സിന്ദൂരം…. 13

അല്ല സർ സാറിന് എന്റെ ഫ്ലാറ്റ്  എവിടെ ആണെന്ന് അറിയുമോ.

ഇല്ലാലോ എന്താ ചോദിക്കാൻ.

പിന്നെ  എങ്ങനെ ആണ് സർ ശെരിയായി ഫ്ലാറ്റ് റോട്ടിലേക്ക് പോകുന്നു…..

എനിക്ക് തന്റെ ഫ്ലാറ്റ് എവിടെയാണ് എന്നൊന്നും അറിയത്തില്ല ഈ വഴി പോകേണ്ട ആവശ്യമുണ്ടായിരുന്നു.. താൻ പറഞ്ഞപ്പോഴാണ് എനിക്ക് തന്റെ ഫ്ലാറ്റ്  ഈ വിഭാഗത്താണെന്ന് മനസ്സിലായത്…

അധികം വൈകാതെ തന്നെ അഗ്നി അവളെ ഫ്ലാറ്റിനു മുന്നിൽ ഇറക്കി…

നാളെ താൻ ഒരു ഏഴുമണിയോടെ തന്നെ ഓഫീസിലേക്ക് എത്താൻ ശ്രമിക്കണം..

പോകുവാൻ നേരം അഗ്നി പറഞ്ഞു..

സാർ ഏഴുമണിക്ക് ഓഫീസ് ക്ലോസ് ആയിരിക്കില്ലേ.

ആയിരിക്കും നമുക്ക് ഓഫീസിലേക്ക് എല്ലാം നമുക്ക് ഒരു മീറ്റിംഗ് ഉണ്ട് അത് അറ്റൻഡ് ചെയ്യാനാണ് പോകേണ്ടത്

സാർ ഇത്ര പെട്ടെന്ന് ഒരു മീറ്റിംഗ് ഞാൻ അറ്റൻഡ് ചെയ്യാൻ സാറിന്റെ കൂടെ വരുക എന്നൊക്കെ പറയുമ്പോൾ

താൻ ഒറ്റയ്ക്കല്ലല്ലോ തന്റെ കൂടെ ഞാനില്ലേ…

അതല്ല സാർ ഒറ്റ ദിവസം കൊണ്ട് ഒരു മീറ്റിങ്ങിനുള്ള പ്രിപ്പറേഷൻ ഒന്നും എനിക്ക് ആയിട്ടില്ല…

ഇങ്ങനെ തന്നെയാണ് ശീലമാകുന്നത് ആരും എല്ലാം പഠിച്ച് എല്ലാം തികഞ്ഞ് ഓഫീസ് ജോബിന് കയറുന്നവരെല്ലാം..

അങ്ങനെയല്ല സാർ..

ഇതിനു മീതെ തനിക്കൊരു സംസാരം ഉണ്ടെങ്കിൽ താൻ ഇന്നത്തോടുകൂടി ജോലിക്ക് വരവ് നിർത്തിയേരെ ..

പെട്ടെന്ന് അവൻ പറഞ്ഞതും അവൾ അമ്പലപ്പുഴ കൂടി അവനെ ഒന്നു നോക്കി ഇല്ല എനിക്ക് പ്രശ്നമില്ല ഞാൻ വന്നേക്കാം..

പ്രദർചയോടെ അവനെ തന്നെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു..

തിരിഞ്ഞു നടന്നവൾ മനസ്സിൽ അവനെ ചീത്ത പറയുകയായിരുന്നു..

ഒറ്റ ദിവസം കൊണ്ട് ഞാൻ അങ്ങ് ബഹിരാകാശത്ത് എത്തി എന്നാണോ ഇങ്ങേരുടെ വിചാരം… എന്റെ പൊന്നു മനുഷ്യാ ബാക്കിയുള്ളവർ പറയുന്നതൊന്ന് മനസ്സിലാക്കാൻ എങ്കിലും ശ്രമിച്ചൂടെ…. ഇതിപ്പോ ഒറ്റ ദിവസത്തെ എക്സ്പീരിയൻസ് വെച്ച് എങ്ങനെ ഞാൻ ഇദ്ദേഹത്തിന്റെ കൂടെ ഒരു മീറ്റിംഗിൽ പോകുന്നത്..

എന്റെ ഈശ്വരാ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…

റൂമിലേക്ക് എത്തിയ ജ്വാല  അവളുടെ ബാഗ് ഊരിവെച്ച് സോഫയിലേക്ക് മലർന്നു കിടന്നു..

നിങ്ങൾക്ക് വല്ലതും അറിയണോ എനിക്കൊരു ജോലി കിട്ടി അത് പറയാനെങ്കിലും നിങ്ങളെ ഒന്ന് കിട്ടുന്നില്ലല്ലോ എന്റെ മനുഷ്യാ…. ആ PA എങ്കിലും ഇങ്ങോട്ടേക്ക് അയക്കാമായിരുന്നില്ലേ… എനിക്ക് എന്തെല്ലാം ഒന്നും പറയാനുണ്ടെന്ന് നിങ്ങൾക്ക് അറിയുമോ….. ശരിക്കും എനിക്കിപ്പോൾ ഇതൊരു തടവറയായി തോന്നുന്നുണ്ട് കേട്ടോ..

അവൾ ആരോടെന്നില്ലാതെ ഇല്ലാതെ സിസിടിവി നോക്കി പുലമ്പി…

അല്പദിവസം ആയി ആ സിസിടിവി യുടെ അനക്കം നിലച്ചിട്ട്…
രവീന്ദ്രൻ വന്നിട്ടും അല്പം ദിവസമായി….. എല്ലാംകൊണ്ടും ഒരൊറ്റപ്പെട്ട അന്തരീക്ഷം തന്നെയാണ് ജ്വാലയ്ക്ക് അവിടെ.. മറ്റാരും ഇല്ലാത്തതുകൊണ്ട് എല്ലാം സഹിച്ച് അവൾ അവിടെ താമസിക്കുന്നു എന്നു മാത്രം ഒരിക്കലും തന്നെ വിവാഹം കഴിച്ച വ്യക്തിക്ക് താനൊരു ഭാരമാകരുതെന്ന് അവൾ ആഗ്രഹിക്കുന്നു അതുകൊണ്ടുതന്നെയാണ് അത്രയും കർക്കശക്കാരനായ ഒരു CEO ആയിട്ടും ആ സ്ഥാപനത്തിലേക്ക് തന്നെ അവൾ ജോലിക്ക് കയറിയത്…. ഒറ്റ ദിവസം കൊണ്ട് തന്നെ അവൾക്കൊരു വിധം അവനെ മനസ്സിലായിരുന്നു…. അവളോടുള്ള പെരുമാറ്റം കൊണ്ടല്ല മറ്റുള്ളവർ അവനെ ഭയക്കുന്നത് കൊണ്ടാണ് അവൾ അവനെ മനസ്സിലാക്കിയത്…

ഒന്നവൾ തീരുമാനിച്ചു എന്തായാലും ഇനി തന്നെ വിവാഹം കഴിച്ച വ്യക്തിക്ക് താൻ ഇനിയൊരു ഭാരമാകില്ല എന്ന്…. ഒരു മാസം കൂടി കഴിഞ്ഞ കമ്പനിയിൽനിന്നും സാലറി വരും ആ സാലറി നോക്കിക്കൊണ്ട് ഒരു ചെറിയ വീടോ വില്ലയോ വാടകയ്ക്ക് എടുത്ത് മാറണം പിന്നീട് ആ വ്യക്തിയെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കില്ല….

അല്പം നേരം  സോഫയിൽ മലർന്നു കിടന്നവൾ അറിയാതെ മയങ്ങിപ്പോയി..

പുറത്തുവരുന്ന മഴയും ഹാളിലെ എസിയിൽ നിന്നും നേരത്തെ തണുപ്പും അവളെ മയക്കത്തിലേക്ക് തള്ളിയിട്ടു എന്ന് തന്നെ പറയാം..

അവൾ ഉറക്കം ഉണർന്നപ്പോൾ രാത്രി 12 മണി കഴിഞ്ഞിരുന്നു

എന്റെ ഈശ്വരാ അപ്പൊ ശരിക്കും ഞാൻ ഉറങ്ങിപ്പോയി അല്ലേ..

പതിയെ എഴുന്നേറ്റ് ഇരുന്നവൾ പതിവുപോലെ തന്നെ കണ്ണ് സിസിടിവിക്ക് നേരെ നട്ടുവച്ചു.

മുന്നേ ഇരുന്നത് പോലെ തന്നെ യാതൊരു അനക്കവും ആ സിസിടിവിക്ക് ഉണ്ടായിട്ടില്ല…

എന്നാലും ഇങ്ങനെ എന്തായിരിക്കും എന്നെ ഒന്നു മൈൻഡ് പോലും ചെയ്യാത്തത്..

അവൾ ഓർത്തുകൊണ്ട് സിസിടിവിക്ക് നേരെ താഴ്ഭാഗത്തായി വന്നു..

അതെ എപ്പോഴെങ്കിലും ഈ സിസിടിവി ഓണാക്കുമെന്ന് എനിക്കറിയാം . അതുകൊണ്ട് പറയുവാണ് എനിക്കൊരു ജോലി കിട്ടി…. ഞാന് ഇന്ന് രാവിലെ ജോയിൻ ചെയ്തു കേട്ടോ….

അവൾ അത് പറഞ്ഞുകൊണ്ട് സിസിടിവിയിൽ നോക്കി ഇടുപ്പിന് കൈ കുത്തിക്കൊണ്ട് ഒരു ദീർഘശ്വാസം വലിച്ചു വിട്ടു..

പെട്ടെന്ന് സിസിടിവി അവൾക്ക് നേരെ നോക്കി..

ഈശ്വരാ..

അവൾ ഒരു പകർച്ചയോടെ വിളിച്ചുകൊണ്ട്  പിന്നിലേക്ക് ആഞ്ഞു..

എങ്ങനെ ഉണ്ടായിരുന്നു എന്നിട്ട് ജോബ്..

അവൻ നേർത്ത സ്വരത്തിൽ അവളോട് ആ സിസിടിവിയിലൂടെ തന്നെ ചോദിച്ചു….

ഇന്ന് ആദ്യ ദിവസം അല്ലേ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല… പിന്നെ പറഞ്ഞത് വെച്ച് ആൾ ഇത്തിരി പിശക് ആണെന്ന് തോന്നുന്നു..

അത് കേട്ടതും അഗ്നിയുടെ നെറ്റി ഒന്ന് ചുളിഞ്ഞു…

ഇവൾ എന്നെപ്പറ്റി എന്നോട് തന്നെയാണോ പറയുന്നത്

അങ്ങനെ എന്താണ് ഇവൾക്ക് എന്നെപ്പറ്റി കുറ്റമായി പറയാനുള്ളത്… അവൻ ഉള്ളിൽ ഓർത്തുകൊണ്ട് മൈക് ഓൺ ചെയ്ത് അവളോട് ചോദിച്ചു..

എന്തുപറ്റി..

ആ ഓഫീസിൽ എല്ലാവർക്കും അദ്ദേഹത്തെ വലിയ പേടിയാ…. ഞാന് അദ്ദേഹത്തിന്റെ ക്യാമ്പിലാണ് ഇരിക്കുന്നത് പറഞ്ഞതും ഓരോരുത്തരുടെ നോട്ടം കാണുമ്പോൾ എനിക്ക് തന്നെ പേടിയാ എല്ലാവരും എന്നെ സഹതാപത്തോടെ നോക്കിയിരുന്നത്… അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരും മുട്ടിയിടിച്ച് നിൽക്കുവാ..

ആഹാ പിന്നെ എന്തൊക്കെ ഗോസിപ്പാനാവോ കേട്ടത്

പിന്നെ ഒന്നുമില്ല… അദ്ദേഹത്തിന്റെ റൂമിൽ തന്നെയാണ് എന്റെ ക്യാബിൻ…. എനിക്ക് അത്ര മോശമായിട്ടൊന്നും തോന്നിയില്ല…

ആണോ പിന്നെ എന്തൊക്കെയുണ്ട് വിശേഷം…

ഞാനൊന്നു ചോദിച്ചോട്ടെ..

ആ ചോദിക്ക്

ഇത്ര ദിവസം എവിടെയായിരുന്നു… ഞാൻ വിചാരിച്ചു നിങ്ങൾ എന്നെ..

ഞാൻ നിന്നെ..

അത് പിന്നെ പറയാൻ പാടുണ്ടോ എന്നറിയില്ല.

നിനക്ക് എന്നോട് എന്തും പറയാം അതിന് ആരും നിന്നെ ഒന്നും പറയില്ല…

അതെല്ല ഞാൻ വിചാരിച്ചു നിങ്ങളെന്നെ മറന്നിട്ടുണ്ടാവും എന്ന്..

ആഹാ അതു നല്ല കാര്യമാണല്ലോ.. താലികെട്ടിയ പെണ്ണിനെ അങ്ങനെ മറക്കാൻ പറ്റുവോടി പെണ്ണേ…. അങ്ങനെ മറക്കണമെങ്കിൽ അൽഷിമേഴ്സ് വരണം കൊച്ചേ . ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ നിനക്ക് ഇഷ്ടമാണെങ്കിൽ നമ്മൾ ഒന്നിച്ചു തന്നെ ജീവിക്കും അതിനെനിക്ക് കുറച്ച് സാവകാശം കൂടി വേണം ഇനിയിപ്പോ നിനക്ക് എന്നെ ഇഷ്ടപ്പെടുന്നില്ല എങ്കിൽ നിനക്ക് നിന്റെ ഇഷ്ടത്തിനും ജീവിക്കാം ഞാൻ ഒരിക്കലും നിന്റെ ജീവിതത്തിൽ ഒരു തടസ്സമായിട്ട് വരത്തില്ല..

അവന്റെ ആ വാക്കുകൾ സത്യത്തിൽ അവർക്ക് ഒരു കുളിർമഴ തന്നെയായിരുന്നു..

എന്താണ് ഉറക്കം ഒന്നും ഇല്ലേ…

ഭക്ഷണം ഒന്നും കഴിച്ചില്ല ഉണ്ടാക്കിയിട്ട് വേണം..

ആണോ എന്നൊരു കാര്യം ചെയ്യ് ഞാൻ ഓർഡർ ചെയ്തു തരാം താൻ ഇനി ഈ നേരത്തൊന്നും ഉണ്ടാക്കണമെന്നില്ല…..

അയ്യോ അതൊന്നും വേണ്ട ഈ രാത്രി 12 മണിക്ക് ഫുഡ് എവിടുന്ന് കിട്ടാനാ..

രാത്രി 12 ആയാലും ഒന്നായാലും ഫുഡ് ഓർഡർ ചെയ്താൽ അവിടെ എത്തിക്കോളും… താനിപ്പോ ഫ്രഷ് ആയി പോയിരുന്നു അപ്പോഴേക്കും ഫുഡ് അവിടെ എത്തിയിരിക്കും..

ആ പിന്നെ തന്റെ അച്ഛനു കൊടുക്കാനുള്ള ക്യാഷ് ഞാൻ കൊടുത്തിട്ടുണ്ട്…. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ താൻ പറഞ്ഞാൽ മതി ഞാൻ അതേപോലെ ചെയ്യാം..

ഇല്ല ഇനി ആവശ്യങ്ങളൊന്നുമില്ല ഇപ്പോൾ തന്നെ ആ കടമെല്ലാം ഞാൻ എങ്ങനെ വീട്ടും എന്നുവച്ചാ ഞാൻ ഇരിക്കുന്നെ…

അത് കടമായി ഒന്നും കൂട്ടണ്ട തന്റെ കഴുത്തിൽ ഞാൻ ചാർത്തിയ താലിയുടെ അവകാശമായി കൂട്ടിയാൽ മതി…

അതിന് എന്ത് മറുപടി പറയണം എന്നറിയാതെ അവൻ തലകുനിച്ചു..

തനിക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ..

ഇല്ലില്ല ഇതില് കൂടുതല് ഇത് ഞാൻ എന്താ നിങ്ങളോട് പറയാ താമസിക്കാൻ വലിയൊരു വീട് അതുപോലെ ഭക്ഷണത്തിന് ഭക്ഷണം എല്ലാം ഉണ്ടല്ലോ ഇനി എനിക്ക് ഒന്നും വേണമെന്നില്ല..

നാളെ രവീന്ദ്രൻ അങ്ങോട്ടേക്ക് വരും തനിക്ക് മറ്റെന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ ലിസ്റ്റ് കയ്യിൽ കൊടുത്താൽ മതി അവൻ വരുമ്പോൾ വാങ്ങി വന്നോളും..

ഇല്ലാട്ടോ സോറി ഇല്ല..

അവൾ എന്തു വിളിക്കണം എന്നറിയാതെ അല്പം കുഴങ്ങി നിന്നു..

വിളിച്ചതല്ലേ ശീലമായിക്കോട്ടെ..

അവനെ കാണുന്നില്ലെങ്കിലും അവന്റെ സംസാരം ഒരു നിറഞ്ഞ ചിരിയോടെയാണെന്ന് അവൾക്ക് മനസ്സിലായി…

എങ്കിൽ ശരി ഞാൻ പോയി ഫ്രഷ് ആവട്ടെ നാളെ നേരത്തെ ഓഫീസിലേക്ക് ഇറങ്ങാനുള്ളതാ….

ശരി ശരി എന്നാൽ തന്റെ കാര്യങ്ങൾ നടക്കട്ടെ ഫുഡ് ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് താൻ ഫ്രഷ് ആയി വരുമ്പോഴേക്കും റൂമിന് പുറത്ത് ഫുഡ് ഉണ്ടാവും.

അവൾ ഊരിവെച്ച ബാഗും എടുത്ത് റൂമിലേക്ക് നടന്നു..

ഫ്രഷ് ആയി അവൻ പറഞ്ഞതുപോലെ റൂമിന് പുറത്തേക്ക് ചെന്ന അവൾ  കണ്ടു ഫുട് പാർസൽ റൂമിന് പുറത്തിരിക്കുന്നത്..

അതുമായി അവളകത്തേക്ക് കയറി..

എല്ലാം അവൾ ഇതുവരെ കാണാത്ത ഐറ്റംസ് ആയിരുന്നു…..

3 ഐറ്റംസ് ഉണ്ടായിരുന്നു എല്ലാം ചൈനീസ് ഐറ്റംസ് ആണ് അവൾ അതിൽനിന്നും എല്ലാം ഒന്ന്  അൽപ്പാ അല്പായി രുചിച്ചു നോക്കി..

എല്ലാം ഒന്നിനൊന്നിനെ വെല്ലുന്ന രുചികൾ ആയിരുന്നു…..

മനസ്സും വയറും നിറയ്ക്കുന്ന രുചി…

അത് കഴിക്കുമ്പോൾ അവൾ കാണാത്ത തന്റെ ഭർത്താവിനെ ഓർത്ത് മനസ്സിൽ ഒരുപാട് തവണ നന്ദി പറഞ്ഞു കൊണ്ടിരുന്നു..

ഇതുവരെ ആ മുഖം കണ്ടിട്ടില്ലെങ്കിൽ പോലും അവൾ അതിനെ പ്രണയിച്ചു തുടങ്ങിയിരുന്നു എന്ന് അവൾക്ക് മനസ്സിലായി….. ഒരുപക്ഷേ ആ കണ്ണുകൾക്ക് താഴെ വികൃതമാണെങ്കിലോ…

അവൾ അറിയാതെ തന്നെ അവളിൽ ഒരു സംശയം ഉണർന്നു..

ഒരു അപകട സമയത്ത് എന്നെ ചേർത്തുപിടിച്ച് വിവാഹം കഴിച്ചവനല്ലേ വികൃതമായാലും അതിനെ ഞാൻ സ്നേഹിക്കും….. അവൾ അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..

അല്പം ആഹാരം ബാക്കിയുണ്ടായിരുന്നു അവൾ അത് സുരക്ഷിതമായി പൊതിഞ്ഞ് ഫ്രിഡ്ജിലേക്ക് വെച്ചു….

നാളെ എന്തായാലും നേരത്തെ എഴുന്നേൽക്കണം അപ്പോ പിന്നെ ഫുഡ് ഉണ്ടാക്കുന്നത് മൂലം സമയം വൈകണ്ട എന്ന് കരുതി നാളെ എടുക്കാം എന്ന് വിചാരിച്ചു..

പുലർച്ച അഞ്ചുമണിയോടെ ജ്വാല എഴുന്നേറ്റു…

ആറുമണിയോടെ എല്ലാ കാര്യങ്ങളും കഴിഞ്ഞ് അവൾ ഓഫീസിലേക്ക് ഇറങ്ങി…

ഓഫീസിൽ എത്തിയതും അവളെയും കാതെന്ന പോലെ അഗ്നി പുറത്തു തന്നെ ഉണ്ടായിരുന്നു..

അവളിൽ ഒരു ആന്തൽ ആയിരുന്നു..

ഈശ്വരാ ഞാൻ സമയം വൈകിയോ..

അവളുടെ മുഖത്തെ പരിഭ്രമം അഗ്നിക്ക് പെട്ടന്ന് തന്നെ മനസ്സിലായി.

പേടിക്കണ്ട ഞാൻ അല്പം നേരത്തെ ഇറങ്ങി….

ആശ്വാസത്തോടെ അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു..

എനിക്ക് കയർ ഇനി സമയം വൈകിക്കണ്ട നമുക്ക് പോകാൻ നോക്കാം..

അത് പറഞ്ഞുകൊണ്ട് അഗ്നി ഫ്രണ്ട് ഡോർ തുറന്നു അവൾക്കു നൽകി….

സാർ ഞാൻ ബാക്കിൽ ഇരുന്നോളാം എനിക്ക് ഫ്രണ്ടിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു അൺ കംഫർട്ടബിൾ ആണ് ഫീൽ ചെയ്യുന്നത്..

താൻ ബാക്കിൽ ഇരിക്കുമ്പോൾ എനിക്ക് അതിനും വലിയ അൺ കംഫർട്ടബിൾ ആണ് ഫീൽ ചെയ്യുന്നത് ഞാനെന്താ തന്റെ ഡ്രൈവർ ആണോ… ഫ്രണ്ടിൽ ഇരിക്കാൻ നോക്ക് കൊച്ചേ..

Similar Posts

Leave a Reply