18/04/2026

നവവധു : ഭാഗം 23

രചന – സുധീ മുട്ടം

കാറിൽ നിന്നും ഇറങ്ങിയ അവരെല്ലാം കൂടി അത്യാവശ്യം തെറ്റില്ലാത്തൊരു ടെക്സ്റ്റൈൽ ഷോറൂമിലേക്ക് കയറി.. അച്ഛന്റേയും അമ്മയുടേയും കൈ വിരലിൽ കോർത്തു പിടിച്ചങ്ങനെ ഉത്സാഹത്തോടെ സാഗര നടന്നു.. “അച്ഛേ… ഒരു കൈ കൂടി ഉണ്ടായിരുന്നെങ്കിൽ കോർത്തു പിടിച്ചേനെ..ട്ടൊ.. രാമൻകുട്ടിയെ നോക്കി പുഞ്ചിരിച്ചതും അയാളുടെ കണ്ണുകൾ നിറഞ്ഞു. ” ശേഖരനാണ് ഞാനെന്ന് അങ്ങ് കരുതിക്കോളൂ മോളെ… അയാളുടെ സ്വരം ഇടറിയിരുന്നു..കരുതലും സ്നേഹവും നിറച്ച സാഗരയുടെ സംസാരം കേട്ടിട്ട്..കർമ്മം കൊണ്ടു മകളായവൾ.. ആദ്യം പോയത് ആണുങ്ങളുടെ സെഷനിലേക്ക് ആയിരുന്നു..

“അച്ഛാ.. മോളുടെ വിളികേട്ടു സാഗരയെ നോക്കി… ” അമ്മ സിലക്റ്റ് ചെയ്തോളും..”…”ആയീക്കോട്ടെ മോളെ… ശേഖരൻ സമ്മതിച്ചു.. ” അമ്മ അച്ഛനുളള ഡ്രസ് എടുക്ക് ട്ടൊ.അമ്മക്കുളളത് അച്ഛനും. “മോളെ നിന്റെ ഇഷ്ടത്തിനു എടുത്തോളൂ..ഞങ്ങൾക്കതാ സന്തോഷം.. സേതു ഒഴിയാൻ ശ്രമിച്ചു.. ” അച്ഛനും അമ്മയും കൂടിയാ ഒരുമിച്ച് ജീവിക്കേണ്ടത്… പരസ്പരം ഇഷ്ടങ്ങളറിഞ്ഞ്… സാഗയുടെ വാക്കുകളിൽ ഒരുപാട് അർത്ഥങ്ങൾ അടങ്ങിയിരുന്നു..കേട്ടതും സേതുവിന്റെ മിഴികൾ നിറഞ്ഞു.. അവളെ ചേർത്തു പിടിച്ചു അവരൊന്ന് തേങ്ങിപ്പോയി…

കുറെക്കാലം മുമ്പ് ഒരു ഭർത്താവ് ഉണ്ടായിരുന്നു… പേരിന് താലി കെട്ടിയ ഒരാൾ.. ഇഷ്ടങ്ങൾ പോയിട്ട് നിനക്ക് സുഖമാണോടീ…??? വല്ലതും കഴിച്ചോ???. ഒരുവാക്കു പോലും സ്നേഹത്തോടെ ചോദിച്ചിട്ടില്ല.. കിടക്കറയിലും ജോലി ചെയ്യാനും മാത്രമായി ഒരാൾ.. അത്രയേ വില കൽപ്പിച്ചുള്ളൂ… മടുത്തതിനാലോ പ്രസവിക്കാത്തതിനാലോ ആണെന്നു അറിയില്ല..ഒരിക്കൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു… കയ്യിൽ കിട്ടിയ അത്രയും സ്വർണ്ണവും പണവും ആയിട്ട്… അയാൾ പോയപ്പോൾ സങ്കടം ഒന്നും തോന്നിയില്ല… സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ…ഒഴിവാക്കി പോയതിൽ…

“നീ രക്ഷപ്പെട്ടൂന്ന് കരുതിയാൽ മതി സേതു… അങ്ങനെയാണ് സച്ചിയുടെ അമ്മ പറഞ്ഞത്..അതുപോലെ പലരും…അതായിരുന്നു ശരിയെന്നു ഇപ്പോൾ കാലം തെളിയിച്ചു… സാഗര മോളുടെ രൂപത്തിൽ… ” എന്തിനാമ്മേ കരയണത്… സങ്കടത്തോടെ അവളമ്മയെ നോക്കി… ശേഖരനും രാമൻകുട്ടിയും അടക്കം എല്ലാവരും ഒന്നു പകച്ചു പോയി.. “ഒന്നൂല്ലെടീ..ഓരോന്നും ഓർത്തു പോയി.. അതാ ട്ടൊ.. ഇനിയമ്മ കരയില്ല.. കണ്ണുകൾ തുടച്ചു പുഞ്ചിരിച്ചു.. നനഞ്ഞു തുടങ്ങിയ സാഗരയുടെ മിഴികളും ഒപ്പി.. അമ്മക്ക് എന്തോ വലിയ സങ്കടം ഉള്ളിലുണ്ടെന്ന് മനസ്സിലായെങ്കിലും ചോദിച്ചു വിഷമിപ്പിച്ചില്ല അവൾ… ശേഖരനും രാമൻകുട്ടിക്കും തുണികളും എടുത്ത് സ്ത്രീകളുടെ സെഷനിലേക്ക് പോയി… അവിടെ നിന്ന് സേതുവിനുളള ഡ്രസ് ശേഖരൻ തിരഞ്ഞെടുത്തു.. കൂട്ടത്തിൽ സാഗക്കും എടുത്തു വെളിയിലേക്ക് ഇറങ്ങി..

” ഇനിയെന്താ അടുത്ത പരിപാടി… “അത് മോള് തീരുമാനിക്കും ശേഖരാ.. രാമൻ കുട്ടി പുഞ്ചിരിയോടെ പറഞ്ഞു… അതേയെന്ന് സാഗര തല കുലുക്കി… ” നമുക്ക് ഓരോ ഐസ്ക്രീം കഴിക്കാം” അവളുടെ അഭിപ്രായം എല്ലാവരും അംഗീകരിച്ചു… അടുത്തുള്ള ഐസ്ക്രീം പാർലറിലേക്ക് കയറി ഇരുന്നിട്ട് ഓർഡർ കൊടുത്തു… അതും കഴിച്ചു ഇറങ്ങി അടുത്തുള്ള ബീച്ചിലേക്ക് പോയി… അസ്തമയന സൂര്യൻ കടലിനെ പ്രണയിച്ചു ലയിച്ചു ചേരാനായി വെമ്പൽ കൊള്ളുന്ന സമയം ആയിരുന്നു… “അവർ ഒരുമിച്ച് ഇരുന്നു കുറച്ചു സമയം മനസ്സ് തുറക്കട്ടേ..അച്ഛ വാ” രാമൻകുട്ടിയുടെ കയ്യിൽ തൂങ്ങി തിരമാലകളുടെ തലോടലേറ്റു വാങ്ങി കടൽ തീരത്തൂടെ സാഗര അങ്ങനെ നടന്നു..

“ങാ…അവരങ്ങനെ പ്രണയിക്കട്ടെ… രാമൻകുട്ടിക്കും അതാണെ ശരിയെന്നു തോന്നി… ശേഖരനും സേതുവും അടുത്തടുത്ത് ആണ് ഇരുന്നത്..പെട്ടന്നാണു മോളും സുഹൃത്തും എഴുന്നേറ്റു പോയത്.. ” ശേഖരേട്ടാ… സേതുവിന്റെ വിളികേട്ട് മിഴികൾ അവരിലേക്ക് ഉറപ്പിച്ചു.. “എന്തുപറ്റി സേതു… ” എന്നെ കുറിച്ച് കുറച്ചു സംസാരിക്കാനുണ്ട്… ബുദ്ധിമുട്ടാകോ?.. “എന്തിനാ സേതു നമുക്കിടയിലൊരു അകലം  അതിന്റെ ആവശ്യമില്ല… ഇനി മുതൽ നമ്മൾ പരസ്പരം അറിഞ്ഞിരിക്കേണ്ടവരല്ലേ….അതിനു മുൻകൂർ ജാമ്യമൊന്നും വേണ്ടെടോ… അയാൾ പുഞ്ചിരിച്ചതോടെ അവരുടെ മനസ് തെളിഞ്ഞു… ജീവിതത്തിൽ നേരിട്ട പരീക്ഷണങ്ങൾ ഓരോന്നായും വിവരിച്ചത് കേട്ടപ്പോൾ ശേഖരന്റെ കണ്ണുകളിൽ നനവുണ്ടായി..

” കഴിഞ്ഞതൊക്കെ മറന്നേക്കൂ…നല്ലൊരു സുഹൃത്തായി മരണം വരെ കൂടെ ഞാനുണ്ടാകും.. “സേതുവേട്ടാ… തേങ്ങലോടെ ശേഖരന്റെ തോളിലേക്ക് ചാരി… അയാളൊരു കരമെടുത്ത് അവരെ ചേർത്തു പിടിച്ചു… ” കരഞ്ഞതൊക്കെ മതിയെടോ… പരീക്ഷണം പരീക്ഷണങ്ങൾ അവസാനിച്ചെന്നു കരുതിയാൽ മതി… “അതേ ശേഖരേട്ടാ… എന്നെ മനസ്സിലാകുന്നൊരു കൂട്ടും ജീവനായി സ്നേഹിക്കുന്ന മകളെയും എല്ലാത്തിനും ഒടുവിൽ ഈശ്വരൻ എനിക്ക് നൽകി…ഇത്രയും മതി കൂടുതലായി ഒന്നും ആഗ്രഹമില്ല… നിറഞ്ഞ മിഴികളൊപ്പി സന്തോഷത്തോടെ ചിരിച്ചു….. അവർ പരസ്പരം കൂടുതൽ അടുത്തറിയാൻ  കഴിഞ്ഞു.. മകൾ എഴുന്നേറ്റു പോയതും അതിനാണെന്ന് മനസ്സിലായി…

” രണ്ടു പേരും കൂടി ലൈനടിച്ചു കഴിഞ്ഞെങ്കിൽ നമുക്ക് പോകാം… നാണത്തോടെ ഇരുവരും അകന്നു മാറി… രാമൻകുട്ടിയും മകളും തൊട്ടരികെ…അവർ ചിരിക്കുന്നത് കണ്ടു.. “എല്ലാ സങ്കടങ്ങളും അമ്മ അച്ഛനോട് പറഞ്ഞല്ലോ…ഇനി എന്റെ അമ്മ കരയരുത്..എനിക്ക് ഇഷ്ടമല്ല അത്…. ” ഹ്മ്മ്ം… സമ്മതിച്ചു.. ഗൗരവത്തിൽ നിന്ന സാഗര പൊട്ടിച്ചിരിച്ചു… രാത്രിക്ക് കനമേറിയതോടെ അവർ മടങ്ങിപ്പോയി..സേതുവിനെ വീട്ടിൽ കൊണ്ടു വിട്ടിട്ട് ശേഖരനും രാമൻകുട്ടിയും സാഗരയും  അവരുടെ വീട്ടിലേക്ക് പോയി…. രാവിലെ കുറച്ചു ലേറ്റായാണ് സാഗ ഉണർന്നത്.. അത് പതിവില്ലാത്തതാണ്. ഇന്നലെത്തെ യാത്ര ക്ഷീണം കാരണം കുറച്ചു സമയം ഉറങ്ങിപ്പോയി..

“ഈശ്വരാ സമയം ഒരുപാട് ആയല്ലോ.. അച്ഛൻ ഉണർന്നു കാണും..എഴുന്നേറ്റാലൊരു ചായ പതിവാണ്. അതു കഴിഞ്ഞാണ് നടക്കാൻ പോകാറുളളത്” വെപ്രാളാത്തോടെ അവൾ ചാടി എഴുന്നേറ്റു..വേഗം ചായയിട്ട് അച്ഛന്റെ മുറിയിലെത്തി.. “ആഹ്..അച്ഛനും ഉറങ്ങുകയാണ്..യാത്രാ ക്ഷീണം കാണുമായിരിക്കും…” അങ്ങനെ കരുതി അയാളെ വിളിക്കാതെ പിന്തിരിഞ്ഞ സമയത്ത് ശേഖരനുണർന്നു. “മോളേ… അവൾ തിരിഞ്ഞു നിന്നു.. ” ഉറങ്ങട്ടെയെന്നു കരുതി അച്ഛാ..അതാ വിളിക്കാഞ്ഞത്.. “ഇന്നലെ നന്നായി ഉറങ്ങി… കോട്ടുവായിട്ടു ശേഖരൻ എഴുന്നേറ്റു.. മുഖം കഴുകി വന്നു ചായ വാങ്ങി കുടിച്ചു..

” ഇന്നിനി നടക്കാനൊന്നും പോകണ്ടാ…അമ്മ കൂടി വന്നിട്ട് നമുക്ക് ഒരുമിച്ച് പോകാം” മകളുടെ കണ്ണുകളൊന്ന് തിളങ്ങിയത് ശ്രദ്ധിച്ചു.. “നിന്റെ ഇഷ്ടം പോലെയാകട്ടെ… ചിരിയോടെയത് ശരിവെച്ചു.. ” എനിക്ക് കുറച്ചു പണിയുണ്ട് ചെയ്തു തീർക്കട്ടെ.. “സേതു വന്നാൽ മോളുടെ കഷ്ടപ്പാടുകൾ മാറും..അവൾ ചെയ്തോളും ജോലിയെല്ലാം.. അവൾ അച്ഛനെ ഇരുത്തിയൊന്നു നോക്കി… ” അയ്യെടാ… എന്റെ അമ്മയെ ഞാനുളളപ്പോൾ കഷ്ടപ്പെടുത്താനോ  നല്ല കാര്യമായി… “ഉവ്വോ…അമ്മയും മകളും ഒന്നായല്ലോ…

അയാളൊന്ന് പുഞ്ചിരിച്ചു…” അതേ ശേഖരൻകുട്ടി ഞങ്ങൾ അല്ല നമ്മൾ…കൃതൃമ ഗൗരവത്തോടെ അച്ഛനെ നോക്കി..”ഓ.. സോറി… നമ്മൾ… അച്ഛൻ തിരുത്തി പറഞ്ഞതോടെ സാഗര പൊട്ടിച്ചിരിച്ചു… കൂടെ അയാളും ചേർന്നു… സാഗര കുളി കഴിഞ്ഞു വന്ന് ബാക്കി ജോലികൂടി ചെയ്തു തീർത്തു…ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ മണി ഒമ്പതായി..ആ സമയത്താണ് രാമൻകുട്ടി വന്നത്.. ” വാ അച്ഛേ ഇരിക്ക്… അയാളെ കണ്ടതും സാഗ ക്ഷണിച്ചു.. “ഞാൻ കഴിച്ചതാ..എന്നാലും മോളുടെ കയ്യിൽ നിന്നും കൂടി വാങ്ങി കഴിച്ചാലേ വയറിനു തൃപ്തിയാകൂ…”

ചിരിയോടെ അയാൾ ഇരുന്നു..അവൾ രാമനു കൂടി വിളമ്പി കൊടുത്തു.. “അതേ രണ്ടു പേരോടുമായ എനിക്കൊരു കൂട്ടം പറയാനുണ്ട്.. അവളുടെ മുഖത്തെ ഗൗരവം കണ്ടു അവർ അമ്പരന്നു.. ” ഡീ കാന്താരി ടെൻഷനാക്കാതെ പറയ്..” സ്നേഹത്തോടെ രാമൻ കുട്ടി അവളെ ശാസിച്ചു.. “കല്യാണം ലളിതമായല്ലേ നടത്തണത്.. ” അതേ…” ശേഖരൻ ഉത്തരം കൊടുത്തു.. “എങ്കിലേ അതു പറ്റില്ല..പരിചയക്കാരെ മുഴുവനും ക്ഷണിച്ചു സദ്യ കൊടുക്കണം…ലളിതമായി മതി..” രാമനും ശേഖരനും അമ്പരന്നു മുഖാമുഖം നോക്കി.. “മോളെ ഇത് രണ്ടാം കല്യാണമാ.. ആഘോഷമായി നടത്താനും ഞങ്ങൾ ചെറുപ്പമല്ല..

” എന്റെ അച്ഛാ വിവാഹമെന്നത് നാടറിഞ്ഞു വേണം നടത്താൻ… അതിപ്പോൾ രണ്ടാം വിവാഹം ആയാലും..ഒളിച്ചോടി പോയൊന്നും അല്ലല്ലോ കല്യാണം കഴിക്കുന്നത്.. പിന്നെ ചെറുപ്പം അത് രണ്ടു പേരുടെയും മനസ്സിനു ഉണ്ടായാൽ മതി…പിന്നെ രണ്ടാം കെട്ടിനെ കുറവായി കാണണ്ടാ.. ഒരുനിമിഷം അവിടെ മൂകത പരന്നു… “മോള് പറഞ്ഞതാടാ ശേഖര അതിന്റെ ഒരു ശരി…കുറെ കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തേണ്ട സമയം കഴിഞ്ഞു…

രാമൻകുട്ടി സാഗരയെ പിന്താങ്ങി.. ” എടാ രാമാ വിവാഹത്തിനു രണ്ടു മൂന്നു ദിവസ കൂടിയേയുള്ളൂ…  അതിനിടയിൽ എങ്ങനെ എല്ലാവരെയും വിളിക്കുക..കുറിപോലും ഇല്ല… “അതൊക്കെ അച്ഛൻ എനിക്കും രാമച്ഛക്കും വിട്ടേക്ക്..ഞങ്ങൾ നോക്കിക്കൊള്ളാം… മകളും സുഹൃത്തും കൂടി പറഞ്ഞതോടെ ശേഖരനു സമ്മതിക്കാതിക്കാൻ കഴിയില്ലെന്നായി.. ” ഇന്നൊരു ദിവസം അച്ഛനും ഞാനും രാമച്ഛനും കൂടി അറിയാവുന്നവരുടെ ലിസ്റ്റ് തയ്യാറാക്കും…എന്നിട്ട് നാളെ രാവിലെ മുതൽ ഉച്ചവരെ മൂന്നു പേരും മൂന്നിടങ്ങളിലായി നേരിട്ടു ചെന്നു വിളിക്കും..കുറി കൊടുക്കുന്നതിനു പകരം നേരിട്ടാകും ക്ഷണിക്കുക..

“സാഗമോളുടെ ഐഡിയ കൊള്ളാം… രാമൻ കുട്ടി അവളെ പ്രശംസിച്ചു… ” എന്റെ വലിയ ആഗ്രഹമാ അച്ഛന്റെ വിവാഹം… അമ്മക്കും അച്ഛനും ഒപ്പം എനിക്ക് അടിച്ചു പൊളിക്കണം  .. തന്റെ ആഗ്രഹം സാഗര വെളിപ്പെടുത്തി…ഒപ്പം അവളുടേയും അവരുടേയും കണ്ണുകൾ നനഞ്ഞു… സാഗയേ പോലൊരു മകൾ ഏത് മാതാപിതാക്കളാണ് കൊതിക്കാത്തത്…രാമൻകുട്ടിയും ശേഖരനും അഭിമാനത്തോടെ അവളെ ചേർത്തു പിടിച്ചു… “ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാ ഞങ്ങളുടെ മോൾ”…. സാഗയുടെ മനസ്സ് നിറഞ്ഞു…. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു വിളിക്കണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി… ആളും വീതം ആരെയൊക്കെ ആർക്കൊക്കെ എന്നു തീരുമാനിച്ചു…

“രാമാ നീ വേണം എല്ലാത്തിനും മുന്നിട്ടു നിൽക്കാൻ.. ” ഞാനല്ല നമ്മുടെ മോളാണു എല്ലാത്തിനും കടിഞ്ഞാൺ വലിക്കുന്നത്… രാമൻകുട്ടി ശേഖരൻ പറഞ്ഞത് തിരുത്തി…. അയാളത് തല കുലുക്കി സമ്മതിച്ചു… സാഗാര മുറിയിലേക്ക് കയറി ഫോൺ എടുത്തു സേതുലക്ഷ്മിയെ വിളിച്ചു.. കുറച്ചു സമയം കഴിഞ്ഞാണു കോൾ എടുത്തത്.. “എന്തുപറ്റി അമ്മേ താമസിച്ചത്…എന്തെങ്കിലും ബുദ്ധിമുട്ട് ണ്ടാ… സ്വരത്തിൽ ആശങ്ക നിറഞ്ഞു.. ” ഒന്നൂല്ലാ കണ്ണാ അമ്മ ജോലിയിൽ ആയിരുന്നെടാ… അതോടെ അവൾക്ക് സമാധാനമായി… അമ്മയോട് എല്ലാവരെയും ക്ഷണിക്കുന്നതിനെ കുറിച്ച് പറഞ്ഞു..

“അതൊക്കെ വേണോ മോളെ… അവരിലെ ആശങ്ക അവൾ തിരിച്ചറിഞ്ഞു.. ” വേണം അമ്മേ…നാടും വീടും നാട്ടാരും അറിഞ്ഞു വേണം അമ്മ ഇങ്ങടേക്ക് വരാൻ… ശേഖരന്റെ ഭാര്യയായി…എന്റെ അമ്മയായി..രണ്ടാം വിവാഹം എന്നാൽ പുനർജ്ജന്മം എന്നല്ല അർത്ഥം… ശേഷിച്ച ജീവിതം കൂടി സന്തോഷകരമായി ജീവിച്ചു തീർക്കുന്നു… “അമ്മേടെ കണ്ണന്റെ ഇഷ്ടം അതാ അമ്മക്ക്… ” എന്റെ അമ്മക്ക് ചക്കരയുമ്മ… “അമ്മേേടെ പൊന്നിനു പൊന്നുമ്മ.. ” എന്നാൽ വെയ്ക്കട്ടെ അമ്മേ… അമ്മയുടെ അനുവാദത്തിനായി കാത്തു… “സച്ചി മോൻ അടുത്തുണ്ട്…കൊടുക്കട്ടെ… ” സച്ചി….മഞ്ഞു തുള്ളിയായി ആ പേര് കാതിലേക്ക് വീണു.. “കൊടുക്കമ്മേ…

തെല്ലൊരു നാണത്തോടെ പറഞ്ഞു… ” ഹലോ…. സച്ചിയുടെ സ്വരം കാതിലേക്ക് ഒഴുകി വീണു.. “ഹലോ … കുറച്ചു സമയത്തിനു ശേഷം മറുപടി കൊടുത്തു.. ” എന്താടോ മറുപടിക്ക് താമസം.. “അതു പിന്നെ…. പിന്നെ.. ” പിന്നെ…പിന്നെ.. “പ്രണയിക്കുന്ന ആള് വിളിക്കുമ്പോഴങ്ങനാ.. ” എങ്ങനെ… അപ്പുറത്ത് സച്ചിയുടെ സ്വരം മുഴങ്ങി… “ഒന്നും പറയാതെ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കാം‌.. ” എങ്കിൽ നമുക്ക് അങ്ങനെ സംസാരിക്കാം… ഇരുവശവും നിശബ്ദമായെങ്കിലും പരസ്പരമുള്ള ഹൃദയമിടിപ്പ് അവരറിഞ്ഞു… പ്രണയം എന്ന മൂന്ന് അക്ഷരത്തിന്റെ നിർവചിക്കാൻ കഴിയാത്ത അനുഭൂതി ഹൃദയമിടിപ്പിലൂടെ ….