The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൃഷ്ണ
ജാനുവും അച്ചുവും കൂടി ഹാളിലേക്ക് വരുമ്പോൾ അവരെ കാത്തെന്ന പോലെ ദേവനും സുധയും നിൽപ്പുണ്ട്…
അച്ചു ജാനുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് അവർക്കടുത്തേക്ക് വന്നു…
നാളെ തന്നെ അമ്മേടെ മോള് ഇങ്ങു തിരിച്ചു വരണേട്ടോ…
സുധ പറഞ്ഞു…
വരാം അമ്മേ…
അവൾ പുഞ്ചിരിയോടെ പറഞ്ഞു…
അച്ചു നീ മോളെ വീട്ടിൽ ആക്കിയിട്ട് ഓഫീസിലേക്ക് പോവില്ലേ…
അവന്റെ മറുപടി എന്തായിരിക്കും എന്നറിയാമെങ്കിലും ദേവൻ ചോദിച്ചു…
അയ്യടാ… ഓഫീസിൽ പോയുള്ള വർക്ക് ഞാൻ ഇന്നലത്തെ കൊണ്ട് നിർത്തി… ഇനി പത്തു മാസത്തേക്ക് എന്നെ നോക്കണ്ട അപ്പേ…
അച്ചു പറഞ്ഞത് കേട്ട് ദേവൻ ചിരിച്ചു…
ജാനു അച്ചുവിന്റെ മുഖത്തേക്ക് നോക്കി…
മമ്… എന്താ നോക്കണേ…?
അവന്റെ ചോദ്യത്തിന് ജാനു പുഞ്ചിരിച്ചതേയുള്ളു…
അച്ഛന്റെ മോൻ തന്നെ…
ദേവനെ നോക്കി പറഞ്ഞു കൊണ്ട് സുധ ഇരുവർക്ക് നേരെ തിരിഞ്ഞു…
എന്റെ ചെക്കനല്ലേ അങ്ങനെ വരൂ…
ദേവൻ ചിരിയോടെ പറഞ്ഞു…
എന്നാ ഇനി സമയം കളയണ്ട… നിങ്ങളിറങ്ങാൻ നോക്ക്…
പിന്നെ അമ്മ വീണ്ടും പറയുവാണ് നാളെ തന്നെ ഇങ്ങു പൊന്നേക്കണേ…
ഈ ഒരു സമയത്ത് എന്റെ മോളെ എനിക്ക് തന്നെ നോക്കാൻ വേണ്ടിയാണ്…
സ്വർത്ഥതയാണെന്ന് കരുതിയാലും കുഴപ്പമില്ല…
സുധ പറഞ്ഞത് കേട്ട് ജാനുവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു…
ഈ സ്നേഹം കരുതൽ അവളിൽ വല്ലാതെ സന്തോഷിപ്പിച്ചു…
അമ്മേടെ മോള് പോയി വാ…
അവൾടെ കവിളിൽ വാത്സല്യത്തോടെ തലോടി കൊണ്ട് സുധ പറഞ്ഞു…
അച്ചു ജാനുവിനെയും കൂട്ടി പുറത്തേക്ക് നടന്നു… അവർക്ക് പിന്നാലെ ദേവനും സുധയും…
ജാനുവിനെ കോഡ്രൈവിംഗ് സീറ്റിലേക്ക് ഇരുത്തി ഡോർ അടച്ച് കൊണ്ട് അവർക്ക് നേരെ തിരിഞ്ഞു…
അപ്പോ നാളെ കാണാം… പിന്നെ അപ്പേ വേഗം റെഡിയായി ഓഫീസിലേക്ക് പോട്ടോ…
അച്ചു ചിരിയോടെ പറഞ്ഞത് കേട്ട് ദേവൻ അവനെ നോക്കി അതെ ചിരിയാലെ തലയാട്ടി…
സുധാമ്മോ അപ്പോ ശെരി…
സുധയോടും പറഞ്ഞ് അച്ചു കാറിന് മറുവശം ചെന്ന് ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു…
അച്ചു പയ്യേ പോയാൽ മതിട്ടോ…
അച്ചുവിനെ നോക്കി പറഞ്ഞ് കൊണ്ട് സുധ ജാനുവിന് നേരെ തിരിഞ്ഞു…
അവിടെ ചെന്നാൽ അമ്മയെ ഉടൻ വിളിക്കണം കിട്ടോ…
ജാനുവിനോട് പറഞ്ഞതും അവൾ തലയാട്ടി…
ഇരുവരെയും നോക്കി യാത്ര പറഞ്ഞ് കൊണ്ട് അച്ചു കാർ സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു… മാളികയ്ക്കൽ ഗേറ്റ് കടന്ന് പോകുന്ന കാർ നോക്കി ദേവനും സുധയും നിന്നു…
സുധയുടെ മുഖം ചെറുതായി വാടിയിരുന്നു…
അത് ശ്രദ്ധിച്ചേന്ന പോലെ ദേവൻ സുധയ്ക്ക് നേരെ തിരിഞ്ഞു…
അവര് നാളെ തന്നെ ഇങ്ങു തിരിച്ചു വരില്ലേ എന്റെ സുധേ…
അവർ ഒന്ന് പുഞ്ചിരിച്ചു… ദേവൻ സുധയെ ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു…
®®®®®®®®®®®®®®®®®®®®®®®®®®®®®®®
അവർ എപ്പോ എത്തും കിച്ചേട്ടാ…?
അവർ വീട്ടിൽ നിന്ന് തിരിച്ചുന്നാ ഹർഷയെ കുറച്ച് മുന്നേ വിളിച്ചപ്പോൾ പറഞ്ഞത്… അരമണിക്കൂറിനുള്ളിൽ എത്തുമായിരിക്കും…
കാർത്തി മറുപടി പറഞ്ഞു…
ശോ എനിക്ക് അങ്ങോട്ടേക്ക് ഒന്ന് വരണമെന്നുണ്ട്… പക്ഷേ പറ്റില്ലല്ലോ…
പാറു സങ്കടത്തോടെ പറയുന്നത് കേട്ട് കാർത്തിക്ക് ചിരി വന്നു…
ഫോണിലൂടെയാണ് സംസാരം…
ഇരു വീട്ടുകാരും രണ്ടാളുടെയും ബന്ധം അങ്ങ് വാക്ക് കൊടുത്ത് ഉറപ്പിച്ചത് കൊണ്ട് പാറുവിന്റെ വീട്ടിൽ പ്രേത്യേകം വിലക്കുണ്ട് ഇപ്പോ കാർത്തിയുടെ വീട്ടിലേക്ക് പോകുന്നതിൽ…
മറ്റൊന്നും കൊണ്ടല്ല… കെട്ടിച്ചെല്ലേണ്ട വീട് തന്നെയാണ് എങ്കിലും എപ്പോഴുമുള്ള ഈ പോക്ക് വരവ് കാർന്നവരുടെ ചൊല്ലും നാട്ട് നടപ്പ് പ്രേകാരവും നല്ലതല്ലെന്നു പറഞ്ഞ് പാറു ഇപ്പോ പെട്ടിരിക്കുവാണ്…
അതിനിപ്പോ എന്താ പാറുവേ… ഇന്ന് സന്ധ്യക്ക് അമ്പലത്തിൽ വെച്ച് നേരിട്ട് കാണാം… അമ്മാമ്മ ജാനൂട്ടിക്ക് വേണ്ടി കുറച്ച് വഴിപാട് നേർന്നിട്ടുണ്ട്…
നീ അമ്പലത്തിലേക്ക് വന്നാൽ മതി… അതാകുമ്പോൾ നാത്തൂനെ കാണാല്ലോ… എന്തേ…?
ആമ്… കിച്ചേട്ടാ ഞാൻ വരാം…
അന്ന് ഒരിക്കെ ഞാൻ അമ്പലത്തിൽ വെച്ച് ജാനൂട്ടിയെ കണ്ടിരുന്നെങ്കിലും മുഖം വ്യക്തമായി കണ്ടിരുന്നുമില്ല…
അത് ഇന്ന് പരിഹരിക്കാം പെണ്ണേ…
കാർത്തി പറഞ്ഞു…
കാർത്തി മോനെ…
അകത്തു നിന്നും കൗസല്യ കാർത്തിയെ വിളിച്ചു…
ആമ് അമ്മാമ്മേ ദാ വരുന്നു…
പാറു അമ്മാമ്മ വിളിക്കുന്നുണ്ട്… ഞാൻ വെക്കുവാണ്… ഇന്ന് സന്ധ്യക്ക് അമ്പലത്തിൽ വെച്ച് കാണാം…
ശെരി കിച്ചേട്ടാ…
മറു സൈഡിൽ നിന്നും പാറു പറഞ്ഞതും കാർത്തി ഒരു ചിരിയോടെ കാൾ കട്ടാക്കിയ ശേഷം എണീറ്റ് അകത്തേക്ക് നടന്നു…
®®®®®®®®®®®®®®®®®®®®®®®®®®®®®
മുറ്റത്ത് കാർ വന്ന ശബ്‌ദം കേട്ട് കാർത്തി അകത്തു നിന്നും ഉമ്മറത്തേക്ക് വന്നു…
ഡോർ തുറന്ന് അച്ചു ജാനുവിന്റെ കൈയ്യിൽ പിടിച്ച് പുറത്തേക്ക് ഇറക്കുന്നതാണ് കാർത്തി കാണുന്നത്…
അവൻ വേഗം അവർക്കടുത്തേക്ക് ചെന്നു…
ഏട്ടാ…
കാർത്തിയെ കണ്ടതും അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു കൊണ്ട് വിളിച്ചു…
കാർത്തി അവളെ വാത്സല്യത്തോടെ ചേർത്തു പിടിച്ചു…
അപ്പോഴേക്കും കൗസല്യ ഉമ്മറത്തേക്ക് വന്നിരുന്നു…
അമ്മാമ്മേടെ ജാനൂട്ടിയെ…
അവരുടെ ശബ്‌ദം കേട്ട് മൂവരുടെയും നോട്ടം ഉമ്മറത്തേക്ക് നീണ്ടു…
അമ്മാമ്മേ…
ജാനു പുഞ്ചിരിയോടെ കൗസല്യക്കടുക്കലേക്ക് ചെന്ന് അവരെ ഇറുകെ പുണർന്നു…
അമ്മാമ്മേടെ കുട്ടിയെ…
അവളെ ചേർത്തു പിടിച്ചു കൊണ്ട് നെറുകയിൽ മുത്തി…
അമ്മാമ്മയ്ക്ക് സന്തോഷമായി… ഈ വാർത്ത കേട്ടപ്പോൾ എന്റെ കുട്ടിയെ ഒരു നോക്ക് കാണാൻ ഈ വൃദ്ധയുടെ ഉള്ള് കൊതിക്കുവായിരുന്നു…
ജാനുവിന്റെ കവിളിൽ തലോടി കൊണ്ട് കൗസല്യ പറഞ്ഞു…
അമ്മാമ്മേ… ഇവരെ ഇങ്ങനെ ഇവിടെ തന്നെ നിർത്താനാണോ ഉദ്ദേശം… ബാക്കി സ്നേഹപ്രേകടനം അകത്തേക്ക് കേറിയിട്ട് പോരെ…
കാർത്തി അച്ചുവുമായി അവർക്കടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു…
അമ്മാമ്മ മറന്നു… എന്റെ കുഞ്ഞിനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ഞാൻ മറന്നു…
മോനെ ഹർഷ അകത്തേക്ക് വാ…
വാ മോളെ…
ജാനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് കൗസല്യ മുന്നേ നടന്നു…
വാടാ അളിയാ…
അച്ചുവിന്റെ തോളിൽ കൈയ്യിട്ട് പിടിച്ചു കൊണ്ട് രണ്ടാളും അവർക്ക് പിന്നാലെയും അകത്തേക്ക് നടന്നു…
ജാനുവിനെ സോഫയിലേക്ക് ഇരുത്തി കൗസല്യ അടുക്കളയിലേക്ക് നടന്നു…
അപ്പോഴേക്കും അച്ചുവും കാർത്തിയും കൂടി അവൾക്ക് ഇരുവശത്തായി ഇരുന്നു…
കൗസല്യ അടുക്കളയിൽ നിന്നും ട്രെയിൽ ഗ്ലാസിൽ പായസവുമായി വന്നു…
ഹൈവാ… സേമിയ പായസം…
ജാനുവിന്റെ കണ്ണുകൾ വിടർന്നു…
അച്ചു കൗതുകത്തോടെ അവളെ നോക്കി…
അവൾ വേഗം ഒരു ഗ്ലാസ് പായസം കൈയ്യിലെടുത്ത് ചുണ്ടോട് ചേർത്ത് അൽപ്പം വായിലാക്കി…
മമ്… സൂപ്പർ കൗസു…
ചുണ്ട് നുണഞ്ഞു കൊണ്ട് ജാനു പറഞ്ഞു…
പായസം കണ്ടാൽ പിന്നെ പെണ്ണ് ചുറ്റുള്ളതൊന്നും നോക്കില്ല…
കാർത്തി ചിരിയാലെ പറഞ്ഞു…
ജാനു അവനെ ഒന്ന് നോക്കി വീണ്ടും ഗ്ലാസ് ചുണ്ടോട് ചേർത്തു…
ദാ എടുത്ത് കഴിക്ക് മക്കളെ…
കൗസല്യ പറഞ്ഞതും
അച്ചു ജാനുവിൽ നിന്ന് നോട്ടം മാറ്റി കൗസല്യയെ ഒന്ന് നോക്കി ഒരു ഗ്ലാസ് എടുത്തു…
അമ്മാമ്മ കുറച്ച് വഴിപാടൊക്കെ നേർന്നിട്ടുണ്ട്… മക്കള് ഇന്ന് വൈകുന്നേരം അമ്പലത്തിൽ പോണോട്ടോ…
ആമ് അമ്മാമ്മേ…
അച്ചുവും ജാനുവും ഒരുമിച്ചു പറഞ്ഞു…
ഇന്ന് അമ്പലത്തിൽ ചെല്ലുമ്പോൾ ഒരു സർപ്രൈസ് ഉണ്ടാകും കിട്ടോ ജാനൂട്ടിയെ…
സർപ്രൈസോ… എന്താ ഏട്ടാ…
അതൊക്കെ ഉണ്ട് ജാനൂട്ടി…
കാർത്തി പറഞ്ഞു കൊണ്ട് അച്ചുവിനെ നോക്കി… അവന് കാര്യം മനസിലായ പോലെ കാർത്തിയെ നോക്കി തലയാട്ടി ചിരിച്ചു…
®®®®®®®®®®®®®®®®®®®®®®®®®®®®®
റൂമിലേക്ക് വന്ന ഉടനെ ജാനു ഫോൺ എടുത്ത് സുധയെ വിളിച്ചു… കുറച്ച് നേരം സംസാരിച്ചതിന് ശേഷം കാൾ കട്ടാക്കി ബെഡിലേക്ക് വന്നിരുന്നു…
മനസ് വല്ലാത്തൊരു സന്തോഷത്തിലായിരുന്നു… അവൾ മുഖം താഴ്ത്തി ഉദരത്തിലേക്ക് നോക്കി… കൈകൾ അവിടം പതിഞ്ഞു…
അമ്മയെന്ന വികാരം അവളിൽ ഉടലെടുത്തു…
ഈ കാഴ്ചയും കണ്ട് കൊണ്ടായിരുന്നു അച്ചു വാഷ് റൂമിൽ നിന്നും ഇറങ്ങുന്നത്…
അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…
അവൻ അവൾക്കടുക്കലേക്ക് വന്ന് തൊട്ടരികിലായി ഇരുന്നു…
ജാനു മുഖമുയർത്തി അച്ചുവിനെ നോക്കി…
എനിക്ക് കാത്ത് നിൽക്കാൻ പറ്റാത്തത് പോലെ തോന്നുന്നു അച്ചുവേട്ടാ… മാസങ്ങൾ വേഗം കടന്നു പോയിരുന്നെങ്കിലോ…
ജാനു പറഞ്ഞത് കേട്ട് അച്ചു അവൾക്കടുക്കലേക്ക് ഒന്ന് കൂടെ ചേർന്നിരുന്ന് ഉദരത്തിൽ കൈ ചേർത്ത് വെച്ചിരുന്ന ജാനുവിന്റെ കൈക്ക് മേലെ കൈ ചേർത്തു…
എനിക്കും അതെ അവസ്ഥ തന്നെയാണ് ജാനുമ്മേ… നമ്മുടെ വാവ നമ്മളിലേക്ക് എത്തിച്ചേരാനുള്ള കാത്തിരുപ്പ്… ഈ കാത്തിരുപ്പിലും ഒരു സുഖമുണ്ട്…
അവൾ ഒരു ചിരിയോടെ അവനെ നോക്കി… അവൻ അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് നെറ്റിയോട് നെറ്റി മുട്ടിച്ചു…
തുടരും…