The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ജിഫ്ന നിസാർ
പുറത്തേക്കുള്ള വാതിലൊന്ന് ചാരി പ്രിയ ആദി ടേബിളിൽ വെച്ചിട്ടു പോയ ഫോണെടുത്തു.
ലോക്ക് അഴിച്ചിട്ടാണ് അവനത് അവിടെ വെച്ചിട്ടുള്ളത്.വാൾ പിക്ചറായി വെച്ച അവന്റെ ഫോട്ടോയിലേക്ക് നോക്കി നിൽക്കെ അറിയാതെ തന്നെ അവളുടെ ഹൃദയമിടിപ്പുയർന്നു.തനിക്കു പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധമൊരു മാറ്റം അവനെ ഓർക്കുമ്പോഴൊക്കെയും തനിക്കുള്ളിൽ സംഭവിക്കുന്നുണ്ടെന്ന് പ്രിയക്ക് മനസ്സിലാവുന്നുണ്ട്.
അതവളെ കൂടുതൽ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്.കൂടെ കൂട്ടിയവൻ അവന്റെ ഗതികേട് കൊണ്ടാണ്.. ഇറക്കി വിടാത്തതെന്നും അവൾക്കറിയാം.
എന്നിട്ടും അവനെയോർക്കുമ്പോൾ… അവനു മുന്നിലെത്തുമ്പോൾ തനിക്കുള്ളം വിറക്കുന്നു.
ഇറങ്ങി പോവേണ്ടവളെന്ന് സ്വയം മറന്നു പോകുന്നു.
അവനൊന്നു നോക്കുമ്പോൾ… അതിനി സ്നേഹത്തോടെയല്ലങ്കിൽ കൂടിയും തരളിതയാവുന്നു..ഇതാണോ ദൈവമേ ഇനിയീ പ്രണയമെന്ന് പറയുന്ന അനുഭൂതി..?പ്രിയ വിറയലോടെയാണ് ഓർത്തത്.പക്ഷേ അവന്റെ ഫോട്ടോ നോക്കി ലയിച്ചു നിൾക്കുമ്പോൾ അവളുടെ കയ്യിലുള്ള ഫോൺ വീണ്ടും ലോക്കായി പോയിരുന്നു.
ശേ.. “അവൾ നിരാശയോടെ സ്വന്തം തലയിലടിച്ചു..
ഇത് തുറക്കാനിനി അവനരികിൽ പോണമല്ലോ എന്നുള്ള ചിന്ത ഒരേ സമയം അവളെ വേവലതിപ്പെടുത്തുകയും സന്തോഷപ്പെടുത്തുകയും ചെയ്തു.എന്നിട്ടും കുറച്ചു നേരം കൂടി ആ ഫോൺ നോക്കി നിന്നതിനു ശേഷമാണ് പ്രിയ ആദിയുടെ മുറിയുടെ നേരെ നടന്നത്.
❣️❣️
സഞ്ജുവിനോട് സമ്മതിച്ചു പോന്നതൊരു വമ്പൻ ടാസ്ക്ക് തന്നെയാണെന്ന് ഓർത്തു കൊണ്ടായിരുന്നു ആദി മുറിയിലേക്ക് കയറിയത് തന്നെ.വന്നയുടനെ ഡ്രസ്സ് അഴിച്ചു കൊണ്ടവൻ കുളിക്കാനുള്ള തയ്യാറെടുപ്പിലാണ്.എന്നും സ്കൂളിൽ നിന്ന് വന്നാലുടനെ കുളിച്ചു ഡ്രസ്സ് മാറുന്നതാണ്.ഇന്നത്തെ വരവ്…അതോർത്തതും അവനുള്ളിലൂടെയൊരു മിന്നൽ പാഞ്ഞു.ദേവനെക്കാൾ മുന്നേ മനസ്സിലേക്കോടി വന്നത് തന്റെ വാക്കുകൾ കേട്ടുള്ള പകപ്പോടെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന കൃഷ്ണപ്രിയയുടെ ചിത്രമായിരുന്നു .
തന്നെ നോക്കുന്ന ആ മിഴികളിൽ പിടച്ചിൽ.. തന്നിലേക്ക് ചേർത്ത് പിടിച്ച ആ ദേഹത്തിലെ വിറയൽ..അതെല്ലാം അവനിൽ ഒരിക്കൽ കൂടി അനുഭവിക്കുന്നത് പോലൊരു തോന്നാലുണർത്തി.
ആദിക്ക് വല്ലാത്തൊരു പരവേശം തോന്നി.
ഇവളെന്റെയാണെന്ന് ഉറപ്പോടെ ചേർത്ത് പിടിക്കുമ്പോൾ അന്ന് വരെയും താൻ അനുഭവിച്ചില്ലാത്തൊരു….ഒരു…ആദിക്കറിയില്ലായിരുന്നു.. ആ നിമിഷം തന്നിലേക്ക് വന്നെത്തിയ അനുഭൂതിയെ എന്ത് പേരിട്ടു വിളിക്കണമെന്ന്.
ദേവൻ വിശ്വാസിച്ചോ ഇല്ലയോ എന്നുള്ളതിലൊരു ഉറപ്പവന് കിട്ടിയില്ലെങ്കിലും.. തന്റെയാ വാക്കുകളും പ്രവർത്തികളും കൃഷ്ണപ്രിയയെ ഒന്നാകെ ഉലയിച്ചു കളഞ്ഞുവെന്നുള്ളത്അവനുറപ്പുണ്ടായിരുന്നു.അവളുടെ ഓരോ നോട്ടത്തിലും അവനത് തിരിച്ചറിയാൻ കഴിയുന്നുണ്ട്.കൃഷ്ണപ്രിയയോട് അതിനെ കുറിച്ചൊന്നു തുറന്നു സംസാരിക്കാനും.. അച്ഛന് വേണ്ടി ചെയ്തതാണ്.. ക്ഷമിക്കണമെന്ന് പറയണമെന്നും അവൻ മനസ്സ് കൊണ്ടുറപ്പിച്ച അതെ നിമിഷം തന്നെയാണ് അവളാ മുറിയുടെ വാതിൽക്കൽ വന്നു നിൽക്കുന്നത് ആദി അലമാരയിലെ കണ്ണാടിയിൽ കൂടി കണ്ടത്.അവൻ അതിന് മുന്നിൽ സ്വന്തം പ്രതിഛായ നോക്കി നിൽപ്പായിരുന്നു.
ഷർട്ടിന്റെ ബട്ടൺ അഴിച്ചു മാറ്റി അവനത് ഊരി തുടങ്ങിയ നിമിഷം തന്നെയാണ് പ്രിയയുടെ നേരെ നോട്ടമുടക്കിയതും.ആദി വേഗം ഷർട്ട് കയറ്റിയിട്ട് കൊണ്ടവൾക്ക് നേരെ തിരിഞ്ഞു.ഫോൺ… ലോ.. ലോക്കായി..”കയിലുള്ള ഫോൺ അവനു നേരെ നീട്ടി കൊണ്ടവൾ പറയുന്നത് കേട്ടതും ആദി അവളെയൊന്ന് കൂർപ്പിച്ചു നോക്കി.”തനിക്കെന്താ വിക്കുണ്ടോ…?”ആദി പ്രിയയെ നോക്കി ചോദിച്ചു.
ഇല്ലെന്നവൾ വേഗം തലയാട്ടി കാണിച്ചു.ആദി കൈ നീട്ടി ഫോൺ വാങ്ങിച്ചു.ഞാനിത് ലോക്കഴിച്ചു കൊണ്ട് വെച്ചതാണല്ലോ.. എന്ത് സ്വപ്നം കണ്ട് നിന്നതാ…?”
ലോക്കഴിച്ചു കൊണ്ട് തന്നെ ആദിയുടെ നോട്ടവും ചോദ്യവും..
പ്രിയ വിളറി കൊണ്ടവനെ നോക്കി.”എന്നോട് വഴക്കിടാൻ മാത്രമേ നീ സംസാരിക്കൊള്ളൊ കൃഷ്ണപ്രിയ…?”ഫോൺ നീട്ടി കൊണ്ട് ആദി ചോദിച്ചു.”ഞാൻ.. ഞാനെന്തു പറയാനാ..?”പ്രിയ ആദിയുടെ നേരെ നോക്കി.പക്ഷേ അവന്റെ നോട്ടം നേരിടാൻ അവൾക്കാവുന്നില്ല.തനിക്കുള്ളിലൊരു കള്ളത്തരമുണ്ടെന്ന് അവൾക്കുറപ്പുണ്ട്. അതവൻ കണ്ട് പിടിക്കുമോയെന്നൊരു ജാള്യതയുമുണ്ട്.
നമ്പർ പറഞ്ഞേ വീട്ടിലെ.. അല്ലെങ്കിൽ ഇനിയിത് വീണ്ടും ലോക്കാവും “ആദി പറഞ്ഞു.”ഞാൻ.. വിളിച്ചോളാം..”അവന്റെ മുന്നിൽ നിൽക്കാൻ വയ്യെന്ന് തോന്നിയതും പ്രിയയാ ഫോൺ തട്ടി പറിക്കുന്നത് പോലെ ആദിയിൽ നിന്നും വാങ്ങിയിട്ട് ധൃതിയിൽ തിരിഞ്ഞു നടന്നുഅവളുടെ ചെയ്തികളെ ആദിയും അമ്പരപ്പോടെയാണ് നോക്കിയത്”ഇവൾക്ക് ഇതെന്തു പറ്റി… തനിക്കറിയാവുന്ന കൃഷ്ണപ്രിയ.. ഇങ്ങനല്ലല്ലോ?”ആദി സംശയത്തോടെ ഓർത്തു.
❣️❣️
ആദിയുടെ ഫോണിൽ വീട്ടിലെ നമ്പർ ഡയൽ ചെയ്യുമ്പോഴും പ്രിയ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
എന്തിനെന്നോ ഏതിനെന്നോ അറിയാതൊരു വെപ്രാളം.. പരവേശം.അതവളെ വല്ലാതെ ബുദ്ധിമുട്ടിച്ചു.കാതിൽ മുഴങ്ങുന്ന ഫോൺ ബെല്ലടിയേക്കാൾ ഉച്ചത്തിൽ അവളുടെ ഹൃദയമാണ് മിടിക്കുന്നത്.പക്ഷേ ഒരു റൗണ്ട് മുഴുവനും ബെല്ലടിച്ചു തീർന്നു… പ്രിയ വീണ്ടുമൊരു പ്രാവശ്യം കൂടി ശ്രമിച്ചിട്ടും മറുവശം ആരും ഫോൺ എടുക്കാഞ്ഞതോടെ അവളുടെ ഹൃദയഭാരം വീണ്ടും കൂടി.അവിടെന്തു സംഭവിച്ചതെന്നറിയാതെ ഓരോ നിമിഷവും അവൾ പതറി.
എന്തും ചെയ്യാൻ മടിയുള്ളാത്തൊരു പിശാചിനിടയിലാണ് അമ്മയും സഹോദരിമാരുമെന്നുള്ള ഓർമ അവളെ പഴയ കൃഷ്ണ പ്രിയ തന്നെയാക്കി.കുതിച്ചു തുള്ളുന്നാ മനസ്സിലപ്പോൾ പ്രിയപ്പെട്ടവരെ കുറിച്ചുള്ള വേവലാതി മാത്രം നിറഞ്ഞു നിന്നു.എന്ത് പറ്റി… എന്തിനാ താൻ കരയുന്നത്..?”ആദിയുടെ ശബ്ദം കേട്ടതും പ്രിയ ഞെട്ടി പോയി.ഫോൺ മുറുകെ പിടിച്ചു കൊണ്ടവൾ ചുവരിൽ ചാരി നിൽപ്പായിരുന്നു.താൻ കരയുകയാണെന്ന് ആദി പറഞ്ഞപ്പോഴായിരുന്നു അവളും അറിഞ്ഞത്”കൃഷ്ണ പ്രിയ.. എന്ത് പറ്റിയെന്നു പറയടോ..”അവളുടെയാ നിൽപ്പ് കണ്ടതും.. എന്തോ കാര്യമുണ്ടെന്നുള്ള തോന്നലിൽ ആദി വീണ്ടും ചോദിച്ചു.
“വീട്ടില്.. വിളിച്ചിട്ട് കിട്ടുന്നില്ല..അവൾക്കത് പറയുബോൾ… അവനെ നോക്കുമ്പോൾ.. വീണ്ടും കരച്ചിൽ വരുന്നുണ്ട്.”അതാണോ.. അവരെന്തെങ്കിലും തിരക്കിലാവുമെടോ..അതാവും..”
ആദി അവളുടെ നിറഞ്ഞ കണ്ണോടെയുള്ള നോട്ടം കണ്ടതും ചിരിയോടെ പറഞ്ഞു.’എനിക്ക്.. എനിക്കെന്തോ.. “പ്രിയക്കുറക്കെ കരയാൻ തോന്നിയിട്ടും എപ്പോഴെതും പോലെ അവളാ കണ്ണീർ കടലിലെ കണ്ണുകൾക്കുള്ളിൽ തന്നെ തടഞ്ഞു വെച്ചു.
ഇങ്ങ് തന്നെ… ഞാനൊന്ന് വിളിച്ചു നോക്കട്ടെ..”
ആദി അവൾക്ക് നേരെ കൈ നീട്ടി.പ്രിയ ഫോൺ അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു.
പ്രിയ ഡയൽ ചെയ്തു വെച്ച നമ്പറിൽ ആദി വിളിച്ചതും ഒറ്റ ബെല്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു.അവൻ പ്രിയയെ നോക്കി..തുടരെ തുടരെ ഹലോ കേൾക്കുന്നുണ്ട് മറുവശം.പെട്ടന്ന് ഫോണെടുത്തതും എന്ത് പറയണമെന്നറിയാതൊരു വെപ്രാളം ആദിക്ക് തോന്നി. പക്ഷേ പെട്ടന്ന് തന്നെ അവനത് മറച്ചു പിടിച്ചിട്ട് സംസാരിച്ചു.”ആഹ്.. ഹലോ.. ഞാൻ.. ഞാൻ ആദിത് ആണ്.. കൃഷ്ണ പ്രിയ വിളിച്ചതാണ്.. ഞാൻ.. ഞാനവൾക്ക് കൊടുക്കാം “ആശ്വാസത്തോടെ തന്നെ നോക്കുന്ന പ്രിയയുടെ കയ്യിലേക്ക് ഫോൺ കൊടുക്കുമ്പോൾ അവളെയൊന്ന് തുറിച്ചു നോക്കി പേടിപ്പിക്കാനും ആദി മറന്നില്ല.
ചമ്മിയൊരു ചിരിയോടെയാണ് അവളാ ഫോൺ വാങ്ങി കാതോട് ചേർത്തതും.”എവിടായിരുന്നമ്മേ.. ഞാൻ വല്ലാതെ പേടിച്ചു പോയെന്ന് “പറഞ്ഞു കൊണ്ട് ഫോണിമായി തിരിഞ്ഞു നിൽക്കുന്നവളെ നോക്കുമ്പോൾ അവൾ ആ നിമിഷം അനുഭവിച്ച പൊള്ളലാ വാക്കുകളിലുണ്ടെന്ന് ആദിക്ക് തോന്നി.
അവൾ പോയ വഴിയേ തല ചെരിച്ചു നോക്കി കൊണ്ടാണ് അവൻ തിരികെ നടന്നത്.സഞ്ജു പറഞ്ഞത് പോലൊരു കൃഷ്ണപ്രിയയെ അവനാ നിമിഷം അവളിൽ നിന്നും കണ്ടെടുത്ത നിമിഷം കൂടിയായിരുന്നു അത്…
💞💞
ഒൻപത് മണിയോടെയാണ് മാഷ് തിരികെയെത്തിയത്.
അത് വരെയും ആദി അവന്റെ മുറിയിലും പ്രിയ വേറൊരു മുറിയിലുമായി കഴിച്ചു കൂട്ടി.ഫോൺ വിളി കഴിഞ്ഞതും അവളത് തിരികെ കൊടുക്കാൻ ചെല്ലുമ്പോൾ ആദി കുളിക്കാൻ കയറിയിരുന്നു.
മേശയിൽ അവന്റെ പേഴ്സിനരികിൽ ഫോൺ വെച്ചിട് തിരികെ ഇറങ്ങിയ പ്രിയ കിടക്കയിൽ അവൻ ഊരി വെച്ചമുഷിഞ്ഞഡ്രസ്സ്‌കൂടികയ്യിലെടുത്തു..അടുക്കളയിലെ അലക്കാനിടുന്ന ബാസ്ക്കറ്റിൽ കൊണ്ട് വന്നിട്ടു.
ചായ വേണ്ടി വരുമോ എന്നോർത്ത് കൊണ്ടവൾ ഒരു നിമിഷം നിന്നെങ്കിലും കൂടുതൽ അധികാരം കാണിച്ചുവെന്ന് തോന്നൽ അവനിൽ വീണ്ടും ദേഷ്യമുണ്ടാക്കുമോ എന്നൊരു ആശങ്കയോടെ അത് വേണ്ടന്ന് വെച്ചു.
ഇതേ ശാന്തതയിൽ അവനെ കാണാനായിരുന്നു അവളും ആഗ്രഹിച്ചത്.തിരികെ മുറിയിലേക്ക് പോയത് മാഷിന്റെ ഹോം ലൈബ്രറിയിൽ നിന്നൊരു ബുക്കുമായിട്ടാണ് പ്രിയ മുറിയിലേക്ക് പോയത്.
അതായിരുന്നു അവൾക്കവിടെയുള്ള നേരം പോകാനുള്ള ഉപാദി.നേരമില്ലെന്നുള്ള കാരണങ്ങളെ കൊണ്ട് അവൾക്ക് മാറ്റി വെക്കേണ്ടി വന്ന നിരവധി ആഗ്രഹങ്ങളിൽ ഒന്ന് തന്നെയായിരുന്നു അവൾക്കാ വായനയും.അത് കൊണ്ട് പ്രിയ അക്ഷരങ്ങളിൽ അലഞ്ഞു നടന്നു..അതിൽ ലയിച്ചിരിക്കുമ്പോൾ മറ്റെല്ലാതും അവൾക്ക് മറക്കാൻ കഴിയുന്നുണ്ടായിരുന്നു.മാഷ് വന്നു വിളിച്ചപ്പോൾ ബുക്കെടുത്തു വെച്ച് ധൃതിയിൽ അവളിറങ്ങി വന്ന അതേ നിമിഷം തന്നെയാണ് ആദിയും അവന്റെ മുറിയിൽ നിന്നിറങ്ങി വന്നത്.മാഷ് രണ്ട് പേരെയുമൊന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“ബാലനങ്കിൾ വന്നില്ലേ മുത്തച്ഛ?”എന്നും തിരികെ വരുമ്പോൾ മാഷിനൊപ്പം ബാലൻ മാഷ് കൂടി അവിടെ വന്നൽപ്പനേരം ഇരുന്നിട്ടായിരുന്നു തിരികെ പോയിരുന്നു.
“ഇല്ലെടാ.. അവനെന്തോ സുഖമില്ലെന്ന് പറഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയി..”മാഷ് ഷർട്ടഴിച്ചെടുക്കുന്നതിനിടെ പറഞ്ഞു.”സഞ്ജുവിന് ജോലി കിട്ടിയിട്ടുണ്ട് ഇൻഫോപാർക്കിൽ. അത് പറഞ്ഞോ ബാലനങ്കിൾ?”ആദി മാഷിനെ നോക്കിആഹ്.. പറഞ്ഞു. “മാഷ് ചിരിയോടെ ആദിയെ നോക്കി.”എന്ത് പറഞ്ഞു.. ആ ജോലി മൂപ്പർക്ക് അപമാനമാണെന്നോ..?ആദിയുടെ മുഖം കടുത്തു.സഞ്ജുവിന്റെ മുഖത്തെ വിളറിയ ചിരിയായിരുന്നു അവന്റെ മനസ്സിലപ്പോൾ.ബാലൻ മാഷങ്ങോട്ട് വന്നാൽ അതിനെ കുറിച്ച് ചോദിക്കണമെന്ന് അവനുറപ്പിച്ചു വെച്ചതാണ്.
സഞ്ജു അറിഞ്ഞാൽ സമ്മതിച്ചു തരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് അവനോടത് പറഞ്ഞതുമില്ല.പ്രിയ രണ്ടു പേരുടെയും സംസാരം ശ്രദ്ധിച്ചു കൊണ്ട് ചുവരിൽ ചാരി നിൽപ്പുണ്ട്.
സഞ്ജുവിന് ജോലി കിട്ടിയെന്ന് കേട്ടതും അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നുന്നുണ്ടായിരുന്നു.
പ്രിയപെട്ട ആർക്കോ നല്ലത് സംഭവിച്ചത് പോലൊരു സുഖം.വളരെ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ സഞ്ജു അവൾക്ക് പ്രിയപ്പെട്ട ആരോ ആയി മാറിയിരിക്കുന്നു എന്നതിന്റെ തെളിവായി അവൾക്കുള്ളം സന്തോഷം നിറഞ്ഞു.”എന്താണ് ബാലനങ്കിളിന്റെ മനസ്സിലാവോ.. ഇത്രേം നാൾ അവനൊരു ജോലിയില്ല.. അവനെയൊന്നിനും കൊള്ളില്ല എന്നൊക്കെയായിരുന്നു പരാതി. ഇപ്പോ അവനൊരു ജോലി ആയപ്പോൾ അതിന് കളക്ടറുദ്യോഗത്തിന്റെ പവറില്ലെന്നും. എന്തൊരു കഷ്ടമാണ്..”
ആദിക്ക് വല്ലാതെ അരിശം വരുന്നുണ്ടായിരുന്നു.
പ്രിയയും അവനെ നോക്കി കാണുകയാണ്.
കൂട്ടുകാരന് വേണ്ടി വീറോടെ വാദിക്കുന്നവൻ..
അവന്റെ ഓരോ വാക്കിലും ചെങ്ങാതിയോടുള്ള നിറഞ്ഞ സ്നേഹമാണ്.”എനിക്കറിയില്ലേടാ ആദി.. ഞാനും ഇതേ ചൊല്ലി അവനോടെത്ര വഴക്കുണ്ടാക്കി.. നിനക്കും അറിയാവുന്നതല്ലേയത്. എന്നിട്ട് വല്ല മാറ്റവുമുണ്ടായോ..?”മാധവൻ മാഷും സഞ്ജുവിനൊപ്പമായിരുന്നുആക്കാര്യത്തിൽ.”ഏതായാലും ഇതത്ര നല്ലതിനല്ല.. ഒടുക്കം മൂപ്പർക്ക് ഉപകാരത്തിനു ആ ചെക്കനെ കാണൂ.. അന്ന് കുറ്റബോധം കൊണ്ട് നടന്നിട്ടൊന്നും യാതൊരു കാര്യവുമുണ്ടാവില്ലെന്ന് കൂട്ടുകാരനോട് സമയം പോലൊന്നു പറഞ്ഞു കൊടുത്തേക്കണം..”
കടുപ്പത്തിൽ അതും പറഞ്ഞിട്ട് ആദി പുറത്തേക്കിറങ്ങി പോയി.അതെല്ലാം കേട്ട് നിൽക്കുന്ന പ്രിയയെ നോക്കി ആദിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു.”ഭക്ഷണം കഴിച്ചാലോ മോളെ… സമയം ഒരുപാടായില്ലേ.. വിശക്കുന്നില്ലേ..?”
മാഷ് പ്രിയയെ നോക്കി വാത്സല്യത്തോടെ ചോദിച്ചു.
“മ്മ്..”അവളും ചിരിയോടെ തലയാട്ടി കാണിച്ച് കൊണ്ട് അടുക്കളയിലേക്ക് നടന്നു.
മാഷ് ഷർട്ട് ഊരി മാറ്റി കൊണ്ട് അകത്തേക്കും.തണുത്ത കറികൾ പ്രിയ ചൂടാക്കി കൊണ്ടിരിക്കുമ്പോഴാണ് ആദിയങ്ങോട്ട് ചെല്ലുന്നത്.
അവനെ കണ്ടതും വീണ്ടും അവളുടെ ഹൃദയം ശക്തമായി മിടിച്ചു കൊണ്ടവളെ തളർത്തി..
അവളോരോന്നായി പാത്രത്തിലാക്കി വെച്ചത് ഹാളിലെ മേശയിലേക്ക് കൊണ്ട് വെച്ചത് ആദിയാണ്.യാതൊന്നും മിണ്ടുന്നില്ല.മുഖമപ്പോഴും കയറ്റി പിടിച്ചത് പോലെ തന്നെ ഇരുണ്ടു കിടന്നു.
അവസാനം ജെഗിൽ വെള്ളവുമായി അവൾ ചെല്ലുമ്പോഴേക്കും ആദി ചോറ് മൂന്ന് പാത്രങ്ങളിലേക്ക് വിളമ്പി കഴിഞ്ഞിരുന്നു.അപ്പോഴേക്കും മുണ്ട് മാറ്റിയെടുത്തു.. ഒരു ടീ ഷർട്ടുമിട്ട് മാഷും വന്നിരിന്നു.
മറു സൈഡിൽ ആദി ഒറ്റക്കായിരുന്നു.പ്രിയ മാഷിനൊപ്പമാണ് ഇരുന്നത്.ആദിയും പ്രിയയും ഒന്നും മിണ്ടാതെയിരുന്നു കഴിച്ചു..മാഷ് മാത്രം ഒന്നോ രണ്ടോ കാര്യങ്ങൾ ചോദിച്ചു..”മുത്തച്ഛൻ പോയി കിടന്നോളൂ.. പാത്രങ്ങളെടുത്ത് വെക്കാൻ ഞാൻ സഹായിച്ചോളാം “കഴിച്ചു തീർത്ത പാത്രവുമായി എഴുന്നേൽക്കുന്ന മാഷ് ആദി പറഞ്ഞത് കേട്ട് ചിരിയോടെ അവനെ നോക്കി.
“ആരും വേണ്ട.. ഞാൻ ചെയ്‌തോളാമെന്ന് പറയണമെന്നുണ്ടായിരുന്നു പ്രിയക്ക്.പക്ഷേ ആദിയുടെ കടുപ്പിച്ച മുഖത്തു നോക്കി അത് പറയാൻ അവൾക്ക് തോന്നിയില്ല.”ഓന്തിനെ പറയിപ്പിക്കുമല്ലോ ഈ മത്തങ്ങാ മോറൻ.. ഇങ്ങനേം ഉണ്ടോ ഒരു മാറ്റം..”
അടുക്കളയിലേക്ക് നടക്കുമ്പോൾ പ്രിയ ആരും കേൾക്കാതെ പിറുപിറുത്തു..അവൾ പാത്രങ്ങളെല്ലാം കഴുകി വെച്ചപ്പോഴേക്കും ആദി മേശ ക്ളീൻ ചെയ്തു കഴിഞ്ഞു അതെല്ലാം അടുക്കി വെച്ചിട്ട് അവിടെ നിന്നും പോയി.അപ്പോഴൊന്നും അവനൊരക്ഷരം പോലും മിണ്ടിയിരുന്നില്ല.അവളും….വഴക്ക് പറയാണെങ്കിലും വാ തുറന്നു വല്ലതും പറഞ്ഞൂടെയെന്ന് പ്രിയ ഓർത്തത് ആ മൗനം കണ്ടിട്ടായിരുന്നു.അവൾ തിരികെ ചെല്ലുമ്പോൾ മാഷ് കിടന്നുകഴിഞ്ഞിരുന്നു.ആദിയെയും അവിടെയെങ്ങും കണ്ടില്ല.മുൻവശത്തെ വാതിലെല്ലാം ഭദ്രമായി അടച്ചിട്ടുണ്ട്.ആദിയുടെ മുറിയിലും ഹാളിലും മാത്രം വെളിച്ചമുണ്ട്.
പ്രിയ അങ്ങോട്ട് പോണോയെന്ന് ശങ്കിച്ചു നിന്ന നിമിഷം തന്നെ മാഷ് മുറിയിൽ നിന്നിറങ്ങി വന്നിരുന്നു.അതോടെ അവൾ വേഗം ആദിയുടെ മുറിയിലേക്ക് ചെന്നു.അവനുറങ്ങിയിട്ടില്ലെന്ന് കണ്ടതും അവളുടെ വെപ്രാളം കൂടി.മൊബൈൽ നോക്കി കിടക്കയിൽ കിടന്നിരുന്ന ആദി അവളെ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റിരുന്നു.കുറച്ചു നേരം അവളതേ നിൽപ്പ് തുടർന്നു.കിടക്കുന്നില്ലേ…?”മൊബൈലിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ ആദി ചോദിച്ചു.”ആഹ്..”പ്രിയ പരവേശത്തോടെ മൂളി.
“എന്നിട്ട് പിന്നെന്ത് നോക്കി നിൽക്കുവാ..?”
ഇപ്രാവശ്യം അവൻ മുഖമുയർത്തി അവളെ നോക്കിയതും പ്രിയ കിടക്കയുടെ അരികിലേക് ചെന്നു..കൃഷ്ണ പ്രിയാ…”ഫോണെടുത്തു വെച്ച് ഗൗരവത്തോടെ തന്നെ നോക്കി വിളിക്കുന്ന ആദിക്ക് നേരെ പ്രിയ പകച്ചു നോക്കി..
അവനെന്തോ പറയാനൊരുങ്ങുകയാണെന്ന് മനസ്സിലായതും അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടി…
. ….തുടരും..
തിരിച്ചു കൊണ്ട് വിടാം എന്നെങ്ങാനുമാണോ ഈ പഹയനിനി പറയാൻ വരുന്നത്..? അതെല്ലാം ഓന്റെ അഭിപ്രായമായി കാണണം.. എന്നെ ഇതിനിടക്ക് വലിച്ചു ചേർക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു… നന്ദി.. നമസ്കാരം സാവധാനം പോയാ മതി ന്ന് നിങ്ങള് പറഞ്ഞിട്ടാട്ടോ ഇത്രേം വിശദമായി പറയുന്നത്.. വിശദീകരണം മതിയാവുമ്പോ പറഞ്ഞ മതി.. മ്മക്ക് സഡൻ ബ്രെക്കിടാം സ്നേഹത്തോടെ jiff😘