23/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 15

രചന – ഷംസിയ ഫൈസൽ

പെട്ടന്നുള്ള ഷോക്കില്‍ അവനെ തലഉയര്‍ത്തി നോക്കുന്ന ദച്ചൂന്‍റെ നെറുകില്‍ അഭിനന്ദ് ചുണ്ട് ചേര്‍ത്തു

അവര്‍ക്കിനി നേരിടേണ്ട പ്രതിസന്ധികള്‍ അറിയാതെ അഭിനന്ദ് അവളേയും കൊണ്ട് അവിടെന്നിറങ്ങി നടന്നു

ദച്ചു ഒന്നും മിണ്ടാതെ അവന്‍റെ കൂടെ കാറിലേക്ക് നടന്നു

അവള്‍ കരയാനോ പ്രതികരിക്കാനോ നിന്നില്ല.,
അവളാകെ മരവിച്ച അവസ്ഥയിലായിരുന്നു

അഭിനന്ദവളെ ഒരുപാട് തവണ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ഇങ്ങനെ ഒരു നീക്കം അവന്‍റെ അടുത്ത് നിന്നവള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല

രാവിലെ വീട്ടില്‍ നിന്ന് കോളേജിലേക്ക് ഇറങ്ങിയവള്‍ വൈകുന്നേരം ആയപ്പോയേക്കും ഒരാളെ ഭാര്യ ആയിരിക്കുന്നു
അതും താന്‍ മനസ്സില്‍ നിന്നടര്‍ത്തി മാറ്റിയ തന്‍റെ പ്രണയത്തെ

”ദച്ചൂ..കയറ്.,,
അഭിനന്ദ് കാറിന്‍റെ ഡോറ് തുറന്നതും ദച്ചു അനുസരണയുള്ള കുട്ടിയെ പോലെ ബാക്ക് സീറ്റില്‍ കയറിയിരുന്നു

”മച്ചാമാരെ അപ്പോ കാണാം.,
താങ്ക്സ് കൂടെ നിന്നതിന്.,,

അഭിനന്ദ് അവന്‍റെ കൂട്ടുക്കാരെ ആലിംഗനം ചെയ്ത് പറഞ്ഞയക്കാന്‍ നിന്നു

”താങ്ക്സിലൊന്നും ഒതുങ്ങൂല അളിയാ.,
കുറച്ച് കനത്തില്‍ ട്രീറ്റ് പോന്നോട്ടെ.,,

അവന്‍റെ കൂട്ടുകാരില്‍ ഒരുത്തന്‍ പറഞ്ഞു

”ഉറപ്പായിട്ടും.,
അപ്പോ കാണാം.,,

അവരോട് യാത്ര പറഞ്ഞ് അഭിനന്ദ് ദച്ചൂന്‍റെ അടുത്തേക്ക് കയറിയിരുന്ന് ഡോറടച്ചു

അഭിനന്ദിന്‍റെ അനിയമ്മാരില്‍ ഒരാള്‍ ഡ്രൈവര്‍ സീറ്റിലും മറ്റെയാള്‍ കോ ഡ്രൈവര്‍ സീറ്റിലും കയറിയിരുന്നു

”നന്ദൂ..,പോയാലോ.,നേരെ വീട്ടിലേക്കല്ലെ?.,,

ഡ്രൈവര്‍ സീറ്റിലുള്ള അവന്‍റെ മൂത്ത സഹോദരന്‍ അഭിഷേക് ചോദിച്ചു

”അതേ അഭീ..,
വീട്ടിലേക്ക് വിട്ടോ.,,

അഭിനന്ദ് അനിയനോട് പറഞ്ഞ് ദച്ചൂനെ നോക്കി

”നന്ദൂ..,,ദേ ഇവളേം കൊണ്ട് വീട്ടിലേക്ക് പോയാല്‍ അമ്മ വിളക്കെടുക്കോ അതോ അരിവാളെടുക്കോ?

അഭിമന്യൂ ബാക്കിലേക്ക് തിരിഞ്ഞ് അഭിനന്ദിനോട് ചോദിച്ചു

”എന്‍റെ പൊന്നനിയാ.,
എന്നെ വേണ്ടെന്ന് പറഞ്ഞ് നടന്നവളെ പൊക്കികൊണ്ട് വന്ന് അവളെ സമ്മതംപോലും ഇല്ലാതെ രജിസ്റ്റര്‍ മേരേജ് നടത്താന്‍ അഭിനന്ദിന് അറിയാമെങ്കിലും എന്‍റെ പാവം അമ്മയെ കൊണ്ട് വിളക്കെടുപ്പിക്കാന്‍ എനിക്കറിയാം.
മനസ്സിലായോ,,

അഭിനന്ദ് അഹങ്കാരത്തോടെ ഷര്‍ട്ടിന്‍റെ കോളര്‍ പൊക്കി പറഞ്ഞു

”ഹ്മ്..വിളക്കെടുക്കും.,
പക്ഷെ അത് നിന്‍റെ നെറുംതല നോക്കി ഒന്ന് തരാനാകും.,

അഭിമന്യൂ ഇളിച്ചോണ്ട് നന്ദൂനെ നോക്കി

”മനൂ..,,നീയാ വായ അടച്ച് വെക്കാമോ.,
ഹോ., ഒരു കല്ല്യാണം കഴിക്കണമെങ്കില്‍ എന്തൊക്കെ സഹിക്കണം ദൈവമേ..,,

അഭിനന്ദ് ഒന്ന് നിശ്വസിച്ചു

”സാധാരണ കല്ല്യാണത്തിന് ഇത്രപണിയില്ല.,
ഇത് നിനക്ക് ആക്രാന്തം കുറച്ച് കൂടിയിട്ടാ.,

ഡ്രൈവ് ചെയ്യുന്നതിനിടെ അഭി പറഞ്ഞു

”അതിന് ഈ കുരുട്ട് എന്നെ തേച്ചത് കൊണ്ടല്ലെ ഇത്ര പ്രശ്നമായത്.,
അവള്‍ കുറച്ചധികം അഹങ്കാരം കൂടുതലാ.,
ഇപ്പോ ഏതായാലും കല്ല്യാണം കഴിഞ്ഞില്ലെ ഇനി ഞാന്‍ കാണിച്ച് തരാം അഭിനന്ദ് ആരാണെന്ന്.,

നന്ദു ദച്ചൂനെ ഒന്ന് ചൂടാക്കാന്‍ ഇങ്ങനെ പറഞ്ഞതും ദച്ചു അവന്‍ പറഞ്ഞത് പോലും കേള്‍ക്കാതെ പുറത്തെ കാഴ്ച്ചയില്‍ ലയിച്ചിരിപ്പാണ്

”എന്‍റെ ഏട്ടനിത്തിരി കഷ്ടപ്പെടേണ്ടിവരും…,,

മുന്നിലെ സീറ്റില്‍ നിന്ന് മനൂന്‍റെ ശബ്ദം കേട്ടപ്പോണ് നന്ദു ദച്ചൂന്‍റെ മുഖത്ത് നിന്നുള്ള നോട്ടം മാറ്റിയത്

”മനൂ…,,നീ പറഞ്ഞത് ശെരിയാടാ ഞാന്‍ കുറച്ചധികം കഷ്ടപ്പെടേണ്ടി വരും.,

നന്ദു വീണ്ടും ദച്ചൂനെ നോക്കി നിശ്വസിച്ചു

”വീടെത്താനായി എല്ലാവരും മനസ്സുരുകി ഒന്ന് പ്രാര്‍ത്ഥിച്ചോളു.,,

നന്ദൂന്‍റെ വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിഞ്ഞതും അഭി പറഞ്ഞു

കാര്‍ ഗേറ്റ് കടന്ന് വീടിന്‍റെ മുറ്റത്തേക്ക് കയറി

കാറ്, പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത് അഭിയും മനുവും ഇറങ്ങി

”മണവാളനും മണവാട്ടിയും ഇറങ്ങുന്നില്ലെ.,
ഒരു യുദ്ധം അരങ്ങേറാനുള്ളതാ.,,

മനു ഇളിച്ചോണ്ട് പറഞ്ഞതും നന്ദു അവനെ നോക്കി കണ്ണുരുട്ടി

നന്ദു കാറില്‍ നിന്നിറങ്ങി ദച്ചൂനെ കൂടെ ഇറങ്ങി അവളെ കൈയ്യില്‍ പിടിച്ച് തന്നോട് ചേര്‍ത്ത് നിര്‍ത്തി നടന്നു

മനു കോളിംങ് ബെല്ലടിച്ചു

”ഡാ..,,കുറച്ച് മാറി നിന്നോ.,
അവര് എന്താന്ന് വെച്ചാല്‍ ചെയ്തോട്ടെ.,
നമ്മള്‍ക്ക് ഇതില്‍ യാതൊരു പങ്കും ഇല്ലാത്ത രീതിയില്‍ നില്‍ക്കാം.,,

മനു അഭിയോട് പറഞ്ഞ് അവനേം കൊണ്ട് കുറച്ച് മാറി നിന്നു

”നീ പോടാ.,
ഞാന്‍ നന്ദൂന്‍റെ വലിയ അനിയനാ.,,
അവന്‍റെ കൂടെ എന്തിനും ഞാനുണ്ടാകും.,,

അഭി മനൂനെ തട്ടി മാറ്റി ദച്ചൂന്‍റിം നന്ദൂന്‍റിം മുന്നില്‍ പോയി നിന്നു

ഡോര്‍ തുറക്കുന്ന ശബ്ദം കേട്ട് എല്ലാവരിം നോട്ടം അങ്ങോട്ടായി

ദച്ചു മാത്രം തല താഴ്ത്തി നില്‍പാണ്

ഡോര്‍ തുറന്ന അമ്മ അവരെ ഒന്ന് നോക്കി അകത്തേക്ക് പോയി

”നന്ദൂ..,,അമ്മേടെ നോട്ടം കണ്ടിട്ട് കറി കത്തി എടുക്കാനുള്ള പോകാണെന്ന് തോന്നുന്നു.,,

മനു ഉമിനീരിറക്കി പറഞ്ഞു

”നിന്‍റെ തിരു വാ ഒന്ന് അടച്ച് വെക്കാമോ?

നന്ദു തിരിഞ്ഞ് മനൂനെ നോക്കി

”ദച്ചൂ.. പേടിയുണ്ടോ?

നന്ദു അവളെ ഒന്നൂടെ തന്നോട് ചേര്‍ത്ത് ചോദിച്ചെങ്കിലും അവളില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല

അപ്പോയേക്കും ഡോര്‍ തുറന്ന് അമ്മ പുറത്തേക്ക് വന്നു ഈ പ്രാവിശ്യം അപ്പനും കൂടെ ഉണ്ടായിരുന്നു

രണ്ട് പേരും സിറ്റ് ഒൗട്ടില്‍ വന്ന് നാല് പേരെയും മാറിമാറി നോക്കി

”അയ്യോ..,,അമ്മാ അപ്പാ..എന്നെ ഒന്നും ചെയ്യല്ലെ.,
എനിക്കിതില്‍ യാതൊരു പങ്കുമില്ല ഞാനിതാ ഇപ്പോ കവലേന്ന് വന്നേയൊള്ളു.,,

അഭി അമ്മയുടേയും അപ്പന്‍റിം കാലില്‍ വീണ് പറയുന്നത് കേട്ട് ഞെട്ടിയത് മനു ആണ്

”തെണ്ടി കാല് മാറി.,,

മനു പിറു പിറുത്ത്

അഭി നന്ദൂനെ നോക്കി ചിരിച്ച് അപ്പന്‍റെ പുറകിലേക്ക് മാറി നിന്നു

”അമ്മാ…അപ്പാ..,,
എന്‍റെ മുന്നില്‍ ഇതെല്ലാതെ മറ്റൊരു വഴി ഉണ്ടായിരുന്നില്ല.,,

നന്ദു ഇടര്‍ന്ന സ്വരത്തോടെ പറഞ്ഞതും അവര് രണ്ട് പേരും ഒന്നും മിണ്ടാതെ അകത്തേക്ക് പോയി

അമ്മയും അപ്പനും അകത്തേക്ക് പോയതും മനു സിറ്റൗട്ടില്‍ നില്‍ക്കുന്ന അഭിയുടെ അടുത്തേക്ക് വന്നു

”നീയല്ലെ കാലമാടാ പറഞ്ഞത് നന്ദൂന്‍റെ കൂടെ എന്തിനും കൂടെയുണ്ടാകുമെന്ന്.,
ബെസ്റ്റ് അനിയന്‍.,,
എത്രപ്പെട്ടന്നാ നീ മറുകണ്ടം ചാടിയത്.,,

മനു അഭിയെ ചിറഞ്ഞ് നോക്കി

”സാഹചര്യത്തിന്‍റെ സമ്മര്‍ദ്ധം മൂലം പറ്റിപോയതാ.,
നന്ദൂ..പേടിക്കണ്ടട്ടോ ഞാനുണ്ട് കൂടെ.,,

”എന്‍റെ പൊന്നനിയാ.,ദയവ് ചെയ്ത് ഉപദ്രവിക്കരുത്.,,
നിന്നെ ഒന്നും ഒരുകാലത്തും വിശ്വസിക്കാന്‍ പറ്റില്ല.,,

അഭിനന്ദ് അഭിയുടെ മുന്നില്‍ കൈ കൂപ്പി

”ദേ അമ്മ വിളക്കുമായി വരുന്നു.,,

മനു കണ്ണ് വിടര്‍ത്തി ഡോറിലേക്ക് നോക്കി പറഞ്ഞതും എല്ലാവരെ കണ്ണും അങ്ങോട്ടായി

”മോളെ..വലത് കാല് വെച്ച് കയറി വാ.,,

അമ്മ ദച്ചൂന്‍റെ കൈകളിലേക്ക് വിളക്ക് കൊടുത്തതും അവളെ കണ്ണില്‍ നിന്ന് കണ്ണുനീര് ആ അമ്മയുടെ കാലില്‍ വന്ന് പതിഞ്ഞു

ദച്ചു വിളക്കുമായി ഉള്ളിലേക്ക് കയറി

”അവിടെ വെച്ച് പ്രാര്‍ത്ഥിച്ചോ മോളെ.,
ഇവിടേ എല്ലാ ദൈവങ്ങളും ഒരുപോലെയാ.,

ഹാളിലായി വിഗ്രഹങ്ങളും യേശു ക്രിസ്തുവിന്‍റെ ഫോട്ടോയും ബൈബിളും വെച്ച ഒരിടം അവള്‍ക്കായി കാണിച്ച് കൊടുത്തതും ദച്ചു വിളക്കവിടെ വെച്ച് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു

അവള്‍ക്ക് പ്രാര്‍ത്ഥിക്കാനായി ഒന്നുമുണ്ടായിരുന്നില്ല

ഇപ്പോ നടന്ന് കൊണ്ടിരിക്കുന്നതൊന്നും അവള്‍ ആഗ്രഹിച്ച് കിട്ടിയതല്ലല്ലോ.,
ഇനി അങ്ങോട്ട് എന്താകുമെന്ന് ദച്ചൂനൊരു നിശ്ചയവുമുണ്ടായിരുന്നില്ല

”മോള് വിഷമിക്കണ്ട.,
അമ്മയുണ്ടാകും കൂടെ.,,

പ്രാര്‍ത്ഥിച്ച് തിരിഞ്ഞ ദച്ചൂനെ അമ്മ ചേര്‍ത്ത് പിടിച്ച് അവളെ നെറുകിലൊന്ന് മുത്തി

”എന്താ രമ്യേത്.,
അവളെ കൂടെ ഈ അപ്പനും എന്നും കൂടെയുണ്ടാകും.,
ഞങ്ങള്‍ക്കൊരു മകളെ കുറവുണ്ടായിരുന്നു.,
ഇപ്പോ എന്തായാലും ഹാപ്പിയായി.,,

അപ്പനും അവളെ ചേര്‍ത്ത് പിടിച്ചു

”അല്ല ഞാനിങ്ങനെ അല്ല പ്രതീക്ഷിച്ചത്.,

മനു ഒന്നും മനസ്സിലാകാതെ തല ചൊറിഞ്ഞ് സെറ്റില്‍ പോയിരുന്നു

”പിന്നെ എന്താണാവോ അമ്മേടെ മകന്‍ വിചാരിച്ചത്.,
ഞാന്‍ ചൂലെടുക്കുമെന്നോ.,
എന്‍റെ മൂത്തപുത്രന്‍ എല്ലാം ഞങ്ങളോട് പറഞ്ഞിട്ടാ ഇവിടെന്നിറങ്ങിയത്.,,

അമ്മ പറഞ്ഞത് കേട്ട് ഞെട്ടിയത് അഭിയും മനുവും ആയിരുന്നു

”നല്ല ബെസ്റ്റ് പേരന്‍റ്സ് മകന്‍ ഒരു പെണ്ണിനെ തട്ടികൊണ്ട് വരുന്നതിന് സപ്പോര്‍ട്ടായിട്ട് ഇളിച്ചോണ്ട് നില്‍ക്കുന്നു.,,

അഭി ഇതും പറഞ്ഞ് മനൂന്‍റെ അടുത്ത് പോയിരുന്നു

”അതേ ഡാ.,
എന്‍റെ കുഞ്ഞ് ദച്ചൂന്‍റെ പേരും പറഞ്ഞ് ഒരുപാട് കരഞ്ഞ് തളര്‍ന്നതാ.,
ഇനിയും അവന്‍റെ സങ്കടം കാണാന്‍ പറ്റാത്തത് കൊണ്ട് തന്നെയാ അവന്‍റെ ഇഷ്ടത്തിന് കൂടെ നിന്നത്.,
അവന്‍ ഇനിയെങ്കിലും ഒന്ന് മനസ്സ് തുറന്ന് ചിരിക്കട്ടെ.

അപ്പന്‍ നന്ദൂനെ നോക്കി പറഞ്ഞതും അവന്‍ അപ്പനെ കെട്ടിപ്പിടിച്ചു

”ഇതാടാ എന്‍റെ അപ്പന്‍.,
അപ്പാ.,
ഇപ്പോ ദച്ചൂനെ കാണാതെ അവളെ വീട്ടുക്കാര് അവിടെ പ്രശ്നം ഉണ്ടാക്കുന്നുണ്ടാകും.,
ഏതു നിമിഷവും അവരിവിടെ എത്തും.,
എന്ത് വന്നാലും അപ്പന്‍ ഡീല് ചെയ്തോണെ.,,

നന്ദു പറഞ്ഞത് കേട്ട് അപ്പന്‍ വായിം തുറന്നവനെ നോക്കി

”ആ..ഹ്ടാ ഇനി നിന്‍റെ പെണ്ണിന്‍റെ വീട്ടുക്കാരെ അടി കൂടെ നിന്‍റെ അപ്പന് വാങ്ങി കൊടുക്ക്.,
ഞങ്ങള് പിറകില്‍ നിന്ന് സപ്പോര്‍ട്ട് ചെയ്യും അടിയൊക്കെ മോന്‍ തന്നെ കൊണ്ടോണം.,,

അമ്മ പറഞ്ഞത് കേട്ട് മനുവും അഭിയും പൊട്ടിചിരിച്ചു

”മോളിവിടെ ഇരിക്ക് അമ്മ വല്ലോം കുടിക്കാനെടുക്കാം.,,

”ഞാനും വരാം അമ്മാ.,,

ദച്ചു അമ്മേടെ കൂടെ കിച്ചണിലേക്ക് പോയതും ബാക്കി ഉള്ളവരും പുറകില്‍ പോയി

അമ്മ ഫ്രിഡ്ജില്‍ നിന്ന് ജ്യൂസെടുത്ത് എല്ലാവര്‍ക്കും കൊടുത്തു

”ദച്ചൂ..,മോള്‍ക്ക് വിഷമമുണ്ടെന്നറിയാം.,
വീട്ടുക്കാരെ ഒാര്‍ത്തിപ്പോ സങ്കടപ്പെടേണ്ട നമുക്ക് എല്ലാം സംസാരിച്ച് റെഡിയാക്കാം.,

അപ്പന്‍ ദച്ചൂന്‍റെ തലയില്‍ തലോടി പറഞ്ഞതും അവളൊന്ന് ചിരിക്കാന്‍ ശ്രമിച്ചു

”അതേ കുഞ്ഞിനെ എന്ത് പറഞ്ഞിപ്പോ ആശ്വസിപ്പിക്കണം എന്നമ്മക്കറീലാ.,
സത്യം പറഞ്ഞാ ഞങ്ങളും ഇതിന് കാരണക്കാരാണ്.,
ചേരേണ്ടത് എങ്ങനെയാണെങ്കിലും വന്ന് ചേരും.,
അതിനെ വേര്‍പ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല.,
നിങ്ങളെ കാര്യം തന്നെ അങ്ങനെയല്ലെ എത്ര സന്തോഷത്തോടെ ഉറപ്പിച്ച കല്ല്യാണമാണ് മുടങ്ങി പോയത്,
അതിപ്പോ മോളെ വീട്ടുക്കാര്‍ എതിര്‍ത്തിട്ടും മോളെ കല്ല്യാണം വേറെ പയ്യനെ കൊണ്ട് ഉറപ്പിച്ചിട്ടും മോളിപ്പോ നന്ദൂന്‍റെ ഭാര്യ തന്നെ ആയില്ലെ.,
അതാണ് വിധി.,
ദൈവം കണക്കാക്കിയത് നിങ്ങള്‍ ഒരുമിക്കാനാണ്.,,

അമ്മ പറഞ്ഞ് തീര്‍ന്നതും ദച്ചു പൊട്ടികരച്ചിലോടെ അമ്മേടെ നെഞ്ചിലേക്ക് വീണ് ഇറുകെ പുണര്‍ന്നു

പെട്ടന്നുണ്ടായ ദച്ചൂന്‍റെ മാറ്റം എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചു

”ദച്ചൂ..എന്താടാ എന്ത് പറ്റി.,,

നന്ദു കൈയ്യിലെ ജ്യൂസ് ഗ്ലാസവിടെ വെച്ച് ദച്ചൂന്‍റെ ചുമലില്‍ കൈവെച്ചതും അവളവന്‍റെ കൈ തട്ടി മാറ്റി

അമ്മ ഒരുവിധം ദച്ചൂനെ ആശ്വസിപ്പിച്ച് ഹാളിലേക്ക് കൊണ്ട് വന്ന് സെറ്റില്‍ ഇരുത്തി

പിന്നെ എല്ലാവരും ഒരുമിച്ചിരുന്ന് ഒാരോന്ന് സംസാരിച്ചപ്പോള്‍ തന്നെ ദച്ചു ഒാക്കെയായി വന്നു

”’അമ്മേ പപ്പാ ഒരു കോമഡി കേള്‍ക്കണോ.,

അഭി ഇതും പറഞ്ഞ് പൊട്ടിചിരിച്ചു

”കോമഡി പറഞ്ഞിട്ട് ചിരിച്ചാ പോരെ.,,

മനു ചോദിച്ചതും അഭി ചിരി നിര്‍ത്തി

” ദേ ഇവനില്ലെ നന്ദു,
ദച്ചൂനെ തട്ടികൊണ്ട് പോയപ്പോ കളിതോക്ക് കാട്ടി ഇവളെ ഭീഷണി പെടുത്തിയേക്കുന്നു.,
രജിസ്റ്റര്‍ മേരേജിന് സമ്മതിച്ചില്ലെങ്കില്‍ മറ്റേ ഇവളെ കെട്ടാനിരുന്ന പയ്യനില്ലെ ഹരി അവനെ വെടിവെച്ച് കൊല്ലുമെന്ന്.,
ഈ മണ്ടി അത് വിശ്വസിച്ചാണ് രജിസ്റ്ററില്‍ ഒപ്പിട്ടത്‌,
ഒരു കൊതുകിനെ പോലും കൊല്ലാത്തവന്‍ മറ്റവനെ കൊല്ലുമെന്ന്.
ഹമ്മെ ഞാന്‍ എങ്ങനെ ചിരി കടിച്ച് പിടിച്ച് നിന്നതെന്ന് എനിക്ക് തന്നെ അറിയില്ല,,

അഭി വീണ്ടും കാറില്‍ നിന്നുള്ള സീനോര്‍ത്ത് പൊട്ടിചിരിച്ചു

നന്ദു ദച്ചൂനെ ഇടംകണ്ണിട്ട് നോക്കി ചിരിച്ചു

”പട്ടി…!!

ദച്ചു പല്ല് കടിച്ചവനെ തുറിച്ച് നോക്കി

”സോറി ഭാര്യേ..,,

നന്ദു ദച്ചൂനോട് ചേര്‍ന്ന് നിന്ന് അവളെ ചെവിയില്‍ പറഞ്ഞതും ദച്ചു അവന്‍റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു

അപ്പോയാണ് പുറത്ത് നിന്നൊരു ബഹളം കേട്ടത്

”ഇറങ്ങി വാടാ ഇങ്ങോട്ട്..,,

കോളിംങ് ബെല്ല് നിര്‍ത്താതെ അടിച്ച് പുറത്ത് നിന്നവര്‍ അലറി

എല്ലാവരും ഭയത്തോടെ മുഖാമുഖം നോക്കി എണീറ്റു

ദച്ചുവിനെ ഭയം വന്ന് മൂടിയതും അവളെ ഹൃദയമിടിപ്പ് കൂടി,
തളര്‍ച്ച കാരണം അവള്‍ക്ക് എണീക്കാന്‍ പോലും പറ്റിയില്ല.,,

നന്ദു അവളെ എണീപ്പിച്ച് തന്നോട് ചേര്‍ത്തു

”പേടിക്കണ്ട.,
ഇതൊക്കെ മനസ്സില്‍ കണ്ട് തന്നെയാണ് ഞാനീ സാഹസത്തിനിറങ്ങിയത്.,,

നന്ദു അവളില്‍ നിന്ന് മാറി ഡോറിന്‍റെ അടുത്ത് വന്ന് നിന്നു

അമ്മ ദച്ചൂന്‍റെ കൈപിടിച്ച് സമാധാനിപ്പിച്ചു

”ഒളിച്ചിരിക്കാതെ ഇറങ്ങോട്ട് ഇറങ്ങിവാടാ.,,

ഡോറില്‍ പുറത്ത് നിന്ന് തുടരെ മുട്ടുന്നുണ്ട്

വെളിയിലെ കോലാഹാലങ്ങള്‍ ഉയര്‍ന്ന് വന്നു

”നന്ദൂ..,,പേടിക്കണ്ട അപ്പനുണ്ട് കൂടെ.,
ധൈര്യമായി നീയാ ഡോര്‍ തുറക്കടാ..,,

അപ്പന്‍ നന്ദൂന്‍റെ ചുമലില്‍ തട്ടിയതും അഭിനന്ദ് വാതില്‍ തുറന്ന നിമിഷം അവന്‍റെ കോളറില്‍ പിടിച്ച് ഹരി മുറ്റത്തേക്കവനെ വലിച്ചിട്ടു

*(തുടരും…)*

പ്രിയ വായനക്കാര്‍ക്ക് കണ്‍ഫ്യൂഷന്‍ ഇല്ലാതിരിക്കാന്‍ അഭിനന്ദിന്‍റെ കുടുംബത്തെ ഞാനൊന്നിവിടെ പരിചയപ്പെടുത്താം.,

അച്ഛന്‍ :ജോണ്‍ മാത്യു
അമ്മ : രമ്യ നായര്‍
അഭിനന്ദ്(നന്ദു)
1st brother അഭിഷേക്(അഭി)
2nd brother അഭിമന്യൂ(മനു)