ആരോടും പോയി പരാതി പറയാൻ കഴിയാതെ പോയൊരു പ്രണയം.

ആത്മ പ്രണയം ❤️

ഇന്നലെ കഴിഞ്ഞുപോയൊരു സ്വപ്നം പോലെയായിരുന്നു അവൾക്ക് അയാൾ…

ആരെന്നോ എന്തെന്നോ എവിടെയെന്നോ ഒന്നും അറിയാനോ പറയാനോ നിൽക്കാതെ പോയൊരു പ്രണയം.

ആരോടും പോയി പരാതി പറയാൻ കഴിയാതെ പോയൊരു പ്രണയം.

വർഷങ്ങൾക്കിപ്പുറവും അയാളുടെ ഓർമ്മയിൽ ജീവിക്കാൻ കൊതിപ്പിക്കുന്നൊരു പ്രണയം….

അമ്പിളീ….

ആരോ വിളിക്കുന്നതറിഞ്ഞവൾ ചിന്തകളിൽ നിന്നും ഉണർന്നു.

അമ്പിളീ…..

വീണ്ടും ആരോ വിളിക്കുന്നത് കേട്ടവൾ അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് വന്നു.

എവിടായിരുന്നു കുട്ടീ… ദെ ഈ പിള്ളേര് എത്ര നേരായി നിന്നേം കാത്തു നിൽക്കുന്നു.

മതി ബാക്കി കറിയൊക്കെ ഞാൻ വെച്ചോളാം നീ പോയി രണ്ടക്ഷരം പറഞ്ഞു കൊടുത്തിട്ട് പോകാൻ നോക്ക്.

അമ്പലത്തിൽ നിന്നും കൊണ്ടുവന്ന ഇല ചീന്ത് സോപാനപ്പടിയിൽ വെച്ചുകൊണ്ട് ആനന്ദവല്ലിയെന്ന അമ്പിളിയുടെ അമ്മ അകത്തേക്ക് കയറി.

ഇട്ടിരുന്ന ടോപ്പിൽ കൈ തുടച്ചുകൊണ്ടവൾ വീടിനു സൈഡിലായി തയ്യാറാക്കിയ ഒരു ഷെഡ്‌ഡിലേക്ക് കയറി.

അവിടെയാണ് അമ്പിളി ട്യൂഷൻ പഠിപ്പിക്കുന്നത്.

പത്താംക്ലാസ് മുതൽ അവൾ കുഞ്ഞ് കുട്ടികളെ പഠിപ്പിക്കുമായിരുന്നു.

അങ്ങനെ അതൊരു സ്വപ്നമായി. ഇന്നവൾ ആ ഗ്രാമത്തിലെ ഒരു സ്കൂളിൽ ഒന്ന് മുതൽ അഞ്ചു വരെയുള്ള കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. ഒപ്പം വീട്ടിൽ +2 വരെയുള്ള കുട്ടികൾക്കും ട്യൂഷൻ നടത്തുന്നു.

ഒൻപതു മണിയോടെ ട്യൂഷൻ കഴിഞ്ഞു ഓടിപ്പാഞ്ഞു സ്കൂളിൽ എത്തുമ്പോൾ എങ്ങനെ പോയാലും പത്തു മണിയോട് അടുപ്പിച്ചാവും.

അന്നും ആ നേരം വന്നിരുന്നവളുടെ മുന്നിൽ ഒരു നിഴലനക്കം കണ്ടവൾ തല ഉയർത്തി നോക്കി.

എവിടോ കണ്ടു മറന്നൊരു മുഖം.

ആരാ…
ഞാൻ അനുജ.

ആ പേരെവിടോ കേട്ടൊരു ഓർമയിൽ നിൽക്കവേ അടുത്ത പേര് കേട്ടവൾ തറഞ്ഞു നിന്നു.

വർഷങ്ങൾക്കിപ്പുറം വീണ്ടും അതേ പേര്,

ചേച്ചി… ഞാൻ ശ്രീയേട്ടന്റെ പെങ്ങൾ ആണ്. എനിക്ക് ഇവിടാണ് പോസ്റ്റിങ്ങ്‌.

ഒന്നും പറയാനാവാതെ അമ്പിളി വേഗം വാഷ് റൂമിലേക്ക് കയറിപ്പപ്പോയി.

ഭഗവാനെ…. നിനക്കിനിയും മതിയായില്ലേ…. നെഞ്ചുരുകിയവൾ കരഞ്ഞുപോയി.

ടീച്ചറെ…. അമ്പിളി ടീച്ചറേ…

ഡോറിൽ തുടരേയുള്ള മുട്ട് കേട്ട് മുഖം അമർത്തി തുടച്ചവൾ മുഖം കഴുകി പുറത്തേക്ക് വന്നു.

ന്തുപറ്റി ടീച്ചറെ മുഖം വല്ലാതിരിക്കുന്നത്..

മറ്റൊരു അധ്യാപികയായ സുഷമ ടീച്ചർ ആയിരുന്നു അത്.

അറിയില്ല എന്തോ ഭയങ്കര തല വേദന.

മറുപടി കാക്കാതെയവൾ വീണ്ടും സ്റ്റാഫ് റൂമിലേക്ക് പോയി.

അവിടെ ഒരു സാറിനോട് സംസാരിക്കുകയാണ് അനുജ. അങ്ങോട്ടേക്ക് നോക്കാതെ കൈയിൽ കിട്ടിയ ഏതോ ക്ലാസ്സിലെ ടെക്സ്റ്റ്‌ ബുക്കും എടുത്തുകൊണ്ടു പുറത്തേക്ക് പോയവൾ.

🫀

അമ്പിളീ…. നീയറിഞ്ഞോ നമ്മുടെ പുതിയ പോസ്റ്റ്‌ മാൻ ഇല്ലേ ശ്രീ രാജ്… അങ്ങേരെയും ആ കൊല്ലന്റെ മോൾ ഇല്ലേ ദീപ. അവളെയും ഇന്നലെ ആ റബ്ബർ പുരയിൽ നിന്നും പിടിച്ചെന്ന്. കൂടെ കാവലിനൊരു കൂട്ടുകാരനും ഉണ്ടായിരുന്നു. ശശ്യേട്ടന്റെ മോൻ ശരത്.

ഇന്ന് അമ്പലത്തിൽ വെച്ചു താലികെട്ട് കാണും.

അമ്പലത്തിൽ കൊണ്ടുപോകാനുള്ള തുളസിമാലക്കുള്ള തുളസിയില പിച്ചുന്നതിനിടയിലാണ് ഇടുത്തീ പോലെ ആ വാർത്ത തന്റെ പ്രിയപ്പെട്ട കൂട്ടുകാരി അമ്മു ഓടിവന്നു പറഞ്ഞത്.

കാൽചുവട്ടിലെ മണ്ണ് അപ്പാടെ ഒലിച്ചു പോകുന്നപോലെ തോന്നിപ്പോയവൾക്ക്.

ഒന്നും പറയാതെയൊരു ഓട്ടമായിരുന്നു അമ്പലത്തിലേക്ക്.

ആളും ബഹളവും ഒക്കെയായി ആ നാട്ടിലെ എല്ലാവരും അവിടെ ഉണ്ടായിരുന്നു.

മണ്ഡപത്തിൽ കരഞ്ഞു കൂവി ദീപ നിൽക്കുന്നു. ചുമന്നു കല്ലിച്ച മുഖവുമായി ഒരുവൻ അവൽക്കരികിൽ നിൽക്കുന്നുണ്ട്. കുറച്ചു മാറി ചങ്ക് പൊട്ടും പോൽ ശരത്തും.

ശരത്തിന്റെ പ്രണയമാണ് ദീപ.

അവർക്ക് കൂട്ട് പോയതാണ് ശ്രീരാജ്.

ആരും അറിയാതെ കൊണ്ടു നടന്നൊരു പ്രണയമാണ് അവരുടെ.

തങ്ങളുടെ പ്രണയം മറ്റൊരാൾ ഏറ്റെടുക്കുന്നത് കണ്ടു നിൽക്കാനേ ശരത്തിനും അമ്പിളിക്കും കഴിഞ്ഞുള്ളു.

അല്ലെങ്കിലും പതിനാറു വയസുള്ളവളെ എങ്ങനെ ഇരുപത്തിയഞ്ചു വയസുള്ളവൻ ഇപ്പോൾ വിവാഹം ചെയ്യും.

നോട്ടം തെറ്റിയവൻ കണ്ടത് വിയർത്തു കുളിച്ചു കരഞ്ഞു കരിമഷി പടർന്നു അതൊന്നു തുടക്കുകപോലും ചെയ്യാതെ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു വിതുമ്പൽ അടക്കി നിൽക്കുന്നവളെയാണ്.

ലോകം അവസാനിച്ചെങ്കിലെന്ന് തോന്നിയ നിമിഷം ആരോ നീട്ടിയ താലി അവൻ ദീപക്ക് ചാർത്തിയിരുന്നു.

കണ്ടു നിൽക്കാനാവാതെ വീട്ടിലേക്ക് ഓടിപ്പോയി കതകടച്ചു അലറി അലറി കരഞ്ഞു. ഒരു രാത്രി മുഴുവൻ കരഞ്ഞു തീർത്തു. ഇനി ആ അധ്യായം അടച്ചു വെച്ചു. ഒരിക്കലും തുറക്കില്ലെന്നപോലെ.

പിറ്റേന്ന് അറിഞ്ഞു, അയാൾ അവളേം കുടുംബത്തെയും കൂട്ടി തിരികെ തൃക്കാക്കരയിൽ പോയെന്ന്.

ഒരുതരം മരവിപ്പോടെയായിരുന്നു അതൊക്കെയും അച്ഛനിൽ നിന്നും കേട്ടത്.

ആ പതിനഞ്ചു വയസുകാരി ഇന്ന് ഇരുപത്തി അഞ്ചിൽ എത്തി നിൽക്കുന്നു.

രൂപവും ഭാവവും മനസും ഒക്കെയും മാറ്റി മറ്റൊരുവളായി മാറിയിരിക്കുന്നു.

🫀

ചേച്ചി….

ആരുടെയോ വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോ അനുജയാണ്.

അന്നവൾക്ക് 12…ഒ 13…ഒ വയസു കാണുമായിരിക്കും.

ഇന്നിപ്പോ ടീച്ചർ.

ചേച്ചിക്ക് എന്നോടും ദേഷ്യമാണോ..?

എന്തിന്?

അല്ല, അന്ന്..

എനിക്കതൊന്നും കേൾക്കാൻ താല്പര്യം ഇല്ല.

ഏട്ടനോടും ദേഷ്യമാണോ.?

പോകാൻ തുടങ്ങിയവളുടെ കൈയിൽ പിടിച്ചുകൊണ്ടു അനുജ വീണ്ടും ചോദ്യം ആവർത്തിച്ചു.

പ്രാണൻ ആയവയെ വെറുക്കാൻ ഇതുവരെ ആർക്കും കഴിയില്ലെന്നാണ് എന്റെ വിശ്വാസം.

പറഞ്ഞുകൊണ്ടവൾ അനുജയുടെ കൈയിൽ നിന്നും തന്റെ കൈ വേർപെടുത്തി മുന്നോട്ട് നീങ്ങിയതും അനുജ മറുകൈയിലെ ഫോൺ ഓഫ്‌ ചെയ്തു.

സ്റ്റാഫ് റൂമിൽ പോയി വീണ്ടും ഇരുന്നിട്ടും അമ്പിളിക്ക് ഒരു സമാധാനവും ഉണ്ടായില്ല.

ലീവ് എഴുതികൊടുത്തിട്ട് നേരെയവൾ ക്യാന്റീനിൽ പോയി.

ഒരു ചായ പറഞ്ഞിട്ട് ടേബിളിൽ തല ചായിച്ചിരുന്നു.

ചേച്ചി….

അനുജയുടെ വിളി ഈ പ്രാവശ്യം അമ്പിളിക്ക് ദേഷ്യം ഉണ്ടാക്കി.

ഇനിയും എന്താണ് നിനക്ക് പറയാൻ ഉള്ളത് കുട്ടി…. ആരുടെ ഭാഗമാണ്, എന്ത്, എങ്ങനെ, എപ്പോൾ എന്നൊക്കെ പറഞ്ഞാലും എന്റെ ഉള്ള് നീറുന്നതിനു മരുന്നേകാൻ നിനക്ക് കഴിയുമോ.?

കഴിയും…

ഉറപ്പോടെ അവൾ പറഞ്ഞത് കേട്ട് ഞെട്ടിയിരുന്നു അമ്പിളി.

ചേട്ടാ ഒരു ചായ കൂടെ..

കടക്കാരനോട് അതും പറഞ്ഞവൾ അമ്പിളിക്കരികിൽ ഒരു ചെയർ വലിച്ചിട്ടിരുന്നു

അന്ന് ഞങ്ങൾ ഇവിടെ നിന്നും നാട്ടിലേക്ക് പോയി.

ഏട്ടൻ ഇവിടുത്തെ ജോലി വേണ്ടെന്ന് വെച്ചു നാട്ടിലേക്ക് ട്രാൻസ്ഫർ എഴുതി മേടിച്ചു.

രണ്ട് മാസം ജോലിയില്ലാതെ വീട്ടിൽ ഇരുന്നപ്പോൾ ദീപ വീണ്ടും അവിടെ psc കൊച്ചിങ്ങനായി പോയി. ഞാനും ദീപയും ഒരു മുറിയിലായിരുന്നു.

അവരുടെ വിവാഹം കഴിഞ്ഞു വീട്ടിലേക്ക് ഒരു വണ്ടിയിൽ ഒന്നിച്ചു ഇരുന്നു വന്നതല്ലാതെ ഈ നിമിഷം വരെ അവർ ഒന്നിച്ചു നിന്നിട്ടില്ല.

Psc കൊച്ചിങ്ങിനു പൊക്കൊണ്ടിരുന്നവരുടെ രീതിയിൽ പിന്നെപ്പിന്നെ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാതെ എന്നും പോകും. എങ്ങോട്ട് ആരുടെകൂടെ എന്നൊന്നും ഞങ്ങൾ തിരക്കാറില്ലായിരുന്നു. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ഡിവോഴ്സ് വേണമെന്ന് അവൾ ആവശ്യപ്പെട്ടു. ഏട്ടൻ അത് സമ്മതിക്കുകയും ചെയ്തു. അവരുടെ വിവാഹം കഴിഞ്ഞ അന്ന് മുതൽ ഏട്ടൻ ആരോടും മിണ്ടാറില്ല. നാട്ടിൽ തന്നെ മറ്റൊരു വീട് വാടകക്ക് വാങ്ങി എവിടെയായിരുന്നു. എല്ലാ മാസവും അമ്മയ്ക്കും അവൾക്കും പ്രത്യേകം പൈസ കൊടുക്കുമായിരുന്നു. നാട്ടിൽ ആർക്കും അവരുടെ ബന്ധം അറിയില്ല. അമ്മയുടെ അകന്ന ബന്ധത്തിലെ കുട്ടിയാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു.

ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ രണ്ടുപേരും ഒരു വീട്ടിൽ നിന്ന് രണ്ട് സമയത്താണ് പോയത്. എന്നാലും ഒരു വർഷം കൊണ്ട് അമ്മക്ക് അവളോടുള്ള അടുപ്പം കൂടി വരുവായിരുന്നു.

ഡിവോഴ്സ് കഴിഞ്ഞു… രണ്ടാഴ്ച ആയപ്പോൾ നിയമപരമായി അവർ അപരിചിതർ ആയി.

ഒരു ദിവസം ഏട്ടനും വീട്ടിൽ വന്ന ദിവസം ഒരു കാർ മുറ്റത്ത് വന്നു നിന്നു.

അതിൽ നിന്നും ഇറങ്ങിവന്നവനെ കണ്ടു ഏട്ടനൊന്നു ഞെട്ടി, ഞങ്ങൾക്ക് ആരാണെന്ന് മനസ്സിലായില്ല, ദീപയുടെ മുഖത്ത് പുഞ്ചിരി.

അകത്തേക്ക് കയറാൻ അച്ഛൻ അനുവാദം നൽകി.

ദീപയും അവനുമായുള്ള രജിസ്റ്റർ മാരേജ് കഴിഞ്ഞു, അവളെ കൂടെ കൊണ്ടുപോകാൻ വന്നതാണെന്നും. അന്ന് അവിടെ ഉണ്ടായതിന് കാരണം അവനാണെന്നും അവർക്ക് കൂട്ടിനു അവനെ വിളിച്ചോണ്ട് പോകാൻ ചെന്ന ചേട്ടനെ നാട്ടുകാർ പിടിച്ചെന്നും അന്നൊരു ജോലി ഇല്ലാത്തതുകൊണ്ടാണ് എല്ലാത്തിനും മിണ്ടാതെ നിന്നതെന്നും അവൻ എല്ലാവരോടും തുറന്നു പറഞ്ഞു.

അത് കേട്ടതും എല്ലാവരെയും പൊട്ടൻ കളിപ്പിക്കുന്നോ എന്നു ചോദിച്ചുകൊണ്ട് അച്ഛൻ അവനെ പൊതിരെ തല്ലി.

ഏട്ടൻ മിണ്ടാതെ നിന്നു.

അമ്മ ദീപക്കും കൊടുത്തു ഒരെണ്ണം. സ്വന്തം മോളെപ്പോലെ നോക്കിയിട്ട് ചതിക്കുവായിരുന്നെന്ന് ചോദിച്ചുകൊണ്ട്.

എല്ലാം കലങ്ങി തെളിഞ്ഞിട്ടും ഏട്ടൻ വീട്ടിൽ വന്നില്ല.

ഒരുദിവസം ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നപ്പോൾ ഏട്ടൻ ഉറക്കമായിരുന്നു.

ടേബിൾ ഇരുന്ന ഒരു ഡ്രോയിങ് ബുക്ക്‌ എടുത്തു നോക്കിയ ഞങ്ങൾ ഞെട്ടിപ്പോയി.

അതിലൊക്കെയും ചേച്ചിടെ ചിത്രങ്ങൾ ആയിരുന്നു.

നിങ്ങൾ ആദ്യമായി കണ്ടതും അവസാനം പിരിഞ്ഞതും എല്ലാം ഒരു കഥപോലെ ഒരു ചിത്രത്തിലൂടെയും ചേട്ടൻ വരച്ചു വെച്ചിരുന്നു.

ഞങ്ങൾ തിരികെ വീട്ടിലെക്ക് പോന്നു.

വൈകുന്നേരം അമ്മ നിർബന്ധം പിടിച്ചു ഏട്ടനെ വീട്ടിലെക്ക് വരുത്തിച്ചു.

മറ്റൊരു വിവാഹത്തിനു നിർബന്ധം പിടിച്ചപ്പോൾ ആദ്യമായി ഏട്ടൻ ആ വീട്ടിൽ ശബ്ദം ഉയർത്തി, സാധനങ്ങൾ തല്ലിപൊട്ടിച്ചു. അവസാനം അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

കരച്ചിലടങ്ങിയപ്പോൾ ഒരു ചിരിയോടെ പതിനഞ്ചു വയസുള്ളൊരു പെൺകുട്ടിയുടെ കഥ ഞങ്ങൾക്കായി പറഞ്ഞു തന്നു. അവസാനം തന്റെ പ്രണയം മറ്റൊരുവൾക്ക് പകുത്തു പോകുന്നത് നോക്കി നിന്നവളുടെ ചങ്കിടിപ്പും പറഞ്ഞുകൊണ്ട് എന്റെ ഏട്ടൻ മുഖം പൊത്തി കരഞ്ഞുപോയി.

അങ്ങനെയാണ് ഞങ്ങൾ വീണ്ടും ഇവിടേക്ക് വരുന്നത്. പക്ഷെ എന്നെയും അച്ഛനെയും ഇവിടെ ആർക്കും അറിയില്ല, അമ്മയെയും ഏട്ടനെയും അറിയാവുന്നതുകൊണ്ട് അവർ വന്നിട്ടില്ല.

ഇങ്ങോട്ടാണ് എനിക്ക് പോസ്റ്റിങ്ങ്‌ എന്ന് അറിഞ്ഞപ്പോൾ എന്റെ ഏട്ടന്റെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടതാണ്.

ചേച്ചിയെ കണ്ടിട്ട് സംസാരിക്കണമെന്ന് ഏട്ടനേക്കാൾ മുൻപേ അമ്മയാണ് എന്നോട് പറഞ്ഞത്. മുപ്പത്തിയഞ്ചു വയസായിട്ടും ഒരുവളെ മാത്രം മനസിലിട്ട് നടക്കുന്ന മോനെ കാണാതെ അമ്മയൊരിക്കലും എന്റെ വിവാഹം നടത്തില്ലെന്ന വാശിയിലാണ്.

പറഞ്ഞതൊക്കെയും കേട്ട് സ്തംഭിച്ചു ഇരിക്കുകയാണ് അമ്പിളി.

വിവാഹം കഴിഞ്ഞു പോയവന് മക്കളുമൊക്കെയായി സുഖമായി കഴിയുകയാണെന്ന ചിന്തയിൽ ഉരുകി ഉരുകി ഓരോ രാത്രിയും തള്ളി നീക്കിയവൾക്ക് ഇങ്ങെനെയൊരു തിരിച്ചടി കിട്ടുമെന്ന് വിചാരിച്ചില്ല.

തിരികെ കിട്ടാത്തൊരു കനിയായി അവനിന്നും അവൾക്കുള്ളിൽ ഉണ്ട്.

ഒന്നും പറയാതെ സ്റ്റാഫ് റൂമിൽ ചെന്നു ബാഗും എടുത്തവൾ നേരെ തന്റെ വണ്ടിയുടെ അരികിലേക്ക് നടന്നു. കണ്ണിൽ നീര് വന്നു മൂടി വഴി കാണാൻ പറ്റാത്തപോലെയായി. വാശിയോടെ അതും തുടച്ചു മാറ്റിയവൾ മുന്നോട്ട് പോയി വണ്ടിയുമെടുത്ത് സ്കൂളിൽ നിന്നും പുറപ്പെട്ടു.

സ്കൂളിന് വെളിയിൽ നിർത്തിയിട്ടിരുന്നൊരു കാറിലിരുന്നൊരുവൻ ആ കാഴ്ച കണ്ടു മൂക്കിൻ തുമ്പിലെ കണ്ണാടിയൊന്നു ഉയർത്തി വെച്ചു. ശേഷം ആ വണ്ടിയുടെ പുറകിലായി പോയി.

സ്കൂൾ വരാന്തയിൽ നിന്നിരുന്നവൾ അതുകണ്ടൊന്നു പുഞ്ചിരിച്ചുകൊണ്ട് സ്റ്റാഫ് റൂമിലേക്ക് കയറി.

സ്കൂളിൽ നിന്നും ഇറങ്ങിയവൾക്ക് വീട്ടിൽ പോകാൻ മനസുവന്നില്ല, അവൾ നേരെപോയത് അവരുടെ മാവിൻ തോട്ടത്തിലേക്കാണ്.

പണ്ടൊക്കെ പണിക്കാരും കുട്ടികളുമൊക്കെയായി നിറഞ്ഞു നിന്നിരുന്ന തോട്ടമായിരുന്നു ഇപ്പോൾ വല ഇട്ടിക്കുന്നതുകൊണ്ട് വല്ലപ്പോഴും അച്ഛൻ വന്നു നോക്കി പാകമായാൽ ആൾക്കാരെ നിർത്തി എല്ലാം ചെയ്തു പോകും.

വണ്ടി നിർത്തി തോട്ടത്തിനുള്ളിലേക്ക് കയറി ഒരു മാവിൻ ചുവട്ടിൽ വന്നിരുന്നു.

വർഷങ്ങൾക്ക് മുൻപ് താനും തന്റെ പ്രണയവും കണ്ടുമുട്ടിയിരുന്ന സ്ഥലം.

ചെറിയ ചെറിയ ചുംബനങ്ങളും ചേർത്ത് പിടിക്കലും നടന്നിരുന്നയിടം.

ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്ന സ്ഥലം.

ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെയും കൈമാറിയിരുന്നോരിടം.

ആ ഓർമ്മയിൽ വിങ്ങി കരഞ്ഞുകൊണ്ടവൾ മുട്ടിൽ മുഖമൂന്നിയിരുന്നു.

ആരുടെയോ കാൽപെരുമാറ്റം കേട്ടവൾ തല ഉയർത്തി നോക്കിയതും മുന്നിൽ കണ്ടയാളെ പ്രേതത്തെ കണ്ടപോലെ ഞെട്ടിപ്പോയി.

വേഗം എഴുന്നേറ്റവൾ കണ്ണടച്ച്തുറന്നു ഒന്നുകൂടി നോക്കി.

ചിരിയോടെയൊരുവൻ കൈ മാറിൽ പിണച്ചുകെട്ടി നോക്കി നിൽക്കുന്നു.

ഞെട്ടിക്കൊണ്ടവൾ ആ മാവിലേക്ക് ചാഞ്ഞു നിന്നു.

ഒട്ടൊരു നിമിഷം കൊണ്ടവൾ വിയർത്തു കുളിച്ചിരുന്നു.

അന്ന് കണ്ട ആ ഇരുപത്തിയഞ്ചു വയസുകാരൻ മാറി ആറടി പൊക്കമുള്ളൊരു ആണൊരുത്തൻ.
താടി വളർത്തി ചതുരകണ്ണാടി വെച്ചു നെഞ്ചും വിരിച്ചു നിൽക്കുന്നവനെ ആദ്യമെന്നോണം നോക്കി നിന്നുപോയവൾ.

ശ്രീ….. ശ്രീയേട്ടൻ…..

തൊണ്ടക്കുഴിയിൽ വന്നു നിന്നൊരു ഗദ്ഗദം പാതിയിൽ അവന്റെ പേര് വിളിച്ചതും കൈയിൽ പിടിച്ചു വലിച്ചവൻ അവളെ മാറോടു ചേർത്തതും വലിയൊരു പൊട്ടിക്കരച്ചിലോടെ അവൾ അവന്റെ നെഞ്ചിൽ വീണു.

രണ്ടുപേരും കരയുകയായിരുന്നു.

വിങ്ങി വിങ്ങി കരഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിൽ മുഖമിട്ടുരസി.

അല്പം കഴിഞ്ഞു കരച്ചിലൊന്ന് അടങ്ങിയപ്പോൾ അവനവളെ നേരെ നിർത്തി.

അവനുമൊന്നു അവളെ നോക്കി.

മിഡിയും ടോപ്പുമിട്ട് മുടി രണ്ടായി പിന്നി സ്കൂളിൽ കൂട്ടുകാരുമൊത്തു പോകുമ്പോൾ തന്നെ കണ്ടു ചിരി സമ്മാനിച്ചിരുന്നോരുവൾ മാറിയിന്നു സാരി ചുറ്റി മുഖത്തെ കുട്ടിത്തം മാറി ഒരു അധ്യാപികയുടെ എല്ലാ രീതികളിലൂടെ നിൽക്കുന്നവളെ കൗതുകത്തോടെ നോക്കിപ്പോയി.

ഒരു ടീച്ചർ ലുക്ക്‌ വന്നിട്ടുണ്ട്.

കളിയോടെ പറയുന്നവനെ കൊതിയോടെ നോക്കി നിന്നുപോയവൾ.

പതിയെ അരികിലേക്ക് ചെന്നവൾ കൈ ഉയർത്തി അവന്റെ താടിയിൽ ഒന്ന് തഴുകി കണ്ണാടിക്കിടയിലൂടെ ഒഴുകിയ കണ്ണുനീർ തുടച്ചുമാറ്റി.

എന്നെ മറന്നില്ലേ…..

അരുമയായി ചോദിച്ചവളുടെ അധരം നുകരാൻ അവനു താമസം ഉണ്ടായില്ല.

നടക്കുന്നതെന്തെന്ന് മനസിലാകും മുൻപേ അവൻ അവളുടെ ഇരു ദളങ്ങളും നുകർന്നിരുന്നു.

അവളുടെ കവിളിൽ വെള്ളത്തുള്ളി വീഴുന്നത് അറിഞ്ഞു കണ്ണുതുറന്നവൾ കാണുന്നത് കരഞ്ഞുകൊണ്ട് തന്നെ നുകരുന്നവനെയാണ്.

ആ നിമിഷം അവളും അവനെ ചുംബിക്കുവാൻ തുടങ്ങി.

അല്പം കഴിഞ്ഞതും ആഞ്ഞു ശ്വാസം വിട്ടവൾ അവനെയൊന്നു നോക്കി.

ഇരുവരും ആ മാവിൻ ചുവട്ടിൽ ഇരിക്കുവാണ്.

അവൾക്ക് കാണണമെന്ന് പറഞ്ഞിട്ടാണ് ശരത് അവിടേക്ക് ചെന്നത്…

അവൻ പറഞ്ഞു തുടങ്ങി…. കേൾക്കാൻ അവളും കാതോർത്തു. ഇനിയെങ്കിലും എന്താണ് നടന്നതെന്ന് അറിയണം.

ആദ്യം വീട്ടിൽ ചെല്ലാനാണ് അവൾ പറഞ്ഞത്. പക്ഷെ, അവളുടെ ചേട്ടൻ അന്ന് എറണാകുളത്തു നിന്നും വന്നതുകൊണ്ട്  റബ്ബർ പുരയിൽ വന്നാൽ മതിയെന്ന് പിന്നെ തീരുമാനം മാറ്റി.

അവനൊറ്റക്കാണ് അങ്ങോട്ട് പോയത്.

അവരുടെ ലീലാ വിലാസങ്ങൾ കഴിഞ്ഞു പോകാൻ നേരമാണ് അവന്റെ മുണ്ട് കീറിയെന്നും പറഞ്ഞു എന്നെ വിളിക്കുന്നത്.

അവനുള്ള ഡ്രസുമായി ചീത്തയും വിളിച്ചു ചെന്നവന് അത് കൊടുത്തു.

മൂത്രം ഒഴിച്ചിട്ടു വരാം നീയിവിടെ നിൽക്കന്നും പറഞ്ഞു അവളക്ക് എന്നെ കാവൽ നിർത്തി അവൻ കുറച്ചു അപ്പുറത്തേക്ക് മാറി.

ആ നേരമാണ് ഷീറ്റ് എടുക്കാൻ മറന്നിട്ടു തിരിച്ചു വന്നവരിൽ ആരോ ഇവിടെ വെളിച്ചം കണ്ടു അങ്ങോട്ട് വന്നത്.

എനിക്ക് പുറകിലിരുന്നവൾ അവിടെയിരുന്നു ഫോൺ ഓൺ ആക്കിയ വെളിച്ചം കണ്ടാണ് അവർ വന്നത്.

ആരും വരില്ലെന്ന ധൈര്യത്തിലാണ് അവൾ ഫോൺ ഓൺ ചെയ്തത്.

ബഹളം വെച്ചു ആൾക്കാർ വന്നു. ശബ്ദം കേട്ട് ശരത് വന്നപ്പോഴേക്കും കാര്യം കൈവിട്ടു പോയി, ഞങ്ങളെ പിടിച്ചവർ.

പിന്നെ ഞാൻ പറയുന്നതോ അവൾ പറയുന്നതോ ആരും കേട്ടില്ല.

അവനുപോലും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ.

നിവർത്തി ഇല്ലാതെ എനിക്കവളെ സ്വീകരിക്കേണ്ടി വന്നു.

എന്നെ ഏറെ തളർത്തിയതും തകർത്തതും നീയായിരുന്നു, നിന്റെ അപ്പോഴത്തെ മുഖമായിരുന്നു.

നീയെന്തെങ്കിലും ചെയ്യുമോയെന്ന ഭയമായിരുന്നു. ശരത്തിനോട് എല്ലാം പറഞ്ഞിട്ട് ഞാൻ പോകുമ്പോൾ അവളെ ഒരുവർഷം കഴിഞ്ഞു തിരിച്ചു കൊടുക്കാമെന്നും അതുവരെ നിനക്കൊരു പോറൽ പോലും ഏൽക്കരുതെന്നും അവനെ  ഏൽപ്പിച്ചു.

നീ പഠിച്ച കോളേജിൽ ഞാൻ അനുവിനെ ചേർത്തു.

മുകളിൽ ഉള്ളവരുടെ സ്വാധീനം വെച്ച് അവൾക്ക് ഇങ്ങോട്ടേക്കു ആദ്യ പോസ്റ്റിങ്ങ്‌ വെച്ചു.

ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ വയ്യാത്തപോലെയായപ്പോൾ അവൾക്ക് പുറകിനു അമ്മയെയും കൂട്ടി ഞാൻ ഇങ്ങു പോന്നു.

പ്രാണൻ ആയവയെ വെറുക്കാൻ ഇതുവരെ ആർക്കും കഴിയില്ലെന്നാണ് എന്റെ വിശ്വാസം.

നീ അവളോട് പറഞ്ഞ ഈ വാക്കുകൾ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

ഇതെങ്ങനെ…?

അവളിത് നിന്നോട് ചോദിച്ചപ്പോൾ ഫോൺ ഓൺ ആയിരുന്നു. അതിൽ എന്റെ കോൾ ഉണ്ടായിരുന്നു.

ചിരിയോടെ പറയുന്നവനെ കണ്ണുചിമ്മാതെ നോക്കിനിന്നുപോയവൾ.

ന്താ….

എത്രനാളായി ഈ ചിരി കണ്ടിട്ട്….

ഞാനും….

വാ ഇനിയിവിടെ നിന്നൊരു ചീത്തപ്പേരൂടെ ഉണ്ടാക്കി നിന്നെ സ്വന്തമാക്കാൻ വയ്യെനിക്ക്.

പറഞ്ഞുകൊണ്ടേവൻ അവളെ ചേർത്തു പിടിച്ചുകൊണ്ടു വണ്ടിയുടെ അരികിലേക്ക് നടന്നു.

പൊക്കോ….

അവൾ അവളുടെ സ്കൂട്ടിയിൽ കയറി തിരിഞ്ഞ് നോക്കിയതും അവൻ തലയാട്ടി പോകാൻ പറഞ്ഞു.

ചിരിയോടെ അവൾ വണ്ടിയൊടിച്ചു പോയതും അവനും പുറകിന് പൊയി.

മിററിലൂടെ അവൻ പുറകിനു വരുന്നത് അവൾ കാണുന്നുണ്ടായിരുന്നു.

ആ നിമിഷം മുതൽ ഇരുവരുടെയും മുഖത്തൊരു ചിരി സ്ഥാനം പിടിച്ചു.

ഒരു വളവ് തിരിഞ്ഞു ടൗണിലേക്കുള്ള റോഡിലേക്ക് കാർ പോയി, അവൾ അവളുടെ വീട്ടിലെക്കും പോയി.

മുറ്റത്ത് വണ്ടി നിർത്തിയപ്പോൾ കണ്ടു മറ്റൊരു വണ്ടി മുറ്റത്ത് നിർത്തിയേക്കുന്നത്.

അകത്തേക്ക് കയറിയപ്പോൾ കണ്ടു ഒരു സ്ത്രീയും പുരുഷനുമിരിക്കുന്നത്.

ആഹാ മോളിന്ന് നേരെത്തെ വന്നോ?

അച്ഛന്റെ ചോദ്യം കേട്ട് ഇരുന്നവർ തിരിഞ്ഞു നോക്കി.

ശ്രീയുടെ അമ്മയും അച്ഛനും ആയിരുന്നു അത്.

അവരും നോക്കിക്കാണുകയായിരുന്നു അവളെ.

നൂലുപോലൊരു പെണ്ണ്. അവന്റെ ഇഷ്ടം അവർക്കും ഇഷ്ടമായി.

ചിത്രങ്ങളിൽ കണ്ടതിനേക്കാൾ ഒരുപാട് മൂല്യം ഉള്ളതുപോലെ തോന്നി.

അവൾക്കും അവർ അത്ഭുതമായിരുന്നു.

മോളെന്താ ഇങ്ങനെ നിൽക്കുന്നെ ചെല്ല് പോയി ഒന്നു ഫ്രഷ് ആകു. എന്നിട്ടു വായോ..

അവളുടെ നിൽപ്പ് കണ്ടിട്ടാവണം അവളുടെ അച്ഛൻ അങ്ങനെ പറഞ്ഞത്.

അവളോടി അകത്തേക്ക് പോയി.

ഡ്രസ്സ് ഒക്കെയും മാറി ചുരിദാർ ഇട്ടു ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ മുറിയിൽ അമ്മയിരിക്കുന്നു.

അവരെ നിനക്കറിയാമോ.. പണ്ട് ഇവിടെ ഒരു പോസ്റ്റ്മാൻ വന്നില്ലേ ഒരു പയ്യൻ. ശ്രീരാജ്, നമ്മുടെ രമേടെ മോളുമായി പിടിച്ച പയ്യൻ. അവന്റെ അച്ഛനും അമ്മയുമാ. ഇന്നവൻ ആ നാട്ടിലെ പോസ്റ്റോഫിസിലെ മാസ്റ്റർ ആണ്. എത്രയാ ശമ്പളം….

മ്മ് മനസ്സിലായി.

അവരു വന്നത് നിന്നെ ചോദിക്കാനാ.

ആനന്ദവല്ലി പറഞ്ഞതും അമ്പിളി അവരെയൊന്നു ഞെട്ടി നോക്കി.

ഇല്ല, നിന്റെ സമ്മതമില്ലാതെ അച്ഛൻ ഒന്നും ചെയ്യില്ല. അവനും ആ കൊച്ചും തമ്മിലൊന്നും ഇല്ലായിരുന്നു. നാട്ടുകാർ തെറ്റിദ്ധരിച്ചതാ അവൾക്ക് ആ ശരത്തിനെയായിരുന്നു പ്രിയം. ഒടുക്കം അവൻ തന്നെ അവളെ കൊണ്ടുപോയി.

അവനു നിന്നെയായിരുന്നു ഇഷ്ടം.

നീ പഠിച്ചു ജോലിയൊക്കെ മേടിച്ചിട്ട് ഇവിടെ വന്നു പെണ്ണ് ചോദിക്കാൻ ഇരുന്നതായിരുന്നത്രെ…. അതിനിടയിലാ….

അവരൊന്നു പറഞ്ഞു നിർത്തിയവളെ ഒന്ന് നോക്കി.

നീ കുറച്ചു ആലോചിക്ക്, ഒന്നോർത്താൽ നല്ല ബന്ധം ആണ്, അവരിങ്ങോട്ട് വന്നു പറയുമ്പോ…. മോൾ ഒന്ന് വന്നു മുഖം കാണിക്ക്.

അവളുടെ മുടിയൊന്നു ഒതുക്കിവെച്ചുകൊണ്ട് അവർ പറഞ്ഞു പുറത്തേക്ക് പോയി.

തങ്ങൾ ഇഷ്ടത്തിൽ ആണെന്ന് മറച്ചു വെച്ചിട്ടാണ് അവർ കല്യാണക്കാര്യം പറഞ്ഞിരിക്കുന്നത്. ശ്രീയേട്ടൻ ഇത്ര വേഗം എല്ലാം നടത്തുമെന്ന് കരുതിയില്ല.

ഓരോന്നോർത്തിരുന്നപ്പോൾ ഫോൺ വൈബ്രെറ്റ് ചെയ്യുന്ന കണ്ടു. ചെന്നു നോക്കിയപ്പോൾ ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നിരിക്കുന്നു.

ഞാൻ വീട്ടിൽ വന്നിട്ടുണ്ട്, പോയി ചായയുമായി വാ….

ഞെട്ടലോടെ അവളാ ഫോൺ താഴെ വെച്ചു.

പിന്നെ വേഗം പോയി മറ്റൊരു നല്ല ചുരിദാർ ഇട്ടു. ഒരുങ്ങി അടുക്കളയിൽ അമ്മക്ക് അരികിലേക്ക് ചെന്നു.

അഹ് നീ വന്നോ…. ആഹാ കാര്യമായി ആ വേഷം മാറ്റിയത്. ഇതൊരു വൃത്തിയുണ്ട്.

അവൾ മുൻപിട്ട വേഷം മാറ്റി നല്ലൊരെണ്ണം ഇട്ടു വന്നതുകണ്ട് അവരുടെ മനസൊന്നു തണുത്തു. ഇതിൽ അവൾക്ക് എതിർപ്പൊന്നും ഇല്ലെന്ന് ഇതിലൂടെ അവർക്ക് മനസ്സിലായി.

ആനന്ദം..,..

ദാ അച്ഛൻ വിളിക്കുന്നു, മോൾ ഇതുമായി അങ്ങോട്ട് ചെല്ല്, അമ്മ ഇതൊക്കെക്കൊണ്ട് പുറകിനു വരാം.

ഒരു ട്രേയിൽ ചായ ഗ്ലാസുകൾ നിരത്തി വെച്ചുകൊണ്ട് അവർ അത് അവളുടെ കൈയിലേക്ക് കൊടുത്തു മുൻപേ നടത്തി. പുറകിനു പലഹാരങ്ങളുമായി അവരും.

ഹാളിൽ ശ്രീയും അച്ഛനും അമ്മയും അനിയത്തിയും അവളുടെ അച്ഛനും അനിയനും ഉണ്ടായിരുന്നു.

അവൾ പഠിപ്പിക്കുന്ന സ്കൂളിൽ എഴാം ക്ലാസ്സിൽ പഠിക്കുവാണ് ആരവ്.

ശ്രീ അനുജയെയും ആരവിനെയും ഒന്നിച്ചു വിളിച്ചോണ്ട് വരുകയായിരുന്നു.

ആശങ്കയോടെ നോക്കുന്ന അവളുടെ അച്ഛനെ നോക്കി ഒന്നുമില്ലെന്ന് അവളുടെയമ്മ കണ്ണു ചിമ്മി കാണിച്ചപ്പോഴാണ് അയാൾക്ക് സമാധാനമായതു. ഇത്രയും വലിയ ശമ്പളം ഒക്കെ മേടിക്കുന്നവൻ തന്റെ മോളെ കെട്ടിയാൽ പിന്നെ തങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ല.

മോൾക്ക് ഞങ്ങളെ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലെല്ലോ.

ചായ കുടിക്കും നേരം ശ്രീയുടെ അമ്മ ചോദിച്ചു.

ഇല്ലെന്നവൾ തലയാട്ടി.

ഒന്നുമുതലുള്ള കുട്ടികളെയാണോ പഠിപ്പിക്കുന്നെ….?

ഒന്നു മുതൽ അഞ്ചു വരെ.

ഇവിടെ സ്ഥിരം അല്ലേ… അപ്പോൾ അങ്ങോട്ടേക്ക് എത്ര നാൾ പിടിക്കും മാറ്റാൻ?

നമ്മുക്ക് സേതുവേട്ടനോട് ചോദിച്ചു നോക്കാം അച്ഛാ…

ശ്രീയാണ് മറുപടി കൊടുത്തത്.

എന്നാൽ മുഖവുര ഒന്നുമില്ലാതെ പറയാം. നമ്മുക്ക് അടുത്ത നല്ലൊരു മുഹൂർത്തത്തിൽ നടത്താം.

ഇവിടെ വെച്ചു നടത്താൻ ബുദ്ധിമുട്ട് ഉള്ളോണ്ട് മറ്റെവിടെയെങ്കിലും നോക്കണം.

മൂകാംബികക്ക് പോയല്ലോ…

ആരവിന്റെ ചോദ്യം എല്ലാവരും ശരിവെച്ചു.

അന്നത്തെ ആഴ്ചയിലെ ഒരു ഞായറാഴ്ച ശ്രീ അമ്പിളിയുടെ കഴുത്തിൽ ആലിലത്താലി ചാർത്തി.

ഒരുപാട് വിഷമിച്ചവരുടെ ഉള്ളിൽ ഉണ്ടായ സങ്കടം മൂകാംബിക ദേവിയുടെ മുന്നിലവർ സമർപ്പിച്ചു.

എല്ലാവരുടെയും നിറഞ്ഞ മനസ്സോടെ അവൾക്ക് അവളുടെ ഇഷ്ടത്തെ കിട്ടി.

🫀

അഴിഞ്ഞുലഞ്ഞ വാർമുടിയിലൂയിടെ ഇഴഞ്ഞുനീങ്ങിയവൻ അവളുടെ മാറിടുക്കിൽ മുഖമർത്തി കിടന്നു.

പുളഞ്ഞുകൊണ്ട് അവൾ ഒന്നുയർന്നു താണു.

വീണ്ടും നിർത്തിയിടത്തു നിന്നും മറ്റൊരു സംഗമത്തിനുള്ള തുടക്കം കുറിച്ചു.

വിയർപ്പിനാൽ കുതിർന്നും ഒട്ടിയും.

വിയർപ്പും ഉമിനീരും കിതപ്പും ശ്വാസനിശ്വാസങ്ങൾ നിറഞ്ഞും ആ മുറിയും പുതപ്പും അവളും കുതിർന്നു.

ആവേശം ഒട്ടും കുറയാതെ അവൻ വീണ്ടും വീണ്ടും അവളിലേക്ക് അമർന്നുകൊണ്ടിരുന്നു…. അവൾ അവനെ അവളിലേക്ക് അടുപ്പിച്ചുകൊണ്ടും. ഇനിയും ഒന്നിനും അകലാൻ സമ്മതിക്കാത്തപോലെ…

ഒരുപാട് നാളായി കൊതിച്ചോരു സ്വപ്നം സ്വന്തമായ നിർവൃതിയിൽ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

പ്രണയം…. അതിന് ആധാരം സന്തോഷം മാത്രമല്ല ചിലപ്പോൾ ദീർഘനാളത്തെ വിരഹവും കൂടെ ഉണ്ടാകും.

എന്നാലും മാറ്റു പോകാതെ അത്രയും തനിമയോടെ കിട്ടുന്നതിന് സൗന്ദര്യവും കൂടും….

അവരും തുടരട്ടെ…. അവരുടെ നഷ്ടമായ പ്രണയ നിമിഷങ്ങൾ പുനർ ജീവിപ്പിച്ചുകൊണ്ട്……

ശുഭം……🫀

Similar Posts

Leave a Reply