18/04/2026

പല്ലവി : ഭാഗം 15

രചന – ചിലങ്ക

വൈകുന്നേരം അമ്മു അടുക്കളയിൽ അമ്മായിമാരും അമ്മയും ഒക്കെയായി വിശേഷങ്ങൾ പറഞ്ഞോണ്ടിരിക്കുവാണ്.. നിവിക്കാനേ അമ്മുനോട് സംസാരിക്കഞ്ഞിട്ടു മൂഡിന് തീപിടിച്ചപോലെ നടക്കുവാണ്… 😅 ഒറ്റക് അടുക്കളയിലോട്ടു പോയാൽ എല്ലാരും കൂടെ എടുത്തിട്ടു വാരും അതിലും നല്ലത് ആരേലും കൂടെവിളിക്കാം… അവൻ അതുമോർത്തു സച്ചുനോട് പറഞ്ഞു…. ഡാ സച്ചു ഇന്ന് കഴിക്കാൻ എന്തോ സ്പെഷ്യൽ ഉണ്ടാക്കിട്ടോണ്ട്…….. അത്രയും നേരം ഒച്ചയും ബഹളവും വെച്ചോണ്ടിരുന്നവർ അവൻ പറഞ്ഞ കറക്റ്റ് ടൈമിൽ സൈലന്റ് അയി….. അതോണ്ട് നിവി പറഞ്ഞത് എല്ലാരും കേട്ടു.. പിന്നെ ഒറ്റ ഓട്ടമരുന്നു എല്ലാരുംകൂടെ അടുക്കളയിലോട്ടു…. ഇതെല്ലാം കണ്ട് നിവി തലയിൽ കൈവെച്ചു നിന്നു… ആഹാ… അന്തസ്സ്…. ഒരുത്തനെ കൂട്ടിന് അടുക്കളയിൽ കേറാനാ അങ്ങനെ പറഞ്ഞെ ഇപ്പൊ ഇതെല്ലാം എനിക്ക് പണിയാകുമെന്ന തോന്നുന്നേ…. കോപ്പ്….. അവൻ പതിയെ അവരുടെ പുറകെ പോയി..

എന്റെ ഏട്ടന്മാർക് ഇത്രക് ആർത്തിയോ….. എല്ലാരും കൂടെ അടുക്കളയിൽ ആകെ ഒരു ബഹളം…. നിവി ആ തക്കം നോക്കി അമ്മുവിന്റെ അടുത്ത് ചെന്നു അവളെ വിളിച്ചു.. അമ്മുട്ടി…. വിളികേട്ടതും അവളൊന്നു പേടിച് ചുറ്റും നോക്കി…. എന്താ… നീ വരുമോ…. ഇല്ല…. എനിക്ക് പേടിയാ… ഇല്ലേ… ഞാൻ കുളക്കടവിൽ കാണും നീ വന്നിട്ടേ ഞാൻ ഇങ്ങോട് വരൂ… അല്ലെങ്കിൽ ഞാൻ അവിടെ തന്നെ ഇരിക്കും.. നിവിയേട്ട….. ആരേലും കാണും… എനിക്ക് പേടിയാ…. കണ്ടാൽ എന്താ…. നീ വന്നാൽ മതി…. അത്രയും അവളോട് പറഞ്ഞു അവൻ അവിടെനിന്നു പോയി… അവൾ എന്ത് ചെയ്യും എന്നറിയാതെ ആകെ ടെൻഷൻ അയി നിന്നു…. സന്ധ്യയായപ്പോൾ കാവിൽ വിളിക്ക് വെക്കാനായി അമ്മു പോയി കൂടെ അവൾ കുഞ്ഞേട്ടത്തിയെയും കൊണ്ടുപോയി…. കുഞ്ഞേട്ടത്തി ഡൽഹിയിൽ ആരുന്നതുകൊണ്ടു ഇതൊക്കെ വലിയ ഇഷ്ടാവാണ്… വിളിക്ക് വെക്കാൻ നേരവും അവളുടെ ചിന്ത മുഴുവൻ നിവി കുറിച്ചാരുന്നു…

നിവിയേട്ടന് വാശി കൂടുതലാ ചെന്നില്ലേൽ പിന്നെ എന്റെ കാര്യം പോക്കാ…. കുഞ്ഞേട്ടത്തിയോട് അവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്… വേറെ ആരോടും പറയരുതെന്നും അഥവാ താമസിച്ചാൽ എന്തേലും അവരോട് എന്തെങ്കിലും പറയണെന്നും പറഞ്ഞു….. അവൾക് പോകാൻ നല്ല പേടിയുണ്ടാരുന്നു…. അമ്മു കുളക്കടവിൽ ചെന്നപ്പോൾ നിവി അവളെയും കാത്തു കുളപ്പടവുകളിൽ ഇരിക്കുവാരുന്നു…. അമ്മു നിവിയുടെ അടുത്ത് മിണ്ടാതെ ചെന്നു നിന്നു…. അവളുടെ സാന്നിധ്യം മനസിലാക്കിയ അവൻ അവളുടെ കൈ പിടിച്ചു വലിച്ചു…. അവൾ നേരെ അവന്റെ നെഞ്ചിൽ ചെന്നു കിടന്നു…… അവൻ ഒരു കുസൃതി ചിരിയോടെ അവളെ നോക്കിയിരുന്നു… നിവിയേട്ട…. ഞാൻ ഇപ്പൊ കല്ലിൽ ഇടിച്ചേനെ…. അതേ കല്ലിൽ ഇടിക്കാനല്ല നെഞ്ചിൽ ഇടിക്കാന വലിച്ചേ എന്ന് പറഞ്ഞു അവളുടെ മൂക്കിന്‌ തുമ്പിൽ പിടിച്ചു വലിച്ചു… അയ്യടാ… എന്താ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞെ താമസിച്ചാൽ തിരക്കും….. ഉം… ഇങ്ങനെ വലിയ ബുദ്ധിമുട്ടി ആരും ഇരിക്കേണ്ട…. അവനൊരു പിണക്കം പോലെ അവളോട് പറഞ്ഞു….. അവൾ എഴുനേറ്റു അവന്റെ തോളിൽ തല ചായ്ച്ചു ഇരുന്നു…

ഞാൻ പോണില്ല പോരെ….. അവൾ അതു പറഞ്ഞതും അവൻ ചിരിച്ചോണ്ട് അവളെ തോളിലൂടെ കൈ ഇട്ടു ഒന്നുടെ ചേർത്തിരുത്തി….. അമ്മുട്ടി…. മ്മ്.. നീ എന്നും എന്റെ കൂടെ ഉണ്ടാകുവോ…. എന്നെ വിട്ടുപോകില്ലല്ലോ…. എന്താ ഏട്ടാ ഇപ്പൊ ഇങ്ങനെ ഒക്കെ ചോദിക്കണേ…… ഒന്നുല്ല.. ഞാൻ നിന്നെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്… സോറി മോളെ…. അവൻ അതുപറഞ്ഞതും അവൾ നിവിയെ തലയുയർത്തി നോക്കി… എന്തിനാ നിവിയേട്ട ഇപ്പൊ ഇങ്ങനെ ഒക്കെ പറയണേ.. plz ഏട്ടാ എന്നോട് സോറി ഒന്നും പറയല്ലേ…. അവളുടെ കണ്ണുകൾ നിറഞ്ഞു… അവൻ അവളെ ഒന്നുടെ ചേർത്തു പിടിച്ചു നെറുകയിൽ ചുംബിച്ചു… അമ്മുട്ടി… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…. മ്മ് ചോദിക്കേട്ടാ…. നെയ്യെപ്പോഴാ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയെ… ശെരിക്കും ഇഷ്ടപെട്ടിട്ടാണോ അതോ എന്റെ ദേഷ്യവും വാശിയും കൊണ്ട് പേടിച്ച് ഇഷ്ടപെടുന്നതാണോ…. ആ ചോദ്യം കേട്ടതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി….

ഏട്ടാ… എനിക്ക് ആദ്യോക്കെ ഏട്ടനെ ഭയങ്കര ദേഷ്യമാരുന്നു… ഏട്ടന്റെ ഓരോ പ്രവർത്തികളും മറ്റുള്ളവരെ പരിഹസിച്ചുള്ള സംസാരവുമൊക്കെ എനിക്ക് ഇഷ്ടല്ലാരുന്നു…. ഏട്ടൻ എന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോഴും ഞാൻ വിചാരിച്ചത് എന്നെ ഇനിയും വേദനിപ്പിക്കാനാരിക്കും എന്നാ… അതാ അപ്പോഴൊക്കെ ഒഴിഞ്ഞു മാറിയേ….. പിന്നെ ഞാൻ പതിയെ മനസിലാക്കി ഏട്ടൻ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്.. അജുവേട്ടൻ വന്നു പറഞ്ഞു ഏട്ടന്റെ മാറ്റങ്ങളും എന്നോടുള്ള സ്നേഹത്തിന്റെ ആഴവും എല്ലാം…. പിന്നെ എപ്പോഴോ ഞാനും ഈ കലിപ്പനെ ഇഷ്ടപ്പെട്ടു പോയി…. ഹാ എന്ത് പറയാനാ എന്റെ വിധി… അതും പറഞ്ഞു അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു…. വിധിയോ… അങ്ങനാണേൽ കണക്കായി പോയി ഹും… അവൻ അവളെ ഒന്നുടെ ചേർത്തു അവനു അഭിമുഖമായി ഇരുത്തി… അവളെ അവൻ ഇമ ചിമ്മാതെ നോക്കിയിരുന്നു…… ആ കാപ്പി കണ്ണുകൾ കൊണ്ടുള്ള അവന്റെ നോട്ടം സഹിക്കാനാകാതെ അവൾ തല താഴ്ത്തി ഇരുന്നു….

അവന്റ നോട്ടം ചെന്നെത്തിയത് അവളുടെ കീഴ്ചുണ്ടിന് താഴെയുള്ള കുഞ്ഞ് മറുകിലേക്കാണ്…. ആ മറുക് അവൾക് കൂടുതൽ സൗന്ദര്യം നൽകുന്നതായി അവനു തോന്നി…….. അവൻ അവളുടെ മുഖം ഉയർത്തി അവിടെ ഒരു നേർത്ത ചുംബനം നൽകി….. അത് അവൾ കണ്ണുകൾ അടച്ചു സ്വീകരിച്ചു….. അവൾക് അവനെ നോക്കാൻ എന്തോ ഒരു ബുധിമുട്ട് തോന്നി… അവനെ നോക്കെത്തെ അവൾ പറഞ്ഞു… നിവിയേട്ട പോകാം… സമയം വൈകി.. അമ്മുട്ടി plz…. കുറച്ചുനേരം കൂടി plz… അവൾ ഒന്നും മിണ്ടാതെ ഇരുന്നു…. അമ്മുട്ടി…. മ്മ്… ഞാൻ നിന്റെ മടിയിൽ ഒന്ന് കിടന്നോട്ടെ plzz…. ഈ ഏട്ടന് ഇതെന്തിന്റെ കേടാ… ഒന്നുപോയെ… Plzz അമ്മുട്ടി…. നിന്നോടല്ലാതെ ഞാൻ ആരോട് പറയാനാ… എന്റെ പൊന്നല്ലേ…. ഈ ചെക്കന്റെ കാര്യം….. അവൾ ഒന്ന് ചിരിച്ചതും അവൻ അവളുടെ മടിയിൽ തലവെച്ചു കിടന്നു… അവൾ അവന്റെ തലയിൽ വിരലുകൾ കൊണ്ട് തലോടി കൊണ്ടിരുന്നു….. നിവി അവളുടെ ആലില വയറിൽ ഒന്ന് തലോടി….

ചേ… നിവിയേട്ട… ഇതെന്താ കാണിക്കണേ…. ഒന്നടങ്ങി ഇരിക്ക് പെണ്ണെ നീ….. അവൻ പിന്നെയും ചെറിയ ചെറിയ കുസൃതികൾ കാട്ടി തുടങ്ങിയപ്പോൾ അവന്റെ ഫോൺ റിങ് ചെയ്തു…. ഓ… ഇതാരാ ഈ സമയത്ത്…. എന്നും പറഞ്ഞു ഫോൺ എടുത്തപ്പോൾ അജുവാരുന്നു…. അമ്മുവാണെങ്കിൽ അജു വിളിച്ചത് ഭാഗ്യം എന്ന രീതിയിൽ ഇരുന്നു….. എന്താടാ അജു… ഒരു സമാദാനം തരില്ലല്ലോ…. ഡാ നീയെവിടാ…. അമ്മു കൂടെ ഉണ്ടല്ലോ….. വേഗം വാ ഇങ്ങോട്… അമ്മ അവളെ തിരക്കി തുടങ്ങി… മ്മ്… ദേവരുവാ… താൽപ്പര്യമില്ലാത്ത മട്ടിൽ അവൻ പറഞ്ഞു….. ഏട്ടാ…. എന്നെ കാണാഞ്ഞിട്ട് വിളിച്ചതാണോ അജുവേട്ടൻ…. നമുക്ക് പോകാം….. വല്യമ്മായി എന്നെ തിരക്കികാണും ഞാൻ എന്ത് പറയും…. അവളുടെ പേടിച്ചുള്ള വർത്താനം കേട്ടു അവനൊന്നും ചിരിച്ചു…

എന്തിനാ ചിരിക്കണേ… എന്റെ അമ്മു നീ എന്തിനാ ഇത്രയും പേടിക്കുന്നെ…. നീ എന്റെ കൂടെ അല്ലാരുന്നോ വേറെ ആരുടേയും കൂടെ അല്ലല്ലോ പിന്നെന്താ…. എനിക്ക് പേടിയാ ഏട്ടാ ഇതൊക്കെ…. ഉം… വാ പോകാം…. അവൻ അവളുടെ കൈകളിൽ അവന്റെ കൈചേർത്തു വെച്ച് നടന്നു…. അമ്മുട്ടി ഒരു കാര്യം കൂടെ… മ്മ്.. എന്താ…. ഞാൻ നിന്റെ കഴുത്തിൽ വേഗം താലി ചാർത്തിക്കോട്ടെ… ഞാൻ അമ്മയോട് പറയട്ടെ ഈ അമ്മുട്ടിയെ എനിക്ക് കെട്ടിച്ചു തരാൻ…. അത് പറഞ്ഞതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു…. അവൾ ഒന്നും മിണ്ടാതെ അവന്റെ കൈയിൽ മുറുകെ പിടിച്ചു…. ആ പിടിയിൽ ഉണ്ടായിരുന്നു അവളുടെ മറുപടി…. പിന്നെ എനിക്ക് ഒരു ആഗ്രഹവും കൂടെ ഉണ്ട്ട്ടോ… കല്യാണം കഴിഞ്ഞ് നിന്നെ പോലെ രണ്ട് സുന്ദരി കുഞ്ഞൂസിനെ കൂടെ വേണം….. അയ്യടാ… ഒന്ന് പോയേ… ഈ നിവിയേട്ടൻ….. അങ്ങനെ ഓരോന്നും പറഞ്ഞു അവർ തറവാട്ടിൽ എത്തി…… തുടരും………