22/04/2026

മൂക്കുത്തി : ഭാഗം 49

രചന – ആയിഷ അക്ബർ

എത്തിയെന്ന അവന്റെ മെസ്സേജ് കണ്ടപ്പോൾ ആ ശബ്ദം ഒന്ന് കേൾക്കാൻ തോന്നിയിരുന്നെങ്കിലും അവൻ അത് വരെ വിളിച്ചിരുന്നില്ല…….

അഞ്ജലിയുടെ മനസ്സ് ഒരു കാത്തിരിപ്പിന്റെ പിറകെ യായിരുന്നു….

അവൻ വരുന്ന ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്…….

അത് വരെ തനിക്കിവിടെ പൊരുതി നിന്നേ തീരു എന്നവൾക്കറിയാമായിരുന്നു……

കോളേജ് കഴിഞ്ഞ് വീട്ടിലേക്കു വരുമ്പോൾ മംഗലത്തമ്മ ഉമ്മറത്തിരിക്കുന്നുണ്ട്….
അവരോട് ചേർന്ന് അരുണും…..

അരുണിനെ കണ്ടത് കൊണ്ട് തന്നെ അവൾ മുത്തശ്ശിയോടൊന്ന് ചിരിച് അകത്തേക്ക് പോയിരുന്നു……

അരുണിന്റെ മിഴികൾ എന്തിനോ അവളെ പിന്തുടർന്നു……

അഞ്ജലിയെ പഠിപ്പ് കഴിഞ്ഞാൽ എങ്ങോട്ട് പറഞ്ഞയക്കാനാണ് മുത്തശ്ശി ……

അരുൺ സംശയത്തോടെ അത് ചോദിച്ചതും മുത്തശ്ശി ദേഷ്യത്തോടെ അവനു നേരെയൊന്ന് നോക്കി….

അതറിഞ്ഞിട്ട് നിനക്ക് വല്ല കാര്യവുമുണ്ടോ…..
നീയല്ലല്ലോ അവളെ കെട്ടിയത്…. അർജുനല്ലേ….
അവൻ ചോദിക്കുകയാണെങ്കിൽ ഞാൻ പറഞ്ഞോളാം….
നീ നിന്റെ ഭാര്യ യുടെ കാര്യം നോക്കി യാൽ മതി…..

മുത്തശ്ശി അത് പറഞ്ഞതും അരുൺ ചൂളി പോയിരുന്നു…..

അതിനു ഞാൻ എന്റെ ഭാര്യയെ ഇട്ടെറിഞ്ഞെങ്ങോട്ടും പോയിട്ടില്ല……

വെറുതെ കെട്ടിയ ആ താലിയുടെ പേരിൽ ഭാര്യ ഭർത്താവ് എന്നൊക്കെ പറഞ്ഞിരിക്കാൻ മുത്തശ്ശിക്ക് വേറെ പണിയൊന്നുമില്ലേ…..

അരുൺ തോറ്റു കൊടുക്കില്ലെന്ന പോൽ പുച്ഛത്തോടെ അതും പറഞ്ഞവിടെ നിന്നും നടന്നു പോകുമ്പോൾ മുത്തശ്ശിയോന്ന് ചിരിച്ചു…

അതിൽ കലർന്നിരുന്ന തെന്തെന്ന് അവനൂഹിക്കാൻ പോലും പറ്റില്ലെന്ന് അവർക്കറിയാമായിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

പിറ്റേ ദിവസവും കഴിച്ചോ എന്നൊക്കെ ചോദിച്ചു മെസ്സേജ് അയച്ചെന്നല്ലാതെ അവൻ അവൾക്ക് വിളിച്ചിരുന്നില്ല…….

ആ ശബ്‍ദമോന്ന് കേൾക്കാൻ അവളുടെ മനസ്സ് വെമ്പി……

അന്ന് രാവിലെ കോളേജിലേക്ക് പോകാൻ നേരമാണ് ആ വോയിസ്‌ മെസ്സേജ് അവൾ കാണുന്നത്…….

നല്ല തിരക്കാണ്….. ഒഴിഞ്ഞോന്ന് വിളിക്കാനാവുമ്പോഴേക്കും നേരം വൈകിയിട്ടുണ്ടാകും….
നീ യുറങ്ങുകയാണെങ്കിൽ ശല്യ പ്പെടുത്തേണ്ടെന്ന് കരുതിയാണ്…….
പിന്നെന്തൊക്കെ തന്റെ വിശേഷം……

ഇത്രയും അവന്റെ ശബ്ദത്തിൽ കേട്ടതും അവളുടെ ഉള്ളം തണുത്തിരുന്നു…….

ആ ശബ്ദം വീണ്ടും വീണ്ടും ഒരു ചിരിയോടെ അവൾ കേട്ട് കൊണ്ടിരുന്നു……

അന്ന് ഉച്ചക്ക് ശേഷം പ്രോഗ്രാം ആയത് കൊണ്ട് തന്നെ വേഗം വീട്ടിലെത്തിയിരുന്നു…..

ഉമ്മറത്തേക്ക് കയറുമ്പോൾ തന്നെ കണ്ടിരുന്നു തറ തുടക്കുന്ന താരയെ……

ജോലിക്കാരികളെ ഇങ്ങനെ തമ്പുരാട്ടികളെ പോൽ വാഴിക്കുന്ന തറവാടാണ് നിങ്ങളുടേതെന്ന് അറിഞ്ഞിരുന്നില്ല ഞാൻ……

അഞ്ജലി അകത്തേക്ക് കയറുമ്പോഴാണ് താര അവളെ അമർത്തിയൊന്ന് നോക്കി അരുണിനോടത് പറയുന്നത്….

അഞ്ജലി അത് കേൾക്കുന്നില്ലെന്ന മട്ടിൽ അകത്തേക്ക് കയറി പോയിരുന്നു…..

അരുൺ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു……

അഞ്ജലി മുറിയിലെത്തിയപ്പോൾ അവളുടെ മുറി മാത്രം തുടച്ചിട്ടില്ലായിരുന്നു…..

അവൾക്കതിൽ യാതൊരു പരിഭവവും തോന്നിയില്ല……

അവൾ വേഗം ചൂലും മുറവുമെടുത് അടിച്ചു വാരി തുടച്ചു വൃത്തിയാക്കി പഠിക്കാനിരുന്നിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അതേയ്…..താര പറഞ്ഞത് കാര്യമാക്കണ്ട കേട്ടോ അഞ്ചു……

അഞ്ജലി മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോഴാണ് തന്നെ കാത്തെന്ന വണ്ണം നിൽക്കുന്ന അരുണത് പറയുന്നത്….

ഒരു നിമിഷം അവളൊന്നു ഞെട്ടി പോയിരുന്നു….

അവനെ അവളവിടെ പ്രതീക്ഷിക്കുന്നില്ലെന്ന് മാത്രമല്ല അത്രയേറെ മധുരം പുരട്ടിയ ആ വാക്കിൽ അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നിയിരുന്നു……..

അവളൊന്നും മിണ്ടാതെ നടക്കാൻ തുടങ്ങിയതും അവൻ വേഗം അവൾക്ക് മുമ്പിലേക്ക് കയറി നിന്നിരുന്നു……..

അഞ്‌ജലിക്ക് എന്നോടുള്ള പിണക്കം ഇത് വരെ തീർന്നില്ലേ……..

പിണങ്ങാൻ നമ്മൾ തമ്മിൽ ഇണങ്ങിയിട്ടുണ്ടോ…..
എപ്പോഴോ എന്തൊക്കെയോ പറഞ്ഞു നിങ്ങളെന്റെ പിറകെ വന്നപ്പോൾ ഒന്ന് ചാഞ്ഞു പോയി എന്നതിന്റെ പേരിൽ വേഷം കെട്ടുമായി എന്റെ മുമ്പിൽ വന്നാൽ അഞ്ജലിയുടെ തനി സ്വഭാവം താൻ കാണും…

അവനു നേരെ വിരൽ ചൂണ്ടി ശക്തമായി അവളത് പറയുമ്പോൾ ആ മിഴികൾ നിറഞ്ഞു നിന്നതൊരു തരം ധൈര്യമായിരുന്നു……

ആരോരുമില്ലാത്ത ഇവൾക്ക് ഇത്ര ധൈര്യം എങ്ങനെ കിട്ടിയെന്നോർത്ത് അരുണിന് അത്ഭുതം തോന്നി……

അവൻ അവളെ നോക്കിയങ്ങനെ നിന്നതും അവൾ പുച്ഛത്തോടെ ഒന്ന് ചിറി കോട്ടി അവനെ കടന്ന് പോയിരുന്നു……..

അപ്പോഴും അവളെന്ന ആഗ്രഹം അരുണിൽ വീണ്ടും തളിർത് തുടങ്ങിയിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്നു ദേവനും പത്മയും അഞ്ജലിയെ വിളിച്ചു ഒരുപാട് സംസാരിച്ചെങ്കിലും അവനെ കുറിച് യാതൊന്നും പറഞ്ഞിരുന്നില്ല….

എല്ലാ വിശേഷങ്ങളും അവർ ചോദിച്ചറിഞ്ഞു……

തന്നേ ക്കൂട്ടാത്തതിന്റെ പേരിലുള്ള വിഷമം തന്നേക്കാളേറെ അവർക്കായി തോന്നി….

ആരുടെ മുമ്പിലും തല കുനിച്ചു നിൽക്കരുതെന്ന് ധൈര്യം തന്നു……

നാവിൻ തുമ്പിൽ തടഞ്ഞു നിന്നിരുന്ന അവനെ വിടെ എന്ന ആ ചോദ്യത്തെ അവൾ ചോദിച്ചതുമില്ല….

അവരോട് സംസാരിച്ചപ്പോൾ ഏറെ സമാധാനം തോന്നിയെങ്കിലും അവന്റെ ശബ്ദം കേൾക്കാൻ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു….

അന്ന് രാത്രി ഒന്നുറക്കം പിടിച്ചെന്ന് തോന്നിയപ്പോഴാണ് ഫോൺ റിങ് ചെയുന്നത്…..

അഞ്ചു……
പ്രണയാർദ്രമായ ആ വിളിയിൽ അവൾ വിതുമ്പി പോയിരുന്നു…..

കേൾക്കാൻ അത്രയേറെ ആഗ്രഹിച്ച ആ സ്വരം കേൾക്കെ അവൾ തലയിണ കൂട്ടി പ്പിടിച്ചു…..

കണ്ണ് നീർ തലയിണക്ക് മേൽ അടർന്നു വീണു കൊണ്ടിരുന്നു……

എന്താടോ ഒന്നും മിണ്ടാത്തത്…..

വീണ്ടും അവന്റെ ചോദ്യം….

എന്തെങ്കിലും കഴിച്ചോ….

ഉള്ളിലെ ഗദ്ഗധം മറച്ചു വെച്ചവൾ ചോദിക്കുമ്പോഴും വാക്കുകൾ ഇടറി പോയിരുന്നു….

മ്മ്….. താനോ…..

മ്മ്……..

വീണ്ടും നിശബ്ദത…..

എന്നാൽ ആ നിശബ്ദതക്ക് ഭാവങ്ങൾ പലതായിരുന്നു……

അവൻ വീണ്ടും ഒന്ന് രണ്ട് ചോദ്യങ്ങൾ കൂടി ചോദിച്ചു….

പതിഞ്ഞ ഉത്തരങ്ങളിൽ അവളതിനെയും ഒതുക്കി….

വീണ്ടും നിശബ്ദത….

എന്നാൽ ആ നിശബ്ദത യിലും അങ്ങേ തലക്കൽ അവളും മറു തലക്കൽ അവനുമുണ്ടെന്ന ചിന്തകൾ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു…..

തന്നെ കാണാൻ തോന്നുന്നുണ്ട്……

അവന്റെ ശബ്ദത്തിലെ വിങ്ങൽ വർഷങ്ങളായുള്ള പ്രണയമാണെന്ന് അവൾക്കറിയാമായിരിയുന്നു….

കാണാതെ പ്രണയിക്കാനറിയുന്ന ആളല്ലേ……
പിന്നെന്താ….

അവളുടെ ചോദ്ധ്യത്തിൽ പരിഭവം……

അന്ന്…… അന്ന് പ്രണയിനി മാത്രമായിരുന്നു….. ഇന്ന് ഭാര്യ കൂടിയല്ലേ….

അവനൊരു ചിരിയോടെ അത് പറയുമ്പോൾ അവളുടെ ഹൃദയം ഒന്ന് വിറച്ചു…..

പിന്നെ അന്നെന്നെ കാത്തിരിക്കാൻ നിന്റെ പ്രണയമുണ്ടായിരുന്നില്ല….

എന്നാൽ ഇന്ന് മനസ്സ് നിറഞ്ഞ പ്രണയവുമായി നീയെന്നെ കാത്തിരിക്കുകയല്ലേ……

അപ്പൊ പിന്നെ ധൃതി കൂടുന്നതിൽ തെറ്റില്ലല്ലോ……

അവന്റെ ചോദ്യത്തിൽ അവൾ പൂത്തുലഞ്ഞിരുന്നു……..

അവന്റെ കർച്ചിഫ് കയ്യിലെടുത്തവൾ മുറുകെ പിടിച്ചു…….
അതിൽ കലർന്നിരുന്ന അവന്റെ ഗന്ധം തന്നെ പൊതിഞ്ഞു പിടിക്കും പോലെ…..

താൻ….. താൻ മൂക്ക് കുത്തിയോ….

അവൻ പെട്ടെന്നത് ചോദിക്കുമ്പോൾ അവളുടെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു…

മ്ച്ചും…..

ആഹാ….. ഇതിനാണോ ഇത്രയും കാലം ഞാനതും സൂക്ഷിച്ചു കാത്തിരുന്നത്…….

അവനത് ചോദിക്കുമ്പോൾ അവൾ നാണം കൊണ്ട് മിഴികൾ താഴ്ത്തിയിരുന്നു….

മൂക്ക് കുത്തണം…… ഞാൻ വരുമ്പോൾ എനിക്ക് നിന്നേ അങ്ങനെ വേണം കാണാൻ……

അവൻ പ്രണയാർദ്രമായി അത് പറയുമ്പോൾ അവൾ ഒന്നും മിണ്ടിയില്ല….

അതിൽ കലർന്ന അവളുടെ നാണത്തെ അവനറിഞ്ഞത് കൊണ്ട് തന്നെ അവൻ ഒന്ന് ചിരിച്ചു……

വീണ്ടും നിറഞ്ഞു നിന്നൊരു നിശബ്ദത…..

എങ്കിൽ ശെരി ഞാൻ നാളെ വിളിക്കാം…..

അതും പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്യാൻ നിൽക്കുമ്പോഴും വേണ്ടായെന്നു പറയാൻ തോന്നിയെങ്കിലും ഒരു മൂളൽ മാത്രമായിരുന്നു പുറത്തേക്ക് വന്നത്…….

ഫോൺ വെച് അവൾ ഒന്ന് കൂടി ആ തലയിണയെ മുറുകെ പിടിച്ചു….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ദിവസങ്ങൾ വീണ്ടും നീങ്ങി തുടങ്ങി……

രാവുകളും പകലുകളും മാറി വരുമ്പോൾ അവന്റെ ആ വിളിയിലേക്ക് മാത്രമായി അവളോതുങ്ങുകയായിരുന്നു…….

കൂടുതൽ സംസാരംങ്ങളോന്നുമില്ലേങ്കിലും അവന്റെ ആ ശബ്ദം കേൾക്കുക എന്നത് തന്നെ അവളെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു….

വലിയ തറവാട്ടിലേക്ക് വിവാഹം കഴിച്ചിട്ടെന്തായി…
അവൻ അവന്റെ പാട് നോക്കി പോയി….
ആ കൊച്ചു പാവം…
അല്ലെങ്കിലും ജോലിക്കാരിയുടെ മോളെ ഭാര്യ യാക്കാൻ മാത്രം ഹൃദയ വിശാലത യൊന്നും ആർക്കും ഉണ്ടാവില്ലെന്ന് ആ കുട്ടി ആലോചിക്കേണ്ടതായിരുന്നു…

എന്ത്‌ പറയാൻ.. ആ കുട്ടിയുടെ വിധി…..

തന്നെ കാണുമ്പോൾ മൂക്കത് വിരൽ വെച് സഹതാപം പറയുന്നവരെ നോക്കി നിറഞ്ഞ ചിരി ചിരിച്ചവൾ നടന്നു…..

അപ്പോഴും കഴിച്ചോ…..
എക്സാം വരുവല്ലേ നന്നായി പടിക്ക്……
ഞാൻ ഉടനെ വരും….
തുടങ്ങിയ അവന്റെ സ്നേഹത്തിൽ ചാലിച്ച വാക്കുകളോരൊന്നും മെസ്സേജായി ഫോണിൽ വന്നു കിടപ്പുണ്ടായിരുന്നു…..

(തുടരും)