24/04/2026

അഗ്നിമിത്ര : ഭാഗം 30

രചന – കൽക്കി

ല്ലാം പറഞ്ഞ് കഴിഞ്ഞ് ഗൗതമൻ അഗ്നിയുടെ നേർക്ക് തിരിഞ്ഞു…. ഉള്ളിലെ കടലിരമ്പത്തിനെ മറയ്ക്കാൻ എന്നോണം മുഷ്ടി കൂട്ടിപ്പിടിച് കണ്ണുകൾ ഇറുക്കെ അടച്ചു വെച്ചിരിക്കുകയാണ്. വേദന തോന്നി അവന്….തന്റെ പെണ്ണിന്റെ നൊമ്പരം കണ്ട്….. “അഗ്നി….””അവൻ പയ്യെ വിളിച് അവൾക്കടുത്തേക്ക് നടന്നു. ചുവന്നു വീങ്ങിയ കണ്ണുകൾ തുറന്ന് അവനെ നോക്കി അഗ്നി. കഴുത്തിലെ മാല ഊരി അവളെ ഏല്പിച്ചു അവൻ. “ഒരിക്കൽ ദേവയ്ക്ക് വേണ്ടി അവന്റെ മണിക്കുട്ടി തന്നതാ ഇത്…..” എന്തിനാണെന്ന പോലുള്ള അവളുടെ നോട്ടത്തിന് മറുപടിയായി ഗൗതമൻ പറഞ്ഞു. അവളുടെ കൈയിൽ വെച് തന്നെ ലോക്കറ്റ് പയ്യെ രണ്ടായി അടർത്തി കാണിച്ച് അവൻ തിരിഞ്ഞു.

ലോക്കറ്റിന്റെ രണ്ട് വശങ്ങളിലായി ഓരോ ചിത്രം… ഒരുനിമിഷം അത്‌ നോക്കിനിന്നു പൊടുന്നനെ അത്‌ അടച്ചു. തലയുയർത്തി നോക്കിയതും പിന്തിരിഞ്ഞു എന്തോ തിരയുന്ന ഗൗതമനെയാണ് അവൾ കണ്ടത്. തിരിഞ്ഞ് നോക്കിയ ഗൗതമൻ കണ്ടത് തന്നെ നോക്കിയിരിക്കുന്ന അഗ്നിയെയാണ്, പക്ഷെ ആ നോട്ടത്തിനും അപ്പുറം മറ്റെവിടെയൊക്കെയോ ആണ് ചിന്തകൾ. മുന്നിലേക്ക് നിരന്നു വീണ അനവധി ചിത്രങ്ങൾ കണ്ടാണ് അഗ്നി കണ്ണുകൾ ചിമ്മിയത്. ഒട്ടൊരു ഭാവഭേദങ്ങളും ഇല്ലാതെ ഓരോന്നിലേക്കും അലസമായി മിഴി പായിക്കുന്ന അവളിലേക്ക് അവനൊന്നും ഉറ്റുനോക്കി. “കഥാപുസ്തകം ഒക്കെ വായിക്കുന്ന പോലെ അല്ലെ…..” മുഖം തെല്ലും ഉയർത്താതെ ഓരോ ചിത്രങ്ങളിലേക്ക് നോക്കി തന്നെയാണ് അഗ്നിയുടെ ചോദ്യം. അവനിൽ നിന്ന് മറുപടിയൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ടാണോ എന്തോ അവൾ പിന്നെയും പറഞ്ഞ് തുടങ്ങി. “പക്ഷെ ഇവിടെ കഥയല്ല ജീവിതം ആണെന്ന് മാത്രം..

എന്റെ ഓർമകളിൽ അഗ്നിമിത്രയുടെയും മണികർണികയുടെയും കുട്ടികാലം ഇല്ല…. ഇടക് ഓർത്തിട്ടിട്ടുണ്ട് എന്തെ എനിക്ക് അങ്ങനെ ഓർത്തെടുക്കാൻ മാത്രം ഒന്നും ഇല്ലെന്നു…. പിന്നെ ഓർക്കും വലുതാകും തോറും എല്ലാം മാഞ്ഞു പോയതായിരിക്കുന്ന്….. ഇനി ഞാൻ എങ്ങ…നെയാ ജീവി…ക്കേണ്ട…. ആരായിട്ടാ….. എന്റെ ഓർ…മകളിൽ പോലും ഇ…ല്ലാത്ത മ..ണികർണിക ആയി….ട്ടോ……” “മണിക്കു…ട്ടി….” ചങ്ക് പൊട്ടിയുള്ള അവളുടെ സംസാരം പറ്റാണ്ട് ആയപ്പോ വിളിച്ചു പോയി…. “വേണ്ട… “വാശിയോടെ മുഖം തുടച് അവൾ തുടർന്നു… “അഗ്നി ആയാൽ മതി എനിക്ക്…. അഗ്നിയാണ് ഞാൻ…. നന്ദഗോപന്റേം സുഭദ്രയുടെയും മകൾ…..ആരുടെയും,…. ആരുടേയും മണിക്കുട്ടിയും അല്ല മണികർണികയും അല്ല…..” ഗൗതമനെ രൂക്ഷമായി നോക്കി അവൾ പറഞ്ഞു…… “നീ അങ്ങനെ പറഞ്ഞാൽ മാറുന്ന സത്യമാണോ അത്‌….” എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, എന്നിട്ടും അവളിലെ വാശി എന്നിലേക്കും നിറഞ്ഞു.

“എനിക്ക്…. അറിയില്ല….. നിങ്ങളൊക്കെ പറയുന്നത് സത്യമാണോന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല….. അല്ലേലും ഞാൻ എങ്ങനെയാ വിശ്വസിക്കുന്നത്….. പക്ഷെ ഒന്നെനിക്കറിയാം അഗ്നി ഒരു അനാഥയാ….. അന്ന് അമ്മ പറഞ്ഞിരുന്നു എന്നോട് ഞാൻ അനാഥ ആണെന്ന്…. എന്റെ അച്ഛനും അമ്മയും മരിച്ചു പോയെന്ന്……. പക്ഷെ അന്ന്….. അന്ന്… അമ്മയ്ക്ക് എന്തൊക്കെയോ എന്നോട് പറയാൻ ഉണ്ടായിരുന്നു…. അപ്പോഴാ എന്റെ… അമ്മയും…. എന്റെ മുന്നില് വെച്ചാ പോയ….ത്…. ഇനി അഗ്നി…യ്ക്ക് ആ….. “” പറഞ്ഞ് തീരണെന്നു മുന്നേ ബോധമറ്റ് അഗ്നി വീണു…. വായിൽ നിന്ന് ഒഴുകി ഇറങ്ങുന്ന പത കണ്ട് ഗൗതമൻ ഒരു നിമിഷം വിറങ്ങലിച്ചു നിന്നു. 🍁🍁🍁🍁🍁🍁🍁

പുറത്തെ കാഴ്ചയിലാണ് കണ്ണുകൾ ഉടക്കിയിരുന്നതെങ്കിലും ഗൗതമന്റെ മനസ് അതിനപ്പുറത്തേക്ക് പാറി നടക്കുകയാണ്. തലേ ദിവസത്തെ ക്ഷീണവും ഉറക്കമില്ല്യമായും അവനെ തീർത്തും തളർത്തിയിട്ടുണ്ട്…. തോളിൽ പതിഞ്ഞ കൈയുടെ സ്പർശനം അറിഞ്ഞു കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു. പുറകിലേക്ക് തിരിഞ്ഞ് നോക്കി ഗൗരിയെ കണ്ടപ്പോൾ ഒന്ന് ചിരിക്കാനായി ശ്രമിച്ചു അവൻ. ഉറക്കം ബാധിച്ച കണ്ണുകളും തളർന്ന മുഖവും കണ്ട അമ്മയുടെ മനസും ഒന്ന് നൊന്തിരിക്കണം. അവൾ പയ്യെ അവനെ നെഞ്ചിലേക് ചേർത്ത് പിടിച്ചു. ഒരാശ്വാസത്തിനെന്നോണം മുടിയിഴകളിലൂടെ വെറുതെ വിരലോടിച്ചു കൊണ്ടിരുന്നു. “അമ്മേടെ കണ്ണന് എല്ലാം പറയാരുന്നിലേ അമ്മയോട്…..” ഗൗരിയുടെ ചോദ്യം കേട്ടതും അവൻ പയ്യെ തലയകറ്റി….

ഒന്ന് അലസമായി മിഴികൾ പായിച് ഗൗരിയുടെ മുഖത്തേക്ക് കണ്ണുകൾ ഉറപ്പിച്ചു. “പേടിയായിരുന്നു അമ്മേടെ മോന്…. പ്രാണനെപോലെ സ്നേഹിക്കുന്ന പെണ്ണ് ഒരിക്കലും കൂടെ ഇല്ല, എന്നാൽ ഒരു ദിവസം അവള് ദെ കണ്മുൻപിൽ മറ്റൊരാളായി…അവൾ പോലും അറിയാതെ, ചുറ്റിനും ഒരുപാട് ആപത്തുകളും ആയി…. എല്ലാം കാര്യങ്ങളും അറിയിക്കുന്നതിനേക്കാളും അവൾക്കവശ്യം സംരക്ഷണമായിരുന്നു. നമുക്കൊന്നും ഇപ്പോഴും അറിയാത്ത എന്തൊക്കെയോ കഥകളുണ്ട്…. ശത്രുക്കൾ ഉണ്ട്…. അവരിൽ നിന്നൊക്കെ പൊതിഞ്ഞ് പിടിക്കയായിരുന്നു ഇത്രനാൾ…..” “അമ്മയ്ക്ക് മനസിലാകും…. ദേവേട്ടൻ എല്ലാം പറഞ്ഞു… ഇന്നലത്തെ നിന്റെ അവസ്ഥ കണ്ടപ്പോൾ നെഞ്ചിലൊരു നീറ്റൽ ആയിരുന്നു…. സ്നേഹിക്കുന്ന പെണ്ണിനോടുള്ള കരുതൽ അത്ര മാത്രേ കരുതിയിരുന്നുള്ളു…. എന്നാൽ ദേവേട്ടനും….. പക്ഷെ ഇപ്പോ എനിക്ക് അറിയാം എല്ലാം….. എന്റെ കുഞ്ഞിനെ… നമ്മുടെ മണിക്കുട്ടിയെ നമുക്ക് തിരിച് കിട്ടി അല്ലേ കണ്ണാ…..” ഹ്മ്മ്…. അവൻ ചിരിയോടെ തലയാട്ടി. “അവൾ എണീറ്റോ…” “ഇല്ല മയക്കത്തിലാ…..തലയിലെ മുറിവും പിന്നെ മഴ നനഞ്ഞതും എല്ലാം കൊണ്ടും ഉണ്ടായതാ….” എന്നാൽ ആള് ഉറക്കത്തിൽ നിന്ന് എണീക്കുമ്പോ ഒരു സർപ്രൈസ്ര് പറയാൻ ഉണ്ട്….” “എന്ത്….” അവൾ സംശയത്തോടെ ചോദിച്ചു.

“അതൊക്കെ ഉണ്ട്…”. കണ്ണിറുക്കി അവനൊന്നു ചിരിച്ചു. “ആഹ് പെണ്ണിനെ ഒന്ന് സൂക്ഷിച്ചോ… ഇത്രാ നാളത്തെ ലക്ഷ്മി രൂപം വെടിഞ്ഞു ആള് മഹാകാളി ആയിട്ടുണ്ട്…..” കുസൃതിയോടെ അവൻ പറഞ്ഞതും ഗൗരി ഒന്ന് കണ്ണുരുട്ടി അവനെ നോക്കി. “അമ്മേ….മറ്റാരെയും അറിയിക്കണ്ട….കുറച്ചു കാര്യങ്ങൽ ഇനിയും ബാക്കിയുണ്ട്…. അത്‌ വരെ ആരെയും അടുപ്പിക്കണ്ട… എനിക്ക് സംസാരിക്കാൻ ഉണ്ട് അവളോട്….” ഗൗതമൻ പറഞ്ഞുകൊണ്ട് എണീറ്റു… “അച്ഛൻ ???….” ” ഇപ്പോ പോയി കിടന്നു…. നീയും ഒന്ന് കിടന്നോ….. നേരം വെളുത്തു വരുന്നതല്ലേ ഉള്ളൂ…. ഞാൻ ഉണ്ടാകും മോളോടൊപ്പം….” “അത്‌ വേണ്ട അമ്മ പോയി കിടന്നോ…. അവൾ എഴുനേറ്റ് വരുമ്പോൾ ഞാൻ ഉണ്ടാകണം അടുത്ത്….” “അതെന്താടാ അങ്ങനെ…. ഞാൻ ഇരുന്നാ നിനക്ക് പിടികൂലെ…. “ഗൗരി അവനെ ഒന്ന് നോക്കി. അത്‌ കണ്ടതും അവനൊന്നു ചിരിച്ചു. “അതൊക്കെ പറയാം…ഇപ്പൊ പോയാട്ടെ….. എന്റെ പെണ്ണിന്റൊപ്പം ഞാൻ ഉണ്ടാകും കേട്ടല്ലോ….” “ഓഹ് ആയിക്കോട്ടെ ഞാൻ പോയേക്കാം….” നിങ്ങളായി നിങ്ങടെ പാടായി….. ഗൗരി ചിരിയോടെ തിരിഞ്ഞു നടന്നു. 🍁🍁🍁🍁🍁🍁

തലയിലെ മുറിവിൽ കുത്തുന്ന വേദന തോന്നിയാണ് അഗ്നി കണ്ണുതുറന്നത്…. ചുറ്റിനും കണ്ണോടിച്ചപ്പോൾ അരികിലായി കസേരയിൽ ഇരുന്ന് ബെഡിലേക്ക് കാൽ കയറ്റി വെച് ചരിഞ്ഞു കിടന്ന് ഉറങ്ങുന്ന ഗൗതമനെ കണ്ടത്. അപ്പോഴാണ് ഇന്നലത്തെ ഓരോ സംഭവവും കണ്മുന്നിൽ വീണ്ടും തെളിഞ്ഞു വന്നത്. എല്ലാം ഒരു സ്വപനമായിരുന്നെങ്കിൽ….. മനസാലെ ഒന്ന് ആഗ്രഹിച്ചുകൊണ്ട് കൈകുത്തി അവളൊന്ന് എഴുനേൽക്കാനാഞ്ഞു. “സ്സ്…. ആഹ്ഹ….” തല അനങ്ങിയപ്പോൾ ചെറുതായി ഒന്ന് വേദനിച്ചു. ശബ്ദം കേട്ട് ഗൗതമൻ ഞെട്ടി എഴുനേറ്റു.. “എന്താ…. എന്ത് പറ്റി…..” ആധിയോടെ അവൻ ചോദിച്ചുകൊണ്ട് അവളെ പിടിക്കാൻ ആയി മുന്നോട്ട് ആഞ്ഞു. “ഒന്നും ഇല്ല…. ഞാൻ എഴുന്നേറ്റോളാം…. “കൈയെടുത്തു അവനെ തടഞ്ഞു അവൾ സ്വയം കട്ടിലിൽ ചാരി ഇരുന്നു. “അഗ്നി…. അത്‌ എനിക്ക് ഒരു കാര്യം…..” അവളൊന്ന് റിലാക്സ് ആയി എന്ന് തോന്നിയപ്പോൾ അവൻ പറഞ്ഞ് തുടങ്ങി.

“ആരോടും ഒന്നും പറയരുതെന്ന് അല്ലെ…..ഞാൻ സംസാരിച്ചുന്ന് ആരും അറിയരുതെന്ന് അല്ലെ…. അങ്ങനെ അറിഞ്ഞാൽ അതിനു പിന്നിലെ കാരണങ്ങൾ കൂടെ നിരത്തേണ്ടി വരും ല്ലെ……” അവനെ പരിഹാസത്തോടെ നോക്കി അവൾ ചോദിച്ചു…. അത്‌ മനസിലാക്കിയെന്നോണം അവനൊന്നു ചിരിച്ചു. “അത്‌ തന്നെ….. ഇത്രയേ എനിക്കും പറയാൻ ഉള്ളൂ…..” “ഞാൻ എന്തിനാ ഇതൊക്കെ മറച്ചു പിടിക്കണം….. ഞാൻ ഈ വീട്ടിലെ രക്തമാണെന്ന് ഉള്ളതിന് തെളിവ് എന്തെങ്കിലും ഉണ്ടോ…….നിങ്ങളൊക്കെ കൂടി പറയുന്നതല്ലാണ്ട്….. ” അവൾ അവനെ നോക്കി പറഞ്ഞു നിർത്തി, അവന്റെ കണ്ണിലെ നനവ് കണ്ടതും അവൾ പിടച്ചിലോടെ കണ്ണുകൾ വെട്ടിച്ചു. “ഇത്രയും കാലം ആയിട്ടും നിനക്ക് എന്നെ വിശ്വാസം ഇല്ലല്ലേ അഗ്നി….

അതെങ്ങനെ ഉണ്ടാകാൻ ആലേ….നിന്റെ ഓർമയിൽ പോലും ഇല്ലാത്ത കുടുംബം…..മരിച്ചോ ജീവിച്ചോ എന്നും പോലും അറിയാതെ ഈ നെഞ്ചിൽ ഉണ്ടായിരുന്നു നീ…. അത്‌ നിനക്ക് അറിയോ…… സ്വന്തം കൂടപ്പിറപ്പിനെ പിച്ചിചീന്തി എന്നറിഞ്ഞിട്ടുപോലും, കൂട്ടുകാരനെ പോലെ കൂടെ നടന്നവൻ കണ്മുന്നിൽ ശ്വാസം നിലച്ചു കിടന്നപ്പോഴും നിനക്ക് മേൽ ഒരു കരിനിഴൽ വീഴരുതെന്ന് ആശിച്ച എന്റെ അച്ഛനെ നിനക്ക് അറിയോ….ഈ കുടുംബത്തിലെ ഓരോരുത്തരും അന്നത്തെ ദിവസങ്ങളിൽ നിന്ന് മോചിരതായത് എങ്ങനെയെന്ന് നിനക്ക് അറിയോ…… നിന്റെ അച്ഛൻ എന്റെ അച്ഛനോട് പറഞ്ഞെത് എന്താന്ന് അറിയോ അവസാനം ആയി…. നിന്നെ ഒരിക്കലും ഇങ്ങോട്ട് കൊണ്ടുവരരുതെന്ന് നീ ആരെണെന്ന് കാണിച്ചുകൊടുക്കരുതെന്ന്….. അതിനു വേണ്ടി ഒരു നിഴൽ പോലെ വർഷങ്ങൾ നിന്റെ പുറകിൽ ഉണ്ടായിരുന്നു എന്റെ അച്ഛൻ…. ആരെയും ഓർക്കണ്ടാ….. മരിച്ചുപോയാ കുറെ ആത്മാക്കളുടെ ആഗ്രഹമാ നിന്റെ സുരക്ഷ….. അതിപ്പോ നീ ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടി അത്‌ ഉറപ്പു വരുത്താൻ ഞാൻ ഉണ്ടാകും… ചിത്രമംഗലത് ദേവ ഗൗതമനാ പറയുന്നേ….” പിറകിലെ കസേര കാലുകൊണ്ട് ചവിട്ടി തെറിപ്പിച്ചു മുന്നോട്ട് പോകുന്ന ഗൗതമനെ പകച്ചു നോക്കി ഇരിക്കാനെ അഗ്നിയ്ക്കായുള്ളു… ( തുടരും )