19/04/2026

ഒരു തൂവൽ സ്പർശം : ഭാഗം 27

രചന – നിള കാർത്തിക

ഷെൽഫിൽ നിന്നുപിൻതിരിഞ്ഞു നിന്നു എന്തോ ഫയൽ എടുക്കുന്ന ആളെ കണ്ടതും  അവൾ മുരടനക്കി വിളിച്ചു. സാർ…….. “” ഫയൽ കൈയിൽ പിടിച്ചു കൊണ്ട് തിരിഞ്ഞു സായി മുമ്പിൽ നിൽക്കുന്നവളെ കണ്ടതും നെറ്റി ചുളിഞ്ഞു കണ്ണുകൾകുറുകി. നീ…….. “” താൻ…….. “” അവൻ ഫയൽ മേശയിലേക്ക് വെച്ച് കസേരയിലേക്ക് ചാഞ്ഞിരുന്നു അവളെ ആകെ മൊത്തം ഒന്ന് നോക്കുമ്പോൾ മുമ്പിൽ കണ്ടത് വിശ്വസിക്കാൻ ആവാതെ നിന്നു പോയിരുന്നു ഐശ്വര്യ. താനെന്താ ഇവിടെ …”” അവൾ കണ്ണുകൾ വിടർത്തി ചോദിച്ചു. അതുതന്നെയാണ് ഞാനും ചോദിക്കുന്നത് , നീയെന്താ ഇവിടെ….. അത് അത് ഞാൻ അപ്പോയിൻമെന്റ….. ജോലിക്ക്….. എംഡി…… “” അവിടെ നാല് പാട് നോക്കിക്കൊണ്ട് ചോദിച്ചു. ആ മുതൽ ഞാൻ തന്നെയാ…… “” കസേരയിൽ ഇരുന്നു ആടിക്കൊണ്ടു പറഞ്ഞു പേടികൊണ്ട് ഹൃദയം പഞ്ചാരിമേളം അടിക്കുന്നത് അറിഞ്ഞു അവൾ.

സർട്ടിഫിക്കറ്റ് അവന് നേരെ നീട്ടി. അവൾ അവളെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് മേടിച്ചു അവളിരിക്കാനായി തുടങ്ങിയതും വിരലുയർത്തി എഴുന്നേൽക്കാൻ കാണിച്ചു തന്നോട് ഞാൻ ഇരിക്കാൻ  പറഞ്ഞോ…… ഇല്ല……. ഐശ്വര്യ അനിരുദ്ധ അല്ലേ….. അതെ….. “” പറയുമ്പോൾ വിരലുകൾ കൂട്ടി തിരുമ്മിനിന്നു  ഉള്ളംകൈ വിയർക്കുന്നത് അറിഞ്ഞു അവൾ . എന്റെ കണ്ണാ ഇയാൾ ഇതിന്റെ എംടി ആയിരുന്നൊ ഈ തെണ്ടി കണ്ടാൽ പറയില്ല…..തീർന്നു  ഐശ്വര്യ നീ തീർന്നു …… ജോലി പോയി….. നിനക്കിതിന്റെ വല്ലോം ആവശ്യം ഉണ്ടായിരുന്നു ഐശ്വര്യ…..”” മനസ്സിൽ സ്വയം പറഞ്ഞു.കൊണ്ട് കൈകൂപ്പി നിന്നു. അവളുടെ ഭാവവും പിറു പുറുക്കലും കേട്ട് കുസൃതി ചിരി വിരിഞ്ഞു അവന്റെ ചുണ്ടിൽ എന്നാൽ മറച്ചു പിടിച്ചു. എന്താണ് താൻ എന്നെ  ചീത്ത വിളിക്കുവാണോ…. ഏയ്‌ അല്ല സാർ ഞാൻ അതന്ന് സോറി ഞാനറിഞ്ഞില്ല….. വാക്കുകൾ വിക്കി വിക്കി പറയുമ്പോഴും പല്ലുഇറുമ്മി നിന്നു.

എന്ത്….അറിഞ്ഞില്ല…… ഉം…”” പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് എഴുന്നേറ്റു വന്നു ടേബിളിൽ ചാരിനിന്നു. തന്നെ പോലൊരു അഹങ്കാരിക്ക് ഇവിടെ ജോലി ഇല്ല പൊയ്ക്കോളൂ…… ഫയൽ അവൾക്ക് നേരം നീട്ടി പറഞ്ഞുകൊണ്ട് സീറ്റിലേക്ക്  തിരിഞ്ഞു നടന്നു. “”അങ്ങനെ    പറയല്ലേ സാർ….  നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് സാർ ഞാൻ…..അത് സാർ സോറി ഞാൻ അന്ന് അറിഞ്ഞില്ല….. സാർ ഇത്രയും വലിയ ആളാണെന്ന്….. എന്താ…… “” അവൻ പുരികം ചുളിച്ചു. “” തളർന്നു കിടക്കുന്ന അച്ഛൻ  ആസ്ത്മ രോഗിയായ അമ്മ  കെട്ടിക്കാറായ ഒരു ചേച്ചി…… എന്റെ ഒരാളുടെ ശമ്പളം കൊണ്ടാണ് സർ കുടുംബം  കഴിയുന്നത്…… തനിക്കൊരു അനിയത്തി അല്ലേ ഉള്ളേ…..അന്ന് കണ്ടത്….. അതെ ഒരു അനിയത്തി ഉണ്ട് സാർ……ചേച്ചിയുമുണ്ട് പെട്ടെന്ന് പറഞ്ഞപ്പോൾ…. ഇത്രയും ചെറുപ്പത്തിൽ ഇത്രയും വലിയ ഉത്തര വാദിത്യം…..എന്നിട്ട് തനിക്ക് അഹങ്കാരത്തിന് ഒരു കുറവും  ഇല്ലല്ലോ…. എന്തായാലും തന്നെ പോലൊരു പെൺകുട്ടിക്ക് ഇവിടെ ജോലിയില്ല പൊയ്ക്കോളൂ….. താനൊരു കള്ളിയാണ് പെരുംകള്ളി അവനത് പറഞ്ഞതും  അവന്റെ മുമ്പിലേക്ക് നിന്ന് അവന്റെ കയ്യിൽ കൂട്ടിപിടിച്ചു അയ്യോ സാർ അങ്ങനെ പറയല്ലേ പ്ലീസ് സർ….. അവളുടെ കൈ സ്പർശനം ഏറ്റതും പെട്ടെന്ന് പിൻവലിച്ചു സായി.

താനെന്താ ഈ കാണിക്കുന്നേ …… വിട് ഓക്കേ തരാം പക്ഷെ വൺ കണ്ടിഷൻ…… എന്താ സാർ…… “” എന്റെ കൂടെ ഈ ക്യാബിനിൽ ആയിരിക്കും തനിക്ക്  ജോലി…… എന്താ സമ്മതിച്ചോ സൈറ്റിലൊക്കെ വരേണ്ട വരും…… ചിലപ്പോൾ രാത്രി ആയെന്നു വരും എന്താ സമ്മതമാണോ….. തെണ്ടി പണിയുവാ എനിക്കിട്ട് എന്റെ ആവശ്യമായി പോയി അല്ലെങ്കിൽ കാണിക്കാമായിരുന്നു ….. “” മനസ്സിൽ ഓർത്തു പിന്നെ പുറമെ ചിരിച്ചു. ശരി സാർ എനിക്ക് കുഴപ്പമില്ല….. “” എന്നാൽ ഐശ്വര്യം ഇന്ന് മുതൽ ജോലിക്ക്  കയറിക്കോ…… ഓക്കേ….. ആ സീറ്റിൽ ഇരുന്നോളൂ…… എന്താ….. “” ചൂണ്ടിക്കാണിച്ചത് ബാഗ് കൈപിടിച്ചുകൊണ്ട് കസേര വലിച്ചിട്ട് ഇരുന്നു. നിന്നെ ഏറി കൂടിയാൽ ഒരു മാസം ഓടിക്കും ഞാൻ….. വാലും പൊക്കി ഓടും നീ…. സായിയോടാ കളി….. “” മനസ്സിൽ ഓർത്തുകൊണ്ട് കസേരയിലേക്ക് ചാരിയിരുന്നു.. 🪶 ഡോക്ടറുടെ അടുത്തിരിക്കുമ്പോൾ ദിയയുടെ കൈകൾ ആദമിൽ മുറുകി , അവൾ ദേഹം വിറക്കുന്നത് അവൻ അറിഞ്ഞു .

ദിയ താൻ എന്തിനാണ് ഇത്രയും ടെൻഷൻ ആവുന്നത്….  തന്റെ എല്ലാ റിസൾട്ട് ഞാൻ നോക്കി തന്റെ യൂട്രസിൽ മുഴയുണ്ട് ഇല്ല എന്ന് ഞാൻ പറയുന്നില്ല പക്ഷേ അത് പേടിക്കാൻ മാത്രം ഇല്ല….. ചെറുതാണ് തനിക്ക് പീരിഡ് ടൈമിൽ ഉണ്ടാവുന്ന വേദനയും ബ്ലീഡിങ്ങും അത് ഈ മുഴയുമായി ബന്ധപ്പെട്ടതല്ല  അത് dysmenorrhea മെൻസ്‌ട്രുക്ഷൻ പെയിനാണ്അത് ചിലർക്ക് കൂടുതലാകും ആ അവസ്ഥയാണ്‌….  ചികിത്സയിലൂടെ ഭേദമാകാവുന്ന അസുഖമെ തനിക്കുള്ളൂ….. തന്റെ യൂട്രസിലെ മുഴ ചെറുതാണ് അത് നമുക്ക്  ഓപ്പറേഷൻ ചെയ്തു നീക്കാം ഇപ്പോഴല്ല ഒരു കുട്ടിയൊക്കെ ആയിട്ട് മതി…അത് അവിടെ ഇരുന്നോട്ടെ എന്താ ദിയ തനിക്ക് കുട്ടികൾ ഉണ്ടാകുന്നില്ല ഒരു പ്രശ്നവുമില്ല…..  തന്റെ ദാമ്പത്യ ജീവിതത്തിനും…. ഡോക്ടറുടെ വാക്കുകൾ കേൾക്കുമ്പോൾ ആദ്യം നിന്നുള്ള പിടുത്തമയഞ്ഞു അവളുടെ ദീർഘ ശ്വാസം എടുത്തുകൊണ്ട് ആദമിനെ നോക്കി. ഒരു ചിരിയുടെ അവളെ ചേർത്തുപിടിച്ചു. ഇപ്പോൾ തന്റെ പേടിയൊക്കെ പോയല്ലോ….. “” അവിടുന്ന് പറയുമ്പോൾ കണ്ണീരിൽ കുതിർന്ന ചിരിയായിരുന്നു അവളിൽ. മരുന്നു മേടിച്ച് ഇറങ്ങുമ്പോൾ അവന്റെ തോളിലേക്ക് ചാഞ്ഞു അവൾ .

ബൈക്കിൽ അവനൊപ്പം കയറി വയറിലേക്ക് ഇരുകൈയാൽ പൊതിഞ്ഞു അവന്റെ പുറത്ത് കവിൾ മുട്ടിച്ചു കിടന്നു. കണ്ണീരാൻ തന്റെ പുറക് നനയുന്നത് ആദം  അറിഞ്ഞു. ദിയ ഇറങ്ങു….. “” ആദ്യം പറഞ്ഞത് മുഖമുയർത്തി നോക്കി അവൾ.. വയലിനോട് ചേർന്നുള്ള വഴിയിലാണ് ബൈക്ക് നിർത്തിയിരിക്കുന്നത് അവളിറങ്ങി ഷോൾ കൊണ്ട് മുഖം അമർത്തി തുടച്ചു. അവളുടെ കൈകൾ തന്റെ കൈകളിൽ കോർത്തു പിടിച്ചു ആദം. വാ……. “” പറഞ്ഞുകൊണ്ട് കൊത്ത് കല്ലിറങ്ങി , പാടവരമ്പത്തിലൂടെ  നടന്നു. എടുക്കണോ….. ഞാൻ ദിയ….. “”  തിരിഞ്ഞു നിന്ന് കുസൃതിയോടെ അവൻ ചോദിക്കുമ്പോൾ വേണ്ട എന്ന് തലഅനക്കി ദിയ. പാടത്തെ നെല്ലുകളെല്ലാം കൊയ്തിരുന്നു, വീണു കിടക്കുന്ന അരിമണികൾ കൊത്തി തിന്നാൻ പ്രാവുകളും പക്ഷികളും കലപില  വെച്ചുകൊണ്ട് പാറിപ്പറക്കുന്നുണ്ട്  . ആ ചെറുകുടലിന്റെ മുമ്പിൽ എത്തിയതും അകത്തേക്ക് കയറാൻ വേണ്ടി ഒരു ചിരിയോടെ കൈ കാണിച്ചു ആദം. അവൾ അകത്തേക്ക് കയറിയതും പുറകിൽ നിന്ന് ചേർത്ത് പിടിച്ചിരുന്നു അവൻ.  അവളുടെ തോളിൽ താടി കുത്തി നിന്നു. ദിയ …. “” അവളുടെ കാതോരമായി അവൻ പറയുമ്പോൾ അവന്റെ നെഞ്ചിലേക്ക് തല ചായിച്ചു നിന്നു.

തനിക്ക് എത്ര കുട്ടികൾ വേണം…. ദിയ എനിക്കൊരു മൂന്നെങ്കിലും വേണം….. അവളുടെ വയറിൽ വെച്ചിരിക്കുന്ന  കൈയിൽ തഴുകി കൊണ്ടവൻ പറയുമ്പോൾ പുഞ്ചിരിച്ചു അവൾ , പിന്നെ കൈഉയർത്തി അഞ്ചു വിരലും കാണിച്ചു. ആഹാ കൊള്ളാവല്ലോ കപ്പകോലെ നിന്റെ ആഗ്രഹം….. എന്റെ കൊച്ച് തളർന്നു പോകും….. അവന്റെ കൈ വിട്ടു അവന് നേരെ നിന്നു ദിയ. എനിക്കിഷ്ടമില്ല…… “” എന്ത്….. “” അവൻ ചിരിയോടെ ചോദിച്ചു. ഈ പേര് വിളിക്കരുത്…. എനിക്കിഷ്ടമില്ല….. മുഖം കൂർപ്പിച്ചു പറയുന്നവളുടെ താടി തുമ്പിൽ പിടിച്ചു ഉയർത്തി പിന്നെ അവളെ നെഞ്ചോട് ചേർത്തു അമർത്തി പിടിക്കുമ്പോൾ എന്ത് കൊണ്ടോ അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു. 🪶 “”താനെന്താടോ ഈ കാണിച്ചു വെച്ചിരിക്കുന്നത്….. ഏഹ്….. “” ശർമ്മ ഗ്രൂപ്പിന്റെ ഫയൽ എവിടെ അത് കറക്ഷൻ ചെയ്തു ഇപ്പോൾ എന്റെ ടേബിളിൽ കിട്ടണം…. കൈയിലിരുന്ന ഫയൽ മേശയിലേക്ക് വലിച്ചെറിഞ്ഞു തനിക്ക് നേരെ ആക്രോംഷിക്കുന്നവനെ മനസ്സിൽ അനേകായിരം ചീത്ത പറഞ്ഞു കൊണ്ട് കണ്ണ് തുറിച്ചു നോക്കി കൊണ്ട് നിന്നു ഐഷു.

അത് സാർ നേരത്തെ പറഞ്ഞത് KN ഗ്രുപ്പിന്റെ ആയിരുന്നു അതാ., ഞാൻ….. ആഹാ  തനാണോ തീരുമാനിക്കുന്നത് ഞാൻ ഏതാണ് പറഞ്ഞതെന്ന് ….. അതെങ്ങനെയാണ് ആളുകളെ പറ്റിച്ചു കാശ് മേടിക്കുന്ന പോലെ എളുപ്പമല്ല ജോലി ചെയ്യുന്നത് …..ആ ഫയൽ അരമണിക്കൂറിനുള്ളിൽ എൻെറ ടേബിളിൽ കിട്ടണം…. ക്വിക്….. പറഞ്ഞു കൊണ്ട്  ഫോൺ ഓണാക്കി അതിൽ തോണ്ടി കൊണ്ടിരുന്നു സായി. ഫയൽ എടുത്തു നെഞ്ചോട് ചേർത്തു പിടിച്ചു കുറച്ച് നേരം അവനെ നോക്കി നിന്നു അവൻ ശ്രദ്ധിക്കുന്നില്ല എന്ന് അറിഞ്ഞതും സീറ്റിലേക്ക് നടന്നതും അവൻ പുറകിൽ നിന്നും വിളിച്ചിരുന്നു. ഐശ്വര്യ……”” എന്താ സാർ…… “” അല്ല തന്റെ പേര് ജനിക്കുന്നതിന് മുമ്പിട്ടതാണോ അതൊ താൻ ജനിച്ചു കഴിഞ്ഞ് ഇട്ടതാണോ……. “” തന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി കൊണ്ടവൻ പറയുമ്പോൾ ഫയലിനെ കുത്തി നോവിച്ചു നിന്നു അവൾ.

അമ്മ എന്നെ വയറ്റിലായിരുന്നപ്പോൾ ഇട്ടതാണ് സാർ….. എന്തെങ്കിലും കുഴപ്പമുണ്ടോ സാർ…… “” പല്ല് കൂട്ടി കടിച്ചു പറഞ്ഞു അവൾ. ആാാ വെറുതെയല്ല എനിക്ക് തോന്നി…… “” പറയുകയും ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു അവൻ. അവനെ കൊല്ലാനുള്ള ദേക്ഷ്യത്തിൽ അവളും. മേശയിലേക്ക് വലിയൊരു ഒച്ചയോടെ ഫയൽ വെച്ചു അവൾ. കാലമാടൻ തെണ്ടി….. കാണിച്ചു തരാടോ ഞാൻ….. അവന്റെയൊരു…. നീ ആരാണെന്ന നിന്റെ വിചാരം ഒരു കായി….. ഒരു അഴകിയരാവണൻ വന്നിരിക്കുന്നു ജാഡതെണ്ടി……. മേശയിൽ വിരൽ കൊണ്ട് തട്ടുന്നത് കേട്ടതും മുഖം ഉയർത്തി നോക്കി മുമ്പിൽ നിൽക്കുന്നവനെ കണ്ടതും ഉമിനീരിറക്കി കൊണ്ട് ചാടി എഴുനേറ്റു ഐശ്വര്യ. തുടരും