17/04/2026

ശിവാഞ്ജലി : ഭാഗം 13

രചന – സുൽഫിയ നൗഫൽ

ഡീ….. അഞ്ജു…… നീ… ഇപ്പൊ പൊയ്ക്കോ നിന്നെ… ഞാൻ എടുത്തോളാം…….
അഞ്ജു പോകുന്നത് നോക്കി ഒരു കള്ള ചിരിയോടെ ശിവൻ പറഞ്ഞു…….

രാത്രി ഏറെ വൈകിയിട്ടും അഞ്ജു മുറിയിലേക്ക് വരുന്നത് കാണാതായപ്പോൾ ശിവൻ അവളെ അന്വേഷിച്ചു താഴേക്ക് ചെന്നു….. അമ്മയുടേം അനുവിന്റെം കൂടെ ഇരുന്നു വർത്താനം പറയുവായിരുന്നു അഞ്ജു…..

എന്ത് ഉത്തരവാദിത്തം ഉള്ള ഭാര്യ… ഞാൻ അവിടെ അവള് വരുന്നത് നോക്കി ഇരിക്കുമ്പോൾ അവൾ ഇവിടെ ഇരുന്നു വർത്തമാനം പറയുന്നു…..
ശോ… എന്റെ ഒരു കഷ്ടകാലം…. ഏത് നേർത്തണോ ഇവളെ കെട്ടാൻ തോന്നിയത്…..
ശിവൻ ആരും കേൾക്കാതെ പിറുപിറുത്തു……

ഡീ…… അഞ്ജു……….
ദേഷ്യത്തിൽ ഉള്ള ശിവന്റെ വിളി കേട്ട് എല്ലാവരും ഒന്ന് ഞെട്ടി…

എന്താ…. ഏട്ടാ….. ഏട്ടൻ കുറച്ചു ദേഷ്യത്തിൽ ആണല്ലോ എന്ത് പറ്റി……..
എന്തെങ്കിലും വേണോ……….
അനുവിന്റെ വകയായിരുന്നു ചോദ്യം…..

ഞാൻ നിന്നെ അല്ലല്ലോ അഞ്ജുനെ അല്ലെ വിളിച്ചത്…….പിന്നെ നീ എന്തിനാ വിളി കേൾക്കുന്നത്…….

അടിയനോട് ക്ഷമിക്കണം….ഈ വഴി പോയപ്പോൾ അറിയാതെ കേറി പോയതാ….ഞാൻ…..

ശിവേട്ടൻ എന്തിനാ…. എന്നെ… വിളിച്ചത്……അനു പറയുന്നതിനിടയിൽ കേറി അഞ്ജു ചോദിച്ചു…….

നീ… എന്റെ…. ഫോൺ കണ്ടോ…….

അത്…. അവിടെ ടേബിളിൽ ഉണ്ടായിരുന്നല്ലോ……

അവിടെയൊന്നും ഇല്ല… ഞാൻ കുറെ നേരായി നോക്കുന്നു…… നീ ഒന്ന് വന്ന് നോക്കി താ…. എനിക്ക് ഒരു അർജന്റ് കോൾ ചെയ്യാനുണ്ട്……

മോളെ…. അഞ്ജു… ചെല്ല്… അവൻ ഈ ദേഷ്യത്തിൽ നോക്കിയിട്ട് ആവും കാണാത്തത്… മോള് പോയി നോക്കി കൊടുക്ക്…..

മ്….. ശരി… അമ്മേ….
സാവിത്രി പറഞ്ഞപ്പോൾ അവൾ എഴുന്നേറ്റ് മുകളിലേക്ക് പോയി…..
ഒരു കള്ളചിരിയോടെ അവൾ പോകുന്നത് ശിവൻ നോക്കി നിന്നു…..

അമ്മേ… നേരെത്രായിന്ന് അറിയോ….. പോയി കിടന്നുറങ്ങാൻ നോക്ക്……

മ്….. ശരി….. മോനെ ശിവാ…. ആർക്കും ഒന്നും മനസ്സിലാകുന്നില്ലന്ന് വിചാരിക്കരുത്…..
അത് കേട്ടതും ശിവൻ ഒന്ന് ചമ്മി….

ശരിയാ അമ്മേ….. കണ്ണ് അടച്ചു പാല് കുടിച്ചാൽ ആരും കാണില്ല എന്നാ പൂച്ചയുടെ വിചാരം…
ഇനി അവിടെ നിൽക്കുന്നത് പന്തി അല്ലെന്ന് അറിയാവുന്നത് കൊണ്ട് അനു വേഗം മുറിയിലേക്ക് ഓടി…..

ഇവളെ…. ഞാൻ….. ശരിയാക്കി തരാടി……

ആ… ഇനി അവളോട് തല്ല് പിടിക്കാൻ നിൽക്കണ്ട പോയി കിടന്നുറങ്ങാൻ നോക്ക്….
സാവിത്രി പറഞ്ഞത് കേട്ട് ശിവൻ മുകളിലേക്ക് പോയി………

മുറിയിലെത്തിയ ശിവൻ കണ്ടത് അവനെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അഞ്ജുവിനെയാണ്…..
അവൻ അത് ശ്രെദ്ധിക്കാതെ റൂമിന്റെ വാതിലടച്ചു അവളുടെ അടുത്തേക്ക് ചെന്നു……

നിങ്ങൾ അല്ലെ മനുഷ്യ പറഞ്ഞത് ഫോൺ കാണുന്നില്ലെന്നു പിന്നെ ആ കിടക്കുന്നത് എന്താ…. കട്ടിലിൽ കിടക്കുന്ന ഫോൺ ചൂണ്ടി ചോദിച്ചു……

അത്….. അത് ഞാൻ നിന്നോട് കള്ളം പറഞ്ഞതാ…..
ഞാൻ എത്ര നേരായി നിന്നെ ഇവിടെ നോക്കി നിൽക്കുന്നു എന്നറിയോ അപ്പൊ നീ അവിടെ അമ്മയോട് വർത്തമാനം പറഞ്ഞിരിക്കുന്നു….
നിനക്ക് എന്റെ കാര്യത്തിൽ ഒരു ശ്രെദ്ധയും ഇല്ല…….

ശിവൻ അത് പറഞ്ഞപ്പോൾ അഞ്ചുന് ചിരി അടക്കാൻ ആയില്ല…….

മ്…. എന്താ എന്തിനാ… നീ ഇങ്ങനെ ചിരിക്കുന്നത്…..

ഏയ്‌… ഒന്നുല്ല…. ശിവേട്ടൻ പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു……

ഓ…. നിനക്ക് ചിരി…. എന്റെ അവസ്ഥ എനിക്ക് അല്ലെ അറിയു……
5വർഷം ആണ് ഞാൻ നിനക്ക് ഒരു സെക്യൂരിറ്റി എന്നോണം പുറകെ നടന്നത് അത് കഴിഞ്ഞു പെട്ടന്ന് അങ്ങനെ കല്യാണം നടത്തി നിന്നെ എന്റെ സ്വന്തം ആക്കി നീ എന്നെ വിട്ട് പോകും എന്ന പേടിയിൽ ഒന്നരക്കൊല്ലം ഞാൻ വെല്ലടത്തും പോയി കിടന്നു അതും കഴിഞ്ഞു നിന്നെ കൊണ്ട് ഞാൻ ഇഷ്ടന്നു പറയിച്ചപ്പോൾ….. അവൾക്ക് ചിരി…….
എനിക്ക് എങ്ങനെയാണാവോ നിന്നെ ഇഷ്ടപ്പെടാൻ തോന്നിയത്…..
എന്റെ തലേലെഴുത്തു…….

ശിവേട്ടാ…. ഞാൻ….. ഇങ്ങനെ ഒക്കെ പറയാൻ ഞാൻ ഇപ്പൊ എന്ത് ചെയ്തു……
അത് പറയുമ്പോൾ അഞ്ജുന്റെ കണ്ണിൽ നനവ് പടർന്നിരുന്നു……

അയ്യേ….. എന്റെ…. അഞ്ജു കരയുവാണോ…. ഞാൻ… ഞാൻ ഒരു തമാശ പറഞ്ഞതല്ലേ………..
അതും പറഞ്ഞു ശിവൻ അവളെ വലിച്ചു അവനിലേക്ക് ചേർത്ത് നിർത്തി……

നിന്നെ എന്നും ഇങ്ങനെ നെഞ്ചോട് ചേർത്ത് നിർത്താൻ അല്ലെ ഞാൻ ഇത്രയും കഷ്ടപ്പെട്ടത്……അതും പറഞ്ഞു ശിവൻ അഞ്ജുവിന്റെ നെറ്റിയിൽ ചുണ്ടുകളമർത്തി…..

അല്ല ശിവേട്ടാ…. ഫോൺ കാണുന്നില്ലെന്നു പറഞ്ഞു എന്നെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വിളിച്ചത്….. ഇപ്പൊ എന്താ അത്രയ്ക്ക് അത്യാവശ്യം…..

അത്…… അത്….. പിന്നെ….. അഞ്ജു…….. ഇന്ന്……..

ശിവേട്ടനിതെന്ത് പറ്റി…. എന്താന്ന് വെച്ച തെളിച്ചു പറ…… അതും പറഞ്ഞു അഞ്ജു ശിവനിൽ നിന്നു അടർന്നുമറി……

അത്….. അത്.. പിന്നെ അഞ്ജു… ഇന്ന് നമ്മുടെ ദിവസമല്ലേ….
അതും പറഞ്ഞു ശിവൻ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായ് അഴിക്കാൻ തുടങ്ങി…..

എന്താ…. മോനെ….ഉദ്ദേശം………..
ചോദിക്കുന്നതിനൊപ്പം അഞ്ജു പുറകോട്ട് നടന്നു……..

ദുരുദ്ദേശം തന്നെ…… ഇന്ന് നമ്മുടെ ഫസ്റ്റ്നൈറ്റ്‌ അല്ലെ…. അപ്പൊ…………
ശിവൻ അത് പറയുന്നതിനൊപ്പം അഞ്ജുന്റെ അടുത്തേക്ക് നടന്നോണ്ടിരുന്നു…….

അപ്പൊ…… അപ്പൊ…. എന്താ………
അഞ്ജു അത് ചോദിച്ചതും കട്ടിലിലേക്ക് വീണതും ഒരുമിച്ചായിരുന്നു……

അപ്പോൾ പിന്നെ….. അത് ആഘോഷിക്കണ്ടേ……..അതിനാ…. നിന്നെ വിളിച്ചത്……
അതും പറഞ്ഞു ശിവൻ അഞ്ജുന്റെ അടുത്ത് ചെന്നു കിടന്നു……..

ശിവേട്ടാ…… വേണ്ട…….

എന്ത് വേണ്ടാന്നു……

ശിവേട്ടാ….. ഞാൻ പറയുന്നത് കേൾക്ക്…..

ഇല്ല…… കേൾക്കില്ല……..

ശിവേട്ടാ….. പ്ലീസ്…… ഞാൻ…..
പറയാൻ വന്നത് മുഴുവപ്പിക്കും മുന്നേ ശിവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു…….
ആ രാത്രിയിൽ അവൻ അവളിലേക്ക് ആയ്ന്നിറങ്ങി… ആ രാത്രിയിൽ അവൻ തന്റെ പ്രണയത്തെ സ്വന്തമാക്കി………

•••••••••••••••••••••••••••••••••••••

ഓരോ ദിവസങ്ങൾ കഴിയുംതോറും അവരുടെ സ്നേഹത്തിന്റെ ആഴം കൂടി കൂടി വന്നു…..
അഞ്ജുന്റേം ശിവന്റേം വീട്ടുകാർക്ക് അവരുടെ കാര്യത്തിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ സങ്കടങ്ങളും ഇല്ലാതായി……

•••••••••••••••••••••••••••••••••

അഞ്ജു…. ഞാൻ… നാളെ ബാംഗ്ലൂർക്ക് പോകുവാ… ഒരു ബിസ്സിനെസ്സ് മീറ്റിംഗ് ഉണ്ട്…. ഒരാഴ്ച്ച കഴിഞ്ഞേ വരൂ……
അത്യാവശ്യം വേണ്ട ഡ്രെസ്സൊക്കെ ഒന്ന് പാക്ക് ചെയ്ത് വെക്കണേ……..
ശിവൻ പറഞ്ഞതിന് മറുപടി ഒന്നും കാണാതായപ്പോൾ അവൻ തിരിഞ്ഞു നോക്കി…. നിരമിഴിയാലേ തന്നെ നോക്കി നിൽക്കുന്ന പ്രിയതമയെ കണ്ടു……..
അവൻ അവൽക്കരികിലേക്ക് ചെന്നു….

നീ… എന്തിനാ അഞ്ജു കരയുന്നെ…..
ഞാൻ പെട്ടന്ന് തന്നെ വരില്ലേ…. പിന്നെന്താ…….

അത്… ശിവേട്ടാ…. ഒരാഴ്ച… ഞാൻ… ഒറ്റയ്ക്ക്…….

അതിനു നീ ഒറ്റയ്ക്ക് അല്ലല്ലോ ഇവിടെ അമ്മേം അനും ഇല്ലേ…. പിന്നെന്താ……

എന്നാലും……… ശിവേട്ടാനില്ലാതെ……..

ഓ…… അതാണോ കാര്യം…. അപ്പോൾ എന്റെ അഞ്ജുക്കുട്ടി ഒന്നര കൊല്ലം എന്നെ കാണാതെ എങ്ങനെ ഇരുന്നു……….

അന്നും…… എനിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു….. പക്ഷേ അത് പോലെ അല്ല ഇപ്പൊ…. എനിക്ക്……. ശിവേട്ടനെ കാണാതെ ഇരിക്കാൻ പറ്റില്ല…….

ഒരാഴ്ച്ചത്തെ കാര്യമല്ലേ……. അത് പെട്ടന്ന് അങ്ങ് പോകും…….
അതോർത്തു എന്റെ അഞ്ജു കുട്ടി വിഷമിക്കണ്ട……
ഇത് ഒഴിവാക്കാൻ പറ്റാത്ത മീറ്റിംഗ് ആണ് അല്ലെങ്കിൽ ഞാൻ പോകില്ലായിരുന്നു……
നീ എല്ലാം പാക്ക് ചെയ്ത് വെക്ക് ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം…….
അതും പറഞ്ഞു ശിവൻ താഴേക്ക് പോയി…….

അവൾക്ക് നല്ല വിഷമം ഉണ്ടെങ്കിലും ഒരാഴ്ചത്തെക്ക് ആണല്ലോന്ന് ഓർത്തു അവൾ സമാധാനിച്ചു…….

••••••••••••••••••••••••••••••❤❤❤❤❤

അമ്മേ…. ഏട്ടൻ എപ്പോ എത്തും എന്നാ പറഞ്ഞത്……
അനു അതും ചോദിച്ചു അടുക്കളയിലേക്ക് ചെന്നു…….

അവൻ ഉച്ചയോടെ എത്തും എന്നാ രാവിലെ വിളിച്ചപ്പോൾ പറഞ്ഞത്………….
എന്തിനാ….. എന്റെ മോൻ വരുമ്പോൾ തന്നെ തല്ലു പിടിക്കാൻ ആണോ……..

ഒന്ന് പോ അമ്മേ….. ഒരാഴ്ച്ച ആയില്ലേ ഏട്ടനെ കണ്ടിട്ട്…… ഏട്ടൻ ഇവിടെ ഇല്ലാഞ്ഞിട്ട് എന്തോ പോലെ ആയിരുന്നു…..
എന്റെ കാര്യം പോട്ടെ അഞ്ചുവേച്ചി ജീവൻ കൈയിൽ പിടിച്ചു നിൽക്കും പോലെ അല്ലെ ഒരാഴ്ച്ച നിന്നത്……

മ്…. നീ…..പറഞ്ഞത് ശരിയാ……..
എനിക്ക് അവരുടെ കാര്യത്തിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു… പക്ഷേ ഇപ്പൊ അതില്ല……
അവരെ എന്നും ഇങ്ങനെ സന്തോഷത്തോടെ കണ്ടാൽ മതി എനിക്ക്…..
അതും പറഞ്ഞു സാവിത്രി സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു…….

അമ്മേ…. ചേച്ചി ഏട്ടന് എന്തോ സർപ്രൈസ് ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു….. എന്താണെന്ന് ചോദിച്ചിട്ട് പറഞ്ഞില്ല… ഏട്ടൻ വരട്ടെന്ന് പറഞ്ഞു…..
എന്തായിരിക്കും അമ്മേ അത്.. ചേച്ചി അമ്മയോട് എന്തെങ്കിലും പറഞ്ഞോ…….

എന്നോട് ഒന്നും പറഞ്ഞില്ല… കുറച്ചു കഴിഞ്ഞു ശിവൻ വരുമല്ലോ അപ്പോൾ അറിയാം…..

എന്താ… ഇവിടെ രണ്ടുപേരും കൂടി ഒരു ചർച്ച……
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവരെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന ശിവനെ കണ്ടു…….

ഏട്ടാ……
ശിവനെ കണ്ടതും അനു ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു……..

എന്ത് പറ്റി…. എന്റെ അനുകുട്ടിക്ക്…… ഭയങ്കര സെന്റി ആണല്ലോ…….

അത് നിന്നെ ഒരാഴ്ച കാണാത്തതിന്റെ സങ്കടം ആണ്…… നീ ഉച്ചയ്ക്ക് വരുമെന്നല്ലേ പറഞ്ഞത്……

ഉച്ചയാകും എന്ന് കരുതിയതാ…..രാവിലെ മീറ്റിംഗ് ഉണ്ടായിരുന്നു…. പക്ഷേ അത് ക്യാൻസൽ ചെയ്തു… അപ്പോൾ പിന്നെ ഞാൻ നേരത്തെ ഇറങ്ങാം എന്ന് കരുതി……
നിങ്ങൾക്ക് ഒരു സർപ്രൈസ് ആകട്ടെന്ന് കരുതി……

അത് എന്തായാലും നന്നായി……
മോൻ ഇരിക്ക് അമ്മ കുടിക്കാൻ എന്തെങ്കിലും എടുക്കാം……..

അല്ലമ്മേ…. എന്റെ സഹദർമണി എവിടെ… ഇവിടെന്നും കാണാനില്ലല്ലോ……

ചേച്ചി മുകളിൽ ഉണ്ട് ഏട്ടാ…. ഏട്ടന് എന്തോ സർപ്രൈസ് ഒക്കെ ഒരുക്കി വെച്ചിട്ടുണ്ട്……

എന്ത് സർപ്രൈസ്……

അതറിയില്ല ഏട്ടാ…. ഞാൻ ചോദിച്ചിട്ട് ചേച്ചി ഒന്നും പറഞ്ഞില്ല………
ഒരു കാര്യം ചെയ്യ് ഏട്ടൻ അങ്ങോട്ട് ചെല്ല് അപ്പോൾ അറിയാല്ലോ…..

മ്…… ശരി… ഞാൻ ഒന്ന് പോയി മുഖം കാണിച്ചിട്ട് വരാം……
അതും പറഞ്ഞു ശിവൻ മുകളിലേക്ക് പോയി…….

മുറിയിലെത്തിയ ശിവൻ കണ്ടത് തന്റെ ഫോട്ടോയിൽ നോക്കി പരാതി പറയുന്ന അഞ്ജുവിനെയാണ്…….
അത് കണ്ടപ്പോൾ അവനു ചിരി വന്നു……..

ഇനി പറയാഞ്ഞുള്ളത് നേരിട്ട് പറയാട്ടോ……..
ശിവന്റെ ശബ്ദം കേട്ടതും അഞ്ജു വേഗം അവനരികിലേക്ക് ചെന്നു……..

മ്……. എന്ത് പറ്റി…… നിന്റെ കണ്ണെന്താ നിറഞ്ഞിരിക്കുന്നെ…… നീ കരയുവായിരുന്നോ…….

ഏയ്‌…. ഒന്നൂല്യ ശിവേട്ടാ… ശിവേട്ടനെ കണ്ട സന്തോഷതിൽ…..അല്ല ശിവേട്ടൻ ഉച്ചക്ക് വരൂന്നല്ലേ പറഞ്ഞത്…..

അതൊ…. എനിക്ക് എന്റെ അഞ്ജുക്കുട്ടിയെ കാണാൻ കൊതി തോന്നിയത് കൊണ്ട് ഞാൻ ഇങ് ഓടി പോന്നതാ……..
അതും പറഞ്ഞു ശിവൻ അഞ്ജുന്റെ കവിളിൽ ഒരു കുത്ത് വെച്ച് കൊടുത്തു…..

നീ… എനിക്ക് എന്തോ സർപ്രൈസ് വെച്ചിട്ടുണ്ട് എന്ന് അനു പറഞ്ഞു…..

മ്….. ഒരു ചെറിയ സർപ്രൈസ് ഉണ്ട്…..
അഞ്ജു വേഗം പോയി അലമാര തുറന്നു….. ശിവൻ കാണാതെ അത് എടുത്തു കൈയിൽ പിടിച്ചു……

എന്താ അഞ്ജു….. പറ……..

അതൊക്കെ പറയാം…….ശിവേട്ടൻ ആദ്യം കണ്ണടയ്ക്ക്……….

അഞ്ജു…. എന്താന്നു പറ……

ശിവേട്ടൻ പറയുന്നത് കേൾക്ക്….. കണ്ണടയ്ക്ക്……

മ്…. ശരി…….
ശിവൻ കണ്ണുകളടച്ചു നിന്നു….

ശിവേട്ടാ ഞാൻ പറയാതെ കണ്ണ്
തുറക്കരുതേ………

ആ… ഇല്ല… തുറക്കില്ല……………
വേഗം പറ അഞ്ജു………..

മ്…… ശിവേട്ടാ….. കണ്ണ് തുറന്നോ…….
കണ്ണ് തുറന്ന ശിവൻ അത് കണ്ട് ഒന്ന് ഞെട്ടി………

അഞ്ജു….. ഇത്…….. ഇത് സത്യമാണോ……..

എന്താ ശിവേട്ടാ വിശ്വാസം ആയില്ലേ…..
ഇന്നാ ഇത് ശരിക്കും നോക്കിക്കോ…
അതും പറഞ്ഞു അഞ്ജു കൈയിൽ ഉണ്ടായിരുന്ന പ്രെഗ്നൻസി ടെസ്റ്റർ ശിവന്റെ കൈയിൽ വെച്ചു കൊടുത്തു……..

അഞ്ജു….. ഇത്……. അപ്പൊ ഞാൻ…..
ശിവന് സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്ന്നുണ്ടായിരുന്നില്ല…….

അഞ്ജു… നീ ഇത് അമ്മയോട് പറഞ്ഞോ……..

ഇല്ല ശിവേട്ടാ… ഞാൻ ആരോടും പറഞ്ഞിട്ടില്ല….ഞാൻ ഇന്ന് രാവിലെ ആണ് അറിഞ്ഞത് ഇത് ശിവേട്ടൻ ആദ്യം അറിയണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു….
ശിവൻ അഞ്ജുവിനെ അവനിലേക്ക് ചേർത്ത് നിർത്തി അവളുടെ മുഖത്തെ ചുംബനങ്ങൾ കൊണ്ട് മൂടി………

അഞ്ജു…. വാ… ഇത് അമ്മയോട് പറയാം……..
ശിവനും അഞ്ജുവും അമ്മയോട് പറയാൻ താഴേക്ക് പോയി………

ഏട്ടാ…… ചേച്ചിടെ സർപ്രൈസ് എന്താ………

അതൊക്കെ പറയാം… നീ ആദ്യം അമ്മയെ വിളിച്ചോണ്ട് വാ……..

മ്… ശരി…… ഞാൻ ഇപ്പൊ വിളിച്ചോണ്ട് വരാം…….

എന്താ… മോനെ…….

അത് അമ്മേ… അമ്മയ്ക്ക് ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യം പറയാഞ്ഞുണ്ട്……..

എന്ത് കാര്യാ……..

അത്……. അമ്മ ഒരു അമ്മുമ്മ ആകാൻ പോകുന്നു………

മോനെ….. ശിവാ…..നീ പറയുന്നത്….. അഞ്ജു……..
അതും പറഞ്ഞു സാവിത്രി അഞ്ജുവിനെ നോക്കിയതും അവൾ അതെ എന്ന് തലയാട്ടി……..

നീ എന്താ മോളെ ഇത് നേരത്തെ പറയാത്തത്…

അമ്മേ…. ഞാൻ ഇത് രാവിലെ ആണ് അറിഞ്ഞത്….. പിന്നെ ശിവേട്ടൻ വന്നിട്ട് പറയാം എന്ന് കരുതി………

അപ്പൊ.. ഇതാണോ ചേച്ചി ഏട്ടന് സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത്………ഏട്ടാ നമുക്ക് ഇതൊന്നു അടിച്ചുപൊളിക്കണം………

മ്……. അതൊക്കെ പിന്നെ……. ശിവാ.. നീ ആദ്യം മോളെ നല്ല ഒരു ഡോക്ടറെ കൊണ്ടുപോയി കാണിക്ക്……എന്നിട്ട് മതി ആഘോഷം ഒക്കെ……..
സാവിത്രി പറഞ്ഞു തീർന്നതും മുറ്റത് ഒരു കാർ വന്നു നിന്നു………
ആരാണെന്നു നോക്കാൻ അവർ ഉമ്മറത്തേക്ക് ചെന്നു കാറിൽ നിന്നു ഇറങ്ങിയവരെ കണ്ടു ശിവനും സാവിത്രിയും ഒന്ന് ഞെട്ടി………….

________________________❤❤❤❤❤❤

തുടരും……