വിഷ്ണും അവന്റെ പ്രണയമായ ശ്രീഭദ്രയെന്ന

ഇതൾ ❣️

വാടിയ താമര തണ്ടുപോലൊരുവൾ ആ വലിയ കട്ടിലിന്റെ ഓരത്തായി കിടക്കുന്നു.

അരികിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ടുകൊണ്ട് സ്വന്തമാക്കിയ സ്വത്തിനെ പൂർണ മനസ്സോടെ ചേർത്ത് പിടിക്കുവാൻ ആവാതെയൊരുവൻ അവളെ നോക്കിയിരിക്കുന്നു.

രാവിലെ അമ്പലത്തിൽ തൊഴാൻ പോയതായിരുന്നു വിഷ്ണും അവന്റെ പ്രണയമായ ശ്രീഭദ്രയെന്ന അവന്റെ ഇതളും.

അവരുടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് മൂന്നു മാസം ആകുന്നു.

വിഷ്‌ണുവിന് അവന്റെ പ്രണയത്തിനെ കിട്ടിയെങ്കിൽ, ഇതളിന് അവളുടെ പ്രണയത്തിനെ നഷ്ടമായിട്ട് മൂന്നു മാസം.

ഒരിക്കലും ഇഷ്ടക്കേടോടെ അവളെ സ്വാന്തമാക്കേണ്ടി വന്നതിന്റെ എല്ലാ വിഷമങ്ങളും അവന്റയുള്ളിൽ ഉണ്ടായിരുന്നു.

ഇനിയെങ്കിലും അവൾ തന്റെ പ്രണയം മനസിലാക്കണമെന്ന പ്രാർത്ഥനയായിരുന്നു അവന്റെയുള്ളിൽ. എന്നാൽ ഇനിയുമാരെയും പ്രണയിക്കുവാൻ താനിക്കാവില്ലെന്നും. അതിനൊരു വഴിയും നൽകരുതെന്നും എത്രയും വേഗം വിച്ചേട്ടനിൽ നിന്നും പിരിയാൻ കഴിയണേ എന്നുമാണ് ഇതൾ പ്രാർത്ഥിച്ചത്.

ദാ പ്രസാദം വാങ്ങിക്കു എന്നിട്ടു പരസ്പരം ചാർത്തൂ… പ്രത്യേകം ഉമാമഹേശ്വ പൂജ ചെയ്തതാണ്.

പൂജാരി പറഞ്ഞപ്പോഴാണ് ഇരുവരും കണ്ണു തുറന്നു നോക്കുന്നത്.

ഇതൾ അത് മേടിച്ചു വിഷ്ണുവിനും അവൻ അവൾക്കും പരസ്പരം തൊട്ട് കൊടുത്തു.

വിഷ്ണുവിനുള്ളം അത് കണ്ടു കുളിർന്നെങ്കിൽ ഇതളിന് ഒന്നും തോന്നിയിരുന്നില്ല. കാരണം, പണ്ടും ഇലച്ചീന്തിലെ പ്രസാദം വിഷ്ണുവിനും പിന്നെ അവളുടെ പ്രണയമായിരുന്ന വിധുവിനും ആയിരുന്നു.

ഇരുവരും തൊഴുത്തിറങ്ങി ആൽമരത്തിനടുത്തുള്ള കടയിലേക്ക് പോയി.
അവിടെ നിന്നും ഒരു മുഴം മുല്ല മാല വാങ്ങിയവൻ അവൾക്കായി നീട്ടി.

ഒന്ന് മടിച്ചെങ്കിലും അവളതു വാങ്ങി തലയിൽ ചാർത്തി.

വിഷ്ണു മോൻ ഇനിയെന്നാ പോകേണ്ടത് ലീവ് ഒക്കെ തീരാറായോ?

കടയിലെ ഗോപി ചേട്ടൻ ചോദിച്ചപ്പോൾ വിഷ്ണു അപ്പോഴാണ് തനിക്ക് ഇനിയും രണ്ടു മാസം കൂടി തികച്ചില്ല ലീവ് തീരാൻ എന്നോർക്കുന്നത് കൂടെ.

ഇതൾ ഞെട്ടി അവനെ ഒന്ന് നോക്കി. കാരണം, ഗൾഫിൽ നിന്നും റിസൈൻ ചെയ്തിട്ടാണ് നാട്ടിലേക്ക് വന്നത് വിധു പറഞ്ഞു ഒരു ഓർമ്മ അവൾക്കുണ്ടായിരുന്നു.

വിജയേട്ടൻ തിരികെ പോകുന്നുണ്ടോ വിജയേട്ടൻ നിർത്തി നാട്ടിലേക്ക് വന്നെന്നാണെല്ലോ ഞാൻ അറിഞ്ഞത്.

അത് ഞാൻ ക്യാൻസൽ ചെയ്തു നാട്ടിൽ നിൽക്കാൻ എന്തോ ബുദ്ധിമുട്ടുള്ളതുപോലെ.

എങ്ങോ നോക്കി പറയുന്നവനെ സങ്കടത്തോടെ അവളും നോക്കി നിന്നു പോയി. ശേഷം ഇരുവരും വണ്ടിക്കരികിലേക്ക് നടക്കുമ്പോൾ മറു സൈഡിലൂടെ ഒരു ബുള്ളറ്റിൽ ഒരു പുരുഷനും സ്ത്രീയും വന്നിറങ്ങുന്നത് ചെരുപ്പിടുന്നതിനാൽ ഇതൾ കണ്ടില്ലെങ്കിലും ആ വന്നത് ആരാണെന്ന് ഒറ്റനോട്ടത്തിലെ വിഷ്ണുവിന് മനസ്സിലായി.

നമുക്ക് പോകാം പെട്ടെന്ന് വിഷ്ണുവിന് ധൃതി. ചേട്ടാ ഈ ചെരുപ്പ് ഇത്തിരി പാടായിടാൻ . ഞാൻ അപ്പോഴേ ലളിതമ്മയോട് പറഞ്ഞതാ എനിക്ക് ഇത് വേണ്ടെന്ന് അമ്മ സമ്മതിക്കണ്ടേ? ചെറുചിരിയോടെ പറഞ്ഞവൾ വിഷ്ണുവിനെ നോക്കിയതും അവൻ മറ്റെങ്ങോ നോക്കി നിൽക്കുന്നത് ശ്രദ്ധിച്ച ഇതളിന്റെ മിഴികളും അവിടേക്ക് നീണ്ടു.

തങ്ങൾ പൂമാല മേടിച്ച അതേ കടയിൽ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. അവനരികിൽ നിൽക്കുന്ന പെൺകുട്ടിയുടെ തലയിൽ അവൻ ആ പൂമാല ചാർത്തുന്നു . ഒരു നിമിഷം വേണ്ടിവന്നു അതാരാണെന്ന് അവൾക്ക് മനസ്സിലാക്കാൻ. അവൾ കാറിന് അരികിലേക്ക് നടന്നു അവരെ സൂക്ഷിച്ച് ഒന്നുകൂടി നോക്കി.

അത് വിഷ്ണുവിന്റെ അമ്മാവന്റെ മകൾ വൈഷ്ണവിയും ഇതളിന്റെ പ്രണയമായിരുന്ന വിധുവും ആയിരുന്നു.

ഇരുവരുടെ മുഖത്തും നിറഞ്ഞ സന്തോഷം അവൾക്ക് കാണാൻ കഴിയും. ഒരിക്കലും നിർബന്ധപൂർവ്വം വിവാഹം കഴിച്ചവരെ പോലെ ആയിരുന്നില്ല അവർ ഇരുവരും. ഒരേ പന്തലിൽ ഒരേ മുഹൂർത്തത്തിൽ വിവാഹം കഴിച്ച നാലുപേർ. വിഷ്ണുവും ശ്രീഭദ്രയും വിധുനാഥും വൈഷ്ണവിയും. അന്ന് ആ പന്തലിൽ നിന്ന് നാലുപേരുടെയും മനസ്സ് കലുഷിതം ആയിരിക്കുമെന്ന് വിചാരിച്ച അവളുടെ തീരുമാനം ആദ്യമായി തെറ്റിയെന്ന് അവൾക്ക് തോന്നി. കാരണം, വിധു വൈഷ്ണവിയുടെ കഴുത്തിൽ താലി ചാർത്തിയപ്പോൾ ഇരു കൈകളും കൂപ്പി അവൾ പ്രാർത്ഥിക്കുന്നത് താൻ കണ്ടതാണ്.
കിട്ടിയ ജീവിതം തള്ളിക്കളയേണ്ട എന്ന് കരുതി അവൾ സ്വയം ആശ്വസിച്ചു തൊഴുതതാണെന്ന് ഇതുവരെ ഇതൾ ധരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവരുടെ ഈ സന്തോഷം അത് കാണുമ്പോൾ അങ്ങനെയൊന്നും ആയിരുന്നില്ല എന്നൊരു തോന്നൽ.

അവർ ഇരുവരും പ്രണയത്തിലായിരുന്നു.

പുറകിൽ നിന്നും വിഷ്ണുവിന്റെ ആ വെളിപ്പെടുത്തൽ ഗുഹയിൽ എന്നപോലെ ഇതൾ കേട്ടു.

വർഷങ്ങളായി അവർ ഇരുവരും പ്രണയത്തിലായിരുന്നു. അവർക്ക് തടസ്സം അമ്മാവനും ഞാനുമായിരുന്നു, ഞങ്ങൾ ആരെ വിവാഹം കഴിച്ചാലും അച്ഛനും അമ്മാവനും കുഴപ്പമില്ലെന്ന് അച്ഛന്റെ ഒരു ദിവസത്തെ വെളിപ്പെടുത്തൽ എന്നെയും ഒരു നിമിഷം അവളെയും സന്തോഷിപ്പിച്ചു. എങ്കിലും, എന്റെ പ്രണയം എനിക്ക് തുറന്നു പറയുവാൻ സമയമായിരുന്നില്ല.

എങ്ങോ നോക്കിപറയുന്നവനെ ഞെട്ടി തരിച്ചു നോക്കി നിന്നുപോയി ഇതൾ.

നീ അവന് വെറുമൊരു നേരമ്പോക്ക് മാത്രമായിരുന്നു എന്ന് ഞാനും അറിയുന്നത് ഇപ്രാവശ്യം ലീവിന് നാട്ടിൽ വന്നപ്പോഴാണ്.

എല്ലാം കേട്ട് 0vറഞ്ഞു നിൽക്കുകയാണ് ഇതൾ.

വിചേട്ടൻ…. വിച്ചേട്ടൻ എന്താ ഈ പറയണേ ആരെ കുറിച്ച് പറയണേ? എന്റെ വിധുവേട്ടനെ കുറിച്ചാണ് ഈ പറയുന്നേ?

അവളുടെ എന്റെ വിധു ഏട്ടൻ എന്ന വാക്കിൽ ഒരു നിമിഷം കുടുങ്ങിപ്പോയി വിഷ്ണു. തന്റെ പേര് കൊത്തിയ താലി അവളുടെ കഴുത്തിൽ വീണിട്ട് ഇന്ന് എത്ര നാളുകൾ പിന്നിട്ടു. എന്നിട്ടും അവളുടെ ഉള്ളിൽ ഇന്നും അവൻ തന്നെയാണ്. തനിക്ക് ഇനിയൊരു സ്ഥാനം അവൾ തരില്ലേ….സങ്കടം കൊണ്ട് അവന്റെ കണ്ണുനിറഞ്ഞുപോയി.

ഞാനെന്തിനാ നിന്നോട് കള്ളം പറയുന്നത്. നിന്നോട് കള്ളം പറഞ്ഞിട്ട് എനിക്ക് നിന്റെ സ്നേഹം പിടിച്ചുപറ്റാൻ ആണോ അങ്ങനെ നീ കരുതിയെങ്കിൽ തെറ്റി. നിങ്ങളുടെ പ്രണയവും സ്വപ്നങ്ങളും ഒക്കെയും കാണുകയും കേൾക്കുകയും പലതിനും കൂട്ടുനിൽക്കുകയും ചെയ്തവനാണ് ഞാൻ.

ശരിയാണ് തങ്ങളുടെ പ്രണയകാലത്തൊക്കെ കാവലായി നിന്നിരുന്നത് വിച്ചേട്ടൻ ആയിരുന്നു.

അവൾക്കും അവനെ ഇഷ്ടായിരുന്നു ഒരുപക്ഷെ, നിന്നെക്കാൾ മുൻപേ….

വീട്ടിൽ ഉള്ളവർ സമ്മതിക്കില്ലെന്ന് അവർക്ക് അറിയാമായിരുന്നു. അതിനിടയിൽ വൈശുവിന് മറ്റൊരു അഫൈയർ ഉണ്ടായി. അങ്ങനെ കുറച്ചു നാൾ അവനു നീ മാത്രമായി. ആ സമയം അവൻ നിന്നെ മാത്രേ വിവാഹം ചെയ്യൂ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ, ഒരു വർഷം തികയും മുന്പേ വൈശു പഴയ പ്രണയം വേണമെന്നും പറഞ്ഞു വീണ്ടും അവനരികിൽ ചെന്നു. നീ അവന്റെ എല്ലാ കാര്യങ്ങൾക്കും വിധേയ ആകാത്തതിനാൽ അതിനായി അവൻ വൈശുവിനെ തിരഞ്ഞെടുത്തു. പക്ഷെ, പിന്നെ പിന്നെ നിന്നെക്കാൾ ബെറ്റർ അവൾ ആണെന്നുള്ളത് അവനു മനസ്സിലായി. നിന്റെ സ്നേഹവും കെയറിങ്ങും ഒക്കെ അത്ര പെട്ടെന്ന് തള്ളിക്കളയുവാനും അവനു കഴിയുമായിരുന്നില്ല.

അവന്റെ പല രീതിയിലുള്ളൊരു ആവശ്യങ്ങൾ പലപ്പോഴും താൻ നിരസിക്കുമായിരുന്നു. അന്നൊക്കെ വഴക്കും ആഴ്ചകൾ നീളുന്ന പിണക്കത്തിലും അവസാനം താൻ തന്നെ കാലുപിടിക്കണം എന്നാലേ അവൻ പിണക്കം മാറ്റൂ….

ആ ഓർമയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അറിയാതെ പോകുന്നൊരു പ്രണയത്തിനെ കാണെ അടുത്തു നിന്നവന്റെ കണ്ണും നിറഞ്ഞു.

എന്നോട് നിന്നെ വേണ്ടാന്ന് അവൻ തീർത്തു പറഞ്ഞിട്ടും കല്യാണം വരെ എന്തിനാ അവൻ കാര്യങ്ങൾ കൊണ്ടെത്തിച്ചതെന്ന് എനിക്കറിയില്ല.

അപ്പോൾ വിച്ചേട്ടന് വൈശുവേച്ചിയെ ഇഷ്ടം അല്ലായിരുന്നോ?

എന്റെ പ്രണയം ഒരിക്കലും അവൾ ആയിരുന്നില്ല ഇതളെ..

സങ്കടത്തോടെ പറഞ്ഞുകൊണ്ടവൻ കാറിലേക്ക് കയറി.

അവന്റെ പ്രണയം ആരെന്നുള്ള ചോദ്യം അവളുടെയുള്ളിൽ തട്ടിക്കളിച്ചു.

ചിന്തകളിലൂടെ മുന്നോട്ട് പോകവെ വീട് എത്തിയതൊന്നും ഇതൾ അറിഞ്ഞില്ല.

ഇറങ്ങുന്നില്ലേ…. അവന്റെ ചോദ്യം കേട്ടപ്പോഴാണ് ഇതൾ ഓർമയിൽ നിന്നും ഉണർന്നത്. പിന്നെ ഒന്നും ആരോടും പറയാതെ മുറിയിലേക്ക് പോയി.

അങ്ങനെ കിടക്കുന്ന കിടപ്പിൽ എപ്പോഴോ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ അരികിലൊരു കസേരയിൽ വിഷ്ണു ഇരിക്കുന്നുണ്ട്. തെന്നെയാണ് നോക്കുന്നതെങ്കിലും മനസ് ഇവിടെയെങ്ങുമല്ലെന്ന് ആ ഇരിപ്പിൽ മനസിലാകും.

ഓരോന്ന് ചിന്തിച്ചു അലമാരയിൽ നിന്നും ഡ്രസ്സ്‌ എടുക്കുന്ന കൂട്ടത്തിലാണ് അലമാരയുടെ ഒരു ഡോർ പൂട്ടിയ നിലയിൽകാണുന്നത്. ഇപ്രാവശ്യം അതിന്റെ താക്കോൽ അതിൽ ഉണ്ടായിരുന്നു. അവളൊന്നു ശങ്കിച്ചു ശേഷം അതൊന്ന് തുറന്നു നോക്കാൻ ശ്രമിച്ചു. വിഷ്ണു ആയിരിപ്പിൽ കസേരയിലേക്ക് ചാഞ്ഞു ഉറക്കം തുടങ്ങിയെന്ന് മനസ്സിലായി.
ശബ്ദം ഉണ്ടാക്കാതെ അവൾ ആ ഡ്രോ ഓപ്പൺ ചെയ്തു അതിനുള്ളിൽ രണ്ടുമൂന്നു ബോക്സുകളും ഡയറികളും രണ്ടുമൂന്നു കുഞ്ഞ് ചെപ്പുകളും കാണാൻ കഴിഞ്ഞു. ഇതൊക്കെ എന്താവും എല്ലാം ഇപ്പോൾ തുറന്നു നോക്കാൻ കഴിയില്ല ചേട്ടൻ ഉണർന്നാൽ പണിയാവും . അവൾ വേഗം അവയെല്ലാം എടുത്ത് അവളുടെ പേഴ്സണൽ ഡ്രസ്സുകൾ വയ്ക്കുന്ന ഒരു കബോർഡിലേക്ക് മാറ്റി. അതിലേക്ക് ഒരിക്കലും വിഷ്ണു എത്തി നോക്കാറില്ല, അവളുടെ പേഴ്സണൽ കാര്യങ്ങളിൽ അങ്ങനെ ഇടപെടേണ്ട ആവശ്യമില്ലല്ലോ എന്നോർത്ത് ആവും അല്ലെങ്കിൽ അവൾക്ക് അത് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതിയാവും അതെന്തായാലും ഇപ്പോൾ അവൾക്ക് ഒരു ആശ്വാസമായി. വേഗം അവൾ അവയെല്ലാം എടുത്ത് മറ്റൊരു കവറിൽ ആക്കി അവളുടെ പേഴ്സണൽ ബോക്സിലേക്ക് എടുത്തുവച്ചു. ശേഷം കൈയിൽ കിട്ടിയ തുണിയുമായി ബാത്റൂമിലേക്ക് കയറി വേഷം മാറി തിരികെ വന്നു. അപ്പോഴും വിഷ്ണു ചാഞ്ഞിരുന്ന് ഉറങ്ങുകയാണ്.

വിച്ചേട്ടാ എഴുന്നേൽക്ക് എന്തിനാ ഇരുന്നു ഉറങ്ങുന്നേ

ഇതള് തട്ടി വിളിച്ചപ്പോഴാണ് വിഷ്ണു ഉറക്കത്തിൽ നിന്നും ഉണർന്നത്.

ഞാൻ സോറി നിനക്ക് ബുദ്ധിമുട്ടായോ അറിയാതെ ഉറങ്ങിപ്പോയി.

എനിക്ക് എന്ത് ബുദ്ധിമുട്ട് ഇങ്ങനെ ഉറങ്ങിയാൽ പെടലിക്ക് വേദന ആവില്ലേ അതുകൊണ്ടാണ് ഞാൻ വിച്ചേട്ടനെ ഉണർത്തിയത്. കട്ടിലിൽ കിടന്നുറങ്ങു, ഞാൻ അമ്മയുടെ അരികിലേക്ക് പോകട്ടെ.

ഇതൾ പോകാൻ ഒരുങ്ങിയവളുടെ പിന്നിൽ നിന്നും വിഷ്ണു വിളിച്ചു.

എന്താ വിച്ചേട്ടാ …

ഇനിയൊന്നും മനസ്സിൽ കൊണ്ട് നടക്കണ്ട നിനക്ക് പറ്റിയാൽ എത്രനാൾ വേണമെങ്കിലും ഇവിടെ ജീവിക്കാം അതല്ല മറിച്ചാണ് ചിന്ത എങ്കിൽ നിന്റെ എന്ത് തീരുമാനത്തിനും ഞാൻ കൂടെയുണ്ടാകും.

ഒന്നു ദീർഘശ്വാസം എടുത്തവൻ വാതിൽ പടിയിൽ നിൽക്കുന്ന ഇതളിനരികിലേക്ക് ചെന്ന് നോക്കി പറഞ്ഞു.

എന്തു തീരുമാനമെടുത്താലും ഞാൻ ഏട്ടനോട് പറയാതെ എടുക്കില്ല എന്നെ വിശ്വസിക്കാം.

അങ്ങനെ ഒരു ഉറപ്പും കൊടുത്ത് അവൾ താഴേക്ക് പോയി. വിഷ്ണു നേരെ കട്ടിലിലേക്ക് ചെന്ന് മലർന്നു കിടന്നു.

അവന്റെ ഓർമ്മകൾ കുറേ പുറകിലേക്ക് സഞ്ചരിച്ചു.

ഒരു അവധിക്കാലത്ത് നാട്ടിലേക്ക് എത്തിയപ്പോൾ വിധി പറഞ്ഞാണ് അറിയുന്നത് ഇതളും വിധുവും തമ്മിൽ പ്രണയത്തിലാണെന്ന്.

ഇടിവെട്ടിയപോലൊരു തരിപ്പ് മാത്രമായിരുന്നു ഉള്ളിൽ.

വിദേശത്തു പോയി രണ്ടാം വർഷം ലീവിന് ഓടിപ്പാഞ്ഞു വന്നതുതന്നെ അവളോടുള്ള ഇഷ്ടം പറയാനും പറ്റിയാൽ നിച്ഛയം നടത്തി വെക്കാനുമായിരുന്നു.

പക്ഷെ, വിധുവിൽ നിന്നും കേട്ട വാർത്ത ചങ്ക് തകർക്കുന്നതായിരുന്നു.

താൻ മനസ്സിൽ സൂക്ഷിച്ച പ്രണയം….. ഒരിക്കൽ തന്റെതാകുമെന്ന് ഓർത്തു അവളോടുള്ള ഇഷ്ടം തുടങ്ങിയ നാൾ മുതൽ വാങ്ങിക്കൂട്ടിയ സാധനങ്ങൾ. ഒക്കെയും വെറുതെയായിരുന്നു…

ഒടുവിൽ…ഒടുവിൽ….. സാഹചര്യങ്ങൾ തങ്ങളെ ഒന്നിപ്പിച്ചു. എങ്കിലും…. മനസറിഞ്ഞു സ്‌നേഹിക്കുവാനൊ പരസ്പരം മനസ്സോടെ പെരുമാറുവാനോ കഴിയുന്നില്ല.

ആ ഓർമയിൽ അവന്റെ ചെന്നിയിലൂടെ കണ്ണുനീർ ചാലിട്ടു.

ഏതോ നേരം അവനുറങ്ങിപ്പോയി.
🩷

അടുക്കളയിൽ അമ്മയോടൊപ്പം സംസാരിച്ചിരുന്നവൾ പിന്നെ എപ്പോഴോ റൂമിലേക്ക് പോയി. കസേരയിൽ ചാരിയിരുന്നവൻ ബെഡിൽ കിടന്ന് സുഖമായി ഉറങ്ങുന്നത് കണ്ടവൾ.

ഇതുതന്നെയാണ് ആ ബോക്സിലും ഡയറികളിലും ഉള്ളതെന്ന് നോക്കാൻ പറ്റിയ സമയം. അങ്ങനെ വിചാരിച്ചവൾ അവയൊക്കെ തുറന്നു അതിലൊരു ഡയറിയുമായി ബാൽക്കണിയിലേക്ക് നടന്നു.  

🩷

അതിലാദ്യം ഒരു പൂവും അതിലെ ഇതളുകളിൽ ഒന്നിൽ ഭംഗിയിൽ നീയാണ് എന്റെ പ്രണയം എന്ന് എഴുതിയിട്ടുണ്ട്. ആ വരികളിൽ അവളുടെ മിഴികൾ ഉടക്കി കിടന്നു.

പെട്ടന്നവൾ സൈഡിലായി എഴുതിയ വർഷം നോക്കിയതും ഇതൾ വീണ്ടും ഞെട്ടി.

ആറു ഏഴ് വർഷം മുൻപ് എഴുതിയ വരികളായിരുന്നു അത്.

അപ്പോൾ…. വിച്ചേട്ടന് ആരെയായിരുന്നു ഇഷ്ടം….

പിന്നെ പിന്നെ ആ പെൺകുട്ടി ഇട്ടിരുന്ന വസ്ത്രത്തേക്കുറിച്ചും മാല, വള, കമ്മൽ അങ്ങനെ ഓരോന്നിനെക്കുറിച്ചും അവൻ കുറിച്ചിട്ടുണ്ട്.

മറ്റൊരു ഡയറിയിൽ വിഷമങ്ങൾ ഒക്കെയായിരുന്നു.. കൈവിട്ടുപോയ പ്രണയത്തിന്റെ തിരമാലകൾ ആയിരുന്നു അതിൽ മുഴുവൻ.

അത് വായിച്ചപ്പോൾ അറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞു. അത്രക്ക് ആ മനുഷ്യൻ ആ പെൺകുട്ടിയെ പ്രണയിച്ചിരുന്നു….

അവസാനം അവൾ എടുത്തത് അവന്റെ ഡ്രോയിഗ് ബുക്ക്‌ ആയിരുന്നു.

അതിലുമുണ്ട് ഒരു പൂവും അതിലെ ഇതളുകളിൽ ഒന്നിൽ ഭംഗിയിൽ നീയാണ് എന്റെ പ്രണയം എന്ന് എഴുതിയേക്കുന്ന  വരികളും.

ആദ്യത്തെ പേജിൽ ഒരു ഗർഭിണിയായ അമ്മയും അതിനരികിൽ നിൽക്കുന്നൊരു കുഞ്ഞിചെക്കനെയുമാണ് വരച്ചിരിക്കുന്നത്.

പിന്നെ ആ അമ്മയുടെ അരികിൽ കിടക്കുന്ന ചോരക്കുഞ്ഞും അതിനെ നോക്കിനിൽക്കുന്നവനെയും കാണാം.

പിന്നെ പിന്നെ ആ കുഞ്ഞിപെണ്ണും വളർന്നു കുഞ്ഞിചെക്കനും വളർന്നു.

അവരുടെ ബാല്യകാലത്തിനൊക്കെ തങ്ങളുടെ മുഖഛായ  തോന്നുന്നുണ്ട്.

പിന്നീടുള്ള താളുകളിൽ കുഞ്ഞിപെണ്ണും കുഞ്ഞിചെക്കനും മാത്രമായി.

അവർ വളരുന്നു, അമ്പലക്കുളത്തിൽ പോകുന്നു താമര മൊട്ടു പൊട്ടിക്കുന്നു… അങ്ങനെ അവരുടെ ബാല്യവും കൗമാരവും അവൾ അതിൽ കണ്ടു.

അവസാനം അവന്റെ പ്രണയത്തെ മറ്റൊരാൾ തട്ടിയെടുക്കുന്നതും അതിലുണ്ടായിരുന്നു. തട്ടിയെടുക്കുന്നയാൾക്ക് വിധുവിന്റെ മുഖമായിരുന്നു.

ഒടുവിൽ നിറകണ്ണുകളോടെ വിഷ്ണുവിന്റെ താലിയേറ്റുവാങ്ങുന്നവൾക്ക് തന്റെ മുഖമായിരുന്നു.

ഒരുനിമിഷം ഒന്നും ചെയ്യാൻ പറ്റാതെ ഇതൾ ആ ബുക്കും കൈയിൽ പിടിച്ചു നിന്നുപോയി.

പിന്നെ അവൾ വിങ്ങി വിങ്ങി കരഞ്ഞു. സങ്കടം കൊണ്ട് നെഞ്ചിൽ കല്ലെടുത്തു വെച്ചൊരു പ്രതീതി.

പിന്നീട് എന്തോ ഓർത്തവൾ  വേഗം റൂമിലേക്ക് ചെന്നു ബാക്കിയുണ്ടായിരുന്ന രണ്ടു ബോക്സുകൾ കൂടി എടുത്തു നോക്കി.

അതിലൊന്നിൽ പണ്ടെന്നോ ഉത്സവ സമയത്ത് മേടിച്ച മാലകളും വളകളും ആയിരുന്നു അവയൊക്കെ അന്ന് വാങ്ങാൻ അച്ഛനോട് വാശി പിടിച്ചപ്പോൾ പൈസ ഇല്ലെന്നും പറഞ്ഞു വിളിച്ചുകൊണ്ടുപോയി.  സങ്കടത്തോടെ അവയെ തിരിഞ്ഞു നോക്കി പോകും നിമിഷമെല്ലാം ഇന്നും മനസ്സിൽ ഉണ്ട്. ഇപ്പോഴും ഓരോ ഉത്സവപ്പറമ്പിലൂടെ പോകുമ്പോഴും അന്നത്തെ ആ രംഗം മനസ്സിലേക്ക് ഓടിയെത്തും. ഒരുപാട് ആഗ്രഹിച്ചവയാണ് ഇന്ന് ദാ തന്റെ കയ്യിൽ ഇരിക്കുന്നത്.

മറ്റൊരു ചെപ്പിൽ താൻ കൊതിയോടെ പെറുക്കിയെടുത്ത മഞ്ചാടിമണികളും കുന്നിക്കുരു മയിൽപീലിയും വളപ്പൊട്ടുകൾ അങ്ങനെ ബാല്യത്തിലും കൗമാരത്തിലുമായി താൻ ശേഖരിച്ചിരുന്ന് ഉപേക്ഷിച്ച ഒരുപാട് സാധനങ്ങൾ ആ ബോക്സിൽ ഉണ്ടായിരുന്നു.  അവസാനം അതിലൊരു കത്തും ഉണ്ടായിരുന്നു, അവളാ കത്തെടുത്ത് നിവർത്തി നോക്കി.

എന്റെ പെണ്ണിന്……..,നിന്നെ അത്രയേറെ ഇഷ്ടപ്പെടുന്ന ഒരാൾ ഞാനാണ് നിനക്ക് വയസ്സ് അറിയിച്ചാൽ നാളെ മുതൽ നീ എന്റെയാണെന്ന് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു ഞാൻ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും വാർദ്ധക്യത്തിലും എന്തിനേറെ അവസാനം എന്നെ ചിതയിലേക്ക് കൊണ്ടുവക്കുമ്പോൾ പോലും ഞാൻ നിന്നെ പ്രണയിക്കും അതിൽ എനിക്ക് ആരുടെയും അനുവാദം വേണ്ട പക്ഷേ നിന്റെ മുമ്പിൽ വന്നു നിന്ന് എന്റെ പ്രണയം പറയുവാൻ എനിക്ക് നാവില്ല കാരണം നീ ഇന്ന് മറ്റൊരാളുടെ പ്രണയമാണ് അവൻ എന്നോട് പറഞ്ഞത് നീ എനിക്ക് പെങ്ങളാണ് ആ നിമിഷം ഭൂമി പിളർന്നു പോയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ഞാൻ അവനെ വിഷമിപ്പിക്കാതിരിക്കാൻ ചെറു ഞാൻ തിരികെ വന്നത് മരണത്തിലേക്ക് പോകുവാൻ ആയിരുന്നു പക്ഷേ അപ്പോഴും എന്തോ എന്നെ പുറകോട്ട് വലിച്ചു നീ ഇല്ലാത്ത ലോകം എനിക്കത് വിശ്വസിക്കാനേ കഴിയില്ല വേണ്ട എനിക്കിനി നിന്നെ കിട്ടിയില്ലെങ്കിലും നിന്റെ കുറെ നല്ല ഓർമ്മകളുമായി ഞാൻ ഇങ്ങനെ ജീവിതം തീർക്കും ഒരുപാട് ഇഷ്ടമായിരുന്നു ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു എന്ന് നിന്റെ വിച്ചേട്ടൻ.

അതിൽ ആ ചെപ്പിനുള്ളിൽ ഒരു പാളിയിൽ എന്തോ കിലുങ്ങുന്നതായി മനസ്സിലായി വേഗം അവൾ അവയൊന്നു തുറന്നു നോക്കിയപ്പോൾ താൻ പണ്ട് അമ്പലത്തിലെ ഉത്സവത്തിന് നൃത്തം ചെയ്തപ്പോൾ അണിഞ്ഞിരുന്ന ഒരു ചിലങ്ക അതിന്റെ പാതിയോളം ദ്രവിച്ചു പോയിരുന്നു മണികൾ മാത്രമായി അവശേഷിച്ചു.

ഇവയൊക്കെ കണ്ട് ഇതളിന്റെ ചങ്ക് പൊടിഞ്ഞു പോയതുപോലെ തോന്നി.

താൻ വിധുവേട്ടനെ പ്രണയിച്ച നാളുകളിൽ പോലും തന്നെ ഇത്രയേറെ സ്നേഹിച്ചിരുന്നില്ല വിധു.

അപ്പോഴും തന്നെ പ്രാണനായി കണ്ട് നിശബ്ദമായി പ്രണയിച്ചിരുന്ന വിഷ്ണുവിന്റെ പ്രണയം അവളെനോക്കി കളിയാക്കുമ്പോലെ അവൾക്ക് തോന്നി.

അവയൊക്കെ കട്ടിലിൽ വെച്ചു മുഖം പൊത്തി കരയുകയായിരുന്നു ഇതൾ.

ആ നിമിഷമാണ് വിഷ്ണു മുറിയിലേക്ക് കയറി വന്നത്.

മുഖത്തെ കട്ടിലിൽ ഇരിക്കുന്നവളെ കാണെ വെപ്രാളത്തോടെ കതക് അടച്ച് അവൻ അവൾക്കരികിലേക്ക് ഓടിയെത്തി.

ഇതളെ…. ഡി… ന്തുപറ്റി…. മോളേ…

അവൾക്കരികിലേക്ക് വന്നവൻ ചോദിച്ചതും അവന്റെ സാമീപ്യം അറിഞ്ഞവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി. പിന്നെ, കാറ്റുപോലെ അവന്റെ നെഞ്ചിലേക്ക് വീണു ഇറുകെ പുണർന്നു പൊട്ടിക്കരഞ്ഞു.

ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നെ അവളെ കരയാൻ വിട്ടു. മെല്ലെ തലയിൽ തലോടികൊടുത്തവൻ.

അല്പം കഴിഞ്ഞതും അവളൊന്ന് അവനെ തല ഉയർത്തി നോക്കി.

ന്താടാ… സങ്കടം മാറണില്ലേ….?

ആ ചോദ്യം കേട്ടതും നിന്നുപോയ കരച്ചിൽ വീണ്ടും പൂർവാധികം ശക്തിയോടെ തിരികെ വന്നതും വീണ്ടുമവൾ ആർത്തലച്ചു പെയ്യുന്ന മഴപോലെ അവനിൽ വീണു കരഞ്ഞു.

ഇതളെ….

ഇപ്രാവശ്യം അവന്റെ വിളിക്ക് കനം കൂടി.

എന്നോ….. എന്നോട്….. എന്നോടിത്രക്ക് ഇഷ്ടം ഉണ്ടായിരുന്നോ…?

നെഞ്ചിൽ മുഖമിട്ടുരസി അവളത് ചോദിച്ചതും തലോടിയ കൈകൾ നിച്ഛലമായി. അതറിഞ്ഞതും അവളൊന്ന് തല ഉയർത്തി നോക്കി.

മറ്റെങ്ങോ നോക്കി നിൽക്കുകയാണവൻ. മുഖം വിഷാദം കൊണ്ട് നിറഞ്ഞിരിക്കുന്നു.

വിച്ചേട്ടാ…..

എന്റെ ജീവനായിരുന്നു നീ. അല്ല, ഇപ്പോഴും ജീവനാണ്.

ചേർത്ത് നിർത്തി വീണ്ടും അത് പറയുമ്പോൾ അവന്റെ കൈകൾക്ക് മുറുക്കം കൂടി.

അതവൾക്കതറിയാനും പറ്റി.

എന്നോട് ഒരു വാക്ക് പറയാമായിരുന്നു…. ഒരു സൂചനയെങ്കിലും തരാമായിരുന്നു.

തന്നിരുന്നു…. ഒരുപാട് ഒരുപാട് തവണ. നിനക്ക് മനസ്സിലാക്കാൻ വേണ്ടി മാത്രം ഞാൻ നിനക്ക് തന്നിരുന്നു സൂചനകൾ ഒരുപാട്. പക്ഷെ, അതൊക്കെയും കാണാനുള്ള മനസല്ലായിരുന്നു നിനക്ക്. നിനക്ക് അപ്പോൾ വിധുവിനെ കാണാനും കേൾക്കാനുമുള്ള തിരക്കായിരുന്നു.

എനിക്കവിടെ സ്ഥാനം ഇല്ലെന്ന് അറിഞ്ഞപ്പോൾ പതിയെ പതിയെ ഞാൻ പുറകോട്ട് വലിഞ്ഞു.

സങ്കടത്തോടെ പറയുന്നവന്റെ കണ്ണുകളിലെ നീർത്തിളക്കം അവളെ വല്ലാതെ വേദനിപ്പിച്ചു.

വിച്ചേട്ടാ…..

എന്നെ ഇനിയെങ്കിലും ഒന്ന് സ്നേഹിക്കുമോ നീ…. മറ്റൊന്നിനും ഞാൻ നിന്നെ നിർബന്ധിക്കില്ല, കാണുമ്പോൾ ഉള്ളൊരു ചിരി, സമയത്തിന് ആഹാരം എടുത്തു തരുക, എന്റെ കാര്യങ്ങൾ എന്റെ അമ്മേയെക്കാൾ മുൻപേ ചെയ്തു തരിക, അങ്ങനെ കാണുന്നവർക്കും കേൾക്കുന്നവർക്കും നീയെന്റെ എല്ലാംകൊണ്ടും യോജിച്ചവളാണെന്ന് പറയിപ്പിക്കുക. അത്രേ വേണ്ടൂ…. മറ്റൊന്നും…. മറ്റൊന്നും എനിക്ക് വേണ്ട,

അവസാനവാക്കുകൾ പറയുമ്പോൾ അവന്റെ ശബ്ദം ഒന്നിടറിയായിരുന്നു.

അത് കേട്ടതും അവളുടെ നിയന്ത്രണം പിന്നെയും പോയി. അവനെ മുറുകെ പുണർന്നു കരഞ്ഞവൾ.

ഇനിയും ഞാനീ മനസ്സിനെ വേദനിപ്പിക്കില്ല, ഇനിയും ഞാൻ അങ്ങനെ ചെയ്‌താൽ ദൈവം പോലും എന്നോട് പൊറുക്കില്ല.  ഞാൻ സ്നേഹിച്ചവൻ എന്നെ ഇത്രയും അധികം വഞ്ചിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇപ്പോഴും ഞാൻ വിശ്വസിച്ചിരുന്നത് അബദ്ധത്താൽ അവർ ഒന്നായതാണെന്ന്. ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലാകുന്നു, അന്ന് രാത്രി എനിക്ക് ജ്യൂസ് കൊണ്ട് തന്നത് അവൾ ആയിരുന്നു, അറിഞ്ഞുകൊണ്ടാണ് എന്നെ അവൾ ആ റൂമിൽ കൊണ്ട് കയറ്റിയത്. ചേട്ടനെയും അങ്ങനെ തന്നെ ആയിരിക്കാം ആ റൂമിലേക്ക് കൊണ്ടുവന്നത്.  എന്നാലും എല്ലാം നടന്നത്. ദൈവനിശ്ചയമാണല്ലോ സാരമില്ല, എനിക്ക് എന്റെ യഥാർത്ഥ പ്രണയത്തിനെ കിട്ടിയില്ലേ അതുമതി ഈ ഈ ജന്മം സഹിക്കാവുന്നതിലും അപ്പുറം വേദന ഞാൻ സഹിച്ചു ഇനി ആവില്ല അത് ദൈവം കണ്ടു കാണും എനിക്ക് എന്റെ പ്രണയത്തിന് നൽകി ഇനി ഞാൻ വിച്ചേട്ടനെ വേദനിപ്പിക്കില്ല, നമുക്ക് നമുക്കൊന്നിച്ച് ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാം എനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുമില്ല ഈ നിമിഷം മുതൽ എന്റെ മനസ്സിൽ ഒരാൾക്ക് സ്ഥാനമുള്ളൂ അതെന്റെ വിച്ചേട്ടനാണ്.

കണ്ണുകൾ അമർത്തിത്തുടച്ച് ഒരു വാശിയോടെ അവൾ പറയുന്നത് കൗതുകത്തോടെ അവൻ കേട്ടുനിന്നു.

ഇനിയും നമുക്ക് ഒരു ജീവിതം തുടങ്ങണം മൂന്നുമാസമായി എങ്കിലും 30 വർഷത്തെ ദാമ്പത്യം പോലെയാണ് ഇവിടെ ഉള്ളവരുടെ സംസാരവും നോട്ടവും ഒക്കെ ഇനിയെങ്കിലും നമുക്ക് ജീവിക്കണം അല്ലേ….

അവളെ ചേർത്ത് വിളിച്ച് വിഷ്ണു അങ്ങനെ ചോദിച്ചപ്പോൾ തലയാട്ടി സമ്മതം പറയുകയായിരുന്നു ഇതൾ.

പിന്നെ കുറേനേരം സംസാരിച്ചതിനു ശേഷം അവൾ ഉച്ചഭക്ഷണത്തിനായി താഴേക്ക് പോകുവാൻ വിഷ്ണുവിനെ നിർബന്ധിച്ചു കൊണ്ടുപോയി.

ഉച്ചഭക്ഷണം കഴിഞ്ഞ് ഉമ്മറത്തിരുന്ന് സംസാരിക്കുകയാണ് അമ്മയും വിഷ്ണുവും ഇതളും അമ്മയുടെ മടിയൻ തല വെച്ച് കിടക്കുകയാണ് വിഷ്ണു . അവന്റെ നോട്ടം അത്രയും ഇതളിലേക്കായിരുന്നു ഇപ്പോൾ മറച്ചുപിടിച്ച് ഒന്നും പ്രണയിക്കേണ്ടല്ലോ തന്റെ പ്രണയം അവൾ മനസ്സിലാക്കിയ നിമിഷം മുതൽ അവളുടെ ഉള്ളിലും തന്നോടുള്ള സ്നേഹത്തിന്റെ മുളപൊട്ടിയിരിക്കുകയാണ്. ഓരോ കാര്യങ്ങൾ പറയുന്നതിനിടയ്ക്കാണ് മഴ ചാറ്റൽ ഉണ്ടായത്..

അയ്യോ മോളെ മുറ്റത്ത് മല്ലിയും മുളകും ഉണക്കാൻ ഇട്ടിട്ടുണ്ട് അതും പറഞ്ഞ് വിഷ്ണുവിനെ നേരെ ഇരുത്തി അമ്മയും അമ്മയ്ക്ക് പുറകെ ഇതളും പുറത്തേക്ക് ഓടി.

ആ സമയം തന്നെ വിഷ്ണു അടുക്കള വാതിൽ വഴി പുറത്തേക്ക് ഇറങ്ങി അയയിൽ വിരിച്ചിട്ടില്ല തുണിയൊക്കെ എടുത്തു സോഫയിലിട്ടിട്ട് മുറിക്കുള്ളിൽ പോവുകയും ചെയ്തു.

മല്ലിയും മുളകും എടുത്തുകൊണ്ടു വന്നതിനുശേഷം ആണ് പൂന്തോട്ടത്തിന് അരികിലുള്ള അയയിൽ വിരിച്ചിട്ടിരിക്കുന്ന സഞ്ചികൾ എടുക്കാൻ മറന്നു പോയത് മല്ലിയും മുളകും ഇട്ടിരുന്ന കവറുകൾ ആയിരുന്നു അവ.

മോളെ അതുകൂടി എടുത്തു കൊണ്ടുവരുമോ ഞാൻ ഇവയൊക്കെ ഒന്ന് ഫാനിന് കീഴിൽ വയ്ക്കട്ടെ..

ധൃതിപിടിച്ച് അമ്മ പറയുന്നത് കേട്ട് മറ്റൊന്ന് ആലോചിക്കാതെ അവൾ മുറ്റത്തേക്ക് ഇറങ്ങി ചാരി വെച്ചിരുന്ന കവറുകൾ എല്ലാം എടുത്ത് അകത്തേക്ക് വന്നു.

അയ്യോ മുഴുവൻ നിറഞ്ഞല്ലോ കുട്ടി പോയി വേഷം മാറ്.

ഇനിയിപ്പോൾ എങ്ങും പോകണ്ടല്ലോ കുറച്ചുനേരം വിശ്രമിക്കാം. ഉണങ്ങിയ തുണിയെല്ലാം കയ്യിലേക്ക് എടുത്തുകൊണ്ട് അമ്മ അവരുടെ മുറിയിലേക്ക് കയറി ശേഷം അടുക്കള വാത്തിലും ഉമ്മറവാതിലും അടച്ച് ഇതൾ തന്റെ റൂമിലേക്കും കയറിപ്പോയി.

റൂമിൽ വിഷ്ണു ഇല്ലായിരുന്നു ബാൽക്കണിയിൽ കാണുമെന്ന് അവൾ ഊഹിച്ചു. വേഗം ഇട്ടു മാറാനുള്ള ഡ്രസ്സ് മായി ബാത്റൂമിലേക്ക് കയറി.

ഈ സമയമാണ് വിഷ്ണു റൂമിനുള്ളിലേക്ക് കയറിയത് ബാത്റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ മനസ്സിലായി അവൾ വന്നിട്ടുണ്ടെന്ന് അവൻ വേഗം പോയി വാതിൽ അടച്ചു കുത്തിയിട്ടും ബാൽക്കണിയുടെ വാതിലും അടച്ചു കർട്ടനും ഇട്ടു ജനലുകൾ പാതി തുറന്നിട്ടു അപ്പോഴാണ് ബാത്റൂമിന്റെ കഥകൾ തുറക്കുന്നതും സൗണ്ട് ഇല്ലാതെ ഒരു അലമാരിയുടെ അരികിലേക്ക് പോകുന്നതും ശ്രദ്ധിച്ചത്.

മഴയായതുകൊണ്ടും കഥകളും ബാൽക്കണി വാതിലും അടച്ചത് കൊണ്ടും മുറിയിൽ അധികം വെളിച്ചമില്ല ജനല് പാതിയെ ചാരിയിട്ടുള്ളു. അതിന്റെ വെളിച്ചത്തിൽ അവൾ അലമാരയുടെ മുന്നിൽ നിൽക്കുന്നത് കാണാൻ കഴിഞ്ഞു. ഒരു വലിയ ബാത്ത് ടവൽ ചുറ്റിയാണ് അവൾ വന്നു നിൽക്കുന്നത്. മുടിയിലൂടെ വെള്ളം വീഴുന്നുണ്ട്, അത് മുൻപിലേക്ക് എടുത്തിട്ടത് കൊണ്ട് പുറമേനി ഭംഗിയായി കാണാൻ കഴിഞ്ഞു. യാന്ത്രികമായി വിഷ്ണുവിന്റെ ചുവടുകൾ അവളുടെ അരികിലേക്ക് വെച്ചു.

പുറകിൽ ആരുടെയോ സാമീപ്യം അറിഞ്ഞവൾ കണ്ണാടിയിലൂടെ നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്നവനെ.

അവന്റെ നോട്ടത്തിൽ അവളൊന്ന് കുളിർന്നു.

അവനവളെ കൈകളിൽ കോരിയെടുത്തു. അളിൽ എതിർപ്പൊന്നും ഇല്ലെന്ന് അറിയെ അവനവളെ കട്ടിലിലേക്ക് കിടത്തി അവനും അവളിലേക്ക് അമർന്നു.

കുറുകലും ശ്വാസനിശ്വാസങ്ങളുമായി നേരം ഒരുപാട് നീങ്ങിയതും വെട്ടിവിയർത്തവൻ അവളുടെ മാറിടുക്കിൽ വീണു…

അവിടെ തുടങ്ങുകയായി അവരുടെ പ്രണയദാമ്പത്യം……
🩷

Similar Posts

Leave a Reply