20/04/2026

കിഡ്നാപ്പിംങ് ലൗ: ഭാഗം 154

രചന : ഷംസിയ ഫൈസൽ

വീട്ടിന്‍റെ മുറ്റത്ത് വണ്ടി നിര്‍ത്തിസാധനങ്ങള്‍ വാങ്ങിയ കവറെല്ലാം എടുത്ത് വീട്ടിലേക്ക് കയറാന്‍ നിന്നപ്പോള്‍ അകത്ത് നിന്ന് ഭയങ്കര ഒച്ചയും ബഹളവും.,
നന്ദു ഒന്ന് ശങ്കിച്ച് അകത്തേക്ക് കയറാതെ പുറത്ത് തന്നെ നിന്നു ”പോകുന്നത് വരെ ഇവിടൊരു പ്രശ്നവും ഇല്ലായിരുന്നല്ലൊ.,ഇനി ആ മനും വല്ലതും ഒപ്പിച്ച് അവനെ തല്ലാന്‍ വീട്ടില്‍ കയറി വന്നവന്മാരാണോ ?ടെറസ് വഴി മുകളിലേക്ക് കയറിയാലോ ?അല്ലെങ്കില്‍ വേണ്ട അടുക്കള വഴി കയറാം.,പക്ഷെ അടുക്കള വഴി കയറിയാലും മുകളിലേക്ക് സ്റ്റെയര്‍ കയറുമ്പോള്‍ അവര് കാണില്ലെ.,

തല്‍ക്കാലം ഇവിടെന്നിപ്പോള്‍ മുങ്ങാം.,
എന്നിട്ട് കുറച്ച് കഴിഞ്ഞിട്ട് വരാം.,
എനിക്കൊന്നും വയ്യ ഈ ലണ്ടനില്‍ പോകാനായ സമയത്ത് കണ്ടവന്മാരുടെ തല്ല് വാങ്ങി കൂട്ടാന്‍.,നന്ദു മെല്ലെ എസ്കേപ്പാകാന്‍ നിന്നപ്പോയാണ് പോര്‍ച്ചില്‍ മറ്റൊരു കാറ് കണ്ടത്.’ഇത് ദച്ചൂന്‍റെ വീട്ടിലെ കാറല്ലെ.,അയ്യെ അവരായിരുന്നോ ?ഞാനങ് തെറ്റ് ധരിച്ച് പോയി., നന്ദു തിരിച്ച് സിറ്റ് ഒൗട്ടിലേക്ക് കയറി.”കര്‍ത്താവെ എന്നാലും ദച്ചൂന്‍റെ വീട്ടുക്കാര് എന്തിനാകും ഇവിടെ വന്ന് ബഹളം ഉണ്ടാക്കുന്നത്.,
ഞാനൊരു തെറ്റും ചെയ്തില്ലല്ലൊ. അകത്തേക്ക് കയറാന്‍ നിന്ന നന്ദു ഒന്ന് ശങ്കിച്ചു. മെല്ലെ വാതില്‍ തുറന്ന് അകത്തേക്ക് പാളി നോക്കി.നേരെ നോക്കിയത് വീല്‍ചെയറില്‍ ഇരുന്ന് പൊട്ടിചിരിക്കുന്ന അപ്പനെയാണ്

 വയറ് വേദനയെന്ന് പറഞ്ഞ ദച്ചു വരെ എന്തെക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്അമ്മയും അഭിയും മനുവും ദച്ചൂന്‍റെ അച്ഛനും അമ്മയും അവളെ  ചേട്ടമ്മാരും എല്ലാം കൂടിയിരുന്ന് സംസാരത്തിലാണ്’എന്‍റെ ഒരു കുറവെ ഒള്ളല്ലൊ., നന്ദു വാതില്‍ തുറന്നു.’നന്ദു മോന്‍ വന്നല്ലൊ.,
 ദച്ചൂന്‍റെ അച്ഛന്‍ പറഞ്ഞതും എല്ലാവരുടേയും നോട്ടം അവനിലേക്കായി ‘ഹാ നന്ദൂ നീ എവിടെ പോയി കിടക്കായിരുന്നെടാ.,ഇവരൊക്കെ വന്നിട്ട് എത്ര സമയം ആയെന്നൊ.,നിന്‍റെ ഫോണിലേക്ക് അടിച്ചിട്ടെന്നാ  കിട്ടാത്തത് ?അപ്പന്‍ ചോദിച്ചപ്പോയാണ് നന്ദു ഫോണെടുത്ത് നോക്കിയത്’ഞാന്‍ കേട്ടില്ല അപ്പാ.,,ഫോണ്‍ സൈലന്‍റിലായിരുന്നു.,,
ഇവിടെന്ന് സൗണ്ട് കേട്ടപ്പോള്‍ ആദ്യം ഞാനൊന്ന് പേടിച്ചു പുറത്ത് കാറ് കണ്ടപ്പോയാണ് നിങ്ങളാണെന്നറിഞ്ഞത്.,

കുറേ സമയം ആയോ വന്നിട്ട് ഞാന്‍ നാളെ പോകുമ്പോള്‍ കൊണ്ട് പോകാനുള്ള കുറച്ച് സാധനങ്ങള്‍ വാങ്ങാന്‍ ടൗണിലേക്ക് ഇറങ്ങിയതായിരുന്നു., നന്ദു അകത്തേക്ക് വന്ന് കൈയ്യിലുള്ള കവറെല്ലാം ഗസ്റ്റ് റൂമിന്‍റെ ഉള്ളില്‍ കൊണ്ട് വെച്ച് തിരിച്ച് വന്നു’മോന്‍ പോകാണെന്നറിഞ്ഞ് ഞങ്ങളിങ്ങോട്ട് ഉച്ചക്ക് ഊണ് കഴിച്ചിട്ടിറങ്ങിയതാ.,ദച്ചൂന്‍റെ അമ്മയാണത് പറഞ്ഞത്
‘ദീപൂനും ദേവനും ഒാഫീസില്ലെ ?”കുറച്ച് ദിവസം വീട്ടിലിരുന്നാണ് വര്‍ക്ക്., എടാ നന്ദൂ നമ്മളൊരു ട്രിപ്പ് പോലും പോയില്ലല്ലൊ.,നിനക്ക് ലീവ് നീട്ടിക്കൂടെ ? ദീപു സോഫയില്‍ നിന്നെണീറ്റ് നന്ദൂന്‍റെ അടുത്തേക്ക് വന്നു’ഹെയ് ലീവ് നീട്ടാന്‍ പറ്റില്ല ദീപു.,,
കമ്പനി ഫ്ലൈറ്റ് ടിക്കറ്റ് വരെ അയച്ചിട്ടുണ്ട്. ഇത്ര പെട്ടന്ന് ഞാനും പ്രതീക്ഷിച്ചില്ല.,,ട്രിപ്പ് അടുത്ത പ്രാവിശ്യം പോകാം.,വേറെ വഴി ഇല്ല.,

നന്ദു ദയനീയമായി പറഞ്ഞു”അവന് പോകാണെങ്കില്‍ പോകട്ടെ.,നിങ്ങളെ കൂടെ ട്രിപ്പിന് ഞാന്‍ വരാലോ ?മനു ചാടി കയറി പറഞ്ഞു
‘എന്നിട്ട് നിന്‍റെ ചെലവും കൂടെ അവര് എടുക്കേണ്ടി വരും.,ദേവാ ദീപു അറിയാതെ പോലും ഈ സാധനത്തിനെ എങ്ങോട്ടും കൊണ്ട് പോകരുത് നിങ്ങള്‍ക്ക് യൂറ്റ്യൂബില്‍ ട്രാവല്‍ വ്ലോഗിന് പകരം ഫുഡ് വ്ലോഗ് ഇടേണ്ടി വരും.,,അഭി പറഞ്ഞതും മനു അവനെ നോക്കി പുച്ഛിച്ചു’നിനക്ക് അസൂയയാണ് അഭീ..,നീ പച്ചവെള്ളം കുടിച്ചാല്‍ പോലും തടിക്കും പക്ഷെ ഞാനങ്ങനെ അല്ല എത്ര കഴിച്ചാലും ഞാനിത് പോലെ സ്ലിമ്മായി തന്നെയിരിക്കും., മനു അഭിമാനത്തോടെ പറഞ്ഞു’നിന്‍റെ വളര്‍ച്ച മുരടിച്ചതിനാണോ ഇത്ര സന്തോഷം.,
നാലും മൂന്നും ഏഴ് പൂടയുണ്ട് താടിയില്‍.,
നിനക്ക് മാത്രമെന്താ മനു താടിയും മീശയും കിളിര്‍ക്കാത്തത് ?അപ്പന്‍ മനൂനെ കളിയാക്കി

‘ഒന്ന് പോ അപ്പാ.,,ഇപ്പൊ താടി ഇല്ലാത്തത് ഒരു കുറവ് അല്ല പ്ലസ് പോയന്‍റാണ്.,കൊറിയന്‍ ലുക്കാണിപ്പോള്‍ ട്രന്‍റിംങ്.,താടിയും മുടിയും വളര്‍ത്തിയാല്‍ നാട്ടുക്കാര് കഞ്ചാവാണെന്ന് പറയും എനിക്കത് പേടിക്കണ്ടല്ലൊ.പിന്നെ പെണ്‍ പിള്ളേര്‍ക്കെല്ലാം ഇഷ്ടം ക്ലീന്‍ ഷേവാണ്.,
എന്നെയൊന്ന് സൂക്ഷിച്ച് നോക്കിയെ എനിക്ക് ശെരിക്കുമൊരു കൊറിയന്‍ ലുക്കില്ലെ.,,മനു മുടിയെല്ലാം ശെരിയാക്കി എല്ലാവരേയും നോക്കി’ഒരു ബംഗാളി ലുക്ക്.,നീ വായ തുറന്നാലെ മലയാളിയാന്ന് മനസ്സിലാക ഇല്ലെങ്കില്‍ അസ്സല് ബംഗാളി ലുക്ക്.,
ഇനി നീ ശെരിക്കും ബംഗാളില്‍ ജനിച്ചതാണോ ? ദീപു ചോദിച്ചു’മോനെ തന്തയെ മാറ്റി പറയല്ലെ.,
ഞാനെവിടെ ജനിച്ചതാന്ന് അമ്മ പറയട്ടെ ?

മനു അമ്മക്ക് നേരെ തിരിഞ്ഞു.’എനിക്കറിയാന്‍ പാടില്ലെടാ ഞാന്‍ സഡേഷനിലായിരുന്നു.,
കണ്ണ് തുറന്നപ്പോള്‍ നീയായിരുന്നു അടുത്ത്.,
അതിനി കുട്ടിയെ മാറ്റി കൊണ്ട് വെച്ചതാണോ എന്നന്നും എനിക്കറിയാന്‍ പാടില്ല.,,
എന്‍റെ അടുത്ത കട്ടിലില്‍ ഒരു ആസാമി പെണ്ണ് പ്രസവിക്കാന്‍ കിടന്നിരുന്നോന്ന് എനിക്കിപ്പോള്‍ സംശയമുണ്ട്. അമ്മയും മനൂനിട്ട് താങ്ങി
”അയ്യോ അപ്പൊ മനു നമ്മുടെ ആരുമല്ല അല്ലെ.,
സാരമില്ലെടാ ഇത്ര നാള്‍ നിന്നെ എങ്ങനെയാണോ സ്നേഹിച്ചത് അത് പോലെ ഞങ്ങളെല്ലാം നിന്‍റെ കൂടെ തന്നെ ഉണ്ടായും.കൂടെ പിറക്കാതെ പോയ കൂടെപിറപ്പാണ് നീ ഞങ്ങള്‍ക്ക്.,മനൂന്‍റെ അടുത്തിരുന്ന ദച്ചു അവനെ ആശ്വസിപ്പിക്കും വിധം പറഞ്ഞു

”പോടി കുരുട്ടെ.,ഇതിപ്പോള്‍ എല്ലാവരും കൂടെ എന്‍റെ നെഞ്ചത്തോട്ടാണല്ലൊ.,ഞാനൊന്നും പറഞ്ഞില്ല നിങ്ങളൊന്നും കേട്ടില്ല.,, മനൂന് അതോടെ മതിയായിഎല്ലാവരും അവന്‍റെ ഇരുത്തം കണ്ട് പൊട്ടി ചിരിച്ചു”വേദന മാറിയോ പെണ്ണെ ?നന്ദു ദച്ചൂന്‍റെ അടുത്തേക്ക് വന്നു”എത്രയോ ബേധമായി.,,
ഇപ്പോള്‍ സഹിക്കാവുന്നതെയൊള്ളു.,
അമ്മയുടെ കഷായം ഒരു സംഭവം തന്നെ., ദച്ചു അതിശയത്തോടെ പറഞ്ഞുഎല്ലാവരും സംസാരിച്ചിരുന്നുഅപ്പന് കൂടുതല്‍ സമയം ഇരിക്കാന്‍ പറ്റാത്തത് കൊണ്ട് അപ്പനെ റൂമില്‍ കൊണ്ട് കിടത്തി
അടുത്ത് ഒരു കസേരയിട്ട് ദച്ചൂന്‍റെ അച്ഛന്‍ ഒാരോന്ന് പറഞ്ഞിരുന്നുരണ്ട് അമ്മമാരും അടുക്കളയിലേക്ക് വലിഞ്ഞതും ബാക്കിയുള്ളവര്‍ മുകളിലേക്ക് പോയി

ഹരിയുടെ കാര്യങ്ങളെല്ലാം നന്ദുവും ദച്ചുവും മനൂനോടും അഭിയോടും പറഞ്ഞു
അവന് കിട്ടിയത് കുറഞ്ഞ് പോയെന്നാണ് അവരെ വാദംഅര്‍പ്പണയുടെ കാര്യം അവര്‍ക്കിടയിലേക്ക് സംസാര വിഷയമായി വന്നതെയില്ല.,ഒരുമിച്ച് കൂടുമ്പോള്‍ ഉള്ള സന്തോഷം അര്‍പ്പണയുടെ ഒറ്റ പേരില്‍ തീര്‍ന്നേക്കാമെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്അയ്യോ ദേവാ നിന്നോടൊരു കാര്യം ചോദിക്കാന്‍ മറന്നു ?ദച്ചൂന് പെട്ടന്നാണ് കൃഷ്ണയുടെ കാര്യം ഒാര്‍മ വന്നത്  കൃഷ്ണക്ക് വാക്ക് കൊടുത്തിരുന്നെങ്കിലും ഒരു ചാന്‍സ് കിട്ടിയിട്ടില്ലായിരുന്നു ദേവനോട് സംസാരിക്കാന്‍’അതെന്താ അങ്ങനൊരു കാര്യം ?
ദേവന്‍ സംശയത്തോടെ അവനെ നോക്കി’നിനക്ക് ഞാനറിയാത്ത വല്ല പ്രണയവും ഉണ്ടോ ? ദച്ചു ദേവനെ ചൂഴ്ന്ന് നോക്കി.ഇഷ്ടം പോലെ.,
രണ്ടാം ക്ലാസിലെ കണക്ക് ടീച്ചര്‍ മുതല്‍ ഹൈസ്ക്കൂളിലെ ചോറ് വിളംമ്പുന്ന ചേച്ചിയോട് വരെ ഇവന് ക്രഷാണ്.,,കുറച്ച് ദിവസം മുന്നെ ഞങ്ങളെ കമ്പനിയിലെ എം ഡിയുടെ ഭാര്യ വന്നിരുന്നു.,,
നാല് മക്കളുണ്ടവര്‍ക്ക്. മൂത്ത മകന്‍റെ കല്ല്യാണം കഴിഞ്ഞ് കൊച്ചുമുണ്ട്.,എന്നിട്ട് ഈ തെണ്ടി പറയാണ്
എടാ ദീപു എന്ത് ഭംഗിയാലെ കാണാന്‍ കെട്ടാണെങ്കില്‍ ഇങ്ങനെ ഒന്നിനെ കെട്ടണമെന്ന്.,

 പൊട്ടന്‍ മാഡം ഫുള്‍ പുട്ടി വാരിയിട്ടേക്കാണ് അത് പോലും മനസ്സിലായില്ല., ദീപു കിട്ടിയ ചാന്‍സ് മുതലെടുത്തു”ഇനി എനിക്കിട്ട് താങ്ങ്.,
ഇവന്‍ പറയുന്നത് വിശ്വസിക്കരുത് ഫുള്‍ ബഡായിയാണ്.,മോനെ ദീപുവേ കാണുന്ന അവള്മാരെ ഒക്കെ വായീനോക്കുന്നത് നീ.,
 എന്നെ ആ ഗണത്തില്‍ പെടുത്തേണ്ട., ദച്ചൂ..  എനിക്ക് പ്രേമമൊന്നും ഇല്ല ഉണ്ടെങ്കില്‍ ആദ്യം നിന്നോട് പറയില്ലെ., എനിക്കീ പ്രേമത്തിനോടൊന്നും ഒട്ടും താല്‍പര്യമില്ലെന്നെ.ഞാന്‍ കല്ല്യാണം പോലും കഴിക്കുന്നില്ലെന്ന തീരുമാനത്തിലാണ്.,ദേവന്‍ ഉത്സാഹമില്ലാതെ പറഞ്ഞ”ഹോ താല്‍പര്യം ഇല്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.,എന്‍റെ ഒരു ഫ്രണ്ടിന് നിന്നോട് അസ്ഥിക്ക് പിടിച്ച പ്രേമം.,,
ഇനിയിപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല നീ കല്ല്യാണമെ കഴിക്കുന്നില്ലല്ലൊ.,ഞാന്‍ അവള്‍ക്ക് വിളിച്ച് പറഞ്ഞോളാം ദേവന് താല്‍പര്യമില്ലെന്ന്.,,

 ദച്ചു പറഞ്ഞത് കേട്ട് ദേവന്‍ കിളി പോയ കണക്ക് നിന്നുഇങ്ങനൊരു കാര്യമായിരിക്കുമെന്ന് അവനോര്‍ത്തില്ലഫോണെടുക്കാന്‍ പോകാന്‍ നിന്ന ദച്ചൂനെ പെട്ടന്ന് ദേവന്‍ തടഞ്ഞു.ഹ്മ് എന്താ ദേവാമാറി നില്‍ക്ക്ഞാന്‍ അവളോട് വിളിച്ച് പറയട്ടെ.,,ദച്ചു ദേവനെ തട്ടി മാറ്റിമോളെ ദച്ചു എനിക്ക് അത്രക്ക് താല്‍പര്യ കുറവൊന്നും ഇല്ല.,,
നമ്മുടെ കുടുംബം നിലനിര്‍ത്തി കൊണ്ട് പോകേണ്ട കടമ എനിക്കും കുടെയുണ്ടല്ലൊ.അത് കൊണ്ട് മാത്രം ഞാന്‍ നോ പറയുന്നില്ലഏതാ മോളെ ആ ഫ്രണ്ട് ദേവന്‍ ചമ്മലോടെ ചോദിച്ചതും ദച്ചു അവന് മുന്നില്‍ കൈ കെട്ടി നിന്നു

          *(തുടരും..)*