടിയിൽ നോക്കിയപ്പോ അവിടം നീര് വെച്ച് ഇരിക്കുന്നു എന്തോ വലിയ സങ്കടം അവളിൽ ഉണ്ടായി പ്രാണാനായ് കരുതേണ്ട വൻ തന്നെ തനിക്കു വേദന കൾ സമ്മാനിക്കുന്നു . വേഗം തന്നെ കുളിച്ചു താഴേക്ക് പോയ് അമ്മ പതിവുപോലെ ജോലിയിൽ ആയിരുന്നു . മോളെ ഈ ചായ കൊണ്ട് അച്ഛൻ കൊടുക്ക് ഈ ചായ ശിവക്കും എന്താ മോളെ ഇങ്ങനെ ചിന്തിച്ചു നിൽക്കുന്നെ അവൻ എന്തെകിലും പറയുവെന്നു പേടിച്ചാണോ .
എന്തെകിലും പറഞ്ഞാൽ അവനൊള്ളത് ഞാൻ കൊടുത്തോളം മോളു ചെല്ല് അച്ഛൻ ഒള്ള ചായ കൊടുത്തിട്ട് . റൂം ലക്ഷ്യം മാക്കി നടന്നു ചെന്നപ്പോൾ ആളു കുളിക്കുവായിരുന്നു ചായ മേശ പുറത്തു വെച്ചിട്ട് നിരന്നു കിടന്ന ബെഡ് വൃത്തി ആയി വിരിച്ചു . ഷർട്ട് തേച്ചു വെച്ചു പിന്നെ പെട്ടെന്ന് തന്നെ താഴേക്ക് ചെന്നു . അമ്മ ഭക്ഷണം എടുത്തു വെക്കുവായിരുന്നു . ശിവേട്ടൻ റെഡി ആയി താഴേക്കു വന്നു അച്ഛനും ശിവ നീ ഇന്ന് ഓഫീസിൽ വരുന്നുണ്ടോ മ് ഉണ്ട് അച്ഛ വരണം ഇന്ന് ഒരു മീറ്റിംഗ് ഉണ്ട് അത് നീ വേണം അറ്റൻഡ് ചെയ്യാൻ പിന്നെ കള്ളു കുടി യും കൂട്ടുകെട്ടും കുറച്ചേക്കണം . പറഞ്ഞത് കേട്ടല്ലോ . മ് കേട്ടു ഇന്ന് വൈകുന്നേരം ഒരു പാർട്ടി ഉണ്ട് അതിനു നീ പോണം മോളെ കുടി കൊണ്ട് പോകണം .
അച്ഛാ ഇവളെയോ ആളുകളോട് എങ്ങനെ യാ സംസാരിക്കേണ്ടന്ന് പോലും അറിയില്ല ശിവ നീ ഒന്ന് പറയണ്ട ഞാൻ പറയുന്നത് കേട്ടാൽ മതി ഇപ്പോൾ നീ ഓഫീസിൽ പോകാൻ നോക്ക് പിന്നെ മോൾക്ക് പുതിയ ഡ്രസ്സ് കുടി വാങ്ങിക്കോ ദേവി ആണ് പറഞ്ഞത് എല്ലാരേയും ഒന്ന് നോക്കി മുഷ്ടി ചുരുട്ടി ടു അവൻ പോയ് . ഓഫീസിൽ പോകുന്ന വഴിയിൽ അവളെ എങ്ങെനെ പാർട്ടിയിൽ കൊണ്ട് പോകാതിരിക്കാം എന്നവൻ ചിന്തിച്ചു പെട്ടെന്ന് അവനൊരു ബുദ്ധി തോന്നി അവന്റ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. വൈകുന്നേരം അവൻ ഓഫീസിൽ നിന്നു തിരിച്ചു വന്നു
ആ നീ വന്നോ മോളു നിന്നെ കാത്ത്ഇരിക്കുവാ വേഗം ചെല്ല് . ശ്രീ ദേവി പറഞ്ഞു അവരെ ഒന്ന് നോക്കി അവൻ മുകളിൽ ലേക്ക് ചെന്നു അവൾ തിരിഞ്ഞു നിന്നും തുണി മടക്കുവായിരുന്നു ഡി അവൻ വിളിച്ചു അവൾ അവനെ മുഖം ഉയർത്തി നോക്കി ദാ ഇത് ഇട്ടിട്ടു വാ . നിന്നോടാ പറഞ്ഞത് അവൾ മടിച്ചു മടിച്ചു ആ കവർ വാങ്ങി അത് തുറന്നു നോക്കി യപ്പോൾ അവൾ ഞെട്ടി പോയ് ഒട്ടും ഇറക്കം ഇല്ലാത്ത ഡ്രസ്സ് അവൾ അവന്റ മുഖതെക്ക് നോക്കി . എന്താ നീ നോക്കുന്നെ വേഗം ഇട്ടോണ്ട് വാ
എനിക്കു ഇതു വേണ്ട ഏട്ടാ എന്താ വേണ്ടന്നോ മര്യാദക്ക് ഇട്ടോ അല്ലങ്കിൽ ഞാൻ തന്നെ നിന്നെ ഇത് ഇട്ടു തരാം എന്താ വേണ്ട ഏട്ടാ വേണ്ടെങ്കിൽ ചെല്ല് ചെന്നു ഇട്ടിട്ടു വാ അവൾ മടിച്ചു മടിച്ചു ആ ഡ്രസ്സ് ഇട്ടു അവൾ ക്ക് തന്നെ നാണം തോന്നി ഒട്ടും ഇറക്കം ഇല്ലത്തെ ഡ്രസ്സ് . ഇതു ഇട്ടു ഞാൻ എങ്ങനെ പോകും അവൾ ആകെ ആശയ കുഴപ്പത്തിൽ ആയി . രുദ്ര അവൻ ഉറക്കെ വിളിച്ചു നീ വേഗം എന്റെ അടുത്തേക്ക് വന്നോ ഒരുപാട് നേരമായല്ലോ റെഡിയാവാം പോയിട്ട് അവന്റ മുമ്പിൽ അവൾ മടിയോട് ചെന്നു അവനെ നോക്കാൻ തന്നെ അവൾക്ക് മടി തോന്നി.
അവൾക്ക് അവന്റെ മുന്നിൽ നിൽക്കാൻ നാണം തോന്നി . എന്തോ അവന്റെ മുഖം തെക്ക് നോക്കാൻ കഴിഞ്ഞില്ല അവൻ അവളെ ഒന്ന് ഉഴിഞ്ഞു നോക്കി ആഹാ നീ ആളാകെ മാറി പോയല്ലോ ഈ ഡ്രെസ്സിൽ നീ സുന്ദരി ആയിട്ടുണ്ട് എന്നിട്ട് അവൻ ഒന്ന് പൊട്ടി ചിരിച്ചു വാ നമ്മുക്ക് പോകേണ്ടേ ശിവേട്ടാ എനിക്കു ഇതു വേണ്ട ഇത് എനിക്കു ചേരില്ല മിണ്ടാതെ എന്റെ കൂടെ വാടി എന്നു പറഞ്ഞു അവളെ അവലിച്ചിഴച്ചു താഴേക്കു കൊണ്ട് ചെന്നു
. താഴെ പൂജ മുറിയിൽ നിന്നും ഇറങ്ങി വന്ന ദേവി കാണുന്നത് രുദ്രേ വലിച്ചു കൊണ്ട് വരുന്ന ശിവനെ ആണ് . പെട്ടന്നാണ് അവളുടെ ഡ്രസ്സ് അവര് കാണുന്നത്
അയ്യേ ഇതു എന്ത് വേഷം മ . ശിവ ഇതാണോ നീ മോൾക്ക് വാങ്ങി കൊടുത്തത് . അവൻ ഒന്നും മിണ്ടിയില്ല ശിവ നിന്നോടാ ഞാൻ ചോദിച്ചത് . അതെ പാർട്ടിക്ക് എല്ലാരു ഇത്തരം ഡ്രെസ്സ ഇടുന്നെ അതുകൊണ്ട ഞാൻ
വാങ്ങിയത്.
മിണ്ടിപ്പോകരുത് നീ അയ്യേ കണ്ടിട്ട് എനിക്കു തന്നെ നാണം തോന്നുന്നു അപ്പോൾ പിന്നെ മോളുടെ കാര്യം പറയണോ മോളെ ചെന്നു വേറെ ഡ്രസ്സ് ഇട് ഇത് ഇട്ടോണ്ട് നീ എന്റെ കൂടെ വന്നാൽ മതി അല്ലങ്കിൽ വരേണ്ട അവൾ നിസ്സഹായ ആയി നിന്നും . ശിവ നീ എന്താ അവളെ ഭീക്ഷണി പെടുത്തുവാനോ മോളെ നീ ചെന്നു നിനക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ് ഇട്ടോ അവളൊരു ആശ്വാസത്തോടെ മുകളിലേക് ചെന്നു അമ്മ എന്ത് പണിയ കാണിച്ചേ ഇപ്പൊ അവൾ വരും നെറ്റിൽ കുറെ ചന്ദനവും വരി പൂശി സാരിയും ചുറ്റി പൂവും ചൂടി . എനിക്കു അത് കാണുന്നതേ ദേഷ്യമാ ശിവ നിനക്ക് തട്ടി കളിക്കാനുള്ള പാവ അല്ല അവൾ നിന്റെ ഭാര്യ യാ അത് മനസ്സിൽ ആക്കിയാൽ കൊള്ളാം പിന്നെ നിന്റെ സംസ്ക്കാരം അടിച്ചേല്പിക്കല് അവളെ അവൾ റെഡി ആയി താഴേക്ക് വന്നു അവളുടെ വേഷം കണ്ടപ്പോഴേ അവനു കലികേറി .
മോളു റെഡി ആയോ ചെല്ല് സമയം ഒരുപാട് ആയി അവളെ നോക്കിട്ട് അവൻ ദേഷ്യത്തിൽ ആദ്യം പോയ് പിന്നാലെ അവളും ചെന്നു പോകുന്ന വഴിയിൽ രണ്ടു പേരും ഒന്നും മിണ്ടില്ല
പാർട്ടി നടക്കുന്ന സ്ഥലം ആയപ്പോൾ അവൻ അവളെ കൂട്ടാതെ കേറി പോയ് അവൾക്ക് വല്ലാത്ത വേദന തോന്നി . താൻ ഒറ്റപെട്ടു എന്നാ ചിന്ത അവളിൽ ഉണ്ടായി പാർട്ടി ഹോളിൽ കേറിയപ്പോൾ തന്നെ അവൾക് എന്തോ വെപ്രാളം തോന്നി ആദ്യ മായാണ് അവൾ ഇതൊക്കെ കാണുന്നത് എല്ലാവരും മോഡേൺ വസ്ത്രം മാണ് ധരിച്ചിരി ക്കുന്നത് . അതുകൊണ്ടാവും തനിക്കു ഇത്തരം ഡ്രസ്സ് വാങ്ങിയത് അവൾ മനസ്സിൽ ഓർത്തു .
തുടരും