The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
മുന്നോട്ട് നടക്കുമ്പോൾ മനസ്സ് സന്തോഷത്താൽ ആറാടി തുടങ്ങിയിരുന്നു..കുഞ്ഞും നാൾ മുതലേയുള്ള ആഗ്രഹമായിരുന്നു ടീച്ചർ ആകുകയെന്നത്..ഒരുപാട് നാളത്തെ ആഗ്രഹം സഫലമായിരുക്കുന്നു..
സന്തോഷത്താൽ ഒഴികിയിറങ്ങിയ കണ്ണുനീർ തുള്ളികൾ സാരിത്തലപ്പാൽ ഒപ്പിയെടുത്ത് വേഗത്തിൽ നടന്നു..എതിരെ നടന്നു വരുന്ന പലരും ഇന്ന് പരിചിതമുഖമായതിനാൽ പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് നറുപുഞ്ചിരി സമ്മാനിച്ചു…
“അച്ഛാ….
അലറിക്കൂവിക്കൊണ്ട് കടയിലേക്ക് ഓടിക്കയറി രാമേട്ടനെ പിന്നിൽ നിന്നും കെട്ടിപ്പുണർന്നു..ഒപ്പം പുറം നനച്ചൊഴുക്കി അവളുടെ കണ്ണീർ വർഷവും…
” അച്ഛാ… ജോയിൻ ചെയ്തോളാൻ പറഞ്ഞു…
സന്തോഷത്താൽ വാക്കുകൾ പുറത്തേക്ക് വരുന്നില്ലെങ്കിലും കാർത്തികയുടെ ഹൃദയമിടിപ്പിൽ നിന്നും മനസ്സിലാക്കാൻ രാമേട്ടനു കഴിഞ്ഞു.. അയാളിൽ ആനന്ദാശ്രുക്കൾ പൊഴിഞ്ഞു…
“സന്തോഷായില്ലേ അച്ഛന്റെ പൊന്നുമോൾക്ക്….
തനിക്ക് അഭിമുഖമായി മകളെ പിടിച്ചു നിർത്തുമ്പോൾ ഒരു നിമിഷം തന്റെ രണ്ടു പെണ്മക്കളുടെ മനോഹരമായ രൂപങ്ങൾ മിന്നി മറഞ്ഞു…പിറക്കാതെ പോയവൾ ഇന്ന് മരിച്ചു പോയവരുടെ ഒരേ ആത്മാക്കളായി ജീവനോടെ മുന്നിൽ നിൽക്കുന്നു…
” നീ…. നീ…. ഒരുപാട് ഉയരങ്ങളിലെത്തും മോളേ…
മനസ്സ് നിറഞ്ഞ് രാമേട്ടൻ അനുഗ്രഹിക്കുമ്പോൾ അവൾ മനസ്സിൽ കാണുകയായിരുന്നു തന്റെ മാതാപിതാക്കളെ…ജീവനോടെ കാണുമായിരുന്നെങ്കിൽ ഇന്ന് എത്രയേറെ സന്തോഷിച്ചേനെ….
💞💞💞💞💞💞💞💞💞💞💞
അടുത്ത ദിവസം രാവിലെ ഉണരുമ്പോൾ മനസ് സന്തോഷത്താൽ തിര തല്ലുന്നുണ്ടായിരുന്നു…തണുത്ത വെള്ളം തലയിലൂടെ കമിഴ്ത്തിയപ്പോൾ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു…
“ശ്ശൊ… എന്തൊരു തണുപ്പാണ് മലമുകളിലെ വെള്ളത്തിന്…..
പിറുപിറുത്തോണ്ട് ശരീരത്തെ ജലകണങ്ങൾ തോർത്തിനാൽ ഒപ്പിയെടുത്ത ശേഷം പാവാട മാറിനു മുകളിൽ കെട്ടിവെച്ചു അകത്തേക്ക് ഒരോട്ടമായിരുന്നു….
ഇന്ന് പതിവിലധികം നേരത്തെ ഉണർന്നു..ജോലിക്ക് പോകുന്ന ദിവസമാണ് കുറച്ചു നേരത്തെ ഇറങ്ങണം…
പഴയൊരു ചുരീദാർ ധരിച്ച് മുടി വിടർത്തിയിട്ട് ഇറങ്ങി വരുമ്പോഴേക്കും രാമേട്ടൻ ഉണർന്നു കഴിഞ്ഞിരുന്നു.. പതിവ് കാപ്പിയും കൊടുത്ത് എന്നത്തേയും പോലെ കുറച്ചു സമയം സംസാരിച്ചിരുന്നു…
” മോള് ഡെറിക്കിനോട് അധികം ഇടപെഴുകാനൊന്നും പോകണ്ടാ…എന്തെങ്കിലും ആവശ്യമായാൽ റീത്താമയോട് പറഞ്ഞാൽ മതി…
അച്ഛൻ പറഞ്ഞതിനു പുഞ്ചിരിയോടെ തലയാട്ടി സമ്മതിച്ചു… ആറുമണി ആയതോടെ കണ്ണാടിക്ക് മുമ്പിലായി നിന്നു…കണ്മഷിയാരു പൊട്ട് പുരികങ്ങൾക്ക് നടുവിലായി തൊട്ടു..അതുമാത്രമായിരുന്നു ഒരുക്കം..സാമാന്യം ഭേദപ്പെട്ടൊരു സാരിയെടുത്ത് ഉടുത്തു കണ്ണാടിയിൽ ഒരിക്കൽ കൂടി നോക്കി തൃപ്തിപ്പെട്ടു…
“മതി….ധാരാളം….
അവൾ ഒരുങ്ങി വരുമ്പോൾ രാമേട്ടൻ റെഡിയായി നിൽക്കുകയായിരുന്നു…അദ്ദേഹം അവളെ ആപാദചൂഢമൊന്നു വീക്ഷിച്ചു…നെറ്റിയിലൊരു കറുത്ത പൊട്ടുമാത്രം..എങ്കിലും ഇരുനിറമുള്ളവൾ സുന്ദരിയായിരുന്നു..
“വൈകുന്നേരം നമുക്ക് സിറ്റിവരെ പോകണം.. കുറച്ചു ഡ്രസ് എടുക്കണം…
” എന്തിനാച്ഛാ വെറുതെ ആവശ്യമില്ലാതെ പൈസ കളയുന്നത്…ഇപ്പോൾ അത്യാവശ്യത്തിനുള്ള തുണികളുണ്ട് അതുമതി…
കാർത്തിക നിരുൽസാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും അയാൾ സമ്മതിച്ചില്ല…
“രാമേട്ടൻ പഴഞ്ചനാണെങ്കിലും മനസ്സ് ന്യൂ ജനറേഷനാണ്…
നടക്കുന്നതിനു ഇടയിലൊന്നു പുഞ്ചിരിച്ച ശേഷം തുടർന്നു…
” പഴ്യേ പോലെയല്ലാ നീ ഇപ്പോൾ.. ഒരു ടീച്ചറാണ്.. ആ അന്തസ്സോടും പ്രൗഢിയോടും കൂടി വേണം നടക്കാൻ….
അച്ഛന്റെ വാക്കുകളെ ധിക്കരിക്കാൻ തോന്നിയില്ല…
“അച്ഛാ നിൽക്ക് ഞാനിപ്പോൾ വരാം…
ക്ഷേത്രത്തിനു അടുത്ത് എത്തിയപ്പോൾ രാമേട്ടനോട് പറഞ്ഞിട്ട് അങ്ങോട്ടേക്ക് പോയി ഭഗവതിക്ക് മുമ്പിൽ പ്രാർത്ഥിച്ചു…
‘” കാത്തോളണേ ദേവി…..
അതിൽ എല്ലാം അടങ്ങിയിരുന്നു…അർച്ഛനയും നടത്തി ഇലച്ചീന്തിൽ പ്രസാദവും വാങ്ങി തിരികെയെത്തി.. രാമേട്ടന്റെ നെറ്റിയിൽ കുറി വരച്ച ശേഷം തന്റെ നെറ്റിയിലേക്കും വിരൽ നീട്ടി….
“അച്ഛൻ കൂടി വരണോ മോളേ….
” വേണ്ടച്ഛാ…അച്ഛൻ കടയിലേക്ക് പൊയ്ക്കോളൂ….
സ്കൂളിനു അടുത്ത് എത്തിയപ്പോൾ അദ്ദേഹത്തോടെ പറഞ്ഞിട്ട് കാർത്തിക സ്കൂളിലേക്ക് ചെന്നു..സെക്യൂരിറ്റിക്കാരൻ പരിചയം വെച്ച് ചിരിച്ചു..അതിനു തിരികെയൊന്ന് പുഞ്ചിരിച്ചിട്ട് അകത്തേക്ക് കയറി…
അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു….ഡെറിക്കിന്റെ ബുള്ളറ്റ് അവിടെയെങ്ങും കണ്ടില്ല…കുറച്ചു സമയം അയാൾക്കായി വെയ്റ്റ് ചെയ്ത ശേഷം ഹെഡ്മാസ്റ്ററുടെ ക്യാബിനിലേക്ക് കയറി…
“ടീച്ചർ ഞാൻ കാർത്തിക….
നീണ്ടുമെലിഞ്ഞ മദ്ധ്യവയസ്ക്ക ആയിരുന്നു പ്രധാന ആദ്ധ്യാപിക…
” ഡെറിക്ക് കുഞ്ഞ് പറഞ്ഞിരുന്നു കുഞ്ഞ് വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന്….
തെല്ലൊന്ന് ശങ്കിച്ചു നിന്ന ശേഷം ഡെറിക്കിന്റെ ക്യാബിനു മുമ്പിൽ വന്നു നിന്നു… സമയം ഇഴഞ്ഞു നീങ്ങി തുടങ്ങിയിരുന്നു….മണി പന്ത്രണ്ട് കഴിഞ്ഞിട്ടും അയാൾ എത്തിയില്ല…
ഉച്ച ആയതോടെ മടുപ്പ് അനുഭവപ്പെട്ടു…ഒപ്പം സങ്കടവും വിഷമവും ദേഷ്യവും വന്നു….
“അയാൾ പക വീട്ടുകയാണ്….
തുടരും…